-
Paschimagattathile Desajathikal
പശ്ചിമഘട്ടം ആവാസഭൂമിയാക്കിയ പക്ഷികളെയും സസ്തനികളെയും മത്സ്യങ്ങളെയും വൃക്ഷങ്ങളെയും പ്രകൃതിസ്‌നേഹികള്‍ക്കായി, പരിസ്ഥിതിപ്രവര്‍ത്തകര്‍ക്കായി, വിദ്യാര്‍ഥികള്‍ക്കായി പരിചയപ്പെടുത്തുകയാണ് ഈ പുസ്തകം. ‘ഒരു ജീവജാതിയെ അറിയുകയാണ്, അതിനെ സംരക്ഷിക്കുന്നതിലേക്കുള്ള ആദ്യ ചുവടുവെപ്പ്’ – ഇതാണ് ഈ ഗ്രന്ഥത്തിന്റെ സന്ദേശവും ആഹ്വാനവും.
₹170.00Original price was: ₹170.00.₹136.00Current price is: ₹136.00. -
Thailand : Aanandhathinte Athbudhalokam
ജീവിതലഹരിയുടെ അവസാനതുള്ളിയും കുടിച്ചുവറ്റിക്കേണ്ടതുണ്ടെന്നു വിശ്വസിക്കുന്ന ഒരു ജനത അധിവസിക്കുന്ന തായ്‌ലന്റിന്റെ നഗരവീഥികളിലൂടെ, ഉല്ലാസകേന്ദ്രങ്ങളിലൂടെ, കടൽക്കരകളിലൂടെ, ദ്വീപുകളിലൂടെ, ഒരു ‘പാവത്താൻ മലയാളി’ നടത്തിയ സഞ്ചാരത്തിന്റെ കഥ. തലസ്ഥാനമായ ബാങ്കോക്കും പ്രധാനനഗരങ്ങളായ പാട്ടായയും ഫുക്കറ്റുമൊക്കെ ഇതിൽ വായനയുടെ happy hours സമ്മാനിക്കുന്നു. വർഗീസാന്റണിയുടെ അവതാരിക.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
David Copperfield
ജീവിതത്തിന്റെ പ്രതികൂലാവസ്ഥകളോട് ഒരു നിര്‍ഭാഗ്യജാതകന്‍ നടത്തുന്ന പോരാട്ടമാണ് ഈ കൃതിയുടെ പ്രമേയം. നിസ്സഹായതയുടെയും അപമാനത്തിന്റെയും നരകദിനങ്ങളെ ഒരു തൊട്ടാവാടി ബാലന്‍ നേരിട്ടതിന്റെ യഥാതഥ ആവിഷ്‌കരണം. വിക്‌ടോറിയന്‍ ഇംഗ്ലണ്ടിലെ കുട്ടികളുടെ ദുരിതങ്ങളിലേക്കുള്ള ഒരു മനുഷ്യസ്‌നേഹിയുടെ അനുകമ്പാപൂര്‍വമായ നോട്ടം കൂടിയാണ് ഈ ക്ലാസിക് കൃതി.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
Bali
കവി എഴുതിയ കഥയിലെ ഈ ഗ്രാമഫോണ്‍ സൂചി നീങ്ങുന്നതും, മാനവര്‍ നിശ്ശബ്ദം മൂളുന്ന ചില സങ്കടപ്പാട്ടുകളിലൂടെയാണ്. സ്‌നേഹത്തിന്റെ ബലിക്കല്ലില്‍ സമര്‍പ്പിതമായ ഒരു ഹൃദയം ഇതില്‍ വിങ്ങുന്നു, ‘ആരുമായിരുന്നില്ല, എന്നാല്‍ എല്ലാമായിരുന്നു’ എന്ന്. പത്മിനിടീച്ചറുടെ ജീവിതത്തിലെ കൊഴിഞ്ഞ ഇലകള്‍ ഒരു ഹെര്‍ബേറിയത്തില്‍ എന്ന പോലെ ഇതില്‍ സൂക്ഷിച്ചിരിക്കുന്നു. നഷ്ടപ്രണയത്തിന്റെ തുമ്പില്‍ അയഞ്ഞും മുറുകിയും തൂങ്ങിയാടിയ ആ നെഞ്ചകത്തെ നേര്‍ത്ത സ്പന്ദങ്ങള്‍വരെ ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ചോരപ്പൊട്ട് ചുട്ടികുത്തിയ ഒരു വെള്ളപ്പൂവാണ് ഈ ചൊരിമണലില്‍ വീണുകിടക്കുന്നത്, അനുവാചകര്‍ക്ക്? കണ്ടെടുക്കുവാനായി.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
Kunjalimarakkar
മാതൃഭൂമിയെ ചവിട്ടടിയിലാക്കാന്‍ ശ്രമിച്ച സാമ്രാജ്യത്വഭീമനെതിരെ പൊരുതിയ കുഞ്ഞാലിമരക്കാര്‍മാരുടെ ജീവിതവും സമരവുമാണ് ഈ പുസ്തകത്തിന്റെ പ്രതിപാദ്യം. ഭാരതത്തിന്റെ നാവികചരിത്രത്തിലെയും വീരസ്മരണയുടെ ഏടാണ് ഇവരുടെ പോരാട്ടങ്ങള്‍. ഭാരതത്തിലെത്തിയ ആദ്യ യൂറോപ്യന്‍ ശക്തിയായ പോര്‍ത്തുഗീസുകാരുടെ വാഴ്ചയുടെയും വീഴ്ചയുടെയും നാള്‍വഴികള്‍കൂടി ഇതില്‍ വിശദമാക്കപ്പെടുന്നു.
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00. -
Verupidikkatha Kashmir Marangal
കശ്മീര്‍ജനതയെ ഹൃദയത്തോടു ചേര്‍ത്തുനിര്‍ത്തി ആ മണ്ണിന്റെ മനസ്സു വായിക്കുവാന്‍ ഒരു ശ്രമം. തുഷാരവെണ്‍മയും തടാകവും ഷിക്കാരയും ചിനാര്‍മരവും കുങ്കുമപ്പൂവും കഹ്വയും ഒക്കെ ഈ താളുകളില്‍ തലനീട്ടുന്നു. ‘ഈ സ്വര്‍ഗഭൂമിയില്‍ വളരെയടുത്തുണ്ട് ദൈവം’ എന്ന തിരിച്ചറിവാണ് ഈ സഞ്ചാരം നല്‍കുന്നത്.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
Just so Stories
His classic of children’s literature is a collection of twelve tales, which hilariously explains how some animals evolved their distinctive features, like, How The Leopard Got His Spots, How The Rhinoceros Got His Skin, etc. Illustrated by the author himself, it is a delightful treasure forever.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
Ganitham Madhuram
ഗണിതപ്രശ്‌നങ്ങള്‍ നിരന്തരപ്രശ്‌നമാകുന്നവര്‍ക്ക് ഈ ശാസ്ത്രവിഷയത്തെ രസത്തോടെ സമീപിക്കാനാകുംവിധമാണ് ഈ കൈപ്പുസ്തകത്തിന്റെ അവതരണരീതി. ഉത്തരങ്ങളിലേക്കുള്ള എളുപ്പവഴി പറഞ്ഞുതരികയല്ല, ഗണിതശാസ്ത്രത്തിന്റെ ഹൃദയത്തിലേക്കുള്ള ക്രിയാവഴി കാണിച്ചുതരികയാണ് ഗ്രന്ഥകാരന്‍. വിദ്യാലയപരീക്ഷകള്‍ക്കും മത്സരപരീക്ഷകള്‍ക്കും ഇതിലെ അറിവുകളും ആശയങ്ങളും ഉപകാരപ്രദമാണ്.
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00. -
Ganeshakathakal
ഗണേശജനനത്തെക്കുറിച്ച്, ഗണപതിക്ക് ആനത്തല ലഭിച്ചതിനെക്കുറിച്ച്, ഒറ്റക്കൊമ്പനായതിനെക്കുറിച്ച്, ഭക്ഷണപ്രിയത്തെക്കുറിച്ച്, മൂഷികനെ വാഹനമാക്കിയതിനെക്കുറിച്ച്, വ്യാസഭാരതത്തിന്റെ കേട്ടെഴുത്തുകാരനായതിനെക്കുറിച്ച് എല്ലാം കഥകള്‍ നിരവധി നിരവധിയാണ്. സര്‍വവിഘ്നങ്ങളും അകറ്റുന്ന സങ്കടമോചകനും മോക്ഷകാരകനുമായ ഗജാനനന്റെ കഥകളാണ് ഈ പുസ്തകത്തില്‍; ചേതോഹരമായ രേഖാചിത്രങ്ങളോടെ.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Rigvedathile Rishimarum Devanmarum
ദേവസ്തുതികളുടെ സമ്പുടമായ ഋഗ്വേദമാണ് പ്രഥമവേദം. ആ വേദകാലത്തെ ഋഷിമാരെയും ദേവന്മാരെയും അന്വേഷിച്ചുള്ള ഒരു ജ്ഞാനപര്യടനം. ഇന്ദ്രൻ, സൂര്യൻ, വരുണൻ തുടങ്ങിയ ദേവഗണത്തിന്റെയും വസിഷ്ഠൻ, വിശ്വാമിത്രൻ, അഗസ്ത്യൻ തുടങ്ങിയ ഋഷിപരമ്പരയുടെയും സ്വഭാവവൈശിഷ്ട്യങ്ങളിലേക്കും അഭീഷ്ടസിദ്ധികളിലേക്കുമൊക്കെ വെളിച്ചം പകരുന്ന കൃതി.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
School Kalotsava Nadakangal
സ്‌കൂൾ കലോത്സവങ്ങളിലേക്കായി എട്ടു ബാലനാടകങ്ങൾ. സ്‌നേഹത്തിന്റെയും മാനവികതയുടെയും മഹാപാഠങ്ങൾ, കളിക്കുന്നവരുടെയും കാണുന്നവരുടെയും മനസ്സിൽ കരുപ്പിടിപ്പിക്കാൻപോന്ന സമാഹാരം. പുതുകാലത്തിന്റെ സത്വരശ്രദ്ധ ആവശ്യപ്പെടുന്ന വിഷയങ്ങളായ പരിസ്ഥിതിസംരക്ഷണം, കടക്കെണി, തെരുവുനായശല്യം തുടങ്ങിയവ പ്രമേയമാകുന്നു. ഡോ. കെ. ശ്രീകുമാറിന്റെ അവതാരിക.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
Magic Square
New thoughts, Several innovations, Some modifications, Plenty of creations, Fresh findings. Novel methods of constructions, Algebrical explanations, Algebrical and Geometrical applications. All with Magic Squares. All about Magic Squares.
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00. -
Kanakkile Kanakam
‘കനകാനുപാതം’ എന്നറിയപ്പെടുന്ന അംശബന്ധവും, അങ്കഗണിതത്തിലെ ‘സുവർണനിയമ’വും ഗണിതത്തിന് നമ്മുടെ നിത്യജീവിതത്തിലുള്ള പ്രാധാന്യവും പ്രകൃതിപ്രതിഭാസങ്ങളിൽവരെയുള്ള സ്വാധീനവുമാണ് തെളിയിക്കുന്നത്. ഇപ്രകാരമുള്ള, കണക്കിന്റെ മാന്ത്രികസിദ്ധികളിൽ ചിലതിലേക്കാണ് ഗ്രന്ഥകാരൻ ഇവിടെ വിദ്യാർഥികളുടെ ശ്രദ്ധ ക്ഷണിക്കുന്നത്.
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00. -
Pancharaathram
ദ്വാദശസംവത്സരങ്ങളായി അജ്ഞാതവാസത്തിലുള്ള പാണ്ഡവരെക്കുറിച്ച് അഞ്ചുരാത്രിക്കുള്ളിൽ വിവരംനേടുവാനായാൽ, പാതിരാജ്യം അവർക്കു നൽകുക എന്ന പഞ്ചരാത്രനിബന്ധനയുടെ വിജയകരമായ പൂർത്തീകരണമാണ്, മഹാഭാരതത്തെ അവലംബിച്ച് ഭാസൻ രചിച്ച ‘പഞ്ചരാത്ര’ത്തിന്റെ പ്രമേയം. കുട്ടികൾക്കായി പ്രസ്തുതനാടകം പുനരാവിഷ്‌കരിച്ചിരിക്കുകയാണ് ഈ പുസ്തകത്തിൽ.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Mruchakadikam
ലോകനാടകകൃത്തുക്കളിൽ അനിഷേധ്യമായ സ്ഥാനമാണ് ‘മൃച്ഛകടികം’ ശൂദ്രകനു നേടിക്കൊടുത്തത്. പുരാണപ്രസിദ്ധരായ കഥാപാത്രങ്ങൾക്കു പകരം ദരിദ്രബ്രാഹ്മണനെയും ഇടയനെയും തസ്‌കരനെയും ഗണികയെയും പോലെയുള്ള അതിസാധാരണക്കാരെ അരങ്ങിലേക്കു കൈപിടിച്ചാനയിച്ച നാടകത്തിന്റെ പുനരാഖ്യാനം.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
Macbeth
അധികാരത്തോടുള്ള ഭ്രാന്തോളമെത്തുന്ന കൊതി, മാക്ബത്തിനെ ജീവിതദുരന്തങ്ങളുടെ അവകാശിയാക്കുന്ന വിശ്രുതനാടകത്തിന്റെ കഥാരൂപം. ആത്മാവിൽ പുരണ്ട രക്തക്കറ കഴുകിക്കളയാനാവാതെ, തെറ്റുകളിൽനിന്നും തെറ്റുകളിലേക്ക് ഗതികിട്ടാതലയുന്നവനാണ് ഇതിലെ നായകൻ. സംഗൃഹീത പുനരാഖ്യാനം: ജയ്‌സൺ കൊച്ചുവീടൻ
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.















