-
VERUTHE PAADIYA PAKSHI
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00.പുറമെ ഏകതാനമെന്ന് തോന്നുന്ന അമേരിക്കൻ ജീവിതത്തിന്റെ ഉൾവഴികളിൽ കാവ്യവിഷയമായ ജീവിതസംഘർഷങ്ങൾ ഒരുപാടുണ്ട്. അവയും മലയാള ജീവിതത്തിലെ ദുരധാരകളും ചേരുമ്പോൾ യാന്ത്രികമായ ദിനചര്യകൾക്കിടയിലും സർഗപ്പൊടിപ്പുകൾ തനിയെ ഉയരും. പുന്നയൂർക്കുളത്തിന്റെ രചനകൾ അങ്ങനെ ദ്വിമുഖമായ സംഘർഷങ്ങളിൽ വീണുപിടഞ്ഞതിന്റെ ഫലമായി ഉണ്ടായവയാണെന്ന് തോന്നുന്നു.
-പ്രൊഫ. വി. മധുസൂദനൻ നായർ -
Sampoorna Kavitha Samaharam: Sruthi Thettiya Murali
₹160.00Original price was: ₹160.00.₹128.00Current price is: ₹128.00.ആസ്വാദകന്റെ കരം ഗ്രഹിച്ച്, അവനെ കൂർത്തുമൂർത്ത യാഥാർത്ഥ്യങ്ങളുടെ കനൽവഴികളിലൂടെ നടത്തുന്നു ഈ കവിതകൾ. ലോലഹൃദയരെ ഇവ ആഴത്തിൽ മുറിവേല്പിച്ചേക്കാം, നഗ്നസത്യങ്ങൾ കൊണ്ടും പരുക്കൻ ബിംബങ്ങൾ കൊണ്ടും. ആസുരമായ നമ്മുടെ കാലത്തിന് വെറും മൂകസാക്ഷിയാവുകയല്ല ഈ കവി; തനിക്കു ചുറ്റും നടമാടുന്ന അനീതികൾക്കുമേൽ തീനാവുകൊണ്ടു പ്രതിഷേധജ്വാലകൾ ഉയർത്തുകയാണ്. ഉറങ്ങുന്നവരേയും ഉറക്കം നടിക്കുന്നവരേയും തട്ടിയുണർത്തി, അലോസരപ്പെടുത്തുന്ന കാഴ്ചകളിലേക്ക് അവരുടെ കണ്ണുകൾ തുറപ്പിക്കുന്നു ഈ രചനകൾ. സത്യം എത്ര അസുന്ദരമാണ് എന്ന അടിസ്ഥാനശ്രുതിയാണ് ഈ കവിതകളിലെല്ലാം മാറ്റൊലിക്കൊള്ളുന്നത്
-
DARBAARI DEEPIKA
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.വംശീയതയുടെ നെടുങ്കോട്ടകൾ ഉയർന്നുവരുമ്പോൾ ഒരു കവിക്ക് എന്താണ് ചെയ്യാൻ കഴിയുക? തമസ്കരിക്കപ്പെട്ട ചരിത്രത്തെ സ്മൃതിപഥങ്ങളിലേക്ക് പുനരാനയിക്കുക എന്നതുമാത്രമാണ് കരണീയം. പടയോട്ടങ്ങളും ശിക്ഷകളും നടപ്പിലാക്കിയ ഭരണാധികാരിയായ ബാബറെയല്ല, പൂന്തോട്ടങ്ങളെ പ്രണയിച്ച എല്ലാം ദൈവത്തിൽ സമർപ്പിച്ച കവിയും സൂഫിയുമായ ബാബറെയാണ് നമുക്ക് ഓർമയിലേക്ക് കൊണ്ടുവരേണ്ടത്. അതാണ് രാമൻ ചെയ്യുന്നത്. അതുതന്നെയാണ് ദർബാറി ദീപികയെ രാഷ്ട്രീയകവിതയാക്കുന്നത്. മാനവികതയുടെ സൗന്ദര്യത്തെ ഓർക്കാൻ പ്രേരിപ്പിക്കുകയാണ് ദർബാറി ദീപിക. മറ്റാരെയെങ്കിലും കുറ്റപ്പെടുത്താനല്ല, സ്വയം കുറ്റത്തിൽനിന്ന് പുറത്തുകടക്കാനാണ് രാമൻ ചരിത്രത്തെ വേറിട്ടവഴിയിൽ സമീപിക്കുന്നത്. ഡോ. അനിൽ കെ. എം.
-
PUZHAMALAYALAM
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.മനുഷ്യരുടെയും പ്രകൃതിയുടെയും ലോലഭാവങ്ങളുടെ വീണ്ടെടുപ്പുകളാണ് ഈ കവിതകൾ. ലയഭംഗി നിറഞ്ഞ ഈ കവിതകൾ വിദ്യാർഥികളുടെ മനോലോകത്തെ വിശാലവും കാവ്യാത്മകവുമാക്കുന്നു. മലയാളഭാഷയുടെ പദലയസമൃദ്ധമായ തെളിനീരാറ്റിലൂടെ ഒരു കാവ്യസഞ്ചാരം ഒരുക്കിയിരിക്കുകയാണിവിടെ.
-
Onnu Peythenkil
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.“ഈ കവിതകൾ തുറന്ന മനസ്സിന്റെ വെളിപ്പെടുത്തലുകളാണ്. അവ അങ്ങേയറ്റം കാൽപ്പനികമായും ചിലപ്പോഴൊക്കെ അതിനു പുറന്തിരിഞ്ഞുനിന്നും നമ്മളോടു സംസാരിക്കുന്നു…
ആഴത്തിൽ വേദനിപ്പിക്കുന്ന, അകം കടയുന്ന കവിതകൾ… മനസ്സിന്റെ വിലോലതകളെ ആവിഷ്കരിക്കുന്ന കവിതകൾ…
ചിലപ്പോഴെല്ലാം കയ്പേറിയ ചില സത്യങ്ങളെ കാണുന്നുണ്ട്; പക്ഷേ, കവിക്ക് അവയിലല്ല മനസ്സുറയ്ക്കുന്നത്. മനുഷ്യരേയും പ്രകൃതിയേയും അതിലെ ഹൃദ്യഭാവങ്ങളേയും ആവിഷ്കരിക്കുന്നതിലാണ് കൗതുകം…
ഈ സമാഹാരം നമ്മുടെ അഭിരുചികളെ തൃപ്തിപ്പെടുത്തി, നമ്മോടൊപ്പം കൂടുന്ന കവിതകളുടേതാണ്.”
– അവതാരികയിൽ ശ്രീകുമാർ മുഖത്തല -
Chiriyude Kathirukal
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.സ്വച്ഛന്ദമൊഴുകുന്ന ഒരു കുളിരരുവിയുടെ രാഗസാന്നിധ്യമാണ് ഇതിലെ കവിതകളിലുള്ളത്. ചിരികൊണ്ടു നീറുന്ന മുറിവുകൾ ചികയുന്ന ഒരു പുസ്തകം തന്നെയാണിത്.
നിഘണ്ടുവോ, പരസഹായമോ ഇല്ലാതെ, ഭാഷാ പരിചയമുള്ള ആർക്കും വായിച്ചാസ്വദിച്ചു ഉൾക്കൊള്ളാവുന്ന കവിതകൾ. കവിതകളിൽ ഉടനീളമുള്ള ലാളിത്യം ഈ പുസ്തകത്തെ ഹൃദയപൂർവ്വം എതിരേൽക്കുവാൻ പ്രേരകമായ ഉത്തമ ഘടകമായി വർത്തിക്കുന്നു.
-ചെറുകുന്നം വാസുദേവൻ -
LITTLE RHYMES, BIG SMILES
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.M. Abdul Salam’s anthology of fifty-four poems is a master work of children’s verse. The poems are brief, beautiful and strong, designed to evoke curiosity and amusement in children. They make everyday things feel magical and enjoyable.
The poems are easy to read and bring joy, curiosity and laughter. They also gently teach values like kind- ness, sharing and caring.
A work that will surely bring smiles on the faces of little readers.
-K. Jayakumar I.A.S.
-
ANAMARAM
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.കുരുന്നു ഹൃദയങ്ങളിൽ ആനന്ദത്തിന്റെ കുഞ്ഞോളങ്ങൾ സൃഷ്ടിച്ച്, അതിൽ ജീവിതമൂല്യങ്ങളുടെ കടലാസുതോണികൾ ഒഴുക്കിവിടുകയാണ് ഈ നുറുങ്ങു കവിതകൾ, ഓർമയിൽ മണിമുത്തുകളായി സൂക്ഷിക്കേണ്ട ഈ രചനകളുടെ ‘ഓരോ പദത്തിലും ഉല്ലാസത്തിന്റെ ശാദീപ്തി നിറയുന്നു എന്ന് അവതാരികയിൽ തുളസി കോട്ടക്കൽ എഴുതുന്നു. “വയ്യ’ എന്ന വയ്യാവേലിയും, മടിക്കു മരുന്നാകുന്ന അടിയും ഒക്കെ ഇവിടെ കയ്പും മധുരവും ഒരുപോലെ രുചിക്കുവാനാകുന്ന നെല്ലിക്ക കളാകുന്നു, എങ്ങുമൊരല്പം തണലില്ലാതെ ഭൂമി ഒരു മരുഭൂമിയായി മാറുന്നതിലുള്ള ആശങ്കയാണ്. പുസ്തകത്തിനു ശീർഷകമേകിയ ‘ആനമരം’ എന്ന കവിതയിൽ.
-
GHOST EATER
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.Who was the Umbrella Ghost with the mysterious lights? How about meeting a ghost with no brain, heart, bone, or eyes? Have you ever seen a ghost or Ghost Eater? An underwater journey in the ocean shows a mysterious world full of ghosts!
‘Ghost Eater’ presents 20 stories set in diverse terrains to help children experience different situations and learn a lot about Nature and Life. The strange scream of an orangutan, camouflaged snakes, fun and thrill while ice-skating, the presence of a cactus in a classroom, a donkey joining a musical band, the magic of cycling, the secret behind sweet and soft revenge, the magic of lucky red seeds, a machine that becomes the elephant’s elephant, leading a meaningful life by helping the helpless, and many more topics are covered in this book with fun and laughter. ‘Ghost Eater’ is a book to treasure, to read repeatedly.
-
K.G.S. ORU PAADASALA
₹240.00Original price was: ₹240.00.₹192.00Current price is: ₹192.00.എം. ലീലാവതി, കളർകോട് വാസുദേവൻ നായർ, ഇ.പി. രാജഗോപാലൻ, ബി. രാജീവൻ, എൻ. ശശിധരൻ, പി.എൻ. ഗോപീകൃഷ്ണൻ തുടങ്ങിയ പതിനാറ് എഴുത്തുകാരുടെ പഠനങ്ങളും കെജിഎസിന്റെ കവിതകളും
കെ.ജി. ശങ്കരപ്പിള്ളയുടെ ‘പല പോസിലുള്ള’ ഒരുപിടി കവിതകളുടെ വായനയാണ് ഈ പുസ്തകം – വാക്കിന്റെ അടിത്തട്ടിലേക്കുള്ള കൂപ്പു കുത്തലുകൾ. കഴുതകളായി നടിക്കേണ്ടിവന്ന കുതിരകൾ, മെഴുക്കു പുരണ്ട ചാരുകസേര, കഥ കടന്ന് പുഴയിലേക്ക്, ഹത്രസ് തുടങ്ങി, വ്യത്യസ്തകാലങ്ങളിലെ കെ.ജി.എസ്. കാവ്യമുദ്രകളുടെ “ഈടും ഉറപ്പും” ഇതിൽ ഡോ. എം. ലീലാവതി, ബി. രാജീവൻ, ഇ.പി. രാജഗോപാലൻ, പി.എൻ. ഗോപീകൃഷ്ണൻ തുടങ്ങി വ്യത്യസ്ത തലമുറകളിലെ കാവ്യാസ്വാദകർ തിട്ടപ്പെടുത്തുന്നു – “ഏത് പുതുമൊഴിയേക്കാളും പുതിയ മൊഴി,” “ചരിത്രത്തിന്റെ അകവിസ്തൃതികളുടെ അടയാളപ്പെടുത്തൽ, “മാനവികമായ കാവ്യസംസ്കാരത്തിന്റെ നിർമിതി” എന്നുമെല്ലാം തീർച്ചപ്പെടുത്തുന്നു. ബൗദ്ധികവ്യായാമത്തിന്റെ ‘പിഞ്ഞിയ ബയോഡാറ്റ’യല്ല ‘നാം നമ്മിലാഴത്തിലറിയുന്ന നമ്മെ’ എന്ന വായനാനുഭവമാണ് ഈ ഒറ്റക്കവിതാപഠനങ്ങൾ.
-
ORU KALLERU DOORAM
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.ഷിജിയുടെ കവിതകളിലെ സ്ത്രീ എപ്പോഴും ആത്മവിചാരങ്ങളിലാണ്. അവളുടെ ആത്മപരിശോധനകൾ സ്വതന്ത്രവും ധീരവുമാണ്. അവയിൽ നിലവിളിയുടെ കീറിയ പാടുകളില്ല; മറിച്ച്, സ്വാതന്ത്ര്യബോധത്തിന്റെ വ്യക്തമായ അടയാളങ്ങളാണുള്ളത്… ഒരു കല്ലേറുദൂരത്തെ, കവിതയുടെ അഗാധതയിലൂടെ കാലത്തെ അതിജീവിക്കുന്ന ബഹുദൂരമാക്കിമാറ്റുന്നു… ഉള്ളൊഴുക്കുകളുടെ അതിമനോഹര സ്ട്രോക്കുകളുടെ വിശാലമായ ക്യാൻവാസ്
-അവതാരികയിൽ നിഷ നാരായണൻ
കൈക്കുമ്പിളിലെ ജാലകത്തിലൂടെ ഭൂമിപ്രപഞ്ചങ്ങളൊന്നാകെ വെളിപ്പെടുന്ന കാഴ്ചയാണ് ഈ കവിതകൾ. അതീവസ്വകാര്യമായ ഒരു മിണ്ടിപ്പറയൽ പോലെ ഇതിൽ പെൺജീവിതം സ്വരം ചേർക്കുന്നു.
-
Madhuranellikka
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.‘മൂത്തവർ ചൊല്ലും മുതുനെല്ലിക്ക, ആദ്യം കയ്ക്കും, പിന്നെ മധുരിക്കു’മെന്നല്ലേ പഴമൊഴി! ചുറ്റുപാടുകളിലെ കാഴ്ചകളെ കുട്ടിക്കവിതകളാക്കി, കൊച്ചുകൂട്ടുകാർക്കായി അറിവിന്റെയും ആനന്ദത്തിന്റെയും രസം പകരുന്നതും ആദ്യവായനയിൽത്തന്നെ മധുരിക്കുന്നതുമായ ഒരുകൂട്ടം അക്ഷരനെല്ലിക്കകളുമായി ‘മധുര നെല്ലിക്ക’.
-എം.ടി. പ്രദീപ്കുമാർ (കവി, ഗാനരചയിതാവ്)
-
Harigeetham
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.പാട്ടുകളോടുള്ള ആരാധനകൊണ്ട് എന്നോടൊപ്പം കൂടുകൂടിയ ആസ്വാദകനാണ്. എന്റെ ഗാനങ്ങളുടെ ‘എൻസൈക്ലോപീഡിയ’ ആയ, എനിക്കേറെ ആത്മബന്ധമുള്ള ഹരി.
-എം.ജി. ശ്രീകുമാർ
‘ഗാനഗന്ധർവ്വൻ’ എന്ന ചിത്രത്തിൽ ഹരിയെഴുതിയ പാട്ടിൽ തുടങ്ങി ഒരു ‘രാമഴ‘യിൽ അവസാനിക്കുമ്പോൾ ഗാനരചനയിലുള്ള ഹരിയുടെ വൈവിധ്യം മനസ്സിലാകും. ചലച്ചിത്രഗാനത്തിനു പുറമെ പ്രണയവും വിരഹവും ഭക്തിയും പ്രകൃതിയും കലാലയവും എല്ലാം ഇതിൽ വിഷയമാണ്.
– ബി.കെ. ഹരിനാരായണൻ
രണ്ടു ദശകങ്ങളിൽ ആധികമായ ഞങ്ങളുടെ ആത്മസൗഹൃദത്തിൽ കലയും കഥയും കവിതയും ഒപ്പം ഉണ്ട്. അക്ഷരങ്ങൾ ഹരിയുടെ ആയുധമല്ല. ആത്മാവാണ്.
–രമേഷ് പിഷാരടി
-
ERRORS OF EXISTENCE – Ebook
₹200.00Original price was: ₹200.00.₹60.00Current price is: ₹60.00.Errors of Existence is a haunting exploration of life’s contradictions – freedom that binds, love that wounds, and ambition that consumes. Interweaving myth, philosophy, and raw introspection, this collection draws readers deep into the human psyche, revealing the beauty within imperfection and the meaning hidden in chaos.
Rooted in the existential depth of Nordic literature, infused with the lyrical melancholy of Indian storytelling, and the confessional power of modern poetry, these verses unravel like whispered truths and unspoken regrets. They traverse the fragile space between despair and hope, longing and loss – questioning what it truly means to be alive.
Profound, unsettling, and deeply reflective, Errors of Existence invites readers to linger in the quiet crevices of the human condition. This is not just a collection of poems – it is an invitation to feel, to question, and to rediscover the poetry hidden within one’s own existence.
-
NAMES OF BEING – Ebook
₹170.00Original price was: ₹170.00.₹51.00Current price is: ₹51.00.Names of Being is a profound poetic odyssey that explores the delicate interplay between love and loss, power and fragility, memory and oblivion. With vivid imagery and bold experimentation, this collection transcends the boundaries of tradional verse, uncovering the raw truths that shape our inner worlds.
Blending tradition with innovation, the collection reimagines poetry as a muldimensional art form – akin to painng, sculpture, and performance. Central to this transformation is the Pyramid Stanza, an original form created by the author. Echoing the rise and fall of thought and emotion, it gives each poem a sculptural rhythm where structure becomes meaning.
Fearless in its approach, Names of Being dissolves the boundaries between genres, moulding language like clay and painting emotion with the precision of a brushstroke. This is more than poetry – it is a living, shifting experience that invites readers to not just read, but to feel, see, and hear the resonance of verse as immersive art.
-
FIFTEEN STRIDES
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.A collection of poems appealing to readers of all age groups, encompassing a wide range of emotions.















