Other publishers
NISHAASHALABHANGAL
₹220.00Original price was: ₹220.00.₹176.00Current price is: ₹176.00.കാലവും മനുഷ്യനും പ്രകൃതിയും പ്രതിബിംബിക്കുന്ന, ഉടയാത്ത കണ്ണാടികളാണ് ഈ കഥകള്‍. കണ്ണീരുപ്പുപുരണ്ട ജീവിതയാഥാര്‍ഥ്യങ്ങളും കടുംകയ്പായ വര്‍ത്തമാനകാലസമസ്യകളും വായനക്കാരന് ഇതിലെ ഖരാക്ഷരങ്ങളില്‍ രുചിക്കാം. പീഡിതരും വഞ്ചിതരും തിരസ്‌കൃതരും നിസ്സഹായരും ശാപഗ്രസ്തരും ഒക്കെ ഒരു ശവഘോഷയാത്രയിലെന്നപോലെ ഇവിടെ അനുവാചകദൃഷ്ടികള്‍ക്കുമുന്നിലുടെ മൗനവിലാപങ്ങളോടെ
നടന്നുനീങ്ങുന്നു. പാപക്കുരുക്കില്‍ കഴുത്തുമുറുകി പിടയുന്ന ദുഃഖസത്യങ്ങളുടെ ചുരുക്കപ്പട്ടികയായിമാറുന്ന ഈ ചെറുകഥകള്‍ ”ഒരു നോവായി, എന്നും വായനക്കാരില്‍ നെരിപ്പോടായി എരിഞ്ഞുകൊണ്ടിരിക്കും” എന്ന എഴുത്തുകാരന്റെ വാക്കുകള്‍ക്ക് എതിര്‍പക്ഷമില്ല.Theneechakalodum Koottukoodam
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.തേനീച്ചകളെയും തേനീച്ചവളർത്തലിനെയും ലളിതമായി, എന്നാൽ സമഗ്രമായി, ജനസാമാന്യത്തിനു പരിചയപ്പെടുത്തുകയാണ് ഈ കൈപ്പുസ്‌തകം. ‘മനസ്സിലാക്കുംതോറും അത്ഭുതമാകും തേനീച്ചകൾ’ എന്ന വരികൾ അന്വർഥമാക്കുംവിധത്തിലാണ് ഇതിൻ്റെ ഉള്ളടക്കം. തേനീച്ചകളെ ഋതുസവിശേഷതകൾകൂടി അടിസ്ഥാനമാക്കി പരിപാലിക്കുന്നതിനും, ഒരു തേനീച്ചക്കൂട് കണ്ടാൽ തേനെടുക്കാം എന്ന ഉദ്ദേശ്യത്തോടെ അവയെ നശിപ്പിക്കുന്ന പ്രവണതയെ വിലക്കുന്നതിനും ഈ പുസ്‌തകം സഹായിക്കുകതന്നെ ചെയ്യും.
Ente Rajamallipookkal
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.മലയാള ചെറുകഥ പുതിയ മേച്ചില്‍പ്പുറങ്ങളിലൂടെ പോയിക്കൊണ്ടിരിക്കുകയാണിപ്പോള്‍. ജാടകളില്ലാത്ത, സ്വന്തം ശൈലിയും വീക്ഷണവുമുള്ള എഴുത്തുകാര്‍ ഒരാശ്വാസമാണ്. അത്തരം എഴുത്തുകാരില്‍നിന്നും ലഭിക്കുന്ന കൃതികള്‍ നമ്മുടെ കഥാലോകത്തിന്റെ വരദാനമാണ്. മൗലികപ്രതിഭയുടെ തിളക്കംകൊണ്ട് ശ്രദ്ധേയമായ കഥകള്‍ സംഭാവനചെയ്ത അത്തരം എഴുത്തുകാരില്‍ ഒരാളാണ് താന്‍ എന്ന് പ്രഖ്യാപിക്കുന്നു കഥാകാരി. ‘എന്റെ രാജമല്ലിപ്പൂക്കള്‍’ എന്ന കഥാസമാഹാരത്തിലൂടെ, മലയാള സാഹിത്യത്തില്‍, പ്രത്യേകിച്ചും മലയാള ചെറുകഥാ സാഹിത്യത്തില്‍ ശ്രദ്ധേയമായ ഒരു കാല്‍വയ്പാണ് രാജ്കുമാരി നടത്തിയിരിക്കുന്നത്.
-അവതാരികയില്‍ എം.ഡി.ആര്‍.Nananjunangiya Nayanangal
₹260.00Original price was: ₹260.00.₹208.00Current price is: ₹208.00.സാംസ്‌കാരികനവോത്ഥാനത്തില്‍ സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്‍തള്ളപ്പെട്ട നിരക്ഷരജനതയെ സമ്പൂര്‍ണ സാക്ഷരരാക്കുവാന്‍ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം എന്ന പുതിയ പദ്ധതി സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നു. നാടിന്റെ വികസനപദ്ധതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുവാനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ന്നുവരുവാനും വ്യക്തമായ അറിവ് നിരക്ഷരരായ ജനതയ്ക്ക് നേടിയേ പറ്റൂ. എങ്കില്‍മാത്രമേ പ്രതികരിക്കാനുള്ള ഊര്‍ജം ആര്‍ജിക്കാന്‍ കഴിയൂ. സമത്വസുന്ദരമായ കാലം വരുമെന്ന് വിശ്വസിക്കാന്‍ കഴിയൂ.
Lata Mangeshkar : Indian Cinemayile Naadavismayam
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.മായികസ്വരത്താല്‍ ലോകത്തിന്റെ മനംകവര്‍ന്ന ലതാ മങ്കേഷ്‌കര്‍ ഇന്ത്യയുടെ ഏറ്റവും പരിചിതവും പ്രിയങ്കരവുമായ പാട്ടിന്റെ പേരായിരുന്നു. നമ്മുടെ സന്തോഷത്തിലും വിഷാദത്തിലും ഏകാന്തതയിലും ഭക്തിയിലും പ്രണയത്തിലും സ്വപ്നത്തിലുമൊക്കെ ഒപ്പമുണ്ടായിരുന്നു ആ മഹാഗായിക. മലയാളത്തില്‍ ”കദളി കണ്‍കദളി” അടക്കം, മുപ്പത്തിയഞ്ചിലേറെ ഇന്ത്യന്‍ഭാഷകളിലും വിദേശഭാഷകളിലുമായി മുപ്പതിനായിരത്തിലേറെ ഗാനങ്ങള്‍ ലത ആലപിച്ചു. ഇതിനിടയില്‍, ആ അനുഗൃഹീതഗായികയ്ക്കു ലഭിക്കാത്ത പുരസ്‌കാരങ്ങളില്ല. തൊണ്ണൂറ്റിരണ്ടു വര്‍ഷത്തെ ജീവിതയാത്രയില്‍ ക്ലേശങ്ങളുടെയും സങ്കടത്തിന്റെയും ഏകാന്തരാഗങ്ങളാണ് നമുക്ക് കാണാനാവുക. പാട്ടിഷ്ടക്കാരുടെ കാതുകള്‍ ശബ്ദമാധുരിയാല്‍ കവര്‍ന്നെടുത്ത്, ഹൃദയങ്ങളെ കീഴടക്കി ലത പാടിക്കൊണ്ടേയിരുന്നു. അത് കേട്ടവരൊക്കെയും കേള്‍വിവരത്തിന്റെ സുകൃതം അടുത്തറിയുകയും ചെയ്തു. ലതയുടെ നേര്‍ത്ത ശബ്ദം സിനിമയ്ക്കു യോജിച്ചതല്ലെന്നു പറഞ്ഞു തിരസ്‌കരിച്ച ഹിന്ദി സിനിമാലോകം അധികം താമസിയാതെ അതിലെ മാന്ത്രികത തിരിച്ചറിയുകയും ലതയുടെ പാട്ടുകളുടെ മനോഹാരിതകൊണ്ട് വിജയക്കൊടി പാറിക്കുകയും ചെയ്തു. ഹിന്ദിസിനിമയുടെ അവിഭാജ്യഘടകമായിരുന്നു ലത. നാലു തലമുറകളെ പാട്ടിലാക്കിയ നാദവിസ്മയം. ആയിരമായിരം പാട്ടുകള്‍ പൂവിട്ട രാഗവൃക്ഷത്തില്‍നിന്നും ആ വാനമ്പാടി പറന്നകന്നപ്പോള്‍ ഒരു രാജ്യത്തിന്റെതന്നെ ഹൃദയവിലാപം അലയടിച്ചു നില്ക്കുകയായിരുന്നു. കാലത്തിന്റെ കാതില്‍ എന്നുമെന്നും ആ സ്വരം നമുക്കൊപ്പമുണ്ടാവുമെന്ന് തീര്‍ച്ച.
Athmakatha- Jawaharlal nehru
₹1,000.00Original price was: ₹1,000.00.₹800.00Current price is: ₹800.00.നെഹ്റുവാണ് എന്റെ ആരാധ്യപുരുഷന്‍ -നെല്‍സണ്‍ മണ്ടേല
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ആത്മകഥ. സ്വന്തം യുക്തിചിന്ത, വിജ്ഞാനവൈപുല്യം, മതനിരപേക്ഷവീക്ഷണം, സ്വന്തം ജനതയെ അടിച്ചമര്‍ത്തുന്നതിനെതിരായ ധാര്‍മ്മികരോഷം,രചനാശൈലിയിലെ ലളിതസുന്ദരവും സ്വച്ഛന്ദവുമായ ഒഴുക്ക് എന്നിവയാല്‍ ഇരുപതാം നൂറ്റാണ്ടിലെ ലോകത്തില്‍ നാടിന്റെയും നെഹ്റുവിന്റെയും സ്ഥാനം സാക്ഷ്യപ്പെടുത്തിയ പുസ്തകമാണിത്.
MANALJEEVIKAL
₹280.00Original price was: ₹280.00.₹224.00Current price is: ₹224.00.സമ്പദ്‌സമൃദ്ധമായിരുന്ന ഒരു തീരപ്രദേശത്തെയപ്പാടെ തരിശാക്കുകയും വലിയൊരു ജനസമൂഹത്തിന്റെ ജീവിതം
തകര്‍ക്കുകയും ചെയ്യുന്ന കരിമണല്‍ഖനനത്തെക്കുറിച്ചുള്ള ഉള്ളുപൊള്ളിക്കുന്ന സര്‍ഗ്ഗാത്മകരചന. ആഗോളമായി
വേരുകളുള്ള ധാതുമണല്‍രാഷ്ട്രീയത്തെ രൂപപ്പെടുത്തുന്ന, ഉത്പാദനത്തിന്റെ ഈ അധിനിവേശമാതൃകകള്‍ക്കു
നേരേയുള്ള ചോദ്യവിരലാകുന്നതിനൊപ്പം വിസ്മൃതമായ വലിയൊരു ചരിത്രത്തിന്റെ വീണ്ടെടുക്കല്‍കൂടിയാകുന്ന
പുസ്തകം.Kaattinte Nizhal
₹575.00Original price was: ₹575.00.₹460.00Current price is: ₹460.00.പതിനഞ്ച് മില്യണ്‍ കോപ്പികള്‍ വിറ്റഴിക്കപ്പെട്ട 2001 ല്‍ എഴുതപ്പെട്ട സ്പാനിഷ് നോവലിന്റെ മലയാളവിവര്‍ത്തനം. ദി ഷാഡോ ഓഫ് ദി വിന്‍ഡ് കഥയ്ക്കുള്ളിലെ കഥയാണ്.
POKKUVEYILILE SOORYAKANTHIPPOOKKAL
₹300.00Original price was: ₹300.00.₹240.00Current price is: ₹240.00.ഗാന്ധിജി, നെഹ്‌റു, അബുല്‍കലാം ആസാദ്, അംബേദ്കര്‍, ഗുരുനാനക്, ശ്രീനാരായണഗുരു, പൂന്താനം, സ്വാമി വിവേകാനന്ദന്‍, മദര്‍ തെരേസ, മുഹമ്മദലി ശിഹാബ് തങ്ങള്‍, നിത്യചൈതന്യയതി, മുഹമ്മദ് അബ്ദുറഹ്‌മാന്‍, കെ. കരുണാകരന്‍, എം.പി. വീരേന്ദ്രകുമാര്‍, സുകുമാര്‍ അഴീക്കോട്, കുല്‍ദീപ് നയാര്‍, പ്രേംനസീര്‍, ഡോ. പി.കെ. വാരിയര്‍.
ഇന്ത്യയുടെയും കേരളത്തിന്റെയും സാമൂഹികചരിത്രത്തില്‍ ശക്തമായ സ്വാധീനം ചെലുത്തിയ പതിനെട്ടു
മഹാരഥന്മാരെക്കുറിച്ചുള്ള ലേഖനങ്ങളുടെ സമാഹാരംManushyarariyan
₹320.00Original price was: ₹320.00.₹256.00Current price is: ₹256.00.സമൂഹത്തില്‍ വേരുറച്ചുപോയ പല ധാരണകളേയും ഇളക്കി പ്രതിഷ്ഠിക്കാന്‍ പ്രേരിപ്പിക്കുന്ന പഠനാര്‍ഹമായ ലേഖനസമാഹാരം. ഏറെ സ്വീകാര്യമായ പല ആശയഗതികളേയും നിശിതവിമര്‍ശനത്തിന് വിധേയമാക്കുന്ന ഗ്രന്ഥകാരന്‍, നമ്മുടെ ജ്ഞാനശാഖ മൗലികമെന്ന് കരുതിപ്പോരുന്ന പലചിന്താപദ്ധതികളേയും തന്റെ യുക്തിയാല്‍ കടുത്ത ഭാഷയില്‍ ചോദ്യം ചെയ്യുന്നു. വിയോജിപ്പുകള്‍ക്ക് ഏറെ സാദ്ധ്യതയുണ്ടെങ്കിലും ഇതുപോലൊരു പുസ്തകം മലയാളത്തിലെ ശാസ്ത്രാന്വേഷകര്‍ക്കും തത്വചിന്താപഠിതാക്കള്‍ക്കും ചരിത്രവിദ്യാര്‍ത്ഥികള്‍ക്കും വലിയ ആലോചനകള്‍ പ്രദാനം ചെയ്യുമെന്നതില്‍ തര്‍ക്കമില്ല.
SNEHAM KAMAM BHRANTHU
₹350.00Original price was: ₹350.00.₹280.00Current price is: ₹280.00.NJANORU PAAVAM GUITARALLE,ENTHINANU NEEYENNE KATTARA KONDU MEETTUNNATHU
₹400.00Original price was: ₹400.00.₹320.00Current price is: ₹320.00.KHASAKKINTE ITIHASAM
₹299.00Original price was: ₹299.00.₹239.20Current price is: ₹239.20.ഖസാക്കിന്റെ വഴിയെ നടന്നവരും ഖസാക്കിനാല്‍ വഴിതെറ്റിയവരും ഒന്നാകെ ഖസാക്കിന്റെ ഇതിഹാസത്തെ ഒരുത്സവമാക്കുന്നു.
BIBLE KATHAKAL : DAVIDHUM GOLIYATHUM MATTU KATHAKALUM
₹399.00Original price was: ₹399.00.₹319.20Current price is: ₹319.20.Stories based on Bible Old Testament.















