A.K. Karnan
- 6
-
Aloor Puranam
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.ഇത് വെറുമൊരു ദേശക്കഥയല്ല. പാതിരായ്ക്കു പാടവരമ്പത്ത് വടികുത്തി നടക്കുന്ന തെങ്ങനും ഒടിയനും മറുതയും, പേരാലിന് വള്ളികളില്‍ ഊഞ്ഞാലാടി രസിക്കുന്ന വഴിയാത്രക്കാരെ ഭയപ്പെടുത്തുന്ന യക്ഷിയും, അതിരപ്പിള്ളിയില്‍ ഒരു നിലവിളിയായി അവസാനിച്ച സുഗന്ധിയും പാക്കനാരും മന്ത്രവാദികളും ഭഗവതിയും മുത്തപ്പന്മാരും ചരിത്രവും ഐതിഹ്യവും ചേര്‍ന്ന് വിചിത്രമായൊരു വായനാനുഭവം നല്കുന്ന നോവല്‍. സാന്ത്വനം നല്കുന്ന ചാലക്കുടിപ്പുഴയും നഷ്ടപ്രണയത്തിന്റെ നിളാനദിയും ജീവിതത്തിന്റെ നിരര്ഥകതയെ ബോധ്യപ്പെടുത്തുന്ന ഗംഗാനദിയും ഇവിടെ ത്രിവേണി സംഗമമാകുന്നു.
-
Aham Brahmasmi
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.അവനവനിലും സര്‍വജീവജാലങ്ങളിലും വിളങ്ങുന്ന ബ്രഹ്മത്തെ അറിയുവാന്‍, ആത്മാനന്ദം നേടുവാന്‍, അമൃതസ്വരൂപരാകുവാന്, ഉപനിഷത്തുകള്‍ സാധകര്‍ക്ക് വെളിച്ചമേകുന്നു. ജ്ഞാനാര്‍ഥിയുടെ നേത്രങ്ങളെ സ്ഥൂലത്തില്‍നിന്നു സൂക്ഷ്മത്തിലേക്ക് ഉന്മീലനം ചെയ്യുന്നു; ബ്രഹ്മവിദ്യ ഉള്‍ക്കൊള്ളുവാന്‍ കര്‍ണങ്ങളെ സമര്ഥമാക്കുന്നു. മുക്തിയുടെ തീര്‍ഥങ്ങളില്‍ സത്യാര്‍ഥിയെ സ്നാനപ്പെടുത്തുന്നു. ബ്രഹ്മത്തിന്റെ നിശ്വാസങ്ങളും വേദത്തിന്റെ മിടിപ്പുകളുമായ 108 ഉപനിഷത്തുകളില്‍ ബൃഹദാരണ്യകം, ഐതരേയം, തൈത്തിരീയം, മാണ്ഡൂക്യം എന്നിവയുടെ സത്തയാണ്, ചിപ്പിക്കുള്ളില്‍ വെണ്മുത്തെന്നപോലെ, ഈ പുസ്തകച്ചെപ്പേടിനുള്ളില് അടക്കംചെയ്തിരിക്കുന്നത്.
-
Sreeramakrishna Vachanamruthakathakal
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.വാക്കുകള്‍ക്ക് അതീതമായ ദൈവികാനുഭൂതിയെ വാക്കുകളാല്‍ വെളിപ്പെടുത്തുവാന്‍ ഒരു ശ്രേഷ്ഠഗുരു ശ്രമിച്ചതിന്റെ മായാമുദ്രകളാണ് ഈ പുസ്തകം പേറുന്നത്. ഉത്തമശിഷ്യരാണ് ഒരു ഗുരുവിന്റെ മൂലധനം എന്നു വിശ്വസിച്ച ശ്രീരാമകൃഷ്ണ പരമഹംസര്‍ ഈ കഥകളിലൂടെ ആ മാനസങ്ങളെ അചഞ്ചലവിശ്വാസത്തിന്റെയും സമ്പൂര്‍ണസമര്‍പ്പണത്തിന്റെയും വേദികകളാക്കി. അന്തരംഗമാണ് ഭഗവാന് അര്‍പ്പിക്കേï കാണിക്ക എന്ന് ഇതില്‍ ഗുരു അവരെ ഉപദേശിക്കുന്നു; പാമ്പാട്ടി പാമ്പുകളെയെന്നപോലെ കാമക്രോധലോഭാദികളെ മെരുക്കുന്നതിനുള്ള രഹസ്യമന്ത്രം അവര്‍ക്ക് ഓതിക്കൊടുക്കുന്നു; ആത്മാനന്ദത്തിലേക്കുള്ള വഴി ചൂണ്ടിക്കാണിക്കുന്നു. സ്വമതമാണ് ശരിയെന്നും ഇതരമതങ്ങള്‍ തെറ്റെന്നും വാദിക്കുന്ന ‘കൂപമണ്ഡൂക’ങ്ങളെ ഗുരു ഇവിടെ കണക്കിന് പരിഹസിക്കുന്നു; നന്മയുടെ മാത്രമല്ല, തിന്മയുടെയും ഉത്തരവാദിത്വം ഏറ്റെടുക്കുന്ന ‘സമദര്‍ശി’കളെ സര്‍വാത്മനാ പ്രശംസിക്കുന്നു. ശ്രീരാമകൃഷ്ണദേവന് ശിഷ്യര്‍ക്കു ചൊല്ലിക്കൊടുത്ത കഥകളും ശ്രീരാമകൃഷ്ണ സൂക്തങ്ങളുടെ കഥാരൂപങ്ങളുമാണ് ഈ ‘വെളിച്ചത്തിന്റെ പുസ്തക’ത്തില്‍.
-
Upanishad Darsanam
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.മോക്ഷാര്‍ഥികളെ, സത്യാന്വേഷികളെ ജ്ഞാനത്തിന്റെ, ആനന്ദത്തിന്റെ മാര്‍ഗത്തിലേക്ക് ഉപനയനംചെയ്യുന്നവയാണ് ഉപനിഷത്തുകള്‍. വേദങ്ങളില്‍ ഗൂഢമാക്കപ്പെട്ടത് ഉപനിഷത്തുകളില്‍ അര്‍ഥസാഗരമായി ഇരമ്പുന്നു. സര്‍വതോമുഖമായ ശ്രേയസ്സിനു നിദാനമായ ബ്രഹ്മസ്വരൂപം ഈ പുണ്യലിഖിതങ്ങളില് വിളങ്ങുന്നുവെന്നാണ് സങ്കല്പം. 108 ഉപനിഷത്തുകളില്‍ പ്രാധാന്യമര്‍ഹിക്കുന്ന കഠം, കേനം, മുണ്ഡകം, ഈശാവാസ്യം, പ്രശ്നം എന്നിവയുടെ ആശയപരിസരത്തെ ലളിതമായി സാധാരണക്കാര്‍ക്കു പരിചയപ്പെടുത്തുകയാണ് ഈ പുസ്തകം. വേദാന്തത്തിന്റെ ഉള്പ്പൊരുളിലേക്കുള്ള, ദര്ശനഗരിമയിലേക്കുള്ള ഒരു പ്രവേശികയാണിത്. ഈ ഉപനിഷദ് സാരസംഗ്രഹം വെളിച്ചത്തിന്റെ കവാടം തുറന്നുതരുന്നു, അമൃതത്വത്തിന്റെ രഹസ്യം ഓതിത്തരുന്നു.
-
Karnadakasangeetham
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.സപ്തസ്വരങ്ങളെ അസ്തിവാരമാക്കി, രാഗങ്ങളുടെ അനന്തഭാവങ്ങളും വിദൂരസഞ്ചാരങ്ങളും ഗായകന്/ഗായിക സംഗീതപഠനത്തിലൂടെ സ്വായത്തമാക്കുന്നു. സംഗീതം അഭ്യസിക്കുവാന്‍ മോഹിക്കുന്നവര്‍ക്ക് കര്‍ണാടകസംഗീതത്തിലെ പ്രാഥമികവസ്തുതകള്‍ പകര്ന്നുനല്കുകയാണ് ഈ പുസ്തകം.
-
Sreeramakrishanaparamahamsar Paranja Saropadshakathakal
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.മധുരവും മനോജ്ഞവുമായ ശൈലിയിൽ, സാധാരണ ജനങ്ങൾക്കും ശിഷ്യർക്കുമായി ശ്രീരാമകൃഷ്ണപരമഹംസർ ഉപദേശിച്ച കഥകളുടെ അപൂർവസമാഹാരം. മണ്ണും മരവും മനുഷ്യനും തിര്യക്കുകളും ചിന്തയുടെ വെൺപ്രഭ പരത്തുന്ന കഥാപാത്രങ്ങളായി ഇതിൽ അവതരിക്കുന്നു.





