-
Manimaalika
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.”വായനയുടെ സുഖം വാരിക്കോരിത്തന്ന് വിരുന്നൂട്ടിയ കഥാകാരന്‍” എന്ന് സ്നേഹാദരങ്ങളോടെ എം.ടി. വിശേഷിപ്പിച്ച എസ്.കെ.യുടെ അഞ്ചു മനോഹരരചനകളുടെ സമാഹാരം. ബ്ലാക്ക്ബോര്‍ഡില്‍ വെളുത്ത ചോക്കക്ഷരങ്ങള്‍പോലെ ”മലബാറിലെ എയ്ഡഡധ്യാപകപ്പാവങ്ങളിലെ ഒരു പഴയ നമ്പറി”ന്റെ ദുരവസ്ഥ എഴുതിക്കാട്ടുന്ന ‘ഇന്‍സ്പെക്ഷന്‍,’ ദാമ്പത്യത്തിലെ അവിശ്വസ്തതയെ കഠാരിപോലെ കണ്ണുകളില്‍ കുത്തിയിറക്കുന്ന ‘ഭാര്യ,’ ഒരു ചൂടിക്കട്ടിലിന്റെ ശൂന്യതയില്‍ സംഖ്യാതീതമായ ജീവിതചിത്രങ്ങള്‍ വരച്ചുവെക്കുന്ന ‘ഒഴിഞ്ഞ കട്ടില്‍,’ ഒരു കരിനാക്കിന്റെ ശക്തി ദൗര്‍ബല്യങ്ങളുടെ നാട്ടുവര്‍ത്തമാനമാകുന്ന ‘അന്തകന്റെ തോട്ടി,’ ”മധുരമാദകമായൊരു പ്രണയപാരവശ്യ”ത്തിന് ശുഭാന്ത്യം അന്വേഷിക്കുന്ന ‘സംശയനിവൃത്തി.’ – ഈ ‘മണിമാളിക’യിലെ വാതായനങ്ങള്‍ തുറക്കുന്നത്, മാനവന്‍ എന്ന മഹാമേരുവിന്റെ ശൃംഗങ്ങളിലേക്കും താഴ്വാരങ്ങളിലേക്കുമാണ്.
-
KAYYOPPUKAL
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.പല തലമുറയിലെ പന്ത്രണ്ട് എഴുത്തുകാരുടെ മികച്ച സമകാലിക കഥകള്‍
ടി. പത്മനാഭന്‍, സി. രാധാകൃഷ്ണന്‍, അംബികാസുതന്‍ മാങ്ങാട്, അശോകന്‍ ചരുവില്‍, ചന്ദ്രമതി, പി.എഫ്. മാത്യൂസ്, ഗ്രേസി, രേഖ കെ., വി. ഷിനിലാല്‍, ബി. മുരളി, കെ.എസ്. രതീഷ്, ജിസ ജോസ്
-
CHANGATHEE ENNU VILIKKUNNA KAATTU
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.മിനിക്കഥകളെ മിന്നല്‍ക്കഥകളെന്ന് ഇപ്പോള്‍ മലയാളം മാറ്റിവിളിച്ചു തുടങ്ങി. ഒരൊറ്റ നിമിഷത്തെ പ്രഭയില്‍ അതുവരേയ്ക്കും മറഞ്ഞിരുന്ന ഭുവനം വെളിപ്പെടുത്തുന്നു മിന്നല്‍. പി. സുരേന്ദ്രന്റെ ഈ കുറും കഥകളിലും ആ മിന്നലൊളി ദൃശ്യമാണ്. അവ ചൂടും വെട്ടവും ചെത്തവും തരുന്നു. അവയില്‍ മറഞ്ഞിരുന്ന പലതും മിന്നിത്തെളിയുന്നു.
– സുഭാഷ് ചന്ദ്രന്കുന്തിരിക്കത്തിന്റെ ഹൃദ്യമായ സുഗന്ധംപോലെ നിരുപാധിക സ്നേഹം പ്രസരിപ്പിക്കുന്ന കഥകള്‍. ഭൂമിയുടെ ഉള്ളം പൊട്ടിയൊഴുകുമ്പോള്‍ ജീവജാലങ്ങളുടെ കണ്ണീരൊഴുക്ക് നമ്മെ ആഴത്തില്‍ വന്ന് തൊടും. നിലാവും കാറ്റുമെല്ലാം വേദനകള്‍ക്ക് ചെവിചേര്‍ക്കും. കൂരിരുട്ടില്‍നിന്നും തെളിഞ്ഞ ആകാശത്തിന് എത്ര ഭംഗിയുണ്ടെന്ന് ഓര്‍മപ്പെടുത്തുന്ന വേറിട്ട ഭാഷാക്രമം.
– അംബികാസുതന്‍ മാങ്ങാട് -
Sherlock
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.പ്രളയങ്ങൾക്കുശേഷം സാവധാനം ഉണർന്നുവരുന്ന സൂര്യനെ നോക്കുന്നതുപോലെ, മനുഷ്യഭാവങ്ങളുടെ അദ്‌ഭുതം ദർശിക്കുകയാണ് ഈ കഥകളിൽ മലയാളത്തിൻ്റെ പ്രിയപ്പെട്ട എം.ടി. വാക്കുകളെ എങ്ങനെ ഒരു ദ്രാവിഡശില്പത്തിൻ്റെ കരുത്തും ലാവണ്യവുമഭ്യസിപ്പിക്കാമെന്നതിന് ഈ സമാഹാരത്തിലെ നാലു കഥകളും സാക്ഷികളാണ്.
-
Olavum theeravum
₹95.00Original price was: ₹95.00.₹76.00Current price is: ₹76.00.ഈ സമാഹാരത്തിലെ കഥകൾക്ക് തലമുറകളിലൂടെ ദീർഘമാവുന്ന ഹൃദയനൊമ്പരങ്ങളുടെ പാരമ്പര്യം അവകാശമായിട്ടുണ്ട്. ബാപ്പുട്ടിയുടെയും സൈനബയുടെയും അനശ്വരപ്രേമത്തിൻ്റെ കഥ പറഞ്ഞ ഓളവും തീരവും ചലച്ചിത്രമായും കേരളത്തിൻ്റെ ഹൃദയം കവർന്നുകഴിഞ്ഞു. മലയാളികൾ വായനയുടെ ആനന്ദമറിഞ്ഞത് പലപ്പോഴും ഈ സമാഹാരത്തിലെ കഥകളിലൂടെയാണ്. ഓളവും തീരവും തുടങ്ങി അഞ്ചുകഥകളുടെ സമാഹാരം.
-
Malayalathinte suvarnna kathakal
₹350.00Original price was: ₹350.00.₹280.00Current price is: ₹280.00.മലയാളിയുടെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരന്റെ ഏറ്റവും പ്രിയപ്പെട്ട കഥകള്‍. പല കഥകളും ഫ്യൂഡല്‍ കാലഘട്ടത്തിന്റെ പരിവേഷമണിഞ്ഞു നില്‍ക്കുന്നു. എന്നാല്‍ അവ നാളെയുടെ ചരിത്രത്തിലേക്കും നീണ്ടുപോകുന്നു. സങ്കടങ്ങളും നെടുവീര്‍പ്പുകളും നിസ്സഹായതകളും നിറയുന്ന മനുഷ്യാവസ്ഥയുടെ കഥകളാണ് ഈ സമാഹാരം.
-
Swargam thurakkunna samayam
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.വായനക്കാരുടെ മനോഭൂപടത്തിൽ പനിനീർമുള്ളുകൾക്കൊണ്ട് സുഖമുള്ള നൊമ്പരങ്ങൾ കോറിയിട്ട എം.ടിയുടെ പ്രശസ്തമായ ആറുകഥകളാണ് ഈ സമാഹാരത്തിൽ. സായംസന്ധ്യപോലെ ചേതോഹരമായ വാങ്മയങ്ങൾ ഉണർത്തുന്ന കഥകൾ.
-
Kaliveedu
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.എം.ടി. വാസുദേവൻ നായരുടെ ആദ്യകാല കഥകളുടെ ഒരു സമാഹാരം. രാജി, വധുവെ ആവശ്യമുണ്ട്, പുതിയ അടവുകൾ, നീർപോളകൾ, മാതാവ് എന്നിവയാണ് ഉള്ളടക്കം.
-
Pathanam
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.മനുഷ്യാനുഭവത്തിന്റെ അനന്ത വൈചിത്ര്യം കൊണ്ട് മനം നിറയ്‌ക്കുന്ന നാലു കഥകള്‍. ഇനിയും പല കഥാകാലങ്ങളെ അഭിമുഖീകരിക്കാന്‍ തക്ക ഉള്‍ക്കരുത്തുള്ളവ. വായനയെ അനുഭൂതിധന്യമാക്കുന്ന പതനം, കുറുക്കന്റെ കല്യാണം, ജോക്കര്‍, മഹാനഗരത്തിന്റെ പശ്ചാത്തലത്തില്‍ എന്നീ കഥകളുടെ സമാഹാരം.
-
SAYANORA
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.വായിച്ചുകഴിഞ്ഞും അനുവാചകരെ ചുറ്റിവരിഞ്ഞുനില്‍ക്കുന്ന വൈകാരികനൂലുകള്‍ ഇഴചേര്‍ത്ത് അനായാസം കഥകള്‍ തുന്നുകയാണ് നജാ ഹുസൈന്‍. ഭാവാര്‍ദ്രങ്ങളായ ഒരുപിടി കഥകളുമായി, രസഭാവനകളുടെ നിറക്കൂട്ടുകളുമായി, കവിത പൂത്തുലഞ്ഞ ഇടവഴിയില്‍നിന്നും ചെറുകഥയുടെ വസന്താരാമത്തിലൂടെ നജാ ഹുസൈന്‍ നടക്കുകയാണ്. ഈ കഥകള്‍ ഓരോന്നും വായനയുടെ തിരുമുടിയില്‍ ചൂടാനുള്ള ഓരോ പൂക്കള്‍ ആണ്.
– അമല്‍ -
Narayaneeya kathakal
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.ഭാരതീയ ഭക്തിപാരമ്പര്യത്തില്‍ ശ്രീമദ് നാരായണീയം എന്ന സംസ്‌കൃതസ്‌തോത്രത്തിനുള്ള സ്ഥാനം അദ്വിതീയമാണ്. ഗഹനമായ ആ സ്‌തോത്രത്തെ ലളിതസുന്ദരങ്ങളായ കഥകളായി പുനരാഖ്യാനംചെയ്തിരിക്കുന്ന ഈ പുസ്തകം, സ്‌തോത്രത്തിന്റെ അന്തഃസത്തയിലേക്ക് കടന്നുചെന്നെടുത്ത മുത്തുകളാണ്. മൂലഗ്രന്ഥത്തിലെ കഥകള്‍ എല്ലാം ഈ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നു.
-
IRONMAN
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.വായനക്കാരുടെ അകക്കാമ്പിനെ ഒരു ഇസ്തിരിപ്പെട്ടി കണക്കെ ചുട്ടുപൊള്ളിക്കുന്ന കഥകള്‍. കാലത്തിന്റെ തിരക്കൈകള്‍ക്ക് മായ്ക്കുവാനാകാത്ത – മായ്ക്കുവാന്‍ ആഞ്ഞുശ്രമിച്ചാലും, കൂടുതല്‍ ലിപി മിഴിവോടും വിന്യാസവടിവോടും എഴുന്നുതെഴുന്നു നില്‍ക്കുന്ന – മണലെഴുത്താണ് ഇതിലെ കഥാപാത്രങ്ങളുടേത്. ഈ എഴുത്തുകാരന്‍ ”ഒരു മനുഷ്യന്‍ മനുഷ്യനോടെന്നപോലെ” നിങ്ങളോടു സംസാരിക്കും; അതിവേഗജീവിതത്തിന്റെ പ്രായോഗികതയ്ക്ക് സ്വാഭാവികജീവിതത്തിന്റെ ദാര്‍ശനികതകൊണ്ടു ബദല്‍ തീര്‍ക്കും. നല്ല കാലം ഉറങ്ങുന്ന നാട്ടിന്‍പുറത്തിന്റെ ‘നൊസ്റ്റാള്‍ജിയ’യും, നശിച്ച കാലം ഉണരുന്ന നഗരത്തിന്റെ ‘ഡിസ്റ്റോപിയ’യും ഈ കഥത്താളുകള്‍ക്കുള്ളില്‍ നിന്നും ചോര്‍ന്നൊലിച്ച് നിങ്ങളുടെ നെഞ്ചാകെ പടരും.
-
51 Saileekathakal
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.ഭാഷയുടെ വരദാനമാണ് ശൈലികളും പഴഞ്ചൊല്ലുകളും. ഒരു ജനസമൂഹത്തിന്റെ ആന്തരികജീവിതത്തിന്റെ ഉള്‍ത്തുടിപ്പുകള്‍. ജനപദങ്ങളുടെ സര്‍ഗജീവിതത്തിന്റെ നിദര്‍ശനങ്ങളായ ശൈലികളുടെ പിറവിക്കുപിന്നില്‍ അത്ഭുതകരവും രസകരവുമായ കഥകള്‍ കാണാം. നാട്ടുനന്മകളും നാട്ടാചാരങ്ങളും നാട്ടുകഥകളും പ്രതിഫലിക്കുന്ന, ഗ്രാമീണജീവിതത്തിന്റെ ചന്തംതികഞ്ഞ, ഭാഷയില്‍ പ്രചുരപ്രചാരം നേടിയ 51 ശൈലീകഥകള്‍ കണ്ടെത്തി അവതരിപ്പിക്കുകയാണ് ഗ്രന്ഥകാരന്‍ ഈ പുസ്തകത്തില്‍.
-
KALIPPANEES
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.ദേശം എങ്ങനെ ഭാഷയാകുന്നുവെന്നും, ഭാഷയ്ക്കുള്ളില്‍ രൂപംകൊള്ളുന്ന ഭാഷ എങ്ങനെ ജീവിതത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ കാട്ടിത്തരുന്നുവെന്നും തെളിയിച്ചവരാണ് എന്‍.പിയുടെ ‘എണ്ണപ്പാട’ത്തെ മനുഷ്യര്‍. വര്‍ഷങ്ങള്‍ക്കുപിറകിലെ ആ എണ്ണപ്പാടത്തിന്, ഇന്ത്യ സ്വതന്ത്രയായതോടെ കൈവരുന്ന പുതുജീവനും നവതാളവുമാണ് ഈ ‘കളിപ്പാനീസി’ന് തിരിയും വെട്ടവുമാകുന്നത്. ഭാരതത്തിന്റെ ഒരു സൂക്ഷ്മപരിച്ഛേദം ഈ ചേരിക്കഥകളിലൂടെ ഉയിര്‍ത്തുയിര്‍ത്തുവരുന്നു; പ്രാദേശികത്തനിമയോടെ, നാട്ടുമൊഴിച്ചന്തത്തോടെ. സ്വാതന്ത്ര്യദിനത്തെ വരവേല്‍ക്കാന്‍ ഒരു നാട് സാമോദമൊരുങ്ങുന്നതിന്റെ കിസ്സയും, ഒരു അനാഥബാലികയുടെ അന്തര്‍ധാനം നാട്ടാര്‍ക്കിടയിലുണ്ടാക്കുന്ന പുകിലും, ഖല്‍ബിലൊതുങ്ങാതെ തുളുമ്പിത്തൂവിയ ഒരു ഇഷ്‌കിനെ വിജയിപ്പിച്ചെടുക്കുന്നതിന്റെ പുക്കാറുമാണ് ഈ ശരറാന്തലിലെ മൂന്നു നാളങ്ങള്‍.
-
Joseph Mappilayum Chila Ajnjeya Chinthakalum
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.അപ്രതീക്ഷിതസംഭവങ്ങള്‍ അരങ്ങേറുന്ന ഒരു ഭൂമികയാണ് മനുഷ്യ ജീവിതം. ഇതില്‍ ആശയങ്ങളുടെ കലവറയുണ്ട്. ഇവിടെനിന്ന് ഊര്‍ന്നു വീഴുന്ന ആശയങ്ങള്‍ക്ക് വാക്കുകളുടെ കുപ്പായമിടുവിക്കുന്ന കൃത്യമാണ് കഥാകാരന്‍ ഏറ്റെടുത്തിരിക്കുന്നത്. ചുറ്റുപാടുമുള്ള പ്രപഞ്ചത്തില്‍നിന്ന് കണ്ടതും കേട്ടതും അനുഭവിച്ചതുമായ കാര്യങ്ങളാണ് കഥാശില്പങ്ങളുടെ ആവിഷ്‌കാരത്തിലേക്ക് ചേരുവകളാക്കിയിരിക്കുന്നത്. ഈ കഥകളില്‍ ദര്‍ശിക്കുന്ന ജീവിതങ്ങള്‍ക്ക് തീര്‍ച്ചയായും വൈവിധ്യമുണ്ട്.
-
Rangamandapam
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.മനുഷ്യമനസ്സിനുള്ളിലെ അജ്ഞാത ദേശങ്ങളുടെ ഭൂപടം വരയ്ക്കുകയും അതിനു നിറംചേര്‍ക്കുകയുമാണ് ഈ കഥകള്‍. അങ്ങനെ മാനുഷതയുടെ ‘സഞ്ചാരസാഹിത്യ’മായി ഇത് പരിണമിക്കുന്നു. നമുക്ക് അപരിചിതവും അഗമ്യവുമായി തോന്നുന്ന ഭൂഭാഗങ്ങളില്‍നിന്ന് വിചിത്രസ്വഭാവികളായ മനുഷ്യരുടെ
കാലടിപ്പാടുകള്‍ പൊറ്റെക്കാട്ട് ഇതില്‍ കണ്ടെത്തുന്നു. വിഷാദഗാഥകളും വീരേതിഹാസങ്ങളും ഇവിടെ കരയും കടലുമായി അതിരുകള്‍ തീര്‍ക്കുന്നു. സാമൂഹികയാഥാര്‍ഥ്യത്തിന്റെ ഒരു പരിച്ഛേദമാണ് ആഖ്യാനചാരുതയോടെ, കാല്പനികലാവണ്യത്തോടെ ഇവിടെ ചുരുള്‍നിവരുന്നത്.















