• Aanatharakalkidayilude

    Original price was: ₹45.00.Current price is: ₹36.00.

    നമ്മുടെ ധാരണകള്‍ക്കൊക്കെ അപ്പുറമാണ്‌ വനാന്തര്‍ഭാഗങ്ങള്‍. എത്ര ഇടപഴകിയാലും, മഌഷ്യമനസ്സുപോലെ, അത്‌ നമുക്കു പിടിതരികയില്ല. മാനം മുട്ടിനില്‍ക്കുന്ന മരങ്ങള്‍, പച്ചിലകള്‍ തീര്‍ക്കുന്ന ഘനതല്‌പങ്ങള്‍, കുറ്റിച്ചെടികള്‍, മുളങ്കൂട്ടങ്ങള്‍, മുള്‍പ്പടര്‍പ്പുകള്‍, പുല്‍മേടുകള്‍. ആകാശത്തിന്‌ ഊന്നുനല്‌കിയ പോലെ കാണപ്പെടുന്ന വിദൂര മലമുടികള്‍. ഇങ്ങനെയൊക്കെയുള്ള കാനനസൗഖ്യത്തെ പരിചയപ്പെടാനാഗ്രഹിക്കുന്നവരെ, അറിയുവാനാഗ്രഹിക്കുന്നവരെ ട്രക്കിങ്‌ അഌഭവങ്ങളുടെ സാഹസികമുഹൂര്‍ത്തങ്ങളിലൂടെ കൂട്ടിക്കൊണ്ടുപോകുകയാണ്‌ ഗ്രന്ഥകാരന്‍.

  • Amarnathile manju

    Original price was: ₹150.00.Current price is: ₹120.00.

    കാലങ്ങളായി മനസ്സില്‍ തുഷാരവെണ്മയും ദീപ്‌തിയും ചൊരിഞ്ഞുനിന്ന അമര്‍നാഥിലെ ദര്‍ശനസൗഭാഗ്യത്തിനായി, കാലാവസ്ഥയേയും ദുര്‍ഘടപഥങ്ങളേയും അതിജീവിച്ച്‌ എഴുത്തുകാരന്‍ നടത്തിയ സാഹസികസഞ്ചാരത്തിന്റെ പ്രാര്‍ഥനാപൂര്‍വമായ വിവരണം. ധ്യാനാത്മക ദൃശ്യങ്ങളുടെയും അഌഭവങ്ങളുടെയും മൂര്‍ത്തതയിലൂടെ കടന്നുപോകുന്ന ഗ്രന്ഥം

  • Viva Espana

    Original price was: ₹100.00.Current price is: ₹80.00.

    കാളപ്പോരിന്റെ നാട് എന്ന വിശേഷണം സ്പെയിനിന്റെ കീര്‍ത്തിമുദ്രകളില്‍ പ്രധാനമാണ്. എന്നാല്‍ ബുള്‍ഫൈറ്റ് മാത്രമല്ല, പര്‍വതനിരകള്‍, ഫ്‌ളെമിംഗോ നൃത്തം, ദുര്‍ഗങ്ങള്‍, ദേവാലയങ്ങള്‍, തുറമുഖം തുടങ്ങി സ്‌പെയിനിന് മഹിമകള്‍ ഇനിയുമേറെ. ലോകസഞ്ചാരി മഹ്ദിയുടെ ഈ പുസ്തകം, ‘സ്‌പെയിന്‍ നീണാള്‍ വാഴട്ടെ!’ എന്ന അഭിവാദ്യമാണ്. യാത്രാവിവരണത്തിന്റെ പ്രസക്തഭാഗങ്ങള്‍ എഴുത്തുകാരന്റെ ശബ്ദത്തില്‍ കേള്‍ക്കാം, ഒപ്പമുള്ള സൗജന്യ സി.ഡി.യിലൂടെ.

  • Jamrah

    Original price was: ₹160.00.Current price is: ₹128.00.

    ഹജ് തീർഥാടനത്തിന് ഉമ്മയുടെ സഹായിയായി, ‘മെഹ്‌റം’ പോയതിന്റെ അനുഭവമാണ് എഴുത്തുകാരൻ പങ്കുവെക്കുന്നത്. മക്കയെയും മദീനയെയും നബിസ്മരണകളെയുമൊക്കെ വണങ്ങുന്ന ഈ യാത്രാവിവരണത്തിന്റെ കേന്ദ്രബിന്ദു, മിനയിലെ ജംറ ശിലകളാണ്. പുണ്യഭൂമിവൃത്താന്തങ്ങൾക്കപ്പുറം, ഒരു ഉമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ സുകൃതാഖ്യാനം.

  • Lakshadeepile Sundari

    Original price was: ₹50.00.Current price is: ₹40.00.

    കാഴ്ചക്കാരിൽ വിസ്മയാനുഭൂതികൾ സൃഷ്ടിക്കുന്ന ലക്ഷദ്വീപിലെ മുപ്പത്താറു ചെറുദ്വീപുകളിൽ പലതുകൊണ്ടും അവിസ്മരണീയമായ കൽപേനിയിലേക്കുള്ള യാത്രയുടെ ഓർമ്മക്കുറിപ്പുകൾ. ചരിത്രവും ഐതിഹ്യങ്ങളും കെട്ടുകഥകളും വർണക്കാഴ്ചകളും പിണഞ്ഞുകിടക്കുന്ന ഈ സുന്ദരിദ്വീപിലെ സാമൂഹികരീതികളും രുചിവൈചിത്ര്യങ്ങളും വരെ ഇതിൽ വിഷയമാകുന്നു.

  • Cuba

    Original price was: ₹60.00.Current price is: ₹48.00.

    മനുഷ്യസ്‌നേഹത്തിന്റെയും നീതിബോധത്തിന്റെയും ആൾരൂപമായ ഗ്രന്ഥകാരൻ, ക്യൂബയെയും ആ രാജ്യത്തിന്റെ അമരക്കാരനായ ഫിഡൽ കാസ്‌ട്രോയെയും പ്രകീർത്തിച്ചുകൊണ്ടെഴുതിയ കൃതി. രാജ്യപര്യടനത്തിനിടയിൽ കണ്ട നേർകാഴ്ചകളും, ഉൾക്കൊണ്ട വാസ്തവങ്ങളും ആർജവത്തോടും ഋജുവായും ഇതിൽ ലേഖനംചെയ്യപ്പെടുന്നു. കാസ്‌ട്രോയും കൂട്ടരും ക്യൂബയെ ഒരു നിത്യയാഥാർഥ്യമാക്കിയതിന്റെ കഥ ഈ ഗ്രന്ഥം പറയുന്നു.

  • A Happy Journey to Scotland

    Original price was: ₹80.00.Current price is: ₹64.00.

    ബ്രിട്ടനെന്ന രാജ്യത്തിനുള്ളിലെ ഒരു ചെറു’രാജ്യം’ എന്നു സ്‌കോട്ട്‌ലന്റിനെ വിശേഷിപ്പിക്കാം. സ്‌കോട്ട് ലന്റിന്റെ നിശ്ശബ്ദവും ശബ്ദായമാനവുമായ ഇടങ്ങളിലൂടെ സഞ്ചരിച്ചപ്പോഴുള്ള മറക്കാനാകാത്ത അനുഭവങ്ങളാണ് ഈ പുസ്തകത്തിൽ. ലങ്കാസ്റ്ററിൽ തുടങ്ങി എഡിൻബറോയിൽ അവസാനിക്കുന്ന ഒരു സന്തുഷ്ടയാത്രയുടെ ‘റോഡ് മാപ്പ്!’

  • Kallukal Mahakshetrangal

    Original price was: ₹150.00.Current price is: ₹120.00.

    കാലത്തെ കല്ലിൽ തളച്ചുനിർത്തുന്ന ഹൊയ്‌സാല, ഐഹോൾ, പട്ടടക്കൽ, ബദാമി, ഹംപി, ബലിപുര, ശ്രാവണബെലഗോള ക്ഷേത്രങ്ങളുടെ ചരിത്ര-ഭൂമിശാസ്ത്രവിശേഷങ്ങളും വാസ്തു-പ്രതിമാശില്പവർണനകളുമൊക്കെ സ്പർശിച്ചു കടന്നുപോകുന്ന ചിത്രപുസ്തകം. കലാചിന്തയുടെ സ്‌നേഹപൂർവമായ ആശ്ലേഷണത്സമായിക്കൂടി പരിഗണിക്കപ്പെടുന്നവയാണ് കർണാടകയിലെ ഈ മഹാക്ഷേത്രങ്ങൾ. ‘കല്ലിൽ പടുത്തുകെട്ടിയ ഈ കാവ്യങ്ങൾ’ക്കു മുന്നിൽ വിസ്മിതനും വിനീതനുമാകുകയാണ് ഗ്രന്ഥകാരൻ.

  • Dhakshina Karnatakayile Kshethrangaliloode

    Original price was: ₹70.00.Current price is: ₹56.00.

    കൊല്ലൂർ മൂകാംബിക ക്ഷേത്രം, ഉടുപ്പി ശ്രീകൃഷ്ണ ക്ഷേത്രം, ശൃംഗേരി മഠം, മംഗലാപുരം മംഗളാദേവി ക്ഷേത്രം തുടങ്ങി ദക്ഷിണകർണാടകയിലെ ഏതാനും പ്രശസ്തക്ഷേത്രങ്ങളെ ആദരസമേതം വലംവെക്കുന്ന ഗ്രന്ഥം. ഓരോ ദേവാലയത്തിന്റെയും പിന്നിലെ ഐതിഹ്യങ്ങൾ കണ്ടെത്തുവാനും അതിന്റെ ആധ്യാത്മികവും പൗരാണികവുമായ പ്രസക്തി വായനക്കാരനെ ബോധ്യപ്പെടുത്തുവാനും ക്ഷേത്രനിർമാണകൗതുകങ്ങളും നിർമിതിവിശേഷങ്ങളുമൊക്കെ പങ്കുവെക്കുവാനുമുള്ള ശ്രമം ഈ സഞ്ചാരപുസ്തകത്തിന് ഒരധികമാനം നല്കുന്നു.

  • Great Great Britain

    Original price was: ₹80.00.Current price is: ₹64.00.

    ‘സൂര്യനസ്തമിക്കാത്ത സാമ്രാജ്യം’ എന്ന കീർത്തി നേടിയെടുത്ത ജനപദം. രാജവാഴ്ചയുടെ അഭിജാതമായ ചരിത്രം. ആംഗലേയഭാഷയുടെയും വ്യാവസായികവിപ്ലവത്തിന്റെയും ഫുട്‌ബോളിന്റെയും ക്രിക്കറ്റിന്റെയും ഈറ്റില്ലം. ഷേക്‌സ്പിയറും കീറ്റ്‌സും ബീറ്റിൽസുമൊക്കെ പതിച്ച സാംസ്‌കാരികമുദ്രകൾ. യുണൈറ്റഡ് കിങ്ഡം എന്ന ദേശത്തിന്റെ ഭൂതവർത്തമാനങ്ങളിലേക്ക് പദമൂന്നുകയാണ് ലോകസഞ്ചാരിയായ മഹ്ദി. ബിഗ്‌ബെൻ, ലണ്ടൻ ഐ, ബക്കിങ്ഹാം പാലസ്, ഗ്ലോബ് തിയേറ്റർ… ‘ഗ്രേറ്റ് ഗ്രേറ്റ് ബ്രിട്ടൻ’ പകരുന്ന ആവേശകരമായ കാഴ്ചകൾ നിരവധി.

  • Kazhchakalude Kanaappurangal Thedi

    Original price was: ₹150.00.Current price is: ₹120.00.

    മലേഷ്യ – മൊറോക്കോ – അമേരിക്ക – ആംസ്റ്റര്‍ഡാം കാഴ്ചകളുടെ ത്രിമാനചിത്രങ്ങളാണ് ഈ പുസ്തകത്തിരശ്ശീലയില്‍ തെളിയുന്നത്. ചരിത്രം, ഭൂമിശാസ്ത്രം, ജീവിതരീതി, ഭക്ഷണശൈലി തുടങ്ങി, ഈ ദേശങ്ങള്‍ സമ്മാനിച്ച അനുഭവങ്ങളും അനുഭൂതികളും വായനക്കാരിലേക്കെത്തിക്കുകയാണ് സഞ്ചാരി ഇതില്‍. സലിംകുമാറിന്റെ അവതാരിക.

  • Americayile Edan Kazhchakal

    Original price was: ₹200.00.Current price is: ₹160.00.

    ദൈവസൃഷ്ടിയായ പറുദീസയെ – നഷ്ട സ്വര്‍ഗത്തെ – ഭൂമിയില്‍ തിരയുകയാണ് ഈ സഞ്ചാരസുവിശേഷം. ആത്മീയാനുഭൂതിയും സൗന്ദര്യാനുഭവവും തമ്മില്‍ത്തമ്മില്‍ ലയിച്ച് ഒന്നാകുന്ന രസവിദ്യയില്‍ ഇവിടെ വാക്കുകള്‍ ധ്യാനലീനമാകുന്നു. പ്രകൃതി-മനുഷ്യബന്ധത്തില്‍ നിന്നും മുളപൊട്ടിയ വിനീതരായ പുല്‍നാമ്പുകളാല്‍ അലംകൃതമാണ്, അമേരിക്ക എന്ന സ്വപ്ന ഭൂവിലൂടെയുള്ള ഈ യാത്രാപഥം. പ്രപഞ്ചശില്പിയുടെ മുന്നില്‍ ഒരു സമര്‍പ്പിതവിശ്വാസി അക്ഷരങ്ങള്‍കൊസ്സു നേരുന്ന വണക്കമാണ് ഈ വഴിയോര്‍മ.