New Arrivals

  • -20%

    OEDIPUS RAJAVU

    ഗ്രീക്ക് സാഹിത്യത്തിലൂടെ ലോകനാടകവേദിക്കു കൈവന്ന അമൂല്യസമ്പത്താണ് ‘അറിയാതെ ജനനിയെപ്പരിണയിച്ചൊരു യവനതരുണന്റെ’ കഥ. അമ്മയ്ക്ക് ഭർത്താവും അച്ഛന് ഘാതകനുമാകുക എന്ന ക്രൂരനിയോഗം ഏറ്റുവാങ്ങേണ്ടിവന്ന ഒരു മനുഷ്യന്റെ അന്തമില്ലായാതനകളാണ് ഈ ദുരന്തനാടകം പറയുന്നത്. ഈഡിപ്പസ് രാജാവിന്റെ കഥയിലൂടെ, ദൈവകരത്തിൽ വെറും കളിപ്പാവയായിമാറുന്ന മനുഷ്യന്റെ നിർഭാഗ്യജാതകമാണ് സോഫോക്ലിസ് എഴുതിയത്. പിതാവിന്റെ നിണം ചിന്തിയതിന്റെയും മാതാവിനെ പരിഗ്രഹിച്ചതിന്റെയും അപരാധബോധം മിഴിവെളിച്ചം അണച്ചുകളഞ്ഞ ഒരു ശാപഗ്രസ്തന്റെ ജാതകം.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    PUZHAMALAYALAM

    മനുഷ്യരുടെയും പ്രകൃതിയുടെയും ലോലഭാവങ്ങളുടെ വീണ്ടെടുപ്പുകളാണ് ഈ കവിതകൾ. ലയഭംഗി നിറഞ്ഞ ഈ കവിതകൾ വിദ്യാർഥികളുടെ മനോലോകത്തെ വിശാലവും കാവ്യാത്മകവുമാക്കുന്നു. മലയാളഭാഷയുടെ പദലയസമൃദ്ധമായ തെളിനീരാറ്റിലൂടെ ഒരു കാവ്യസഞ്ചാരം ഒരുക്കിയിരിക്കുകയാണിവിടെ.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    ANTIGONE

    അധികാരത്തിനായുള്ള ഏറ്റുമുട്ടലിൽ സഹോദരങ്ങൾ മരിച്ചുവീണതിൻ്റെ ആഘാതത്തിലാണ് ആന്റിഗണി. അതിലെ ‘രാജ്യദ്രോഹി’യുടെ മൃതശരീരം ശവംതീനിപ്പക്ഷികൾക്കു തീറ്റയാക്കാനാണ് രാജവിളംബരം. ആൻ്റിഗണി ഈ ശാസനത്തെ വെല്ലുവിളിക്കുന്നു; ശിക്ഷ മരണമാണ് എന്നറിഞ്ഞുകൊണ്ടുതന്നെ. സ്വർഗീയനിയമങ്ങൾ മനുഷ്യരുണ്ടാക്കിയ നിയമങ്ങൾക്കും മേലെയാണ്, സഹോദരനെ മാന്യമായി സംസ്‌കരിക്കുക തന്റെ കർത്തവ്യമാണ് എന്നെല്ലാം വാദിച്ച അവൾ ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ഒരു ശവക്കല്ലറയിൽ അടയ്ക്കപ്പെടുകയാണ്. ‘ദുർജ്ഞേയമായ ഇരുണ്ട തടാകത്തിൻ്റെ ദേവൻ,’ പുഷ്‌പകിരീടമോ ഗാനാലാപനമോ കൂടാതെ, ആ നവവധുവിനെ വരിക്കുന്നു. ദുർവാശിയും അന്ധനിയമവും ദുരന്തത്തിന്റെ കാഹളധ്വനികളാകുകയാണ് ഈ നാടകത്തിൽ.

    Original price was: ₹90.00.Current price is: ₹72.00.
  • -20%

    KITTAN GIRAFFUM PONNANAANAYUM

    കുഞ്ഞുങ്ങളിൽ കൗതുകവും അത്ഭുതവും ഉണർത്തുന്ന രസകരമായ ഇരുപതു കഥകൾ! അതോടൊപ്പം സത്വം, സ്നേഹം, ദയ, കാരുണ്യം, പരോപകാരം തുടങ്ങിയ സന്മാർഗശീലങ്ങളിലൂടെ വളരാനും ഈ കഥകൾ കുഞ്ഞുങ്ങളെ സഹായിക്കും. പക്ഷികളും മൃഗങ്ങളും പൂമ്പാറ്റകളുമെല്ലാം കഥാപാത്രങ്ങളായിവരുന്ന ഇതിലെ കഥകൾ ഓരോന്നും കുട്ടികൾ നെഞ്ചേറ്റിലാളിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
    – സിപ്പി പള്ളിപ്പുറം

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    Aanayum Kuruviyum

    സചിത്ര പഞ്ചതന്ത്രം കഥകൾ

    കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയങ്കരമാണ് പഞ്ചതന്ത്രം. മനുഷ്യരെക്കൂടാതെ പക്ഷികളും മൃഗങ്ങളും പ്രാണികളും കഥാപാത്രങ്ങളാകുന്ന കഥകൾ മികച്ച ജീവിതപാഠമാണ് കാലങ്ങളായി പകർന്നുനൽകുന്നത്. സിംഹവും ഒട്ടകവും, അത്യാഗ്രഹിയുടെ വിധി, സിംഹത്തിനു ജീവൻ കൊടുത്ത പണ്ഡിതർ, കുളക്കോഴിയും സമുദ്രവും, സൂചിമുഖിയും കുരങ്ങനും, ആനയും കുരുവിയും, മൂന്നു മത്സ്യങ്ങൾ, ധർമബുദ്ധിയും പാപബുദ്ധിയും, കൊതിച്ചതും വിധിച്ചതും, ഇരുമ്പുതിന്നുന്ന എലി എന്നീ കഥകളാണ് രണ്ടാം ഭാഗമായ “ആനയും കുരുവിയിലും ഉൾക്കൊള്ളിച്ചിരിക്കുന്നത്. വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും കലവറയാണ് ഓരോ കഥയും. ലാളിത്യമാർന്ന ആവിഷ്കാരവും ബഹുവർണച്ചിത്രങ്ങളും ഈ പുസ്തകത്തെ കൂടുതൽ ആകർഷകമാക്കുന്നു. നാലു ഭാഗങ്ങളായി സമാഹരിച്ച പഞ്ചതന്ത്രം കഥകളുടെ രണ്ടാം ഭാഗമാണിത്.

    Original price was: ₹40.00.Current price is: ₹32.00.