-
JITHUNTE SCHOOL
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.ജിത്തുവിന്റെ ഒരു ‘ക്രഷ് ‘ വളര്‍ന്നുവളര്‍ന്ന് ‘ട്രൂ ലൗ’ ആകുന്നതിന്റെ കഥയാണിത്. പൂക്കളും ശലഭങ്ങളും പൂച്ചകളും അണ്ണാറക്കണ്ണന്മാരും ഓന്തുകളും ഒക്കെ കൂട്ടിനെത്തുന്ന സ്‌കൂളിനോടുള്ള ക്രഷ് ! ജീവിതത്തിന്റെ സര്‍വകലാശാലയായി ഇവിടെ ഒരു പാഠശാല മാറുന്നു. കൊച്ചുകൊച്ചു കാര്യങ്ങള്‍പോലും ഇവിടെ വല്യവല്യ പാഠങ്ങളായി തീരുന്നു. സ്നേഹത്തിന്റെ ‘ഹഗ്ഗ് ‘ നിര്‍ലോഭം ഏറ്റുവാങ്ങുന്ന, മിസ്സിന്റെ വാത്സല്യം ‘മിസ്സ് ‘ചെയ്യാന്‍ കഴിയാത്ത, പൊട്ടും തട്ടവും ഒന്നുപോലെ ‘ക്യൂട്ട് ‘ ആകുന്ന, ആണ്‍-പെണ്‍ വേര്‍തിരിവില്ലാതെ ആനന്ദനൃത്തം ചവിട്ടുന്ന, അമ്പലം-പള്ളി വേലിക്കെട്ടില്ലാതെ ‘ഏഞ്ചല്‍’ വേഷംകെട്ടുന്ന സുന്ദരികളും സുന്ദരന്മാരുമാണ് ഇവിടെ പഠിതാക്കള്‍. ഈ കടലാസുതാളുകളില്‍, കുഞ്ഞുഹൃദയങ്ങളിലേക്ക് ഒഴുകിനിറയാനും കിനിഞ്ഞിറങ്ങാനും വെമ്പി ‘ഗുഡ് വൈബ്സ് ‘ തുള്ളിത്തുളുമ്പുന്നു.
-
KARIMBINKALA KOLAKKESU
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.വള്ളിക്കോടുഗ്രാമത്തിലെ കരിമ്പിൻതോട്ടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കാണപ്പെടുന്ന ഒരു മൃതദേഹം. ക്രൈം സീനിലേക്കുള്ള പോലീസുനായയുടെ വരവ്. ആ ശ്വാനനാസിക, ദൂരെദൂരെ, റോഡുവക്കിലെ കുറ്റിക്കാട്ടിൽനിന്ന് ഗന്ധംപിടിച്ചു കണ്ടെത്തുന്ന ഒരു കുട. കുറ്റവാളികൾ ഉപേക്ഷിച്ചുവെന്നു കരുതുന്ന ഒരു കുടയ്ക്കുള്ളിൽ തുന്നിച്ചേർത്തിരിക്കുന്ന ഒരു എസ്റ്റേറ്റിൻ്റെ ചുരുക്കപ്പേര്. ദാരുണമായ ഒരു കൊലപാതകത്തിൻ്റെ അന്വേഷണം അവിടെ തുടങ്ങുകയായിരുന്നു- തീനാളങ്ങൾക്ക് പൂർണമായും നക്കിത്തീർക്കുവാനാകാതെപോയ ഒരു കുറ്റകൃത്യത്തിൻ്റെ ഉറവിടം തേടിയുള്ള യാത്രയുടെ ആരംഭം. ശവപരിശോധനയും സാഹചര്യത്തെളിവുകളും കേട്ടുകേൾവികളും ഊഹാപോഹങ്ങളും ഒക്കെയായി താളുകൾ മറിയുന്ന ഈ കേസ് ഡയറിയിൽ ഒരു ദേശത്തിൻ്റെ കഥകൂടി എഴുതപ്പെട്ടിരിക്കുന്നു.
-
BANANA REPUBLIC
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00.ഒറ്റപ്പെട്ടുപോയൊരു പറുദീസയാണ് ബനാന റിപ്പബ്ലിക്. ദൈവം നര്‍മവും സ്നേഹവും സന്തോഷവുമെല്ലാം ചേര്‍ത്ത് സ്വര്‍ഗം മെനഞ്ഞ നേരം ഭൂമിയിലേക്കു തെറിച്ചുവീണ ഹരിതഖണ്ഡം. മൂന്നതിരുകളും ജലത്തിന്റെ സാന്ത്വനസ്പര്‍ശംകൊണ്ടനുഗ്രഹിക്കപ്പെട്ട ഇടം. അവിടെ ജീവിച്ചവരും ജീവിച്ചിരിക്കുന്നവരുമായ നിഷ്‌കളങ്കരുടെ കഥ ഫാന്റസിയില്‍ ചാലിച്ചെഴുതിയ നോവലാണ് ബനാന റിപ്പബ്ലിക്. ചിരി കറന്‍സിയാകുന്ന നാടിന്റെ കഥ വായിക്കുമ്പോള്‍ നിങ്ങളും അറിയാതെ അവരിലൊരാളായിമാറുന്നു.
-
ARIYAPPEDATHA LOKAM
₹430.00Original price was: ₹430.00.₹344.00Current price is: ₹344.00.ചരിത്രാതീതകാലത്തെ ദിനോസറുകളും പറക്കും ഉരഗങ്ങളും ആള്‍ക്കുരങ്ങുകളും മറ്റും ഇന്നും നമുക്കിടയില്‍ അജ്ഞാതലോകത്ത് അധിവസിക്കുന്നുവെന്ന വെളിപ്പെടുത്തലിനെ പിന്‍പറ്റിയുള്ള ഒരു സാഹസിക പര്യവേക്ഷണത്തിന്റെ കഥയാണിത്. ശാസ്ത്രലോകം ‘നുണയന്‍’ എന്നും ‘ആശയഭ്രാന്തന്‍’ എന്നും പരിഹസിച്ചുതള്ളിയ പ്രൊഫസര്‍ ചാലഞ്ചറിന്റെ ഈ ദിവ്യവെളിപാടിന്റെ നിജസ്ഥിതി തേടിയുള്ള യാത്രയിലെ ത്രസിപ്പിക്കുന്ന നിമിഷങ്ങളും വിചിത്രമായ നിമിത്തങ്ങളും വിസ്മയകരമായ നിയോഗങ്ങളും. അവിശ്വസനീയതയുടെ മലണ്ടമകളും അത്യാപത്തിന്റെ പാറപ്പിളര്‍പ്പുകളും നിഗൂഢതയുടെ ചെളിക്കുണ്ടുകളും പിന്നിട്ട് ഇവിടെ ഒരു സംഘം സഞ്ചരിക്കുകയാണ്, ശാസ്ത്രീയ ആധികാരികതയിലേക്ക്. സയന്‍സ് ഫിക്ഷന്‍ രചയിതാക്കളുടെ വിശുദ്ധഗ്രന്ഥമായ ദിനോസര്‍ കഥകളുടെ മാതാവായ നോവല്‍. ‘ജുറാസിക് പാര്‍ക്ക്’ എന്ന വിഖ്യാത ചലച്ചിത്രത്തിനു പ്രചോദനമായ രചന
-
ILAVEYIL
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00.അച്ഛനമ്മമാര്‍ നഷ്ടപ്പെട്ട അപ്പുവിന് ആകെയുള്ള സ്‌നേഹത്തണല്‍ അച്ചുവായിരുന്നു. എന്നാല്‍, മകരമഞ്ഞുപെയ്ത ഒരു രാത്രി പുലര്‍ന്നപ്പോള്‍ ചേട്ടനെ കാണാതാകുന്നു. പിച്ചവെച്ചുനടന്ന, ഓടിക്കളിച്ച വീടും അപ്പുവിനെ പുറത്താക്കി വാതില്‍ കൊട്ടിയടയ്ക്കുന്നു. കണ്ണില്‍ കിനിഞ്ഞ നീര്‍മണികള്‍ തുടച്ച്, ഉള്ളില്‍ തിളച്ച വിശപ്പു സഹിച്ച് അവന്‍ അനിശ്ചിതത്വത്തിന്റെ പെരുവഴിയിലേക്ക് ഇറങ്ങുകയാണ് – ഫാക്ടറി ജോലിക്കാരനായിരുന്ന അച്ചുവിന്റെ തിരോധാനരഹസ്യം തേടി, ചിരി വെട്ടം വീണ്ടും നിറയുന്ന ദിവസങ്ങള്‍ തേടി. ആ വേനല്‍ച്ചൂടിലേക്ക് ഒരു ചെറുകാറ്റിന്റെ തലോടലായി ചിന്നുവും അമ്മുവും രാമേട്ടനും പോലെ ചിലര്‍ കടന്നുവരുന്നതോടെ അപ്പുവിന്റെ ജീവിതത്തിന് ചന്തമേറുന്നു, അവന്റെ ഭാഗ്യരേഖ തെളിയുന്നു.
-
PRIYAPPETTA YO
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.സൗരയൂഥത്തിലെ നീലഗ്രഹത്തിലേക്കു വിരുന്നുവന്ന ഏലിയന്റെ കഥയാണിത്. തീനാമ്പുകള്‍ പൊതിഞ്ഞ ഭീമാകാരമായ പറക്കുംതളികയില്‍, പ്രകാശവര്‍ഷങ്ങള്‍ക്കകലെനിന്ന് എത്തിയ അന്യഗ്രഹജീവിയുടെ കഥ. എന്നാല്‍, നാം കേട്ടിരിക്കുന്നതുപോലെ ഭൂമി ആക്രമിച്ചു കീഴടക്കി വരുതിയിലാക്കാന്‍ ആയിരുന്നില്ല ആ വിചിത്രരൂപിയുടെ വരവ്! അനന്തതയ്ക്കും അപ്പുറത്തുനിന്നുള്ള അതിഥി, ഗോപന്റെ ‘പ്രിയപ്പെട്ട യോ’ ലോഹക്കൈകളുയര്‍ത്തി നമ്മുടെ സുന്ദരഭൂമിക്ക് ഇവിടെ അഭിവാദ്യമര്‍പ്പിക്കുകയാണ്. ‘രണ്ടാം ലോക’ജീവിതവും യോയുടെ സന്ദര്‍ശനലക്ഷ്യവുമൊക്കെ ശാസ്ത്രബോധത്തിന്റെയും യുക്തിചിന്തയുടെയും ഉഷസ്സിലേക്കാണ് കുട്ടിക്കണ്ണുകള്‍ തുറിപ്പിക്കുന്നത്. ഇഹലോകത്തില്‍നിന്നു മറുലോകത്തേക്ക് ഒരു പാലം പണിയുകയാണ് കഥാകാരന്‍ ഇതില്‍.
-
Novinte Nanavu
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.സ്നേഹത്തിന്റെ ജ്വലനങ്ങളും അന്തര്‍ധാരകളും നിറഞ്ഞൊഴുകിയ മനുഷ്യരുടെ കരളലിയിക്കുന്ന കഥ. ജാതിമേല്‍ക്കോയ്മയ്ക്കെതിരെ പടപൊരുതി ജീവിക്കുവാന്‍ മറന്നുപോയ പച്ചയായ മനുഷ്യന്‍. വിധിയുടെ അപ്രതീക്ഷിതപ്രഹരത്താല്‍ അഭിലാഷങ്ങള്‍ മണ്ണടിഞ്ഞുപോയ കേന്ദ്ര കഥാപാത്രം. ആഴിയുടെ അഗാധതയോളം വിദ്വേഷത്തിന്റെ വിസ്ഫോടനവുമായി ജീവിച്ചവള്‍! ഭൂമിയെ നോക്കി ചിരിക്കുന്ന ചന്ദ്രന്റെ തെളിമയും കുളിര്‍മയുമുള്ള ജീവിതമാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടവള്‍!
-
Eppozhum Evideyum
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.പ്രപഞ്ചത്തോളം വലുതായ ഒരു ‘അമ്യൂസ്മെന്റ് പാര്‍ക്കി’ലേക്ക് കൊച്ചു കൂട്ടുകാരെ കൂട്ടിക്കൊണ്ടുപോവുകയാണ് എഴുത്തുകാരന്‍. പ്രകൃതിയുടെ ഹൃദയം മിടിക്കുന്ന താളത്തിലേക്ക് അദ്ദേഹം അവരുടെ കുഞ്ഞുകാതുകള്‍ ചേര്‍ത്തുവെക്കുകയാണ്. ”എല്ലാടത്തുമുള്ള, നിങ്ങളില്‍ത്തന്നെയുള്ള” ഈശ്വരനോളവും, ”എല്ലാരും എല്ലാരേയും ഇഷ്ടപ്പെടുന്ന; ആരും പക്ഷേ, ആരുടേയും സ്വന്തമല്ലാത്ത” സ്വര്‍ഗത്തോളവും ഈ സ്വപ്നസഞ്ചാര ത്തിന്റെ അതിരുകള്‍ നീളുന്നു. വിശ്വമെങ്ങും വ്യാപിക്കുന്ന ആ ചൈതന്യത്തിന് ഈ യാത്രാവഴിയില്‍ അവര്‍ വന്ദനം ചൊല്ലുന്നു; തങ്ങളിലും മങ്ങാതെ, മായാതെ തിളങ്ങുന്ന സത്ത ആ മഹാശക്തിതന്നെ എന്നറിയുന്നു. സ്നേഹത്തിന്റെ, സാന്ത്വനത്തിന്റെ കുളിര്‍പ്രഭ ചൊരിയുന്ന ദീപങ്ങളാണ് ഈ പാതയ്ക്കു പ്രകാശമേകുന്നത്.
-
Vidaparayum Neram
₹520.00Original price was: ₹520.00.₹416.00Current price is: ₹416.00.റൊമാന്‍സ് ഫിക്ഷന്‍ രചനകളിലൂടെ വായനക്കാരുടെ ഹൃദയങ്ങളെ മധുചഷകങ്ങളാക്കിയ ജനപ്രിയ എഴുത്തുകാരന്റെ നോവല്‍. പ്രണയത്തിന്റെയും കാത്തിരിപ്പിന്റെയും തുഷാര കണങ്ങളും തീത്തുള്ളികളും പൊഴിയുന്ന താളുകള്‍. മുഗ്ധ പ്രേമത്തിന്റെ സുഗന്ധധൂപമെരിയുന്ന ദേവാലയം. ടെക്കിയായ നിഖില്‍, ഗവേഷണവിദ്യാര്‍ഥിനിയായ അനുപമ – ഇവര്‍ക്കിടയില്‍ സംഭവിക്കുന്ന ആര്‍ദ്രമായ സൗഹൃദവും അനുരാഗവും ‘ന്യൂ ജെന്‍’ മാനങ്ങളിലൂടെ കടന്നുപോകുന്ന കഥ. ഗാഢമോഹങ്ങളും ഗൂഢകാമനകളും നിറയുന്ന സുന്ദരമായ വായനാനുഭവം.
-
Sthuthiyayirikkatte
₹420.00Original price was: ₹420.00.₹336.00Current price is: ₹336.00.ഏതു നിമിഷവും, ഏതു തിരിവില്‍വച്ചും, അവ്യവസ്ഥയാല്‍ ഉന്മാദവും അട്ടിമറിയാല്‍ കിനാവും കടന്നാക്രമിച്ചേക്കാവുന്ന ഒരു കെണിനിലമാണ് ഈ നോവല്‍. ദുരൂഹമായ ഒരു ദുഃസ്വപ്നത്തിലേക്കു വഴുതിവീഴുകയാണ് നിങ്ങള്‍ എന്ന് അപായസൈറണ്‍ മുഴക്കുന്ന താളുകള്‍. അപ്രവചനീയമായ അന്തര്‍യാത്രകളും അന്തഃക്ഷോഭങ്ങളും ഈ ദുര്‍നടപ്പില്‍ വൈദ്യുതാലിംഗനങ്ങളേ കുന്നു. സ്വപ്നത്തില്‍പ്പോലും ഇടപെടുന്ന, അവയെ അപഹരിക്കുന്ന വിഭ്രമകല്പനകളിലൂടെ, നടപ്പുകാലസങ്കീര്‍ണതകള്‍ വായനക്കാര്‍ ഇതില്‍ രുചിച്ചറിയുന്നു.
-
Kadambakal
₹370.00Original price was: ₹370.00.₹296.00Current price is: ₹296.00.ശങ്കരന്‍കുട്ടി എന്ന കഥാനായകന്‍, സാധാരണക്കാരില്‍നിന്നും സാധാരണക്കാരനായി വളര്‍ന്നുവന്നതാണ്. ആര്‍ക്കും ഒരിക്കലും ഒരു ഉപദ്രവവും ചെയ്യാറില്ല. അമ്മ മരിക്കുന്നതുവരെ നല്കിയിരുന്ന ഉപദേശമായിരുന്നു, നീ നല്ല കുട്ടിയായി, നല്ല നിലയില്‍ നാലാള്‍ അറിയപ്പെടുന്നവനായിത്തീരണം. കുടുംബത്തിന്റെ പേരും യശസ്സും കേള്‍പ്പിക്കണം.
ശങ്കരന്‍കുട്ടി ജീവിക്കാന്‍വേണ്ടി നാടുവിട്ടപ്പോഴും മനസ്സില്‍ ഉണ്ടായിരുന്നത് അമ്മയുടെ വാക്കുകളും ഉപദേശങ്ങളുമായിരുന്നു. അമ്മ പറഞ്ഞ വഴിയിലൂടെ നടന്ന ശങ്കരന്‍കുട്ടിക്ക് ഒന്നും ഇല്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാമുണ്ട്. ശങ്കരന്‍കുട്ടിയുടെ യാത്രകളിലും കര്‍മമണ്ഡലങ്ങളിലും അദൃശ്യമായ ദൈവസാന്നിധ്യം പോലെ ആ രൂപവും ശബ്ദവും ഉണ്ടായിരുന്നു. എണ്‍പത്തി രണ്ടാമത്തെ ആണ്ടു പിറന്നാള്‍ ആഘോഷിക്കാന്‍ പോകുന്ന ശങ്കരന്‍കുട്ടിക്ക് ഒന്നും വൃഥാവിലായില്ല.
എണ്‍പത്തിരണ്ടാമത്തെ തിരുവോണം, മഹാബലി തമ്പുരാന്റെ അനുഗ്രഹവും ആശീര്‍വാദവും വാങ്ങാന്‍ ശങ്കരന്‍കുട്ടി എന്ന ഈ പ്രജ (അടിയന്‍) ഒരുങ്ങിയിരിക്കുന്നു. അതിന് മഹാപ്രഭു എന്നെ അനുഗ്രഹിക്കട്ടെ. -
Love You Nandana
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.പുതുമഴക്കുളിരില്‍ മഴവില്ലൂഞ്ഞാലിലാടുന്ന അനുഭവമാണ് ഈ നോവല്‍വായന. ആരോരുമറിയാതെ ഉള്ളില്‍ സൂക്ഷിക്കുന്ന പ്രണയസങ്കല്പം ചാരുതപകരുന്ന ചിത്രത്തുണ്ടുകളുടെ നിറവ്. സുഖദമായ ഒരു നൊമ്പരമായി, സൗമ്യമായ ഒരു അസ്വാസ്ഥ്യമായി അസ്ഥികളെ പുഷ്പിതമാക്കുന്ന വികാരത്തിന്റെ വര്‍ണപ്പകിട്ട്. ഹൃദയചോരണത്തിന്റെ പ്രേമപാഠം, കവിത തോല്ക്കുന്ന ഭാഷയില്‍ ഇവിടെ ആവിഷ്‌കൃതമാകുന്നു.
-
Veyilathu nilkkunna penkuttikal
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.തമിഴ്മണ്ണിന്റെ മരുമകളാകാന്‍ യോഗമുണ്ടായ മലയാളിപ്പെണ്‍കുട്ടികളുടെ ‘താലിമാഹാത്മ്യ’ മാണ് ഈ നോവല്‍. പണംകെട്ടി പെണ്ണുകെട്ടാന്‍ വരുന്ന മാപ്പിളമാരുടെ – ”തങ്കമനസ്സുള്ള” മുതലാളിമാരുടെ, ”നിറം കറുപ്പാണെങ്കിലും ഉള്ള് വെണ്ണയായ” മണവാളന്മാരുടെ – ‘തിരുമണവിശേഷം.’ ഈ ‘സംസാര’ങ്ങളുടെ വ്യര്‍ഥപകലുകളുടെയും കഷ്ടരാത്രികളുടെയും വൃത്താന്തം. ദല്ലാളരുടെ പൊളിവചനങ്ങള്‍ ഒറ്റിക്കൊടുത്ത, നോവുകളുടെ കതിര്‍മണ്ഡപത്തിലേക്കു വലതുകാല്‍വച്ചു പ്രവേശിച്ച, പാതിവെന്ത ബന്ധം നിത്യബന്ധനമായി മാറിയ പെണ്‍കുട്ടികളുടെ ഉഷ്ണജീവിതങ്ങളെയാണ് ഇത് പിന്തുടരുന്നത്.
-
The monster among us
₹300.00Original price was: ₹300.00.₹240.00Current price is: ₹240.00.When Johnny discovers evidence of midnight escapades that eludes his memory, he embarks on a quest of self-discovery, but each revelation raises more questions, leading to startling discoveries about his identity. Along the way, he crosses paths with a troubled and disturbed Detective Arthur, who is in a race against time, investigating a case of his own. As the two investigations begin to converge, they unlock the mysteries of their intertwined destinies, where past and present collide, drawing them both into this nightmarish tale of horror.
The Monster Among Us offers a profound exploration of complex characters within a chilling narrative that unravels the intricate dynamics of guilt, remorse, and anguish and the forces that drive a person to commit heinous acts. It delves into poignant themes of toxic masculinity, despair, and racial prejudice while showcasing the darker side of love as we struggle to understand the limits to which an individual will go to make a loved one stay. -
Ottakannanum Rohininakshatravum
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.‘ശൈശവാനുഭൂതികള്‍ നിഷേധിക്കപ്പെട്ട ബാല്യത്തിന്റെ പ്രതീകമാണ്’ ഇതിലെ കിച്ചന്‍. ഈ ഒറ്റക്കണ്ണനും അവനു ചുറ്റുമുള്ളവരും കുഞ്ഞുഹൃദയങ്ങളില്‍ സൃഷ്ടിക്കുന്നത് സ്‌നേഹത്തിന്റെയും സമഭാവനയുടെയും നിലയ്ക്കാത്ത അലകളാണ്. നാം ജീവിക്കുന്ന ലോകത്തെ സമഗ്രതയില്‍ കാണുവാന്‍, ആഴത്തില്‍ അറിയുവാന്‍, തിന്മയുടെ തിമിരമേശാത്ത ഒറ്റക്കണ്ണുതന്നെ ധാരാളം എന്ന് ഈ കഥാപാത്രങ്ങള്‍ പറഞ്ഞുതരുന്നു. അന്ധവിശ്വാസങ്ങളോടുള്ള കലഹവും പ്രതികൂല സാഹചര്യങ്ങളോടുള്ള കലാപവും കിച്ചന്റെ ആ ഒറ്റക്കണ്ണിനു വെട്ടമേകുന്നു. സ്വന്തം അനുഭവങ്ങളെ ജീവിതപാഠങ്ങളായെണ്ണുന്ന കിച്ചന്‍ കുട്ടികള്‍ക്കു നല്‍കുന്നത്, അവന്റെ പ്രായത്തേയും വെല്ലുന്ന ജീവിതസന്ദേശങ്ങളാണ്.
-
Gopuvinte pakshi
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.ദൈവിക വിശ്വാസങ്ങള്‍ മനുഷ്യന്‍ ദുര്‍വിനിയോഗം ചെയ്യുന്ന അവസരങ്ങളില്‍ ശാസ്ത്രത്തിന്റെ പുതുനാമ്പുകള്‍ മനുഷ്യനെ സഹായിച്ചു കൊണ്ടിരിക്കും. ആത്മീയതയുടെയും ഭൗതികതയുടെയും ലോകത്ത് ഉള്‍ക്കൊള്ളേണ്ടത് ഉള്‍ക്കൊള്ളുകയും തള്ളേണ്ടത് തള്ളിക്കളയുകയും ചെയ്യുക എന്ന സത്യം വിളിച്ചോതി കുട്ടികളെ സന്മാര്‍ഗ്ഗത്തിലേക്ക് നയിക്കുക എന്ന മഹത്തായ ദൗത്യമാണ് ഈ കൃതി നിര്‍വഹിക്കുന്നത്.















