T.K. Gangadharan
- 10
-
DAIVAKKALLUKAL
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.കമ്മ്യൂണിസ്റ്റാണെന്ന ഒറ്റക്കാരണത്താൽ മണിയൻ തറവാട്ടിൽ നിന്നു ബഹിഷ്കൃതനാകുന്നു; ബാരക്കിൽ നിന്നു തിരസ്കൃതനാകുന്നു. ഇൻക്വിലാബിന്റെ ഗീതങ്ങൾ ഒരു സ്വപ്ന ജീവിയായ സഖാവിനു നൽകിയ പാഥേയമാണ് ഈ നിണച്ചാലിൽ തട്ടിക്കമിഴ്ന്നുകിടക്കുന്നത്. സംഗീതമാകുംമുമ്പേ കഴുത്തറുക്കപ്പെട്ട വാക്കുകൾ, ദുര വിഴുങ്ങിയ ചൂഷിതവർഗ ബൈബിൾ, ചക്രവാളങ്ങളിൽ പ്രതിധ്വനിക്കാത്ത സമര കാഹളങ്ങൾ ഒക്കെ ഈ കൽത്തറയിൽ വിഷാദനിഴൽ വീഴ്ത്തുന്നു.
-
Veyilathu nilkkunna penkuttikal
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.തമിഴ്മണ്ണിന്റെ മരുമകളാകാന്‍ യോഗമുണ്ടായ മലയാളിപ്പെണ്‍കുട്ടികളുടെ ‘താലിമാഹാത്മ്യ’ മാണ് ഈ നോവല്‍. പണംകെട്ടി പെണ്ണുകെട്ടാന്‍ വരുന്ന മാപ്പിളമാരുടെ – ”തങ്കമനസ്സുള്ള” മുതലാളിമാരുടെ, ”നിറം കറുപ്പാണെങ്കിലും ഉള്ള് വെണ്ണയായ” മണവാളന്മാരുടെ – ‘തിരുമണവിശേഷം.’ ഈ ‘സംസാര’ങ്ങളുടെ വ്യര്‍ഥപകലുകളുടെയും കഷ്ടരാത്രികളുടെയും വൃത്താന്തം. ദല്ലാളരുടെ പൊളിവചനങ്ങള്‍ ഒറ്റിക്കൊടുത്ത, നോവുകളുടെ കതിര്‍മണ്ഡപത്തിലേക്കു വലതുകാല്‍വച്ചു പ്രവേശിച്ച, പാതിവെന്ത ബന്ധം നിത്യബന്ധനമായി മാറിയ പെണ്‍കുട്ടികളുടെ ഉഷ്ണജീവിതങ്ങളെയാണ് ഇത് പിന്തുടരുന്നത്.
-
Ayussinte parithoshikam
₹300.00Original price was: ₹300.00.₹240.00Current price is: ₹240.00.ഓർമ/അനുഭവം
മറവിക്ക് എതിരായ, ഒരു മനുഷ്യന്റെ കലാപമാണ് – ഓര്‍മകള്‍കൊണ്ട് അവന്‍ പടുത്തുയര്‍ത്തുന്ന സ്മാരകമാണ് – ഈ പുസ്തകം. വിയര്‍പ്പും ചോരയും ചാലിച്ച് ആകാശവിസ്തൃതമായൊരു ക്യാന്‍വാസില്‍ തന്റെ ആയുര്‍രേഖകള്‍ പകര്‍ത്തുകയാണ് ഈ എഴുത്തുകാരന്‍; ചവിട്ടിക്കുഴച്ച മണ്ണും ചെളിയും കൊണ്ട്, സ്വന്തം ദേശം സാക്ഷിയായ ഋതുഭേദങ്ങളുടെ ‘ഇന്‍സ്റ്റലേഷന്‍’ ഒരുക്കുകയാണ്. മേശവിളക്കിന്റെ അരവെട്ടത്തിലിരുന്നുള്ള ഈ കഥപറച്ചിലിനുള്ളില്‍ ഗ്രാമപാതയുടെയും നഗരത്തെരുവിന്റെയും പട്ടാളബാരക്കിന്റെയും ഒക്കെ ചെത്തം നിറയുന്നു. ഒരു എളിയപ്രജയുടെ അനുഭവലോകം ഒരു നാടിന്റെ ചരിത്രാഖ്യാനമായി ഇവിടെ പരിണമിക്കുന്നു.
-
Koottamthettiya kutty
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.വറുതിയുടെ തീവെയില്‍പ്പാത താണ്ടി ഗിരീശന്‍ എത്തിയത് ”ബുള്ളറ്റുകള്‍ തൊടുത്തും ജീവനില്‍ അവ തറഞ്ഞും അമരരാവുന്നവരെ” കാത്തിരിക്കുന്ന യുദ്ധദേവന്റെ കൂടാരത്തിലാണ്. ബാരക്കിന്റെ അച്ചടക്കവും പടനിലത്തിന്റെ ക്രൗര്യവും ആര്‍മിനിയമത്തിന്റെ കര്‍ക്കശതയും തുറുകണ്ണുകളോടെ നിരീക്ഷിച്ച ആ സൈനികന്റെ ഭാഗപത്രമാണ് ഈ നോവല്‍. ദൂരക്കാഴ്ചയില്‍ ശക്തിദുര്‍ഗമെന്നു തോന്നിച്ച സേന അവന് സമീപക്കാഴ്ചയില്‍ ഒറ്റപ്പെട്ടവരുടെ സങ്കടത്തുരുത്താകുന്നു; യാന്ത്രികതയും വിരസതയും അക്രമോത്സുകതയും വെറുപ്പും പല്ലിറുമ്മുന്ന തുരുത്ത്. വിശപ്പും വിഷണ്ണതയും കടിച്ചുകുടഞ്ഞ കൗമാരവുമായി കനോലിക്കനാലിന്റെ തീരത്തുനിന്നും പട്ടാളക്യാമ്പണഞ്ഞ ഗിരീശന്‍, തന്റെ ശരിക്കുമുള്ള പോര്‍ക്കളം ഏതായിരുന്നു എന്ന് ഇതില്‍ ഉദ്വിഗ്നനാകുന്നു
-
Vicharana
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.‘വസന്തത്തിന്റെ ഇടിമുഴക്കം’ സൃഷ്ടിച്ച മാറ്റൊലികള്‍ കാതോര്‍ത്തവരുടെയും, ‘നഷ്ടപ്പെടാന്‍ വിലങ്ങുകള്‍മാത്രം’ എന്ന മുദ്രാവാക്യത്തിനുനേരെ ശ്രവണേന്ദ്രിയം കൊട്ടിയടച്ചവരുടെയും കഥയാണിത്. എതിര്‍പ്പിന്റെ പന്തം കത്തിച്ച് ഉഴവത്തുകടവിന്റെ ഇടവഴികളിലൂടെ കൊടുങ്കാറ്റുപോലെ കടന്നുപോയവര്‍ – സമത്വത്തിനുവേണ്ടി പൊരുതാനും സഹിക്കാനും തയ്യാറായവര്‍ – അഗ്നികൊണ്ടെഴുതിയ ‘അനുഭവനിഘണ്ടു’ കടലെടുത്തതിന്റെ കഥ; ‘നല്ല നാളെ’യുടെ പാട്ടുകള്‍ കാറ്റെടുത്തതിന്റെ കഥ.
-
Kanneerppadathe Koithukar
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.കാറ്റില്‍ പതിരുപോലെ കാലം പറത്തിക്കളഞ്ഞ ജീവിതം വായിക്കുവാന്‍ ശ്രമിക്കുകയാണ് ഈ നോവലിലെ സുഗതന്‍. ഭൂതകാലത്തിന്റെ ഏടുകള്‍ – വാഴ്‌വിന്റെ പുസ്തകം – അയാള്‍ മറിച്ചുനോക്കുന്നു. ഉറ്റവരും ഉടയവരും മാത്രമല്ല സുഗതന്റെ ഓര്‍മയിലെത്തുന്നത്, ‘മിതവാദി’യും ‘സഹോദര’നും നാരായണഗുരുവും പോലെയുള്ള ചരിത്രപുരുഷന്മാര്‍ കൂടിയാണ്.
-
Moscow
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.മുദ്രാവാക്യംകൊണ്ട് നിവര്‍ന്നുനിന്ന മനുഷ്യരും മുദ്രാവാക്യം മറന്ന മനുഷ്യരും നിറയുന്ന കഥാലോകമാണിത്. ചെങ്കൊടി വിറ്റും മുദ്രാവാക്യം വിറ്റും ജീവിക്കുന്നവരും രാഷ്ട്രീയംതന്നെയും അരാഷ്ട്രീയമായി മാറുന്ന കാട്ടിക്കൂട്ടലുകളും ഇതിലുണ്ട്. വിപ്ലവത്തിന്റെ മുള്‍വഴികളിലേക്കും ചതിനിലങ്ങളിലേക്കും ചൂട്ടുവീശുകയാണ് ഗ്രന്ഥകാരന്‍ ഇവിടെ. രാവുണ്ണിയുടെ അവതാരിക.
-
Muzirissile Devadasikal
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.കാളീഭഗവതിയുടെ കാവുമുറ്റത്തും കമ്പോളത്തെരുവിലും ശരീരം ഉല്പന്നമാക്കിയ കല്ലുവിനും കാര്‍ത്തുവിനും അമ്മുവിനും ഗതികേടിന്റെ, അവഹേളനത്തിന്റെ, അവഗണനയുടെ കഥകളായിരുന്നു എന്നും പറയുവാനുണ്ടായിരുന്നത്. ഏകാന്തപഥികരായി, വ്രണമേറ്റ ശരീരവും മനസ്സുമായി, കാവിലമ്മപോലും കൂട്ടിനില്ലാതെ നടന്നുനീങ്ങുന്ന ആ ‘തേവിടിച്ചികളു’ടെ സങ്കടങ്ങളാണ് ഈ നോവലിന്റെ പ്രമേയം.
-
Court Martial Kaathu Oru Pranayam
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.ഹിമമുടികളിലും മണൽക്കാടുകളിലും ആയുസ്സ് ഹോമിക്കുന്ന, വിരഹത്തിന്റെ നെടുനിശ്വാസങ്ങളാൽ ബാരക്കുകളെയും ബങ്കറുകളെയും തപിപ്പിക്കുന്ന പട്ടാളക്കാരുടെ ജീവിതമാണ് ഈ കഥകൾക്ക് ആധാരം. ‘യുദ്ധദേവന്റെ മക്കളു’ടെ കൊച്ചുകൊച്ചു സന്തോഷങ്ങളും വലിയ നൊമ്പരങ്ങളും പ്രതീക്ഷകളുമൊക്കെ നിറയുന്ന ഈ രചനകൾ, ഒരു സൈനികന്റെ മുഴുജീവിതമാണ് വരച്ചുവെക്കുന്നത്. സെബാസ്റ്റിയന്റെ അവതാരിക.
-
Ottapathippulla Jeevitham
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.ഒരു മധ്യകേരളഗ്രാമത്തിന്റെ യാഥാർഥ്യങ്ങളിലേക്കാണ് ഈ നോവലിന്റെ പ്രയാണം. വിപ്ലവബോധമുള്ള ഒരു യുവാവിന്റെ ജീവിതം ഇതിൽ ആവിഷ്‌കരിക്കപ്പെടുന്നു. നൽക്കിനാക്കളുടെ നിധിപേടകം തേടിയലയുന്ന ഒരു കൂട്ടം മനുഷ്യാത്മാക്കളുടെ ഇണക്കവും പിണക്കവും ആസക്തിയും വിരക്തിയുമെല്ലാം ചേർന്ന് ‘ഒറ്റപ്പതിപ്പി’ന്റെ അച്ചടിമഷി വർണരൂക്ഷമാക്കുന്നു. ഡോ. എൻ.വി.പി. ഉണിത്തിരിയുടെ അവതാരിക.









