• The Devils Foot

    Original price was: ₹50.00.Current price is: ₹40.00.

    കാൽപ്പാദത്തിനോടു രൂപസാദൃശ്യമുള്ള ഒരു സസ്യവേരിൽനിന്നും നിർമിക്കുന്ന മാരകസ്വഭാവമുള്ള ഒരു വിഷപദാർഥമാണ് ‘ഡെവിൾസ് ഫുട്ട്.’ മൃത്യുവിന്റെയും ഉന്മാദത്തിന്റെയും മുഴക്കങ്ങളാണ് ‘ചെകുത്താന്റെ പാദ’പതനം സൃഷ്ടിക്കുന്നത്! ദയ അന്യംനിൽക്കുന്ന ഒരു മനുഷ്യപ്പിശാചിന്റെ കരങ്ങളിൽ ‘ഡെവിൾസ് ഫുട്ട്’ എത്തിച്ചേരുന്നതിന്റെ ഭയാനകവൃത്താന്തമാണ് ഈ ഷെർലക് ഹോംസ് കഥയുടെ ഇതിവൃത്തം. ജയ്‌സൺ കൊച്ചുവീടന്റെ പുനരാവിഷ്‌കാരം.

  • Christmas Kathakal

    Original price was: ₹100.00.Current price is: ₹80.00.

    അത്യുന്നതനായ ദൈവത്തിനു മഹത്വം പാടുന്ന, ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം വിളംബരംചെയ്യുന്ന ക്രിസ്മസ് കാലത്തിന്റെ ചൈതന്യവും പ്രസരിപ്പും നിറയുന്ന പതിനൊന്നു കഥകൾ. മഞ്ഞിന്റെ കുളിർമയും, കാരൾഗാനങ്ങളുടെ ഈരടികളും, നക്ഷത്രവിളക്കുകളുടെ പൊൻപ്രഭയും, പുതുവീഞ്ഞിന്റെ മധുരവുമെല്ലാം ഈ പുസ്തകത്താളുകളിൽ കണ്ടും കേട്ടും തൊട്ടും രുചിച്ചുമറിയാം! ജയ്‌സൺ കൊച്ചുവീടന്റെ പുനരാവിഷ്‌കാരം.

  • Ithihyamalayile Rasikanmar

    Original price was: ₹30.00.Current price is: ₹24.00.

    കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ‘ഐതിഹ്യമാല’യിലെ രസാവഹമായ ചില ഏടുകൾ. രസികത്തത്താലും വികടത്തത്താലും ചരിത്രം രചിച്ച ‘ഹാസ്യശിരോമണിമാരു’ടെ കഥകൾ. അപരന്റെ ഹീനതകളെ കറുത്ത ഹാസ്യംകൊണ്ട് തോലുരിച്ചുകാട്ടിയും, അവനവനെത്തന്നെ അപഹസിക്കുവാൻ ധൈര്യപ്പെട്ടും, പൊട്ടിച്ചിരി സമ്മാനിക്കുന്നവരാണ് ഇവർ.

  • Romeo and Juliet

    Original price was: ₹40.00.Current price is: ₹32.00.

    മൊണ്ടേഗ്-ക്യാപ്‌ലറ്റ് കുടുംബങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ കലുഷതയാർന്ന അരങ്ങിൽ റോമിയോയും ജൂലിയറ്റും ചേർന്ന് ആടിത്തീർക്കുന്ന പ്രേമനാടകത്തിന്റെ കഥാരൂപം. പ്രണയമെന്ന വികാരത്തിന്റെ ചപലതയും തീക്ഷ്ണതയും ഭാവസാന്ദ്രമായി ആവിഷ്‌കരിക്കപ്പെടുന്ന ലോകോത്തര രചന. സംഗൃഹീത പുനരാഖ്യാനം: ജയ്‌സൺ കൊച്ചുവീടൻ

  • Ente Aadhyathe Kathakal

    Original price was: ₹150.00.Current price is: ₹120.00.

    മലയാളകഥയുടെ കുലപതിയായ ടി. പത്മനാഭന്റെ ആദ്യകാലകഥകളുടെ സമാഹാരം. ഒരു വലിയ എഴുത്തുകാരന്റെ മാനവികദർശനവും ഹൃദയമിടിപ്പുകളും നിറഞ്ഞുനിൽക്കുന്ന ഈ കഥകൾ, പിന്നിട്ടുപോന്ന എഴുത്തിന്റെ വഴികളിലെ നാഴികക്കല്ലുകളാണ്. രണ്ടാംപതിപ്പ്.

  • Asthikoodangal Vilkkappedum

    Original price was: ₹100.00.Current price is: ₹80.00.

    കരള്‍ നോവുപൂത്ത കിനാപാടത്ത്, ഒരിക്കല്‍കൂടി നാം കണ്ടപ്പോള്‍ നിന്നിലുയര്‍ന്ന നെടുവീര്‍പ്പിന്‍ ശ്വാസത്തില്‍ കവുങ്ങിന്‍ പൂവിന്റെ ഗന്ധം. ഉടലിന്റെ കൊങ്ങിണിപൂമണം നഷ്ടമായിരിക്കുന്നു. ശൂന്യതയില്‍ നിന്ന് കണ്ണെടുക്കുക ഓര്‍ക്കണം മഴ കാറ്റിനോടു പറഞ്ഞതും ഞാന്‍ നിന്നോടു പറഞ്ഞതും ഒന്നായിരുന്നു.