-
Pithrukam
ഒരു സർവേരിയെ സാക്ഷിയാക്കി ജീവത്തായ ഒരു കഥ മെനയുകയാണ് ഈ നോവലിൽ. ജീവിതസായന്തനത്തിലെത്തിയ ഒരു കഥാപാത്രം ഓർമിച്ചെടുക്കുന്ന സ്‌നേഹവാത്സല്യങ്ങളുടെ സങ്കീർത്തനങ്ങളാണ് ഇതിൽ. മൂല്യങ്ങളുടെ കരുത്തുമായി ഈശ്വരനുമായി വക്കാലത്തുപറയുന്ന ഈ കഥാപാത്രം, പ്രായോഗികതയെ ശരിതെറ്റുകളുടെ അടിസ്ഥാനമായി കാണുന്ന ആധുനികസമൂഹത്തിന് ഒരു പാഠമാകേണ്ടതാണ്.
₹55.00Original price was: ₹55.00.₹44.00Current price is: ₹44.00. -
Kadalammayude Makan
കടലമ്മ സദ്ഗതി വരുത്തുമെന്ന് വിശ്വസിച്ചുകൊണ്ട് നിരന്തര അധ്വാനത്തിലൂടെ മുന്നേറിയ ഒരു മുക്കുവയുവാവിന്റെ വിജയകഥ. ഒരു സമുദായത്തിന്റെ ഉയിർത്തെഴുന്നേല്പിന്റെ ചരിത്രംകൂടിയാകുന്ന നോവൽ. ഹൃദയസ്പൃക്കായ അവതരണവും ലളിതസുന്ദരമായ ഭാഷയും.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Karakaanaa Kadal
കരപ്രമാണിയായ നബ്യേക്കൽ ഗോവിന്ദന്റെയും പത്മാവതിയുടെയും ഏകസന്താനമായ പാറു. കാര്യസ്ഥന്റെ കുടിലതന്ത്രങ്ങൾ തറവാടിനെ നാമാവശേഷമാക്കുമ്പോൾ മകളുമൊത്ത് നാലുകെട്ടിന്റെ പടികളിറങ്ങി, ജീവിതത്തിന്റെ നിർദയമായ വേനൽച്ചൂടിൽ ആശ്വാസത്തിന്റെ മരുപ്പച്ച തേടുകയാണ് ഈ നോവലിലെ പാറു. ദുഃഖത്തിന്റെ നീർച്ചുഴിയിൽ മുങ്ങിത്താഴുന്ന ഒരു സ്ത്രീയുടെ തപ്തനിശ്വാസങ്ങളാണ് ഈ നോവലിൽ.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
Akalunna Kannikal
ഒറ്റപ്പെടുത്തലുകളുടെ കടന്നൽക്കുത്തേറ്റ് വിമർശനങ്ങൾക്ക് വിധേയനാകുമ്പോഴും വേർതിരിവില്ലാതെ സ്‌നേഹിക്കുന്ന മനുഷ്യാത്മാവിന്റെ കഥ. ആരും അംഗീകരിക്കാത്ത അവസ്ഥയിലും സത്യസന്ധതയുമായി ജീവിതത്തിൽ മുന്നേറുവാൻ കഴിയുമെന്ന് പഠിപ്പിക്കുന്ന നോവൽ.
₹50.00Original price was: ₹50.00.₹25.00Current price is: ₹25.00. -
Mukulanam
ഹൈഡ്രകളെ ഉപയോഗിച്ച് സ്വന്തം ശരീരത്തിൽ നടത്തിയ അപകടകരമായ പരീക്ഷണത്തെത്തുടർന്ന് ജീവന്റെയും മരണത്തിന്റെയും നൂൽപ്പാലത്തിലേറിയ തെരേസ എന്ന ജന്തുശാസ്ത്ര ബിരുദധാരിണിയുടെ ഒടുങ്ങാത്ത ഇച്ഛാശക്തിയുടെയും, വികലമായ ജനിതകശാസ്ത്രപരീക്ഷണത്തിലൂടെ ജന്മംകൊണ്ട ഹരിതകമനുഷ്യന്റെ നിസ്സഹായതയുടെയും കഥ.
₹75.00Original price was: ₹75.00.₹60.00Current price is: ₹60.00. -
Kavalmalakha
കുഞ്ഞുനാളിലേ മനസ്സിലേറ്റ മുറിവും വേദനയും ഉള്ളിലൊതുക്കി യുവത്വത്തിലേക്കെത്തിയ ഒരു ധനികപെൺകുട്ടിയുടെ വിപ്ലവാത്മകമായ യുക്തിചിന്തയുടേയും ചെറുത്തുനില്പിന്റേയും സുതാര്യമായ ആവിഷ്‌കരണമാണ് ഈ നോവൽ.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
Arkhyapooja
ഗദ്യ-പദ്യ രചനയിൽ സ്വാഭാവികവിരുത് പ്രകടിപ്പിക്കുന്ന അന്തോണി ചിറ്റാട്ടുകരയുടെ വ്യത്യസ്തമായ നോവൽ.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Nakhaskshathameta Ormakal
മാധവിക്കുട്ടിയുടെ കൊച്ചി ജീവിതകാലഘട്ടത്തിലെ ഓർമകളെ ആസ്പദമാക്കുന്ന നോവൽ. വെളുത്ത മഞ്ഞിൻശകലങ്ങളായി എഴുത്തുകാരിയുടെ ശയ്യയെ പൊതിഞ്ഞ മൗനം വളരെ മെല്ലെ അവൾക്കൊരു ആവരണമായി മാറുന്നു. തണുത്തുറഞ്ഞ ശരീരത്തെ പൊതിഞ്ഞ പട്ടായും ആ മൗനം പരിണമിക്കുന്നു. ആ കാഴ്ചകളിലൂടെ…
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
Sayahnameghangal
ഒരു സായാഹ്നത്തിന്റെ സ്വപ്നം കർമ കാണ്ഡത്തിന്റെ സ്വാധ്യായവും പുണ്യപാപങ്ങളുടെ വിചാരണയുമായി ദിനരാത്രങ്ങൾ പിന്നിടുന്ന സിദ്ധാർഥൻ ജീവിത നാടകത്തിന്റെ അന്ത്യരം ഗത്തെ ശുഭപര്യവസായിയായി മാറ്റിയെഴുതാനുള്ള അയാളുടെ ശ്രമങ്ങൾ …മരണത്തിന്റെ വഴിയിലും സ്വപ്ന ങ്ങളെ താലോലിക്കുന്ന മനുഷ്യനെകുറി ച്ചാണ് ഈ നോവൽ ,പാവം മാനവഹൃദയത്തെക്കുറിച്ച് ഒരു സത്യവാങ്മൂലം
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
-
Kanner Pookal
ഏകാന്തവും അനാഥവുമായ ബാല്യത്തിന്റെ ഇരുൾകൂടാരത്തിനുള്ളിൽ വാത്സല്യത്തിന്റെയും അനുകമ്പയുടെയും നറുനിലാവ് പെയ്തിറങ്ങുവാൻ പ്രാർത്ഥനകളോടെ കാത്തിരുന്ന രാജുവിന്റെ ദിനവൃത്താന്തങ്ങഎൽ. തിക്തതയേറിയ അനുഭവങ്ങളെ മധുരിക്കുന്ന കിനാവുകളിലൂടെ അതിജീവിക്കുവാനുള്ള അവന്റെ ശ്രമങ്ങൾ. നിഴലും വെളിച്ചവും മാറി മാറി പ്രതിഫലിക്കുന്ന ഒരു ബാലമനസ്സിന്റെ സങ്കീർണ്ണവഴികളിലൂടെയുള്ള സർഗസഞ്ചാരം.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
Kalathinte Kayyoppu
വെളിച്ചത്തെ കൊടിയടയാളമാക്കിയ ഗുരുവിനെക്കുറിച്ച് അസ്പൃശ്യതയുടെയും ഉച്ചനീചത്വത്തിന്റെയും ഇരുള് വകഞ്ഞുമാറ്റി വെളിച്ചത്തിലേക്കു നടന്ന നാരായണഗുരുവിന്റെ ജീവിതത്തോടും ദര്ശനങ്ങളോടുമുള്ള ആദരസമന്വിതമായ അക്ഷരാര്ച്ചനയാണ് ഈ നോവല്. കാലത്തിന്റെ കൈയൊപ്പോടെ സ്വന്തം മനസ്സ് നമുക്കു കൈമാറിയ ഒരു യോഗിയുടെ മനസ്സറിയാഌള്ള ശ്രമം.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -












