New Arrivals - Other Publishers

  • -15%

    To My Dearest Self

    A national bestseller in Malayalam, Nimna Vijay’s masterpiece Ettovum Priyapettu Ennode comes alive in Haritha C.K.’s luminous English translation-bringing Aditi’s story to every heart that’s ever wondered if it is too late choose itself.

    Original price was: ₹399.00.Current price is: ₹339.00.
  • -15%

    Ram c/o Anandhi

    Original price was: ₹399.00.Current price is: ₹339.00.
  • -20%

    Gene machine

    റൈബോസോമിന്റെ അങ്ങേയറ്റം സങ്കീര്‍ണ്ണമായ ഘടന അനാവരണം ചെയ്യാനുള്ള മത്സരത്തിന്റെ, ജീവന്റെതന്നെ പുറകിലുള്ള പുരാതനമായ പ്രഹേളികയുടെ ഉത്തരം കണ്ടെത്താനുള്ള അടിസ്ഥാനപരമായ മുന്നേറ്റത്തിന്റെ കഥയാണ് വെങ്കി രാമകൃഷ്ണന്‍ പറയുന്നത്. ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ള ഒരാളുടെ വീക്ഷണമായ ജീന്‍ മെഷീന്‍, രാമകൃഷ്ണന്റെ ജൈവശാസ്ത്ര ലാബിലെ തപ്പിത്തടഞ്ഞുള്ള ആദ്യത്തെ പരീക്ഷണത്തില്‍നിന്ന് ആധുനിക ശാസ്ത്രത്തിന്റെ മുന്‍നിരയില്‍ നടക്കുന്ന ശക്തമായ മത്സരത്തിന്റെ കേന്ദ്ര സ്ഥാനത്തേക്കുള്ള അസാധാരണമായ യാത്ര വിവരിക്കുന്നു.

    Original price was: ₹420.00.Current price is: ₹336.00.
  • -20%

    THAPOMAYIYUDE ACHAN

    Original price was: ₹399.00.Current price is: ₹319.20.
  • -20%

    ETTAVUM PRIYAPPETTA NINNODU

    വായനക്കാർ നെഞ്ചിലേറ്റിയ ഏറ്റവും പ്രിയപ്പെട്ട എന്നോടിൻ്റെ രണ്ടാം ഭാഗം. സ്വയം സ്നേഹിക്കാൻ പഠിച്ച അതിഥിയെ കൊൽക്കത്ത നഗരം എങ്ങനെ സ്വീകരിച്ചു? സെൽഫ് ലവ് ഒരാളുടെ ജീവിതത്തെയും കാഴ്‌ചപ്പാടുകളെയും എത്രമാത്രം മാറ്റിമറിക്കുന്നു? ശരൺ തന്നെ വേണ്ടെന്നു വയ്ക്കാനുണ്ടായ, അവൾ അറിയേണ്ടെന്ന് തീരുമാനിച്ച ആ കാരണം അവളെ തേടിയെത്തിയിട്ടുണ്ടാകുമോ?

    ഏറ്റവും പ്രിയപ്പെട്ട എന്നോടിൽ നിങ്ങൾ വായിച്ചറിഞ്ഞ അതിഥി നിങ്ങളാണെന്ന് തോന്നിയെങ്കിൽ ഏറ്റവും പ്രിയപ്പെട്ട നിന്നോടിൽ നിങ്ങൾ അറിയാൻ പോകുന്ന അതിഥി നിങ്ങൾ ഒരിക്കലെങ്കിലും ആയിത്തീരാൻ ആഗ്രഹിക്കുന്ന ഒരാളാകും ജീവിതം എപ്പോഴും ശരിയായ തീരുമാനങ്ങളുടേത് മാത്രമായിരിക്കില്ലെന്നും സ്വന്തമാക്കുന്നിടത്തു മാത്രമല്ല സ്നേഹം പൂർണമാകുന്നതെന്നും എനിക്ക് ഞാനുണ്ടെന്ന വിശ്വാസം ഒരാളിൽ ഉള്ളിടത്തോളം കാലം ഒന്നും ഒന്നിന്റെയും അവസാനമല്ലെന്നും ഇതിലെ കഥാപാത്രങ്ങൾ നിങ്ങളെ ഓർമപ്പെടുത്തും.

    It’s okay, if you don’t fit anywhere. You only need to fit within yourself.

    Original price was: ₹399.00.Current price is: ₹319.00.
  • -20%
    Ammayodoppamulla Yathrakal

    Ammayodoppamulla Yathrakal

    ‘അ’ എന്നത് ഒരു ലിപി മാത്രമല്ല. നമ്മുടെ ഭാഷയുടെ, സംസ്കാരത്തിന്റെ, പൈതൃകത്തിന്റെ ശരീരവും, പ്രകൃതിയുടെ, ആത്മീയതയുടെ, ഭക്തിയുടെ, സ്നേഹത്തിന്റെ കരുണയുടെ മനസ്സുമുള്ള നമ്മുടെ ജീവന്റെ തുടിപ്പുകൾ ആദ്യമുണർന്നതിന്റെ മാതൃബിംബ ചിഹ്നമാണത്.

    ഈ പുസ്തകം ഒരു ജീവിതയാത്രയാണ്. മകൻ അമ്മയിലൂടെ നടത്തുന്ന അന്വേഷണത്തിന്റെ യാത്ര. തലമുറകളിൽനിന്ന് തലമുറ ക ളിലേക്ക് പകർന്നു കിട്ടിയ സംസ്കാരത്തിന്റെ, ഊർജ്ജവുമായി കൗതുകവും ജിജ്ഞാസയും പ്രണയവും ഭയവും ആശങ്കകളുമായി നടത്തുന്ന യാത്ര. ഈ യാത്ര നമ്മിലെ വ്യക്തിയെ, ആത്മാവിനെ, മനസ്സിനെ ശുദ്ധീകരിക്കുന്ന ഒരു ജൈവപ്രക്രിയയായി മാറുന്നു. മകൻ നേടിയ അറിവും ശക്തിയും അമ്മയാണ് നയിക്കുന്നതെന്ന് ബോദ്ധ്യത്തോടെ അമ്മ മകനിലേക്കും മകൻ അമ്മയിലേക്കും നടത്തുന്ന യാത്രകളുടെ അപൂർവ്വ രചനയാണ് ഈ പുസ്തകം. ജീവിതത്തിന്റെ പല ഘട്ടങ്ങളിൽ മുടങ്ങിപ്പോയ അമ്മയുടെ യാത്രയെ വീണ്ടും മുന്നോട്ടു കൊണ്ടുപോകുന്ന അസാധാരണ ആത്മീയാനുഭവങ്ങളുടെ സുഗന്ധപൂരിതമായ യാത്രയാണിത്. അമ്മയുടെ കൈപിടിച്ചുകൊണ്ട് ഹിമാലയങ്ങൾ താണ്ടി, കുന്നുകൾ കയറി, പുഴകൾ നീന്തി ഭക്തിനിർഭരമായ അന്തരീക്ഷത്തിലൂടെ തുടരുന്ന ഈ യാത്രയിലേക്ക് ഓരോ വായനക്കാരനും പങ്കുചേരുന്നു. അമ്മയിൽ തന്റെ ജീവിതത്തിന്റെ അർത്ഥങ്ങൾ തേടുന്ന മകൻ അമ്മയുടെ കരുണയുടെയും സഹനത്തിന്റെയും ധിഷണയുടെയും ജീവരേഖ രചിക്കുകയാണ്.

    Original price was: ₹395.00.Current price is: ₹316.00.
  • -20%

    Koormam

    ഇരുപത്തയ്യായിരത്തോളം കോപ്പികൾ വിറ്റുപോയ പൊനം എന്ന നോവലിനുശേഷം വരുന്ന കെ.എൻ. പ്രശാന്തിൻ്റെ ഏറ്റവും പുതിയ നോവലാണ് കൂർമ്മം. ഉദ്വേഗജനകമായി വായിച്ചുപോകാവുന്ന ഒരു നോവലാണ് കൂർമ്മം. രണ്ട് സുഹൃത്തുക്കളുടെ സാഹസികയാത്രയും അതിലൊരാളുടെ തിരോധാനവും അന്വേഷണവും നിറഞ്ഞ കഥാസന്ദർഭങ്ങൾ ഒരു ചലച്ചിത്രത്തിലെന്നപോലെ വായനക്കാരെ ആകർഷിക്കുന്നു. ചെറുകഥയിലും നോവലിലും ഒരേപോലെ ശ്രദ്ധേയനായ എഴുത്തുകാരൻ കെ.എൻ. പ്രശാന്തിന് പൊതു വായനാസമൂഹത്തിൽ സ്വാധീനമുള്ളതുകൊണ്ടുതന്നെ ഈ നോവലും വായനക്കാർ ഏറ്റെടുക്കും.

    Original price was: ₹390.00.Current price is: ₹312.00.
  • -20%

    Tharangangalil 2.0

    നാൽപത്തിയേഴു വർഷമായി മലയാളിയുടെ നർമബോധത്തിനു തിരികൊളുത്തുന്ന ആക്ഷേപഹാസ്യ പംക്തിയാണ് മലയാള മനോരമയിലെ ‘തരംഗങ്ങളിൽ/പനച്ചി’. ഇന്ത്യൻ ദിനപത്രങ്ങളിൽ ഇത്രയേറെക്കാലം ഇടവേളയില്ലാതെ തുടർന്ന മറ്റൊരു പംക്തിയില്ല. തരംഗങ്ങളിൽ/പനച്ചി പംക്തിയുടെ രജതജൂബിലി വേളയിൽ 2004–ൽ പ്രസിദ്ധീകരിച്ച സമാഹാരത്തിനു ശേഷമുള്ള കുറിപ്പുകളിൽനിന്നു തിരഞ്ഞെടുത്ത മനോഹര രചനകളാണ് ഈ പുസ്തകത്തിൽ.

    Original price was: ₹390.00.Current price is: ₹312.00.
  • -20%
    Qurban

    Qurban

    ജൂതവംശത്തെ ഒടുക്കാന്‍ വേണ്ടി ഹിറ്റ്ലര്‍ കൈക്കൊണ്ട രാക്ഷസീയ ക്രൂരതകളുടെ സ്മൃതി, ആ വംശത്തിന്റെ ബോധത്തില്‍നിന്ന് മായാന്‍ വേണ്ടിടത്തോളം, കാലം ഒഴുകിപ്പോയിട്ടില്ല. എന്നിട്ടും എതിര്‍വംശത്തിന് നിലനില്‍ക്കാന്‍ ഭൂമിയില്‍ ഇടം വേണമെന്ന സഹിഷ്ണുത കിളിര്‍ക്കുന്നില്ല. കുര്‍ദുകളായിപ്പിറന്നതിന്‍പേരില്‍ അതിജീവനാര്‍ഹത നിഷേധിക്കപ്പെട്ട്, നരകത്തിലേക്കു തള്ളപ്പെട്ടവരുടെ കഥയാണ് ബലിപ്രരൂപത്തിന്റെ സമസ്തശക്തികളോടും കൂടി ഈ നോവലില്‍ ശതശീര്‍ഷമുയര്‍ത്തി വാഗഗ്നിവമിക്കുന്നത്.
    -ഡോ. എം. ലീലാവതി

    ‘കുര്‍ബാനി’ല്‍, ഹരിത സാവിത്രി അന്വേഷിക്കുന്നത് മനുഷ്യാന്തസ്സിന്റെ തകര്‍ച്ചയെക്കുറിച്ചാണ്. ആ തകര്‍ച്ച ഒരു വിലാപത്തിലൂടെയോ നെടുവീര്‍പ്പിലൂടെയോ വായുവില്‍ അലിയിച്ചുകളയാന്‍ ഹരിത ഒരുക്കവുമല്ല. താനേ തകര്‍ന്നുപോകുന്ന ഒന്നല്ല ദെമീറിന്റെയും ഇസെലിന്റെയും അന്തസ്സ്. മറിച്ച് അത് തകര്‍ക്കപ്പെടുന്നതാണ്. ഭരണകൂടമാണത് ചെയ്യുന്നത്. അതിന്റെ മോഡസ് ഓപ്പറാന്‍ഡി ഒരുക്കുന്നതാകട്ടെ ഉള്‍ഭരണകൂടവും. പോലീസും രഹസ്യാന്വേഷണസംഘങ്ങളും ഒരു സമഗ്രാധിപത്യഭരണകൂടത്തിനു കീഴില്‍ വെറും ക്വട്ടേഷന്‍ സംഘങ്ങള്‍ കൂടിയാണ്. അവരുടെ സര്‍ഗ്ഗാത്മകത ഹിംസയുടെ അന്തമില്ലാത്ത ശ്രേണികള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നു. അവര്‍ മനുഷ്യരെ തകര്‍ക്കുന്നു. ശാരീരികമായി മാത്രമല്ല, മനുഷ്യാന്തസ്സിനെ തകര്‍ത്ത് അവരെ നിതാന്തമായ അപമാനത്തിലേക്ക് തള്ളിവിടുന്നു.
    -പി.എന്‍. ഗോപീകൃഷ്ണന്‍

    ഹരിത സാവിത്രിയുടെ പുതിയ നോവല്‍

    Original price was: ₹380.00.Current price is: ₹304.00.
  • -20%
    Rathri 12-nu Shesham

    Rathri 12-nu Shesham

    അഖിൽ പി ധർമ്മജൻ്റെ രാത്രി 12-നു ശേഷം മലയാളം ഹൊറർ ത്രില്ലർ നോവൽ.

    Original price was: ₹380.00.Current price is: ₹304.00.
  • -20%

    KAAVA

    ആരും ഏതു സമയവും ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യാവുന്ന, ഭീതിയും സംശയവും ഇരുട്ടും നിറഞ്ഞ, എവിടെനിന്നാണ് വെടിയുണ്ട വരുന്നത് എന്ന് ഓരോരുത്തരും ഉത്കണ്ഠപ്പെടുന്ന, സത്യസന്ധമായ പത്രപ്രവര്‍ത്തനം പാതകമാവുന്ന രക്തപങ്കിലമായ ഒരു ഭീഷണലോകത്തേക്ക് ഈ നോവല്‍ നമ്മെ നയിക്കുന്നു. ഉദ്വേഗജനകമായ ആഖ്യാനം. അഗാധമായ ഉള്‍ക്കാഴ്ച. മിന്നിമറയുന്ന കഥാപാത്രങ്ങളെപ്പോലും അവിസ്മരണീയരാക്കുന്ന ഭാവന. പുതിയ തലമുറയില്‍നിന്ന് മറ്റൊരു ശക്തമായ നോവല്‍കൂടി.
    Original price was: ₹350.00.Current price is: ₹280.00.
  • -20%
    Gandhamadanam

    Gandhamadanam

    അടുത്തേക്ക് ചെന്ന് സൂക്ഷിച്ച് നോക്കി.. അവൾ കാൽ നീട്ടി ഇരിക്കുന്നു തലമുടിയിൽ നിന്ന് നീട്ടിക്കെട്ടിയ മുല്ലപ്പൂവിന്റെ മണം… നീ ആരാ..? മണിക്കുട്ടൻ ചോദിച്ചു…. അവൾ തീക്ഷ്ണമായി ചിരിച്ചു… കാളിക..! പ്രപഞ്ചം നടുങ്ങി… മിന്നൽ പിണർ… ഇടിമുഴക്കം… കനത്ത മഴ… എല്ലാം പെട്ടെന്നായിരുന്നു… കള്ളിച്ചെടികൾക്കിടയിൽ അയാൾ രക്തമില്ലാത്ത കബന്ധമായി കമഴ്ന്നു കിടന്നു.. വാണിയംകുളത്തെ അവളുടെ ആദ്യത്തെ ഇര…

    Original price was: ₹350.00.Current price is: ₹280.00.
  • -20%

    Sampoorna Nataka Samaharam: Thattile Thaalam

    മോഹവും ശാപവും ഗ്രസിച്ച രാവണൻ്റെ മനസ്സിനുള്ളിലെ പോർക്കളം വേദിയാക്കുന്ന അയനം രാവണം, അന്യവത്കൃതൻ്റെ വ്യഥകളും നിയോഗത്തിന്റെ വ്യാകുലതകളും അരങ്ങിലെത്തിക്കുന്ന ജടായുവിന്റെ ദുഃഖം, നാട്ടുഭംഗിയാർന്ന മൊഴികളും ചുവടുകളുമായി, തികച്ചും ഗ്രാമീണമായ അവതരണത്തിൻ്റെ സ്‌മൃതിസുഗന്ധം പ്രസരിപ്പിക്കുന്ന ഒരു പുരാവൃത്തം, വേദികളിൽ അവതരിപ്പിച്ചുവരുന്ന ഭീഷ്‌മം. കെ.എ. ഉണ്ണിത്താൻ്റെ ശ്രദ്ധേയമായ നാലു നാടകങ്ങളാണ് ഈ പുസ്‌തകത്തിൻറെ ആട്ടക്കളരിയിൽ അവതരിപ്പിക്കപ്പെടുന്നത്. ഇതിഹാസ കഥാപാത്രങ്ങളുടെ വികാരവിചാരങ്ങളെ പിൻബലമാക്കുന്ന രചനകൾപോലും സത്യത്തിൽ വെള്ളിവെളിച്ചം വീഴ്ത്തുന്നത് മനുഷ്യൻ്റെ ഭിന്നപ്രകൃതങ്ങളിലേക്കാണ്. ഈ തട്ടിലെ ചെണ്ടയുടെ ഇടംവലംതലകളിൽ മുഴക്കമാകുന്നത് അവന്റെ പുണ്യവും പാപവും തന്നെയാണ്.

    Original price was: ₹330.00.Current price is: ₹264.00.
  • -20%

    SANTHOSHATHINTE SAMAVAKYANGAL

    ലോകം മുഴുവൻ കൈവെള്ളയിലുണ്ടായിട്ടും, ഉള്ളിലൊരു ശൂന്യത ബാക്കിയാവുന്നുണ്ടോ? മറ്റുള്ളവർക്ക് നൽകുന്ന സ്നേഹത്തിന്റെയും കരുതലിന്റെയും പട്ടികയിൽ എന്നെങ്കിലും സ്വന്തം പേര് ചേർക്കാൻ നിങ്ങൾ മറന്നുപോയിട്ടുണ്ടോ? നമുക്ക് നമ്മളെത്തന്നെ തിരിച്ചുപിടിക്കാനൊരു യാത്ര പോയാലോ? അശ്വതി ശ്രീകാന്ത് തന്റെ പുതിയ പുസ്തകത്തിലൂടെ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത് മറ്റെങ്ങോട്ടുമല്ല, നമ്മളിലേക്ക് തന്നെയാണ്. വിട്ടുകളയേണ്ട ഭാരങ്ങളെ ഇറക്കിവെക്കാനും, ഉള്ളിലെ ആ പഴയ കുസൃതിക്കുട്ടിയെ വീണ്ടും ചേർത്തുപിടിക്കാനും ഈ പുസ്തകം നിങ്ങളെ പഠിപ്പിക്കും. ‘നോ’ പറയേണ്ടിടത്ത് ആർജ്ജവത്തോടെ അത് പറയാനും, നാളത്തേക്ക് മാറ്റിവെക്കാതെ ഇന്നിൽ ജീവിക്കാനും പഠിക്കുമ്പോൾ സന്തോഷം എന്നത് ഒരു സമവാക്യം പോലെ ലളിതമാകും. ‘എനിക്കിഷ്ടമുള്ള ഞാൻ’ ആയി മാറാൻ നിങ്ങൾ തയ്യാറാണോ? എങ്കിൽ ഈ യാത്ര ഇവിടെ തുടങ്ങുന്നു…

    Original price was: ₹320.00.Current price is: ₹256.00.
  • -15%

    System Out Complete

    ഏത് ഏമാൻമാരോടും ചോദ്യങ്ങൾ ചോദിക്കാനും മറുപടി ആവശ്യപ്പെടാനും നീതി ഉറപ്പാക്കാനും സാധാരണ പൗരന് അധികാരം ഉറപ്പാക്കുന്നതാണ് വിവരാവകാശ നിയമം(RTI). ഇവിടെയും പഴുതുകൾ ഉപയോഗിച്ചു രക്ഷപ്പെടുന്ന ഉദ്യോഗസ്ഥപ്രഭുക്ക ളുണ്ട്. ഇനി അതു നടക്കില്ല. സിസ്റ്റത്തിനുള്ളിൽ പ്രവർത്തിച്ച് അതിനുള്ളിലെ കളികൾ മനസ്സിലാക്കിയ ഒരു ഉദ്യോഗസ്ഥന്റെ അനുഭവപാഠങ്ങൾ. അപേക്ഷ തയാറാക്കുന്ന വിധം. ചോദ്യങ്ങൾ ഉന്നയിക്കേണ്ട വിധം വിവരാവകാശ കമ്മിഷനിൽ പരാതി സമർപ്പിക്കേണ്ട രൂപരേഖ. അപേക്ഷയ്ക്കു മറുപടി വൈകിയാൽ, നിരസിച്ചാൽ, വിവരം ലഭ്യമല്ല എന്ന പ്രതികരണം ലഭിച്ചാൽ എന്തുചെയ്യണം? വിവരാവകാശനിയമം ആരും നൂലിൽ കെട്ടിയിറക്കിയതല്ല. ദാനം നൽകിയതുമല്ല. സമൂഹത്തിന്റെ ഏറ്റവും താഴേത്തട്ടിൽ നിന്നുയർന്നുവന്ന പോരാട്ടങ്ങളുടെ അനന്തരഫലമാണ്. തിരുവായ്ക്ക് എതിർവായുണ്ടെന്ന് അധികാരകേന്ദ്രങ്ങളെ ബോധ്യപ്പെടുത്തിയ ഇന്ത്യൻ ജനാധിപത്യത്തിന്റെ ഈ മഹാവകാശം എങ്ങനെ ബുദ്ധിപൂർവം വിനിയോഗിക്കണമെന്ന് പ്രശാന്ത് നായർ IAS ലളിതമായി വിവരിക്കുന്നു.

    Original price was: ₹290.00.Current price is: ₹247.00.
  • -20%

    Subhashitham Chathurbhasha

    സംസ്കൃതഭാഷയിലെ അമൂല്യരത്നങ്ങളാണ് സുഭാഷിതങ്ങൾ. വീണ്ടും വീണ്ടും ചിന്തിപ്പിക്കാനും രസിപ്പിക്കാനും കഴിയുന്നവയാണ് അവ. ഭർത്തൃഹരി മുതൽ എത്രയോ കവികൾ സുഭാഷിതങ്ങൾ രചിച്ചിട്ടുണ്ട്. രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങളിൽനിന്ന് ഉദ്ധരിച്ച വയുമുണ്ട്. സംസ്കൃതം, മലയാളം, ഇംഗ്ലീഷ്, ഫ്രഞ്ച് എന്നീ ഭാഷകളിലുള്ള ഈ ഗ്രന്ഥം എല്ലാവർക്കും ഉപകരിക്കും.

    Original price was: ₹300.00.Current price is: ₹240.00.