-
Nilavarakal Parayunathu
ശ്രീപത്മനാഭസ്വാമി ക്ഷേത്രനിലവറകളിലെ നിധിശേഖരത്തിന്റെ ഉറവിടം തേടിയൊരു ചരിത്രസഞ്ചാരം. മനസ്സാക്ഷിയുടെ വിചാരണ നേരിടാനാവാതെ തിരുവിതാംകൂർ ഭരണസാരഥി മാർത്താണ്ഡവർമ്മ രാജാധികാരത്തിന്റെ ഉടവാൾ അനന്തശായിയുടെ ശ്രീകോവിലിനുമുന്നിലും, കൊട്ടാരസൂക്ഷിപ്പിലുണ്ടായിരുന്ന സ്വർണവും വെള്ളിയും രത്‌നങ്ങളും ക്ഷേത്രനിലവറകളിലേക്കും സമർപ്പിച്ച് പാപമുക്തി നേടുന്നതിന്റെ കഥ.
₹475.00Original price was: ₹475.00.₹380.00Current price is: ₹380.00. -
PARAKKUMPAKSHIYE PRANAYIKKUNNAVAR
അമേരിക്കൻ പ്രവാസിയായ അബ്ദുൾ പുന്നയൂർക്കുളത്തിന്റെ നോവൽ, നല്ല പാരായണക്ഷമതയുള്ളതായി അനുഭവപ്പെട്ടു. ഒരു രാജ്യാന്തരപ്രണയത്തിന്റെ ഊഷ്മളതകൂടി അനുഭവിപ്പിക്കുന്നുണ്ട് ഈ കൃതി.- ഖദീജാ മുംതാസ്
കുടുംബജീവിതത്തെപ്പറ്റി മലയാളിയുടെ സങ്കല്പങ്ങൾ മാറ്റിവരയ്ക്കുന്നതിൽ പ്രവാസം വഹിച്ച പങ്കിനെക്കുറിച്ച് ഈ നോവൽ പ്രസക്തമായി പറയുന്നുണ്ട്. – എം.എൻ. കാരശ്ശേരി
മലയാള നോവലുകൾ പ്രമേയങ്ങളിലും ആഖ്യാനത്തിലും ഗ്ലോബലായി മാറുന്ന ഇക്കാലത്ത്, “പറക്കും പക്ഷിയെ പ്രണയിക്കുന്നവർ’ മലയാള സാഹിത്യത്തിന് അഭിമാനിക്കാവുന്ന രചനയാണ്.- ടി.ഡി. രാമകൃഷ്ണൻ
നോവലിലെ കഥാപാത്രത്തിന്റെ ‘മുതുക്കൻ’ എന്ന മുനയുള്ള വാക്ക് ഷാഫിയുടെ ഹൃദയത്തിനേല്പിച്ച ക്ഷതം ആവിഷ്കരിക്കാൻ കഥാകൃത്ത് ഗദ്യകവിതയുടെ മുത്തുമണികൾ നിരത്തുന്നു. -ഡോ. എം.വി. പിള്ള
മലയാളത്തിലും ഇംഗ്ലീഷിലും എഴുതിയ കവിതകൾക്കും കഥകൾക്കും ശേഷം നോവൽ. ഇത് വ്യത്യസ്തമായ അനുഭവത്തിലേക്ക് വായനക്കാരെ നയിക്കുന്നു. ശുഭാശംസകൾ. -ടി. മോഹൻ ബാബു
ജീവിതത്തിലെ വിവിധാനുഭവങ്ങളിൽനിന്നുണ്ടാകുന്ന മാനസികഭാവങ്ങളെ ഈ നോവലിൽ വിദഗ്ധമായി വിശകലനം ചെയ്തു ചിത്രീകരിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ -ഡോ. സോമരാജൻ
₹480.00Original price was: ₹480.00.₹384.00Current price is: ₹384.00. -
TEJO-TUNGABHADRA
പോർച്ചുഗലിലെ ലിസ്ബണിലൂടെ ഒഴുകുന്ന തേജോയും കർണാടകയിലെ വിജയനഗരത്തിലൂടെ ഒഴുകുന്ന തുംഗഭദ്രയും ചരിത്രാതീതകാലം മുതൽക്കുള്ള മനുഷ്യരുടെ അനുഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച നദികളാണ്. പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നടന്ന ചില സംഭവങ്ങൾ ആ കാലഘട്ടത്തിലെ ജനങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയിരുന്നു. സ്പെയിനിൽ വംശീയ പീഡനത്തിരയായ ജൂതരുടെ പോർച്ചുഗലിലേക്കുള്ള പലായനം. വാസ്കോ ദ ഗാമ കോഴിക്കോടെത്തുന്നത്. വിജയനഗര സാമ്രാജ്യത്തിന്റെ ചക്രവർത്തിയായി ശ്രീകൃഷ്ണദേവരായരുടെ കിരീടാഭിഷേകം. ഗോവ പോർച്ചുഗീസുകാരുടെ അധീനത്തിലാവുന്നത്. കേവലം മുപ്പത്തിയാറു വർഷങ്ങളിലായി (1492-1528) ചുരുളഴിയുന്ന ചരിത്രസംഭവങ്ങളുടെ പാശ്ചാത്തലത്തിൽ നടക്കുന്ന സാധാരണ മനുഷ്യരുടെ കാല്പനിക കഥകളാണ് ഈ നോവലിന്റെ ഇതിവൃത്തം.
₹499.00Original price was: ₹499.00.₹399.00Current price is: ₹399.00. -
MULBERRY – ENNODU NINTE ZORBAYE KURICHU PARAYU
ഇന്നോളം കണ്ടിട്ടില്ലാത്ത പുതുമകളുമായി ബെന്യാമിന്റെ ഏറ്റവും പുതിയ നോവൽ.
₹499.00Original price was: ₹499.00.₹399.00Current price is: ₹399.00. -
Abhiramaparvam
ആദിരാമായണം അനശ്വരമാക്കിയ ശ്രീരാമചരിതത്തിന്റെ നോവല്‍ രൂപം. രാമായണകഥാസന്ദര്‍ഭങ്ങള്‍ക്ക് തത്ത്വവിചാരത്തിന്റേയും ചരിത്രപരതയുടേയും ഗരിമ സമ്മാനിക്കുന്ന സര്‍ഗനിര്‍മിതി. ആദികവിയുടെ കഥാപാത്രങ്ങളെ അതേ ഭാവസൗകുമാര്യത്തില്‍ നിലനിറുത്തിക്കൊണ്ടുള്ള പുനര്‍വിചാരം.
₹500.00Original price was: ₹500.00.₹400.00Current price is: ₹400.00. -
Kaalam
കാലത്തിന്റെ മറുകര തേടുന്ന മനുഷ്യന്റെ ജീവിതേതിഹാസമാണ് ഈ നോവൽ. കടുന്നുപോകുന്ന ഓരോ പാതയിലും തന്റെ ഒരടയാളമെങ്കിലും അവശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്ന മനുഷ്യര്‍ ഒടുവില്‍ മുന്നില്‍ കാണുന്നത് രക്തം വാര്‍ന്നുതീര്‍ന്ന മണ്ണിന്റെ മൃതശരീരമാണ്.
₹500.00Original price was: ₹500.00.₹400.00Current price is: ₹400.00. -
Vidaparayum Neram
റൊമാന്‍സ് ഫിക്ഷന്‍ രചനകളിലൂടെ വായനക്കാരുടെ ഹൃദയങ്ങളെ മധുചഷകങ്ങളാക്കിയ ജനപ്രിയ എഴുത്തുകാരന്റെ നോവല്‍. പ്രണയത്തിന്റെയും കാത്തിരിപ്പിന്റെയും തുഷാര കണങ്ങളും തീത്തുള്ളികളും പൊഴിയുന്ന താളുകള്‍. മുഗ്ധ പ്രേമത്തിന്റെ സുഗന്ധധൂപമെരിയുന്ന ദേവാലയം. ടെക്കിയായ നിഖില്‍, ഗവേഷണവിദ്യാര്‍ഥിനിയായ അനുപമ – ഇവര്‍ക്കിടയില്‍ സംഭവിക്കുന്ന ആര്‍ദ്രമായ സൗഹൃദവും അനുരാഗവും ‘ന്യൂ ജെന്‍’ മാനങ്ങളിലൂടെ കടന്നുപോകുന്ന കഥ. ഗാഢമോഹങ്ങളും ഗൂഢകാമനകളും നിറയുന്ന സുന്ദരമായ വായനാനുഭവം.
₹520.00Original price was: ₹520.00.₹416.00Current price is: ₹416.00. -
THE VEGETARIAN
Before the nightmares began, Yeong-hye and her husband lived an ordinary, controlled life. But the dreams—invasive images of blood and brutality—torture her, driving Yeong-hye to purge her mind and renounce eating meat altogether. It’s a small act of independence, but it interrupts her marriage and sets into motion an increasingly grotesque chain of events at home. As her husband, her brother-in-law and sister each fight to reassert their control, Yeong-hye obsessively defends the choice that’s become sacred to her. Soon their attempts turn desperate, subjecting first her mind, and then her body, to ever more intrusive and perverse violations, sending Yeong-hye spiraling into a dangerous, bizarre estrangement, not only from those closest to her, but also from herself.
Celebrated by critics around the world, The Vegetarian is a darkly allegorical, Kafka-esque tale of power, obsession, and one woman’s struggle to break free from the violence both without and within her.
₹499.00Original price was: ₹499.00.₹424.00Current price is: ₹424.00. -
Orbital
WINNER OF THE BOOKER PRIZE 2024
‘A slim, profound study of intimate human fears set against epic vistas’
GUARDIAN₹499.00Original price was: ₹499.00.₹424.00Current price is: ₹424.00. -
Randamoozham
ഇതിഹാസ കഥാപാത്രമായ ഭീമന്റെ കാഴ്ചപ്പാടിലൂടെ മഹാഭാരതത്തിന്റെ പുനരാഖ്യാനം ചെയ്യുന്ന രണ്ടാമൂഴം മലയാളത്തിലെ ക്ലാസിക്ക് നോവലുകളിലൊന്നാണ്. എം ടി വാസുദേവന്‍ നായരുടെ മാസ്റ്റര്‍പീസ് രചനയും. അഞ്ചുമക്കളില്‍ രണ്ടാമനായ ഭീമന് എല്ലായ്‌പ്പോഴും അര്‍ജുനനോ യുധിഷ്ഠിരനോ കഴിഞ്ഞ് രണ്ടാമൂഴമെ ലഭിച്ചിരുന്നുള്ളു. സര്‍വ്വ ഇടങ്ങളിലൂം രണ്ടാമൂഴക്കാരനായ, തിരസ്‌കൃതനായ ഭീമന്റെ ആലോചനകളിലൂടെയാണ് എം ടി നോവലിന്റെ ആഖ്യാനം നിര്‍വ്വഹിക്കുന്നത്. മഹാഭാരതത്തിലെ അപ്രധാനമായ അനേകം കഥാപാത്രങ്ങള്‍ക്ക് രണ്ടാമൂഴം പുതിയൊരു ഊഴം നല്‍കുന്നു. മലയാള നോവല്‍ സാഹിത്യത്തിലെ ഏറ്റവും മികച്ച പത്തു നോവലുകളിലൊന്നാണ് രണ്ടാമൂഴം.
₹550.00Original price was: ₹550.00.₹440.00Current price is: ₹440.00. -
Kaattinte Nizhal
പതിനഞ്ച് മില്യണ്‍ കോപ്പികള്‍ വിറ്റഴിക്കപ്പെട്ട 2001 ല്‍ എഴുതപ്പെട്ട സ്പാനിഷ് നോവലിന്റെ മലയാളവിവര്‍ത്തനം. ദി ഷാഡോ ഓഫ് ദി വിന്‍ഡ് കഥയ്ക്കുള്ളിലെ കഥയാണ്.
₹575.00Original price was: ₹575.00.₹460.00Current price is: ₹460.00. -
KALACHI
സ്വന്തം നിലയില്‍ സ്‌നേഹിക്കാനും വെറുക്കാനും അധികാരമോ അവകാശമോ ഇല്ലെന്ന തിരിച്ചറിവാണ് എന്നെ കരയിപ്പിച്ചത്. അനുവദിക്കപ്പെട്ടവയില്‍ രണ്ടിലൊന്നു തിരഞ്ഞെടുക്കാന്‍ മാത്രം പൗരാവകാശങ്ങളേ എനിക്ക് ഉണ്ടായിരുന്നുള്ളൂ. ചെന്നു കയറിയ രാജ്യത്ത് എത്ര തലമുറ ജീവിച്ചാലും വോട്ടവകാശം ലഭിക്കാത്ത അഭയാര്‍ത്ഥിയെപ്പോലെ, കമാനങ്ങളും ചിത്രപ്പണി ചെയ്ത തൂണുകളുമുള്ള ആ മാളികയ്ക്കുള്ളില്‍ അപൂര്‍ണവ്യക്തി യായിരുന്നു ഞാന്‍. ഒന്നുറങ്ങി ഉണരുമ്പോള്‍ സ്വന്തം രാജ്യത്ത് അന്യരായിപ്പോകുന്നവരുടെ കഥ, കെ.ആര്‍. മീരയുടെ ഏറ്റവും പുതിയ നോവല്‍ ‘കലാച്ചി’.₹599.00Original price was: ₹599.00.₹479.00Current price is: ₹479.00. -
VAZHICHENDA
മനുഷ്യഭാവനയുടെ ചരിത്രത്തിലെ വലിയ സംഭവങ്ങളിലൊന്ന് ബൃഹത്തായ നോവലുകളുടെ രൂപപ്പെടലാണ്. എന്തുകൊണ്ടാണവ മനുഷ്യവംശത്തിന് പ്രധാനമായിത്തീരുന്നത്? ആധുനികസമൂഹത്തിന്റെ രൂപീകരണത്തോടൊപ്പം സംഭവിച്ച ഒരു പ്രധാന കാര്യം വലിയ ജനസഞ്ചയങ്ങളും അവയെ മുൻനിർത്തിയുള്ള ജീവിതത്തിന്റെ ഗതിഭേദങ്ങളും സാഹിത്യഭാവനയുടെ കലാവിചാരത്തിലേക്ക് സൂക്ഷ്മഭേദങ്ങളെയും വിശദാംശങ്ങളെയും പ്രകാശിപ്പിച്ചുകൊണ്ട് കടന്നുവരാൻ തുടങ്ങി എന്നതാണ്. -സുനിൽ പി. ഇളയിടം
₹1,895.00Original price was: ₹1,895.00.₹1,516.00Current price is: ₹1,516.00.












