-
Ursula markose phonecheyyunnu
പരാജിതരുടെ സ്മാരകങ്ങളാണ് ഈ കഥാഭൂമിയിൽ ഉയരുന്നത്. നർമപരിഹാസങ്ങളുടെ മാരകചേരുവയാൽ, ലോകത്തിൻ്റെ വികൃതയാഥാർഥ്യങ്ങൾ ഇവിടെ ദയാവധത്തിനു വിധേയമാകുന്നു. അമർത്തിയ കരച്ചിൽ ശ്വാസക്കുഴലിൽ കുരുങ്ങിയ മിയാമിയക്കനും, സമ്മോഹനമായ മന്ദഹാസം അധരങ്ങളിൽ ചൂടിയ ഊർസുലയും ഒക്കെ മനുഷ്യവാഴ്വിൻ്റെ ഈ കാനേഷുമാരിയിൽ കയ്യൊപ്പുപതിപ്പിക്കുന്നു.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
Valsalayude sthreekal
പെണ്ണിൻ്റെ ഉടലും ഉയിരും തൊടുന്ന പതിനഞ്ച് കഥകൾ. പെൺമനസ്സിൻ്റെ ഇരുൾത്തുരങ്കങ്ങളും പ്രകാശഗോപുരങ്ങളും കടന്ന്, അവൾക്കു സ്വന്തമായൊരു വീടും ആകാശവും വീണ്ടെടുത്തു നൽകുന്ന രചനകൾ. നട്ടെല്ല് എന്ന ഗുണമുള്ള കുറെ പെണ്ണുങ്ങൾ മുഖാവരണമഴിച്ചും ചായക്കൂട്ടിളക്കിയും ഇതിൽ അണിനിരക്കുന്നു.
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00. -
Aaro anugamikkunnundu
ആള്‍ക്കൂട്ടത്തിന്റെ ആരവങ്ങളില്‍നിന്നകലെ, ഒറ്റപ്പെടലിന്റെ അപായ മേഖലകളിലാണ് ഇതിലെ കഥാപാത്രങ്ങളുടെ നില്പ്. മനുഷ്യന്റെ വിഹ്വലതകളെ ഈ കഥാകാരന്റെ വാക്കുകള്‍ പിന്തുടരുന്നു; അവന്റെ ഏകാന്തയാനങ്ങളെ ഒരു ചരിത്രകാരനെപ്പോലെ രേഖപ്പെടുത്തുന്നു; അവന്റെ വിഷാദയോഗങ്ങള്‍ക്ക് മൂകസാക്ഷിയാകുന്നു. പ്രേമവും കാമവും ക്രോധവും രോഗവും മൃതിയും ഈ സത്രത്തില്‍ അതിഥികളായും അഗതികളായും കയറിയിറങ്ങുന്നു.
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00. -
Puzhayilninnu Kittiyathu
ജനിമൃതികളുടെ രൂപകമാണ് ഈ കഥകളിലെ പുഴ. കലങ്ങിയും തെളിഞ്ഞും, നുരയും പതയും ചൂടി, ആഴങ്ങൾകൊണ്ടു മോഹിപ്പിച്ചും ചുഴിക്കുത്തുകൾകൊണ്ടു സംഭ്രമിപ്പിച്ചും ഒഴുകുന്ന പുഴയിലേക്ക് – മനുഷ്യജീവിതത്തിലേക്ക് – ഇവിടെ എഴുത്തുകാരൻ ഒരു കടത്തുതോണിയിറക്കുകയാണ്. നാട്ടുനന്മകളുടെയും നഷ്ടസ്മൃതികളുടെയും തരിശുതീരങ്ങളിൽ ഈർപ്പം പടർത്തി ഈ പുഴ കരകവിയുന്നു. കനിവില്ലാ കാലത്തിന്റെ വരണ്ടുവിണ്ട തടശ്ശിലകളിലേക്ക് ആളുയരത്തിൽ കൂലം കുത്തിമറിയുന്നു. “എവിടുന്നു കിട്ടി ഈ കഥയൊക്കെ?” എന്ന ചോദ്യത്തിന്, ഇതിന്റെ ‘അമരക്കാരൻ’ നിസ്സംശയം മറുപടി പറയുന്നു:
“പുഴയിൽനിന്ന്!”₹160.00Original price was: ₹160.00.₹128.00Current price is: ₹128.00. -
Rashtreeya Kathakal
”കാഴ്ചയില്‍ കടന്നുവരുന്ന എണ്ണമറ്റ മനുഷ്യജന്മങ്ങളെപ്പറ്റിയുള്ള വേവലാതി കലര്‍ന്ന അനുതാപമല്ലാതെ മറ്റൊന്നുമല്ല കഥയിലെ രാഷ്ട്രീയം.”
നിങ്ങള്‍ ഈ കഥകളില്‍ വായിക്കുന്നത്, അകമേയും പുറമേയും തോറ്റ ഒരു ജനതയുടെ ശിരോലിഖിതമാണ്. ചരിത്രത്തെ ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ചവരും മറുസ്വരങ്ങളെ ചവിട്ടയരച്ചവരും ‘സത്യത്തിന്റെ ഓജസ്സുറ്റ യൗവനം’ ചോര്‍ന്നു പോയവരും ഇതില്‍ ഇതിവൃത്തമായി പരിണമിക്കുന്നു. വിധേയത്വം കൊടിപ്പടമാക്കിയ വരും പ്രത്യയശാസ്ത്രങ്ങള്‍ വലിച്ചെറിഞ്ഞ് ചെക്കുബുക്കുകള്‍ സ്വന്തമാക്കിയവരും ഇവിടെ കവാത്തു നടത്തുന്നു. തെരുവുകളിലെ ചോരപ്പശയില്‍ ചവിട്ടിനിന്ന്, വിലാപങ്ങളുടെ ഇരമ്പല്‍ പശ്ചാത്തല സംഗീതമാക്കി ഇവര്‍, വരാനിരിക്കുന്ന ‘സുദിനം’ പ്രവചിക്കുന്നു. നമ്മുടെ കാലം എത്ര ആശയറ്റതാണ് എന്നതിന്റെ വെളിവും തെളിവുമാണ് ഈ കൃതി.₹320.00Original price was: ₹320.00.₹256.00Current price is: ₹256.00. -
Pappathi
പോട്ടൂർ മോഡേൺ ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകരുടെ രചനാസമാഹാരമാണ് ‘പപ്പാതി’. അധ്യാപകരൊക്കെയും എഴുത്തുകാരോ, എഴുത്തുകാരൊക്കെയും അധ്യാപകരോ അല്ലെന്നിരിക്കെ ഇതിൽ സൃഷ്ടിവൈഭവം തിരയുന്നതിൽ പ്രസക്തിയില്ല. അവരൊക്കെയും ഈ പുസ്തകത്തിൽ കഥയും കവിതയുമായി വായനക്കാരെ എതിരേൽക്കുന്നു എന്ന് മാത്രം. ഇതിൽ അടയാളപ്പെടുന്നത് ഈ വിദ്യാലയമാണ്, ഈ വിദ്യാലയത്തിൻ്റെ അധ്യാപകസമ്പത്താണ്, അതപ്പാടെ പ്രതിഫലിക്കുന്ന വിദ്യാർത്ഥി സമൂഹമാണ്…
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
Minikathakal Gourava Hasyabhavathil
വാക്കുകൾക്ക് നിലാവിനേക്കാൾ ശോഭയുണ്ടെന്ന് നാമറിയുന്നത് ഉദാത്തകൃതികളിലൂടെ കടന്നുപോകുമ്പോഴാണ്. അനുവാചക ഹൃദയങ്ങളിൽ അഭൗമമായ ഒരു ശോഭ തെളിഞ്ഞു മിന്നി നിൽക്കും. ‘മിനിക്കഥകൾ ഗൗരവ ഹാസ്യഭാവത്തിൽ’ എന്ന പുസ്തകം നമ്മൾ അവഗണിച്ചു കളയുന്ന പലതിലും രസാത്മകമായ ചിന്താസരണികൾ കോർത്തിണക്കി വായനയിലേക്ക് അതിൻ്റെ വിത്തുകൾ പാകുകയാണ്. എഴുത്തിൻ്റെ രസതന്ത്രം ഇവിടെ എഴുത്തുകാരൻ നമുക്ക് അനുഭവപ്പെടുത്തിത്തരുന്നു. തനതായ രചനാസങ്കേതങ്ങളിൽ വ്യാപരിക്കാൻ ഇടംതേടുന്ന ഒരു മനസ്സിനെ ഈ പുസ്തകം അടയാളപ്പെടുത്തുന്നു.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
Pollunna Mazha
പടുതിരിനാളംപോലെ നിയോഗങ്ങളില്‍ ഉലയുന്നവരെക്കുറിച്ചാണ്, മഴക്കാറുമൂടിയ ആകാശംപോലെ വിഷാദനീലിമയാര്‍ന്ന അവരുടെ മനസ്സുകളെക്കുറിച്ചാണ് ഈ കഥകള്‍. ഓര്‍മകളുടെ ചെപ്പ് മറവിയുടെ അടപ്പുകൊണ്ടു ചേര്‍ത്തടയ്ക്കുവാന്‍ ശ്രമിക്കുന്നവര്‍. നെടുവീര്‍പ്പുകള്‍ ഘനീഭവിക്കുന്ന ഹൃദയം പേറുന്ന ഈ മനുഷ്യരുടെ ഉള്‍ത്തടങ്ങളില്‍ പ്രളയജലംപോലെ മിഴിനീര് കലമ്പല്‍കൂട്ടുന്നു. ഉച്ചത്തിലൊന്നു കരയാതെ, ദൈവത്തെ വിളിച്ചൊരു പരാതിപോലും പറയാതെ ദുരന്തങ്ങളെ ഇവര്‍ സ്വീകരിക്കുന്നു.
₹280.00Original price was: ₹280.00.₹224.00Current price is: ₹224.00. -
Jalasandhi
പ്രണയത്തിൻ്റെ ശബ്ദം മഹാമൗനമാണെന്ന് ഇടയ്ക്കൊക്കെ തോന്നിയിട്ടുണ്ട്. എത്രനേരം വേണമെങ്കിലും മൗനത്തിൻ്റെ വാല്മീകത്തിൽ മറഞ്ഞിരിക്കാം. എന്നാൽ അതിനുമപ്പുറം ഇപ്പോൾ ഈ ലോകം ശബ്ദംകൊണ്ട് മുരളുകയാണ്. ഒരുതരം അലർച്ചയിൽ ഒന്നും കേൾക്കാതെ ഒന്നും അറിയാതെ മുഴക്കം മാത്രം. ആകാശം കണ്ടു കുന്നിൻമുകളിൽനിന്നും ശബ്ദിക്കുന്നവൻ ഒരു പ്രതീക്ഷയാണ്. ലോകം മുഴുവനും അവനെ കേൾക്കണം എന്ന പ്രത്യാശ. എന്നാൽ ശബ്ദം മറ്റുള്ളവർക്ക് അവരുടെ ജീവിതത്തെ അലോസരപ്പെടുത്തുന്നതാവുമ്പോൾ ശബ്ദിക്കുന്നവൻ ഒറ്റപ്പെടും. പ്രണയത്തിൻ്റെ മൗനം അവനെ ജീവിതത്തിലേക്ക് തിരിച്ചടുപ്പിക്കും. ജലസന്ധി ഒരൊഴുക്കാണ്. ജീവിതത്തിലേക്ക്, സത്യത്തിലേക്ക് നമ്മൾ ഒഴുകുകയാണ്.
– മധുപാൽ₹180.00Original price was: ₹180.00.₹144.00Current price is: ₹144.00. -
Kakkikullile Karunyasparsam
ആധുനിക കഥകള്‍ ഭാവതലങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നുവെന്ന് വേണം കരുതാന്‍. കഥകളുടെ മര്‍മം എവിടെ ഒളിപ്പിക്കണമെന്നും എങ്ങനെ ഉന്മീലനം ചെയ്യണമെന്നും അതിന്റെ പശ്ചാത്തലം എങ്ങനെയാവണമെന്നും മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ചും കഥകളെ രൂപപ്പെടുത്തി എടുക്കുവാന്‍ പരിചയസമ്പത്തും മനോധര്‍മവും ഏറെ ആവശ്യമാണ്. കഥാകൃത്തുക്കള്‍ വിഷമിക്കുന്നത് വിഘടിച്ചുനില്ക്കുന്ന ദ്വന്ദ്വങ്ങളെ സമന്വയിപ്പിക്കുന്നതിനും ആദിമധ്യാന്തപൊരുത്തത്തോടെ കഥയെ ചേര്‍ത്തുനിര്‍ത്തുന്നതിനുമാണ്. ആധുനികതയുടെ കടന്നേറ്റത്തിനിടയിലും പോലീസ് ജീവിതത്തിലെ മാനുഷികമുഹൂര്ത്തങ്ങളെ യാഥാര്‍ഥ്യബോധത്തോടെ ലളിതമായ ശൈലിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് ഈ കഥാസമാഹാരത്തില്‍.
പോലീസ് സ്റ്റേഷനുകളില്‍ പരിഹാരം തേടി എത്തുന്ന സങ്കീര്‍ണവും മനുഷ്യജീവിതവുമായി ബന്ധപ്പെട്ട എത്രയെത്ര പ്രശ്നങ്ങള്‍. അതുകൊണ്ടുതന്നെ പുസ്തകത്തിന്റെ പേരിന്റെ ചാരുതയും അതിന് പിന്നിലെ ചാതുരതയും ഇവിടെ ശ്രദ്ധേയമാണ്. ഒറ്റ ഇരിപ്പില്‍ വായിച്ചു തീര്‍ക്കാവുന്ന രസകരങ്ങളായ കഥകള്‍. വായനയില്‍ ഉദ്വേഗവും നിഗൂഢതകളും അധികമില്ലെങ്കിലും ഉള്ളവ തനതായി ആവിഷ്കരിച്ചിരിക്കുന്നതിനാല്‍ മുഷിപ്പില്ലാതെ പുരോഗമിക്കുന്ന വായന. ചിട്ടപ്പെടുത്തി എടുത്ത കഥകള്‍ ഒതുക്കവും തെളിമയും കെട്ടുറപ്പുള്ളവയുമാണ്. സ്വച്ഛന്ദമായ വായനയ്ക്ക് ഉതകുന്നതും ഭാവരസങ്ങളുടെ
വശ്യസങ്കലനംകൊണ്ട് സുന്ദരവും ഈടുറപ്പുള്ളതുമായ ഈ പോലീസ് കഥ ‘മംഗളം’ വാരികയില്‍ ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ചവയാണെന്നത് ശ്രദ്ധേയമാണ്.₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
NISHAASHALABHANGAL
കാലവും മനുഷ്യനും പ്രകൃതിയും പ്രതിബിംബിക്കുന്ന, ഉടയാത്ത കണ്ണാടികളാണ് ഈ കഥകള്‍. കണ്ണീരുപ്പുപുരണ്ട ജീവിതയാഥാര്‍ഥ്യങ്ങളും കടുംകയ്പായ വര്‍ത്തമാനകാലസമസ്യകളും വായനക്കാരന് ഇതിലെ ഖരാക്ഷരങ്ങളില്‍ രുചിക്കാം. പീഡിതരും വഞ്ചിതരും തിരസ്കൃതരും നിസ്സഹായരും ശാപഗ്രസ്തരും ഒക്കെ ഒരു ശവഘോഷയാത്രയിലെന്നപോലെ ഇവിടെ അനുവാചകദൃഷ്ടികള്ക്കുമുന്നിലുടെ മൗനവിലാപങ്ങളോടെ
നടന്നുനീങ്ങുന്നു. പാപക്കുരുക്കില്‍ കഴുത്തുമുറുകി പിടയുന്ന ദുഃഖസത്യങ്ങളുടെ ചുരുക്കപ്പട്ടികയായിമാറുന്ന ഈ ചെറുകഥകള്‍ ”ഒരു നോവായി, എന്നും വായനക്കാരില്‍ നെരിപ്പോടായി എരിഞ്ഞുകൊണ്ടിരിക്കും” എന്ന എഴുത്തുകാരന്റെ വാക്കുകള്‍ക്ക് എതിര്‍പക്ഷമില്ല.₹220.00Original price was: ₹220.00.₹176.00Current price is: ₹176.00. -
Ente Rajamallipookkal
മലയാള ചെറുകഥ പുതിയ മേച്ചില്‍പ്പുറങ്ങളിലൂടെ പോയിക്കൊണ്ടിരിക്കുകയാണിപ്പോള്‍. ജാടകളില്ലാത്ത, സ്വന്തം ശൈലിയും വീക്ഷണവുമുള്ള എഴുത്തുകാര്‍ ഒരാശ്വാസമാണ്. അത്തരം എഴുത്തുകാരില്‍നിന്നും ലഭിക്കുന്ന കൃതികള്‍ നമ്മുടെ കഥാലോകത്തിന്റെ വരദാനമാണ്. മൗലികപ്രതിഭയുടെ തിളക്കംകൊണ്ട് ശ്രദ്ധേയമായ കഥകള്‍ സംഭാവനചെയ്ത അത്തരം എഴുത്തുകാരില്‍ ഒരാളാണ് താന്‍ എന്ന് പ്രഖ്യാപിക്കുന്നു കഥാകാരി. ‘എന്റെ രാജമല്ലിപ്പൂക്കള്‍’ എന്ന കഥാസമാഹാരത്തിലൂടെ, മലയാള സാഹിത്യത്തില്‍, പ്രത്യേകിച്ചും മലയാള ചെറുകഥാ സാഹിത്യത്തില്‍ ശ്രദ്ധേയമായ ഒരു കാല്‍വയ്പാണ് രാജ്കുമാരി നടത്തിയിരിക്കുന്നത്.
-അവതാരികയില്‍ എം.ഡി.ആര്.₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
Mazhayilundaya Makalum Mattu Mazhakadhakalum
മനുഷ്യഗാഥകൾ ഇരമ്പുന്ന ഒരു വൻകടൽ മഴയനുഭവങ്ങളാൽ സൃഷ്ടിക്കുകയാണ് ഈ കഥകൾ. വർഷബിന്ദുക്കൾ ജീവിതങ്ങൾക്കുമേൽ കനിവായും കനലായും തൂളുന്നത് വായനക്കാർക്ക് ഇതിൽ കാണാം. ജനിയിലും മൃതിയിലും സന്തോഷത്തിലും സന്താപത്തിലുമൊക്കെ ഇവിടെ നനുത്തും കനത്തും ചാഞ്ഞും ചെരിഞ്ഞും മഴ പെയ്തിറങ്ങുന്നു. ഈ ആർദ്രകഥകൾ ഒരു ഈറൻകാറ്റുപോലെ നിങ്ങളെ വന്നുതൊടും, ഒരു ചാറ്റൽമഴപോലെ നിങ്ങളെ നനയ്ക്കും, മഴ കഴിഞ്ഞും മരംപെയ്യുംപോലെ നിങ്ങളിൽ നിത്യം നിലനിൽക്കും.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
-
Malakhamar Chirakuveeshumbol
”ബാലകൃഷ്ണന്റെ കൈയില്‍ ഒരു മാന്ത്രികദര്‍പ്പണമുണ്ട്.” കെ.പി. അപ്പന്
അത്ഭുതങ്ങളുടെ കാലം അവസാനിച്ചിരിക്കുന്നു എന്നു വിശ്വസിക്കുന്നവരാണ് ഇതിലെ കഥാപാത്രങ്ങള്‍ – കറുത്തിരുണ്ട മേഘങ്ങളില്‍ ചിറകുവിരുത്തുന്ന മാലാഖമാര്‍. ഭൂമിയിലെ ജീവിതം ഇവര്‍ക്ക് ഒരു ജ്വരബാധിതന്റെ കിനാവുപോലെ വിഹ്വലം; ആയുസ്സിന്റെ വഴികള്‍ ഇവര്‍ക്ക് കനത്ത മൂടല്‍മഞ്ഞിലെന്നപോലെ അസ്പഷ്ടം. വിറയാര്‍ന്ന ഉടലോടെ, ഇടറുന്ന ചുവടുകളോടെ, പരിക്ഷീണശബ്ദത്തില്‍ ഇവര്‍ ചോദിക്കുന്നു: ”ഞാന്‍ നിന്നെ വേദനിപ്പിച്ചുവോ?”
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00. -
Cheenkannyaa… Sto…
എഴുതിയതെല്ലാം സത്യാണോന്ന് ചോദിച്ച ആ പഴയ കൂട്ടുകാരിക്ക് കൊടുത്ത അതേ മറുപടി ഇവിടെയും ആവര്‍ത്തിക്കുന്നു.’നല്ല മിനുങ്ങുന്ന അലുവക്കഷ്ണം പോലുള്ള നുണകള്‍ക്കുമേല്‍ വിതറിയ പഞ്ചാരത്തരികള്‍പോലെയാണ് ഇതിലെ സത്യം.
₹270.00Original price was: ₹270.00.₹216.00Current price is: ₹216.00.















