K.P. Balachandran

K.P. Balachandran

  • 3
  • Kunjalimarakkar

    Original price was: ₹140.00.Current price is: ₹112.00.

    മാതൃഭൂമിയെ ചവിട്ടടിയിലാക്കാന്‍ ശ്രമിച്ച സാമ്രാജ്യത്വഭീമനെതിരെ പൊരുതിയ കുഞ്ഞാലിമരക്കാര്‍മാരുടെ ജീവിതവും സമരവുമാണ് ഈ പുസ്തകത്തിന്റെ പ്രതിപാദ്യം. ഭാരതത്തിന്റെ നാവികചരിത്രത്തിലെയും വീരസ്മരണയുടെ ഏടാണ് ഇവരുടെ പോരാട്ടങ്ങള്‍. ഭാരതത്തിലെത്തിയ ആദ്യ യൂറോപ്യന്‍ ശക്തിയായ പോര്‍ത്തുഗീസുകാരുടെ വാഴ്ചയുടെയും വീഴ്ചയുടെയും നാള്‍വഴികള്‍കൂടി ഇതില്‍ വിശദമാക്കപ്പെടുന്നു.

  • Sikkumathathile Mahagurukkanmar

    Original price was: ₹150.00.Current price is: ₹120.00.

    ഗുരു നാനാക്കില്‍നിന്നു തുടങ്ങുന്നു, ലോകത്തെ സംഘടിതമതങ്ങളില്‍ അഞ്ചാം സ്ഥാനം അലങ്കരിക്കുന്ന സിക്കുമതത്തിന്റെ ചരിത്രം. ഈ മതത്തിന് ഏകീകൃതരൂപം സമ്മാനിച്ചതാകട്ടെ, ഗുരു ഗോവിന്ദ് സിംഗും. നാനാക്കും ഗോവിന്ദ് സിംഗും ഉള്‍പ്പെടെ സിക്ക് ഗുരുപരമ്പരയിലെ 11 വ്യക്തിത്വങ്ങളുടെ വഴികളും മൊഴികളും പ്രതിപാദിക്കുകയാണ് ഈ പുസ്തകം.

  • Variyamkunnath Kunjahammadhajiyum Mappilalahalayum

    Original price was: ₹160.00.Current price is: ₹128.00.

    കേരളം നിര്‍ണായകമായ ഒരു ചരിത്ര അധ്യായം എഴുതിച്ചേര്‍ത്ത  വര്‍ഷമാണ് 1921; ‘മലബാര്‍ കലാപം’ എന്ന ശീര്‍ഷകത്തില്‍, (കു)പ്രസിദ്ധിനേടിയ ഒരു അധ്യായം. കര്‍ഷകസമരമായും മാപ്പിളലഹളയായും ജന്മിവിരുദ്ധമുന്നേറ്റമായും സാമുദായികസംഘട്ടനമായും ബ്രിട്ടീഷ് സാമ്രാജ്യത്തിന് എതിരെയുള്ള ചെറുത്തു നില്പായും ഒക്കെ പലര്‍ പല മട്ടില്‍ ഇതു വ്യാഖ്യാനിക്കുന്നു.  കഥകള്‍ പലതെങ്കിലും, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്ഹാജിയാണ് ഈ കലാപത്തിന്റെ മുഖമായത്. 1922-ലെ ഒരു ജനുവരി പ്രഭാതത്തില്‍ കോട്ടക്കുന്നിന്റെ ചെരിവില്‍ വെടിയേറ്റുമരിച്ച ആ കലാപകാരിയുടെ ജീവിതത്തിലേക്കൊരു തിരിഞ്ഞുനോട്ടമാണ്  ഈ പുസ്തകം.