K.A Shaktidharan
- 2
-
Electronics – 2 Adisthana Thathwangalum Hobby Circuitukalum
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.ഇലക്ട്രോണിക് യുഗത്തില്‍ ജീവിക്കുന്ന നാം, ഈ ശാസ്ത്രശാഖയുടെ സാധ്യതയെയും വ്യാപനത്തെയും കുറിച്ച് ബോധവാന്മാരെങ്കിലും അതിന്റെ അടിസ്ഥാനതത്ത്വങ്ങളെക്കുറിച്ച് താരതമ്യേന അജ്ഞരാണ്. ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ അറിവും പ്രയോഗവും സാധാരണക്കാര്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ ഈ ലഘുഗ്രന്ഥം, ഇലക്ട്രോണിക്്സിന്റെ വിസ്മയലോകത്തെ ചിത്രങ്ങളുടെ സഹായത്തോടെ നിങ്ങള്‍ക്കു പരിചയപ്പെടുത്തുന്നു. പാഠങ്ങള്‍ എളുപ്പത്തില്‍ ഹൃദിസ്ഥമാക്കുവാന്‍ ഉപകാരപ്രദമായ സര്‍ക്യൂട്ടുകളെക്കുറിച്ചും വിവരിക്കുന്ന ഈ പുസ്തകം, ഈ സാങ്കേതികത അടിസ്ഥാനമാക്കിയുള്ള പരീക്ഷണങ്ങള്‍ ഒരു ഹോബിയായിത്തന്നെ സ്വീകരിക്കുവാന്‍ നിങ്ങളെ സജ്ജരാക്കുന്നു.
-
Electronics – 1 Adisthana Thathwangalum Hobby Circuitukalum
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.ഇലക്ട്രോണിക്സ് സാങ്കേതികവിദ്യയുടെ, വിശേഷിച്ചും ഡിജിറ്റല്‍ ഇലക്ട്രോണിക്സിന്റെ പ്രയോഗസാധ്യതകള്ക്കു മുന്നില്‍ ലോകം അത്ഭുതസമേതം കണ്മിഴിക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൂടാതെയുള്ള നിത്യജീവിതം അസാധ്യമായിരിക്കുന്നുവെന്നു പറയുന്നതില്‍ തെല്ലും അതിശയോക്തിയില്ല. ഹൈസ്കൂള്‍ വിദ്യാഭ്യാസമുള്ള ആര്‍ക്കും ഇലക്ട്രോണിക്സിന്റെ അടിസ്ഥാനതത്ത്വങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാകുംവിധം തയ്യാറാക്കിയിട്ടുള്ള ഈ പുസ്തകം ഡാന്‍സിംഗ് ലൈറ്റ്, ടെലഫോണ്‍ ടൈമര്‍, ബര്‍ഗ്ലര്‍ അലാറം, വാട്ടര്‍ ലെവല്‍ ഇന്‍ഡിക്കേറ്റര്‍ തുടങ്ങിയ കൗതുകകരവും ഉപകാരപ്രദവുമായ ഉപകരണങ്ങളുടെ സര്‍ക്യൂട്ടുകളെ ക്കുറിച്ചും സവിസ്തരം പ്രതിപാദിക്കുന്നു.

