-
Nalla Koottukaran
കുട്ടികളുടെ ശരിയായ വളർച്ചയ്ക്ക് ഏറെ സഹായകമാണ് ഗുണപാഠകഥകൾ. ശരിയും തെറ്റും വേർതിരിച്ചറിയുവാൻ കുട്ടികളെ പ്രാപ്തരാക്കുന്ന, സ്വഭാവഗുണങ്ങൾ പകർന്നുനല്കുക വഴി അവരെ ഒരു നല്ല പൗരനാക്കിത്തീർക്കുന്ന 33 കഥകളുടെ സമാഹാരമാണ് ഈ പുസ്തകം.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
Bali
കവി എഴുതിയ കഥയിലെ ഈ ഗ്രാമഫോണ്‍ സൂചി നീങ്ങുന്നതും, മാനവര്‍ നിശ്ശബ്ദം മൂളുന്ന ചില സങ്കടപ്പാട്ടുകളിലൂടെയാണ്. സ്‌നേഹത്തിന്റെ ബലിക്കല്ലില്‍ സമര്‍പ്പിതമായ ഒരു ഹൃദയം ഇതില്‍ വിങ്ങുന്നു, ‘ആരുമായിരുന്നില്ല, എന്നാല്‍ എല്ലാമായിരുന്നു’ എന്ന്. പത്മിനിടീച്ചറുടെ ജീവിതത്തിലെ കൊഴിഞ്ഞ ഇലകള്‍ ഒരു ഹെര്‍ബേറിയത്തില്‍ എന്ന പോലെ ഇതില്‍ സൂക്ഷിച്ചിരിക്കുന്നു. നഷ്ടപ്രണയത്തിന്റെ തുമ്പില്‍ അയഞ്ഞും മുറുകിയും തൂങ്ങിയാടിയ ആ നെഞ്ചകത്തെ നേര്‍ത്ത സ്പന്ദങ്ങള്‍വരെ ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ചോരപ്പൊട്ട് ചുട്ടികുത്തിയ ഒരു വെള്ളപ്പൂവാണ് ഈ ചൊരിമണലില്‍ വീണുകിടക്കുന്നത്, അനുവാചകര്‍ക്ക്? കണ്ടെടുക്കുവാനായി.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
Kadalkkarayile Veedu
അന്യന്റെ വാക്കുകള്‍ സംഗീതമാകുന്ന കാലത്തിനായി കാതോര്‍ത്തവരും, വ്യവസ്ഥിതിയുമായി ഒത്തുതീര്‍പ്പിലെത്താന്‍ ശ്രമിച്ച് പരാജയപ്പെട്ടവരുമായ ഒരു തലമുറയുടെ സാക്ഷിമൊഴിയായി മാറുന്നു ഈ നോവല്‍. അടിയന്തിരാവസ്ഥക്കാലത്ത് നാവരിയപ്പെട്ട് പിടഞ്ഞ സത്യം ആ സമുദ്രത്തെ മറികടന്ന് സര്‍ഗാത്മകതയുടെ വസന്തഋതുവിലെത്തുമെന്ന് വിശ്വസിച്ച ഒരു യുവാവിനുള്ള സ്മാരകം കൂടിയാകുന്നു. പ്രത്യയശാസ്ത്രങ്ങളെയും അതിശയിക്കുന്ന
രാഷ്ട്രീയസൗഹൃദം പ്രമേയമാകുന്ന അശോകന്‍ ചരുവിലിന്റെ ശക്തമായ കൃതി₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
Ente Priyapetta Kathakal
ലളിതമായ ആഖ്യാനരീതികളിലൂടെ മനുഷ്യജീവിതത്തിലെ സങ്കീര്‍ണമുഹൂര്‍ത്തങ്ങളെ തീവ്രമായി അനുഭവിപ്പിക്കുന്നവയാണ് യു.എ. ഖാദറിന്റെ കഥകള്‍. ആശുപത്രിജീവിതത്തിന്റെ വേദനകള്‍ പങ്കിടുന്ന കഥാലോകം എഴുത്തുകാരന്റെ ജീവിതംതന്നെയാണ്. ജീവിതംതന്നെ കഥയായി മാറുന്ന രാസപ്രക്രിയയിലൂടെ രൂപംകൊണ്ടï കഥാപ്രപഞ്ചത്തില്‍നിന്ന് എഴുത്തുകാരന്‍ തന്നെ തിരഞ്ഞെടുത്ത പ്രിയപ്പെട്ട കഥകളാണ് ഈ സമാഹാരത്തില്‍.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
-
Kaalavarsham
“എന്താണിങ്ങനെ എൻ്റെ കഥയെ മഴ വിടാതെ പിന്തുടരുന്നതെന്ന് എനിക്കുതന്നെ അറിയില്ല. ഞാനെൻ്റെ കഥകളിൽ കരുതിക്കൂട്ടി മഴ പെയ്യിക്കാറില്ല. ഞാൻതന്നെ അറിയാതെ അതങ്ങനെ സംഭവിക്കുന്നു എന്നേ പറയാൻ കഴിയൂ.”
മഴയുടെ അലൗകികസംഗീതം അക്ഷരങ്ങളിലൂടെ പെയ്തിറങ്ങുന്ന ഒൻപതു കഥകളുടെ സമാഹാരം. മണ്ണും മനസ്സും കുളിർക്കുന്ന മഴപ്പെയ്ത്ത് ജീവൻ്റെ സൂക്ഷ്മഭാവതലങ്ങളിൽ കിനിഞ്ഞിറങ്ങുന്ന അപൂർവാനുഭവം.₹110.00Original price was: ₹110.00.₹88.00Current price is: ₹88.00. -
Aarkkum Vendatha Oru Kannu
അഗാധമായ, അനന്തമായ ഇരുട്ട് വാപിളര്‍ന്നുനില്‍ക്കുന്ന ഈ കെട്ട കാലത്തിന്റെ മുനമ്പിലും ‘മനുഷ്യന്‍’ എന്ന വിശുദ്ധപദം ചുണ്ടില്‍ പേറുന്ന, അത് ആവര്‍ത്തിച്ചുരുവിടുന്ന കഥകള്‍. ആരും ബാക്കിയാകാത്ത വഴികളിലൂടെ ധൃതിപിടിച്ചോടുവാന്‍ ലോകം തയ്യാറെടുക്കുമ്പോള്‍, അന്തിമകാഹളത്തിനായി ചെവിയോര്‍ക്കുമ്പോള്‍, കരുണയുടെ മന്ദസ്മിതം ഹൃദയത്തിലേക്കു ചൊരിയുന്ന രചനകള്‍. ‘ജീവിതത്തിന്റെ അകഞരമ്പുകള്‍ കാണാന്‍ കെല്പുള്ള’ കണ്ണാണ്, ‘രാത്രിയുടെ കാവല്‍ക്കാരനായ’ ഈ എഴുത്തുകാരന്റേത്.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
Abhayarthikalude Poonthottam
‘മനുഷ്യന് മനുഷ്യനെപ്പോലെ ജീവിക്കാന്‍ കഴിയാത്ത’ ഈ ലോകത്തെ ഓര്‍ത്തുള്ള ആധിയാണ് ഈ കഥകളുടെ ഉള്ളുനിറയെ. വ്രണങ്ങള്‍ പൊട്ടിയൊലിക്കുന്ന ഒരു മാനവശരീരം നഗ്‌നമായി ഇതില്‍ പ്രദര്‍ശനത്തിനുവച്ചിരിക്കുന്നു. വക്കുകള്‍ പിഞ്ഞിയ ഒരു മനുഷ്യഭൂപടം എഴുത്തുകാരന്‍ നിങ്ങള്‍ക്കുമുന്നിലായി നിവര്‍ത്തുന്നു.
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00. -
Katha Theerumbol Oru Vanambadi Parakkunnu
കഥയുടെ കുലപതിയായ ടി. പത്മനാഭന്‍ സംഗീതത്തിന്റെ അഭൗമവിസ്തൃതികളിലൂടെ ചിറകുവിരിച്ച് പറന്നപ്പോഴുണ്ടായ സൂക്ഷ്‌മാനുഭവങ്ങളുടെ മുദ്രകളാണ് ഈ സമാഹാരത്തില്‍. പ്രശസ്ത നിരൂപകൻ കെ.പി. അപ്പന്‍ പറയുന്നു: ”എല്ലാവിധ അവ്യവസ്ഥയേയും ആഖ്യാനസ്വരത്തിന്റെ ലാളിത്യത്താല്‍ ഒരു നിശ്ചിതഘടനയിലേക്ക് കൊണ്ടുവരുന്ന കലയാണ് പത്മനാഭന്റേത്. എല്ലാവിധ വൈരുധ്യങ്ങളേയും ഉഴുതുമറിച്ച് അവയെ പത്മനാഭന്റെ ആഖ്യാനരീതി ഒരു ലയത്തില്‍ എത്തിക്കുന്നു. പത്മനാഭന്‍ എഴുതുമ്പോള്‍ വികാരങ്ങളുടെ ആന്തരികതയില്‍ ഒരു സംഗീതം എത്തിച്ചേരുകയാണ്. എല്ലാവിധ വൈരുധ്യങ്ങളെയും അവ്യവസ്ഥകളേയും വിപരീതങ്ങളേയും സൗമ്യമായി ശാന്തമാക്കുന്ന സംഗീതമാണിത്.”
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
Ente Sathyaneshana Pareekshnangal
അഹിംസയും നിരാഹാരവും നിസ്സഹകരണവും ശക്തമായ രാഷ്ട്രീയസന്ദേശങ്ങളാക്കിമാറ്റിയ മഹാത്മാവിന്റെ ആത്മകഥയുടെ സംഗൃഹീത പുനരാഖ്യാനം. ചര്‍ക്കയുടെ സംഗീതത്തെ അദ്ദേഹം വിപ്ലവാഹ്വാനമാക്കി. ഗ്രാമങ്ങളിലാണ് ഇന്ത്യയുടെ ആത്മാവ് സ്പന്ദിക്കുന്നതെന്ന് വിശ്വസിച്ചു. ചരിത്രത്തെ നിര്‍ണായകമായി സ്വാധീനിച്ച ഗാന്ധിജിയുടെ ഈ ജീവിതപുസ്തകം എന്നും ലോകത്തെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
Manasinakathoru Muri
മനസ്സിനകത്തെ പ്രകാശമാനമായ മുറിയിലിരുന്ന് ഗതകാലസ്മരണകളും സമീപകാലസംഭവങ്ങളും അയവിറക്കുകയാണ് എഴുത്തുകാരി. ഭാഷ എത്രയോ ഭാസുരം; ആഖ്യാനം അതിചടുലം; ഈ ആർദ്രമനസ്‌കയുടെ വൈകാരികവും ദാർശനികവുമായ പരിപ്രേക്ഷ്യം അന്യൂനം.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
Ente Aadhyathe Kathakal
മലയാളകഥയുടെ കുലപതിയായ ടി. പത്മനാഭന്റെ ആദ്യകാലകഥകളുടെ സമാഹാരം. ഒരു വലിയ എഴുത്തുകാരന്റെ മാനവികദർശനവും ഹൃദയമിടിപ്പുകളും നിറഞ്ഞുനിൽക്കുന്ന ഈ കഥകൾ, പിന്നിട്ടുപോന്ന എഴുത്തിന്റെ വഴികളിലെ നാഴികക്കല്ലുകളാണ്. രണ്ടാംപതിപ്പ്.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
Njan Oru Veedu
”നന്ദി, മാധവിമന്ദിരത്തിന്റെ ഓരോ മുക്കിനും മൂലയ്ക്കും; മണ്ണിനും മരത്തിനും. ഒരുപക്ഷേ ഞാന്‍തന്നെ ആയിരുന്നല്ലോ ആ വീട്!”
ഓര്‍ക്കാനും പറയാനും എളുപ്പമുള്ള, ഭംഗിയുള്ള ഒരു പഴയ മേല്‍വിലാസത്തിന് എഴുത്തുകാരി സമര്‍പ്പിക്കുന്ന ഗീതകമാണ് ഈ പുസ്തകം; അമ്മയുടെ ഗര്‍ഭപാത്രത്തോളം സുരക്ഷിതത്വമേകിയ ഭവനത്തെക്കുറിച്ചുള്ള സ്മരണകള്‍. ബാല്യകൗമാരാനുഭവങ്ങളെ വളപ്പൊട്ടുകളും മയില്‍പ്പീലിത്തുണ്ടുകളുംപോലെ ചന്ദ്രമതി ഇവിടെ ആകര്‍ഷകമായി അടുക്കിയിരിക്കുന്നു. ഭിന്നപ്രകൃതക്കാരായ മനുഷ്യരോടൊപ്പം പശുക്കിടാവും പൂച്ചക്കുട്ടിയും മറ്റും ഒരു അപരിചിതത്വവുംകൂടാതെ ഈ ഓര്‍മത്താളുകളില്‍ ഇരിപ്പുറപ്പിച്ചിരിക്കുന്നു; ‘കുമാരി ചന്ദ്രിക’യുടെ എഴുത്തുലോകത്തെ വിരല്‍പ്പാടുകള്‍ ഇതില്‍ പതിഞ്ഞിരിക്കുന്നു. ആത്മാവ് കൂടുമാറുന്നതുപോലെ ‘സാരൂപ്യ’മായി പുനര്‍ജന്‍മമെടുത്ത ‘മാധവിമന്ദിര’ത്തിന്റെ പരിണാമകഥ കൂടി ഈ പരിഷ്‌കരിച്ച പതിപ്പില്‍ വായിക്കാം.₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
Ente Priyapetta Kathakal
വർത്തമാനകാലഘട്ടത്തിൻ്റെ എല്ലാ പേടിസ്വപ്‌നങ്ങളെയും സ്വന്തം കഥകളിലൂടെ ആവിഷ്‌കരിക്കുന്ന കഥാകാരൻ്റെ ഏറ്റവും പ്രിയപ്പെട്ട കഥകളാണ് ഈ സമാഹാരത്തിലുള്ളത്.യഥാർഥലോകവും സ്വപ്‌നലോകവും കൂടിക്കുഴഞ്ഞുകിടക്കുന്ന ഈ കഥകളിലേക്ക് വായനക്കാർ കടന്നുചെല്ലുമ്പോൾ ഒരു മൂന്നാംലോകം തുറക്കുന്ന പ്രതീതിയാണുണ്ടാകുന്നത്. എന്നാൽ ഈ മൂന്നാംലോകം മനുഷ്യജീവിതത്തിൻ്റെ മഹാരഹസ്യങ്ങളെയും നിഗൂഢതകളെയും തീക്ഷ്‌ണമായ ഭാഷയിലൂടെ നമുക്കുമുന്നിൽ വെളിപ്പെടുത്തുന്നു.
₹160.00Original price was: ₹160.00.₹128.00Current price is: ₹128.00. -
Yajnam
പഴമയുടെയും പാരമ്പര്യത്തിന്റെയും അരണിയിൽ പുകയുന്ന ഹൃദയങ്ങളുടെ കഥപറയുന്ന നോവൽ. മറക്കുടയ്ക്കുള്ളിലെ മഹാനരകം മാത്രമായിരുന്നില്ല നങ്ങേമയ്ക്കും മകൾ സാവിത്രിക്കും നേരിടുവാനുണ്ടായിരുന്നത് – ഒരു സ്മാർത്തവിചാരത്തിന്റെ തുടർച്ചയെന്നോണം ആയിരം നാവുകളോടെ ഉള്ളിൽ കലമ്പുന്ന സംശയങ്ങളും ആശങ്കകളും ന്യായവിസ്താരങ്ങളുമൊക്കെ അവരെ നിരന്തരം അലട്ടിക്കൊണ്ടേയിരിക്കുന്നതിന്റെ നഖചിത്രം.
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00. -
Padmarajante Veendedutha Kathakal
മറവിയുടെ ആഴത്തിലേക്ക് അപ്രത്യക്ഷമാകുവാന്‍ വിസമ്മതിച്ച്, കാലത്തിനുമേല്‍ നിരന്തരം വാക്കുകള്‍ കൊത്തിവച്ചുകൊണ്ടിരിക്കുന്ന ഒരു എഴുത്തുകാരന്റെ അസമാഹൃതരചനകളുടെ സമാഹാരം. വെളിച്ചത്തോട് അതൃപ്തി ഭാവിച്ചു കിടന്ന ഈ കഥകളുടെ വായന, അന്തിവാനിന്‍കീഴിലെ അരണ്ട നാട്ടുവെളിച്ചത്തില്‍ നില്‍ക്കുന്ന പ്രതീതി സൃഷ്ടിക്കുന്നു. അവതാരിക : ഉണ്ണി ആര്‍.
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.
-
Nalla Koottukaran
Original price was: ₹60.00.₹48.00Current price is: ₹48.00.കുട്ടികളുടെ ശരിയായ വളർച്ചയ്ക്ക് ഏറെ സഹായകമാണ് ഗുണപാഠകഥകൾ. ശരിയും തെറ്റും വേർതിരിച്ചറിയുവാൻ കുട്ടികളെ പ്രാപ്തരാക്കുന്ന, സ്വഭാവഗുണങ്ങൾ പകർന്നുനല്കുക വഴി അവരെ ഒരു നല്ല പൗരനാക്കിത്തീർക്കുന്ന 33 കഥകളുടെ സമാഹാരമാണ് ഈ പുസ്തകം.















