-
Mazha Thudarum
കുടുംബം തന്റെ കൈകളില്‍നിന്ന് വഴുതിനീങ്ങുകയാണെന്നും വഞ്ചനയും അപമാനവും തിരസ്‌കാരവുമാണ് തന്റെ ശേഷപത്രത്തിലെന്നും കരള്‍ പിളരുന്ന സങ്കടത്തോടെ മനസ്സിലാക്കുന്ന ഒരുവളുടെ വ്രണിതതീര്‍ഥാടനത്തിന്റെ കഥപറയുന്ന നോവല്‍. വേദനകളുടെ ഈ പെരുമഴയിലൂടെ സധൈര്യം സഞ്ചരിക്കുവാനായിരുന്നു അവളുടെ തീരുമാനം; അത് പെയ്തുതോരുംവരെ.
₹170.00Original price was: ₹170.00.₹136.00Current price is: ₹136.00. -
KADHAANI: KARUTHA DAIVATHINTE RAHASYAM
“കദാനി’യെന്നാൽ, ഗോത്രഭാഷയിൽ, വെളുത്ത നിറമുള്ളവൾ.’ കറുത്തവരുടെ ഇടയിൽ തൊലിവെളുപ്പോടെ പിറന്നവൾ. ആ നിറത്തിന്റെ പേരിൽ, കുലം മുടിക്കാൻ ഉണ്ടായവൾ’ എന്ന ചാപ്പ അവൾക്കുമേൽ പതിയുന്നു, ഗോത്രസഭയാൽ നാടുകടത്തപ്പെടുന്നു. ആകാശച്ചെരിവിൽ വാഴുന്ന ആ കറുത്ത ദൈവത്തെ തേടിപ്പോകുവാൻ തന്നെ അവൾ ഉറച്ചു. എക്കോൺ കരടിയും ജെബാരി കരിമ്പുലിയും ആയിരുന്നു കൂട്ടാളികൾ. “ജനങ്ങളുടെയും മൃഗങ്ങളുടെയും ശത്രുവാണോ മിത്രമാണോ ദൈവം?” എന്ന, ഉള്ളിന്റെ ഉള്ളിലെ ചോദ്യത്തിന് ശരിയുത്തരം തേടുകയാണ് കദാനി.
₹160.00Original price was: ₹160.00.₹128.00Current price is: ₹128.00. -
NAALANCHU CHERUPPAKKAAR
‘പൊന്മാന്‍’ എന്ന സിനിമക്ക് ആധാരമായ ജി ആര്‍ ഇന്ദുഗോപന്റെ നോവല്‍
₹160.00Original price was: ₹160.00.₹128.00Current price is: ₹128.00. -
NAALANCHU CHERUPPAKKAAR
കൊല്ലം കടപ്പുറം. സ്റ്റെഫിയുടെ വിവാഹം. പൊന്നു തികയുന്നില്ല. മുൻകൂർ സ്വർണവുമായി ജ്വല്ലറിയുടെ പ്രതിനിധി അജേഷ് എത്തുന്നു. തലേന്നത്തെ പിരിവ് മോശമാകുന്നു. പന്ത്രണ്ടു പവന്റെ സ്വർണം തിരിച്ചുകൊടുക്കാനുണ്ട്. കൊടുക്കാതെ പെണ്ണ് മണിയറയിൽ കയറി കതകടയ്ക്കുന്നു. പിറ്റേന്നു പൊന്നുമായി ഭർത്താവിന്റെ നാട്ടിലേക്കു സ്ഥലം വിടുന്നു. വാശിക്കാരനായ അജേഷ് അവർക്കു പിന്നാലെ ചെല്ലുന്നു പോരാട്ടം തുടങ്ങുകയാണ്.
₹160.00Original price was: ₹160.00.₹128.00Current price is: ₹128.00. -
Nayanmoni
ഉള്‍ഫ തീവ്രവാദികളുടെ വെടിയേറ്റുമരിച്ച അച്ഛനു പകരക്കാരനായി ആസാമിലെ ടീ പ്ലാന്റേഷന്‍ മാനേജരായെത്തിയ അജയ്. ‘കണ്ണിലെ കൃഷ്ണമണി’ എന്ന് തദ്ദേശഭാഷയില്‍ നാമാര്‍ഥമുള്ള നയന്‍മൊനിയെ അവിടെവെച്ചാണ് അവന്‍ പരിചയപ്പെടുന്നത്. കേട്ടറിഞ്ഞ കഥകള്‍കൊണ്ടൊന്നും പൂരിപ്പിക്കാന്‍കഴിയാത്ത കടങ്കഥയായിരുന്നു, കണ്ടറിഞ്ഞ ആ ‘അപ്‌സരസുന്ദരി.’ തീവ്രവാദിയാക്രമണത്തില്‍ അമ്മയും വീടും നഷ്ടപ്പെട്ടവള്‍, അധ്യാപിക, കവയിത്രി, ചിത്രകാരി – ഈ അടരുകളുടെയൊക്കെ ഉള്ളിലെ യഥാര്‍ഥ നയന്‍മൊനിയെ അവന്‍ തേടിക്കൊണ്ടിരുന്നു; അവളിലൂടെ സ്വന്തം പിതാവിന്റെ കൊലപാതകരഹസ്യവും.
₹160.00Original price was: ₹160.00.₹128.00Current price is: ₹128.00. -
Time Machine
1895-ൽ പ്രസിദ്ധികരിച്ച,എച്ച് .ജി .വെൽസിന്റെ ഈ കന്നിനോവൽ ,സയൻസ് ഫിക്ഷന്റെ അത്യുദാത്ത മാതൃകയായി അന്നും ഇന്നും പരിഗണിക്കപ്പെടുന്നു .ഭാവി ഭൂതങ്ങളിലൂടെയുള്ള ഈ പ്രയാണം സമയ സഞ്ചാരിക്കെന്നപോലെ വായനക്കാർക്കും അവിസ്മരണീയമായ വിസ്മയക്കാ ചകൾ സമ്മാനിക്കുന്നു.ഭാവനയെ ഉപകരണമാക്കി കാലത്തിന്റെ അജ്ഞാത പ്രകൃതത്തിലേക്ക് , സമയത്തിന്റെ വിശാലവിതാനത്തിലേക്ക് വെൽസ് നടത്തിയ അന്വേഷണത്തിന്റെ സാഫല്യം
₹160.00Original price was: ₹160.00.₹128.00Current price is: ₹128.00. -
ELLAVIDHA PRANAYAVUM
പ്രണയനോവല്‍. മറ്റൊന്നിനുവേണ്ടിയും പകരവെക്കപ്പെടാനാവാത്ത തീവ്രപ്രണയത്തിന്റെ നിറക്കൂട്ടിലലിഞ്ഞുചേര്‍ന്ന ഹൃദയസ്പര്‍ശിയായ നോവല്‍
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
Novinte Nanavu
സ്നേഹത്തിന്റെ ജ്വലനങ്ങളും അന്തര്‍ധാരകളും നിറഞ്ഞൊഴുകിയ മനുഷ്യരുടെ കരളലിയിക്കുന്ന കഥ. ജാതിമേല്‍ക്കോയ്മയ്ക്കെതിരെ പടപൊരുതി ജീവിക്കുവാന്‍ മറന്നുപോയ പച്ചയായ മനുഷ്യന്‍. വിധിയുടെ അപ്രതീക്ഷിതപ്രഹരത്താല്‍ അഭിലാഷങ്ങള്‍ മണ്ണടിഞ്ഞുപോയ കേന്ദ്ര കഥാപാത്രം. ആഴിയുടെ അഗാധതയോളം വിദ്വേഷത്തിന്റെ വിസ്ഫോടനവുമായി ജീവിച്ചവള്‍! ഭൂമിയെ നോക്കി ചിരിക്കുന്ന ചന്ദ്രന്റെ തെളിമയും കുളിര്‍മയുമുള്ള ജീവിതമാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടവള്‍!
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
Valsyayanan parayathathu
സ്നേഹവും തന്നിഷ്ടവും തലയ്ക്കുകേറി മത്തുപിടിച്ച സുന്ദരിക്കോതകള്‍! ആ അനന്യയും ജ്യോത്സനയും ഈ കാലഘട്ടം നീട്ടിത്തരുന്ന യുവത്വത്തിന്റെ പ്രതിനിധികള്‍! ചൊടിയുള്ള കോളേജ് വിദ്യാര്‍ഥിനികള്‍. സ്വവര്‍ഗാനുരാഗികള്‍. രണ്ടുപേരും വിവാഹിതരായി ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുന്നു. അതിന്റെ പരിണതഫലം ആ യുവതികള്‍ക്കിടയിലും കോളേജിലും ഹോസ്റ്റലിലും അവരുടെ കുടുംബങ്ങളിലും സമൂഹത്തിലുമൊക്കെ സൃഷ്ടിക്കുന്ന ചലനങ്ങളും സംഭവവികാസങ്ങളും! ആ മാദകസുന്ദരിമാരുടെ ജീവിതലയ താളങ്ങളുടെ പുതുക്കമാര്‍ന്ന കഥ! ന്യൂജനറേഷന്റെ വൈകാരിക
സംഘര്‍ഷങ്ങളുടെ നേര്‍ച്ചിത്രമാണീ നോവല്‍.₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
Irunda nizhalukal
യാഥാർഥ്യങ്ങളോട് ഏറ്റുമുട്ടി വിജയം കൈവരിക്കുന്നതിനേക്കാൾ, സ്വയം ഉൾവലിഞ്ഞ് നിതാന്തസ്വപ്നങ്ങളിൽ നിർവൃതി അടയുന്ന ഒരു കലാകാരൻ്റെ ഹൃദയസ്പർശിയായ കഥ.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
Kochettan
കുട്ടികളോടുള്ള ക്രൂരതയും പീഡനവും സമൂഹത്തില്‍ വര്‍ധിച്ചുവരികയാണ്. ചില കുഞ്ഞുങ്ങള്‍ ജന്മസാഫല്യം നേടാതെ, സ്വയംഹത്യയിലൂടെ ജീവിതം അവസാനിപ്പിക്കുന്നു. രക്ഷിതാക്കളും ഇതില്‍ തെറ്റുകാരാണ് എന്നതിനുള്ള തെളിവാണ് ഈ നോവലിലെ കൊച്ചേട്ടനും കൊച്ചനിയനും.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
Kanneerppadathe Koithukar
കാറ്റില്‍ പതിരുപോലെ കാലം പറത്തിക്കളഞ്ഞ ജീവിതം വായിക്കുവാന്‍ ശ്രമിക്കുകയാണ് ഈ നോവലിലെ സുഗതന്‍. ഭൂതകാലത്തിന്റെ ഏടുകള്‍ – വാഴ്‌വിന്റെ പുസ്തകം – അയാള്‍ മറിച്ചുനോക്കുന്നു. ഉറ്റവരും ഉടയവരും മാത്രമല്ല സുഗതന്റെ ഓര്‍മയിലെത്തുന്നത്, ‘മിതവാദി’യും ‘സഹോദര’നും നാരായണഗുരുവും പോലെയുള്ള ചരിത്രപുരുഷന്മാര്‍ കൂടിയാണ്.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
-
Scrap Book
ആദിയെയും അഞ്ജുവിനെയും പരിചയപ്പെട്ടവരാകെ വിശ്വസിക്കാൻ വിസമ്മതിച്ച വൃത്താന്തമായിരുന്നു അവരുടെ വേർപിരിയൽ. അപ്പു എന്ന മകന്റെ സ്മൃതികൾമാത്രമായിരുന്നു ആ ബന്ധത്തിന്റെ അവശേഷിപ്പ്. അഞ്ജുവുമായുള്ള ശിഥിലബന്ധത്തെ പുനഃസ്ഥാപിക്കുന്നതിന് ഒടുവിൽ ആദിക്ക് നിമിത്തമായിത്തീരുന്നത് അപ്പുവിന്റെ സ്ക്രാപ്പ് ബുക്കാണ്.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
Chanakkallu
ജീവിതമെന്ന ചാണക്കല്ലിൽവെച്ച് കാലമെന്ന ശില്പി മനുഷ്യനു വരുത്തുന്ന രൂപഭേദങ്ങളെക്കുറിച്ചാണ് ഈ നോവൽ. വിപ്ലവത്തീനാമ്പുകൾക്കിടയിൽ ഈയാംപാറ്റച്ചിറകുകൾ വിടർത്തി പറക്കുന്ന അച്ചു. ”വെളിച്ചം അംഗീകരിക്കാത്ത സ്വന്തം രഹസ്യങ്ങളുംകൊണ്ട്” ദാരിദ്ര്യത്തിന്റെ ചുഴിക്കുത്തിൽ വട്ടംചുറ്റുന്ന സുലു… ജീവിതം നിർദ്ദയം അകപ്പെടുത്തിക്കളഞ്ഞ ഈ അനാഥാത്മാക്കളുടെ വേദനയുടെ വേദാന്തപ്പൊരുൾ ചൊല്ലിയുറപ്പിക്കുന്ന ആഖ്യായിക.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -















