-
Gourisaarangam
ഈ നോവലിലെ കേന്ദ്രകഥാപാത്രം ഒരു നമ്പൂതിരി യുവാവും നോവല്‍ പശ്ചാത്തലം അതിനനുസരിച്ചുള്ളതുമാണ്. കേരളത്തിലെ ഇന്നത്തെ മധ്യവര്‍ഗ്ഗ നമ്പൂതിരിയൗവ്വനത്തിന്റെ ഒരു ഭാഗികചിത്രം. അയാള്‍ ഗായകനും സംഗീതപ്രേമിയുമാണ്. സാന്ദ്രമായൊരു സംഗീതത്തിന്റെ അലയൊലി നോവലില്‍ നിറഞ്ഞു നില്‍ക്കുന്നു. മുട്ടുശാന്തിയും ആനപ്പുറം കയറലും ദേഹണ്ണവും ഡ്രൈവര്‍പണിയുമായി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന സാരംഗിന്റെയും ഗൗരിയുടെയും പ്രണയകഥയുംകൂടിയാണിത്. എത്ര ആവിഷ്‌കരിക്കപ്പെട്ടതാണെങ്കിലും നിത്യഹരിതമാണല്ലോ ആ വിഷയം. വേര്‍പാടെന്ന ദുരന്തത്തിലോ വിവാഹമെന്ന ശുഭാന്ത്യത്തിലോ അവസാനിക്കുന്ന പ്രണയകഥകളാണ് നാമധികവും കേട്ടിട്ടുള്ളത്. എന്നാല്‍ ഇവിടെ ഗൗരിയുടെ യാത്രയയപ്പിലൂടെ അതൊരു അനന്തമായ രാഗവിസ്താരമായി നീളുന്നു.
₹270.00Original price was: ₹270.00.₹216.00Current price is: ₹216.00. -
Spulingangal
സ്വജീവനെ പണയപ്പെടുത്തി ജന്മനാടിന്റെ അഭിമാനം സംരക്ഷിക്കാന്‍, ഏതു സമയവും അപകടം പതിയിരിക്കുന്ന ഹിമാലയ സാനുക്കളിലൂടെ ചൈനബോര്‍ഡറിലേക്ക് പത്തു ജവാന്മാര്‍ നടത്തിയ ഉദ്യോഗജനകവും ധീരോദാത്തവുമായ ഒരു കാല്‍നടയാത്രയുടെ ഉജ്ജ്വല ആവിഷ്‌കാരം. പാരാമിലിട്ടറിയിലെ തീരാദുരിതങ്ങള്‍ അവസാനിപ്പിച്ച് ജന്മനാട്ടില്‍ തിരിച്ചെത്തിയ ഒരു ശിപായിയുടെ ദുരനുഭവങ്ങള്‍ നിറഞ്ഞ കിതപ്പുകളാണ് ഈ നോവല്‍.
₹350.00Original price was: ₹350.00.₹280.00Current price is: ₹280.00. -
Bharata bhagya vidhatha
പൂര്‍വസൂരികള്‍ വിളവിറക്കാതെ വിട്ടുപോയ പാഴ്നിലങ്ങളില്‍ നിന്നൊരു കന്നിക്കൊയ്ത്ത്. ഉദാത്തമായ പ്രണയസങ്കല്പങ്ങള്‍ക്കുമുന്നില്‍ ദൈവംപോലും തോറ്റുപോകുന്ന ദിവ്യമുഹൂര്‍ത്തങ്ങളിലൂടെ, കറകളഞ്ഞ ദേശപ്രേമിയായ ഒരു യുവാവിനുണ്ടായ നൊമ്പരങ്ങളുടെ പകര്‍ത്തെഴുത്ത്. ഗൗരവബുദ്ധിയോടെ ഒറ്റയിരിപ്പില്‍ വായിച്ചു തീര്‍ക്കാന്‍ തോന്നുന്ന ആഖ്യാനരീതി. ‘ഭാരതഭാഗ്യവിധാതാ’ ആത്മാവില്‍ വിരല്‍കൊണ്ടെഴുതിയ ഗദ്യകവിതപോലെ, ഒരു നനഞ്ഞ പ്രഭാതത്തിലെ അലസമായ സവാരിപോലെ…
₹240.00Original price was: ₹240.00.₹192.00Current price is: ₹192.00. -
The dance and the trance
The novel traces the life path of Mani, who is catapulted into his father’s profession after a tragedy in their lives. He takes over the mantle of the village Velichappadu. Mani is forced to quell his own aspirations and desires. His adoration for Premila remains a silent song within his heart. Mani marries Meenakshi, but she finds it almost impossible to reconcile her feelings for her husband and his role as the Velichappadu as the Devi takes over his person when he goes into trance. As events unfold over the years, Premila and Meenakshi meet for a brief but significant moment and the latter’s envy and apprehension disappear. Meanwhile, Mani realises that he is growing older and unable to carry on as the Velichappadu. A new Velichappadu appears in an unexpected manner, proving that the Bhagavathy has, once again, blessed the village.
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00. -
Dwimukhi
സ്നേഹവും വിശ്വാസവും വിതച്ച് ആനന്ദവും സമാധാനവും കൊയ്യേണ്ട ദാമ്പത്യത്തിൽ പൊരുത്തക്കേടുകളും കലഹങ്ങളും കളപോലെ പടർന്നേറി ആ നല്ല ഭൂമിയെ ഒരു വന്ധ്യനിലമാക്കിത്തീർക്കുന്നതിൻ്റെ ദൃഷ്ടാന്തമാണ് ഈ നോവൽരചന. കുടുംബഭദ്രതയുടെ മുഖംമൂടിയുമായി ഇരട്ടവേഷമാടുന്നവരുടെ സഹനത്തിന് ഒരു സാക്ഷ്യം. ലഹരിയും പീഡയും ഏല്പ്പിക്കുന്ന ക്ഷതങ്ങൾ ഇതിൽ ഉണങ്ങാത്ത വ്രണങ്ങളും മായാത്ത വടുക്കളുമായി മാറുന്നു. ഭ്രാന്തിൻ്റെയും മരണത്തിൻ്റെയും അതിർത്തിപ്രദേശത്ത് അഭയാർഥികളാകുന്നവരെ ഇവിടെ കണ്ടുമുട്ടാം. ”എല്ലാ സന്തുഷ്ടകുടുംബങ്ങളും പരസ്പരസാദൃശ്യമുള്ളവയാണ്. എന്നാൽ, ഓരോ അസന്തുഷ്ടകുടുംബവും അതിൻ്റേതായ രീതിയിൽ അസന്തുഷ്ടമാണ്” എന്ന ‘ടോൾസ്‌റ്റോയൻ ഫാമിലി ഫിലോസഫി’ ഈ കഥാപാത്രങ്ങൾ സ്‌മൃതിയിലേക്ക് ആനയിക്കുന്നു.
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00. -
Koottamthettiya kutty
വറുതിയുടെ തീവെയില്‍പ്പാത താണ്ടി ഗിരീശന്‍ എത്തിയത് ”ബുള്ളറ്റുകള്‍ തൊടുത്തും ജീവനില്‍ അവ തറഞ്ഞും അമരരാവുന്നവരെ” കാത്തിരിക്കുന്ന യുദ്ധദേവന്റെ കൂടാരത്തിലാണ്. ബാരക്കിന്റെ അച്ചടക്കവും പടനിലത്തിന്റെ ക്രൗര്യവും ആര്‍മിനിയമത്തിന്റെ കര്‍ക്കശതയും തുറുകണ്ണുകളോടെ നിരീക്ഷിച്ച ആ സൈനികന്റെ ഭാഗപത്രമാണ് ഈ നോവല്‍. ദൂരക്കാഴ്ചയില്‍ ശക്തിദുര്‍ഗമെന്നു തോന്നിച്ച സേന അവന് സമീപക്കാഴ്ചയില്‍ ഒറ്റപ്പെട്ടവരുടെ സങ്കടത്തുരുത്താകുന്നു; യാന്ത്രികതയും വിരസതയും അക്രമോത്സുകതയും വെറുപ്പും പല്ലിറുമ്മുന്ന തുരുത്ത്. വിശപ്പും വിഷണ്ണതയും കടിച്ചുകുടഞ്ഞ കൗമാരവുമായി കനോലിക്കനാലിന്റെ തീരത്തുനിന്നും പട്ടാളക്യാമ്പണഞ്ഞ ഗിരീശന്‍, തന്റെ ശരിക്കുമുള്ള പോര്‍ക്കളം ഏതായിരുന്നു എന്ന് ഇതില്‍ ഉദ്വിഗ്നനാകുന്നു
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00. -
Sankhumudrayulla vaal
അധാര്‍മികതയുടെ ഇരുള്‍ കനത്ത്, മിഴികള്‍ ശൂന്യമാകുന്ന തിമിരക്കാഴ്ചയില്‍ ഒരു പ്രകാശക്കീറായി പതിയുന്ന രചന. അനീതി ബധിരമാക്കിയ കര്‍ണങ്ങളില്‍ ഒരു ഹൃദയനിലവിളിയായി പതിക്കുന്ന വാക്കുകള്‍. ശിരസ്സിനുമുകളില്‍, തലനാരിഴയേക്കാള്‍ നേര്‍ത്ത നൂലില്‍ തൂങ്ങിനില്‍ക്കുന്ന, ധര്‍മദേവതയുടെ ശംഖുമുദ്രയുള്ള വാളിനെ വിസ്മരിക്കുന്ന മനുഷ്യര്‍ക്ക് സൗമ്യമായൊരു ഓര്‍മപ്പെടുത്തല്‍. എളിയ സമാരംഭങ്ങളെ സ്വന്തം കര്‍മശേഷിയാല്‍ ഉന്നതിയിലെത്തിച്ച ഒരു പൗരപ്രമാണിയെ കാത്തിരുന്ന പരിസമാപ്തി ഉജ്ജ്വലമായി വരച്ചിടുന്ന ഈ നോവല്‍ സമര്‍പ്പിച്ചിരിക്കുന്നത്, ജീവിതനന്മയില്‍ വിശ്വസിക്കുന്ന എല്ലാ
ശുദ്ധാത്മാക്കള്‍ക്കുമാണ്.₹350.00Original price was: ₹350.00.₹280.00Current price is: ₹280.00. -
Rabboni
A lyrical novel and a feminine reading of the holy scripture, ‘Rabboni’ comprehends the unspoken language of emotions between Jesus, Mary Magdalene, and Judas. Rosy Thampy nuances her protagonist Mary Magdalene, by identifying her wrangles and triumphs, and translating her mind through empathy and devotion.
₹210.00Original price was: ₹210.00.₹168.00Current price is: ₹168.00. -
Novel mafia
ഈ നോവെല്ലസമാഹാരത്തിലെ കഥകള്‍ ഉണ്‍മയുടെയും മായയുടെയും ഏറ്റവും സാന്ദ്രതയേറിയ, നാളിതുവരെയുള്ള ലോകബോധ്യങ്ങളും ആര്‍ജിത അറിവുകളും അപകടകരമായി തെറ്റിപ്പോകുന്ന, മറ്റേതോ ഒരു ബലനിയമത്തിനു കീഴില്‍ പ്രവര്‍ത്തിക്കുകയാണെന്നു തെറ്റിദ്ധരിപ്പിക്കുന്ന ഒരു അനന്യ ഇടയാകുന്നു. അവതാരികയില്‍ വി. ജയദേവ് ഒരു പേക്കിനാവിനുള്ളില്‍ വായനക്കാരെ കുടുക്കിക്കളയുന്ന, അവരെ വിടാതെ പിന്തുടര്‍ന്നു വേട്ടയാടുന്ന നാലു നോവെല്ലകള്‍. കൊല തൊഴിലാക്കിയവരും, ആത്മഹത്യയ്ക്കു കുറുക്കുവഴി തേടുന്നവരും, ശവത്തിനു കാവലിരിക്കുന്നവരും, അബോധത്തിലും രതിയുടെ തരിപ്പ് ഉടലിലറിയുന്നവരുമൊക്കെയാണ് ഈ ‘സൈക്കഡലിക്’ റിപ്പബ്ലിക്കില്‍ പൗരത്വം നേടിയിരിക്കുന്നത്. ഭയം നട്ടെല്ലിനെ നക്കിത്തുടയ്ക്കുകയും ഉദ്വേഗം സിരാപടലത്തെ ചൂടുപിടിപ്പിക്കുകയും ചെയ്യുന്ന – അത്യന്തം വിഭ്രാമകവുമായ – ഒരു ‘ഹൈ റിസ്‌ക്’ രചനാലോകമാണിത്. സുധീഷ് കോട്ടേമ്പ്രത്തിന്റെ ചിത്രീകരണം
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
Saamum Rosum: Oru Pazhaya Premakatha
പ്രണയവും രതിയും ദാമ്പത്യവും പരസ്പരം ‘വെന്നും കൊന്നും’ അധീശത്വത്തിനായി പോരാടുന്ന ഗോദയാണ് ഈ നോവല്‍. ഉടലിനു വഹിക്കുവാനാകാത്ത കാമനകളുടെ ഭാരം ഇതിലെ കഥാപാത്രങ്ങളെ പരിക്ഷീണരാക്കുന്നു, പരാജിതരാക്കുന്നു. ശരീരചോദനകള്‍ തെളിച്ചുതരുന്ന വഴിയിലൂടെ, പ്രേമത്തിന്റെ പരമാനന്ദം കുടിപാര്‍ക്കുന്ന വാഗ്ദത്തഭൂമിയിലേക്ക് ഇവര്‍ കുതിച്ചോടുന്നു; പാപത്തിന്റെ ശമ്പളം തേടി. പിതാവിന്റെ ‘പഴയ’ മിത്രവുമായിച്ചേര്‍ന്ന് ഒരു പതിനേഴുകാരി ചിട്ടപ്പെടുത്തുന്ന ഈ ദുരന്തകഥയുടെ അന്തരീക്ഷത്തില്‍, ”തങ്ങള്‍ക്കേര്‍പ്പെട്ട പാനപാത്രം താങ്ങാനും ചുണ്ടോടുചേര്‍ക്കാനും ധര്‍മസങ്കടപുരസ്സരം മഹാപീഡകൊണ്ടവരുടെ” വിലാപവീചികളാണ് മാറ്റൊലിക്കൊള്ളുന്നത്.
₹270.00Original price was: ₹270.00.₹216.00Current price is: ₹216.00. -
Kadalukuthiya Narikkallukal
കാറ്റുപിടിക്കാതെ, കാലത്തിന്റെ തലോടലേറ്റു മയങ്ങുന്ന നരിക്കല്ലുകള്‍, പെരുങ്ങാലം ദേശത്തിന്റെ ഇരുള്‍വെളിച്ചങ്ങള്‍ പേറുന്ന വിളക്കുമാടങ്ങളാണ്. അസുരന്മാരുടെ കാമം തിളച്ച നാഭിക്കുഴികളില്‍ ഊക്കോടെ വന്നുപതിച്ച ഈ ശിലാഖണ്ഡങ്ങള്‍ – ദേവലോകത്തുനിന്നുള്ള മുനകൂര്‍ത്ത കുന്തക്കല്ലുകള്‍ – കാലാന്തരത്തില്‍ നിരക്കല്ലുകളും നരിക്കല്ലുകളുമായി. സൂര്യനെ സാക്ഷിയാക്കി കടല്‍ കല്ലിട്ടുപണിത ആ കരയുടെ തുടിക്കുന്ന ജീവിതഗാഥയാണ് ഈ നോവല്‍. നാം ഒരു നാടിനെ അറിയുകയാണ്, നാട്യപ്പകിട്ടില്ലാത്ത പച്ചമനുഷ്യരുമായി മിണ്ടിപ്പറയുകയാണ് ഇവിടെ. ഭൂതവും വര്‍ത്തമാനവും ഭാവിയും ഈ ഒഴുക്കുവെള്ളത്തില്‍ കലങ്ങിമറിയുന്നു.
₹210.00Original price was: ₹210.00.₹168.00Current price is: ₹168.00. -
Njanjoolinte Aadhar Card
തെരുവിലേക്കും അനാഥത്വത്തിലേക്കും വലിച്ചെറിയപ്പെട്ട ഒരു കൗമാരക്കാരന്റെ അതിജീവനപോരാട്ടമാണ് ഈ നോവല്‍. രണ്ടാനപ്പന്റെ ക്രൂരതയില്‍നിന്നു രക്ഷപ്പെട്ടോടുന്ന കഥാനായകന്‍, കന്യാസ്ത്രീമഠത്തിലെ അന്തേവാസിയായും ലോറിയിലെ കിളിയായും പാറമടയിലെ തൊഴിലാളിയായും ചുമട്ടുകാരനായും ഭിക്ഷാടകനായുമൊക്കെ ജീവിതവേഷങ്ങള്‍ കെട്ടിയാടുന്നു. പ്രതിബന്ധങ്ങളിലും പ്രതിസന്ധികളിലും വാശിയോടെ മുന്നോട്ടുനീങ്ങുന്നു. ഒരു പ്ലാസ്റ്റിക് സഞ്ചിയും ആധാര്‍ കാര്‍ഡും മാത്രമേ സ്വന്തമായിട്ടുള്ളൂവെങ്കിലും, നിസ്സഹായര്‍ക്കുമുന്നില്‍ അവന്‍ കരുണയുടെ കരം നീട്ടുന്നു, അവരുടെ സ്വപ്നങ്ങള്‍ സ്വന്തം സ്വപ്നങ്ങളായി ഏറ്റെടുക്കുന്നു. നിസ്വാര്‍ഥസ്‌നേഹമാകുന്ന പശകൊണ്ട് അന്യരെ അവന്‍ തന്നിലേക്ക് ഒട്ടിച്ചുചേര്‍ക്കുന്നു.
₹340.00Original price was: ₹340.00.₹272.00Current price is: ₹272.00. -
Chenkanpoha
കനമുള്ള ബീഡിയുടെ തീത്തുമ്പില്‍നിന്നുയരുന്ന പുകയുടെ കെട്ട ഗന്ധമാണ് ഈ നോവല്‍ജീവിതങ്ങള്‍ക്ക്. ചെങ്കന്‍പൊഹ വലിച്ചു കേറ്റി ചത്തോരേയും ചത്തതിനൊത്തോരേയും ഊതനിറത്തില്‍ വരച്ച ഛായാപടങ്ങളായി ഈ ചിത്രമേടയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഇതു കാണുമ്പോള്‍, നെഞ്ചുകലക്കുന്ന ഒരു ചുമ വന്ന് നിങ്ങളുടെ തൊണ്ടയില്‍ മുട്ടും; ചോരപ്പറ്റുള്ള ഒരു കഫക്കട്ടയാല്‍ നിങ്ങളുടെ വാ കയ്ക്കും.
₹290.00Original price was: ₹290.00.₹232.00Current price is: ₹232.00. -
PRAVACHANA PUSTHAKAM
വിമോചനശബ്ദതാരാവലി അന്വേഷിച്ചുള്ള ഒരു യാത്രയാണിത്. ഭാവിക്ക് നയരേഖയും ചരിത്രത്തിന് വഴികാട്ടിയുമാകുന്ന വാക്കുകളുടെ സമാഹാരത്തെ, ഏടുകള്‍ മറിച്ച് വരികളും വരികള്‍ക്കിടയിലെ പൊരുളുകളും വായിക്കുവാനുള്ള ശ്രമം. രാഷ്ട്രീയജീവിയിലേക്കുള്ള ഒരു മനുഷ്യന്റെ പരിണാമം ഈ പാരായണത്തിലൂടെ പൂര്‍ത്തിയാകുന്നു. വിദ്വേഷത്തിന്റെ ലബോറട്ടറിയിലേക്കും ഭയത്തിന്റെ ഫാക്ടറിയിലേക്കും ഒരു സൂഫിയുടെ മനസ്സോടെ ഈ ‘പ്രവാചകന്‍’ കാലുകുത്തുന്നു; സമാധാനത്തിന്റെ ദിനാരങ്ങള്‍ക്കുനേരെ പ്രത്യാശാപൂര്‍വം മിഴിയുണര്‍ത്തുന്നു. അന്യന്‍ നരകമാകുന്ന, പൗരത്വം പൗരനു ബാധ്യതയാകുന്ന ‘കാലാ ദിന്‍’ ഇവിടെ പ്രവചിക്കപ്പെടുന്നു. കൊലചെയ്യപ്പെടാന്‍ മതിയായ കാരണമാണ് എഴുത്ത് എന്ന ഓര്‍മപ്പെടത്തലുകള്‍ക്കിടയിലും, കരുത്തുറ്റ ഒരു ‘പൊളിറ്റിക്കല്‍ ഫിഷന്‍’ നിങ്ങളുടെ മേശവിളക്കിനു ചാരെയായി സമര്‍പ്പിക്കുകയാണ് ഈ നോവല്‍.
₹320.00Original price was: ₹320.00.₹256.00Current price is: ₹256.00. -
Thrushna
ഓര്‍മകള്‍ തപിപ്പിക്കുന്ന, ഹൃദയമുറിവുകളില്‍നിന്നു കണ്ണീരൊലിക്കുന്ന ഒരു ജീവിതത്തെ വെളിച്ചവും പൂക്കളും സംഗീതവുംകൊണ്ടു നിറയ്ക്കുവാന്‍ മരണം എന്ന പൂര്‍ണവിരാമത്തിനപ്പുറത്തുനിന്ന് അവള്‍ എത്തുന്നു. മൗനവും ശൂന്യതയും പീഡിപ്പിക്കുന്ന ആ അശരണനെ അവള്‍ ‘ഒരു ജന്മംകൊണ്ട് അവസാനിക്കുന്നതല്ല സ്നേഹം’ എന്നു പഠിപ്പിക്കുന്നു. അനുഭൂതികളില്‍ ജ്വാലാകലാപമാടിയ ആ നിമിഷ ക്ഷേത്രത്തില്‍ രാഗിണി മീരയായും മീര രാഗിണിയായും പകര്‍ന്നാടുന്നു. സ്വപ്ന യാഥാര്‍ഥ്യങ്ങളുടെ മറുകരയിലേക്കുള്ള ആ ഭ്രമാത്മകയാത്ര അവന്റെ വാഴ്വിനും വാക്കിനും പുതുപുതു അര്‍ഥങ്ങളേകുന്നു.
നിലാവില്‍ ഘനസാന്ദ്രമാകുന്ന താഴ്വരപോലെ, കല്‍വിളക്കില്‍ തെളിയുന്ന ഒറ്റത്തിരിവെട്ടംപോലെ വായനക്കാരന്റെ വൈകാരികമണ്ഡലത്തെ സ്പര്‍ശിച്ചുണര്‍ത്തുന്ന നോവല്‍.₹250.00Original price was: ₹250.00.₹200.00Current price is: ₹200.00. -
Ezhuthinte Nizhalppurangal
എഴുത്തിന്റെ അടുക്കളയില്‍ വേകുന്നതിന്റെ പാകവും സ്വാദും അറിയുകയാണ് ഈ ആഖ്യായിക. എഴുത്തുകാരനും അയാളുടെ ആത്മാവിനും ഇടയിലായി കാലം ഘനീഭവിച്ചുകിടക്കുന്ന മേശയിലേക്കുള്ള സ്വാഗതമാണിത്. രചനാഭൂപടത്തിലെ ശീത-ഉഷ്ണ മേഖലകളെ വേര്‍തിരിച്ചു രേഖപ്പെടുത്തുന്ന ഈ ‘ക്രിട്ടിക്കല്‍ അനാലിസിസി’ല്‍ ഓര്‍മച്ചിത്രങ്ങളും കുറിപ്പുകളും ഉദ്ധരണികളും കത്തുകളും അഭിമുഖങ്ങളും മുതല്‍ പത്രവാര്‍ത്തയും ചാനല്‍ചര്‍ച്ചയും വരെ ‘ടൂളുകള്‍’ ആകുന്നു. സ്വന്തം ജീവിതവുമായി ജാഹ്നവി നടത്തുന്ന ഈ ‘ഇന്റിമേറ്റ്’ കൂടിക്കാഴ്ചയ്ക്കൊടുവില്‍ രചന ബാക്കിയാകുന്നു. രചയിതാവ് തിരോധാനം ചെയ്യുന്നു.
₹230.00Original price was: ₹230.00.₹184.00Current price is: ₹184.00.















