• -20%
    Out Of Stock

    Hanumankathakal

    മാരുതനന്ദനനും ശ്രീരാമഭക്തനുമായ വാനരശ്രേഷ്ഠന്റെ ആശ്ചര്യം ജനിപ്പിക്കുന്ന കഥകള്‍. ബുദ്ധിയിലും ശക്തിയും ഭക്തിയിലും അഗ്രേസരനായ ആഞ്ജനേയനെക്കുറിച്ചുള്ള നിരവധിയായ വിസ്മയവൃത്താന്തങ്ങള്‍. ഉദിച്ചുയരുന്ന സൂര്യന്‍ പഴമെന്നു നിനച്ച് കുതിച്ചുയര്‍ന്ന കൈക്കുഞ്ഞും, ലങ്കയിലേക്കുള്ള സീതാന്വേഷണയാത്രയിലെ നായകനും, മരുത്വാമല അടര്‍ത്തിയെടുത്ത ബലശാലിയും, അര്‍ജുനന്റെ കൊടിയടയാളമായ സത്യവ്രതനുമൊക്കെ ഈ താളുകളില്‍ പ്രത്യക്ഷപ്പെടുന്നു.

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    Court Martial Kaathu Oru Pranayam

    ഹിമമുടികളിലും മണൽക്കാടുകളിലും ആയുസ്സ് ഹോമിക്കുന്ന, വിരഹത്തിന്റെ നെടുനിശ്വാസങ്ങളാൽ ബാരക്കുകളെയും ബങ്കറുകളെയും തപിപ്പിക്കുന്ന പട്ടാളക്കാരുടെ ജീവിതമാണ് ഈ കഥകൾക്ക് ആധാരം. ‘യുദ്ധദേവന്റെ മക്കളു’ടെ കൊച്ചുകൊച്ചു സന്തോഷങ്ങളും വലിയ നൊമ്പരങ്ങളും പ്രതീക്ഷകളുമൊക്കെ നിറയുന്ന ഈ രചനകൾ, ഒരു സൈനികന്റെ മുഴുജീവിതമാണ് വരച്ചുവെക്കുന്നത്. സെബാസ്റ്റിയന്റെ അവതാരിക.

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    Moolyabodhakathakal

    സത്യധർമാദികൾക്ക് അഗ്രിമസ്ഥാനം നൽകുന്ന ഇതിഹാസ കഥകൾ.

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    Krishna Nee Begane Baro

    വേദവ്യാസന്റെ മാനസപുത്രിമാരായി ഭാരതേതിഹാസത്തില്‍ അടയാളപ്പെടുന്ന നാലു സ്ത്രീകഥാപാത്രങ്ങളുടെ, ദേവകി, ദ്രൗപദി, സുഭദ്ര, ദുശ്ശള എന്നീ നായികമാരുടെ ശബ്ദങ്ങളേയും മൗനങ്ങളേയും വാചാലമാക്കുന്ന എഴുത്തുകാരന്‍, മോഹവും ഭക്തിയും മുക്തിയും വഴിതെളിച്ച അവരുടെ ജീവിതത്തിന്റെ ഏടുകള്‍ ഇവിടെ തുറന്നുവെക്കുന്നു. കൃഷ്ണപ്രേമത്തിന്റെ വിലോഭനീയമായ സൗന്ദര്യാനുഭൂതികളെ ഭാവസാന്ദ്രമായി ആവിഷ്‌കരിച്ച വ്യാസരായ പല്ലവിയെ – ”കൃഷ്ണാ നീ ബേഗനെ ബാരോ…” – ശീര്‍ഷകമാക്കുന്ന ഈ കൃതി, ആ നാല്‍വരുടെ പ്രാര്‍ഥനാരോദനങ്ങളെ ഒറ്റക്കുമ്പിളിലാക്കി വായനക്കാര്‍ക്കു നേദിക്കുന്നു.

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    Mahabharathathile Janthukadhakal

    നരിയും വ്യാഘ്രവും ആനയും സിംഹവും ശരഭവുമായി മുനി മാറ്റിത്തീര്‍ത്ത നായ, ദക്ഷമുഖത്തുനിന്ന് ഉത്ഭവിച്ച സുരഭി, ബ്രാഹ്മണന്റെ ദാനവസ്തുവായ മലര്‍പ്പൊടി പുരïണ്ട് ദേഹം സ്വര്‍ണവര്‍ണമായ കീരി, ധനത്തിലുള്ള ആര്‍ത്തി ശാപമായി ഗ്രസിച്ച ആനയും ആമയും എന്നിങ്ങനെ, ഇതിഹാസഗ്രന്ഥങ്ങളില്‍ പരാമര്‍ശിതമാകുന്ന മൃഗകഥകളാണ് ഈ കൃതിയുടെ ഉള്ളടക്കം.

    Original price was: ₹90.00.Current price is: ₹72.00.
  • -20%

    Moscow

    മുദ്രാവാക്യംകൊണ്ട് നിവര്‍ന്നുനിന്ന മനുഷ്യരും മുദ്രാവാക്യം മറന്ന മനുഷ്യരും നിറയുന്ന കഥാലോകമാണിത്. ചെങ്കൊടി വിറ്റും മുദ്രാവാക്യം വിറ്റും ജീവിക്കുന്നവരും രാഷ്ട്രീയംതന്നെയും അരാഷ്ട്രീയമായി മാറുന്ന കാട്ടിക്കൂട്ടലുകളും ഇതിലുണ്ട്. വിപ്ലവത്തിന്റെ മുള്‍വഴികളിലേക്കും ചതിനിലങ്ങളിലേക്കും ചൂട്ടുവീശുകയാണ് ഗ്രന്ഥകാരന്‍ ഇവിടെ. രാവുണ്ണിയുടെ അവതാരിക.

    Original price was: ₹90.00.Current price is: ₹72.00.
  • -20%

    Mala’s New House

    Mala wants a big house. But there’s a giant mango tree standing in her way… With nostalgic prose, valuable moral, and colorful illustrations, this story is sure to be a delightful read for kids.

    Original price was: ₹90.00.Current price is: ₹72.00.
  • -20%

    Innalekal Thonnalukal

    മറവിയുടെ കയത്തിലേക്ക് ആണ്ടുപോകുന്നതിനു മുന്‍പ് എത്തിപ്പിടിച്ച ഓര്‍മകളുടെ മണിമുത്തുകള്‍… അവ ഒരു കാലഘട്ടത്തെ കോര്‍ത്തെടുക്കുന്നു. ഒരിക്കലും തിരിച്ചുവരാത്ത ആ നല്ല നാളുകളിലൂടെ…

    Original price was: ₹90.00.Current price is: ₹72.00.
  • -25%

    Nayobi

    ഒരു രവിവര്‍മ ചിത്രംപോലെ വശ്യമനോഹരിയായവള്‍; ഏതൊരു മനസ്സിലും കവിത നുരപ്പിക്കുന്നവള്‍, ഈ ഭൂമുഖത്ത് ആരും കേള്‍ക്കാത്തൊരു പ്രണയഗാനം മൂളിയവള്‍… കാലം ദയാരഹിതം മായ്ച്ചുകളഞ്ഞ അവളെ ക്കുറിച്ചുള്ള നഷ്ടസ്മൃതിയുടെ തപ്തനിശ്വാസങ്ങളാണ് ‘നയോബി’ എന്ന കഥ. നമ്മുടെ കാഴ്ചവട്ടത്തുനിന്നും മങ്ങിയും മാഞ്ഞും മറഞ്ഞും പോകുന്ന നിസ്സഹായ ജന്മങ്ങളെ തേടിച്ചെല്ലുകയും അവരെ നെഞ്ചോരം ചേര്‍ത്തണയ്ക്കുകയുമാണ് എഴുത്തുകാരനും ഇതിലെ കഥകളും. അങ്ങനെ അവര്‍ ഏറ്റുവാങ്ങിയ വേനല്‍ച്ചൂടും മഴത്തണുപ്പും മകരക്കുളിരുമൊക്കെ വായനക്കാരിലേക്കും പതിയെപ്പതിയെ സംക്രമിക്കുന്നു. സ്വപ്നലോലുപരും സ്‌നേഹാതുരരും വ്രണിതമാനസരും കലഹപ്രേമികളും സാഹസപ്രിയരും പശ്ചാത്താപവിവശരുമായി വ്യത്യസ്ത മനോനിലകളില്‍ പുലരുന്ന കഥാപാത്രങ്ങളുടെ ഉച്ചത്തില്‍ മിടിക്കുന്ന ഹൃദയങ്ങളെ വായനക്കാര്‍ക്ക് ഇതില്‍ തൊട്ടറിയാം. ‘കഥയല്ല യഥാര്‍ഥ ജീവിതം തന്നെയാണ് ഇവിടെ വരച്ചുവച്ചിരിക്കുന്നത്.’ എന്ന് ആ കാല്‍ച്ചുവടുകള്‍ പിന്തുടരുന്നവര്‍ക്ക് തിരിച്ചറിയാം.

    Original price was: ₹100.00.Current price is: ₹75.00.
  • -11%

    Nooru punchirikal Viriyatte

    Original price was: ₹85.00.Current price is: ₹76.00.
  • -20%

    Olavum theeravum

    ഈ സമാഹാരത്തിലെ കഥകൾക്ക് തലമുറകളിലൂടെ ദീർഘമാവുന്ന ഹൃദയനൊമ്പരങ്ങളുടെ പാരമ്പര്യം അവകാശമായിട്ടുണ്ട്. ബാപ്പുട്ടിയുടെയും സൈനബയുടെയും അനശ്വരപ്രേമത്തിൻ്റെ കഥ പറഞ്ഞ ഓളവും തീരവും ചലച്ചിത്രമായും കേരളത്തിൻ്റെ ഹൃദയം കവർന്നുകഴിഞ്ഞു. മലയാളികൾ വായനയുടെ ആനന്ദമറിഞ്ഞത് പലപ്പോഴും ഈ സമാഹാരത്തിലെ കഥകളിലൂടെയാണ്. ഓളവും തീരവും തുടങ്ങി അഞ്ചുകഥകളുടെ സമാഹാരം.

    Original price was: ₹95.00.Current price is: ₹76.00.
  • -20%

    Che

    ചോരപൊടിയുന്ന കഥകള്‍ ഭൂതകാലത്തെ മറക്കുന്ന ജനതയെയും ചരിത്രത്തെ നിഷേധിക്കുന്ന രാഷ്‌ട്രീയപ്രസ്ഥാനങ്ങളെയും വിമര്‍ശനവിധേയമാക്കുന്ന ‘ദൃഷ്‌ടാന്തകഥകള്‍.’ അധികാരരാഷ്‌ട്രീയം നല്‌കുന്ന വിപല്‍സൂചനകളാണ്‌, വര്‍ത്തമാനകാലം എഴുത്തുകാരനിലേല്‌പിച്ച മുറിവുകളാണ്‌, ചോരപ്പാടുള്ള ഈ കഥകള്‍. എം.എന്‍ വിജയന്റെ അവതാരിക

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Ente Priyapetta Kathakal

    ലളിതമായ ആഖ്യാനരീതികളിലൂടെ മനുഷ്യജീവിതത്തിലെ സങ്കീര്‍ണമുഹൂര്‍ത്തങ്ങളെ തീവ്രമായി അനുഭവിപ്പിക്കുന്നവയാണ് യു.എ. ഖാദറിന്റെ കഥകള്‍. ആശുപത്രിജീവിതത്തിന്റെ വേദനകള്‍ പങ്കിടുന്ന കഥാലോകം എഴുത്തുകാരന്റെ ജീവിതംതന്നെയാണ്. ജീവിതംതന്നെ കഥയായി മാറുന്ന രാസപ്രക്രിയയിലൂടെ രൂപംകൊണ്ടï കഥാപ്രപഞ്ചത്തില്‍നിന്ന് എഴുത്തുകാരന്‍ തന്നെ തിരഞ്ഞെടുത്ത പ്രിയപ്പെട്ട കഥകളാണ് ഈ സമാഹാരത്തില്‍.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Avathalangal

    മലയാളത്തിനു ലഭിച്ച വരപ്രസാദമാണ്‌ അക്കിത്തം അച്യുതന്‍ നമ്പൂതിരി. ഈ പുസ്‌തകം വായനക്കാരനു മുന്നിലേക്കെത്തിക്കുന്നത്‌, കവിയുടെ ഏറെയൊന്നും അറിയപ്പെടാതെപോയ ഒരു ‘വേഷ’മാണ്‌ – കഥാകാരവേഷം! കവിയുടെ കഥാസമാഹാരമായ ‘ അവതാളങ്ങള്‍’ക്ക്‌ അന്‍പതു വര്‍ഷങ്ങള്‍ക്കിപ്പുറം പുതുപതിപ്പുണ്ടാകുകയാണ്‌.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Christmas Kathakal

    അത്യുന്നതനായ ദൈവത്തിനു മഹത്വം പാടുന്ന, ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം വിളംബരംചെയ്യുന്ന ക്രിസ്മസ് കാലത്തിന്റെ ചൈതന്യവും പ്രസരിപ്പും നിറയുന്ന പതിനൊന്നു കഥകൾ. മഞ്ഞിന്റെ കുളിർമയും, കാരൾഗാനങ്ങളുടെ ഈരടികളും, നക്ഷത്രവിളക്കുകളുടെ പൊൻപ്രഭയും, പുതുവീഞ്ഞിന്റെ മധുരവുമെല്ലാം ഈ പുസ്തകത്താളുകളിൽ കണ്ടും കേട്ടും തൊട്ടും രുചിച്ചുമറിയാം! ജയ്‌സൺ കൊച്ചുവീടന്റെ പുനരാവിഷ്‌കാരം.

    Original price was: ₹100.00.Current price is: ₹80.00.
  • -20%
    Out Of Stock

    Jungle Book

    ചെന്നായ്ക്കൂട്ടം പോറ്റിയ ‘കാടിന്റെ സന്തതി’യുടെ കഥ. ബാലു കരടിയും ബാഘീരന്‍ കരിമ്പുലിയും ഉറ്റചങ്ങാതിമാരായ, ഷേര്‍ഖാന്‍ കടുവ ബദ്ധശത്രുവായ മൗഗ്ലിയെന്ന മനുഷ്യക്കുട്ടിയുടെ കാനനസാഹസങ്ങള്‍. ലോകമെങ്ങുമുള്ള കുട്ടികളുടെ – മുതിര്‍ന്നവരുടെയും – ഇഷ്ടകൃതിയാണ് ‘ജംഗിള്‍ ബുക്ക്.’ പുനരാഖ്യാനം: കിളിരൂര്‍ രാധാകൃഷ്ണന്‍.

    Original price was: ₹100.00.Current price is: ₹80.00.