Other publishers
The fragrance of Ilanji blossom
A splendid collection of stories that reflect the faint light emanating from the abysmal darkness of our society. Sprawling across time and space, these tales create different shades of ambience in the reader’s mind, with its mind-boggling variety and fearless iconoclasm. With immense empathy, the writer portrays poignant characters from all walks of life, and the only villain here is the existing social situation.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.Dwimukhi
സ്നേഹവും വിശ്വാസവും വിതച്ച് ആനന്ദവും സമാധാനവും കൊയ്യേണ്ട ദാമ്പത്യത്തിൽ പൊരുത്തക്കേടുകളും കലഹങ്ങളും കളപോലെ പടർന്നേറി ആ നല്ല ഭൂമിയെ ഒരു വന്ധ്യനിലമാക്കിത്തീർക്കുന്നതിൻ്റെ ദൃഷ്ടാന്തമാണ് ഈ നോവൽരചന. കുടുംബഭദ്രതയുടെ മുഖംമൂടിയുമായി ഇരട്ടവേഷമാടുന്നവരുടെ സഹനത്തിന് ഒരു സാക്ഷ്യം. ലഹരിയും പീഡയും ഏല്പ്പിക്കുന്ന ക്ഷതങ്ങൾ ഇതിൽ ഉണങ്ങാത്ത വ്രണങ്ങളും മായാത്ത വടുക്കളുമായി മാറുന്നു. ഭ്രാന്തിൻ്റെയും മരണത്തിൻ്റെയും അതിർത്തിപ്രദേശത്ത് അഭയാർഥികളാകുന്നവരെ ഇവിടെ കണ്ടുമുട്ടാം. ”എല്ലാ സന്തുഷ്ടകുടുംബങ്ങളും പരസ്പരസാദൃശ്യമുള്ളവയാണ്. എന്നാൽ, ഓരോ അസന്തുഷ്ടകുടുംബവും അതിൻ്റേതായ രീതിയിൽ അസന്തുഷ്ടമാണ്” എന്ന ‘ടോൾസ്‌റ്റോയൻ ഫാമിലി ഫിലോസഫി’ ഈ കഥാപാത്രങ്ങൾ സ്‌മൃതിയിലേക്ക് ആനയിക്കുന്നു.
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.Srilankan yathrapusthakam
നമ്മുടെ തൊട്ടയല്‍രാജ്യമായ ശ്രീലങ്ക ഭൂപ്രകൃതിയിലും ഭക്ഷണരീതിയിലും കേരളത്തോട് ഏറെ സാമ്യം പുലര്‍ത്തുന്നു. സന്ദര്‍ശനവേളയില്‍ കണ്ടിരിക്കേണ്ട സ്ഥലങ്ങളെക്കുറിച്ചു പറയുന്നതിനൊപ്പം ശ്രീലങ്കയുടെ ചരിത്രവും വായനക്കാര്‍ക്കായി വളരെ ലളിതമായി വിവരിക്കുന്നു. പ്രമേയങ്ങളുടെ ഭാരമില്ലാതെ വായിച്ചുതീര്‍ക്കാവുന്ന ഈ പുസ്തകം അനേകം രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും യാത്രാക്കുറിപ്പുകള്‍ എഴുതുകയും ചെയ്ത് തഴക്കംവന്ന തൂലികയ്ക്ക് പുതിയൊരു തൂവല്‍ ചാര്‍ത്തുന്നു..
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.Snehachirakulla pakshikal
അപ്രതീക്ഷിതമായി തൻ്റെ ജീവിതത്തിലേക്ക് കടന്നുവന്ന രക്താർബുദത്തെ താൻ എങ്ങനെ കീഴടക്കി എന്നു പ്രതിപാദിക്കുന്നതാണ് ഈ പുസ്‌തകം. മനോഹരമായ തിരക്കഥയിൽ വിരചിതമായ സിനിമപോലെ കഥാസന്ദർഭങ്ങളെ അനുവാചകൻ്റെ മനോമുകുരത്തിൽ ദീപാങ്കിതമാക്കാൻ പര്യാപ്‌തമായ അയത്ന ലളിതമായ ആഖ്യാനശൈലി മികവുറ്റതാണ്.
– ആസിഫ് അലി₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.Thamarakkuruvikal
കുട്ടികൾക്കും മുതിർന്നവർക്കും വളരെ രസകരമായ വായിച്ചുപോകാവുന്ന കുസൃതിക്കണക്കുകളും ചോദ്യങ്ങളും കോർത്തിണക്കിയ കൊച്ചുകഥകളുടെ സമാഹാരമാണ് ഈ പുസ്‌തകം. ഇളംതലമുറയെ വായനാലോകത്തേക്കു തിരിച്ചുകൊണ്ടുവരിക എന്നൊരു ലക്ഷ്യം കൂടി ഇതിൻ്റെ പിന്നിലുണ്ട്.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.Pappathi
പോട്ടൂർ മോഡേൺ ഹയർ സെക്കണ്ടറി സ്‌കൂൾ അധ്യാപകരുടെ രചനാസമാഹാരമാണ് ‘പപ്പാതി’. അധ്യാപകരൊക്കെയും എഴുത്തുകാരോ, എഴുത്തുകാരൊക്കെയും അധ്യാപകരോ അല്ലെന്നിരിക്കെ ഇതിൽ സൃഷ്ടിവൈഭവം തിരയുന്നതിൽ പ്രസക്തിയില്ല. അവരൊക്കെയും ഈ പുസ്‌തകത്തിൽ കഥയും കവിതയുമായി വായനക്കാരെ എതിരേൽക്കുന്നു എന്ന് മാത്രം. ഇതിൽ അടയാളപ്പെടുന്നത് ഈ വിദ്യാലയമാണ്, ഈ വിദ്യാലയത്തിൻ്റെ അധ്യാപകസമ്പത്താണ്, അതപ്പാടെ പ്രതിഫലിക്കുന്ന വിദ്യാർത്ഥി സമൂഹമാണ്…
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.Darpanam
‘കുഞ്ഞുണ്ണിക്കവിതകളുടെ വഴി തേടി ഈരടിക്കവിതകള്‍ രചിക്കുന്നവരുടെ കൂട്ടത്തിലാണ് ജിജിഷ്. വിരഹത്തിനും വസന്തത്തിനും കൊഴിഞ്ഞ പൂവിനും അനുരാഗത്തിനും വീണയ്ക്കും വിലങ്ങിനും വിരാമത്തിനും ജിജിഷിന്റെ കവിതയില്‍ ഇടമുണ്ട്. മാതൃജന്മവും മനഃശാസ്ത്രവും ചരമവും ഇതില്‍
വിഷയമാകുന്നു. മക്കയ്ക്കും പാറമേക്കാവിനും യേശുദേവനും ഗുരുപുരവാസനും വണങ്ങി ആധ്യാത്മികമാര്‍ഗത്തിലും ഈ കവിമനസ്സ് സഞ്ചരിക്കുന്നുണ്ട്.’
-അവതാരികയില്‍ കെ.എം. സിദ്ധാര്‍ഥന്‍₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.Minikathakal Gourava Hasyabhavathil
വാക്കുകൾക്ക് നിലാവിനേക്കാൾ ശോഭയുണ്ടെന്ന് നാമറിയുന്നത് ഉദാത്തകൃതികളിലൂടെ കടന്നുപോകുമ്പോഴാണ്. അനുവാചക ഹൃദയങ്ങളിൽ അഭൗമമായ ഒരു ശോഭ തെളിഞ്ഞു മിന്നി നിൽക്കും. ‘മിനിക്കഥകൾ ഗൗരവ ഹാസ്യഭാവത്തിൽ’ എന്ന പുസ്‌തകം നമ്മൾ അവഗണിച്ചു കളയുന്ന പലതിലും രസാത്മകമായ ചിന്താസരണികൾ കോർത്തിണക്കി വായനയിലേക്ക് അതിൻ്റെ വിത്തുകൾ പാകുകയാണ്. എഴുത്തിൻ്റെ രസതന്ത്രം ഇവിടെ എഴുത്തുകാരൻ നമുക്ക് അനുഭവപ്പെടുത്തിത്തരുന്നു. തനതായ രചനാസങ്കേതങ്ങളിൽ വ്യാപരിക്കാൻ ഇടംതേടുന്ന ഒരു മനസ്സിനെ ഈ പുസ്‌തകം അടയാളപ്പെടുത്തുന്നു.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.CHATGPTYUM NIRMMITHABUDDHIYUM
AI നിർമ്മിത കവർ ചിത്രത്തോടെ ഡിസി ബുക്ക്സ് പുറത്തിറക്കുന്ന പുസ്തകമാണ് CHATGPTയും നിർമ്മിതബുദ്ധിയും .നിങ്ങളൊരു വിദ്യാർത്ഥിയോ, ഡവലപ്പറോ, ബിസിനസ് പ്രൊഫഷണലോ ആകട്ടെ, ChatGPT-യുടെ ശക്തമായ സാങ്കേതികവിദ്യ മനസ്സിലാക്കാനും ഉപയോഗിക്കാനും ആവശ്യമായ അറിവും വൈദഗ്ധ്യവും ഈ പുസ്തകം നിങ്ങൾക്ക് നൽകും. നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ്, മെഷീൻ ലേണിംഗ്, ന്യൂറൽ നെറ്റ്‌വർക്ക് സിസ്റ്റംസ് എന്നീ മേഖലകലെ പറ്റി ആദ്യമായി കേൾക്കുന്ന , എന്നാൽ ChatGPT പോലെയുള്ള ഒരു ഏറ്റവും ജനകീയമായ സിസ്റ്റം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ച് അറിയാൻ ഉത്സുകരായ തുടക്കക്കാരെ ലക്ഷ്യമിട്ടുള്ളതാണ് ഈ പുസ്തകം. സാങ്കേതികവിദ്യയുടെ പ്രായോഗിക പ്രയോഗങ്ങളെക്കുറിച്ച് വായനക്കാർക്ക് മികച്ച ധാരണ നൽകിക്കൊണ്ട് വിവിധ സാഹചര്യങ്ങളിൽ ChatGPT എങ്ങനെ ഉപയോഗിക്കുന്നു എന്നതിന്റെ ഉദാഹരണങ്ങളും പഠനങ്ങളും യഥാർത്ഥ ലോക ഉദാഹരണങ്ങളും പുസ്തകത്തിൽ ഉൾപ്പെടുന്നു .
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.Boho Bouquet
I want a thousand butterfies
To fly from me
And a thousand pearls
To drip from me
I want to bleed into a pen
And write….₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.Irunda nizhalukal
യാഥാർഥ്യങ്ങളോട് ഏറ്റുമുട്ടി വിജയം കൈവരിക്കുന്നതിനേക്കാൾ, സ്വയം ഉൾവലിഞ്ഞ് നിതാന്തസ്വപ്നങ്ങളിൽ നിർവൃതി അടയുന്ന ഒരു കലാകാരൻ്റെ ഹൃദയസ്പർശിയായ കഥ.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.NAALANCHU CHERUPPAKKAAR
കൊല്ലം കടപ്പുറം. സ്റ്റെഫിയുടെ വിവാഹം. പൊന്നു തികയുന്നില്ല. മുൻകൂർ സ്വർണവുമായി ജ്വല്ലറിയുടെ പ്രതിനിധി അജേഷ് എത്തുന്നു. തലേന്നത്തെ പിരിവ് മോശമാകുന്നു. പന്ത്രണ്ടു പവന്റെ സ്വർണം തിരിച്ചുകൊടുക്കാനുണ്ട്. കൊടുക്കാതെ പെണ്ണ് മണിയറയിൽ കയറി കതകടയ്ക്കുന്നു. പിറ്റേന്നു പൊന്നുമായി ഭർത്താവിന്റെ നാട്ടിലേക്കു സ്ഥലം വിടുന്നു. വാശിക്കാരനായ അജേഷ് അവർക്കു പിന്നാലെ ചെല്ലുന്നു പോരാട്ടം തുടങ്ങുകയാണ്.
₹160.00Original price was: ₹160.00.₹128.00Current price is: ₹128.00.KERALACHARITHRAM: KERALA SAMSTHANA ROOPEEKARANAM VARE
അതിപ്രാചീനകാലം മുതല്‍ കേരള സംസ്ഥാന രൂപീകരണംവരെയുള്ള കാലഘട്ടത്തിലെ പ്രധാന സംഭവപരമ്പരകള്‍ ഈ ചരിത്രഗ്രന്ഥത്തില്‍ വിശദമാക്കുന്നു. മനുഷ്യന്റെ ഉത്ഭവവും വളര്‍ച്ചയും, സംസ്‌കാരത്തിന്റെ ആദ്യാങ്കുരങ്ങള്‍ വിരിഞ്ഞത് ഭാരതത്തില്‍, പ്രാചീന കേരളത്തിന്റെ പുറനാട് ബന്ധങ്ങള്‍, ദ്രാവിഡാചാരങ്ങളില്‍ നിന്ന് ചാതുര്‍വര്‍ണ്യത്തിലേക്ക്, ചെറുകിട രാജാക്കന്മാര്‍, പോര്‍ട്ടുഗീസുകാര്‍ കേരളത്തില്‍, ഡച്ചുകാരുടെ വരവ്, മൈസൂരിന്റെ ആധിപത്യം, കേരളം ബ്രിട്ടീഷുകാരുടെ കൈപ്പിടിയില്‍, വിദ്യാഭ്യാസം പ്രാചീനകേരളത്തില്‍, കേരളവും ശ്രീലങ്കയും, മലബാര്‍ കലാപം, അയിത്തത്തിനെതിരേയുള്ള സമരങ്ങള്‍, കേരളപ്പിറവി തുടങ്ങിയ ഒട്ടനേകം കാര്യങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നു. കേരളചരിത്രത്തിന്റെ സൂക്ഷ്മമായ ഗതിവിഗതികള്‍ യഥാതഥമായി അവതരിപ്പിക്കുന്ന ചരിത്രകൃതി.
₹499.00Original price was: ₹499.00.₹399.20Current price is: ₹399.20.PELE: ITHIHAASATHINTE ITHIHAASAM
കറുപ്പിനെ ചൂഴ്ന്ന മുന്‍വിധികളെയും ദാരിദ്ര്യക്കെടുതികളെയും കാല്‍പ്പന്തിന്റെ കരുത്തുകൊണ്ട് എതിര്‍ത്തുതോല്‍പ്പിച്ച പെലെ മനുഷ്യചരിത്രത്തിലെ സമാനതകളില്ലാത്ത ഇതിഹാസമാണ്. മൂന്നു വിശ്വകിരീടം നേടിയ മറ്റൊരു താരം പെലെയ്ക്കു മുന്‍പോ ശേഷമോ കാല്‍പ്പന്തിന്റെ തട്ടകത്തില്‍ ഉദിച്ചിട്ടില്ല.
വിശ്വമാനവികതയുടെ പ്രതിപുരുഷനായി നന്മയുടെ പാഠങ്ങള്‍ ചൊല്ലിത്തന്ന ഗുരുവര്യന്‍കൂടിയായിരുന്നു പെലെ. കാല്‍പ്പന്തിന്റെ ആകാശത്തില്‍ ആര്‍ക്കും എത്തിപ്പിടിക്കാനാകാത്ത, ഒളിമങ്ങാത്ത, വഴികാട്ടിയായ ധ്രുവനക്ഷത്രമാണ് പെലെ. അമരത്വത്തിന്റെ സാമ്രാജ്യം നേടിയ സമ്പൂര്‍ണ്ണതയുടെ പൂര്‍ണ്ണാവതാരം. പെലെ എന്ന ഫുട്ബോള്‍ ഇതിഹാസത്തെയും ബ്രസീല്‍ ഫുട്ബോള്‍ ചരിത്രത്തെയും വിവരിക്കുന്ന പുസ്തകം.₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.Kakkikullile Karunyasparsam
ആധുനിക കഥകള്‍ ഭാവതലങ്ങള്‍ക്ക് പ്രാധാന്യം നല്കുന്നുവെന്ന് വേണം കരുതാന്‍. കഥകളുടെ മര്‍മം എവിടെ ഒളിപ്പിക്കണമെന്നും എങ്ങനെ ഉന്മീലനം ചെയ്യണമെന്നും അതിന്റെ പശ്ചാത്തലം എങ്ങനെയാവണമെന്നും മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ചും കഥകളെ രൂപപ്പെടുത്തി എടുക്കുവാന്‍ പരിചയസമ്പത്തും മനോധര്‍മവും ഏറെ ആവശ്യമാണ്. കഥാകൃത്തുക്കള്‍ വിഷമിക്കുന്നത് വിഘടിച്ചുനില്ക്കുന്ന ദ്വന്ദ്വങ്ങളെ സമന്വയിപ്പിക്കുന്നതിനും ആദിമധ്യാന്തപൊരുത്തത്തോടെ കഥയെ ചേര്‍ത്തുനിര്‍ത്തുന്നതിനുമാണ്. ആധുനികതയുടെ കടന്നേറ്റത്തിനിടയിലും പോലീസ് ജീവിതത്തിലെ മാനുഷികമുഹൂര്‍ത്തങ്ങളെ യാഥാര്‍ഥ്യബോധത്തോടെ ലളിതമായ ശൈലിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് ഈ കഥാസമാഹാരത്തില്‍.
പോലീസ് സ്റ്റേഷനുകളില്‍ പരിഹാരം തേടി എത്തുന്ന സങ്കീര്‍ണവും മനുഷ്യജീവിതവുമായി ബന്ധപ്പെട്ട എത്രയെത്ര പ്രശ്‌നങ്ങള്‍. അതുകൊണ്ടുതന്നെ പുസ്തകത്തിന്റെ പേരിന്റെ ചാരുതയും അതിന് പിന്നിലെ ചാതുരതയും ഇവിടെ ശ്രദ്ധേയമാണ്. ഒറ്റ ഇരിപ്പില്‍ വായിച്ചു തീര്‍ക്കാവുന്ന രസകരങ്ങളായ കഥകള്‍. വായനയില്‍ ഉദ്വേഗവും നിഗൂഢതകളും അധികമില്ലെങ്കിലും ഉള്ളവ തനതായി ആവിഷ്‌കരിച്ചിരിക്കുന്നതിനാല്‍ മുഷിപ്പില്ലാതെ പുരോഗമിക്കുന്ന വായന. ചിട്ടപ്പെടുത്തി എടുത്ത കഥകള്‍ ഒതുക്കവും തെളിമയും കെട്ടുറപ്പുള്ളവയുമാണ്. സ്വച്ഛന്ദമായ വായനയ്ക്ക് ഉതകുന്നതും ഭാവരസങ്ങളുടെ
വശ്യസങ്കലനംകൊണ്ട് സുന്ദരവും ഈടുറപ്പുള്ളതുമായ ഈ പോലീസ് കഥ ‘മംഗളം’ വാരികയില്‍ ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ചവയാണെന്നത് ശ്രദ്ധേയമാണ്.₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.NISHAASHALABHANGAL
കാലവും മനുഷ്യനും പ്രകൃതിയും പ്രതിബിംബിക്കുന്ന, ഉടയാത്ത കണ്ണാടികളാണ് ഈ കഥകള്‍. കണ്ണീരുപ്പുപുരണ്ട ജീവിതയാഥാര്‍ഥ്യങ്ങളും കടുംകയ്പായ വര്‍ത്തമാനകാലസമസ്യകളും വായനക്കാരന് ഇതിലെ ഖരാക്ഷരങ്ങളില്‍ രുചിക്കാം. പീഡിതരും വഞ്ചിതരും തിരസ്‌കൃതരും നിസ്സഹായരും ശാപഗ്രസ്തരും ഒക്കെ ഒരു ശവഘോഷയാത്രയിലെന്നപോലെ ഇവിടെ അനുവാചകദൃഷ്ടികള്‍ക്കുമുന്നിലുടെ മൗനവിലാപങ്ങളോടെ
നടന്നുനീങ്ങുന്നു. പാപക്കുരുക്കില്‍ കഴുത്തുമുറുകി പിടയുന്ന ദുഃഖസത്യങ്ങളുടെ ചുരുക്കപ്പട്ടികയായിമാറുന്ന ഈ ചെറുകഥകള്‍ ”ഒരു നോവായി, എന്നും വായനക്കാരില്‍ നെരിപ്പോടായി എരിഞ്ഞുകൊണ്ടിരിക്കും” എന്ന എഴുത്തുകാരന്റെ വാക്കുകള്‍ക്ക് എതിര്‍പക്ഷമില്ല.₹220.00Original price was: ₹220.00.₹176.00Current price is: ₹176.00.















