• -20%

    Gramapathakal

    കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരത്തിന് അര്‍ഹമായ കൃതി.

    മഴയും മഞ്ഞും മണല്‍ക്കാറ്റും കടല്‍ത്തിരകളും സൂര്യകാന്തിപ്പാടങ്ങളും ദേശാടനപ്പറവകളുമൊക്കെ ഈ സഞ്ചാരസ്‌മരണകളുടെ രചനയില്‍ സുരേന്ദ്രനൊപ്പം പങ്കാളികളാണ്. ഒരു നിതാന്തസഞ്ചാരിയുടെ, മുഖ്യധാരയില്‍നിന്നകന്നുള്ള യാത്രകള്‍ക്കിടയിലെ ബോധോദയങ്ങളുടെ വെളിച്ചം ഈ പുസ്തകത്തെ അസാധാരണമാക്കുന്നു. കാഞ്ചന്‍ജംഗയുടെ താഴ്വരയിലെ നനുത്ത ശൈത്യത്തില്‍ തുടങ്ങി ഒസ്യാനിലെ മണല്‍ക്കുന്നുകളുടെ തീക്ഷ്ണവേനലില്‍ അവസാനിക്കുന്ന ഈ യാത്രാപഥങ്ങള്‍ നമ്മെ ദൂരദൂരങ്ങളുടെ, വിജനതകളുടെ പ്രണയികളാക്കുന്നു.

    Original price was: ₹270.00.Current price is: ₹216.00.
  • -20%

    Lakshadeepile Sundari

    കാഴ്ചക്കാരിൽ വിസ്മയാനുഭൂതികൾ സൃഷ്ടിക്കുന്ന ലക്ഷദ്വീപിലെ മുപ്പത്താറു ചെറുദ്വീപുകളിൽ പലതുകൊണ്ടും അവിസ്മരണീയമായ കൽപേനിയിലേക്കുള്ള യാത്രയുടെ ഓർമ്മക്കുറിപ്പുകൾ. ചരിത്രവും ഐതിഹ്യങ്ങളും കെട്ടുകഥകളും വർണക്കാഴ്ചകളും പിണഞ്ഞുകിടക്കുന്ന ഈ സുന്ദരിദ്വീപിലെ സാമൂഹികരീതികളും രുചിവൈചിത്ര്യങ്ങളും വരെ ഇതിൽ വിഷയമാകുന്നു.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Kallukal Mahakshetrangal

    കാലത്തെ കല്ലിൽ തളച്ചുനിർത്തുന്ന ഹൊയ്‌സാല, ഐഹോൾ, പട്ടടക്കൽ, ബദാമി, ഹംപി, ബലിപുര, ശ്രാവണബെലഗോള ക്ഷേത്രങ്ങളുടെ ചരിത്ര-ഭൂമിശാസ്ത്രവിശേഷങ്ങളും വാസ്തു-പ്രതിമാശില്പവർണനകളുമൊക്കെ സ്പർശിച്ചു കടന്നുപോകുന്ന ചിത്രപുസ്തകം. കലാചിന്തയുടെ സ്‌നേഹപൂർവമായ ആശ്ലേഷണത്സമായിക്കൂടി പരിഗണിക്കപ്പെടുന്നവയാണ് കർണാടകയിലെ ഈ മഹാക്ഷേത്രങ്ങൾ. ‘കല്ലിൽ പടുത്തുകെട്ടിയ ഈ കാവ്യങ്ങൾ’ക്കു മുന്നിൽ വിസ്മിതനും വിനീതനുമാകുകയാണ് ഗ്രന്ഥകാരൻ.

    Original price was: ₹150.00.Current price is: ₹120.00.
  • -20%

    Kazhchakalude Kanaappurangal Thedi

    മലേഷ്യ – മൊറോക്കോ – അമേരിക്ക – ആംസ്റ്റര്‍ഡാം കാഴ്ചകളുടെ ത്രിമാനചിത്രങ്ങളാണ് ഈ പുസ്തകത്തിരശ്ശീലയില്‍ തെളിയുന്നത്. ചരിത്രം, ഭൂമിശാസ്ത്രം, ജീവിതരീതി, ഭക്ഷണശൈലി തുടങ്ങി, ഈ ദേശങ്ങള്‍ സമ്മാനിച്ച അനുഭവങ്ങളും അനുഭൂതികളും വായനക്കാരിലേക്കെത്തിക്കുകയാണ് സഞ്ചാരി ഇതില്‍. സലിംകുമാറിന്റെ അവതാരിക.

    Original price was: ₹150.00.Current price is: ₹120.00.
  • -20%

    Dhakshina Karnatakayile Kshethrangaliloode

    കൊല്ലൂർ മൂകാംബിക ക്ഷേത്രം, ഉടുപ്പി ശ്രീകൃഷ്ണ ക്ഷേത്രം, ശൃംഗേരി മഠം, മംഗലാപുരം മംഗളാദേവി ക്ഷേത്രം തുടങ്ങി ദക്ഷിണകർണാടകയിലെ ഏതാനും പ്രശസ്തക്ഷേത്രങ്ങളെ ആദരസമേതം വലംവെക്കുന്ന ഗ്രന്ഥം. ഓരോ ദേവാലയത്തിന്റെയും പിന്നിലെ ഐതിഹ്യങ്ങൾ കണ്ടെത്തുവാനും അതിന്റെ ആധ്യാത്മികവും പൗരാണികവുമായ പ്രസക്തി വായനക്കാരനെ ബോധ്യപ്പെടുത്തുവാനും ക്ഷേത്രനിർമാണകൗതുകങ്ങളും നിർമിതിവിശേഷങ്ങളുമൊക്കെ പങ്കുവെക്കുവാനുമുള്ള ശ്രമം ഈ സഞ്ചാരപുസ്തകത്തിന് ഒരധികമാനം നല്കുന്നു.

    Original price was: ₹70.00.Current price is: ₹56.00.
  • -20%

    Americayil anjumasam

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Thailand : Aanandhathinte Athbudhalokam

    ജീവിതലഹരിയുടെ അവസാനതുള്ളിയും കുടിച്ചുവറ്റിക്കേണ്ടതുണ്ടെന്നു വിശ്വസിക്കുന്ന ഒരു ജനത അധിവസിക്കുന്ന തായ്‌ലന്റിന്റെ നഗരവീഥികളിലൂടെ, ഉല്ലാസകേന്ദ്രങ്ങളിലൂടെ, കടൽക്കരകളിലൂടെ, ദ്വീപുകളിലൂടെ, ഒരു ‘പാവത്താൻ മലയാളി’ നടത്തിയ സഞ്ചാരത്തിന്റെ കഥ. തലസ്ഥാനമായ ബാങ്കോക്കും പ്രധാനനഗരങ്ങളായ പാട്ടായയും ഫുക്കറ്റുമൊക്കെ ഇതിൽ വായനയുടെ happy hours സമ്മാനിക്കുന്നു. വർഗീസാന്റണിയുടെ അവതാരിക.

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    Verupidikkatha Kashmir Marangal

    കശ്മീര്‍ജനതയെ ഹൃദയത്തോടു ചേര്‍ത്തുനിര്‍ത്തി ആ മണ്ണിന്റെ മനസ്സു വായിക്കുവാന്‍ ഒരു ശ്രമം. തുഷാരവെണ്‍മയും തടാകവും ഷിക്കാരയും ചിനാര്‍മരവും കുങ്കുമപ്പൂവും കഹ്വയും ഒക്കെ ഈ താളുകളില്‍ തലനീട്ടുന്നു. ‘ഈ സ്വര്‍ഗഭൂമിയില്‍ വളരെയടുത്തുണ്ട് ദൈവം’ എന്ന തിരിച്ചറിവാണ് ഈ സഞ്ചാരം നല്‍കുന്നത്.

    Original price was: ₹80.00.Current price is: ₹64.00.
  • -10%

    Kailasattinte Chuvattil

    Original price was: ₹160.00.Current price is: ₹144.00.
  • -20%

    Aanatharakalkidayilude

    നമ്മുടെ ധാരണകള്‍ക്കൊക്കെ അപ്പുറമാണ്‌ വനാന്തര്‍ഭാഗങ്ങള്‍. എത്ര ഇടപഴകിയാലും, മഌഷ്യമനസ്സുപോലെ, അത്‌ നമുക്കു പിടിതരികയില്ല. മാനം മുട്ടിനില്‍ക്കുന്ന മരങ്ങള്‍, പച്ചിലകള്‍ തീര്‍ക്കുന്ന ഘനതല്‌പങ്ങള്‍, കുറ്റിച്ചെടികള്‍, മുളങ്കൂട്ടങ്ങള്‍, മുള്‍പ്പടര്‍പ്പുകള്‍, പുല്‍മേടുകള്‍. ആകാശത്തിന്‌ ഊന്നുനല്‌കിയ പോലെ കാണപ്പെടുന്ന വിദൂര മലമുടികള്‍. ഇങ്ങനെയൊക്കെയുള്ള കാനനസൗഖ്യത്തെ പരിചയപ്പെടാനാഗ്രഹിക്കുന്നവരെ, അറിയുവാനാഗ്രഹിക്കുന്നവരെ ട്രക്കിങ്‌ അഌഭവങ്ങളുടെ സാഹസികമുഹൂര്‍ത്തങ്ങളിലൂടെ കൂട്ടിക്കൊണ്ടുപോകുകയാണ്‌ ഗ്രന്ഥകാരന്‍.

    Original price was: ₹45.00.Current price is: ₹36.00.
  • -20%

    Great Great Britain

    ‘സൂര്യനസ്തമിക്കാത്ത സാമ്രാജ്യം’ എന്ന കീർത്തി നേടിയെടുത്ത ജനപദം. രാജവാഴ്ചയുടെ അഭിജാതമായ ചരിത്രം. ആംഗലേയഭാഷയുടെയും വ്യാവസായികവിപ്ലവത്തിന്റെയും ഫുട്‌ബോളിന്റെയും ക്രിക്കറ്റിന്റെയും ഈറ്റില്ലം. ഷേക്‌സ്പിയറും കീറ്റ്‌സും ബീറ്റിൽസുമൊക്കെ പതിച്ച സാംസ്‌കാരികമുദ്രകൾ. യുണൈറ്റഡ് കിങ്ഡം എന്ന ദേശത്തിന്റെ ഭൂതവർത്തമാനങ്ങളിലേക്ക് പദമൂന്നുകയാണ് ലോകസഞ്ചാരിയായ മഹ്ദി. ബിഗ്‌ബെൻ, ലണ്ടൻ ഐ, ബക്കിങ്ഹാം പാലസ്, ഗ്ലോബ് തിയേറ്റർ… ‘ഗ്രേറ്റ് ഗ്രേറ്റ് ബ്രിട്ടൻ’ പകരുന്ന ആവേശകരമായ കാഴ്ചകൾ നിരവധി.

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    Himalayathinte Nerukayil

    ഭാരതഖണ്ഡത്തിന്റെ ശിരസ്സായ, ശ്രീപരമേശ്വരന്റെ ആസ്ഥാനമായ, കവികളുടെ നിത്യപ്രചോദനമായ, ഭാരതസംസ്‌കാരത്തിന്റെ പതാകവാഹകനായ ഹിമവാന്റെ മുകള്‍ത്തട്ടിലേക്ക് ഒരു സഞ്ചാരം. ഹിമാലയമെന്ന ദേവഭൂമിയയെ കണ്ണുകള്‍കൊണ്ടും ഹൃദയംകൊണ്ടും തേടുന്ന ഒരു തീര്‍ഥയാത്രയ്ക്കുള്ള ക്ഷണമാണ് ഈ പുസ്തകം. വായനക്കാരനില്‍ ആത്മനിര്‍വൃതിയുടെ ആരതിയുഴിയുന്ന പുണ്യഗ്രന്ഥം.

    Original price was: ₹100.00.Current price is: ₹80.00.
  • -20%
    Out Of Stock

    Cuba

    മനുഷ്യസ്‌നേഹത്തിന്റെയും നീതിബോധത്തിന്റെയും ആൾരൂപമായ ഗ്രന്ഥകാരൻ, ക്യൂബയെയും ആ രാജ്യത്തിന്റെ അമരക്കാരനായ ഫിഡൽ കാസ്‌ട്രോയെയും പ്രകീർത്തിച്ചുകൊണ്ടെഴുതിയ കൃതി. രാജ്യപര്യടനത്തിനിടയിൽ കണ്ട നേർകാഴ്ചകളും, ഉൾക്കൊണ്ട വാസ്തവങ്ങളും ആർജവത്തോടും ഋജുവായും ഇതിൽ ലേഖനംചെയ്യപ്പെടുന്നു. കാസ്‌ട്രോയും കൂട്ടരും ക്യൂബയെ ഒരു നിത്യയാഥാർഥ്യമാക്കിയതിന്റെ കഥ ഈ ഗ്രന്ഥം പറയുന്നു.

    Original price was: ₹60.00.Current price is: ₹48.00.
  • -20%

    Ulvanangalile vazhitharakal

    എത്ര കണ്ടാലും കൊതി തീരാത്ത, എത്ര മുന്നേറിയാലും അവസാിക്കാത്ത വപഥങ്ങളിലൂടെയുള്ള സാഹസികസഞ്ചാരങ്ങളുടെ അുഭവങ്ങള്‍. കാടകങ്ങളിലെ ജൈവലോകത്തെയും അതിന്റെ വിസ്മയകരമായ വൈവിധ്യത്തെയും പരിചയപ്പെടുത്തുന്ന പുസ്തകം.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Kashmir

    ”ഭൂമിയിലെ പറുദീസ” എന്നു വാഴ്ത്തപ്പെട്ട ഒരു ദേശത്തിന്റെ ഭൂത-വര്‍ത്തമാനകാലങ്ങളാണ് ഈ പുസ്തകത്തില്‍. കാശ്മീരിന്റെ സുവര്‍ണചരിത്രത്തിനും വ്യഥിതവര്‍ത്തമാനത്തിനും ഇടയിലുള്ള ദൂരമാണ് ഈ യാത്രികന്‍ നടന്നുതീര്‍ക്കുന്നത്. രാഷ്ട്രീയസാഹചര്യങ്ങള്‍ ഭീതിയുടെ താഴ്‌വരയായി തരംതാഴ്ത്തിയ ഒരു സ്വര്‍ഗഭൂമിയുടെ ആത്മാവ് ഇതില്‍ ദര്‍ശിക്കാം.

    Original price was: ₹110.00.Current price is: ₹88.00.
  • -20%

    Adhunika Singaporile Athbhuthakazhchakal

    സിങ്കപ്പൂര്‍ എന്ന അത്യാധുനിക നഗരരാഷ്ട്രത്തിലൂടെയുള്ള സഞ്ചാരം. ചരിത്രത്തിലും ഭൂമിശാസ്ത്രത്തിലും മാത്രമല്ല, കൗതുകകരമായ കൊച്ചുകൊച്ചു വിശേഷങ്ങളില്‍പ്പോലും ഗ്രന്ഥകാരന്റെ മിഴികള്‍ പതിയുന്നു. ഈ എഴുത്തുശൈലി ”മിനിമം ഗ്യാരണ്ടി പ്രതീക്ഷിക്കാവുന്ന സത്യന്‍ അന്തിക്കാട് സിനിമകളെ പ്രതിനിധാനംചെയ്യുന്നു” എന്ന് അവതാരികകാരന്‍.

    Original price was: ₹140.00.Current price is: ₹112.00.