Other publishers

  • -20%

    Puttu

    കുടുംബം, മതം, പ്രസ്ഥാനം എന്നിങ്ങനെയുള്ള പാടികളില്‍ നിന്നും കുതറിത്തെറിക്കാന്‍ കാത്തിരിക്കുന്ന വെറും മനുഷ്യരുടെ കഥകള്‍കൊണ്ട് നിര്‍മ്മിച്ചതാണ് ഈ പുറ്റ്. കാടത്തത്തില്‍നിന്നും സംസ്‌കൃതിയിലേക്ക് വളരാന്‍ പെടാപ്പാടുപെടുന്നവരുടെ ഈ കഥകള്‍ വേട്ടയാടിയും കൃഷിചെയ്തും കൂട്ടുജീവിതം ആരംഭിച്ചനാള്‍ മുതലുള്ള മനുഷ്യ കുലത്തിന്റേതുകൂടിയാണ്. ഡി സി നോവല്‍ പുരസ്‌കാരത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട കരിക്കോട്ടക്കരിക്കുശേഷം വിനോയ് തോമസ് എഴുതിയ നോവല്‍

    Original price was: ₹420.00.Current price is: ₹336.00.
  • -20%

    Aama

    അകപ്പെട്ട ചക്രവ്യൂഹം ഭേദിക്കാന്‍ കഴിയാതെവരുമ്പോള്‍ എരിഞ്ഞൊടുങ്ങാനല്ല, വിധിയോടു പൊരുതി ജീവിതം തിരുത്തിയെഴുതപ്പെടാന്‍ മുള്‍വഴികളെ നിണമണിയിച്ച കലയും കാമനയും പ്രണയവും ചേര്‍ത്തെഴുതപ്പെട്ട വിപ്ലവം… മുറിവേറ്റ ഹൃദയങ്ങളേറ്റുവാങ്ങിയ കരുത്തുറ്റ ജീവന്റെ ആത്മഗീതം…

    Original price was: ₹190.00.Current price is: ₹152.00.
  • -20%

    A Happy Journey to Japan

    ലോകത്തെ ആധുനികരാജ്യങ്ങളില്‍ ഒന്നായ ജപ്പാനിലെ നിശ്ശബ്ദവും ശബ്ദായ മാനവുമായ ഇടങ്ങളിലൂടെ സഞ്ചരിച്ചപ്പോഴുള്ള മറക്കാനാവാത്ത അനുഭവങ്ങള്‍ ഇവിടെ വിടരുന്നു. ടോക്യോയിലെ നഗരക്കാഴ്ചകളും പ്രശസ്തമായ ടോക്യോ ടവറും ഫ്യുജി അഗ്‌നിപര്‍വതവും, ബുള്ളറ്റ് ട്രെയിനിലൂടെയുള്ള യാത്രാനുഭവവും, ഹിരോഷിമ സന്ദര്‍ശനവും ഒക്കെ, ജപ്പാന്റെ പെരുമയുടെ അറിവും ആനന്ദവുമായി ഇതില്‍ പരിണമിക്കുന്നു. കേട്ടുകേള്‍വികളുടെ മഞ്ഞുമറനീക്കി ജപ്പാന്റെ ചരിത്രവും ഭൂമിശാസ്ത്രവും സാംസ്‌കാരിക പശ്ചാത്തലവുമൊക്കെ വെളിപ്പെടുന്ന ഊര്‍ജദായകമായ ഒരു സഞ്ചാരാനുഭവം.

    Original price was: ₹130.00.Current price is: ₹104.00.
  • -20%

    Kadu vittu Vanna Unniyana

    ശക്തിയുടെയും യജമാനഭക്തിയുടെയും പ്രതീകങ്ങളായ ആനകളുടെ പ്രത്യേക ഗുണവിശേഷങ്ങള്‍ വ്യക്തമാക്കുന്ന ഹൃദ്യവും രസകരവുമായ പതിനാല് ആനകഥകള്‍.

    Original price was: ₹60.00.Current price is: ₹48.00.
  • -20%

    Kavyavrikshathile Kuyilinte Pattukal

    ‘ഇന്ദുപുഷ്പം ചൂടിനില്ക്കും രാത്രി’, ‘അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍’, ‘വാതില്‍പ്പഴുതിലൂടെന്‍മുന്നില്‍ കുങ്കുമം’ എന്നിവയില്‍ തുടങ്ങി ‘ഹൃദയത്തിന്‍ മധുപാത്രം’, ‘കണ്ണനെ കണികാണാന്‍’ വരെയുള്ള ഇരുപത് ഒ.എന്‍.വി. ഗാനങ്ങളിലൂടെയുള്ള ഒരു അക്ഷരതീര്‍ഥാടനം. ഒ.എന്‍.വി. ഗാനങ്ങളുടെ കാവ്യ-ഗാനാത്മകതകളും രചനകളിലെ അതിസൂക്ഷ്മമായ ശില്പചാരുതകളും വെളിവാക്കുന്ന ആസ്വാദന നിരീക്ഷണങ്ങള്‍. പാട്ടെഴുത്ത് എന്ത്? എന്തിന്? എങ്ങനെ? എന്നീ ചോദ്യങ്ങള്‍ക്കുള്ള സൗമ്യമായ മറുപടികൂടിയായി മാറുന്നു ഈ ഗാനാസ്വാദനക്കുറിപ്പുകള്‍.

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    Dinacharana Kavithakal

    വിദ്യാലയങ്ങളില്‍ സജീവമായി ആചരിക്കുന്ന ദേശീയ-അന്തര്‍ദേശീയ പ്രാധാന്യമുള്ള ദിനങ്ങളില്‍ ചൊല്ലാനായി, ഈണവും താളവും ആശയവുമുള്ള കൊച്ചു കൊച്ചു കവിതകള്‍. കുട്ടികളുടെ പ്രിയങ്കരനായ ബാലസാഹിത്യകാരന്‍ ഹരീഷ് ആര്‍. നമ്പൂതിരിപ്പാടിന്റെ രചന.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    The Great War : Mathruvaniyile Yudhangal

    കുട്ടികളെ സംബന്ധിച്ച മുഴുവന്‍ കാര്യങ്ങളും മുതിര്‍ന്നവര്‍ തീരുമാനിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. കുട്ടികളും നമ്മോടൊപ്പം വിവേകമുള്ളവരാണെന്ന് ഈ പുസ്തകം വിളിച്ചുപറയുന്നു. തലമുറകളിലൂടെ പകര്‍ന്നുവന്ന കുടുംബവൈരാഗ്യങ്ങള്‍ക്ക് സംഭവിച്ച ഭാവപ്പകര്‍ച്ചകള്‍ രണ്ടു കുട്ടികളിലൂടെ വളരെ സരസമായും ശക്തമായുംആഖ്യാനംചെയ്യുന്ന മികച്ച രചനയാണിത്.

    അബ്ദുള്ളക്കുട്ടി എടവണ്ണ

    Original price was: ₹80.00.Current price is: ₹64.00.
  • -20%
    Out Of Stock

    The Wavelets of Life

    These are my real-life experiences and observations. The 34 poems all reflect nature and life. Life is like a wave that creates ripples. What we? Who we are? Identify the uniqueness of life. This is my first collection of poems and I’m remembering all my teachers, professors, and their guidance Finally, I’m grateful to my parents, Pappa and Amma, for their love, care, and support throughout my journey. I’m also thankful to the publisher Sunshine Books. With God’s grace, I’m submitting my poems to the public.

    Original price was: ₹70.00.Current price is: ₹56.00.
  • -20%

    Vidhyarthi Udyogarthiyakumbol

    വിദ്യാര്‍ഥി ഉദ്യോഗാര്‍ഥി ആകുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെപ്പറ്റി ഒരു സമഗ്രപഠനം. മത്സരപരീക്ഷകളെ വിജയകരമായി നേരിടാനുള്ള എളുപ്പവഴികള്‍ മുതല്‍ ഇന്റര്‍വ്യൂവിലും ഗ്രൂപ്പ് ഡിസ്‌കഷനിലും മികച്ച പ്രകടനം നടത്താനുള്ള ടിപ്സ് വരെ പ്രത്യേകമായി ചേര്‍ത്തിരിക്കുന്നു. സ്‌കോളര്‍ഷിപ്പുകളേയും വിദ്യാഭ്യാസവായ്പയേയും പറ്റി അറിയാന്‍ ഇനി മറ്റെവിടേയും പോകേണ്ട

    Original price was: ₹150.00.Current price is: ₹120.00.
  • -20%

    Niram Mangiya Nizhalukal

    സാമൂഹികപരിഷ്‌കര്‍ത്താക്കളുടെ ധീരമായ ഇടപെടല്‍കൊണ്ട് മാറ്റിനിറുത്തിയ ജാതിചിന്ത ശക്തിയോടെ മടങ്ങിവരുന്നുണ്ടോ ഉന്നതജാതിസംഘടനകളുടെ പത്രപ്രസ്താവനകള്‍ അങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. അധഃസ്ഥിതവര്‍ഗത്തോടു കാണിക്കുന്ന നീതികേട് അവസാനിക്കണമെങ്കില്‍ വിദ്യനേടി സമത്വം കൈവരിക്കാന്‍ കഴിയണം. പ്രതികരിക്കാനുള്ള ഊര്‍ജംനല്‍കുന്നത് അറിവാണ്. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ മക്കളില്‍നിന്ന് പ്രതികൂലമായ പ്രതികരണമാണ്മാതാപിതാക്കള്‍ക്ക് ലഭിക്കുന്നത്. ഈ പ്രവണതയ്ക്ക് മാറ്റംവരുമോ?

    Original price was: ₹250.00.Current price is: ₹200.00.
  • -20%

    Silas Marner

    നെയ്ത്തുകാരനായിരുന്ന സൈലാസ് മാര്‍നറിന്റെ ആനന്ദം പൊന്നും പണവും കണ്ട് തൃപ്തിയടയുക എന്നതിലായിരുന്നു. താന്‍ ചോര നീരാക്കി സ്വരുക്കൂട്ടിയുണ്ടാക്കിയത് അപഹരിക്കപ്പെട്ട പ്പോള്‍ ജീവിതത്തിലേക്കു വന്നണഞ്ഞ എപ്പി എന്ന പെണ്‍കുട്ടി അയാളിലെ സ്‌നേഹസ്ഫുരണം വര്‍ധിപ്പിച്ച് ജീവിതത്തിന് ഒരു ലക്ഷ്യമുണ്ടാക്കുന്നു. ചെയ്യാത്ത തെറ്റിന് കുറ്റം ചുമത്തപ്പെടുകയും സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും നിഷേധങ്ങളില്‍ പീഡിതനാവുകയും ചെയ്ത സൈലാസ് മാര്‍നറിന്റെ ജീവിതം പറഞ്ഞ ഈ നോവല്‍, പത്തൊമ്പതാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിലെ എളിയ ജീവിതങ്ങളുടെ സാക്ഷ്യപത്രംകൂടിയാണ്. സ്നേഹത്തിന്റെ വിവിധ മുഖങ്ങള്‍ അനുവാചകര്‍ക്ക് കാട്ടിത്തരുന്നു സൈലാസ് മാര്‍നര്‍.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Perunthachan

    പതിനെട്ടു കഥകളുടെ സമാഹാരമാണ് പെരുന്തച്ചന്‍ എന്ന ഈ പുസ്തകം. ഇതില്‍ ‘പെരുന്തച്ചന്‍’ മൃണാളിനിയുടെ ആദ്യ ചെറുകഥയാണ്. തുടര്‍ന്ന് പത്തു വര്‍ഷങ്ങള്‍ക്കുള്ളില്‍ എഴുതിയ കഥകള്‍ ആനുകാലികങ്ങളില്‍ പ്രസിദ്ധികരിച്ചുവന്നു. ഈ കഥകള്‍ വായനക്കാരന് രുചിക്കുമെന്ന പ്രത്യാശയോടെ സമര്‍പ്പിക്കുന്നു.

    Original price was: ₹110.00.Current price is: ₹88.00.
  • -20%

    Angeekarangal Aadarangal

    സഹോദരന്‍ അയ്യപ്പന്‍ സ്മാരകം, സഹൃദയവേദി, സൈറ്റ്, ശ്രീ നാരായണ സാഹിത്യ അക്കാദമി തുടങ്ങിയ സാംസ്‌കാരിക സ്ഥാപനങ്ങളുടെ സാരഥി എന്ന നിലയ്ക്ക്, കേരളത്തിലെ പ്രമുഖരും പ്രശസ്തരുമായ പല പൊതു പ്രവര്‍ത്തകരുടെയും സാഹിത്യകാരന്മാരുടെയും പേരില്‍ പുരസ്‌കാരങ്ങള്‍ സമര്‍പ്പിക്കാനും അവരുടെ ജീവിതങ്ങളെ ഗുളികച്ചെപ്പിലൊതുക്കി, പ്രശസത്ി പത്രങ്ങള്‍ സമ്മാനിക്കാനും കഴിഞ്ഞിട്ടുണ്ട ്. തൃശൂരിലെ എച്ച്&സി പ്രസിദ്ധീ കരിച്ച ‘കീര്‍ത്തിപത്രിക’ ആദ്യ പുസ്തകത്തില്‍പ്പെടുന്നു. നൂറില്‍പ്പരം ആളു കളെയാണ് അതില്‍ പരാമര്‍ശിക്കുന്നത്. പത്മശ്രീ ഡോ. എം. ലീലാവതി, മുന്‍മന്ത്രി വി.എസ്. സുനില്‍കുമാര്‍, നൂറിന്റെ നിറവില്‍ നില്‍ക്കുന്ന ചിത്രന്‍ നമ്പൂതിരിപ്പാട്, അബ്ദുള്‍ സമദ് സമദാനി, ഡോ. ഖദീജാ മുംതാസ്, പി.വി. ഗംഗാധരന്‍, പത്മശ്രീ വെള്ളായണി അര്‍ജുനന്‍, ഡോ. ഫസല്‍ ഗഫൂര്‍ തുടങ്ങിയ ജീവിച്ചിരിക്കുന്നവരോടൊപ്പം മാധവിക്കുട്ടി എന്ന കമല സുരയ്യ, ഡോ. എം.വി. പൈലി, ഡോ. കെ.കെ. രാഹുലന്‍, സുഗതകുമാരി, മുന്‍ ചീഫ് ജസ്റ്റിസ് ഉഷ സുകുമാരന്‍ തുടങ്ങിയ മണ്‍മറഞ്ഞ 75 പേരും ഇതില്‍ അണിനിരക്കുന്നു. ഇംഗ്ലീഷിലും മലയാളത്തിലും തൊണ്ണൂറോളം കൃതികളെ ഴുതിയ ഡോ. ഷൊര്‍ണൂര്‍ കാര്‍ത്തികേയന്റെ ഏറ്റവും പുതിയ സംഭാവന. കവിയും ചിന്തകനുമായ അഡ്വ. പി.ടി. നരേന്ദ്രമേനോന്റെ അവതാരികയും അധ്യാപികശ്രേഷ്ഠയായ ഡോ. മേരിക്കുഞ്ഞിന്റെ അഭിനന്ദനോക്തിയും.

    Original price was: ₹140.00.Current price is: ₹112.00.
  • -20%

    Kattilekkulla Yathrakal

    കാട് ഇഷ്ടമല്ലാത്തവർ ആരുണ്ട് ?

    ഓരോ മനുഷ്യന്റെയുള്ളിലും ഒരു കാടുണ്ട് എന്നത് ശരി തന്നെ എന്നാൽ പുറത്തുള്ള കാട് കാണുവാനുള്ള യാത്ര നമ്മൾ പലപ്പോഴും മാറ്റിവെക്കാറാണ് പതിവ് –
    ജ്യോതിലാലിന്റെ കാട്ടിലേക്കുള്ള യാത്രകൾ വായിച്ചാൽ കാട് നമ്മളെത്തിരഞ്ഞു വരുന്ന പ്രതീതിയാണുണ്ടാവുക. സാഹസികതയെ ഓമനിക്കുന്നവർക്കും കാടിനകം കാണാനും പഠിക്കാനും ആഗ്രഹിക്കുന്നവർക്കും ഒരു വഴികാട്ടിയാണ് ഇരുപത്തിയഞ്ചു അദ്ധ്യായങ്ങളിലായി നൂറ്റിഇരുപത്തിയഞ്ചോളം പേജുകളിലായി പടർന്നുകിടക്കുന്ന കാടിന്റെ മനസ്സ് വെളിവാക്കുന്ന ഈ പുസ്തകം –
    ആദ്യപതിപ്പ് കൈയ്യിൽകിട്ടിയപ്പോൾ ഒറ്റയിരുപ്പിനു വായിച്ചുതീർത്ത “കാട്ടിലേക്കുള്ള വഴി” എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പ് സന്തോഷപൂർവ്വം പ്രകാശനം ചെയ്തതായി അറിയിക്കട്ടെ
    പ്രിയ സുഹൃത്ത് ജി. ജ്യോതിലാലിനു കൂടുതൽ യാത്രാഭാഗ്യങ്ങളും അവ മറ്റുള്ളവരെ എഴുത്തിലൂടെ അറിയിക്കുവാനുമുള്ള അവസരവും കൈവരട്ടെ എന്നും ആശംസിക്കുന്നു
    – ജോയ് മാത്യു

    ട്രെക്കിങ്ങിനൊരു വഴികാട്ടി

    ഗവി, ഇടമലക്കുടി, അഗസ്ത്യാര്‍കൂടം, ചെമ്പ്ര, ഡാന്‍ഡേലി, തലക്കാവേരി, കരിക്കൈ, കരിക്കുംപുഴ, മുന്താരി, വരയാട്ടുമുടി, നെല്ലിയാംപതി, മേഘമല… ട്രെക്കിങ്ങ് ഇഷ്ടപ്പെടുന്നവര്‍ക്കുവേണ്ടി, കേരളത്തിലെയും കര്‍ണാടകയിലേയും തമിഴ്‌നാട്ടിലേയും ചില ട്രെക്കിങ്ങ് അനുഭവങ്ങള്‍. ചില അനുബന്ധങ്ങളും

    Original price was: ₹160.00.Current price is: ₹128.00.
  • -20%
    Out Of Stock

    kochikkar

    ഫോര്‍ട്ടുകൊച്ചി-മട്ടാഞ്ചേരിയുടെ അദൃശ്യപൈതൃകാന്വേഷണം

    മലയാളം കൂടാതെ 16 വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്ന 30 ല്‍ പരം കുടിയേറ്റ സമൂഹങ്ങള്‍ പാര്‍ക്കുന്ന ഫോര്‍ട്ടുകൊച്ചി-മട്ടാഞ്ചേരി പ്രദേശത്തിന്റെ സാംസ്‌കാരികതയിലേയ്ക്കുള്ള പ്രവേശികയാണ് ഈ പുസ്തകം. സ്പര്‍ശിക്കാനും ദര്‍ശിക്കാനുമാവാത്ത അനേകം പൈതൃകചിഹ്നങ്ങളുടെ, മലകള്‍ക്കും പുഴകള്‍ക്കും കടലുകള്‍ക്കും അപ്പുറത്തുനിന്ന് കുടിയേറി പാര്‍ക്കുന്ന സമൂഹങ്ങളുടെ പതിറ്റാണ്ട്-നൂറ്റാണ്ട് കാലത്തെ വായ്‌മൊഴി കഥകളുടെ സമാഹാരം.ചരിത്രപുസ്തകങ്ങളില്‍ രേഖപ്പെടുത്തിയിട്ടില്ലാത്ത ജീവിതസംസ്‌കാരരേഖകളാകുന്ന 33 ലേഖനങ്ങള്‍.

    Original price was: ₹300.00.Current price is: ₹240.00.
  • -20%

    Economics Padanasahayi XII

    ഹയര്‍സെക്കന്ററി രണ്ടാം വര്‍ഷ തുല്യതാ കോഴ്സ് എക്കണോമിക്സ് പഠനസഹായി. ഓരോ അധ്യായവും സസൂക്ഷ്മം വിശകലനംചെയ്ത് പ്രധാന ആശയങ്ങളെ ചോദ്യോത്തരരൂപത്തില്‍ അവതരിപ്പിച്ചിരിക്കുന്നതു. ചോദ്യപേപ്പറിന്റെ ചോദ്യങ്ങളും ഉത്തരങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Maayapponnu

    ഞാൻ ജനിച്ചുവളർന്ന ഗ്രാമാന്തരീക്ഷത്തെപ്പറ്റി ഇപ്പോഴാണ് ഇത്ര വിശദമായി എഴുതുന്നത്. ഈ കഥകളിലാണ് എന്റെ അച്ഛൻ മരിച്ചുപോയ ബാഹുലേയൻ പിള്ളയും അദ്ദേഹത്തിന്റെ കൂട്ടുകാരും അത്രമേൽ പ്രകാശത്തോടെ എഴുന്നേറ്റു വരുന്നത്. ഇത്രയും കാലം അവരെല്ലാം എവിടെയോ പാകംവന്നു പാകംവന്നു കാത്തിരിക്കുകയായിരുന്നു. മുപ്പതു വർഷമായി ഞാൻ പഠിച്ചുകൊണ്ടിരിക്കുന്ന തിരുവിതാംകൂർ ചരിത്രപശ്ചാത്തലത്തിലുള്ള കഥകൾ, എന്റെ മനസ്സിനേറെ പ്രിയപ്പെട്ട കൂട്ടുകാരുടെ നാടായ മലബാറിന്റെ പശ്ചാത്തലമുള്ള കഥകൾ എല്ലാം ആദ്യമായി ഇപ്പോഴാണ് എനിക്കെഴുതാനായത്…

    നൂറു സിംഹാസനങ്ങൾ, ആനഡോക്ടർ, മിണ്ടാച്ചെന്നായ് എന്നീ നോവലുകൾക്കു ശേഷം ജയമോഹന്റെ പുതിയ കഥാസമാഹാരം.

    പരിഭാഷ: പി. രാമൻ

    Original price was: ₹200.00.Current price is: ₹160.00.
  • -20%
    Out Of Stock

    Munichile Sundarikalum Sundaranmarum

    കേരള സാഹിത്യ അക്കാദമിയുടെ യാത്രാവിവരണത്തിന് അവാര്‍ഡു നേടിയ ഗ്രന്ഥം.

    ഒരു വെറും സഞ്ചാരസാഹിത്യ കൃതിയല്ല ഇത്; ഒരു സഞ്ചിതാനന്ദ സുകൃതിയാണ് – പഞ്ചേന്ദ്രിയങ്ങളെയും ആനന്ദിപ്പിച്ചുകൊണ്ട് ആറാമിന്ദ്രിയത്തെ ധന്യമാക്കുന്ന പഞ്ചാമൃതകൃതി. – ഡോ. എം. ലീലാവതി

     

    Original price was: ₹300.00.Current price is: ₹240.00.
  • -20%

    Odiyanum Manthravaadiyum

    ജീവിതത്തിന്റെ നിഗൂഡ്ഡതകളും വര്‍ത്തമാനത്തിന്റെ മുറിവുകളും അനുഭവത്തിന്റെ മന്ത്ര ചരടുകളും അനാവൃതമാകുന്ന വ്യത്യസ്ത രചന. അനുഭവങ്ങള്‍ക്ക് പുതിയ ഭാവുകത്വം പകര്‍ന്ന് മാന്ത്രികതയും ഭ്രമ കല്പനകളും സൃഷ്ടിച്ച് വായനയുടെ പുതിയ ക്യാ‌ന്‍‌വാസ് പണിയുകയാണ് പി ആര്‍ നാഥ‌ന്‍
    ഒരു ചലച്ചിത്രം പോലെ ഇവിടെ കഥാപാത്രങ്ങള്‍ നമ്മളിലേക്ക് ഇറങ്ങി വരുന്നു… മാട്ടും, മാരണവും മന്ത്രവും തന്ത്രവും കെട്ടുപിണഞുകിടക്കുന്ന വ്യത്യസ്ഥമായ അനുഭവ കഥകള്‍

    Original price was: ₹65.00.Current price is: ₹52.00.
  • -20%

    Aathmakatha

    കേരളീയ രാഷ്ട്രീയത്തില്‍ തിളങ്ങുന്ന നക്ഷത്രം കെ.ആര്‍.ഗൗരിയമ്മയുടെ ആത്മകഥയുടെ ആദ്യഭാഗം. ജീവിതം സമരമാര്‍ഗ്ഗമാക്കിയ ഒരു സ്ത്രീയുടെ അനുഭവങ്ങളുടെ തീക്കനലുകള്‍.ലാത്തിക്ക് കുഞ്ഞുങ്ങളെ പ്രസവിപ്പിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ എനിക്ക് ഒട്ടേറെ കുഞ്ഞുങ്ങളുണ്ടാവുമായിരുന്നു എന്ന പറയുന്ന അനുഭവത്തിന്റെ പൊള്ളല്‍.
    മൂന്നാം പതിപ്പ്‌

    Original price was: ₹400.00.Current price is: ₹320.00.
  • -20%

    Sathram

    എന്റെ വേദനകളെ ഉരുക്കി, എന്റെ മിഴിനീരിലിട്ടു മുക്കി, ഞാൻ ചെറിയൊരു ആഭരണമുണ്ടാക്കുകയാണ്. അത്രമാത്രം.
    ആത്മകഥയിൽനിന്ന് ചീന്തിയെടുത്ത ആത്മാവിന്റെ പരാഗങ്ങൾ നിറഞ്ഞുകിടക്കുന്ന ഏഴു കഥകളുടെ സമാഹാരം. ഒപ്പം ഓരോ കഥയുടെ പിറവിക്കു പിന്നിലെ അനുഭവം എഴുത്തുകാരൻ പങ്കുവെക്കുന്നു.
    നവതി പിന്നിടുന്ന ടി. പത്മനാഭന്റെ ഏറ്റവും പുതിയ കഥകളുടെ സമാഹാരം.

    കൂടെ നമ്പൂതിരി‚ മദനൻ‚ ദേവപ്രകാശ് എന്നിവരുടെ ചിത്രങ്ങളും.

    Original price was: ₹150.00.Current price is: ₹120.00.
  • -20%

    53

    സോണിയ റഫീക് എന്ന എഴുത്തുകാരിയെ ആദ്യമായി അറിഞ്ഞ നോവല്‍. 53 വയസ്സില്‍ മനുഷ്യര്‍ക്ക് നിര്‍ബന്ധിത മരണം വിധിക്കുന്ന ഭരണകൂടഭീകരതയെക്കുറിച്ചുള്ള നോവല്‍ പ്രമേയത്തിന്റെ പുതുമകൊണ്ട് മാത്രം ശ്രദ്ധിക്കപ്പെടേണ്ട ഒന്നല്ല, മറിച്ച് ചില മറുവായനകള്‍ കൂടി ആവശ്യമുണ്ട് എന്ന് തോന്നിയത് കൊണ്ട് പരിചയപ്പെടുത്തുന്നു.

    നിഷേധിക്കാന്‍ കഴിയാത്ത തരത്തിലുള്ള സുഖസൗകര്യങ്ങള്‍ നല്‍കി ഒരു ജനതയുടെ പരമമായ സ്വാതന്ത്ര്യത്തില്‍ ഇടപെടുന്ന സ്‌റ്റേറ്റ് 54 വയസ്സിലെ മരണം ചോദ്യം ചെയ്യലുകളൊന്നുമില്ലാത്ത ഒരു അനിവാര്യതയായി കരുതുന്ന ഒരു കൂട്ടം ജനതയെ സൃഷ്ടിക്കുന്നു. ഇത്തരം മരണങ്ങള്‍ നേരിട്ട് നടത്തുന്ന ഭരണകൂടത്തിന്റെ സംവിധാനമായ ‘അനുബിസ് ഏജീസ്’ എന്ന സംഘടനയില്‍ അന്നാട്ടിലെ യുവതീയുവാക്കള്‍ അവശ്യസര്‍വ്വീസ് നടത്തേണ്ടവരാകുന്നു.

    സ്വന്തം അച്ഛനമ്മമാരുടെ 53 എന്ന പ്രായത്തെ നേരിടാനാകാതെ അനുബിസ് ഏജീസില്‍ ചേര്‍ന്ന ഇന്ദ്രദാസ് എന്ന യുവാവിനുണ്ടാകുന്ന മാനസാന്തരത്തിലൂടെ…ആ മാനസാന്തരത്തിന് തീവ്രതയുള്ള ഇന്ധനമാകുന്ന പിഴക്കാത്ത ഉന്നവും പിഴച്ച നാവുമുള്ള ‘അനുസരണ’ ശീലമാക്കാത്ത സഹീറ സനം എന്ന പെണ്ണിലൂടെയുള്ള യാത്രയാണ് സോണിയ നടത്തുന്നത്.

    Original price was: ₹240.00.Current price is: ₹192.00.
  • -20%

    Yanthram

    ഭരണമണ്ഡലത്തെപ്പറ്റി ഇതിനുമുമ്പും നമ്മുടെ ഭാഷയിൽ നോവലുകൾ ഉണ്ടായിട്ടുണ്ട്. പക്ഷേ, ഭരണത്തിന്റെ അധ്യുന്നതങ്ങളിലെ തലപ്പാവ് ആദ്യമായി അഴിയുകയാണ്. യന്ത്രത്തിന്റെ വിശാലമായ കാൻവാസ്‌ നിറയെ ധർമ്മസങ്കടങ്ങളുടെ ചിത്രമാണുള്ളത്.

    Original price was: ₹599.00.Current price is: ₹479.00.
  • -20%

    Aa Maratheyum Marannu Marannu Njan

    ഒരു സര്‍ഗ്ഗാത്മകരചനയില്‍ ആധുനികതയെ ന്നും ഉത്തരാധുനികതയെന്നും മറ്റുമുള്ള കള്ളിതിരിച്ചിടലുകള്‍ക്ക് പ്രസക്തിയില്ലെന്ന് ഈ നോവല്‍ പറഞ്ഞു തരുന്നു. പ്രമേയത്തിന്റെ സത്യസന്ധതയും ഭാവനയുടെ സാന്ദ്രതയും ബിംങ്ങളുടെയും ധ്വനികളുടെയും സമൃദ്ധിയു മാണ് ഒരു നല്ല നോവലിനെ സൃഷ്ടിക്കുന്ന തെന്നും അത് സാക്ഷ്യപ്പെടുത്തുന്നു. കഥകൾകൊണ്ട് പലപ്പോഴും നമ്മെ മോഹിപ്പിച്ച മീര ഇതാ ഒരു നോവല്‍കൊണ്ട് നമ്മെ വിസ്മയിപ്പിക്കുന്നു. ഉരുകിത്തിളച്ച് കരകളെ തൊട്ടുപൊള്ളിച്ചുവരുന്ന ഒരു സൗന്ദര്യ പ്രവാഹം തന്നെ ഈ നോവല്‍.

    Original price was: ₹99.00.Current price is: ₹79.00.
  • -20%

    Bhagat Bhasil

    ആഖ്യാനവും ഘടനയും നിരന്തരം പരീക്ഷണോന്മുഖതയോടെ പുതുക്കിക്കൊണ്ട് മലയാള കഥയെ ഉള്ളടക്കപരമായി സമകാലികമാക്കുന്ന സോണിയ റഫീക്കിന്റെ കഥകളുടെ സമാഹാരം. ഭാഷയിലും പ്രമേയത്തിലും ഇന്നിന്റെ സൂക്ഷ്മാനുഭവങ്ങൾ പകർത്തുന്ന ഭഗത് ഭാസിൽ, അന്റാർട്ടിക്ക, ജയന്റ്മാൾ തുടങ്ങി ഒൻപത് കഥകൾ.

    Original price was: ₹120.00.Current price is: ₹96.00.
  • -20%

    124

    മിണ്ടാതിരിക്കുന്നവരുടേതല്ല, മിണ്ടുന്നവരുടേതാണ് ലോകം. തന്റെ എഴുത്ത് പൊളിറ്റിക്കലി കറക്റ്റാവണമെന്നാഗ്രഹിക്കുന്ന യുവ എഴുത്തുകാരൻ വിരലിൽ ചോര മുക്കി തന്റെ രാഷ്ട്രീയ കാലത്തെ ഈ മൂന്നക്ക സംഖ്യകൊണ്ട് വരച്ചിടാൻ ശ്രമിക്കുന്നു എന്നും, മിനിക്കഥയായി, നീണ്ട കഥയായി, ഇപ്പോൾ നോവ ലായും വരുന്ന ഈ കൃതിയെക്കുറിച്ച് പറയാം. കഴിഞ്ഞ നൂറ്റാണ്ടിൽ ഇതേ വകുപ്പ് പ്രകാരം ജയിൽശിക്ഷ ഏറ്റുവാങ്ങിയ ഗാന്ധിയാണ് കേസിലെ കൂട്ടുപ്രതി. തീവ്രവാദ കുറ്റമാരോ പിക്കപ്പെട്ട് ജയിലിൽ കിടക്കുന്ന താഹ വരെ എന്നും കൂട്ടിച്ചേർക്കാം. മനുഷ്യൻ എന്ന നിലയ്ക്കുള്ള അഭിമാനബോധവും ജീവിയുടെ ജീവിക്കാനുള്ള ത്വരയും തമ്മിൽ ഏതൊന്നു വേണമെന്ന് തീരുമാനിക്കാൻ പറഞ്ഞാൽ താങ്കൾ ഏത് തെരഞ്ഞെടുക്കും എന്ന് ഈ നോവൽ ചോദിക്കുന്നു. ഉച്ചത്തിലൊരു നിലവിളിയാണ് നോവലിൽ നായകന്റെ മറു പടി. വായനക്കാരുടെ മറുപടി ഏതാവാമെന്ന് ചോദിക്കാതെ ചോദിക്കുമ്പോൾ ഈ കൃതിയൊരു രാഷ്ട്രീയനോവലായി മാറുന്നു. ഒരു കൃതി രാഷ്ട്രീയമാവാൻ തുറന്ന രാഷ്ട്രീയ പ്രമേയം സ്വീകരിക്കണമെന്നില്ല. അത്തരമൊരു തുറന്ന പ്രമേയം സ്വീകരിക്കുന്നതുകൊണ്ട് ഈ നോവൽ വെറും രാഷ്ട്രീയ കൃതിയാവുന്നുമില്ല. – സിവിക് ചന്ദ്രൻ

    Original price was: ₹140.00.Current price is: ₹112.00.
  • -20%

    Cosmos

    മാനവരാശിയുടെ ശാസ്ത്രചിന്തകളെ ആഴത്തിൽ സ്വാധീനിച്ച മഹാനായ ശാസ്ത്രജ്ഞൻ കാൾ സാഗന്റെ ക്ലാസിക് കൃതി. പ്രപഞ്ചപരിണാമം, മനുഷ്യന്റെ ഉദയവും വളർച്ചയും, ആധുനികശാസ്ത്രത്തിന്റെ ശില്പികൾ, ബഹിരാകാശയാത്രകൾ, അന്യഗ്രഹജീവികൾ, ശാസ്ത്രത്തിന്റെ ഭാവി എന്നിങ്ങനെ നിരവധി വിഷയങ്ങളിലൂടെ നമുക്ക് അജ്ഞാതവും അധികജ്ഞാനം നൽകുന്നതുമായ ശാസ്ത്രസത്യങ്ങളുടെ രസകരമായ ഒരു ലോകമാണ് കാൾ സാഗൻ ഒരുക്കുന്നത്. വിവർത്തനം: ഡോ. വിവേക് പൂന്തിയിൽ.

    Original price was: ₹399.00.Current price is: ₹320.00.
  • -20%

    Makante Kurippukal

    ‘മകന്‍ എഴുതിയ പത്മരാജന്‍’ എന്ന ഓര്‍മ്മപ്പരമ്പരയുടെ പൂര്‍ണ്ണരൂപം

    Original price was: ₹425.00.Current price is: ₹340.00.
  • -20%

    Detective Prabhakaran

    മാടിക്കുത്തിയ മുഷിഞ്ഞ മുണ്ടും പിഞ്ഞിക്കീറിയ ഷര്‍ട്ടും ചുണ്ടില്‍ എരിയുന്ന ബീഡിയുമായി, അപകടങ്ങളുടെ മധ്യത്തില്‍ സ്വയം പ്രതിഷ്ഠിച്ചാണെങ്കിലും സത്യം കണ്ടെത്താനിറങ്ങുന്ന പ്രഭാകരന്‍. കാണുന്നതും കേള്‍ക്കുന്നതും അനുഭവിക്കുന്നതുമായ കാര്യങ്ങളെ യുക്തികൊണ്ട് ചിന്തിക്കുകയും കാര്യകാരണങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യുന്നതിലൂടെ നിഗൂഢതകളുടെ കരുക്കഴിക്കുന്ന ലോക്കല്‍ ഡിറ്റക്ടീവ്. കുടിലരായ മനുഷ്യരും മാടനും മറുതയും നിറഞ്ഞാടുന്ന പ്രഭാകരന്റെ ലോകത്തിലേക്ക് ഏവര്‍ക്കും സ്വാഗതം. വായനയുടെ രസവും പിരിമുറുക്കവും ഓരോ വരിയിലും നിലനിര്‍ത്തുന്ന, പ്രഭാകരന്‍ നായകനാകുന്ന മൂന്നു സമാഹാരങ്ങള്‍ ഇതാദ്യമായി ഒറ്റപ്പുസ്തകമായി നിങ്ങളിലേക്കെത്തുന്നു.

    Original price was: ₹399.00.Current price is: ₹320.00.
  • -20%

    Theendarichembu

    യുവകഥാകൃത്ത് മിഥുന്‍ കൃഷ്ണയുടെ ഏറ്റവും പുതിയ കഥാസമാഹാരം. ജനിതകഭൂപടം, ഉമ്മച്ചിത്തെയ്യം, തോട്ട, തീണ്ടാരിച്ചെന്പ് എന്നിങ്ങനെ ആനുകാലിക സാമൂഹ്യ രാഷ്ട്രീയ സംഭവഗതികള്‍ ചര്‍ച്ചചെയ്യുന്ന പതിനൊന്നു കഥകള്‍. ക്രമരഹിതവും പ്രതിബദ്ധരാഷ്ട്രീയം കൈയ്യൊഴിഞ്ഞതുമായ ഇന്നത്തെ വ്യവസ്ഥിതികളെ ചോദ്യം ചെയ്യുന്ന ഈ രചനകള്‍ പാരസ്ഥിതികമായ ജാഗ്രതകളെ ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നു.
    Original price was: ₹180.00.Current price is: ₹144.00.
  • -20%

    Adimakeralathinte Adrushyacharithram

    ദളിത് പരിപ്രേഷ്യയിൽ ആധികാരികമായ മറ്റൊരു കേരളചരിത്രം സാധ്യമാണ് എന്ന് തെളിയിക്കുന്ന ഗവേഷണ കൃതിയാണ് അടിമകേരളത്തിന്റെ അദൃശ്യ ചരിത്രം എന്ന പുസ്തകം. കേരളത്തിന്റെ സാമൂഹ്യാനുഭവങ്ങളിലും സാമൂഹ്യ പരിണാമങ്ങളിലും ദൃഢമായിരുന്ന അടിമത്തവും അടിമക്കച്ചവടവും എങ്ങനെയെല്ലാമാണ് ആഗോള അടിമക്കച്ചവട ശൃംഖലയുമായി കണ്ണിചേർക്കേപ്പെട്ടിരുന്നതെന്ന് വ്യക്തമാക്കുന്ന ലേഖനങ്ങളാണ് ഈ പുസ്തകത്തിന്റെ ചരിത്രപരമായ പ്രത്യേകത. വിദേശത്ത് എത്തപ്പെട്ട മലയാളി അടിമകളുടെ ജീവിതവും, കേരളത്തിലെ അടിമചന്തകളും, അടിമകൾ നേരിട്ട ക്രൂരതകളും, അടിമകളുടെ ജീവിതലോകവും, അടിമക്കച്ചവടക്കാരുടെ കോടതി വിചാരണകളുമെല്ലാമാണ് ഈ പുസ്തകത്തെ ഇതര കേരളചരിത്ര രചനകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ജാതി മേൽക്കോയ്‌യുള്ള കേരള സമൂഹത്തിൽ അടിമത്തവും ഒരു സാമൂഹ്യ വ്യവസ്ഥിതിയായി നിലനിന്നിരുന്നു എന്ന് ആധികാരിക പുരാശേഖര പിൻബലത്താൽ സ്ഥാപിക്കുന്ന ഒരു ഗവേഷണ കൃതിയാണിത്. അതോടോപ്പം കൊളോണിയൽ മിഷനറി ആധുനികതയുമായി ദളിതർ എങ്ങനെയല്ലാമാണ് ബന്ധപ്പെട്ടത് എന്നതിനെ വ്യക്തമാക്കുകയും ചെയ്യുന്നു.

    Original price was: ₹270.00.Current price is: ₹216.00.
  • -20%

    Mukthakantam VKN

    ശരിക്കു നോക്ക്യാ വി.കെ.എന്‍. ഒരു ഹാസ്യസാഹിത്യകാരന്‍ മാത്രല്ല, അതിനപ്പറാണ്. കഷായ ഗുളികേമെ കല്ക്കണ്ടïപ്പൊതി പോലെ കഴിപ്പിക്കാള്ള സൂത്രാണ് ഹാസ്യം എന്നേ ഞാന്‍ പറയൂ. അകത്ത് വേറ്യാ സാധനം. അത് അമര്‍ത്തിവായിച്ചാ അറിയാം. തൊടാന്‍ പേടീള്ളേനെ ചൊറിയുംന്ന് പറഞ്ഞ് മാറ്റിവെക്കൂലോ. പലര്‍ക്കും പേട്യാ ഞാന്‍ പറയണ കേട്ട്‌ണ്ടേï. മൂപ്പര്‌ടെ മുമ്പിലെങ്ങാന്‍ ചെന്ന് പെട്ടാല്‍-അതോണ്ടï് പലരും കാണാന്‍ നിക്കില്യാ. പടിഞ്ഞാട്ട് പൂവും. അതന്ന്യാ വികെയെന്റെ എഴുത്തിനെ കള്ളീലാക്കണേന്റെ രഹസ്യോം…

    വികെയെന്നെപ്പറ്റി ആരും പുസ്തകം എഴുതാത്തതെന്താന്ന് ഞാന്‍ ആലോചിച്ച്ണ്ട്ï്. എന്തൊക്കെ കാര്യങ്ങളാ ആ മനുഷ്യന്റെ ജീവിതത്തിലും ചിന്തേലും. ആരെങ്കിലും അതിന് മെനക്കെട്വോ… മെനക്കെട്ടാലും പറ്റ്വോ എന്നൊക്കെങ്ങനെ ചിന്തിക്കും.

    അതിനൊരു ഉത്തരോം പരിഹാരോം ആയിരിക്ക്യാണ് മുക്തകണ്ഠം വികെഎന്‍.

    അവതാരികയില്‍ നമ്പൂതിരി

    Original price was: ₹550.00.Current price is: ₹440.00.
  • -20%

    Irinjalakudakku Chuttum

    വര്‍ഷങ്ങളായി മലയാളിയെ മനസ്സറിഞ്ഞ് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന, പ്രയിപ്പെട്ട നടനും പാര്‍ലമെന്റ്ംഗവും എഴുത്തുകാരനുമായ ഇന്നസെന്റിന്റെ ജീവിതവും സിനിമയും രാഷ്ട്രീയവും ഇഴചേരുന്ന ഓര്‍മക്കുറിപ്പുകള്‍.

    Original price was: ₹190.00.Current price is: ₹152.00.
  • -20%

    Ikigai : The Japanese Secret To A Long And Happy Life

    ഇക്കിഗായ്

    ആഹ്ലാദകരമായ ദീര്‍ഘായുസ്സിന് ഒരു ജാപ്പനീസ് രഹസ്യം

    ‘നിങ്ങള്‍ക്ക് നൂറുവര്‍ഷം ജീവിച്ചിരിക്കാന്‍ ഒരു വഴിയേയുള്ളൂ,

    അത് സദാ ഊര്‍ജസ്വലരായിരിക്കുക എന്നതാണ്”

    – ജപ്പാന്‍ പഴമൊഴി

    ജപ്പാന്‍കാരെ സംബന്ധിച്ച്, എല്ലാവര്‍ക്കും ഒരു ഇക്കിഗായ് ഉണ്ട് – അതായത്, ജീവിക്കാന്‍ ഒരു കാരണം. ലോകത്തില്‍ ഏറ്റവുമധികം ദീര്‍ഘായുസ്സോടെ ആളുകള്‍ ജീവിക്കുന്ന ആ ജപ്പാന്‍ ഗ്രാമത്തിലുളളവരുടെ അഭിപ്രായത്തില്‍, ആഹ്‌ളാദത്തോടെ ഏറെക്കാലം ജീവിക്കാനുള്ള ഏറ്റവും പ്രധാന വഴി, ആ ഇക്കിഗായിയെ കണ്ടുപിടിക്കലാണ്. ഇക്കിഗായിയെക്കുറിച്ച് നന്നായി മനസ്സിലാക്കുന്നതിലൂടെ – അതായത്, അഭിനിവേശവും ജീവിതദൗത്യവും പ്രവൃത്തികളും തൊഴിലുമെല്ലാം പരസ്പരം വിഭജിക്കപ്പെടുന്നിടത്ത് – ഓരോ ദിനവും അര്‍ഥനിര്‍ഭരമാക്കാന്‍ കഴിയും. രാവിലെ എഴുന്നേല്‍ക്കാനുള്ള ഒരു കാരണമായി അത് മാറും. നിരവധി ജപ്പാന്‍കാര്‍ ഒരിക്കലും വിരമിക്കാതിരിക്കുന്നതിനുള്ള കാരണം ഇതാണ് (ഇംഗ്ലീഷിലെ retire എന്നതിന് തുല്യമായ അര്‍ഥമുള്ള ഒരു വാക്ക് വാസ്തവത്തില്‍ ജപ്പാന്‍ ഭാഷയില്‍ ഇല്ല). ഓരോ ജപ്പാന്‍കാരനും സജീവമായി അവര്‍ക്കിഷ്ടമുള്ള കാര്യങ്ങളിലേര്‍പ്പെടുന്നു, എന്തുകൊണ്ടെന്നാല്‍, അവര്‍ ജീവിതത്തിന് ശരിയായ ഒരു ലക്ഷ്യം കണ്ടെത്തിയിട്ടുണ്ട് – സദാ ക്രിയാത്മകമായിരിക്കുന്നതിലൂടെയുള്ള ആഹ്‌ളാദം.

    എന്താണ് നിങ്ങളുടെ ഇക്കിഗായ്?

    Original price was: ₹350.00.Current price is: ₹280.00.
  • -20%

    Networkmarkettingiloode Nigalkkummakam Kodiswaran

    നിങ്ങളുടെ സ്വപ്നജീവിതം അതിവേഗം നേടാനുള്ള തെളിയിക്കപ്പെട്ട ഫോർമുല.

    Original price was: ₹350.00.Current price is: ₹280.00.
  • -20%

    Pranayanombarangal

    ആധുനികത അതിവേഗത്തില്‍ മാറ്റിമറിച്ച തുര്‍ക്കിയുടെ ചരിതം പല കഥാപാത്രങ്ങളുടെ കാഴ്ചപ്പാടില്‍ പറയുന്ന നോവലാണ് നോബല്‍ സമ്മാനാര്‍ഹനായ ഓര്‍ഹന്‍ പാമുകിന്റെ പ്രണയനൊമ്പരം. ഇസ്താംബൂളില്‍ ഒരുകൊച്ചുകുട്ടിയായി എത്തിയ മെവ്‌ലൂത്ത് കരാത്താസിനെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന പുരാതന നഗരവും പണിതുയര്‍ത്തിക്കൊണ്ടിരിക്കുന്ന പുതിയ നഗരവും ഒരുപോലെ വശീകരിച്ചു. അച്ഛനെപ്പോലെ അവനും തെരുവില്‍ അലഞ്ഞത് പണമുണ്ടാക്കാം എന്ന പ്രതീക്ഷയിലാണ്. എന്നാല്‍ ഭാഗ്യം ഒരിക്കലും മെവ്‌ലൂതിനെ തുണച്ചില്ല. ഒരിയ്ക്കല്‍ മാത്രം കണ്ട പെണ്‍കുട്ടിക്ക് മൂന്നുകൊല്ലം പ്രണയലേഖനമെഴുതിയെങ്കിലും അബദ്ധത്തില്‍ അവളുടെ സഹോദരിയോടൊപ്പം ഒളിച്ചോടേണ്ടി വരുന്നു. ആധുനികത അതിവേഗത്തില്‍ മാറ്റിമറിച്ച തുര്‍ക്കിയുടെ ചരിതം പല കഥാപാത്രങ്ങളുടെ കാഴ്ചപ്പാടില്‍ പറയുന്ന നോവലാണ് നോബല്‍ സമ്മാനാര്‍ഹനായ ഓര്‍ഹന്‍ പാമുകിന്റെ പ്രണയനൊമ്പരം.

    Original price was: ₹699.00.Current price is: ₹560.00.
  • -20%

    Chuvannamudiyulla Sundari

    ഇസ്താംബൂളില്‍ നിന്ന് മുപ്പതുമൈല്‍ അകലെയുള്ള ഒന്‍ഗോറെനില്‍ മഹമുദ് എന്ന കിണറുവെട്ടുകാരനും കൂടെ ചെം എന്ന യുവാവും കിണര്‍ കുഴിക്കുന്നു. ജലരഹിതമായ മണ്ണില്‍ കുഴിച്ചു കുഴിച്ചു ചെല്ലുമ്പോഴൊന്നും ഭാഗ്യം അവരോടൊപ്പമില്ല. എന്നാല്‍ ചുവന്ന മുടിയുള്ള സുന്ദരിയെ കണ്ടുമുട്ടുന്നതോടെ യുവാവിന്റെ ജീവിതം എന്നന്നേയ്ക്കുമായി മാറിമറിയുന്നു. അവരുടെ പ്രണയം പിന്നീടുള്ള അവന്റെ മുഴുവന്‍ ജീവിതത്തെയും വേട്ടയാടുന്നു.

    Original price was: ₹250.00.Current price is: ₹200.00.
  • -20%

    Maya Mandiram Droupadiyude Mahabharatham

    “ഹോപ്പ് വജ്രം പോലെ വെട്ടിത്തിളങ്ങുന്ന ഒരു രത്നം” പകുതി ചരിത്രവും പകുതി മിത്തും ഇഴചേർന്നുനിൽക്കുന്ന ഒരു മാന്ത്രികകാലത്തേക്ക് തിരിച്ചുപോകാൻ തയ്യാറാവുക. ഈ നോവൽ ആദ്യമായി പുറത്തിറങ്ങിയത് 2008 ലാണ്. ഒരു സ്ത്രീയുടെ കാഴ്ചപ്പാടിലൂടെ മഹാഭാരതം എന്ന അനാദിയായ കഥയെ നോക്കിക്കാണുന്നു. ചിത്ര ബാനർജി ദിവാകരുണിയുടെ മായാമന്ദിരം. അഞ്ച് പാണ്ഡവസഹോദരന്മാരുടെയും പത്നിയായ പാഞ്ചാലി സ്വന്തം കഥപറയുന്ന രീതിയിൽ രീതിയിൽ, പാഞ്ചാലിയുടെ ആഗ്നേയമായ ജന്മവും ഏകാന്തമായ ബാല്യകാലവും മുതലുളള ജീവിതം അനാവരണം ചെയ്യുകയാണ് ഈ നോവൽ. ഇഷ്ടസഹോദരൻ മാത്രയായിരുന്നു അവളുടെ ശരിയായ സഹയാത്രികൻ;മായാവിയായ കൃഷ്ണനുമായുളള സങ്കീർണസൌഹൃദം, സ്വയംവരം, മാതൃത്വം,തന്റെ ഭർത്താക്കന്മാരുടെ ഏറ്റവും ആപൽക്കരശത്രുവായ ദുരൂഹവ്യക്തിയോട് അവൾക്കുളള രഹസ്യാകർഷണം എന്നിവയിലൂടെയെല്ലാം മായാമന്ദിരം കടന്നുപോകുന്നു.പുരുഷന്റെ ലോകത്തിൽ പിറന്നുവീണ ഒരു സ്ത്രീയുടെ ഏറ്റവും മാനുഷികവും അഗാധവും അസാധാരണവുമായ കഥ.

    Original price was: ₹499.00.Current price is: ₹399.00.
  • -20%

    Aanatham Piriyatham

    ഒരു ആനക്കഥ. ഇക്കഥയിലെ ആന സാധാരണ ആനയല്ല, അവനൊരു മിന്നൽക്കൊമ്പനാണ്. വാലിൻതുമ്പുതൊട്ട് തുമ്പിക്കൈയുടെ അറ്റം വരെ പ്രശ്‌നക്കാരനാണവൻ. അവനെ മയക്കാൻ ശ്രമിക്കുന്ന മനുഷ്യരുടെയും കൊമ്പന്റെ കൂട്ടുകാരുടെയും കഥയാണിത്. കാടും മനുഷ്യരും തമ്മിലുള്ള ബന്ധത്തിന്റെ അത്ഭുതകരമായ ലോകം കുട്ടികൾക്കായി തുറന്നുവെച്ച പുസ്തകം.

    Original price was: ₹140.00.Current price is: ₹112.00.
  • -20%

    Randu Yathrakal

    അലാസ്ക, റഷ്യ എന്നീ നാടുകളിലെ സക്കറിയയുടെ യാത്രാനുഭവങ്ങള്‍

    Original price was: ₹199.00.Current price is: ₹159.00.
  • -20%

    Ente Bhranthan Kinavukal

    പ്രണയവും മരണവും വിരഹവും രതിയും പ്രമേയമാകുന്ന പത്തു കഥകൾ. വ്യത്യസ്ത ഭൂമികകളിലൂടെ, സംസ്‌കാരങ്ങളിലൂടെ സഞ്ചരിക്കുന്ന കഥകൾക്ക് ആഗോളമനുഷ്യന്റെ എല്ലാത്തരം അനുഭവങ്ങളും പശ്ചാത്തലമാകുന്നു. എഴുത്തിന്റെ മാന്ത്രികസ്പർശം അനുഭവവേദ്യമാകുന്ന കൃതി. എനിക്ക് സ്‌ട്രോബെറി ഇഷ്ടമാണ്, ചെറിത്തോട്ടത്തിൽ, റാസ്‌ബെറികളുടെ സുഗന്ധം, ഒരു ചരമ അറിയിപ്പിനെത്തുടർന്ന്, നെറുകയിൽ ശ്മശാനമുള്ള കുന്ന്, എന്റെ ഭ്രാന്തൻ കിനാവുകൾ, ആദ്യ ആപ്പിളുകൾ, പുസ്തകങ്ങളേ നിങ്ങൾ, ഒടുവിലത്തെ സന്ദർശക, കാസാ ലോറെൻസാ എന്നീ പത്ത് കഥകളുടെ സമാഹാരം.

    Original price was: ₹160.00.Current price is: ₹128.00.
  • -20%

    Manchadikkuruvum Mattu Balanovalukalum

    മലയാളത്തിന്റെ കഥയമ്മൂമ്മ കുട്ടികള്‍ക്കായി എഴുതിയ നോവലുകളുടെ സമാഹാരം. ദാഹം, കറുപ്പും വെളുപ്പും, കുറ്റവാളി, കള്ളനോട്ട്, രഹസ്യം, ഒരു കുരങ്ങന്‍ കഥ, കുഞ്ഞിനുവേണ്ടി, ജയനും കള്ളന്മാരും, താലപ്പൊലി, മഞ്ചാടിക്കുരു എന്നീ നോവലുകളാണ് ഇതിലുള്‍പ്പെടുന്നത്. പുതിയ ലോകാനുഭവങ്ങളിലേക്ക് വളരുന്ന കുട്ടികളുടെ വായനയില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട പുസ്തകം.

    Original price was: ₹350.00.Current price is: ₹280.00.
  • -20%

    Njan Enna Njan

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Aparichitha Theerthadakar

    Original price was: ₹210.00.Current price is: ₹168.00.
  • -20%

    Rebecca

    പത്തേക്കർ വീടും അതിലെ താമസക്കാരിയും എന്നും പുഞ്ചക്കുറിഞ്ചിക്കാർക്ക് ദുരൂഹതകൾ മാത്രമേ സമ്മാനിച്ചിട്ടുള്ളൂ. സ്‌കൂളിൽ കുട്ടികളെ പഠിപ്പിച്ചിരുന്ന കാലത്തുപോലും കുട്ടികളോടോ അന്നാട്ടുകാരോടോ അവർ യാതൊരു അടുപ്പവും കാണിച്ചില്ല. ഒന്നരയാൾ പൊക്കത്തിലുള്ള മതിൽക്കെട്ടിനുള്ളിലെ തറവാട്ടിൽ ജീവിച്ച റബേക്ക ടീച്ചറെ നാട്ടുകാർ എന്നും ഭയത്തോടെ വീക്ഷിച്ചു. നാട്ടുകാർ അവരവരുടെ ഭാവനകൾക്കനുസരിച്ച് കഥകൾ മെനയുകയും പ്രചരിപ്പിക്കുകയും ചെയ്തു. റബേക്ക ടീച്ചറാകട്ടെ ചിരിച്ചുകൊണ്ട് ചൂണ്ടയിൽ ഇരകളെ കോർത്തുകൊണ്ടുമിരുന്നു. തന്റെ ആത്മകഥയിലൂടെ റബേക്ക ടീച്ചർ സ്വജീവിതം തുറന്നു കാട്ടുമ്പോൾ ആരുടെയൊക്കെ പൊയ്മുഖങ്ങളാകും അഴിഞ്ഞുവീഴുക. ഓരോ വരിയിലും ആവേശം തുളുമ്പുന്ന ത്രില്ലർ. മലയാളിസമൂഹം ഏറ്റവും ഞെട്ടലോടെ കേൾക്കുകയും ഏറെ ചർച്ച ചെയ്യുകയും ചെയ്ത ഒരു വാർത്തയെ അടിസ്ഥാനമാക്കി രചിച്ച നോവൽ.

    Original price was: ₹240.00.Current price is: ₹192.00.
  • -20%

    Susannayude Granthappura

    അലി, സൂസന്ന, കാഫ്ക, ദസ്തയേവ്സ്കി , അഭി, ഫാത്വിമ, അമുദ, നീലകണ്ഠൻ പരമാര, റെയ്മണ്ട് കാർവർ, വെള്ളത്തൂവൽ ചന്ദ്രൻ, സരസ, വർക്കിച്ചേട്ടൻ, ആർതർ കോനൻ ഡോയൽ, കോട്ടയം പുഷ്പനാഥ്, ജയൻ, തണ്ടിയേക്കൻ, ബൊലാനോ, ജല, ആറുമുഖൻ, പരശു, ലുയിസ് കാരൽ, മേരിയമ്മ, ബോർഹസ്, പശുപതി, ജി. കെ. ചെസ്റ്റർട്ടൻ, കാർമേഘം, ജോസഫ്, പോൾ….
    പുസ്തകങ്ങളും എഴുത്തുകാരും കഥകളും അനുഭവങ്ങളും സങ്കല്പങ്ങളും യാഥാർഥ്യവുമെല്ലാം ചേർന്നു സൃഷ്ടിക്കുന്ന വിസ്മയലോകത്തേക്കുള്ള ഭാവനാസഞ്ചാരമാണിത്. ഒപ്പം, സങ്കീർണമായ മനുഷ്യബന്ധങ്ങളിലൂടെയും മനസ്സിന്റെ ഇരുൾവഴികളിലൂടെയുമുള്ള അവസാനമില്ലാത്ത അന്വേഷണംകൂടിയാകുന്ന രചന.
    അജയ് പി. മങ്ങാട്ടിന്റെ ആദ്യ നോവൽ

    Original price was: ₹280.00.Current price is: ₹224.00.
  • -20%

    123 Gunapadakavithakal

    പുരാണകഥാപാത്രങ്ങളും പക്ഷിമൃഗാദികളും ഉള്‍പ്പെടുന്ന ഗുണപാഠകഥകളുടെ കാവ്യാവിഷ്‌കാരമാണ് ഈ പുസ്തകം. ഈണത്തില്‍ ചൊല്ലി രസിക്കാവുന്നതിനോടൊപ്പം കുട്ടികളില്‍ അനുസരണ, ദയ, സ്‌നേഹം തുടങ്ങിയ മൂല്യങ്ങള്‍ ഊട്ടിയുറപ്പിക്കാനുമുതകുന്ന ഇതിലെ 123 ഗുണപാഠകവിതകളും ബാലസാഹിത്യശാഖയ്ക്ക് ഒരു മുതല്‍ക്കൂട്ടാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

    Original price was: ₹180.00.Current price is: ₹144.00.
  • -20%

    Violet Pookkalude Maranam

    ബ്ലൂ ഗാർഡൻ ഏഴാം വില്ലയിൽ താമസിക്കുന്ന പെൺകുട്ടിയാണ് അലീന ബെൻ ജോൺ. ഒരപകടം കാരണം അവളിപ്പോൾ വീൽചെയറിലാണ് ജീവിക്കുന്നത്. ത്രില്ലർ സീരിസുകളും നോവലുകളും ഇഷ്ടപ്പെടുന്ന അവളുടെ ഇപ്പോഴത്തെ സന്തോഷം കിടക്കയോടു ചേർന്നുള്ള ചില്ലുജനാലയിലൂടെ കാണുന്ന അപ്പുറത്ത് വില്ലയുടെ ബാൽക്കണിയാണ്. ആ ഒളിഞ്ഞുനോട്ടം കുറ്റകരമാണെന്ന് അവൾക്കറിയാം. ആൽഫ്രഡ് ഹിച്ച്കോക്കിൻറ ദ റിയർ വിൻഡോ എന്ന സിനിമ കണ്ടതിനു ശേഷം, ആ ബാൽക്കണിയുള്ള വില്ലയിൽ അവൾ ഒരു കൊലപാതകം പ്രതീക്ഷിച്ചുകൊണ്ടിരുന്നു… അറംപറ്റിയപോലെ അപ്പുറത്തെ വീട്ടിൽ ഒരു മരണം നടന്നു. പോലീസ് ആത്മഹത്യയെന്നു വിധിയെഴുതിയ ആ മരണം കൊലപാതകമാണെന്ന് അലീന വിശ്വസിച്ചു. വീൽചെയറിൽ ഇരുന്നുകൊണ്ട് ആ രഹസ്യം തേടിയുള്ള അലീനയുടെ യാത്ര അവളുടെയും മറ്റുള്ളവരുടെയും ജീവിതം മാറ്റിമറിച്ചു. ആകാംക്ഷയുടെയും ഉദ്യോഗത്തിന്റെയും പുതിയ തലങ്ങളിലേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്ന നോവൽ.

    ശ്രീപാർവതിയുടെ പുതിയ ക്രൈം ത്രില്ലർ

    Original price was: ₹250.00.Current price is: ₹200.00.