-
IBSENTE NADAKANGAL : SOULHOOGILE VIRUNNAGOSHAM, KADALPPORALIKAL
₹240.00Original price was: ₹240.00.₹192.00Current price is: ₹192.00.നാടോടിസംസ്‌കൃതിയുടെ വേരുകളായ ഐതിഹ്യകഥകളില്‍നിന്ന് ആവേശമുള്‍ക്കൊണ്ട് രണ്ടു രചനകളാണ് ഈ സമാഹാരത്തില്‍. നാടന്‍പാട്ടിന്റെ ഇതിവൃത്തത്തെ നാടകയരങ്ങിലേക്കു പരാവര്‍ത്തനം ചെയ്യുകയായിരുന്നു ഇബ്സനിലെ പ്രതിഭ. സോള്‍ഹൂഗിലെ അധികാരിയുടെ വിരുന്നുശാലയിലേക്കാണ് ആദ്യനാടകത്തിന്റെ തിരശ്ശീലയുയരുന്നത്. ദ്വേഷത്തിന്റെ വിഷംകലര്‍ന്ന വീഞ്ഞുചഷകമുയര്‍ത്തി മാനുഷികദൗര്‍ബല്യങ്ങള്‍ക്ക് നിണബലിയര്‍പ്പിക്കുകയാണ് ‘സോള്‍ഹൂഗിലെ വിരുന്നാഘോഷം.’ കടല്‍ക്കൊള്ളക്കാരായ വൈക്കിംഗുകളുടെ വീരപരിവേഷം പശ്ചാത്തലമാകുന്ന രണ്ടാം നാടകം, രക്തപ്പക തകര്‍ത്തുതരിപ്പണമാക്കുന്ന ബന്ധങ്ങളിലേക്കു തുഴയെറിയുന്നു. ഒരു കലഹപ്രിയയുടെ പ്രതികാരദാഹം ഹെല്‍ഗലാന്‍ഡ് ദ്വീപിനുമീതെ കാര്‍മേഘങ്ങള്‍ തീര്‍ത്ത് ദുരന്തമഴയായി പെയ്തിറങ്ങുകയാണ് ‘കടല്‍പ്പോരാളികളില്‍.’
-
KUTTIKALODOPPAM
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.”നിരൂപണത്തിലെ അമ്മമനസ്സാണ് ലീലാവതി ടീച്ചര്‍. കുട്ടികള്‍ക്കായി അപൂര്‍വമായേ അവര്‍ തൂലിക ചലിപ്പിച്ചിട്ടുള്ളൂ. ആ അപൂര്‍വതകളില്‍ മുഖ്യമാണ് ഈ ലഘുഗ്രന്ഥം. കാവ്യ-കലാസംസ്‌കാരങ്ങളിലൂടെ മൂല്യബോധത്തിന്റെ പ്രസരണം പിഞ്ചുമനസ്സുകളില്‍ എങ്ങനെ സാധ്യമാക്കാമെന്ന ചിന്തയില്‍നിന്നാണ് ഈ പുസ്തകത്തിന്റെ പിറവി. കുട്ടികളുടെ മനസ്സില്‍ സംസ്‌കാരത്തിന്റെ അനുരണനങ്ങള്‍ ഉണ്ടാക്കുംവിധമാണ് ഇതിന്റെ രചന. നിശ്ചയമായും പുതുയുഗപൈതങ്ങള്‍ക്കുള്ള അക്ഷരങ്ങളുടെ അക്ഷയ നിധി തന്നെയാണിത്.”
– അവതാരികയില്‍ ഡോ. കെ. ശ്രീകുമാര്‍ -
VAROO NAKSHATRANGALKAPPURAM POKAM
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.ആ നാട്ടില്‍ ആരും ഒരു സ്വപ്നവും കണ്ടില്ല… കാരണം, സ്വപ്നം കാണാനുള്ള കഴിവ് ആ നാടിന്റെ അതിര്‍ത്തിക്കകത്ത് ആര്‍ക്കും ഇല്ലായിരുന്നു. സ്വപ്നമെന്നാല്‍ എന്തെന്ന അറിവുതന്നെ ആര്‍ക്കും ഇല്ല…
പകല്‍ക്കിനാവില്‍ മുഴുകിയ രാജാവിനേറ്റ മഹര്‍ഷീശാപത്തിന്റെ ഫലമായി സ്വപ്നങ്ങള്‍ അന്യമായ ഒരു ദേശം. ഈ ശാപത്തില്‍ നിന്നു ദേശവാസികളെ മോചിപ്പിക്കാനുള്ള നിയോഗം രണ്ടു കുട്ടികള്‍ക്കായിരുന്നു – മേധയ്ക്കും പ്രതിഭയ്ക്കും. നാടുവിട്ട സ്വപ്നങ്ങള്‍ കുടിയേറിയിരിക്കുന്നത് പുണര്‍തം നക്ഷത്രത്തിലാണെന്നു മനസ്സിലാക്കുന്ന അവര്‍, അനന്തതയില്‍ കണ്‍ചിമ്മുന്ന ആ നക്ഷത്രത്തില്‍ നിന്നു കാണാക്കിനാവുകള്‍ വീണ്ടെടുക്കുവാന്‍ ഒരുങ്ങുന്നു. ചന്തമേറുന്ന കനവുകളും നിനവുകളുമായി മടങ്ങിയെത്തുന്ന അവര്‍ നാട്ടിലങ്ങോളമിങ്ങോളമുള്ള മനസ്സുകളില്‍ അവ പാകിമുളപ്പിക്കുന്നു, വിടര്‍ന്നുവിലസാന്‍ ഇടനല്കുന്നു. -
NAYATTU
₹160.00Original price was: ₹160.00.₹128.00Current price is: ₹128.00.കാമവും ക്രോധവുമൊക്കെ ഉരുകിത്തിളച്ചു പുറത്തേക്കുവമിക്കുന്ന അഗ്‌നിപര്‍വതമുഖങ്ങളാണ് കാക്കനാടന്‍ കഥാപാത്രങ്ങളുടെ ഉള്ളകം. വൈകാരികവും വൈചാരികവുമായ തീവ്രവികിരണങ്ങളേല്പിക്കുന്ന ഉഷ്ണമേഖല. ഇതിലെ രണ്ടു നോവലെറ്റുകളും ശിലാശില്പങ്ങള്‍പോലെ കൊത്തിവെക്കുന്നതും മനുഷ്യന്റെ കരുത്തും ദൗര്‍ബല്യവും തന്നെ. വിസ്മൃതിയില്‍ പിടഞ്ഞെണീറ്റ അന്ധകാരാവൃതമായ ഒരു മുഖവും നെടുവീര്‍പ്പിന്റെ ഒച്ചയും തുടലൂരിവിടുന്ന അലര്‍ച്ചയാണ് ‘നായാട്ട്’ -കീഴടക്കിയവന്‍ പരാജിതനാകുന്നതിന്റെ ദൃഷ്ടാന്തം. കാലം ചിതറിച്ചുകളഞ്ഞ ഒരു രാഷ്ട്രീയസിദ്ധാന്തത്തിന്റെ വര്‍ത്തമാനകാലസാധുതയെ സഹാനുഭൂതിയോടെ വീക്ഷിക്കുന്നു ‘ഗാവ്രിലോ പ്രിന്‍സിപ്പ്’ – വിപ്ലവവായാടിത്തത്തിന് സമചിത്തതയുടെ നിര്‍വചനം
-
PSC MUNVARSHA CHODYOTHARANGAL
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.PSC പരീക്ഷകളില്‍ ചോദിക്കുന്നവയില്‍ പാതിയിലേറെ, മുന്‍വര്‍ഷങ്ങളിലെ ചോദ്യങ്ങളുടെ ആവര്‍ത്തനമാണ്. പോയവര്‍ഷങ്ങളിലെ ചോദ്യങ്ങള്‍ ഏതൊക്കെയാണെന്ന് അറിയുകയും അവ ഹൃദിസ്ഥമാക്കുകയും ചെയ്താല്‍ത്തന്നെ നിങ്ങള്‍ക്കും റാങ്ക് ലിസ്റ്റില്‍ ഇടം കണ്ടെത്തുവാനാകും. പൊതുവിജ്ഞാനവിഭാഗത്തില്‍, മുന്‍വര്‍ഷങ്ങളില്‍ PSC ചോദിച്ച ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളുമാണ് ഈ പഠനസഹായിയില്‍. വീണ്ടും വീണ്ടും, പ്രത്യക്ഷപ്പെടുന്നതിനാല്‍, ഒരു ഉദ്യോഗാര്‍ഥിയെ സംബന്ധിച്ച് ഈ ചോദ്യോത്തരങ്ങള്‍ക്ക് പ്രാധാന്യം ഏറെയാണ്
-
KUNJIKURUVIYUM KUNJUNGALUM (Multi-colour)
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.മനുഷ്യനിലും മനുഷ്യനന്മയിലുമുള്ള വിശ്വാസത്തെ വളര്‍ത്തി നമ്മുടെ കുരുന്നുകളുടെ ഇളംചിറകുകള്‍ക്ക് ശക്തിപകരുന്ന മനോഹരമായ ഒരു നീണ്ടകഥ. രോഗങ്ങളാലും ദുരിതങ്ങളാലും വലയേണ്ടിവരുന്ന ജീവിതാവസ്ഥകളില്‍പോലും അന്യരിലേക്കു ഒരു തൂവല്‍സ്പര്‍ശമായി നീളേണ്ട കാരുണ്യത്തിന്റെ കരങ്ങളെക്കുറിച്ചാണ് അല്ലിമലര്‍ക്കാട്ടിലെ കുഞ്ഞിക്കുരുവി നമ്മെ പഠിപ്പിക്കുന്നത്. ലോകം മുഴുവന്‍ ഒറ്റപ്പെടുത്തുന്നുവെന്നു തോന്നുമ്പോഴും, അതില്‍ വേദനിക്കാതെ, സ്നേഹസാമീപ്യങ്ങളുടെതീരങ്ങളെ, സമൃദ്ധിയുടെ തേന്‍കൂടുകളെ കിനാവുകാണാനും അവിടേക്ക് പറന്നുയര്‍ന്ന്, ആ മധുനുകര്‍ന്ന്, വരുംതലമുറകളുടെ ചുണ്ടുകളിലേക്കത് പകരുവാനും ഈ കുഞ്ഞിക്കുരുവിയുടെ ചിറകടിയൊച്ചകള്‍ നമുക്ക് മാതൃകയാകട്ടെ.
-
HRIDAYATHIL NINNULLA CHODYANGAL
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00.ഹൃദ്രോഗത്തെക്കുറിച്ചും അതിനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചും അറിയുകയെന്നത് ചികിത്സയില്‍ പ്രധാനമാണ്. എന്നാല്‍, സാമൂഹികമാധ്യമങ്ങളിലെയും മറ്റും അര്‍ധസത്യങ്ങള്‍ക്കും അശാസ്ത്രീയ ആശയങ്ങള്‍ക്കും പിന്നാലെയാണ് മിക്കവരും. ശരിയായ അറിവ് ചികിത്സാവിജയത്തില്‍ നിര്‍ണായകമാണെന്നിരിക്കെ, ആ ദിശയിലേക്കുള്ള ഒരു ഉറച്ച ചുവടാണ് ഈ ചെറിയ പുസ്തകം. രോഗികളില്‍നിന്നും അഭിമുഖീകരിക്കേണ്ടിവന്ന വിവിധങ്ങളായ സംശയങ്ങള്‍ കേരളത്തിലെ പ്രമുഖഡോക്ടര്‍മാര്‍ ഇവിടെ ക്രോഡീകരിച്ച്, ആര്‍ക്കും മനസ്സിലാകുന്ന ഭാഷയില്‍, സങ്കീര്‍ണതയേതുമില്ലാതെ ഉത്തരങ്ങള്‍ നല്‍കുകയാണ്. ഹൃദ്രോഗബാധിതനായ ബന്ധുവിനോ സുഹൃത്തിനോ നിങ്ങള്‍ക്കു നല്‍കാവുന്ന വിലമതിക്കാനാവാത്ത ഒരു സമ്മാനമായിരിക്കും ഈ കൈപ്പുസ്തകം.
-
ENTE BADANKAKAL
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.ചുവപ്പും പച്ചയും ഉടുപ്പിട്ട കുഞ്ഞുബദാങ്കകളുടെ ഉള്ളുപോലെ, അത്ഭുതവും ആഹ്ളാദവും അകക്കാമ്പില്‍ ചേരുന്ന, ഓര്‍ക്കുന്തോറും സ്വാദ് ഇരട്ടിയാക്കുന്ന ബാല്യകാലത്തിന്റെ പുസ്തകമാണിത്. പള്ളിക്കൂടത്തിനുമാത്രം സമ്മാനിക്കുവാനാകുന്ന ‘തീരെ ചെറിയ, എന്നാലൊരല്പം വലിയ’ സന്തോഷങ്ങളുടെ പകര്‍ത്തിയെഴുത്ത്. സ്ലേറ്റും കല്ലുപെന്‍സിലുമായി ആദ്യദിനം സ്‌കൂളിലെത്തിയ മണിക്കുട്ടി അവിടെ ആദ്യാക്ഷരം ചൊല്ലിപ്പഠിപ്പിക്കുന്ന അധ്യാപികയായി മാറുന്നു. കാലങ്ങളിലൂടെ ഒരു സൗഹൃദവും ഒരുമിച്ചു പഠിച്ചും പരസ്പരം സ്നേഹിച്ചും വളരുന്നു. അഞ്ചു കൂട്ടുകാര്‍ക്കിടയില്‍ ‘ഒരിക്കലും മുറിയാത്ത സ്വര്‍ണനൂല്‍പോലെ’ കരുതല്‍ തിളങ്ങുന്നു. നാലുമണിപ്പൂക്കളുടെ നറുചിരിയും വട്ടച്ചേങ്ങിലയുടെ ബെല്ലടിയും ചോരക്കുടുക്കന്‍ പെന്‍സിലിന്റെ കുത്തിവരയും ഉപ്പുമാവിന്റെ കൊതിമണവുമൊക്കെ ഈ നടുമുറ്റത്തും ക്ലാസ്മുറിയിലുമായി കൂട്ടുകാര്‍ക്ക് കാണാം, കേള്‍ക്കാം.
-
ORU ARABIKKADHA
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00.അറബിനാട്ടിലെ ഒരു ആഭരണവ്യാപാരിക്ക് സർവേശ്വരൻ്റെ കാരുണ്യമായി ലഭിച്ച ഓമന മകൻ. മായാവിദ്യകൾകൊണ്ടു കണ്ണുകെട്ടുന്ന, മനസ്സുകവരുന്ന മാന്ത്രികരുടെ കഥകളോടായിരുന്നു അവനു പ്രിയം. ‘പോയാലൊരാളും തിരിച്ചുവരാത്ത ലോക’ ത്തേക്ക് പിതാവ് യാത്രയായതോടെ, അവൻ തൻ്റെ സ്വപ്നവിളക്കിനു തിരികളിടുന്നു. കച്ചവടത്തിൻ്റെയും കണക്കുകളുടെയും ലോകത്തുനിന്ന് ഉമ്മയുടെ സമ്മതത്തോടെ മാന്ത്രികവിദ്യകൾ പഠിക്കാനിറങ്ങുന്നു. ചെപ്പടിവിദ്യകൾക്കപ്പുറം യഥാർഥ മാന്ത്രികവിദ്യകളുടെ താഴും താക്കോലും കൈവശമുള്ള ഒരു ഗുരുവിനെ തേടിയെത്തിയ അവനെ കാത്തിരുന്നത് അതീവദുഷ്കരമായ ഒരു തടവുകാലമായിരുന്നു. എന്നാൽ വിഷമങ്ങളിൽ തളരാതെ, നിരാശനാകാതെ, പ്രതീക്ഷ കൈവെടിയാതെ ആ ‘ഇന്ദ്രജാലക്കാരൻ’ എല്ലാ പ്രതിബന്ധങ്ങളെയും ‘മാന്ത്രികവാടി’ വീശി അകറ്റുന്നു. ലോകമാകെ ആ കീർത്തി പടരുന്നു.
-
DESHARAVANGAL
₹450.00Original price was: ₹450.00.₹360.00Current price is: ₹360.00.1921ലെ മലബാര്‍ സ്വാതന്ത്ര്യസമരം തന്നെയാണ് ഈ നോവലിന്റെ മുഖ്യപ്രമേയം. ഏതൊരു മഹാസമരവും ചെറുതും വലുതുമായ നിരവധി സമരങ്ങളുടെ തുടര്‍ച്ചയിലാണ് സംഭവിക്കുന്നത്. ഉജ്ജ്വലമായ ആ ഐതിഹാസികസമരത്തിലേക്കു നയിച്ച ചെറുതും വലുതുമായ ധാരാളം സംഭവങ്ങള്‍ നോവലില്‍ കടന്നുവരുന്നു. മലബാറില്‍ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് നാന്ദി കുറിച്ച ചെമ്പന്‍ പോക്കരും എളമ്പുലാശ്ശേരി ഉണ്ണിമൂസ മൂപ്പനും തുടങ്ങി നിരവധി ധീരയോദ്ധാക്കള്‍ക്ക് നോവലില്‍ ജീവന്‍ തുടിക്കുന്നു. അവ മിക്കതും ജന്മിത്വത്തിനെതിരെ നടന്ന സമരംകൂടിയായിരുന്നു. ചരിത്രത്തെ അസാധാരണമായി അവതരിപ്പിക്കുന്നതിലെ കഴിവ് ഷൗക്കത്ത് എന്ന എഴുത്തുകാരന്റെ ഭാവിയില്‍ വിശ്വാസമര്‍പ്പിക്കാന്‍ നമ്മെ പ്രേരിപ്പിക്കും. ഒരു മഹാനദിയെ ചെപ്പിലൊതുക്കുന്ന മാന്ത്രികത ഈ നോവലിന്റെ ആഖ്യാനത്തില്‍ അനുഭവിക്കാം.
– പി. സുരേന്ദ്രന്‍ -
ORU C.B.I. RAIDKURIPPU
₹300.00Original price was: ₹300.00.₹240.00Current price is: ₹240.00.പട്ടക്കാരനാകാന്‍ പോയി പട്ടാളക്കാരനായ ഒരുവന്റെ ആത്മകഥയില്‍നിന്നുള്ള ചില ഏടുകളാണ് ഈ പുസ്തകത്തില്‍. എയര്‍ഫോഴ്സിലും കസ്റ്റംസിലും വര്‍ഷങ്ങള്‍ നീണ്ട ഉദ്യോഗപര്‍വവും, ചോക്കുപൊടി പുരണ്ട അധ്യാപനകാണ്ഡവുമൊക്കെ ഉള്ളടക്കമാകുന്ന താളുകള്‍. ആത്മവിശ്വാസവും ദൈവവിശ്വാസവും വഴികാട്ടിയ ഒരു യാത്രികന്റെ പാദമുദ്രകള്‍ ഈ ‘ലൈഫ്സ്റ്റോറി’കളില്‍ പതിഞ്ഞിരിക്കുന്നതു കാണാം. ഞാനെന്ന ഭാവത്തിന്റെ ഭാരമേറ്റാതെ, ഇവിടെ അത്ഭുത സമൃദ്ധമായ ഒരു ജീവിതം എഴുതപ്പെട്ടിരിക്കുന്നു. നര്‍മവും കുസൃതിയും മധുരത്തരികള്‍ വിതറിയ ഈ ‘ജീവിതപലഹാരം’ ആസ്വദിക്കുമ്പോള്‍ ‘ഇടയ്ക്ക് കണ്ണീരുപ്പും’ രുചിച്ചേക്കാം. കൈക്കൂലിക്കേസ് പ്രതി’ പുല്ലാട്ടിനും ‘ചൂതാട്ടക്കാരന്‍’ പുല്ലാട്ടിനും ‘പുല്ലാട്ട് രാമകൃഷ്ണനു’മൊക്കെ അപ്പുറം, ഇതില്‍ മിഴിവാര്‍ന്നുനില്‍ക്കുന്നത് മനുഷ്യനെ അറിയുന്ന, സ്‌നേഹിക്കുന്ന ഒരു പുല്ലാട്ടാണ്.
-
ORU KURANGAN KATHA
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.കുരങ്ങന്മാരും മനുഷ്യരും ജീവിതം തൂക്കി നോക്കുന്ന തുലാസ് ഒന്നാണോ? ഈ ചോദ്യത്തിന്, സുഗ്രീവന്റെ നേതൃത്വത്തില്‍ ഒരു വാനരപ്പട ഇവിടെ ഉത്തരംതേടുകയാണ്. ”സ്വാര്‍ഥവും സ്നേഹവും ദയയും ക്രൂരതയും അത്ഭുതകരമാംവണ്ണം കൂടിക്കലര്‍ന്ന” മനുഷ്യന്‍ എന്ന ”വിചിത്രജീവി” യുടെ ശീലങ്ങളിലേക്കും വിചാരങ്ങളിലേക്കുമാണ് ഈ കഥകളുടെ വാലറ്റം നീളുന്നത്. മനുഷ്യന്റെ വിശേഷബുദ്ധിയെ ഇവിടെ മര്‍ക്കടബുദ്ധി വെല്ലുവിളിക്കുന്നു. വൃക്ഷങ്ങളുടെ തുഞ്ചത്തും തലപ്പത്തും ചാടിച്ചാടി നടക്കുമ്പോഴും, സ്വന്തം ചെയ്തികളിലെ ന്യായവും അന്യായവും – ഔചിത്യവും അനൗചിത്യവും – ഇതിലെ കുരങ്ങച്ചന്മാര്‍ മനുഷ്യാതീതമായ വിവേകം കൊണ്ട് അളക്കുന്നു. മൃഗങ്ങളായാലും മനുഷ്യരായാലും വേണ്ടത് മമത എന്ന പ്രപഞ്ചതത്ത്വം – പ്രകൃതിനിയമം – അതാണ് ഈ ‘കുരങ്ങുകളി’ നല്കുന്ന പാഠം
-
JITHUNTE SCHOOL
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.ജിത്തുവിന്റെ ഒരു ‘ക്രഷ് ‘ വളര്‍ന്നുവളര്‍ന്ന് ‘ട്രൂ ലൗ’ ആകുന്നതിന്റെ കഥയാണിത്. പൂക്കളും ശലഭങ്ങളും പൂച്ചകളും അണ്ണാറക്കണ്ണന്മാരും ഓന്തുകളും ഒക്കെ കൂട്ടിനെത്തുന്ന സ്‌കൂളിനോടുള്ള ക്രഷ് ! ജീവിതത്തിന്റെ സര്‍വകലാശാലയായി ഇവിടെ ഒരു പാഠശാല മാറുന്നു. കൊച്ചുകൊച്ചു കാര്യങ്ങള്‍പോലും ഇവിടെ വല്യവല്യ പാഠങ്ങളായി തീരുന്നു. സ്നേഹത്തിന്റെ ‘ഹഗ്ഗ് ‘ നിര്‍ലോഭം ഏറ്റുവാങ്ങുന്ന, മിസ്സിന്റെ വാത്സല്യം ‘മിസ്സ് ‘ചെയ്യാന്‍ കഴിയാത്ത, പൊട്ടും തട്ടവും ഒന്നുപോലെ ‘ക്യൂട്ട് ‘ ആകുന്ന, ആണ്‍-പെണ്‍ വേര്‍തിരിവില്ലാതെ ആനന്ദനൃത്തം ചവിട്ടുന്ന, അമ്പലം-പള്ളി വേലിക്കെട്ടില്ലാതെ ‘ഏഞ്ചല്‍’ വേഷംകെട്ടുന്ന സുന്ദരികളും സുന്ദരന്മാരുമാണ് ഇവിടെ പഠിതാക്കള്‍. ഈ കടലാസുതാളുകളില്‍, കുഞ്ഞുഹൃദയങ്ങളിലേക്ക് ഒഴുകിനിറയാനും കിനിഞ്ഞിറങ്ങാനും വെമ്പി ‘ഗുഡ് വൈബ്സ് ‘ തുള്ളിത്തുളുമ്പുന്നു.
-
KARIMBINKALA KOLAKKESU
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.വള്ളിക്കോടുഗ്രാമത്തിലെ കരിമ്പിൻതോട്ടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കാണപ്പെടുന്ന ഒരു മൃതദേഹം. ക്രൈം സീനിലേക്കുള്ള പോലീസുനായയുടെ വരവ്. ആ ശ്വാനനാസിക, ദൂരെദൂരെ, റോഡുവക്കിലെ കുറ്റിക്കാട്ടിൽനിന്ന് ഗന്ധംപിടിച്ചു കണ്ടെത്തുന്ന ഒരു കുട. കുറ്റവാളികൾ ഉപേക്ഷിച്ചുവെന്നു കരുതുന്ന ഒരു കുടയ്ക്കുള്ളിൽ തുന്നിച്ചേർത്തിരിക്കുന്ന ഒരു എസ്റ്റേറ്റിൻ്റെ ചുരുക്കപ്പേര്. ദാരുണമായ ഒരു കൊലപാതകത്തിൻ്റെ അന്വേഷണം അവിടെ തുടങ്ങുകയായിരുന്നു- തീനാളങ്ങൾക്ക് പൂർണമായും നക്കിത്തീർക്കുവാനാകാതെപോയ ഒരു കുറ്റകൃത്യത്തിൻ്റെ ഉറവിടം തേടിയുള്ള യാത്രയുടെ ആരംഭം. ശവപരിശോധനയും സാഹചര്യത്തെളിവുകളും കേട്ടുകേൾവികളും ഊഹാപോഹങ്ങളും ഒക്കെയായി താളുകൾ മറിയുന്ന ഈ കേസ് ഡയറിയിൽ ഒരു ദേശത്തിൻ്റെ കഥകൂടി എഴുതപ്പെട്ടിരിക്കുന്നു.
-
CUTICURA
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.പുരുഷശരീരത്തിന്റെ തടവറയില്‍ ബന്ധിതമായ അലകടല്‍പോലെ ഒരു പെണ്‍മനസ്സ്. ആ കലികൊണ്ട കടലും ഉള്ളില്‍ പേറി, സ്വത്വവും സ്വാതന്ത്ര്യവും തിരഞ്ഞ് ഒരുവള്‍ തുഴഞ്ഞ ദൂരങ്ങളുടെ കഥയാണിത്. തീരം തേടി അലഞ്ഞ, തിരകള്‍ക്കു മീതെ ഉലഞ്ഞ ഒരു ജീവിതനൗകയുടെ കഥ. കണ്ണാടിക്കുമുന്നിലെ ‘പെണ്ണായിത്തീരലില്‍’ നിന്ന് ആത്മാവിനുമുന്നിലെ സ്‌ത്രൈണപൂര്‍ണതയിലേക്ക് അവള്‍ സ്വയം വീണ്ടെടുത്തതിന്റെ കഥ. ”ഇതെന്റെ ജീവിതമാണ്; എന്നെ ജീവിക്കാന്‍ അനുവദിക്കുക” എന്ന് ഇതിലെ കുപ്പിവളക്കിലുക്കങ്ങള്‍ ആവര്‍ത്തിച്ചുപറയുന്നു. പരിഹാസനോട്ടങ്ങള്‍ക്കും വഷളന്‍ചിരികള്‍ക്കും ആത്മാഭിമാനത്തിന്റെ ഭാഷയില്‍ മറുപടിയേകുന്നു. മനസ്സും ശരീരവും വ്യത്യസ്തദിശകളില്‍ പകുക്കപ്പെട്ടവരുടെ പ്രാണന്റെ മുറിവുകളില്‍ അലിവിന്റെ ലേപനം പുരട്ടുന്നു. ഓരോ ട്രാന്‍സ്‌വ്യക്തിയും അന്തസ്സോടെ ജീവിക്കുന്ന കാലത്തെ വരവേല്‍ക്കുകകൂടിയാണ്, നാടറിയുന്ന, നാടിനെയറിയുന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഇതില്‍.
-
BANANA REPUBLIC
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00.ഒറ്റപ്പെട്ടുപോയൊരു പറുദീസയാണ് ബനാന റിപ്പബ്ലിക്. ദൈവം നര്‍മവും സ്നേഹവും സന്തോഷവുമെല്ലാം ചേര്‍ത്ത് സ്വര്‍ഗം മെനഞ്ഞ നേരം ഭൂമിയിലേക്കു തെറിച്ചുവീണ ഹരിതഖണ്ഡം. മൂന്നതിരുകളും ജലത്തിന്റെ സാന്ത്വനസ്പര്‍ശംകൊണ്ടനുഗ്രഹിക്കപ്പെട്ട ഇടം. അവിടെ ജീവിച്ചവരും ജീവിച്ചിരിക്കുന്നവരുമായ നിഷ്‌കളങ്കരുടെ കഥ ഫാന്റസിയില്‍ ചാലിച്ചെഴുതിയ നോവലാണ് ബനാന റിപ്പബ്ലിക്. ചിരി കറന്‍സിയാകുന്ന നാടിന്റെ കഥ വായിക്കുമ്പോള്‍ നിങ്ങളും അറിയാതെ അവരിലൊരാളായിമാറുന്നു.
-
ORU C.B.I. RAIDKURIPPU
Original price was: ₹300.00.₹240.00Current price is: ₹240.00.പട്ടക്കാരനാകാന്‍ പോയി പട്ടാളക്കാരനായ ഒരുവന്റെ ആത്മകഥയില്‍നിന്നുള്ള ചില ഏടുകളാണ് ഈ പുസ്തകത്തില്‍. എയര്‍ഫോഴ്സിലും കസ്റ്റംസിലും വര്‍ഷങ്ങള്‍ നീണ്ട ഉദ്യോഗപര്‍വവും, ചോക്കുപൊടി പുരണ്ട അധ്യാപനകാണ്ഡവുമൊക്കെ ഉള്ളടക്കമാകുന്ന താളുകള്‍. ആത്മവിശ്വാസവും ദൈവവിശ്വാസവും വഴികാട്ടിയ ഒരു യാത്രികന്റെ പാദമുദ്രകള്‍ ഈ ‘ലൈഫ്സ്റ്റോറി’കളില്‍ പതിഞ്ഞിരിക്കുന്നതു കാണാം. ഞാനെന്ന ഭാവത്തിന്റെ ഭാരമേറ്റാതെ, ഇവിടെ അത്ഭുത സമൃദ്ധമായ ഒരു ജീവിതം എഴുതപ്പെട്ടിരിക്കുന്നു. നര്‍മവും കുസൃതിയും മധുരത്തരികള്‍ വിതറിയ ഈ ‘ജീവിതപലഹാരം’ ആസ്വദിക്കുമ്പോള്‍ ‘ഇടയ്ക്ക് കണ്ണീരുപ്പും’ രുചിച്ചേക്കാം. കൈക്കൂലിക്കേസ് പ്രതി’ പുല്ലാട്ടിനും ‘ചൂതാട്ടക്കാരന്‍’ പുല്ലാട്ടിനും ‘പുല്ലാട്ട് രാമകൃഷ്ണനു’മൊക്കെ അപ്പുറം, ഇതില്‍ മിഴിവാര്‍ന്നുനില്‍ക്കുന്നത് മനുഷ്യനെ അറിയുന്ന, സ്‌നേഹിക്കുന്ന ഒരു പുല്ലാട്ടാണ്.















