-
One Arranged Murder
Keshav has set up an investigation agency with his best friend, Saurabh. Can the two amateur detectives successfully solve another murder case that affects them personally? And where will it leave their friendship?
‘Ever since you found Prerna, I lost my best friend’ is what I told Saurabh.
Hi, this is Keshav, and Saurabh, my best friend, flatmate, colleague, and business partner, won’t talk to me. Because I made fun of him and his fiancée.
Saurabh and Prerna will be getting married soon. It is an arranged marriage. However, there is a more cheesy romance between them than any love-marriage couple.
On Karva Chauth, she fasted for him. She didn’t eat all day. In the evening, she called him and waited on the terrace for the moon and for Saurabh to break her fast. Excited, Saurabh ran up the steps of her three-story house. But when he reached …
Welcome to One Arranged Murder, an unputdownable thriller from India’s highest-selling author. A story about love, friendship, family, and crime, it will keep you entertained and hooked right till the end.₹250.00Original price was: ₹250.00.₹200.00Current price is: ₹200.00. -
Budha In Capital (English)
The novel portrays the challenges faced by a group of children in their life and education. To the group, an Islamic State trained tender teenage activist came with a resolution. The story goes through various thrilling experiences of hardcore terrorist training to their prospects and snags of education in customary schools.
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00. -
Iliad
‘മഹാഭാരത’ത്തിലേതുപോലെ, യവനേതിഹാസമായ ‘ഇലിയഡി’ലും ഇതിവൃത്തമാകുന്നത് യുദ്ധമാണ്. ട്രോയ് നഗരത്തിനുനേരെ ഗ്രീക്കുകാര്‍ നടത്തിയ യുദ്ധത്തിന്റെ കഥപറയുന്ന ഈ മഹാകാവ്യം, സുന്ദരിയായ ഹെലന്റെ തിരോധാനത്തില്‍ തുടങ്ങി വീണ്ടെടുപ്പില്‍ അവസാനിക്കുന്നു; അതിനിടയിലായി പതിറ്റാണ്ടുകള്‍ നീളുന്ന ഒരു യുദ്ധവും. ഒരു സ്ത്രീക്കു വേണ്ടി ദേവന്മാരും മാനവരും അണിചേരുന്ന ഉഗ്രപോരാട്ടങ്ങളുടെ ഉജ്വലവര്‍ണനകളാല്‍ സമൃദ്ധമാണ് ‘ഇലിയഡി’ന്റെ പ്രമേയപരിസരം. ലോകസാഹിത്യത്തിലെ ക്ലാസിക് രചനയുടെ പുനരാഖ്യാനം. വിവര്‍ത്തനം: കെ.പി. ബാലചന്ദ്രന്‍.
₹250.00Original price was: ₹250.00.₹195.00Current price is: ₹195.00. -
Game of the Ghost
അതെ… ആ ശബ്ദം എനിക്കിപ്പോൾ വ്യക്തമായി കേൾക്കാം.
ഞാൻ സർവശക്തിയുമെടുത്ത് കല്ലറയുടെ മുടിക്കല്ല് തള്ളിനീക്കാൻ ശ്രമിച്ചു. പക്ഷേ… വൈകിപ്പോയി! അപ്പോഴേക്കും, കൈയിലൊരു പിക്കാസുമായി സെമിത്തേരിയുടെ
ഇരുളിൽനിന്നും ഒരു രൂപം എന്റെ കുഴിമാടത്തിന് തൊട്ടടുത്തെത്തിക്കഴിഞ്ഞിരുന്നു. ‘പ്രേതങ്ങളുടെ കൊലയാളി’ ക്കു ശേഷം വാസ് ബ്രദേഴ്സ് രചിച്ച രക്തമുറയുന്ന ഹൊറർ ത്രില്ലർ!
₹240.00Original price was: ₹240.00.₹192.00Current price is: ₹192.00. -
MAYAPURANAM
“മായാപുരാണം’ കാർഷികസമൃദ്ധിയുടെ ഉട്ടോപ്യയാണ്. നഗരത്തിന്റെ കർക്കശമായ ക്ഷേത്രഗണിതന്യായങ്ങൾക്കപ്പുറത്ത് കാട്ടുപൂക്കൾ നിറഞ്ഞ പുൽമേടുകളുടെ വന്യകാന്തിയും ജലസമൃദ്ധമായ ആമ്പൽതടാകങ്ങളും ഉർവരമായ മണ്ണും നിറയുന്ന മായാപുരം. പൗരാണികതയിൽ വേരാഴ്ത്തി നിൽക്കുന്ന സമത്വസുന്ദരമായ ആവാസവ്യവസ്ഥ. നമുക്കറിയാവുന്ന യഥാർഥലോകത്തിന് ബദലായി ശക്തമായ സ്വപ്നലോകം നിർമിക്കുകയാണ് ഈ കൃതി.
-ജി. മധുസൂദനൻ
ഭൂവിശാലതയിൽ ഒറ്റമരം ചുഴലിക്കാറ്റിനെ നേരിടുന്നതിൽ നിന്നാണ് “മായാപുരാണം’ ആരംഭിക്കുന്നത്. യഥാതഥവിവരണത്തിന്റെ ശീലങ്ങളെ നിരസിക്കുന്ന ഇളകിയാട്ടമാണ് ഈ നോവൽ. പ്രമേയജീവിതമേറെയുണ്ട്, “മായാ പുരാണ’ത്തിലെ ഒറ്റമരത്തിന്.
-ഇ.പി. രാജഗോപാലൻ
പ്രസിദ്ധീകരണത്തിന്റെ മുപ്പതാം വർഷത്തിലെ പ്രത്യേക പതിപ്പ്.
₹240.00Original price was: ₹240.00.₹192.00Current price is: ₹192.00. -
Bharata bhagya vidhatha
പൂര്‍വസൂരികള്‍ വിളവിറക്കാതെ വിട്ടുപോയ പാഴ്നിലങ്ങളില്‍ നിന്നൊരു കന്നിക്കൊയ്ത്ത്. ഉദാത്തമായ പ്രണയസങ്കല്പങ്ങള്‍ക്കുമുന്നില്‍ ദൈവംപോലും തോറ്റുപോകുന്ന ദിവ്യമുഹൂര്‍ത്തങ്ങളിലൂടെ, കറകളഞ്ഞ ദേശപ്രേമിയായ ഒരു യുവാവിനുണ്ടായ നൊമ്പരങ്ങളുടെ പകര്‍ത്തെഴുത്ത്. ഗൗരവബുദ്ധിയോടെ ഒറ്റയിരിപ്പില്‍ വായിച്ചു തീര്‍ക്കാന്‍ തോന്നുന്ന ആഖ്യാനരീതി. ‘ഭാരതഭാഗ്യവിധാതാ’ ആത്മാവില്‍ വിരല്‍കൊണ്ടെഴുതിയ ഗദ്യകവിതപോലെ, ഒരു നനഞ്ഞ പ്രഭാതത്തിലെ അലസമായ സവാരിപോലെ…
₹240.00Original price was: ₹240.00.₹192.00Current price is: ₹192.00. -
CHILLUKANNU
ഒരു ‘ഒറ്റക്കണ്ണി’യുടെ ചത്ത ഇടംകണ്ണിന്റെ ദൃഷ്ടിപരിധിയിലെ നിറം വാര്‍ന്ന, വെളിച്ചം കെട്ട കാഴ്ചകളാണ് ഈ നോവല്‍. ആഴങ്ങളില്‍ കടുംവേദനയുടെ മീനുകളെ തുടിക്കുവാനനുവദിച്ച്, മുകള്‍പ്പരപ്പില്‍ ശാന്തഗംഭീരത പേറുന്ന ഒരു തടാകംപോലെ നിലകൊള്ളുന്ന കോമളത്തിന്റെ ജീവിതകഥാപുസ്തകം. മോഹങ്ങളും പ്രത്യാശകളും ഒക്കെ ഞെരിച്ചു കളയുന്ന മുള്ളുകള്‍ വളര്‍ന്നു മുറ്റിയ തരിശുനിലമായ അവളുടെ ആത്മഭാഷണങ്ങളുടെ സ്വനഗ്രാഹി. അപമാനങ്ങള്‍ ദുഃഖഗേഹമാക്കിയ ഒരു പെണ്ണിന്റെ ശരീരത്തിന്റെയും മനസ്സിന്റെയും സ്പന്ദമാപിനി.
₹240.00Original price was: ₹240.00.₹192.00Current price is: ₹192.00. -
Palchathupp
നാട്ടുകഥകളുടെ നറുംപാല്‍മണം നിറയുന്ന നോവല്‍. ഒരു ഗ്രാമത്തിനെ നെടുകെയും കുറുകെയും കുളമ്പുകള്‍കൊണ്ടളന്ന്, ശാന്തജീവിയായ ഒരു നാല്‍ക്കാലി വരച്ചിടുന്ന ഭൂപടം. ദേശത്തിന്റെ അകിടുനിറഞ്ഞു ചുരന്ന, ഇനിപ്പും ചിലപ്പോള്‍ ചവര്‍പ്പും രുചിക്കുന്ന കഥകള്‍. മന്ത്രവിദ്യകൊണ്ട് ടിപ്പുപ്പടയെ തുരത്തിയ ഒടിവിദ്വാനില്‍ തുടങ്ങുന്ന ഗ്രാമേതിഹാസങ്ങള്‍ പലപ്പോഴും പച്ചപ്പരമാര്‍ഥത്തിന്റെ കുറ്റിപറിച്ചും കയറു പൊട്ടിച്ചും ഓടി സ്വപ്നാടനത്തുരുത്തുകളെ മേച്ചില്‍പ്പുറങ്ങളാക്കുന്നു.
₹240.00Original price was: ₹240.00.₹192.00Current price is: ₹192.00. -
Mr. Sampath
A comic realistic novel of manners Mr. Sampath marks the first of three Narayan novels that take an external approach, focusing on events outside the protagonist, in contrast to Narayan’s more internally-focused earlier novels. The novel is set in 1938 under the British raj, in the fictional town of Malgudi.
₹225.00Original price was: ₹225.00.₹191.00Current price is: ₹191.00. -
MANNINTE MARIL
സ: ചെറുകാടെഴുതിയ “മണ്ണിന്റെ മാറിൽ’ എന്ന ഈ കൊച്ചുനോവൽ മലയാളസാഹിത്യകാരന്മാരുടെ സവിശേഷ ശ്രദ്ധയ്ക്കും ഹൃദയപൂർവമായ ആസ്വാദനത്തിനും, ഒരുപക്ഷെ, നിശിതമായ വിമർശനത്തിനും വിധേയമാവുമെന്നതിനു സംശയമില്ല. എന്തുകൊണ്ടെന്നാൽ, നമ്മുടെ നോവലുകളിൽ സാധാരണ കാണാറില്ലാത്ത അപൂർവം ചില നോവൽ കർത്താക്കന്മാർ മാത്രം സ്വീകരിച്ചിട്ടുള്ള ഒരു സാമൂഹ്യയാഥാർഥ്യമാണ്, മേലേപ്പുറത്തു നായർ വീട്ടുകാരും കരിമ്പനക്കൽ കുടുംബക്കാരും തമ്മിലുള്ള ജന്മികുടിയാൻ ബന്ധത്തിലൂടെ സ: ചെറുകാട് വിവരിച്ചിട്ടുള്ളത്.
– ഇ.എം.എസ്. നമ്പൂതിരിപ്പാട്
₹230.00Original price was: ₹230.00.₹184.00Current price is: ₹184.00. -
Marukadayalam
അജ്ഞാതയായ സെക്സ് വര്‍ക്കറിന്റെ കാണാമറുകിനെ പിന്തുടര്‍ന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്‍, വായനക്കാര്‍ക്കുമുന്‍പാകെ സമര്‍പ്പിക്കുന്ന ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ടാണ് ഈ നോവല്‍. കറുപ്പിന്റെ നിറഭേദങ്ങളില്‍ ആര്‍ത്തിയും ആസക്തിയും മാറിമാറി കളം നിറയ്ക്കുന്ന മനുഷ്യമനസ്സിന്റെ ഒളിവിടങ്ങളിലേക്കാണ് ആ മറുകടയാളം അന്വേഷകനെ നയിക്കുന്നത്. തൊണ്ടിമുതലായ ഒരു മാലയിലേക്ക് ഇവിടെ വിളക്കിച്ചേര്‍ക്കപ്പെടുന്നത്, പെണ്ണിന്റെ ഉടലുണര്‍വുകളും ഉള്ളുരുക്കങ്ങളും കൂടിയാണ്. ‘സമൂഹത്തിന്റെ താഴ്നിലങ്ങളെ ഭയരഹിതമായി വരച്ചിടുന്ന നോവല്‍’ എന്നാണ് അവതാരികയിലെ സത്യവാങ്മൂലം.
₹230.00Original price was: ₹230.00.₹184.00Current price is: ₹184.00. -
Ezhuthinte Nizhalppurangal
എഴുത്തിന്റെ അടുക്കളയില്‍ വേകുന്നതിന്റെ പാകവും സ്വാദും അറിയുകയാണ് ഈ ആഖ്യായിക. എഴുത്തുകാരനും അയാളുടെ ആത്മാവിനും ഇടയിലായി കാലം ഘനീഭവിച്ചുകിടക്കുന്ന മേശയിലേക്കുള്ള സ്വാഗതമാണിത്. രചനാഭൂപടത്തിലെ ശീത-ഉഷ്ണ മേഖലകളെ വേര്‍തിരിച്ചു രേഖപ്പെടുത്തുന്ന ഈ ‘ക്രിട്ടിക്കല്‍ അനാലിസിസി’ല്‍ ഓര്‍മച്ചിത്രങ്ങളും കുറിപ്പുകളും ഉദ്ധരണികളും കത്തുകളും അഭിമുഖങ്ങളും മുതല്‍ പത്രവാര്‍ത്തയും ചാനല്‍ചര്‍ച്ചയും വരെ ‘ടൂളുകള്‍’ ആകുന്നു. സ്വന്തം ജീവിതവുമായി ജാഹ്നവി നടത്തുന്ന ഈ ‘ഇന്റിമേറ്റ്’ കൂടിക്കാഴ്ചയ്ക്കൊടുവില്‍ രചന ബാക്കിയാകുന്നു. രചയിതാവ് തിരോധാനം ചെയ്യുന്നു.
₹230.00Original price was: ₹230.00.₹184.00Current price is: ₹184.00. -
Thazhvarayile Nigoodathakal
ഗൂഢഭാഷയിൽ എഴുതപ്പെട്ട ആ രഹസ്യസന്ദേശത്തിന്റെ ചുരുളഴിച്ച ഹോംസ്, കുറിപ്പിൽ സൂചിപ്പിക്കപ്പെട്ട ആപത്ത് സത്യമായിരിക്കുന്നു എന്നു മനസ്സിലാക്കുന്നു. ബേൾസ്റ്റൺ പ്രഭുമന്ദിരത്തിൽ മിസ്റ്റർ ഡഗ്‌ളാസ് വധിക്കപ്പെട്ടിരിക്കുന്നു! അടുക്കുന്തോറും സത്യം ഇനിയും അകലെയെന്നു ബോധ്യപ്പെടുന്ന ഈ കേസിന്റെ അന്വേഷണത്തിനായി, ഇരുപതോളം വർഷങ്ങൾക്കു പിറകിലേക്ക് ഹോംസിന് സഞ്ചരിക്കേണ്ടിയിരുന്നു!! വായനക്കാരെ ത്രസിപ്പിക്കുന്ന, ലോകംകണ്ട ഏറ്റവും പ്രശസ്തനായ ‘കുറ്റാന്വേഷകന്റെ’ കേസ്ഡയറി. വിവർത്തനം : ടി.വി. ബാലസുബ്രഹ്മണ്യൻ
₹220.00Original price was: ₹220.00.₹176.00Current price is: ₹176.00. -
Ira
വെളിച്ചം എത്തിനോക്കാത്ത അറയ്ക്കുള്ളില്‍ കാലം ആമത്താഴിട്ടു ബന്ധിച്ചിരുന്ന കറുത്ത യാഥാര്‍ഥ്യങ്ങള്‍ ഇരുട്ടിനേക്കാള്‍ വലിയ ഇരുട്ടായി ജീവിതങ്ങളെ ആവേശിക്കുന്നതിന്റെ കഥ. അനര്‍ഥങ്ങള്‍ ഒഴിയാബാധയായി ഇതിലെ കഥാപാത്രങ്ങളെ പിന്തുടരുന്നു.
₹220.00Original price was: ₹220.00.₹176.00Current price is: ₹176.00. -
MARANAPATHRAM
ചെറുകാടിന്റെ നോവലുകൾ, നാടകങ്ങൾ മുതലായവയ്ക്കുള്ള ഒരു സവിശേഷത ഇതിനുമുണ്ട്. അദ്ദേഹത്തിൻ്റെ സ്വന്തം നാടായ വള്ളുവനാട്ടെ സാമൂഹ്യജീവിതമാണ് ഇതിലും പ്രതിഫലിച്ചിട്ടുള്ളത്. വള്ളുവനാടൻ സാമൂഹ്യജീവിതത്തിൻ്റെ കേന്ദ്രസ്‌ഥാനമായിരുന്ന നമ്പൂതിരിജന്മിത്വത്തിൻ്റെ ജീർണതയും തകർച്ചയുമാണ് ഇതിലദ്ദേഹം ചിത്രീകരിച്ചിട്ടുള്ളത്. ഇത്തരം സാമൂഹ്യനോവലുകളിൽ കല്‌പിത കഥകളും യഥാർഥകഥകളും കെട്ടുപിണഞ്ഞുകിടക്കുമല്ലോ. കല്പിതകഥാപാത്രങ്ങളും യഥാർഥത്തിൽ ജീവിച്ചിരുന്നിട്ടുള്ള മനുഷ്യരും തമ്മിൽ വേർതിരിച്ചറിയാൻ കഴിയാത്തത്ര സത്യസന്ധമാവലാണ് ഇത്തരം നോവലുകളുടെ മേന്മയ്ക്കടിസ്ഥാനം. ഇ.എം.എസ്. നമ്പൂതിരിപ്പാട്
₹210.00Original price was: ₹210.00.₹168.00Current price is: ₹168.00. -
SMRITHIVICHETHAM
അൾഷിമേഴ്സെന്ന ന്യൂറോഡീജനറേഷൻ രോഗത്തിനുള്ള മരുന്നു കണ്ടെത്തി അതിന്റെ ആഗോളവിപണി കൈയടക്കാനുള്ള ഡൽറ്റ ഫാർമ ഇന്നവേഷൻസിന്റെ വഴിവിട്ട ശ്രമങ്ങളിലൂടെ മരുന്നുവിപണിയിലുള്ള കോർപ്പറേറ്റ് താത്പര്യങ്ങളെ തുറന്നുകാണിക്കുകമാത്രമല്ല, അതിനുള്ളിലകപ്പെടുന്ന മനുഷ്യർ അനുഭവിക്കേണ്ടിവരുന്ന യാതനകളെ സവിശേഷമായി ആവിഷ്കരിക്കുകകൂടിയാണ് ‘സ്മൃതിവിച്ഛേദം’ എന്ന നോവൽ. ഒരു ത്രില്ലറിന്റെ രചനാവൈഭവവും സോഷ്യൽഫിക്ഷന്റെ ആവിഷ്കാര സൗന്ദര്യവും ഒത്തുചേരുന്ന നോവൽ.
₹210.00Original price was: ₹210.00.₹168.00Current price is: ₹168.00.















