Veyilathu Nilkkunna Penkuttikal

Author: T.K. Gangadharan

70.00 63.00 10%
Item Code: 3501
Availability In Stock

തമിഴ്മണ്ണിന്റെ മരുമകളാകാന്‍ യോഗമുണ്ടായ മലയാളിപ്പെണ്‍കുട്ടികളുടെ ‘താലിമാഹാത്മ്യ’മാണ് ഈ നോവല്‍. പണംകെട്ടി പെണ്ണുകെട്ടാന്‍ വരുന്ന മാപ്പിളമാരുടെ – ”തങ്കമനസ്സുള്ള” മുതലാളിമാരുടെ, ”നിറം കറുപ്പാണെങ്കിലും ഉള്ള് വെണ്ണയായ” മണവാളന്മാരുടെ – ‘തിരുമണവിശേഷം.’ ഈ ‘സംസാര’ങ്ങളുടെ വ്യര്‍ഥപകലുകളുടെയും കഷ്ടരാത്രികളുടെയും വൃത്താന്തം. ദല്ലാളരുടെ പൊളിവചനങ്ങള്‍ ഒറ്റിക്കൊടുത്ത, നോവുകളുടെ കതിര്‍മണ്ഡപത്തിലേക്കു വലതുകാല്‍വച്ചു പ്രവേശിച്ച, പാതിവെന്ത ബന്ധം നിത്യബന്ധനമായി മാറിയ പെണ്‍കുട്ടികളുടെ ഉഷ്ണജീവിതങ്ങളെയാണ് ഇത് പിന്തുടരുന്നത്.