Other publishers

  • Kaalam

    Original price was: ₹500.00.Current price is: ₹400.00.

    കാലത്തിന്റെ മറുകര തേടുന്ന മനുഷ്യന്റെ ജീവിതേതിഹാസമാണ് ഈ നോവൽ. കടുന്നുപോകുന്ന ഓരോ പാതയിലും തന്റെ ഒരടയാളമെങ്കിലും അവശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്ന മനുഷ്യര്‍ ഒടുവില്‍ മുന്നില്‍ കാണുന്നത് രക്തം വാര്‍ന്നുതീര്‍ന്ന മണ്ണിന്റെ മൃതശരീരമാണ്.

  • Sherlock

    Original price was: ₹130.00.Current price is: ₹104.00.

    പ്രളയങ്ങൾക്കുശേഷം സാവധാനം ഉണർന്നുവരുന്ന സൂര്യനെ നോക്കുന്നതുപോലെ, മനുഷ്യഭാവങ്ങളുടെ അദ്‌ഭുതം ദർശിക്കുകയാണ് ഈ കഥകളിൽ മലയാളത്തിൻ്റെ പ്രിയപ്പെട്ട എം.ടി. വാക്കുകളെ എങ്ങനെ ഒരു ദ്രാവിഡശില്പത്തിൻ്റെ കരുത്തും ലാവണ്യവുമഭ്യസിപ്പിക്കാമെന്നതിന് ഈ സമാഹാരത്തിലെ നാലു കഥകളും സാക്ഷികളാണ്.

  • Olavum theeravum

    Original price was: ₹95.00.Current price is: ₹76.00.

    ഈ സമാഹാരത്തിലെ കഥകൾക്ക് തലമുറകളിലൂടെ ദീർഘമാവുന്ന ഹൃദയനൊമ്പരങ്ങളുടെ പാരമ്പര്യം അവകാശമായിട്ടുണ്ട്. ബാപ്പുട്ടിയുടെയും സൈനബയുടെയും അനശ്വരപ്രേമത്തിൻ്റെ കഥ പറഞ്ഞ ഓളവും തീരവും ചലച്ചിത്രമായും കേരളത്തിൻ്റെ ഹൃദയം കവർന്നുകഴിഞ്ഞു. മലയാളികൾ വായനയുടെ ആനന്ദമറിഞ്ഞത് പലപ്പോഴും ഈ സമാഹാരത്തിലെ കഥകളിലൂടെയാണ്. ഓളവും തീരവും തുടങ്ങി അഞ്ചുകഥകളുടെ സമാഹാരം.

  • Malayalathinte suvarnna kathakal

    Original price was: ₹350.00.Current price is: ₹280.00.

    മലയാളിയുടെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരന്റെ ഏറ്റവും പ്രിയപ്പെട്ട കഥകള്‍. പല കഥകളും ഫ്യൂഡല്‍ കാലഘട്ടത്തിന്റെ പരിവേഷമണിഞ്ഞു നില്‍ക്കുന്നു. എന്നാല്‍ അവ നാളെയുടെ ചരിത്രത്തിലേക്കും നീണ്ടുപോകുന്നു. സങ്കടങ്ങളും നെടുവീര്‍പ്പുകളും നിസ്സഹായതകളും നിറയുന്ന മനുഷ്യാവസ്ഥയുടെ കഥകളാണ് ഈ സമാഹാരം.

  • Swargam thurakkunna samayam

    Original price was: ₹180.00.Current price is: ₹144.00.

    വായനക്കാരുടെ മനോഭൂപടത്തിൽ പനിനീർമുള്ളുകൾക്കൊണ്ട് സുഖമുള്ള നൊമ്പരങ്ങൾ കോറിയിട്ട എം.ടിയുടെ പ്രശസ്തമായ ആറുകഥകളാണ് ഈ സമാഹാരത്തിൽ. സായംസന്ധ്യപോലെ ചേതോഹരമായ വാങ്മയങ്ങൾ ഉണർത്തുന്ന കഥകൾ.

  • Kaliveedu

    Original price was: ₹70.00.Current price is: ₹56.00.

    എം.ടി. വാസുദേവൻ നായരുടെ ആദ്യകാല കഥകളുടെ ഒരു സമാഹാരം. രാജി, വധുവെ ആവശ്യമുണ്ട്, പുതിയ അടവുകൾ, നീർപോളകൾ, മാതാവ് എന്നിവയാണ് ഉള്ളടക്കം.

  • Pathanam

    Original price was: ₹130.00.Current price is: ₹104.00.

    മനുഷ്യാനുഭവത്തിന്റെ അനന്ത വൈചിത്ര്യം കൊണ്ട്‌ മനം നിറയ്‌ക്കുന്ന നാലു കഥകള്‍. ഇനിയും പല കഥാകാലങ്ങളെ അഭിമുഖീകരിക്കാന്‍ തക്ക ഉള്‍ക്കരുത്തുള്ളവ. വായനയെ അനുഭൂതിധന്യമാക്കുന്ന പതനം, കുറുക്കന്റെ കല്യാണം, ജോക്കര്‍, മഹാനഗരത്തിന്റെ പശ്ചാത്തലത്തില്‍ എന്നീ കഥകളുടെ സമാഹാരം.

  • Malayala chalachithra gaanangaliloode

    Original price was: ₹200.00.Current price is: ₹160.00.

    ഓരോ മനുഷ്യനും എത്ര വ്യത്യസ്തമായ കാഴ്ചപ്പാടോടെയാണ് ഓരോ പാട്ടിനേയും സമീപിക്കുന്നത് എന്ന അറിവ് അത്ഭുതം പകരുന്നു. ചിലര്‍ക്കത് കേള്‍വി മാത്രമാണ്. മറ്റു ചിലര്‍ക്ക് ജീവിതമുഹൂര്‍ത്തങ്ങളെത്തന്നെ സ്വാധീനിക്കുന്ന വൈകാരികാനുഭവവും. ഈ ലേഖനസമാഹാരത്തിലുമുണ്ട് അതേ മാജിക്. അതേ വൈകാരികത. പാട്ടോര്‍മകളുടെ ഇന്ദ്രജാലമാണത്. ഒറ്റയിരുപ്പില്‍ വായിച്ചുതീര്‍ത്താലും മനസ്സ് ആ പാട്ടുകള്‍ മൂളിക്കൊണ്ടേയിരിക്കും, തീര്‍ച്ച.

  • Kazhcha

    Original price was: ₹180.00.Current price is: ₹144.00.

    ലോകനിരീക്ഷണവും ഓര്‍മയും സ്നേഹചിന്തയും ഇടകലര്‍ന്ന കവിതകള്‍. പലരും ജീവിച്ചങ്ങനെ പോകുന്നു എന്നേയുള്ളൂ. ഗീത പക്ഷേ എല്ലാം ഓര്‍ക്കുന്നു. ഓര്‍മകളേയും നോട്ടങ്ങളേയും അഴിച്ചു പണിഞ്ഞ് കവിതയാക്കുന്നു. സകല മതങ്ങളേയും മനുഷ്യരേയും മനുഷ്യസ്നേഹത്തില്‍ കോര്‍ക്കുന്ന ഇടതുപക്ഷ ചിന്തയും അമ്പലങ്ങളോടും ദൈവങ്ങളോടുമുള്ള പാരമ്പര്യഭക്തിയും ഗീതയ്ക്ക് സമം തന്നെ. പ്രകൃതിയോടുള്ള അടുപ്പമാണ് ഗീതയിലെ ഗീതയെ സൃഷ്ടിച്ചിരിക്കുന്നത്. പാട്ടായും പാട്ടുപോലുള്ള കവിതയായും ഗീത പ്രകൃതിയോടും പ്രപഞ്ചത്തോടും സംസാരിക്കുകയാണ്. ഒരു കപ്പ് കാപ്പി കൈയിലെടുത്ത് ഉമ്മറക്കോലായയില്‍നിന്ന് പ്രഭാതത്തില്‍ പ്രകൃതിയെ കോരിക്കുടിക്കുന്ന വീട്ടമ്മയാണ്, വ്യത്യസ്തയാണ് ഗീത.
    – വി.എം. ഗിരിജ

  • PATTUNOOL PUZHU

    Original price was: ₹350.00.Current price is: ₹280.00.

    പരിചിതജീവിതത്തെ വിസ്‌മയകരവും വിഷാദാത്മകവുമായ നേർത്ത ഇരുളിമയുള്ള വാക്കുകളിൽ എഴുതി അസാധാരണമാക്കുകയാണ് എസ്. ഹരീഷ് പട്ടുനൂൽപ്പുഴു എന്ന നോവലിൽ. ഉന്മാദത്തിന്റെയും പ്രണയത്തിന്റെയും മരണത്തിന്റെയും വായനയുടെയും ലോകങ്ങളെ പല കാലങ്ങളിൽ ഒന്നിപ്പിക്കുന്ന പുസ്ത‌കം

  • Chase the change

    Original price was: ₹395.00.Current price is: ₹336.00.

    We all know that change does not come easy. It is a process, and we need to make it happen. Chase the Change explores what holds us back, the psychology of change, the unconscious biases that interfere with change and the irrefutable laws of change that we all are aware of but don’t live by. Using his learnings, observations and research, leadership coach Sandeep Jain has codified the process of personal change in WONDER—an acronym for how to get started with change, build positive habits, motivation and commitment to stay the course and how to eventually win at change.

  • Manomayi

    Original price was: ₹180.00.Current price is: ₹144.00.

    പ്രപഞ്ചത്തിലെ ഏറ്റവും സങ്കീര്‍ണമായ ഇന്റലിജന്‍സ് സോഫ്റ്റ് വെയറായ ജീവന്റെ രഹസ്യങ്ങളിലൂടെ സഞ്ചരിക്കുന്ന ആദ്യനോവല്‍. നിര്‍മിതബുദ്ധിയുടെ വിസ്മയ സാധ്യതകളും സ്തീപുരുഷ കാമനകളുടെ അതീതമാനങ്ങളും ഇഴചേരുന്ന അപൂര്‍വ കൃതി.

  • Kuttiyaanayum Koottukaarum

    Original price was: ₹280.00.Current price is: ₹224.00.

    പ്രകൃതിയും അതിലെ വൈവിധ്യമാര്‍ന്ന പക്ഷികളും വന്യമൃഗങ്ങളും എല്ലാം അണിനിരക്കുന്ന ഒരു അത്ഭുതലോകമാണ് ഈ രചനയില്‍ കാണാന്‍ കഴിയുന്നത്. പൂക്കളും പൂമ്പാറ്റകളും പൂന്തിങ്കളും വാര്‍മഴവില്ലുമെല്ലാം നിറഞ്ഞ ഹൃദയഹാരിയായ നമ്മുടെ പ്രകൃതിയെയും അതിലെ സഹജീവികളെയും കണ്‍തുറന്ന് കാണാനും അവയെ സ്‌നേഹിക്കാനും കുട്ടികളെ പ്രാപ്തരാക്കുക എന്ന മഹനീയകര്‍മ്മമാണ് ഇവിടെ നിര്‍വഹിച്ചിരിക്കുന്നത്. കുട്ടികളില്‍ അത്ഭുതവും ആകാംക്ഷയും സാഹസികബുദ്ധിയും വളര്‍ത്തിയെടുക്കാന്‍ സഹായകമായ തരത്തിലാണ് വര്‍ഗീസ് തുരുത്തിച്ചിറ ഈ സചിത്ര ബാലനോവലിന് രൂപംനല്‍കിയിട്ടുള്ളത്. ലളിതസുന്ദരമായ ആഖ്യാനശൈലികൊണ്ടും ആകാംക്ഷയുളവാക്കുന്ന അവതരണരീതികൊണ്ടും ‘കുട്ടിയാനയും കൂട്ടുകാരും’ വളരെ മികച്ച നിലവാരം പുലര്‍ത്തുന്നു.

  • The Gujaratis: A Portrait of a Community

    Original price was: ₹1,499.00.Current price is: ₹1,274.00.

    Gujaratis are an uncommonly industrious and resourceful people. In India alone, there are some 55 million people who consider Gujarati to be their mother tongue, and possibly 6 million more of them abroad, on every continent, if not in every country. They are known for their entrepreneurial spirit, and their love of business and the profitable deal. After all, paiso bole chhe-money talks. No wonder then, that some of India’s greatest industrial houses-Tata, Reliance, Wipro, and scores of others-owe their existence to brilliant Gujarati businessmen. Beyond business, Gujaratis have made their mark in politics (Mahatma Gandhi was Gujarati as was Sardar Vallabhbhai Patel; there have also been two Gujarati prime ministers, Morarji Desai and Narendra Modi- three, if Rajiv Gandhi, whose father was Gujarati, is counted), science, culture, cricket, and many other fields of endeavour. Some of them have also become notorious as conmen, swindlers, and rioters-Gujarat ranks high among states in which communal riots have taken place. Gujaratis are renowned for their delicious vegetarian snacks (often mispronounced as ‘snakes’), stringent dietary restrictions, and love for the garba, natak nights, and sugam sangeet.

  • VAZHICHENDA

    Original price was: ₹1,895.00.Current price is: ₹1,516.00.

    മനുഷ്യഭാവനയുടെ ചരിത്രത്തിലെ വലിയ സംഭവങ്ങളിലൊന്ന് ബൃഹത്തായ നോവലുകളുടെ രൂപപ്പെടലാണ്. എന്തുകൊണ്ടാണവ മനുഷ്യവംശത്തിന് പ്രധാനമായിത്തീരുന്നത്? ആധുനികസമൂഹത്തിന്റെ രൂപീകരണത്തോടൊപ്പം സംഭവിച്ച ഒരു പ്രധാന കാര്യം വലിയ ജനസഞ്ചയങ്ങളും അവയെ മുൻനിർത്തിയുള്ള ജീവിതത്തിന്റെ ഗതിഭേദങ്ങളും സാഹിത്യഭാവനയുടെ കലാവിചാരത്തിലേക്ക് സൂക്ഷ്മഭേദങ്ങളെയും വിശദാംശങ്ങളെയും പ്രകാശിപ്പിച്ചുകൊണ്ട് കടന്നുവരാൻ തുടങ്ങി എന്നതാണ്. -സുനിൽ പി. ഇളയിടം

  • SAYANORA

    Original price was: ₹140.00.Current price is: ₹112.00.

    വായിച്ചുകഴിഞ്ഞും അനുവാചകരെ ചുറ്റിവരിഞ്ഞുനില്‍ക്കുന്ന വൈകാരികനൂലുകള്‍ ഇഴചേര്‍ത്ത് അനായാസം കഥകള്‍ തുന്നുകയാണ് നജാ ഹുസൈന്‍. ഭാവാര്‍ദ്രങ്ങളായ ഒരുപിടി കഥകളുമായി, രസഭാവനകളുടെ നിറക്കൂട്ടുകളുമായി, കവിത പൂത്തുലഞ്ഞ ഇടവഴിയില്‍നിന്നും ചെറുകഥയുടെ വസന്താരാമത്തിലൂടെ നജാ ഹുസൈന്‍ നടക്കുകയാണ്. ഈ കഥകള്‍ ഓരോന്നും വായനയുടെ തിരുമുടിയില്‍ ചൂടാനുള്ള ഓരോ പൂക്കള്‍ ആണ്.
    – അമല്‍