SUNSHINE BOOKS
Sampoorna Katha Samaharam: Kathaya mama Kathaya mama Kathakalathisadharam
₹600.00Original price was: ₹600.00.₹480.00Current price is: ₹480.00.നിലാവിൻ്റെ രാസസൂത്രവും ഒരുമ്പെട്ടവളുടെ സുവിശേഷവും ഒരേ വ്യക്തതയോടെ വായിച്ചെടുക്കുവാൻ തക്ക ‘പവർ’ ഉളളതാണ് ഈ എഴുത്തുകാരൻ്റെ കണ്ണട. കഥയേയും കവിഞ്ഞു വളരുന്നവരാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ. ആഖ്യാനം ലളിതവും ഋജുവും ആകുമ്പോഴും, ഇതിവൃത്തസ്വീകരണത്തിൻ്റെയും പ്രമേയപരി ചരണത്തിന്റെയും കാതൽബലം ഈ കഥകളെ വ്യത്യസ്‌തമായ ഒരു അനുഭവവിതാനത്തിലേക്ക് ഉയർത്തുന്നു. നാം നോക്കിയിട്ടും കാണാതെ പോയ, കണ്ടിട്ടും അറിയാതെ പോയ ഒരു ലോകം ഇവിടെ കണ്ടെത്താം. ‘മരവിപ്പ്’ എന്ന രചനയിലൂടെ കഥാപ്രപഞ്ചത്തി ലേക്കു രംഗപ്രവേശം ചെയ്‌ത ഉണ്ണിത്താൻ്റെ ഈ സമ്പൂർണസമാഹാരം ആ സർഗജീവിതത്തിൻ്റെ സാർഥകമായ വിളവെടുപ്പാണ്.
Sampoorna Nataka Samaharam: Thattile Thaalam
₹330.00Original price was: ₹330.00.₹264.00Current price is: ₹264.00.മോഹവും ശാപവും ഗ്രസിച്ച രാവണൻ്റെ മനസ്സിനുള്ളിലെ പോർക്കളം വേദിയാക്കുന്ന അയനം രാവണം, അന്യവത്കൃതൻ്റെ വ്യഥകളും നിയോഗത്തിന്റെ വ്യാകുലതകളും അരങ്ങിലെത്തിക്കുന്ന ജടായുവിന്റെ ദുഃഖം, നാട്ടുഭംഗിയാർന്ന മൊഴികളും ചുവടുകളുമായി, തികച്ചും ഗ്രാമീണമായ അവതരണത്തിൻ്റെ സ്‌മൃതിസുഗന്ധം പ്രസരിപ്പിക്കുന്ന ഒരു പുരാവൃത്തം, വേദികളിൽ അവതരിപ്പിച്ചുവരുന്ന ഭീഷ്‌മം. കെ.എ. ഉണ്ണിത്താൻ്റെ ശ്രദ്ധേയമായ നാലു നാടകങ്ങളാണ് ഈ പുസ്‌തകത്തിൻറെ ആട്ടക്കളരിയിൽ അവതരിപ്പിക്കപ്പെടുന്നത്. ഇതിഹാസ കഥാപാത്രങ്ങളുടെ വികാരവിചാരങ്ങളെ പിൻബലമാക്കുന്ന രചനകൾപോലും സത്യത്തിൽ വെള്ളിവെളിച്ചം വീഴ്ത്തുന്നത് മനുഷ്യൻ്റെ ഭിന്നപ്രകൃതങ്ങളിലേക്കാണ്. ഈ തട്ടിലെ ചെണ്ടയുടെ ഇടംവലംതലകളിൽ മുഴക്കമാകുന്നത് അവന്റെ പുണ്യവും പാപവും തന്നെയാണ്.
Patalappathakalum Thampile Souhrudangalum
₹290.00Original price was: ₹290.00.₹232.00Current price is: ₹232.00.നീണ്ട 23 വർഷങ്ങൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സൈനികസേവനം അനുഷ്ഠിച്ച ‘മിലിട്ടറി രാജന്റെ’ അനുഭവക്കുറിപ്പുകളാണിത്. ഹിമഭൂമിയിലും മരുഭൂമിയിലും രാജ്യത്തിനു കാവൽക്കാരനായ ഒരു പട്ടാളക്കാരന്റെ ഓർമകൾ ഇതിൽ മാർച്ച്-പാസ്റ്റ് നടത്തുന്നു; മനുഷ്യനിലുള്ള അചഞ്ചല വിശ്വാസത്തിനു സല്യൂട്ട് നൽകുന്നു. കഠിനമായ ആർമി ട്രെയിനിംഗ് കാലവും, ഉറക്കംപോലും ‘പട്ടാളച്ചിട്ട’യിലാക്കേണ്ടിവന്ന ബാരക്ക് ജീവിതവും, തമ്പിലെ സൗഹൃദവും സ്നേഹവും എല്ലാം ഇവിടെ ബ്യൂഗിൾ നാദമായി മുഴങ്ങുന്നു. അമ്മയ്ക്കുള്ള കത്തിൽ ആരംഭിക്കുന്ന ഈ സ്മൃതിസഞ്ചയം, സന്തോഷങ്ങളുടെയും സങ്കടങ്ങളുടെയും വിഹ്വലതകളുടെയും ഉദ്വേഗങ്ങളുടെയും ഗന്ധം ഒരു പൊതിച്ചോറെന്നപോലെ പേറുന്നുണ്ട്.
Irakal
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00.അക്കാദമിക വനങ്ങളായി പരിണമിച്ചുകൊണ്ടിരിക്കുന്ന കലാലയങ്ങളുടെ ഒരു പരിച്ഛേദമാണ് ഈ നോവൽ വരച്ചിടുന്നത്. കോളേജധ്യാപകർ മുതൽ വലിയ വിദ്യാഭ്യാസമൊന്നുമില്ലാത്ത തനി നാടൻ മനുഷ്യന്മാർ വരെയുള്ള, പലതരം പശ്ചാത്തലങ്ങളിൽനിന്നുള്ള വൈവിധ്യമാർന്ന ഒട്ടേറെ കഥാപാത്ര ങ്ങളുടെ സാന്നിധ്യവും, അവരെ സൃഷ്‌ടിക്കുന്നതിൽ നോവലിസ്‌റ്റ് കാണിച്ച അസാമാന്യമായ മിടുക്കും, അവർ സംസാരിക്കുന്ന പലതരം നാട്ടുഭാഷകളും, ഉടനീളം ചിതറിക്കിടക്കുന്ന സൂക്ഷ്‌മനർമ്മവും ആക്ഷേപഹാസ്യ ശകലങ്ങളും ഈ നോവലിനെ ഏറെ വശ്യവും വായനാസുഖം നൽകുന്നതുമാക്കുന്നു. സവിശേഷമായ ആഖ്യാനശൈലികൊണ്ടുകൂടി ഏറെ ശ്രദ്ധേയമാണ് ഈ നോവൽ.
-ഡോ. പി.കെ. പോക്കർ2024-ലെ തുളുനാട് അവാർഡ് നേടിയ കൃതി
Yamashankholi
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.കാമുകനെ ചിന്തിച്ചിരുന്ന ആ യുവതിക്കു കിട്ടിയ അപ്രതീക്ഷിതസൗഭാഗ്യമായിരുന്നു അച്ഛൻ്റെ കൂട്ടുകാരനായ സ്വാമിയുടെ വരവ്. മനസ്സിൽ വിചാരിക്കുന്നത് നടക്കും എന്ന സ്വാമിയുടെ വാക്കുകൾ അവൾക്ക് കൂടുതൽ വിശ്വാസമേകി. ഇരുട്ടിന്റെ മറവിൽ എത്തിയ കാമുകന് അവൾ അവളെത്തന്നെ സമർപ്പിച്ചു. പക്ഷേ, പിന്നീടാണ് മനസ്സിലായത്, വന്നത് കാമുകനല്ല, മറ്റൊരാളാണെന്ന്. എല്ലാം ഒറ്റനിമിഷത്തിൽ തകർന്ന യുവതി ഒരു കുഞ്ഞിന് ജന്മം നൽകി. ആ കുഞ്ഞിനെ കൂട്ടുകാരികളുടെ സഹായത്താൽ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കുന്നു. ഒരു ആശാരികുടുംബത്തിൽ വളർന്ന കുട്ടി അറിയപ്പെടുന്ന ആശാരിയായി. പിന്നീട് അവൻ തന്റെ അച്ഛനേയും അമ്മയേയും കണ്ടുമുട്ടുന്നു. എന്നാലും അവരെ വേണ്ടെന്നുവെച്ച്, തന്നെ സ്നേഹത്തോടെ വളർത്തിയ വളർത്തമ്മയേയും വളർത്തച്ഛനേയും സ്വീകരിക്കുന്നു.
Devatheertham
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.ദാരിദ്ര്യത്തോടുള്ള പോരാട്ടമായിരുന്നു ബാല്യംമുതൽ ഗംഗാധരന്റെ ജീവിതം. എങ്ങനേയും പണമുണ്ടാക്കുക, സമൂഹത്തിൽ നിലയും വിലയുമുള്ളവനാകുക എന്ന ലക്ഷ്യമായിരുന്നു. മുന്നോട്ടുള്ള യാത്രയിൽ അയാളുടെ ഇന്ധനം. എന്നാൽ, അറിഞ്ഞോ അറിയാതെയോ, ഗംഗാധരൻ ചിലതെല്ലാം മറന്നുപോയി – കുടുംബത്തോടുള്ള സ്നേഹം, മകനോടുള്ള കരുതൽ. ഈ പഴുതിലൂടെ ആയിരുന്നു “കൂട്ടുകാരൻ’ എന്ന വിലാസത്തിൽ ശേഖരന്റെ കടന്നുകയറ്റം. ഗംഗാധരന്റെ കുടുംബത്തിന്റെ, സമ്പാദ്യത്തിന്റെ വേരറുക്കുന്നതിലേക്കാണ് അതു വഴിതെളിച്ചത്. ഒടുവിൽ, മരണപ്പെട്ടുവെന്നു വിശ്വസിച്ചിരുന്ന മകന്റെ തിരിച്ചുവരവ് ആ കുടുംബത്തിന്റെ വീണ്ടെടുപ്പായി മാറുന്നിടത്ത് ഈ നോവലിന്റെ ഗതി മാറുന്നു.
Sampoorna Kavitha Samaharam: Sruthi Thettiya Murali
₹160.00Original price was: ₹160.00.₹128.00Current price is: ₹128.00.ആസ്വാദകന്റെ കരം ഗ്രഹിച്ച്, അവനെ കൂർത്തുമൂർത്ത യാഥാർത്ഥ്യങ്ങളുടെ കനൽവഴികളിലൂടെ നടത്തുന്നു ഈ കവിതകൾ. ലോലഹൃദയരെ ഇവ ആഴത്തിൽ മുറിവേല്‌പിച്ചേക്കാം, നഗ്നസത്യങ്ങൾ കൊണ്ടും പരുക്കൻ ബിംബങ്ങൾ കൊണ്ടും. ആസുരമായ നമ്മുടെ കാലത്തിന് വെറും മൂകസാക്ഷിയാവുകയല്ല ഈ കവി; തനിക്കു ചുറ്റും നടമാടുന്ന അനീതികൾക്കുമേൽ തീനാവുകൊണ്ടു പ്രതിഷേധജ്വാലകൾ ഉയർത്തുകയാണ്. ഉറങ്ങുന്നവരേയും ഉറക്കം നടിക്കുന്നവരേയും തട്ടിയുണർത്തി, അലോസരപ്പെടുത്തുന്ന കാഴ്ചകളിലേക്ക് അവരുടെ കണ്ണുകൾ തുറപ്പിക്കുന്നു ഈ രചനകൾ. സത്യം എത്ര അസുന്ദരമാണ് എന്ന അടിസ്ഥാനശ്രുതിയാണ് ഈ കവിതകളിലെല്ലാം മാറ്റൊലിക്കൊള്ളുന്നത്
Akkangalkkidaylle Manushyan
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.ജീവിതയാത്രയുടെ അസ്സൽ പകർപ്പ് ചിത്രീകരിക്കുന്ന – നോവൽ. ഒരിക്കൽ വായിച്ചു തുടങ്ങിയാൽ, മുഴുവൻ വായിച്ചു തീരുന്നതുവരെ അക്കങ്ങളുടെ ഒരു മാസ്മരശക്തി നിങ്ങളെ ഇതിലേക്ക് ആകർഷിക്കും. ഓർമ്മയിൽ എന്നും തങ്ങിനിൽക്കാൻ പര്യാപ്തമായ ഒരു ചെറിയ നോവൽ.
-ഡോ. ജോർജ്ജ് മരങ്ങോലി
Jacobinte Swargam
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.കൈതക്കൃഷിയും വന്യതയും നിറഞ്ഞ ഒരു മലയോരഗ്രാമത്തിലെ ഏകാന്തമായ കരിങ്കൽ ക്വാർട്ടേഴ്സിലാണ് നോവലിലെ പ്രധാന കഥാപാത്രമായ ജേക്കബ് താമസിക്കുന്നത്. ഓരോ രാത്രിയിലും സ്വയംഭോഗത്തിനു ശേഷം ആ കടലാസുകഷണം കട്ടിലിനടിയിൽ നിക്ഷേപിക്കുന്നത് അവൻ്റെയൊരു ദിനചര്യയാണ്. എന്നാൽ കട്ടിലിനടിയിൽനിന്ന് ആ കടലാസുകഷണങ്ങൾ അപ്രത്യക്ഷമാകുന്ന തോടെയാണ് നോവലിൻ്റെ ഗതി മാറുന്നത്. എലിയോ പൂച്ചയോ ആണെന്നു കരുതി യുക്തിപൂർവ്വം അവൻ നടത്തുന്ന പരീക്ഷണങ്ങ ളെല്ലാം പരാജയപ്പെടുന്നതോടെ, കാണാൻ കഴിയാത്ത അമാനു ഷികമായ എന്തോ ഒന്ന് തൻ്റെ മുറിയിലുണ്ടെന്ന് അവന് മനസ്സിലായിത്തുടങ്ങുന്നു.








