Sampoorna Kavitha Samaharam: Sruthi Thettiya Murali

₹160.00 Original price was: ₹160.00.₹128.00Current price is: ₹128.00.

ആസ്വാദകന്റെ കരം ഗ്രഹിച്ച്, അവനെ കൂർത്തുമൂർത്ത യാഥാർത്ഥ്യങ്ങളുടെ കനൽവഴികളിലൂടെ നടത്തുന്നു ഈ കവിതകൾ. ലോലഹൃദയരെ ഇവ ആഴത്തിൽ മുറിവേല്‌പിച്ചേക്കാം, നഗ്നസത്യങ്ങൾ കൊണ്ടും പരുക്കൻ ബിംബങ്ങൾ കൊണ്ടും. ആസുരമായ നമ്മുടെ കാലത്തിന് വെറും മൂകസാക്ഷിയാവുകയല്ല ഈ കവി; തനിക്കു ചുറ്റും നടമാടുന്ന അനീതികൾക്കുമേൽ തീനാവുകൊണ്ടു പ്രതിഷേധജ്വാലകൾ ഉയർത്തുകയാണ്. ഉറങ്ങുന്നവരേയും ഉറക്കം നടിക്കുന്നവരേയും തട്ടിയുണർത്തി, അലോസരപ്പെടുത്തുന്ന കാഴ്ചകളിലേക്ക് അവരുടെ കണ്ണുകൾ തുറപ്പിക്കുന്നു ഈ രചനകൾ. സത്യം എത്ര അസുന്ദരമാണ് എന്ന അടിസ്ഥാനശ്രുതിയാണ് ഈ കവിതകളിലെല്ലാം മാറ്റൊലിക്കൊള്ളുന്നത്

SKU: 4129 Categories: ,