New Arrivals

  • -20%

    HIMASAMKRAMAM

    ഒരു വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനത്തിന്റെ പശ്ചാത്തലത്തിലുള്ള ഈ നോവൽ പറയുന്നത്.
    ഹിമപർവതങ്ങളുടെ നാട്ടിൽനിന്നും മലയാളനാട്ടിലേക്ക് എത്തിച്ചേർന്ന മഹേന്ദർ സിങ്ങിന്റെ ജീവിതകഥയാണ്. ശീമയുടെയും ശാലിനിയുടെയും പ്രൊഫസർ ഗ്രീഷ്മരാജെയുടെയും ഹരേറാമിന്റെയും കഥ. “സാസാംസ” എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സാങ്കേതിക-സാംസ്കാരിക സർവകലാശാലയിലെ അന്തർനാടകങ്ങളുടെ കഥ.

    Original price was: ₹370.00.Current price is: ₹296.00.
  • -20%

    ZEN NADAPPU ZEN IRIPPU

    സെൻ അപൂർവമായൊരു വിടർച്ചയാണ്. മനുഷ്യബോധത്തിന്റെ ചരിത്രത്തിലെ വിചിത്രസംഭവങ്ങളിൽ ഒന്ന്. അത് ബുദ്ധന്റെ അനുഭവവും ലാവോത്സുവിൻ്റെ അനുഭവവും തമ്മിലുള്ള സമാഗമമാണ്. അതിന് ബുദ്ധന്റെ സൗന്ദര്യവുമുണ്ട്, ലാവോത്സുവിന്റെ സൗന്ദര്യവുമുണ്ട്; അത് രണ്ടുപേരുടേയും കുഞ്ഞാണ്. അതിനു മുൻപോ അതിനു പിൻപോ അങ്ങനെ ഒരു സമാഗമം നടന്നിട്ടില്ല. ഇഹവും അഹവും മറന്ന്, പരമവിശ്രാന്തിയുടെ മടിത്തട്ടിൽ ശിരസ്സണയ്ക്കുന്ന അനുഭവമാണ് ഈ വായന. ഇന്നിനെ പുണർന്ന്, അതീതഭാവിയിലേക്കു പടരുവാൻ ഈ സെൻ ഗുരു നിങ്ങളെ പഠിപ്പിക്കും. യോഗാത്മകതയും യുക്തിചിന്തയും ചരിത്രാവലോകനവും മനോവിശകലനവും ഫലിതപ്രകാശനവുമൊക്കെ ഇവിടെ ഒന്നുപോലെ ബോധനോപാധികളാകുന്നു. സാധകരുമായി ഒരു സംവാദത്തിനല്ല, സല്ലാപത്തിനാണ് ഈ ആശ്രമം വേദിയാകുന്നത്.

    Original price was: ₹650.00.Current price is: ₹520.00.
  • -20%

    PARAYIPETTA PANTHIRUKULAM -STORY BOX

    പറയിപെറ്റ പന്തിരുകുലം
    കഥപ്പെട്ടി

    പറയിപെറ്റ പന്തിരുകുലത്തിന്റെ അമരഗാഥ പതിനൊന്ന് പുസ്തകങ്ങളിൽ.

    Original price was: ₹690.00.Current price is: ₹552.00.
  • -20%

    KAUTILYANTE ARTHASHASTRAM

    കൗടില്യന്റെ ‘അർത്ഥശാസ്ത്ര’മാണ് ഭാരതത്തിന്റെ ആദ്യ ലിഖിത ഭരണഘടന. ഒരു രാഷ്ട്രത്തിനു ഭരണനിർവഹണം സാധ്യമാകുന്നത് പാരമ്പര്യത്തിൽനിന്ന് ചട്ടങ്ങളും നിബന്ധനകളും സ്വാംശീകരിച്ച ഒരു ആദർശഭരണഘടനയിലൂടെയണ്. അത്തരത്തിൽ സമസ്‌തഘടകങ്ങളും സ്വീകരിച്ച് തയ്യാറാക്കിയ ‘അർത്ഥശാസ്ത്രം’ എന്ന മഹദ് ഗ്രന്ഥത്ത വസ്‌തുനിഷ്‌ഠമായി, വിശദമായി പ്രതിപാദിക്കുന്ന പുസ്‌തകം. ഇന്ത്യൻ സാമൂഹികശാസ്ത്ര ഗവേഷണ കൗൺസിലിനുവേണ്ടി നടത്തിയ ഗവേഷണത്തിൻ്റെ സംക്ഷിപ്‌തരൂപം.

    Original price was: ₹1,000.00.Current price is: ₹800.00.
  • -20%

    SHREEMAD VALMIKIRAMAYANAM

    ശ്രീമദ് വാല്മീകി രാമായണം

    Original price was: ₹1,500.00.Current price is: ₹1,200.00.