-
Ottakku Thamasikkunna Pennu
സന്തോഷങ്ങളില്‍നിന്ന് നിലവിളിയിലേക്ക് വീണുചിതറുന്ന സങ്കടങ്ങളുടെ പെയ്ത്താണ് ഈ കഥ. നെഞ്ചകത്ത് പെയ്തുനിറയുന്ന ഓരോ തുള്ളിയിലും ജീവിതം ഒളിച്ചുവെച്ച വിസ്മയങ്ങളും നിരാശകളും ഉണ്ട്. കണ്ണീരില്‍നിന്ന് മഴവില്ല് വിടര്‍ത്താന്‍ ശ്രമിച്ച് തീക്കാലമായ് പടര്‍ന്നുകയറിയ വര്‍ണങ്ങളില്‍ ചിറകുകരിഞ്ഞ പെണ്‍പക്ഷിയുടെ കരള്‍പിടയും പാട്ടാണ് ഈ നോവലെറ്റ്.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
Parethathmakkal Mazha Nanayunnu
ദഹിപ്പിക്കുവാനായി മുന്നിലെത്തുന്ന അസംഖ്യം ശവങ്ങളില്‍ ഒരുവന്റെ ജീവിതത്തെ പിന്തുടരുവാനുറച്ച കുട്ടിക്കറുപ്പന്‍ എത്തിച്ചേരുന്ന വിചിത്രസന്ധികള്‍ ഇതിവൃത്തമാകുന്ന രചന. രണത്തണുപ്പുള്ള മഴയില്‍ ഈ താളുകള്‍ നനഞ്ഞുകുതിര്‍ന്നിരിക്കുന്നു. വാഴ്‌വിന്റെ പൊരുള്‍ കൊത്തിവച്ചിരിക്കുന്ന ഒരു സ്മാരകശിലയായി ഈ നോവല്‍ പരിണമിക്കുന്നു.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
-
Aanadoctor
ആദർശം ആനന്ദമാണെന്ന് ഓർമപ്പെടുത്തുന്ന ഡോ. വി. കൃഷ്ണമൂർത്തി എന്ന ആനഡോക്ടറുടെ കാടേറ്റത്തിന്റെ കഥ. മനുഷ്യനു മുമ്പാകെ ഗാംഭീര്യവും കരുണയും അല്പത്തം ഒട്ടുമില്ലാത്ത കടൽപോലുള്ള മനസ്സുമായി മസ്തകം വിരിച്ചുനില്ക്കുന്ന ആനകൾക്കു കൂച്ചുവിലങ്ങിടുകയല്ല; മറിച്ച്, വെള്ളത്തിൽ മീനെന്നപോലെ അവയെ സൈ്വരവിഹാരത്തിന് വനസൗഖ്യത്തിലേക്കു തുറന്നുവിടുകയാണ് ഈ രചന.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
Subham Karothi
നന്തിപുരം ഗ്രാമത്തിന്റെ പഴയദിനങ്ങളിലൂടെ ഒരു യാത്ര. ജീവിതനാടകമാടി അരങ്ങൊഴിഞ്ഞ, ഈ ദേശത്തെ അപൂര്‍വജന്മങ്ങളും അപൂര്‍ണജന്മങ്ങളും ഇവിടെ വേഷക്കാരായെത്തുന്നു. ചരിത്രവും ചരിത്രത്തിനപ്പുറത്തെ നഗ്നജീവിതങ്ങളും മാത്രമല്ല, സ്‌കൂള്‍മണിയും സംഭാരച്ചരുവവുമൊക്കെ ഈ നോവലിന്റെ അണിയറയില്‍ രംഗപ്രവേശം കാക്കുന്നു.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
-
Vicharana
‘വസന്തത്തിന്റെ ഇടിമുഴക്കം’ സൃഷ്ടിച്ച മാറ്റൊലികള്‍ കാതോര്‍ത്തവരുടെയും, ‘നഷ്ടപ്പെടാന്‍ വിലങ്ങുകള്‍മാത്രം’ എന്ന മുദ്രാവാക്യത്തിനുനേരെ ശ്രവണേന്ദ്രിയം കൊട്ടിയടച്ചവരുടെയും കഥയാണിത്. എതിര്‍പ്പിന്റെ പന്തം കത്തിച്ച് ഉഴവത്തുകടവിന്റെ ഇടവഴികളിലൂടെ കൊടുങ്കാറ്റുപോലെ കടന്നുപോയവര്‍ – സമത്വത്തിനുവേണ്ടി പൊരുതാനും സഹിക്കാനും തയ്യാറായവര്‍ – അഗ്നികൊണ്ടെഴുതിയ ‘അനുഭവനിഘണ്ടു’ കടലെടുത്തതിന്റെ കഥ; ‘നല്ല നാളെ’യുടെ പാട്ടുകള്‍ കാറ്റെടുത്തതിന്റെ കഥ.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
Yakshideep
മന്ത്രതന്ത്രങ്ങൾ, ജനനന്മ ലക്ഷ്യമാക്കി പ്രയോഗിക്കുന്ന കണ്ണമ്പുള്ളി മുത്തപ്പനും കൊച്ചുണ്ണിത്തണ്ടാനും ആസുരശക്തികൾക്കുമീതെ വിജയം നേടുന്നതാണ് ഈ മാന്ത്രികനോവലിന്റെ ഇതിവൃത്തം. വിചിത്ര കല്പനകളുടെ കടുംവർണങ്ങൾ ചാലിച്ച, അസാധാരണവും അയുക്തികവുമായ സംഭവപരമ്പരകൾ. ശ്വാസമടക്കിപ്പിടിച്ചുമാത്രം സഞ്ചരിക്കേണ്ട സംഭ്രമജനകമായ ഭൂമിക.
₹85.00Original price was: ₹85.00.₹68.00Current price is: ₹68.00. -
The canterville ghost
‘The Canterville Ghost’ is a refreshing novella, full of humour, wit, excitement, Suspense, thrill and pathos. It is the story about a haunted ghostinfested mansion in the English countryside, bought by a practicalminded American family. Oscar Wilde gently satirises both British and American customs here. This unabridged edition has been prepared to facilitate the students to have an ease at reading and comprehending the text. Difficult words and phrases are explained in each page, and a Student’s Handbook is attached to provide examinationoriented preparation to learners.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
Ottapathippulla Jeevitham
ഒരു മധ്യകേരളഗ്രാമത്തിന്റെ യാഥാർഥ്യങ്ങളിലേക്കാണ് ഈ നോവലിന്റെ പ്രയാണം. വിപ്ലവബോധമുള്ള ഒരു യുവാവിന്റെ ജീവിതം ഇതിൽ ആവിഷ്‌കരിക്കപ്പെടുന്നു. നൽക്കിനാക്കളുടെ നിധിപേടകം തേടിയലയുന്ന ഒരു കൂട്ടം മനുഷ്യാത്മാക്കളുടെ ഇണക്കവും പിണക്കവും ആസക്തിയും വിരക്തിയുമെല്ലാം ചേർന്ന് ‘ഒറ്റപ്പതിപ്പി’ന്റെ അച്ചടിമഷി വർണരൂക്ഷമാക്കുന്നു. ഡോ. എൻ.വി.പി. ഉണിത്തിരിയുടെ അവതാരിക.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
Asantham
നമ്പൂതിരിസമുദായത്തിന്റെ ഇരുൾപുതഞ്ഞ ദൈന്യതകളിലേക്ക്, ജീവിതവെളിച്ചം നിറഞ്ഞുവഴിയുന്ന കുത്തുവിളക്കിന്റെ തിരിനീട്ടുന്ന രചന. ഇടിഞ്ഞുപൊളിഞ്ഞ ഒരു ലോകത്തിന്, എള്ളും പൂവുമർപ്പിച്ച് ഉദകക്രിയചെയ്യുന്നു, ഈ നോവലിലെ അശാന്തനായ ശാന്തിക്കാരൻ. ”പുതിയ പരിഷ്‌കൃതകാലത്തിന് മുഖാമുഖം നിൽക്കാൻ ത്രാണിയില്ലാത്ത ഒരു നമ്പൂതിരികുടുംബഗാഥ” എന്ന് അവതാരികയിൽ എൻ.പി. വിജയകൃഷ്ണൻ.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
Kampithan
മണ്ണടിക്കാവിലെയും പട്ടാഴിക്ഷേത്രത്തിലെയും ആധ്യാത്മികവും പ്രാപഞ്ചികവുമായ സകല വ്യവഹാരങ്ങൾക്കും അധികാരിയായ കാമ്പിത്താൻ, ഐതിഹ്യമാലയിലെ പവിഴമുത്തായി വിളങ്ങുന്നു. ആശ്ചര്യകരമായ സിദ്ധിവിശേഷങ്ങൾക്ക് ഉടയോനായ കാമ്പിത്താന്, ബുദ്ധികൊണ്ടും ശക്തികൊണ്ടും ഭക്തികൊണ്ടും കാവിലമ്മയുടെ പ്രതിപുരുഷനെന്നു സ്വയം തെളിയിക്കുവാൻ, വെളിച്ചപ്പാടായി പള്ളിവാളെടുക്കുവാൻ ഒരു അഗ്നിപരീക്ഷയെ നേരിടേണ്ടിയിരുന്നു – കല്ലടയാറ്റിലെ പാറക്കയത്തിൽ, പണ്ടുണ്ടായിരുന്ന കാമ്പിത്താൻ നിക്ഷേപിച്ചുവെന്ന് കരുതിപ്പോരുന്ന ഭഗവതിയുടെ പൊൻചിലമ്പ് എടുത്തുകൊണ്ടുവരിക!
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
Huckleberry Finn
മിസ്സിസിപ്പി നദിക്കരയുടെ പശ്ചാത്തലത്തിൽ, അടിമജീവിതത്തിൽനിന്നും രക്ഷപ്പെട്ടോടുന്ന ജിം എന്ന കാപ്പിരിക്കും ടോം സോയർ എന്ന വികൃതിച്ചെക്കനുമൊപ്പം ഹക്കിൾബറിഫിൻ നടത്തുന്ന സാഹസികയാത്രയുടെ വിവരണം. അമേരിക്കൻ ഐക്യനാടുകളിൽ നിലനിന്ന അടിമസമ്പ്രദായത്തിന്റെ ഇരുണ്ട നാളുകളെക്കൂടി ഓർമയിലെത്തിക്കുന്ന ഈ പുസ്തകം, ലോകമെമ്പാടുമുള്ള കുട്ടികൾക്ക് കുസൃതിയുടെ പാഠാവലിയാണ്. പുനരാഖ്യാനം: രമാമേനോൻ
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
Nirmalyam
“ഈ ഇരുട്ടിന് ഇനി അവസാനമില്ല” എന്ന കഠിനവ്യഥയിലും, ഒരു നിഗൂഢപ്രതീക്ഷയായി അവൾ അയാളിൽ ജ്വലിച്ചിരുന്നു. എന്നാൽ, അനുരാഗത്തിന്റെ ജീവശ്വാസമൂതുവാൻ വെമ്പുന്ന അവരെ ഏതെല്ലാമോ ആന്തരികവ്യസനകൾ വരിഞ്ഞുമുറുക്കുന്നു ഈ നോവൽ. കഴകം കുലത്തൊഴിലാക്കിയ ഒരു സമൂഹത്തിന്റെ അതിജീവനകഥകൂടിയാകുന്നു.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
Kaashu
നോട്ടുകെട്ടുകളുടെ ഗന്ധവും നാണയങ്ങളുടെ കിലുക്കവും ഭ്രാന്തോളമെത്തുന്ന ആവേശമായ ഒരുവന്റെ കഥ. കാശിന്റെ വശ്യപ്രയോഗത്തിനു കീഴടങ്ങുന്ന അവന്‍ ഹൃദയബന്ധങ്ങളില്‍വരെ ലാഭനഷ്ടങ്ങളുടെ കണക്കുപുസ്തകം സൂക്ഷിക്കുവാന്‍ തുടങ്ങുന്നു. പണം ഒരുക്കുന്ന കെണികളെക്കുറിച്ചാണ്, ആ വാരിക്കുഴികളില്‍ പതിക്കുന്ന മനുഷ്യരെക്കുറിച്ചാണ് ഈ നോവല്‍.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
Pulikkuttan
പുള്ളിക്കൂമന്റെ ചുമലിലേറി കോഴിക്കോട് പട്ടണം കാണാന്‍പോയ കണ്ണന്റെ കഥയാണിത്. ഗ്രാമത്തിലെ കൂട്ടുകാര്‍ക്ക് അവന്‍ പുലിക്കുട്ടനാണ്; പുലിമടയില്‍ വളര്‍ന്നവനാണ്. കൂമനൊപ്പം മേഘങ്ങളെ തൊട്ടുമരുമ്മി കവലയില്‍ വന്നിറങ്ങുന്ന കണ്ണന്‍ അവിടെ ആദ്യം കാണുന്നതും പരിചയപ്പെടുന്നതും കുറച്ചു കടുവാക്കുട്ടികളെയാണ് – വെള്ളം തൊട്ടാല്‍ മായുന്ന വരകളുള്ള കടുവാക്കുട്ടികള്‍! ആ കളിക്കൂട്ടത്തിലെ പൂച്ചക്കണ്ണനാണ് കണ്ണനെ തങ്കമ്മായിയുടെ അടുത്തെത്തിക്കുന്നത്. തങ്കമ്മായിയിലൂടെ ഒരമ്മയുടെ സ്‌നേഹ വാത്സ്യങ്ങള്‍ കണ്ണന്‍ അറിയുന്നു; പുലിച്ചൂരുള്ള തന്റെ പൂര്‍വകഥ അറിയുന്നു.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.















