-
Aanayum Kuruviyum
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.സചിത്ര പഞ്ചതന്ത്രം കഥകൾ
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയങ്കരമാണ് പഞ്ചതന്ത്രം. മനുഷ്യരെക്കൂടാതെ പക്ഷികളും മൃഗങ്ങളും പ്രാണികളും കഥാപാത്രങ്ങളാകുന്ന കഥകൾ മികച്ച ജീവിതപാഠമാണ് കാലങ്ങളായി പകർന്നുനൽകുന്നത്. സിംഹവും ഒട്ടകവും, അത്യാഗ്രഹിയുടെ വിധി, സിംഹത്തിനു ജീവൻ കൊടുത്ത പണ്ഡിതർ, കുളക്കോഴിയും സമുദ്രവും, സൂചിമുഖിയും കുരങ്ങനും, ആനയും കുരുവിയും, മൂന്നു മത്സ്യങ്ങൾ, ധർമബുദ്ധിയും പാപബുദ്ധിയും, കൊതിച്ചതും വിധിച്ചതും, ഇരുമ്പുതിന്നുന്ന എലി എന്നീ കഥകളാണ് രണ്ടാം ഭാഗമായ “ആനയും കുരുവിയിലും ഉൾക്കൊള്ളിച്ചിരിക്കുന്നത്. വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും കലവറയാണ് ഓരോ കഥയും. ലാളിത്യമാർന്ന ആവിഷ്കാരവും ബഹുവർണച്ചിത്രങ്ങളും ഈ പുസ്തകത്തെ കൂടുതൽ ആകർഷകമാക്കുന്നു. നാലു ഭാഗങ്ങളായി സമാഹരിച്ച പഞ്ചതന്ത്രം കഥകളുടെ രണ്ടാം ഭാഗമാണിത്.
-
KITTAN GIRAFFUM PONNANAANAYUM
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.കുഞ്ഞുങ്ങളിൽ കൗതുകവും അത്ഭുതവും ഉണർത്തുന്ന രസകരമായ ഇരുപതു കഥകൾ! അതോടൊപ്പം സത്വം, സ്നേഹം, ദയ, കാരുണ്യം, പരോപകാരം തുടങ്ങിയ സന്മാർഗശീലങ്ങളിലൂടെ വളരാനും ഈ കഥകൾ കുഞ്ഞുങ്ങളെ സഹായിക്കും. പക്ഷികളും മൃഗങ്ങളും പൂമ്പാറ്റകളുമെല്ലാം കഥാപാത്രങ്ങളായിവരുന്ന ഇതിലെ കഥകൾ ഓരോന്നും കുട്ടികൾ നെഞ്ചേറ്റിലാളിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
– സിപ്പി പള്ളിപ്പുറം -
ANTIGONE
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.അധികാരത്തിനായുള്ള ഏറ്റുമുട്ടലിൽ സഹോദരങ്ങൾ മരിച്ചുവീണതിൻ്റെ ആഘാതത്തിലാണ് ആന്റിഗണി. അതിലെ ‘രാജ്യദ്രോഹി’യുടെ മൃതശരീരം ശവംതീനിപ്പക്ഷികൾക്കു തീറ്റയാക്കാനാണ് രാജവിളംബരം. ആൻ്റിഗണി ഈ ശാസനത്തെ വെല്ലുവിളിക്കുന്നു; ശിക്ഷ മരണമാണ് എന്നറിഞ്ഞുകൊണ്ടുതന്നെ. സ്വർഗീയനിയമങ്ങൾ മനുഷ്യരുണ്ടാക്കിയ നിയമങ്ങൾക്കും മേലെയാണ്, സഹോദരനെ മാന്യമായി സംസ്‌കരിക്കുക തന്റെ കർത്തവ്യമാണ് എന്നെല്ലാം വാദിച്ച അവൾ ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ഒരു ശവക്കല്ലറയിൽ അടയ്ക്കപ്പെടുകയാണ്. ‘ദുർജ്ഞേയമായ ഇരുണ്ട തടാകത്തിൻ്റെ ദേവൻ,’ പുഷ്‌പകിരീടമോ ഗാനാലാപനമോ കൂടാതെ, ആ നവവധുവിനെ വരിക്കുന്നു. ദുർവാശിയും അന്ധനിയമവും ദുരന്തത്തിന്റെ കാഹളധ്വനികളാകുകയാണ് ഈ നാടകത്തിൽ.
-
PUZHAMALAYALAM
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.മനുഷ്യരുടെയും പ്രകൃതിയുടെയും ലോലഭാവങ്ങളുടെ വീണ്ടെടുപ്പുകളാണ് ഈ കവിതകൾ. ലയഭംഗി നിറഞ്ഞ ഈ കവിതകൾ വിദ്യാർഥികളുടെ മനോലോകത്തെ വിശാലവും കാവ്യാത്മകവുമാക്കുന്നു. മലയാളഭാഷയുടെ പദലയസമൃദ്ധമായ തെളിനീരാറ്റിലൂടെ ഒരു കാവ്യസഞ്ചാരം ഒരുക്കിയിരിക്കുകയാണിവിടെ.
-
OEDIPUS RAJAVU
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.ഗ്രീക്ക് സാഹിത്യത്തിലൂടെ ലോകനാടകവേദിക്കു കൈവന്ന അമൂല്യസമ്പത്താണ് ‘അറിയാതെ ജനനിയെപ്പരിണയിച്ചൊരു യവനതരുണന്റെ’ കഥ. അമ്മയ്ക്ക് ഭർത്താവും അച്ഛന് ഘാതകനുമാകുക എന്ന ക്രൂരനിയോഗം ഏറ്റുവാങ്ങേണ്ടിവന്ന ഒരു മനുഷ്യന്റെ അന്തമില്ലായാതനകളാണ് ഈ ദുരന്തനാടകം പറയുന്നത്. ഈഡിപ്പസ് രാജാവിന്റെ കഥയിലൂടെ, ദൈവകരത്തിൽ വെറും കളിപ്പാവയായിമാറുന്ന മനുഷ്യന്റെ നിർഭാഗ്യജാതകമാണ് സോഫോക്ലിസ് എഴുതിയത്. പിതാവിന്റെ നിണം ചിന്തിയതിന്റെയും മാതാവിനെ പരിഗ്രഹിച്ചതിന്റെയും അപരാധബോധം മിഴിവെളിച്ചം അണച്ചുകളഞ്ഞ ഒരു ശാപഗ്രസ്തന്റെ ജാതകം.
-
OEDIPUS COLONUSIL
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.അപരാധങ്ങളുടെ ചുഴിയിൽപ്പെട്ട് അന്ധത വരിച്ചവനായി, അപവാദങ്ങളുടെ കാറ്റിൽപ്പെട്ട് രാജ്യഭ്രഷ്ടനായി തീബ്സ് വിട്ടിറങ്ങുന്ന ഈഡിപ്പസ് രാജാവിനെ അനുയാത്രചെയ്യുകയാണ് ഇതിൽ നാടകകൃത്ത്. മകൾ ആൻ്റിഗണിക്കൊപ്പം, നിസ്സഹായനും നിരാശനുമായി ആ വൃദ്ധൻ തന്നെ കാത്തിരിക്കുന്ന അന്തിമവിധിയിലേക്ക് ഇടറുന്ന ചുവടുകളോടെ നടന്നടുക്കുന്നു. അറിയാതെ ചെയ്‌തുപോയ കഠിനപാപങ്ങൾക്കുള്ള പ്രായശ്ചിത്തമായിരുന്നു ആ ദുഃഖാർത്തയാത്ര; ജീർണശരീരത്തിൽ ദിവ്യമായ ഏതോ ചൈതന്യവും പേറിയുള്ള യാത്ര. ഒടുവിൽ, മേഘഗർജനങ്ങൾ നിത്യവിശ്രമസ്‌ഥാനത്തേക്ക് അദ്ദേഹത്തിന് അടയാളമേകുന്നു. വിധി ഒരുക്കിയ കെണികളുടെ എല്ലാ പീഡകളിൽനിന്നും മുക്തിയേകുന്ന മൃത്യുവിൻ്റെ മടിത്തട്ടിൽ അദ്ദേഹം സ്വസ്ഥനായി തലചായ്ക്കുന്നു.
-
RAMAYANAM VAYANA
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.രാമായണം വായന എന്ന ആചാരം ഇതിഹാസനായകനായ ബലരാമനേറ്റ ഒരു ബ്രഹ്മഹത്യാപാപത്തിന്റെ മോചനവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് പുരാണം. രാമായണമാസം എന്ന് പുകഴ്പെറ്റ കർക്കിടകത്തിലെ ഓരോ ദിനവും വായിച്ചു നീങ്ങാവുന്ന വിധം വാല്മീകിരാമായണത്തെ കേന്ദ്രമാക്കിയുള്ള ഈ പുസ്തകം അദ്ധ്യാത്മ രാമായണത്തിലേയും ആനന്ദരാമായണത്തിലെയും കമ്പരാമായണത്തിലെയും കിളിപ്പാട്ടിലെയുമെല്ലാം ഭാവാർഥങ്ങളും കഥാസന്ദർഭങ്ങളും ഉൾക്കൊണ്ട് ലളിതമലയാളത്തിൽ ഭക്തിപൂർവം വിസ്തരിച്ചിരിക്കുന്നു.
-
APPUPPAN DADDY
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.വേനലവധിക്കാലം കിച്ചുവിന് ഉത്സാഹനാളുകളാണ്. ഏറെ പ്രിയപ്പെട്ട അപ്പൂപ്പനും അമ്മൂമ്മയുമൊത്തുള്ള ഉല്ലാസദിനങ്ങൾ. അങ്ങനെ ഒരു അവധിക്കാലത്ത് ‘ഡാഡിനാട്ടിൽ’ എത്തിയ കിച്ചുവിനെ കാത്തിരുന്നത് ചില പതിവില്ലാകാഴ്‌ചകളായിരുന്നു. അത് അവനു പുതുപാഠങ്ങളാകുകയാണ്. പരസ്‌പരം താങ്ങും തണലുമായി ജീവിതസായന്തനത്തെ ആനന്ദക രമാക്കുന്ന ആ ദമ്പതികൾ അവൻ്റെ സ്ലേറ്റുപുസ കത്തിൽ സ്നേഹത്തിൻ്റെ ചില സുന്ദരപാഠങ്ങൾ എഴുതിച്ചേർക്കുന്നു.
-
JANITHAKAM
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00.വിപ്ലവസ്വപ്നങ്ങളുടെ ചാരത്തിൽ ഇനിയും കനൽ ശേഷിക്കുന്നുവെന്നു കരുതുന്ന ഗോകുലനും പാർട്ടിക്കാരായ അച്ഛനമ്മമാരുടെ മകൾ ആയിട്ടും ആധ്യാത്മികലോകമാണ് തന്റെ സ്വാസ്ഥ്യമെന്നറിഞ്ഞ് കൃഷ്ണനെ ധ്യാനിക്കുന്ന സുചിത്രയും തമ്മിലുള്ള സങ്കീർണബന്ധത്തിലൂടെ കേരളീയസമൂഹത്തിന്റെ ഒരു അന്തരാളഘട്ടത്ത രേഖപ്പെടുത്തുകയാണ് എം. സുകുമാരൻ ‘ജനിതകം’എന്ന നോവലിലൂടെ.
-
VERUTHE PAADIYA PAKSHI
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00.പുറമെ ഏകതാനമെന്ന് തോന്നുന്ന അമേരിക്കൻ ജീവിതത്തിന്റെ ഉൾവഴികളിൽ കാവ്യവിഷയമായ ജീവിതസംഘർഷങ്ങൾ ഒരുപാടുണ്ട്. അവയും മലയാള ജീവിതത്തിലെ ദുരധാരകളും ചേരുമ്പോൾ യാന്ത്രികമായ ദിനചര്യകൾക്കിടയിലും സർഗപ്പൊടിപ്പുകൾ തനിയെ ഉയരും. പുന്നയൂർക്കുളത്തിന്റെ രചനകൾ അങ്ങനെ ദ്വിമുഖമായ സംഘർഷങ്ങളിൽ വീണുപിടഞ്ഞതിന്റെ ഫലമായി ഉണ്ടായവയാണെന്ന് തോന്നുന്നു.
-പ്രൊഫ. വി. മധുസൂദനൻ നായർ -
MYTHREYI
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00.വേദകാലഘട്ടത്തിൽ സ്ത്രീകൾ സ്വതന്ത്രമായി ചിന്തിച്ചിരുന്നുവെന്നും ജാത്യാതീതമായ ഒരു സാമൂഹ്യബോധം ഉൾക്കാണ്ടിരുന്നുവെന്നും ഉദാഹരിക്കുന്ന ഒരു കഥ കണ്ടെത്തി മലയാളത്തിൽ അവതരിപ്പിക്കുകയാണ് ‘മൈത്രേയി’യിലൂടെ കുമാരനാശാൻ.
ഏറെക്കാലമായി ലഭ്യമല്ലാതിരുന്ന ഈ കൃതി ഹിന്ദുത്വനിർമാണത്തിന്റെ ഈ കാലഘട്ടത്തിൽ
കൂടുതൽ പ്രസക്തമാകുന്നു. -
CHUNK BRO
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.പേരിനൊപ്പമുള്ള തൂവൽ പോലെ മെല്ലെത്തഴുകിത്തുടങ്ങുന്നവയാണ് സിബിയുടെ കഥകൾ. പക്ഷേ ‘മുന്നോട്ടു പോകവേ, വൈകാരികതയിൽ നമ്മെ പൊതിയും. വേദനകൾ, ഉത്കണ്ഠ, ഉദ്വേഗം, വിരഹം’ … പലതരം അവസ്ഥകളിലൂടെ ചുറ്റിപ്പടർന്ന് ചുഴലിയിലെന്നതുപോലെ ഭൂമിയിൽ നിന്നുയർത്തി ഒടുവിൽ ഹൃദ്യമായ ഒരു അനുഭൂതിയിൽ താഴെ എത്തിക്കുകയും ചെയ്യുന്ന വ്യത്യസ്തമായ കഥാലോകമാണ് അദ്ദേഹത്തിന്റെത്.
– ജി. ആർ. ഇന്ദുഗോപൻ -
MANJANIRAMULLA THEEVANDI
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.വിശ്വപ്രസിദ്ധ സാഹിത്യകാരനായ ഗബ്രിയൽ ഗാർസ്യ മാർക്കേസിന്റെ ബാല്യകാലം ആവിഷ്കരിക്കുന്ന നോവലാണ് ‘മഞ്ഞനിറമുള്ള തീവണ്ടി’. മാർക്കേസ് നോവലുകൾപോലെ മാന്ത്രികയാഥാർഥ്യം പേറുന്നതാണ് അദ്ദേഹത്തിന്റെ കുട്ടിക്കാലവും. ആ അനുഭവങ്ങളുടെ ഓർമകളാണ് ഭാവനാചാരുതയോടെ പിന്നീട് നോവലുകളിൽ ആവിഷ്കൃതമായത്. സംഭവബഹുലമായ ആ കുട്ടിക്കാലം ലളിതമനോഹരമായി വിവരിക്കുകയാണിവിടെ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന നോവൽ.
-
DARBAARI DEEPIKA
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.വംശീയതയുടെ നെടുങ്കോട്ടകൾ ഉയർന്നുവരുമ്പോൾ ഒരു കവിക്ക് എന്താണ് ചെയ്യാൻ കഴിയുക? തമസ്‌കരിക്കപ്പെട്ട ചരിത്രത്തെ സ്മൃതിപഥങ്ങളിലേക്ക് പുനരാനയിക്കുക എന്നതുമാത്രമാണ് കരണീയം. പടയോട്ടങ്ങളും ശിക്ഷകളും നടപ്പിലാക്കിയ ഭരണാധികാരിയായ ബാബറെയല്ല, പൂന്തോട്ടങ്ങളെ പ്രണയിച്ച എല്ലാം ദൈവത്തിൽ സമർപ്പിച്ച കവിയും സൂഫിയുമായ ബാബറെയാണ് നമുക്ക് ഓർമയിലേക്ക് കൊണ്ടുവരേണ്ടത്. അതാണ് രാമൻ ചെയ്യുന്നത്. അതുതന്നെയാണ് ദർബാറി ദീപികയെ രാഷ്ട്രീയകവിതയാക്കുന്നത്. മാനവികതയുടെ സൗന്ദര്യത്തെ ഓർക്കാൻ പ്രേരിപ്പിക്കുകയാണ് ദർബാറി ദീപിക. മറ്റാരെയെങ്കിലും കുറ്റപ്പെടുത്താനല്ല, സ്വയം കുറ്റത്തിൽനിന്ന് പുറത്തുകടക്കാനാണ് രാമൻ ചരിത്രത്തെ വേറിട്ടവഴിയിൽ സമീപിക്കുന്നത്. ഡോ. അനിൽ കെ. എം.
-
ASPINWALLILE LIGHTHOUSE SOOKSHIPPUKARAN
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം സ്വന്തമാക്കിയ 10 എഴുത്തുകാരുടെ കഥകൾ. കഥാലോകത്തെ ക്ലാസിക് മാതൃകകളായും, എഴുത്തുകാർക്കുള്ള ക്രിയേറ്റീവ് പാഠങ്ങളായും വാഴ്ത്തപ്പെട്ടവയാണ് ഇതിലെ മിക്ക രചനകളും. പ്രാപഞ്ചികസത്യങ്ങളുടെയും അതീതയാഥാർഥ്യങ്ങളുടെയും ലോകങ്ങളെ ഇവ ഒന്നുപോലെ ചെന്നുതൊടുന്നു. റൊമാന്റിസിസവും റിയലിസവും മോഡേണിസവും ഫാന്റസിയും ഒക്കെ ഇവിടെ കൈവഴികളായി, കാലമെന്ന വിശ്വവിശാലമായ സമുദ്രത്തിലേക്ക് ഒഴുകുന്നു.
-
AMMASATHYAM
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.“അനന്തുവിന്റെ ജീവിതത്തിന്റെ സരസമായ ഹാസ്യത്തിൽ പൊതിഞ്ഞ ഒരു ജേർണൽ കൂടിയാണീ കഥകൾ. അതിൽ സന്തോഷമുണ്ട്, ദുഃഖമുണ്ട്, ആശങ്കകളുണ്ട്, മണ്ടത്തരങ്ങളുണ്ട്, കൗശലമുണ്ട്. അതിലുപരി ഒരുപാട് സ്നേഹമുണ്ട്.”
അവതാരികയിൽ ആനന്ദ് മധുസൂദനൻ
നർമഭാവനയുടെ പഞ്ചാരപ്പാനിയിൽ മുക്കി അനുഭവസത്യത്തിന്റെ തെളിവെയിലിൽ ഉണക്കിയ ഒരുകൂട്ടം ഓർമകൾ. സ്കൂളും വീടും ഓഫീസും കോടതിയും തുടങ്ങി വ്യത്യസ്തങ്ങളായ ജീവിതായോധനരംഗങ്ങളിൽ – ‘കലാപമേഖല’ കളിൽ – ഈ എഴുത്തുകാരന്റെ വക്രദൃഷ്ടി പതിയുന്നു. ‘അമ്മയാണെ സത്യം’ എന്ന ആണയിടലോടെയാണ്, പലവിധ കേസുകെട്ടുകൾ തൂക്കിപ്പിടിച്ചുള്ള അനന്തഗോപന്റെ ഈ നെട്ടോട്ടം.















