-
Budha In Capital (English)
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00.The novel portrays the challenges faced by a group of children in their life and education. To the group, an Islamic State trained tender teenage activist came with a resolution. The story goes through various thrilling experiences of hardcore terrorist training to their prospects and snags of education in customary schools.
-
-
Scrap Book
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.ആദിയെയും അഞ്ജുവിനെയും പരിചയപ്പെട്ടവരാകെ വിശ്വസിക്കാൻ വിസമ്മതിച്ച വൃത്താന്തമായിരുന്നു അവരുടെ വേർപിരിയൽ. അപ്പു എന്ന മകന്റെ സ്മൃതികൾമാത്രമായിരുന്നു ആ ബന്ധത്തിന്റെ അവശേഷിപ്പ്. അഞ്ജുവുമായുള്ള ശിഥിലബന്ധത്തെ പുനഃസ്ഥാപിക്കുന്നതിന് ഒടുവിൽ ആദിക്ക് നിമിത്തമായിത്തീരുന്നത് അപ്പുവിന്റെ സ്ക്രാപ്പ് ബുക്കാണ്.
-
Naaranathumalayile Kaattu
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.കഥകളി പഠിക്കാൻ കടൽകടന്നുള്ള ‘പൂച്ചക്കണ്ണൻ സായിപ്പി’ന്റെ വരവ് ഒരു ചെറുഗ്രാമത്തിൽ സൃഷ്ടിക്കുന്ന ക്രമഭംഗങ്ങളുടെ കഥ. ‘പറയിപെറ്റ പന്തിരുകുലം’ ഐതിഹ്യത്തിന്റെ സുഗന്ധധൂപംകൂടി ഇതിൽ അലിഞ്ഞുചേർന്നിരിക്കുന്നു. ക്രിസ്റ്റഫർ സായിപ്പും ശ്രീദേവിയും പിണ്ടിക്കണ്ണനും കരടിമുരുകനുമൊക്കെ ഈ കളിയാട്ടത്തറയിൽ നിറഞ്ഞാടുന്നു.
-
King Solomante Khanikal
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.ആഫ്രിക്ക പശ്ചാത്തലമാകുന്ന ആദ്യ സാഹസികനോവലെന്ന നിലയിൽ സാഹിത്യചരിത്രത്തിൽ ഇടംനേടിയ നോവൽ. സോളമൻ രാജാവിന്റെ ഖനികളുടെ മരണമുഖത്ത് ഇരയായി മാറിയ, സർ ഹെൻറിയുടെ സഹോദരനെ തേടി അലൻ ക്വാറ്റർമെയ്ൻ നടത്തുന്ന സഞ്ചാരമാണ് ഇതിവൃത്തം ജയ്‌സൺ കൊച്ചുവീടന്റെ പുനരാഖ്യാനം
-
Nilavarakal Parayunathu
₹475.00Original price was: ₹475.00.₹380.00Current price is: ₹380.00.ശ്രീപത്മനാഭസ്വാമി ക്ഷേത്രനിലവറകളിലെ നിധിശേഖരത്തിന്റെ ഉറവിടം തേടിയൊരു ചരിത്രസഞ്ചാരം. മനസ്സാക്ഷിയുടെ വിചാരണ നേരിടാനാവാതെ തിരുവിതാംകൂർ ഭരണസാരഥി മാർത്താണ്ഡവർമ്മ രാജാധികാരത്തിന്റെ ഉടവാൾ അനന്തശായിയുടെ ശ്രീകോവിലിനുമുന്നിലും, കൊട്ടാരസൂക്ഷിപ്പിലുണ്ടായിരുന്ന സ്വർണവും വെള്ളിയും രത്‌നങ്ങളും ക്ഷേത്രനിലവറകളിലേക്കും സമർപ്പിച്ച് പാപമുക്തി നേടുന്നതിന്റെ കഥ.
-
Chanakkallu
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.ജീവിതമെന്ന ചാണക്കല്ലിൽവെച്ച് കാലമെന്ന ശില്പി മനുഷ്യനു വരുത്തുന്ന രൂപഭേദങ്ങളെക്കുറിച്ചാണ് ഈ നോവൽ. വിപ്ലവത്തീനാമ്പുകൾക്കിടയിൽ ഈയാംപാറ്റച്ചിറകുകൾ വിടർത്തി പറക്കുന്ന അച്ചു. ”വെളിച്ചം അംഗീകരിക്കാത്ത സ്വന്തം രഹസ്യങ്ങളുംകൊണ്ട്” ദാരിദ്ര്യത്തിന്റെ ചുഴിക്കുത്തിൽ വട്ടംചുറ്റുന്ന സുലു… ജീവിതം നിർദ്ദയം അകപ്പെടുത്തിക്കളഞ്ഞ ഈ അനാഥാത്മാക്കളുടെ വേദനയുടെ വേദാന്തപ്പൊരുൾ ചൊല്ലിയുറപ്പിക്കുന്ന ആഖ്യായിക.
-
Kampithan
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.മണ്ണടിക്കാവിലെയും പട്ടാഴിക്ഷേത്രത്തിലെയും ആധ്യാത്മികവും പ്രാപഞ്ചികവുമായ സകല വ്യവഹാരങ്ങൾക്കും അധികാരിയായ കാമ്പിത്താൻ, ഐതിഹ്യമാലയിലെ പവിഴമുത്തായി വിളങ്ങുന്നു. ആശ്ചര്യകരമായ സിദ്ധിവിശേഷങ്ങൾക്ക് ഉടയോനായ കാമ്പിത്താന്, ബുദ്ധികൊണ്ടും ശക്തികൊണ്ടും ഭക്തികൊണ്ടും കാവിലമ്മയുടെ പ്രതിപുരുഷനെന്നു സ്വയം തെളിയിക്കുവാൻ, വെളിച്ചപ്പാടായി പള്ളിവാളെടുക്കുവാൻ ഒരു അഗ്നിപരീക്ഷയെ നേരിടേണ്ടിയിരുന്നു – കല്ലടയാറ്റിലെ പാറക്കയത്തിൽ, പണ്ടുണ്ടായിരുന്ന കാമ്പിത്താൻ നിക്ഷേപിച്ചുവെന്ന് കരുതിപ്പോരുന്ന ഭഗവതിയുടെ പൊൻചിലമ്പ് എടുത്തുകൊണ്ടുവരിക!
-
Asantham
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.നമ്പൂതിരിസമുദായത്തിന്റെ ഇരുൾപുതഞ്ഞ ദൈന്യതകളിലേക്ക്, ജീവിതവെളിച്ചം നിറഞ്ഞുവഴിയുന്ന കുത്തുവിളക്കിന്റെ തിരിനീട്ടുന്ന രചന. ഇടിഞ്ഞുപൊളിഞ്ഞ ഒരു ലോകത്തിന്, എള്ളും പൂവുമർപ്പിച്ച് ഉദകക്രിയചെയ്യുന്നു, ഈ നോവലിലെ അശാന്തനായ ശാന്തിക്കാരൻ. ”പുതിയ പരിഷ്‌കൃതകാലത്തിന് മുഖാമുഖം നിൽക്കാൻ ത്രാണിയില്ലാത്ത ഒരു നമ്പൂതിരികുടുംബഗാഥ” എന്ന് അവതാരികയിൽ എൻ.പി. വിജയകൃഷ്ണൻ.
-
Samantha Panchakam
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.കുറുപ്പന്മാരെ സംബന്ധിച്ചിടത്തോളം, കുലംകെടുത്തിയ ‘സർപ്പസന്തതി’യായിരുന്നു സുഭദ്രക്കുട്ടി. അവളെ ബന്ധനസ്ഥയാക്കിയ തടവറയിലേക്ക് അപ്രതീക്ഷിതമായായിരുന്നു ഒരു ഓലച്ചീന്തിന്റെ വരവ്. ആ ലിഖിതത്തിനു പിന്നിലെ അജ്ഞാതരക്ഷകൻ സുഭദ്രയെ നിലവറയിൽനിന്ന് ഒരു വനദുർഗത്തിൽ എത്തിക്കുന്നു. ആരാണ് ഈ രക്ഷകൻ? എന്തു കടപ്പാടാണ് അയാൾക്ക് സുഭദ്രയോടുള്ളത്? തറവാട്ടിൽനിന്ന് കൊണ്ടുപോന്ന താളിയോലകൾ കുറുപ്പന്മാരോടുള്ള പ്രതികാരത്തിന് എങ്ങനെയാണ് ഉപകാരപ്പെടുക? ഹൃദ്‌സ്പന്ദനങ്ങളെ പടഹധ്വനികളാക്കുന്ന ഉദ്വേഗം സമ്മാനിക്കുന്ന മാന്ത്രികനോവൽ.
-
Nirmalyam
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.“ഈ ഇരുട്ടിന് ഇനി അവസാനമില്ല” എന്ന കഠിനവ്യഥയിലും, ഒരു നിഗൂഢപ്രതീക്ഷയായി അവൾ അയാളിൽ ജ്വലിച്ചിരുന്നു. എന്നാൽ, അനുരാഗത്തിന്റെ ജീവശ്വാസമൂതുവാൻ വെമ്പുന്ന അവരെ ഏതെല്ലാമോ ആന്തരികവ്യസനകൾ വരിഞ്ഞുമുറുക്കുന്നു ഈ നോവൽ. കഴകം കുലത്തൊഴിലാക്കിയ ഒരു സമൂഹത്തിന്റെ അതിജീവനകഥകൂടിയാകുന്നു.
-
Huckleberry Finn
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.മിസ്സിസിപ്പി നദിക്കരയുടെ പശ്ചാത്തലത്തിൽ, അടിമജീവിതത്തിൽനിന്നും രക്ഷപ്പെട്ടോടുന്ന ജിം എന്ന കാപ്പിരിക്കും ടോം സോയർ എന്ന വികൃതിച്ചെക്കനുമൊപ്പം ഹക്കിൾബറിഫിൻ നടത്തുന്ന സാഹസികയാത്രയുടെ വിവരണം. അമേരിക്കൻ ഐക്യനാടുകളിൽ നിലനിന്ന അടിമസമ്പ്രദായത്തിന്റെ ഇരുണ്ട നാളുകളെക്കൂടി ഓർമയിലെത്തിക്കുന്ന ഈ പുസ്തകം, ലോകമെമ്പാടുമുള്ള കുട്ടികൾക്ക് കുസൃതിയുടെ പാഠാവലിയാണ്. പുനരാഖ്യാനം: രമാമേനോൻ
-
Zele Mysteries
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.A mysterious aircraft and helicopters appear in the sky. A huge ship and motorboats are in the sea. Hidden secrets are on the way. Calino Zeder and Leon Kar Feran are all set to unveil them. Turn to page one and get along with the Zele detectives in the search for the evil doer!
-
Rains in the Island
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.This is a story of an island girl, who has seen only the dark side of life even at the pinnacle of her glory. This is a true reflection of an innocent and real love, in the coral island locale.
-
Ottapathippulla Jeevitham
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.ഒരു മധ്യകേരളഗ്രാമത്തിന്റെ യാഥാർഥ്യങ്ങളിലേക്കാണ് ഈ നോവലിന്റെ പ്രയാണം. വിപ്ലവബോധമുള്ള ഒരു യുവാവിന്റെ ജീവിതം ഇതിൽ ആവിഷ്‌കരിക്കപ്പെടുന്നു. നൽക്കിനാക്കളുടെ നിധിപേടകം തേടിയലയുന്ന ഒരു കൂട്ടം മനുഷ്യാത്മാക്കളുടെ ഇണക്കവും പിണക്കവും ആസക്തിയും വിരക്തിയുമെല്ലാം ചേർന്ന് ‘ഒറ്റപ്പതിപ്പി’ന്റെ അച്ചടിമഷി വർണരൂക്ഷമാക്കുന്നു. ഡോ. എൻ.വി.പി. ഉണിത്തിരിയുടെ അവതാരിക.
-
The Sublime Love
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.The stories bring to the fore the ardent love of a boy and a girl of different religions blossoming in dire circumstances, the agony and expectation of a talented poor girl who rose to unimaginable heights by dint of hard work and the transformation of a wayward college girl to a caring woman for the orphans.















