New Arrivals - Other Publishers

  • -20%

    Nombarangal

    യാതനകളും വേദനകളും മരവിപ്പിച്ച മനസ്സാലെ ജീവിത ദുരിതക്കയത്തിൽ തുഴയുമ്പോൾ, ആ യാത്രയിൽ താങ്ങായി നിൽക്കേണ്ട പ്രിയപ്പെട്ടവളുടെ ശകാരശരങ്ങൾ ഗോവിന്ദൻകുട്ടിയെ തളർത്തി. സ്നേഹബന്ധത്തിനു വിലനൽകാതെ, മരണത്തിനു കീഴടങ്ങാതെ, സമാധാനപാതയിൽ കുറച്ചു കാലം ഒറ്റപ്പെട്ടു ജീവിക്കുവാൻ അവനു പ്രേരണയായത് സത്യത്തിൽ എന്താണ്? വെറുപ്പ്? വൈരാഗ്യം? അതോ, ഉയിരിൻ പാതിയായവൾ തന്നെ കൈവെടിഞ്ഞു എന്ന ചിന്തയാണോ അവനെ തെരുവിൽ അലയാൻ വിട്ടത്?

    Original price was: ₹200.00.Current price is: ₹160.00.
  • -20%

    Njanapathayile Thanalidangal

    പഴയകാല ധ്യാനഗുരുക്കന്മാരുടെ ശൈലിയിലും സ്വരത്തിലും, സ്വന്തം ജീവിതത്തിലും മറ്റുള്ളവരുടെ ജീവിതങ്ങളിലും വലിയ മാറ്റങ്ങൾ സൃഷ്ട‌ിച്ച അറിയപ്പെടാത്ത അനവധി അധ്യാപകരെപ്പറ്റിയാണ് അച്ചൻ സത്യമായ സാക്ഷ്യം നൽകുന്നത്.
    അധ്യാപകന് അവനവനിലേക്കു നോക്കുവാനുള്ള ഒരു ‘ധ്യാന’പുസ്‌തക മാണെന്നു പറഞ്ഞാലും അതിൽ അതിശയോക്തിയില്ല.
    അതിന് പൂർണ്ണത നൽകുന്നത് അച്ചനിലെ അധ്യാപകൻ്റെ ആത്മദർശനവും ആത്മാർത്ഥതയും മാത്രമല്ല, അച്ചൻ്റെ ആത്മീയതയും ദൈവാഭിമുഖ്യവും വിശ്വാസവും ഭക്തിയും ഇതിനെല്ലാം അകമ്പടിനിൽക്കുന്ന സഹജീവിസ്നേഹ വുമാണെന്നതിൽ തർക്കമൊന്നുമില്ല.
    മനസ്സിൽ മറയില്ലാതെ ‘ജ്ഞാനപാതയിലെ തണലിടങ്ങൾ’ വായിക്കുന്ന അധ്യാപകർ ഭാഗ്യവാന്മാർ.
    അവതാരികയിൽ ഡോ. സിറിയക്ക് തോമസ്

    Original price was: ₹200.00.Current price is: ₹160.00.
  • -20%

    Irakal

    അക്കാദമിക വനങ്ങളായി പരിണമിച്ചുകൊണ്ടിരിക്കുന്ന കലാലയങ്ങളുടെ ഒരു പരിച്ഛേദമാണ് ഈ നോവൽ വരച്ചിടുന്നത്. കോളേജധ്യാപകർ മുതൽ വലിയ വിദ്യാഭ്യാസമൊന്നുമില്ലാത്ത തനി നാടൻ മനുഷ്യന്മാർ വരെയുള്ള, പലതരം പശ്ചാത്തലങ്ങളിൽനിന്നുള്ള വൈവിധ്യമാർന്ന ഒട്ടേറെ കഥാപാത്ര ങ്ങളുടെ സാന്നിധ്യവും, അവരെ സൃഷ്‌ടിക്കുന്നതിൽ നോവലിസ്‌റ്റ് കാണിച്ച അസാമാന്യമായ മിടുക്കും, അവർ സംസാരിക്കുന്ന പലതരം നാട്ടുഭാഷകളും, ഉടനീളം ചിതറിക്കിടക്കുന്ന സൂക്ഷ്‌മനർമ്മവും ആക്ഷേപഹാസ്യ ശകലങ്ങളും ഈ നോവലിനെ ഏറെ വശ്യവും വായനാസുഖം നൽകുന്നതുമാക്കുന്നു. സവിശേഷമായ ആഖ്യാനശൈലികൊണ്ടുകൂടി ഏറെ ശ്രദ്ധേയമാണ് ഈ നോവൽ.
    -ഡോ. പി.കെ. പോക്കർ

    2024-ലെ തുളുനാട് അവാർഡ് നേടിയ കൃതി

    Original price was: ₹250.00.Current price is: ₹200.00.
  • -20%

    Subhashitham Chathurbhasha

    സംസ്കൃതഭാഷയിലെ അമൂല്യരത്നങ്ങളാണ് സുഭാഷിതങ്ങൾ. വീണ്ടും വീണ്ടും ചിന്തിപ്പിക്കാനും രസിപ്പിക്കാനും കഴിയുന്നവയാണ് അവ. ഭർത്തൃഹരി മുതൽ എത്രയോ കവികൾ സുഭാഷിതങ്ങൾ രചിച്ചിട്ടുണ്ട്. രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങളിൽനിന്ന് ഉദ്ധരിച്ച വയുമുണ്ട്. സംസ്കൃതം, മലയാളം, ഇംഗ്ലീഷ്, ഫ്രഞ്ച് എന്നീ ഭാഷകളിലുള്ള ഈ ഗ്രന്ഥം എല്ലാവർക്കും ഉപകരിക്കും.

    Original price was: ₹300.00.Current price is: ₹240.00.
  • -20%

    Jacobinte Swargam

    കൈതക്കൃഷിയും വന്യതയും നിറഞ്ഞ ഒരു മലയോരഗ്രാമത്തിലെ ഏകാന്തമായ കരിങ്കൽ ക്വാർട്ടേഴ്സിലാണ് നോവലിലെ പ്രധാന കഥാപാത്രമായ ജേക്കബ് താമസിക്കുന്നത്. ഓരോ രാത്രിയിലും സ്വയംഭോഗത്തിനു ശേഷം ആ കടലാസുകഷണം കട്ടിലിനടിയിൽ നിക്ഷേപിക്കുന്നത് അവൻ്റെയൊരു ദിനചര്യയാണ്. എന്നാൽ കട്ടിലിനടിയിൽനിന്ന് ആ കടലാസുകഷണങ്ങൾ അപ്രത്യക്ഷമാകുന്ന തോടെയാണ് നോവലിൻ്റെ ഗതി മാറുന്നത്. എലിയോ പൂച്ചയോ ആണെന്നു കരുതി യുക്തിപൂർവ്വം അവൻ നടത്തുന്ന പരീക്ഷണങ്ങ ളെല്ലാം പരാജയപ്പെടുന്നതോടെ, കാണാൻ കഴിയാത്ത അമാനു ഷികമായ എന്തോ ഒന്ന് തൻ്റെ മുറിയിലുണ്ടെന്ന് അവന് മനസ്സിലായിത്തുടങ്ങുന്നു.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Vettakuttiyamma

    വേട്ടക്കുട്ടിയമ്മ ജി.ആർ ഇന്ദുഗോപൻ പിഴയ്ക്കാത്ത ഉന്നമായിരുന്നു കുട്ടിയമ്മയുടെ കരുത്ത്. ‘എനിക്കൊരു പേടിയുമില്ല. വെടി കൊണ്ടില്ലേൽ ഒരു പോത്തിന്റെ കൊമ്പിലിരിക്കും എന്റെ ഉയിര് എന്നെനിക്കറിയാം’. – കുട്ടിയമ്മ. വേട്ട നിരോധിച്ചു. ഇനിയൊരു വേട്ടക്കഥ ഉണ്ടാകുമോ ? കന്യാസ്്ത്രീയാകാൻ പഠിക്കുമ്പോൾ, വിധി മറയൂർ കാടുകളിലേക്ക് തിരിച്ചുവിളിച്ച് വേട്ടക്കാരിയാക്കി മാറ്റിയ കേരളത്തിലെ ഏക വനിതാശിക്കാരിയുടെ അസാമാന്യമായ ജീവിതകഥ. നീലമേഘത്തേവൻ എന്ന കൊള്ളക്കാരനെതിരെ ആദിവാസിസ്ത്രീകളെ ചേർത്ത് കുട്ടിയമ്മ നടത്തിയ നേർക്കുനേർ യുദ്ധങ്ങൾ ഇന്നും മിത്തുകളായി മറയൂർ കാടുകളിലുണ്ട്. ഏത് ഒറ്റയാന്റെ മുന്നിലും , കാടായാലും, നാടായാലും ഇച്ഛാശക്തിയുണ്ടെങ്കിൽ സ്ത്രീക്ക് ഈ ലോകത്ത് ഒന്നിനെയും പേടിക്കേണ്ടതില്ലെന്ന് കുട്ടിയമ്മയുടെ ജീവിതം തെളിയിക്കുന്നു. കുട്ടിയമ്മ സ്വന്തം ജീവിതം പറയുകയാണ്. എഴുത്തിനെ രസകരമായ, ഉദ്വേഗഭരിതമായ വായനയാക്കിമാറ്റിയ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനിലൂടെ.

    Original price was: ₹200.00.Current price is: ₹160.00.
  • -20%

    Tharangangalil 2.0

    നാൽപത്തിയേഴു വർഷമായി മലയാളിയുടെ നർമബോധത്തിനു തിരികൊളുത്തുന്ന ആക്ഷേപഹാസ്യ പംക്തിയാണ് മലയാള മനോരമയിലെ ‘തരംഗങ്ങളിൽ/പനച്ചി’. ഇന്ത്യൻ ദിനപത്രങ്ങളിൽ ഇത്രയേറെക്കാലം ഇടവേളയില്ലാതെ തുടർന്ന മറ്റൊരു പംക്തിയില്ല. തരംഗങ്ങളിൽ/പനച്ചി പംക്തിയുടെ രജതജൂബിലി വേളയിൽ 2004–ൽ പ്രസിദ്ധീകരിച്ച സമാഹാരത്തിനു ശേഷമുള്ള കുറിപ്പുകളിൽനിന്നു തിരഞ്ഞെടുത്ത മനോഹര രചനകളാണ് ഈ പുസ്തകത്തിൽ.

    Original price was: ₹390.00.Current price is: ₹312.00.
  • -20%

    Greeshmathile Mazha

    മനുഷ്യർ മാത്രമാണ് ദുഃഖിതർ എന്ന ആപ്ത വാക്യം കഥാപാത്രങ്ങളിലൂടെ ആവിഷ്കരിക്കുന്ന ഗ്രീഷ്‌മത്തിലെ മഴ, നോവൽ രചനയുടെ പുതിയ അർത്ഥതലങ്ങളിലേക്കും ദാർശനികവ്യഥകളിലേക്കും വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു. ആധുനികമനുഷ്യന്റെ അസ്തിത്വമന്വേഷിച്ചലയുന്ന ശൂലപാണി എന്ന കഥാപാത്രത്തിലൂടെ അനാവരണം ചെയ്യുന്ന നോവൽ, പുഞ്ചവയലുകൾ നെടുവീർപ്പിടുന്ന ഗ്രാമക്കാഴ്ചകളുടെയും അരക്ഷിതമായ ജന്മങ്ങളുടെയും ആവിഷ്കാരം,

    Original price was: ₹140.00.Current price is: ₹112.00.
  • -20%

    Venal

    ഭൂമിയിലുള്ള സകലർക്കും ഓരോതരം അസ്വസ്ഥതകളില്ലാതെ ജീവിക്കാനാകില്ലെന്ന രാമൻകുട്ടിയുടെ തത്ത്വചിന്തയിലൂടെ വികസിക്കുന്ന നോവൽ. സത്യത്തിൻ്റെ മുഖം എത്ര ക്രൂരമാണ് എന്ന ചിന്ത പ്രപഞ്ചാരംഭം മുതലുള്ള നീതിവാക്യമാണെന്നതാണ് ഈ കൃതിയുടെ അന്തസ്സത്ത. പശുവിനെ നഷ്‌ടപ്പെട്ട് ഒരാൾ അന്വേഷിച്ചു നടക്കുന്നത് പശുവിനെ മാത്രമല്ല, തൻ്റെ തന്നെ ലോകത്തെയാണ് എന്നതും എവിടെ അലഞ്ഞാണ് തന്നെത്തന്നെ കണ്ടെത്തുക എന്നതും നോവൽ നൽകുന്ന വെളിപാടാണ്. മണ്ണിൻ്റെ മണമുള്ള കൃതി.

    Original price was: ₹130.00.Current price is: ₹104.00.
  • -20%

    Marachottile Veyilcheelukal

    വയനാട്ടിലെയും ഉത്തരേന്ത്യന്‍ നാടുകളിലേയും അമേരിക്കന്‍ ഐക്യനാടുകളിലേയും പര്യടനങ്ങള്‍ക്കിടയില്‍ വത്സല ചിന്തിയെടുത്ത അനുഭവത്തിന്റെ ചീളുകള്‍.
    എഴുത്തിന്റെ ദേശം, എഴുത്തിന്റെ സൗഹൃദം, എഴുത്തിന്റെ നിയോഗം എന്നിങ്ങനെ മൂന്നുതലങ്ങളിലായി ഈ വെയില്‍ച്ചീളുകള്‍ പ്രത്യക്ഷപ്പെടുന്നു.
    വയനാടന്‍ കാടുകളിലെ ആദിവാസികള്‍ക്കിടയിലെ ജീവിതാനുഭവങ്ങളാണ് ‘എഴുത്തിന്റെ ദേശ’ത്തില്‍.
    എഴുത്തു ജീവിതവുമായിട്ടിടപഴകുകയും സര്‍ഗ്ഗാത്മകതയുടെ അനുഭവപാഠങ്ങള്‍ കൈമാറുകയും ചെയ്ത യശ്വസികളായ ഏതാനും എഴുത്തുകാരെക്കുറിച്ചുള്ള ഓര്‍മ്മകളാണ് ‘എഴുത്തിന്റെ സൗഹൃദം’
    സമൂഹത്തിന്റെ പരിവര്‍ത്തനത്തിനും പുരോഗമനത്തിനും വേണ്ടിയുള്ള വത്സലയുടെ പിടച്ചിലുകള്‍ എഴുത്തായും പ്രവൃത്തിയായും പരിണമിക്കുന്ന കാഴ്ച ‘എഴുത്തിന്റെ നിയോഗ’ത്തില്‍ കാണാം.
    വിശ്വമാനവികതയെ സ്വപ്നം കാണുന്ന ഒരെഴുത്തുകാരി ഈ വെയില്‍ച്ചീളുകള്‍ക്കിടയില്‍ നിന്നും എഴുന്നേറ്റു വരുന്നു.

    Original price was: ₹240.00.Current price is: ₹192.00.
  • -20%

    Women O Pause (Malayalam)

    ദൈവത്തിന്റെ ആത്മകഥയ്ക്കുശേഷം നടിയും എഴുത്തുകാരിയുമായ ലെന എഴുതുന്ന രണ്ടാമത്തെ പുസ്തകമാണ് വിമനോപോസ്. ഒരു സ്ത്രീയുടെ ജീവിതത്തിലെ പ്രധാനമായൊരു ഘട്ടമായ ആർത്തവവിരാമത്തിലേക്കുള്ള യാത്രയുടെ ആത്മപരിശോധനയാണ് ഈ പുസ്തകം. തന്റെ വ്യക്തിപരമായ അനുഭവങ്ങളിലൂടെ പെരിമെനോപോസ് കാലഘട്ടത്തിൽ ശരീരത്തിലും മനസ്സിലും സംഭവിക്കുന്ന മാറ്റങ്ങളെ ലെന തുറന്നു പങ്കുവെയ്ക്കുന്നു. ഹോർമോണുകളിലെ മാറ്റങ്ങൾ, മാനസിക ബുദ്ധിമുട്ടുകൾ, ശരീരത്തിലെ വ്യത്യാസങ്ങൾ എന്നിവയെ ഭയപ്പെടാതെ മനസ്സിലാക്കുകയും അതിനോട് ഇണങ്ങിക്കഴിയാനുള്ള വഴികൾ കണ്ടെത്തുകയും ചെയ്യാൻ ലെന ഈ പുസ്തകത്തിൽ പറയുന്നു. ഇത് പ്രശ്നങ്ങൾ നിറഞ്ഞൊരു യാത്രയല്ല; മറിച്ച് ഒരു സ്ത്രീയുടെ ജീവിതത്തിലെ സ്വാഭാവികമായ മാറ്റവും ആത്മബോധത്തിലേക്കുള്ള ഒരു വഴിയും ആണ്. ഈ ഘട്ടത്തിൽ സ്ത്രീകൾ നേരിടുന്ന മാറ്റങ്ങളെ അവരുടെ പങ്കാളികൾക്കും മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു പുസ്തകമാണ് വിമനോപോസ്. ജീവിതത്തിലെ ഈ ഘട്ടത്തെ ഭയമോ ആശങ്കയോ ഇല്ലാതെ സ്വീകരിക്കാനും അതിലൂടെ പുതിയൊരു ആത്മബോധം കണ്ടെത്താനും പ്രേരിപ്പിക്കുന്ന പ്രചോദനാത്മകമായ കൃതിയാണ് വിമനോപോസ്.

    Original price was: ₹299.00.Current price is: ₹239.00.
  • -20%

    THARI

    നെല്ലിപ്പാടം എന്ന ഒരു ചെറിയ ഗ്രാമത്തിൽ അപ്രതീക്ഷിതമായി, ദുരൂഹസാഹചര്യത്തിൽ കണ്ടെത്തുന്ന ഒരു മൃതദേഹത്തിനെ ആസ്പദമാക്കിയാണ് നോവൽ വികസിക്കുന്നത്. ഇത്തരമൊരു സംഭവം ആദ്യമായി നടക്കുന്ന ആ ഗ്രാമത്തിലെ മനുഷ്യരുടെ സമാധാനം നഷ്ടമാകുന്നു. തുടർന്ന് നടക്കുന്ന അനേകം വിചിത്രമായ സംഭവങ്ങൾക്കൊടുവിൽ താരി എന്ന പെൺകുട്ടിയുടെ ദുരൂഹമായ മരണത്തിലേക്ക് കഥ നീങ്ങുന്നു. അവളുടെ മരണത്തിന് കാരണക്കാരായവർ ഒന്നൊന്നായി, ക്രൂരമായി കൊല ചെയ്യപ്പെടുന്നു. പ്രണയവും പ്രതികാരവും വിശ്വാസങ്ങളും ഇഴപിരിഞ്ഞുകിടക്കുന്ന ഒരു ഹൊറർ ത്രില്ലറാണ് താരി.

    Original price was: ₹280.00.Current price is: ₹224.00.
  • -20%

    Yamadhari

    യമധാരി രാജീവ് ശിവശങ്കർ ഗുപ്തമായും അല്ലാതെയും തുടർന്നുപോരുന്ന ഒരു നിഗൂഢ വിശ്വാസത്തെ പ്രമേയമാക്കുന്ന ഭ്രമാത്മക നോവൽ. മരണദേവനായ കാലനെ ആരാധിക്കുന്ന വിഭാഗം കേരളത്തിലുമുണ്ടോ? ഈ എഐ യുഗത്തിൽ? ഗ്രാമ–നഗര ഭേദമന്യേ അവർ നമ്മുടെയിടയിലുണ്ടോ? അന്ധതയുടെ ആ ഇരുണ്ടലോകത്തെ യുക്തിബോധത്തിന്റെയും വിശ്വാസത്തിന്റെയും ശക്തികൊണ്ട് എതിരിടുന്ന നരേന്ദ്രന്റെ കഥയാണിത്. എഴുത്തുകാരനെ ഭേദിച്ചുകൊണ്ട് കടന്നുപോകുന്ന കഥാപാത്രങ്ങൾ. ജീവിതവും മരണവുമായി ബന്ധപ്പെട്ട രഹസ്യ അറകൾ തുറന്നിടുന്ന രചന.

    Original price was: ₹450.00.Current price is: ₹360.00.
  • -15%

    Women-O-Pause

    In Women-O-Pause, Lenaa Kumar invites you into a year of profound transformation. In 2024, she received a sudden wave of social media attention just as her life shifted dramatically through marriage, relocation and an unexpected initiation: perimenopause. Rather than viewing it as a decline, she reframed this transition as ‘Womenescence’—a powerful awakening into the next phase of womanhood.
    Amid the whirlwind of public visibility and private change, she refused to accept confusion, discomfort and pharmaceutical dependence. Instead, she turned to extensive research, lifestyle changes and natural healing practices rooted in holistic wellness and ancient traditions.
    The result is both a memoir and a guide—a practical yet deeply reflective blueprint for women to help them navigate perimenopause and menopause with greater awareness, agency and vitality. Through personal insight and actionable tools, Women-O-Pause challenges conventional narratives while encouraging women to reconnect with the cyclical intelligence of their bodies.
    Featuring insights from professional doctors who offer medical insight and clinical perspectives, this book bridges lived experience with modern science. It ultimately reframes menopause not as a problem to be solved but as a powerful rite of passage.

    Original price was: ₹399.00.Current price is: ₹339.00.
  • -20%

    MAANASAMITHRAM

    കഥയിലെ ഓരോ സംഭവവും വായനക്കാരന്‍ നറുക്കിട്ടു തിരഞ്ഞെടുക്കുന്ന നോവലാണ് കോര്‍ത്തസാറിന്റെ ‘ഹോപ്‌സ്‌കോച്ച്.’ ബോര്‍ഹസിന്റെ ‘പിരിയന്‍ വഴികളുടെ ഉദ്യാന’ത്തില്‍ പകിട തുറന്നിടുന്ന എല്ലാ സാദ്ധ്യതകളെയും ഒരേ സമയം യാഥാര്‍ത്ഥ്യമായെടുത്ത് കഥ മുന്നേറുന്നു. യാതൊന്നാണോ അതായിരുന്നാല്‍ മതി എന്തുമാകാന്‍ എന്നിടത്താണ് ശരിക്കുള്ള കളി. എല്ലാം എല്ലാത്തില്‍നിന്നും ഒഴിഞ്ഞിരിക്കുന്ന ഈ കളിക്കളത്തിന്റെ ശാന്തിയും ഭീകരതയുമാണ് ഉണ്ണിയുടെ കഥകളില്‍.
    – സനില്‍ വി.

    ഉണ്ണിയുടെ കഥകളില്‍നിന്ന് സാമാന്യമായി ഒരു സമസ്യയെ നിര്‍ദ്ധരിച്ചെടുക്കുക എളുപ്പമല്ല. ഓരോ കഥയും ഭാവപരമായി മറ്റൊന്നില്‍ നിന്ന് കണിശമായ അകലം പാലിക്കുന്നു. ഈ കഥകള്‍ ഭാഷയുടെയും ചരിത്രത്തിന്റെയും ബന്ധനങ്ങളില്‍നിന്ന് കുതറി പ്രകൃതയാഥാര്‍ത്ഥ്യത്തിന്റെ ഉറവകളിലേക്ക് സഞ്ചരിക്കുന്നവയാണ്. ഈ ഭാവനയുടെ രാഷ്ട്രീയമൂല്യമാണ് പ്രസ്തുത കഥകളെ പ്രസക്തമാക്കുന്നത്.
    -ഡോ. അനില്‍ കെ.എം.

    ഗംഭീരവിക്രമ, നെടുമോഹനിദ്ര, എഴുത്തച്ഛന്‍, മലമുകളില്‍ രണ്ടുപേര്‍, അദൃശ്യന്മാരസത്തുക്കള്‍, ചിത്രപടം, അവിഹിതസുന്ദരലോകം, മാനസമിത്രം, പെപ് പൈപ്പര്‍ എന്നിങ്ങനെ ഒമ്പതു കഥകള്‍.

    ഉണ്ണി ആറിന്റെ ഏറ്റവും പുതിയ കഥാസമാഹാരം.

    Original price was: ₹210.00.Current price is: ₹168.00.
  • -20%

    MANUSHYASAREERAVUM RASAPADARTHANGALUM

    രാസമൂലകങ്ങളാൽ നിർമ്മിതമാണ് ഭൂമിയും ജീവജാലങ്ങളും. നമ്മുടെ ശരീരത്തിൽ ഈ മൂലകങ്ങൾ ആന്തരികമായി പ്രവർത്തിക്കുന്നത് എങ്ങനെ എന്നു വിശദീകരിക്കുകയാണ് ഇവിടെ ഗ്രന്ഥകാരൻ. മനുഷ്യന്റെ മനോഘടനയെ വികലമാക്കി അവനെ നാശത്തിന്റെ ഗർത്തത്തിൽ തള്ളുന്ന ലഹരിവസ്തുക്കളിലെ രാസപദാർത്ഥങ്ങളും പ്രപഞ്ചത്തിലെ രാസമൂലകങ്ങളുമായുള്ള താരതമ്യം നിങ്ങൾക്കിതിൽ വായിച്ചറിയാം. അങ്ങനെ നാം നേരിടുന്ന ഒരു സാമൂഹിക വിപത്തിന്റെ ഭയാനകമായ ആഴം തിരിച്ചറിയാം. ആരോഗ്യമുള്ള സന്താനങ്ങളുടെ സൃഷ്‌ടിയിൽ സദാ വ്യാപൃതയായ പ്രകൃതിയെ മാതൃകയാക്കി, ജീവിതത്തിൽ നിന്നും ലഹരിയെ അകലെയകലെ നിർത്തുവാനുള്ള ഒരു ആഹ്വാനമാണ് ഈ പുസ്ത‌കം.

    Original price was: ₹180.00.Current price is: ₹144.00.