-
Koottamthettiya kutty
വറുതിയുടെ തീവെയില്‍പ്പാത താണ്ടി ഗിരീശന്‍ എത്തിയത് ”ബുള്ളറ്റുകള്‍ തൊടുത്തും ജീവനില്‍ അവ തറഞ്ഞും അമരരാവുന്നവരെ” കാത്തിരിക്കുന്ന യുദ്ധദേവന്റെ കൂടാരത്തിലാണ്. ബാരക്കിന്റെ അച്ചടക്കവും പടനിലത്തിന്റെ ക്രൗര്യവും ആര്‍മിനിയമത്തിന്റെ കര്‍ക്കശതയും തുറുകണ്ണുകളോടെ നിരീക്ഷിച്ച ആ സൈനികന്റെ ഭാഗപത്രമാണ് ഈ നോവല്‍. ദൂരക്കാഴ്ചയില്‍ ശക്തിദുര്‍ഗമെന്നു തോന്നിച്ച സേന അവന് സമീപക്കാഴ്ചയില്‍ ഒറ്റപ്പെട്ടവരുടെ സങ്കടത്തുരുത്താകുന്നു; യാന്ത്രികതയും വിരസതയും അക്രമോത്സുകതയും വെറുപ്പും പല്ലിറുമ്മുന്ന തുരുത്ത്. വിശപ്പും വിഷണ്ണതയും കടിച്ചുകുടഞ്ഞ കൗമാരവുമായി കനോലിക്കനാലിന്റെ തീരത്തുനിന്നും പട്ടാളക്യാമ്പണഞ്ഞ ഗിരീശന്‍, തന്റെ ശരിക്കുമുള്ള പോര്‍ക്കളം ഏതായിരുന്നു എന്ന് ഇതില്‍ ഉദ്വിഗ്നനാകുന്നു
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00. -
Dwimukhi
സ്നേഹവും വിശ്വാസവും വിതച്ച് ആനന്ദവും സമാധാനവും കൊയ്യേണ്ട ദാമ്പത്യത്തിൽ പൊരുത്തക്കേടുകളും കലഹങ്ങളും കളപോലെ പടർന്നേറി ആ നല്ല ഭൂമിയെ ഒരു വന്ധ്യനിലമാക്കിത്തീർക്കുന്നതിൻ്റെ ദൃഷ്ടാന്തമാണ് ഈ നോവൽരചന. കുടുംബഭദ്രതയുടെ മുഖംമൂടിയുമായി ഇരട്ടവേഷമാടുന്നവരുടെ സഹനത്തിന് ഒരു സാക്ഷ്യം. ലഹരിയും പീഡയും ഏല്പ്പിക്കുന്ന ക്ഷതങ്ങൾ ഇതിൽ ഉണങ്ങാത്ത വ്രണങ്ങളും മായാത്ത വടുക്കളുമായി മാറുന്നു. ഭ്രാന്തിൻ്റെയും മരണത്തിൻ്റെയും അതിർത്തിപ്രദേശത്ത് അഭയാർഥികളാകുന്നവരെ ഇവിടെ കണ്ടുമുട്ടാം. ”എല്ലാ സന്തുഷ്ടകുടുംബങ്ങളും പരസ്പരസാദൃശ്യമുള്ളവയാണ്. എന്നാൽ, ഓരോ അസന്തുഷ്ടകുടുംബവും അതിൻ്റേതായ രീതിയിൽ അസന്തുഷ്ടമാണ്” എന്ന ‘ടോൾസ്‌റ്റോയൻ ഫാമിലി ഫിലോസഫി’ ഈ കഥാപാത്രങ്ങൾ സ്‌മൃതിയിലേക്ക് ആനയിക്കുന്നു.
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00. -
PRIYAPPETTA YO
സൗരയൂഥത്തിലെ നീലഗ്രഹത്തിലേക്കു വിരുന്നുവന്ന ഏലിയന്റെ കഥയാണിത്. തീനാമ്പുകള്‍ പൊതിഞ്ഞ ഭീമാകാരമായ പറക്കുംതളികയില്‍, പ്രകാശവര്‍ഷങ്ങള്‍ക്കകലെനിന്ന് എത്തിയ അന്യഗ്രഹജീവിയുടെ കഥ. എന്നാല്‍, നാം കേട്ടിരിക്കുന്നതുപോലെ ഭൂമി ആക്രമിച്ചു കീഴടക്കി വരുതിയിലാക്കാന്‍ ആയിരുന്നില്ല ആ വിചിത്രരൂപിയുടെ വരവ്! അനന്തതയ്ക്കും അപ്പുറത്തുനിന്നുള്ള അതിഥി, ഗോപന്റെ ‘പ്രിയപ്പെട്ട യോ’ ലോഹക്കൈകളുയര്‍ത്തി നമ്മുടെ സുന്ദരഭൂമിക്ക് ഇവിടെ അഭിവാദ്യമര്‍പ്പിക്കുകയാണ്. ‘രണ്ടാം ലോക’ജീവിതവും യോയുടെ സന്ദര്‍ശനലക്ഷ്യവുമൊക്കെ ശാസ്ത്രബോധത്തിന്റെയും യുക്തിചിന്തയുടെയും ഉഷസ്സിലേക്കാണ് കുട്ടിക്കണ്ണുകള്‍ തുറിപ്പിക്കുന്നത്. ഇഹലോകത്തില്‍നിന്നു മറുലോകത്തേക്ക് ഒരു പാലം പണിയുകയാണ് കഥാകാരന്‍ ഇതില്‍.
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00. -
KARIMBINKALA KOLAKKESU
വള്ളിക്കോടുഗ്രാമത്തിലെ കരിമ്പിൻതോട്ടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കാണപ്പെടുന്ന ഒരു മൃതദേഹം. ക്രൈം സീനിലേക്കുള്ള പോലീസുനായയുടെ വരവ്. ആ ശ്വാനനാസിക, ദൂരെദൂരെ, റോഡുവക്കിലെ കുറ്റിക്കാട്ടിൽനിന്ന് ഗന്ധംപിടിച്ചു കണ്ടെത്തുന്ന ഒരു കുട. കുറ്റവാളികൾ ഉപേക്ഷിച്ചുവെന്നു കരുതുന്ന ഒരു കുടയ്ക്കുള്ളിൽ തുന്നിച്ചേർത്തിരിക്കുന്ന ഒരു എസ്റ്റേറ്റിൻ്റെ ചുരുക്കപ്പേര്. ദാരുണമായ ഒരു കൊലപാതകത്തിൻ്റെ അന്വേഷണം അവിടെ തുടങ്ങുകയായിരുന്നു- തീനാളങ്ങൾക്ക് പൂർണമായും നക്കിത്തീർക്കുവാനാകാതെപോയ ഒരു കുറ്റകൃത്യത്തിൻ്റെ ഉറവിടം തേടിയുള്ള യാത്രയുടെ ആരംഭം. ശവപരിശോധനയും സാഹചര്യത്തെളിവുകളും കേട്ടുകേൾവികളും ഊഹാപോഹങ്ങളും ഒക്കെയായി താളുകൾ മറിയുന്ന ഈ കേസ് ഡയറിയിൽ ഒരു ദേശത്തിൻ്റെ കഥകൂടി എഴുതപ്പെട്ടിരിക്കുന്നു.
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00. -
Sruthibhangam
ഗുരുകുലവിദ്യാഭ്യാസം വിദ്യാലയത്തിലേക്കായപ്പോള്‍ അതിന് ശ്രുതിഭംഗമുണ്ടായി. പവിത്രതയ്ക്ക് മങ്ങലേറ്റു. താളലയം നഷ്ടപ്പെട്ടു. ഗാനാലാപം യാന്ത്രികമായ ശബ്ദഘോഷമായി പരിണമിച്ചു.
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00. -
Yamashankholi
കാമുകനെ ചിന്തിച്ചിരുന്ന ആ യുവതിക്കു കിട്ടിയ അപ്രതീക്ഷിതസൗഭാഗ്യമായിരുന്നു അച്ഛൻ്റെ കൂട്ടുകാരനായ സ്വാമിയുടെ വരവ്. മനസ്സിൽ വിചാരിക്കുന്നത് നടക്കും എന്ന സ്വാമിയുടെ വാക്കുകൾ അവൾക്ക് കൂടുതൽ വിശ്വാസമേകി. ഇരുട്ടിന്റെ മറവിൽ എത്തിയ കാമുകന് അവൾ അവളെത്തന്നെ സമർപ്പിച്ചു. പക്ഷേ, പിന്നീടാണ് മനസ്സിലായത്, വന്നത് കാമുകനല്ല, മറ്റൊരാളാണെന്ന്. എല്ലാം ഒറ്റനിമിഷത്തിൽ തകർന്ന യുവതി ഒരു കുഞ്ഞിന് ജന്മം നൽകി. ആ കുഞ്ഞിനെ കൂട്ടുകാരികളുടെ സഹായത്താൽ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കുന്നു. ഒരു ആശാരികുടുംബത്തിൽ വളർന്ന കുട്ടി അറിയപ്പെടുന്ന ആശാരിയായി. പിന്നീട് അവൻ തന്റെ അച്ഛനേയും അമ്മയേയും കണ്ടുമുട്ടുന്നു. എന്നാലും അവരെ വേണ്ടെന്നുവെച്ച്, തന്നെ സ്നേഹത്തോടെ വളർത്തിയ വളർത്തമ്മയേയും വളർത്തച്ഛനേയും സ്വീകരിക്കുന്നു.
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00. -
Aadukannan Gopi
ആടുകണ്ണിന്റെ ഭീകരാക്രമണത്തിനു കീഴില്‍ നിഷ്‌ക്രിയമായ പൊലീസും നിയമവും. ബലാത്സംഗങ്ങള്‍, പാതകങ്ങള്‍, രക്തക്കറപൂണ്ട കുടുംബചരിത്രങ്ങള്‍. അവസാനം ആടുകണ്ണന്റെ കഴുത്തറക്കാന്‍ തീവ്രവാദികള്‍ പദ്ധതി തയ്യാറാക്കുന്നു. ഒരു നാള്‍ ദുരൂഹസാഹചര്യത്തില്‍ അയാള്‍ കൊല്ലപ്പെടുന്നു. ആരാണ് അയാളെ കൊന്നത്?
₹205.00Original price was: ₹205.00.₹164.00Current price is: ₹164.00. -
SHOOTOUT
ഗോള്‍ വലയത്തിലേക്കുള്ള പന്തിന്റെ നിഗൂഢയാത്രപോലെ കളിക്കളത്തിനകത്തും പുറത്തുമുള്ള മനുഷ്യരുടെ
ആദിമവീര്യവും കുടിലബോധവും തിരയുന്ന നോവല്‍. ഒരുസംഘം കളിക്കാരുടെ പാദചലനങ്ങള്‍ കാണികളുടെ ശ്വാസോച്ഛ്വാസത്തെപ്പോലും നിയന്ത്രിക്കുമ്പോള്‍, ഭാഷയുടെ ഗംഭീരധ്വനികളുയര്‍ത്തിക്കൊണ്ട് കളിയെ നിയന്ത്രിക്കുന്ന പുറംലോകത്തെ വൈതാളികരുടെ മാഫിയാലോകങ്ങളെ കഥാകാരന്‍ കാട്ടിത്തരുന്നു.ഫുട്ബാളിന്റെ പശ്ചാത്തലത്തില്‍ വായനക്കാരെ ഓരോ വരിയിലും ത്രസിപ്പിക്കുന്ന സ്‌പോര്‍ട്‌സ് ത്രില്ലര്‍ നോവല്‍
₹210.00Original price was: ₹210.00.₹168.00Current price is: ₹168.00. -
Pithavum Puthranum
ആത്മവ്യഥകളുടെ മരുഭൂവില്‍, ഇടയന്‍ നഷ്ടപ്പെട്ട മുടന്തന്‍ ആട്ടിന്‍കുട്ടിയെന്നപോലെ, ഇടറിയും വീണും വീണ്ടുമെഴുന്നേറ്റും അലയുന്ന ഒരു മനുഷ്യന്റെ കാല്‍പ്പാടുകളാണ് ഈ ആഖ്യായികയില്‍ പതിഞ്ഞിരിക്കുന്നത്. കൂട്ടും കൂട്ടവും പിരിഞ്ഞ പിതാവിനെ ഗ്രാമപാതകളിലും നഗരവീഥികളിലും അവന്‍ വൃഥാ തിരയുന്നു; ഒറ്റപ്പെടലിന്റെ കനല്‍ശയ്യയില്‍ സദാ മയങ്ങുന്നു. ഒടുവില്‍, പാപശാപങ്ങള്‍ ഏറ്റുവാങ്ങി, ജരാനരകള്‍ നുരകളായി ചൂടി കലങ്ങിമറിഞ്ഞൊഴുകുന്ന ഗംഗ അവനെ വിളിക്കുന്നു – ‘മകനേ, വരിക.’ ആ സ്വാഗതവചനം ചെരാതിന്റെ ഒറ്റത്തിരിവെട്ടമായി അവന്റെ അകമേ പ്രകാശിക്കുന്നു. ‘ജീവിതമേ, നീ എന്ത്?’ എന്ന തിക്തചോദ്യം ഉയര്‍ത്തിയിരുന്ന മുഴക്കങ്ങള്‍ അവന്റെ ഉള്ളില്‍ ശാന്തമാകുന്നു.
₹210.00Original price was: ₹210.00.₹168.00Current price is: ₹168.00. -
Kadalukuthiya Narikkallukal
കാറ്റുപിടിക്കാതെ, കാലത്തിന്റെ തലോടലേറ്റു മയങ്ങുന്ന നരിക്കല്ലുകള്‍, പെരുങ്ങാലം ദേശത്തിന്റെ ഇരുള്‍വെളിച്ചങ്ങള്‍ പേറുന്ന വിളക്കുമാടങ്ങളാണ്. അസുരന്മാരുടെ കാമം തിളച്ച നാഭിക്കുഴികളില്‍ ഊക്കോടെ വന്നുപതിച്ച ഈ ശിലാഖണ്ഡങ്ങള്‍ – ദേവലോകത്തുനിന്നുള്ള മുനകൂര്‍ത്ത കുന്തക്കല്ലുകള്‍ – കാലാന്തരത്തില്‍ നിരക്കല്ലുകളും നരിക്കല്ലുകളുമായി. സൂര്യനെ സാക്ഷിയാക്കി കടല്‍ കല്ലിട്ടുപണിത ആ കരയുടെ തുടിക്കുന്ന ജീവിതഗാഥയാണ് ഈ നോവല്‍. നാം ഒരു നാടിനെ അറിയുകയാണ്, നാട്യപ്പകിട്ടില്ലാത്ത പച്ചമനുഷ്യരുമായി മിണ്ടിപ്പറയുകയാണ് ഇവിടെ. ഭൂതവും വര്‍ത്തമാനവും ഭാവിയും ഈ ഒഴുക്കുവെള്ളത്തില്‍ കലങ്ങിമറിയുന്നു.
₹210.00Original price was: ₹210.00.₹168.00Current price is: ₹168.00. -
Rabboni
A lyrical novel and a feminine reading of the holy scripture, ‘Rabboni’ comprehends the unspoken language of emotions between Jesus, Mary Magdalene, and Judas. Rosy Thampy nuances her protagonist Mary Magdalene, by identifying her wrangles and triumphs, and translating her mind through empathy and devotion.
₹210.00Original price was: ₹210.00.₹168.00Current price is: ₹168.00. -
ARASU
നിഗൂഢത നിറഞ്ഞ മൂന്നു കൊലപാതകങ്ങളും ഒരു പെണ്‍കുട്ടിയുടെ തിരോധാനവും ഉള്‍പ്പെടെ അതിസാധാരണമായിത്തീരുമായിരുന്നിട്ടും തീവ്രാനുഭവങ്ങളുടെ തീപ്പൊള്ളലും കഥാസന്ദര്‍ഭങ്ങളുടെ അനന്യതയും കഥാപാത്രങ്ങളുടെ മിഴിവുംകൊണ്ട് വിസ്മയിപ്പിക്കുന്ന രചന. പതിവുപോലെ മൈതാനം കൈയടക്കാനുള്ള പുരുഷകഥാപാത്രങ്ങളുടെ സാദ്ധ്യതയെ റദ്ദു ചെയ്ത്, ഓരോ പേജിലും വരിയിലും തകര്‍ത്താടുകയും കഥയെ അപ്രതീക്ഷിതമായ വഴിത്തിരിവുകളിലൂടെ കൈപിടിച്ചുനടത്തുകയും ചെയ്യുന്ന സ്ത്രീകഥാപാത്രങ്ങള്‍ സൃഷ്ടിക്കുന്ന പുതിയ ലോകം.
₹210.00Original price was: ₹210.00.₹168.00Current price is: ₹168.00. -
Pournami muthal Pournami vare
ഭൂമിയിലെ ഏറ്റവും നല്ല കുട്ടിയെ കണ്ടെത്തുവാന്‍ ദൈവം അയച്ചതായിരുന്നു ആ മാലാഖയെ. തൂമഞ്ഞിന്‍ ചിറകുകളുമായി, തൊങ്ങലുകള്‍ തൂങ്ങുന്ന ഉടുപ്പുമായി സ്വര്‍ഗത്തില്‍നിന്നുമെത്തിയ മാലാഖയുടെ അന്വേഷണം അവസാനിച്ചത് നന്ദനമോളിലാണ്. എന്നാല്‍, മാലാഖയുടെ നക്ഷത്രത്തലയുള്ള മാന്ത്രികവടികൊണ്ട് നന്ദന ഒരു കുറുമ്പൊപ്പിച്ചു. ദേഹത്തു സ്പര്‍ശിച്ചാല്‍ ആരേയും ചെറുതാക്കുന്ന വടിയാണതെന്ന് അവള്‍ അറിഞ്ഞിരുന്നില്ല! വിരലോളമായ നന്ദനയ്ക്ക് പഴയ രൂപത്തിലേക്കെത്തണമെങ്കില്‍ പിന്നിടേണ്ടതോ ഒരു ചാന്ദ്രമാസവും. അങ്ങനെ, പൗര്‍ണമി മുതല്‍ പൗര്‍ണമി വരെയുള്ള നന്ദനമോളുടെ ‘വനവാസ’ത്തിന്റെ കഥയാണിത്. കാടിന്റെ കുളിരും പക്ഷിമൃഗാദികളുടെ ഒരുമയുമറിഞ്ഞ്, അത്ഭുതകരമായ അറിവുകളിലൂടെയും അപായകരമായ സാഹസങ്ങളിലൂടെയും അവള്‍ കടന്നുപോന്ന ദിനങ്ങളുടെ കഥ; ഒപ്പം കാടിന്റെയും നാടിന്റെയും രക്ഷയ്ക്കുവേണ്ടി അവളും സംഘവും തേടിപ്പിടിച്ച ഗൂഢചിത്രലിപികളുടെയും.
₹210.00Original price was: ₹210.00.₹168.00Current price is: ₹168.00. -
SMRITHIVICHETHAM
അൾഷിമേഴ്സെന്ന ന്യൂറോഡീജനറേഷൻ രോഗത്തിനുള്ള മരുന്നു കണ്ടെത്തി അതിന്റെ ആഗോളവിപണി കൈയടക്കാനുള്ള ഡൽറ്റ ഫാർമ ഇന്നവേഷൻസിന്റെ വഴിവിട്ട ശ്രമങ്ങളിലൂടെ മരുന്നുവിപണിയിലുള്ള കോർപ്പറേറ്റ് താത്പര്യങ്ങളെ തുറന്നുകാണിക്കുകമാത്രമല്ല, അതിനുള്ളിലകപ്പെടുന്ന മനുഷ്യർ അനുഭവിക്കേണ്ടിവരുന്ന യാതനകളെ സവിശേഷമായി ആവിഷ്കരിക്കുകകൂടിയാണ് ‘സ്മൃതിവിച്ഛേദം’ എന്ന നോവൽ. ഒരു ത്രില്ലറിന്റെ രചനാവൈഭവവും സോഷ്യൽഫിക്ഷന്റെ ആവിഷ്കാര സൗന്ദര്യവും ഒത്തുചേരുന്ന നോവൽ.
₹210.00Original price was: ₹210.00.₹168.00Current price is: ₹168.00. -
MARANAPATHRAM
ചെറുകാടിന്റെ നോവലുകൾ, നാടകങ്ങൾ മുതലായവയ്ക്കുള്ള ഒരു സവിശേഷത ഇതിനുമുണ്ട്. അദ്ദേഹത്തിൻ്റെ സ്വന്തം നാടായ വള്ളുവനാട്ടെ സാമൂഹ്യജീവിതമാണ് ഇതിലും പ്രതിഫലിച്ചിട്ടുള്ളത്. വള്ളുവനാടൻ സാമൂഹ്യജീവിതത്തിൻ്റെ കേന്ദ്രസ്‌ഥാനമായിരുന്ന നമ്പൂതിരിജന്മിത്വത്തിൻ്റെ ജീർണതയും തകർച്ചയുമാണ് ഇതിലദ്ദേഹം ചിത്രീകരിച്ചിട്ടുള്ളത്. ഇത്തരം സാമൂഹ്യനോവലുകളിൽ കല്‌പിത കഥകളും യഥാർഥകഥകളും കെട്ടുപിണഞ്ഞുകിടക്കുമല്ലോ. കല്പിതകഥാപാത്രങ്ങളും യഥാർഥത്തിൽ ജീവിച്ചിരുന്നിട്ടുള്ള മനുഷ്യരും തമ്മിൽ വേർതിരിച്ചറിയാൻ കഴിയാത്തത്ര സത്യസന്ധമാവലാണ് ഇത്തരം നോവലുകളുടെ മേന്മയ്ക്കടിസ്ഥാനം. ഇ.എം.എസ്. നമ്പൂതിരിപ്പാട്
₹210.00Original price was: ₹210.00.₹168.00Current price is: ₹168.00. -
Ira
വെളിച്ചം എത്തിനോക്കാത്ത അറയ്ക്കുള്ളില്‍ കാലം ആമത്താഴിട്ടു ബന്ധിച്ചിരുന്ന കറുത്ത യാഥാര്‍ഥ്യങ്ങള്‍ ഇരുട്ടിനേക്കാള്‍ വലിയ ഇരുട്ടായി ജീവിതങ്ങളെ ആവേശിക്കുന്നതിന്റെ കഥ. അനര്‍ഥങ്ങള്‍ ഒഴിയാബാധയായി ഇതിലെ കഥാപാത്രങ്ങളെ പിന്തുടരുന്നു.
₹220.00Original price was: ₹220.00.₹176.00Current price is: ₹176.00.















