Other publishers
Mittayitheruvu
₹565.00Original price was: ₹565.00.₹452.00Current price is: ₹452.00.മുപ്പത് വര്‍ഷത്തോളം നീണ്ട ഒരു കുടുംബത്തിന്റെ ചരിത്രമാകുമ്പോഴും അക്കാലത്തെ ഈജിപ്തിന്റെ നാള്‍വഴികളിലൂടെയാണ് ഈ നോലിന്റെ സഞ്ചാരം. ഇന്ത്യയ്ക്ക് മഹാത്മാഗാന്ധി ആരായിരുന്നുവോ അതായിരുന്നു ഈജിപ്തുകാര്‍ക്ക് സഅദ് സഅലൂല്‍. അദ്ദേഹത്തിന്റെ മരണശേഷം ഈജിപ്തിലെ ഏറ്റവും വലിയ പാര്‍ട്ടിയായ വഫദ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന ബ്രിട്ടീഷുകാര്‍ക്കും കൊട്ടാരത്തിനുമെതിരെയുള്ള സ്വാതന്ത്രസമരപ്രക്ഷോഭങ്ങള്‍, കമ്മ്യൂണിസത്തിന്റെയും മുസ്ലിം ബ്രദര്‍ഹുഡ് പ്രസ്ഥാനത്തിന്റെയും ആവിര്‍ഭാവം, ആംഗ്ലോ-ഈജിപ്ഷ്യന്‍ കരാര്‍ സൃഷ്ടിച്ച കലാപങ്ങള്‍, വഫദ് പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പ്, കോപ്ടിക് ക്രിസ്ത്യാനികള്‍ക്കിടയിലുണ്ടായ അരക്ഷിതാവസ്ഥ, തുടങ്ങിയ ചരിത്രത്തെ അനാവരണം ചെയ്യുന്ന ഈ ബ്രഹത് ആഖ്യായിക മഹ്ഫൂസിന്റെ തൂലികയിലൂടെ പിറവിയെടുത്ത വിസ്മയമാണ്.
Yesudevan
₹450.00Original price was: ₹450.00.₹360.00Current price is: ₹360.00.യേശുദേവന്റെ ഉപദേശങ്ങള്‍ , അളവറ്റ കാരുണ്യം, ഭൂതദയ, ആജ്ഞാശക്തി, അതുല്യമായ നേതൃത്വം, അത്ഭുതകൃത്യങ്ങള്‍ , ജനഹൃദയത്തെ അഗാധമായി സ്പര്‍ശിക്കാനുള്ള കഴിവ്, ലോകദു:ഖത്തിന്റെ പ്രതിപലനമായി ആ മുഖത്ത് സ്ഫുരിക്കുന്ന സഹതാപ-വിഷാദഭാവങ്ങള്‍ എന്നിങ്ങനെ യേശുക്രിസ്തുവിന്റെ ജീവിതത്തെക്കുറിച്ചുള്ള സര്‍വതലസ്പര്‍ശിയായ ഒരു സമഗ്രജീവചരിത്ര രചന.
Puttu
₹420.00Original price was: ₹420.00.₹336.00Current price is: ₹336.00.കുടുംബം, മതം, പ്രസ്ഥാനം എന്നിങ്ങനെയുള്ള പാടികളില്‍ നിന്നും കുതറിത്തെറിക്കാന്‍ കാത്തിരിക്കുന്ന വെറും മനുഷ്യരുടെ കഥകള്‍കൊണ്ട് നിര്‍മ്മിച്ചതാണ് ഈ പുറ്റ്. കാടത്തത്തില്‍നിന്നും സംസ്‌കൃതിയിലേക്ക് വളരാന്‍ പെടാപ്പാടുപെടുന്നവരുടെ ഈ കഥകള്‍ വേട്ടയാടിയും കൃഷിചെയ്തും കൂട്ടുജീവിതം ആരംഭിച്ചനാള്‍ മുതലുള്ള മനുഷ്യ കുലത്തിന്റേതുകൂടിയാണ്. ഡി സി നോവല്‍ പുരസ്‌കാരത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട കരിക്കോട്ടക്കരിക്കുശേഷം വിനോയ് തോമസ് എഴുതിയ നോവല്‍
Aama
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00.അകപ്പെട്ട ചക്രവ്യൂഹം ഭേദിക്കാന്‍ കഴിയാതെവരുമ്പോള്‍ എരിഞ്ഞൊടുങ്ങാനല്ല, വിധിയോടു പൊരുതി ജീവിതം തിരുത്തിയെഴുതപ്പെടാന്‍ മുള്‍വഴികളെ നിണമണിയിച്ച കലയും കാമനയും പ്രണയവും ചേര്‍ത്തെഴുതപ്പെട്ട വിപ്ലവം… മുറിവേറ്റ ഹൃദയങ്ങളേറ്റുവാങ്ങിയ കരുത്തുറ്റ ജീവന്റെ ആത്മഗീതം…
A Happy Journey to Japan
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.ലോകത്തെ ആധുനികരാജ്യങ്ങളില്‍ ഒന്നായ ജപ്പാനിലെ നിശ്ശബ്ദവും ശബ്ദായ മാനവുമായ ഇടങ്ങളിലൂടെ സഞ്ചരിച്ചപ്പോഴുള്ള മറക്കാനാവാത്ത അനുഭവങ്ങള്‍ ഇവിടെ വിടരുന്നു. ടോക്യോയിലെ നഗരക്കാഴ്ചകളും പ്രശസ്തമായ ടോക്യോ ടവറും ഫ്യുജി അഗ്‌നിപര്‍വതവും, ബുള്ളറ്റ് ട്രെയിനിലൂടെയുള്ള യാത്രാനുഭവവും, ഹിരോഷിമ സന്ദര്‍ശനവും ഒക്കെ, ജപ്പാന്റെ പെരുമയുടെ അറിവും ആനന്ദവുമായി ഇതില്‍ പരിണമിക്കുന്നു. കേട്ടുകേള്‍വികളുടെ മഞ്ഞുമറനീക്കി ജപ്പാന്റെ ചരിത്രവും ഭൂമിശാസ്ത്രവും സാംസ്‌കാരിക പശ്ചാത്തലവുമൊക്കെ വെളിപ്പെടുന്ന ഊര്‍ജദായകമായ ഒരു സഞ്ചാരാനുഭവം.
Kadu vittu Vanna Unniyana
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.ശക്തിയുടെയും യജമാനഭക്തിയുടെയും പ്രതീകങ്ങളായ ആനകളുടെ പ്രത്യേക ഗുണവിശേഷങ്ങള്‍ വ്യക്തമാക്കുന്ന ഹൃദ്യവും രസകരവുമായ പതിനാല് ആനകഥകള്‍.
Kavyavrikshathile Kuyilinte Pattukal
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.‘ഇന്ദുപുഷ്പം ചൂടിനില്ക്കും രാത്രി’, ‘അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍’, ‘വാതില്‍പ്പഴുതിലൂടെന്‍മുന്നില്‍ കുങ്കുമം’ എന്നിവയില്‍ തുടങ്ങി ‘ഹൃദയത്തിന്‍ മധുപാത്രം’, ‘കണ്ണനെ കണികാണാന്‍’ വരെയുള്ള ഇരുപത് ഒ.എന്‍.വി. ഗാനങ്ങളിലൂടെയുള്ള ഒരു അക്ഷരതീര്‍ഥാടനം. ഒ.എന്‍.വി. ഗാനങ്ങളുടെ കാവ്യ-ഗാനാത്മകതകളും രചനകളിലെ അതിസൂക്ഷ്മമായ ശില്പചാരുതകളും വെളിവാക്കുന്ന ആസ്വാദന നിരീക്ഷണങ്ങള്‍. പാട്ടെഴുത്ത് എന്ത്? എന്തിന്? എങ്ങനെ? എന്നീ ചോദ്യങ്ങള്‍ക്കുള്ള സൗമ്യമായ മറുപടികൂടിയായി മാറുന്നു ഈ ഗാനാസ്വാദനക്കുറിപ്പുകള്‍.
Dinacharana Kavithakal
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.വിദ്യാലയങ്ങളില്‍ സജീവമായി ആചരിക്കുന്ന ദേശീയ-അന്തര്‍ദേശീയ പ്രാധാന്യമുള്ള ദിനങ്ങളില്‍ ചൊല്ലാനായി, ഈണവും താളവും ആശയവുമുള്ള കൊച്ചു കൊച്ചു കവിതകള്‍. കുട്ടികളുടെ പ്രിയങ്കരനായ ബാലസാഹിത്യകാരന്‍ ഹരീഷ് ആര്‍. നമ്പൂതിരിപ്പാടിന്റെ രചന.
The Great War : Mathruvaniyile Yudhangal
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.കുട്ടികളെ സംബന്ധിച്ച മുഴുവന്‍ കാര്യങ്ങളും മുതിര്‍ന്നവര്‍ തീരുമാനിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. കുട്ടികളും നമ്മോടൊപ്പം വിവേകമുള്ളവരാണെന്ന് ഈ പുസ്തകം വിളിച്ചുപറയുന്നു. തലമുറകളിലൂടെ പകര്‍ന്നുവന്ന കുടുംബവൈരാഗ്യങ്ങള്‍ക്ക് സംഭവിച്ച ഭാവപ്പകര്‍ച്ചകള്‍ രണ്ടു കുട്ടികളിലൂടെ വളരെ സരസമായും ശക്തമായുംആഖ്യാനംചെയ്യുന്ന മികച്ച രചനയാണിത്.
അബ്ദുള്ളക്കുട്ടി എടവണ്ണ
The Wavelets of Life
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.These are my real-life experiences and observations. The 34 poems all reflect nature and life. Life is like a wave that creates ripples. What we? Who we are? Identify the uniqueness of life. This is my first collection of poems and I’m remembering all my teachers, professors, and their guidance Finally, I’m grateful to my parents, Pappa and Amma, for their love, care, and support throughout my journey. I’m also thankful to the publisher Sunshine Books. With God’s grace, I’m submitting my poems to the public.
Vidhyarthi Udyogarthiyakumbol
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.വിദ്യാര്‍ഥി ഉദ്യോഗാര്‍ഥി ആകുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെപ്പറ്റി ഒരു സമഗ്രപഠനം. മത്സരപരീക്ഷകളെ വിജയകരമായി നേരിടാനുള്ള എളുപ്പവഴികള്‍ മുതല്‍ ഇന്റര്‍വ്യൂവിലും ഗ്രൂപ്പ് ഡിസ്‌കഷനിലും മികച്ച പ്രകടനം നടത്താനുള്ള ടിപ്സ് വരെ പ്രത്യേകമായി ചേര്‍ത്തിരിക്കുന്നു. സ്‌കോളര്‍ഷിപ്പുകളേയും വിദ്യാഭ്യാസവായ്പയേയും പറ്റി അറിയാന്‍ ഇനി മറ്റെവിടേയും പോകേണ്ട
Niram Mangiya Nizhalukal
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00.സാമൂഹികപരിഷ്‌കര്‍ത്താക്കളുടെ ധീരമായ ഇടപെടല്‍കൊണ്ട് മാറ്റിനിറുത്തിയ ജാതിചിന്ത ശക്തിയോടെ മടങ്ങിവരുന്നുണ്ടോ ഉന്നതജാതിസംഘടനകളുടെ പത്രപ്രസ്താവനകള്‍ അങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. അധഃസ്ഥിതവര്‍ഗത്തോടു കാണിക്കുന്ന നീതികേട് അവസാനിക്കണമെങ്കില്‍ വിദ്യനേടി സമത്വം കൈവരിക്കാന്‍ കഴിയണം. പ്രതികരിക്കാനുള്ള ഊര്‍ജംനല്‍കുന്നത് അറിവാണ്. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ മക്കളില്‍നിന്ന് പ്രതികൂലമായ പ്രതികരണമാണ്മാതാപിതാക്കള്‍ക്ക് ലഭിക്കുന്നത്. ഈ പ്രവണതയ്ക്ക് മാറ്റംവരുമോ?
Silas Marner
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.നെയ്ത്തുകാരനായിരുന്ന സൈലാസ് മാര്‍നറിന്റെ ആനന്ദം പൊന്നും പണവും കണ്ട് തൃപ്തിയടയുക എന്നതിലായിരുന്നു. താന്‍ ചോര നീരാക്കി സ്വരുക്കൂട്ടിയുണ്ടാക്കിയത് അപഹരിക്കപ്പെട്ട പ്പോള്‍ ജീവിതത്തിലേക്കു വന്നണഞ്ഞ എപ്പി എന്ന പെണ്‍കുട്ടി അയാളിലെ സ്‌നേഹസ്ഫുരണം വര്‍ധിപ്പിച്ച് ജീവിതത്തിന് ഒരു ലക്ഷ്യമുണ്ടാക്കുന്നു. ചെയ്യാത്ത തെറ്റിന് കുറ്റം ചുമത്തപ്പെടുകയും സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും നിഷേധങ്ങളില്‍ പീഡിതനാവുകയും ചെയ്ത സൈലാസ് മാര്‍നറിന്റെ ജീവിതം പറഞ്ഞ ഈ നോവല്‍, പത്തൊമ്പതാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിലെ എളിയ ജീവിതങ്ങളുടെ സാക്ഷ്യപത്രംകൂടിയാണ്. സ്നേഹത്തിന്റെ വിവിധ മുഖങ്ങള്‍ അനുവാചകര്‍ക്ക് കാട്ടിത്തരുന്നു സൈലാസ് മാര്‍നര്‍.
Perunthachan
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00.പതിനെട്ടു കഥകളുടെ സമാഹാരമാണ് പെരുന്തച്ചന്‍ എന്ന ഈ പുസ്തകം. ഇതില്‍ ‘പെരുന്തച്ചന്‍’ മൃണാളിനിയുടെ ആദ്യ ചെറുകഥയാണ്. തുടര്‍ന്ന് പത്തു വര്‍ഷങ്ങള്‍ക്കുള്ളില്‍ എഴുതിയ കഥകള്‍ ആനുകാലികങ്ങളില്‍ പ്രസിദ്ധികരിച്ചുവന്നു. ഈ കഥകള്‍ വായനക്കാരന് രുചിക്കുമെന്ന പ്രത്യാശയോടെ സമര്‍പ്പിക്കുന്നു.
Angeekarangal Aadarangal
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.സഹോദരന്‍ അയ്യപ്പന്‍ സ്മാരകം, സഹൃദയവേദി, സൈറ്റ്, ശ്രീ നാരായണ സാഹിത്യ അക്കാദമി തുടങ്ങിയ സാംസ്‌കാരിക സ്ഥാപനങ്ങളുടെ സാരഥി എന്ന നിലയ്ക്ക്, കേരളത്തിലെ പ്രമുഖരും പ്രശസ്തരുമായ പല പൊതു പ്രവര്‍ത്തകരുടെയും സാഹിത്യകാരന്മാരുടെയും പേരില്‍ പുരസ്‌കാരങ്ങള്‍ സമര്‍പ്പിക്കാനും അവരുടെ ജീവിതങ്ങളെ ഗുളികച്ചെപ്പിലൊതുക്കി, പ്രശസത്ി പത്രങ്ങള്‍ സമ്മാനിക്കാനും കഴിഞ്ഞിട്ടുണ്ട ്. തൃശൂരിലെ എച്ച്&സി പ്രസിദ്ധീ കരിച്ച ‘കീര്‍ത്തിപത്രിക’ ആദ്യ പുസ്തകത്തില്‍പ്പെടുന്നു. നൂറില്‍പ്പരം ആളു കളെയാണ് അതില്‍ പരാമര്‍ശിക്കുന്നത്. പത്മശ്രീ ഡോ. എം. ലീലാവതി, മുന്‍മന്ത്രി വി.എസ്. സുനില്‍കുമാര്‍, നൂറിന്റെ നിറവില്‍ നില്‍ക്കുന്ന ചിത്രന്‍ നമ്പൂതിരിപ്പാട്, അബ്ദുള്‍ സമദ് സമദാനി, ഡോ. ഖദീജാ മുംതാസ്, പി.വി. ഗംഗാധരന്‍, പത്മശ്രീ വെള്ളായണി അര്‍ജുനന്‍, ഡോ. ഫസല്‍ ഗഫൂര്‍ തുടങ്ങിയ ജീവിച്ചിരിക്കുന്നവരോടൊപ്പം മാധവിക്കുട്ടി എന്ന കമല സുരയ്യ, ഡോ. എം.വി. പൈലി, ഡോ. കെ.കെ. രാഹുലന്‍, സുഗതകുമാരി, മുന്‍ ചീഫ് ജസ്റ്റിസ് ഉഷ സുകുമാരന്‍ തുടങ്ങിയ മണ്‍മറഞ്ഞ 75 പേരും ഇതില്‍ അണിനിരക്കുന്നു. ഇംഗ്ലീഷിലും മലയാളത്തിലും തൊണ്ണൂറോളം കൃതികളെ ഴുതിയ ഡോ. ഷൊര്‍ണൂര്‍ കാര്‍ത്തികേയന്റെ ഏറ്റവും പുതിയ സംഭാവന. കവിയും ചിന്തകനുമായ അഡ്വ. പി.ടി. നരേന്ദ്രമേനോന്റെ അവതാരികയും അധ്യാപികശ്രേഷ്ഠയായ ഡോ. മേരിക്കുഞ്ഞിന്റെ അഭിനന്ദനോക്തിയും.
Kattilekkulla Yathrakal
₹160.00Original price was: ₹160.00.₹128.00Current price is: ₹128.00.കാട് ഇഷ്ടമല്ലാത്തവർ ആരുണ്ട് ?
ഓരോ മനുഷ്യന്റെയുള്ളിലും ഒരു കാടുണ്ട് എന്നത് ശരി തന്നെ എന്നാൽ പുറത്തുള്ള കാട് കാണുവാനുള്ള യാത്ര നമ്മൾ പലപ്പോഴും മാറ്റിവെക്കാറാണ് പതിവ് –
ജ്യോതിലാലിന്റെ കാട്ടിലേക്കുള്ള യാത്രകൾ വായിച്ചാൽ കാട് നമ്മളെത്തിരഞ്ഞു വരുന്ന പ്രതീതിയാണുണ്ടാവുക. സാഹസികതയെ ഓമനിക്കുന്നവർക്കും കാടിനകം കാണാനും പഠിക്കാനും ആഗ്രഹിക്കുന്നവർക്കും ഒരു വഴികാട്ടിയാണ് ഇരുപത്തിയഞ്ചു അദ്ധ്യായങ്ങളിലായി നൂറ്റിഇരുപത്തിയഞ്ചോളം പേജുകളിലായി പടർന്നുകിടക്കുന്ന കാടിന്റെ മനസ്സ് വെളിവാക്കുന്ന ഈ പുസ്തകം –
ആദ്യപതിപ്പ് കൈയ്യിൽകിട്ടിയപ്പോൾ ഒറ്റയിരുപ്പിനു വായിച്ചുതീർത്ത “കാട്ടിലേക്കുള്ള വഴി” എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പ് സന്തോഷപൂർവ്വം പ്രകാശനം ചെയ്തതായി അറിയിക്കട്ടെ
പ്രിയ സുഹൃത്ത് ജി. ജ്യോതിലാലിനു കൂടുതൽ യാത്രാഭാഗ്യങ്ങളും അവ മറ്റുള്ളവരെ എഴുത്തിലൂടെ അറിയിക്കുവാനുമുള്ള അവസരവും കൈവരട്ടെ എന്നും ആശംസിക്കുന്നു
– ജോയ് മാത്യുട്രെക്കിങ്ങിനൊരു വഴികാട്ടി
ഗവി, ഇടമലക്കുടി, അഗസ്ത്യാര്‍കൂടം, ചെമ്പ്ര, ഡാന്‍ഡേലി, തലക്കാവേരി, കരിക്കൈ, കരിക്കുംപുഴ, മുന്താരി, വരയാട്ടുമുടി, നെല്ലിയാംപതി, മേഘമല… ട്രെക്കിങ്ങ് ഇഷ്ടപ്പെടുന്നവര്‍ക്കുവേണ്ടി, കേരളത്തിലെയും കര്‍ണാടകയിലേയും തമിഴ്‌നാട്ടിലേയും ചില ട്രെക്കിങ്ങ് അനുഭവങ്ങള്‍. ചില അനുബന്ധങ്ങളും















