-
KERALATHILE PRAKRUTHISASTHRAJNARUM GAVESHAKARUM
‘കേരളത്തിലെ പക്ഷിമനുഷ്യന്’ ഇന്ദുചൂഡന്, ‘ഹരിതവിപ്ലവത്തിന്റെ പിതാവ് എം.എസ്. സ്വാമിനാഥന്, സസ്യശാസ്ത്രാന്വേഷണത്തിന്റെ ശൈശവകാലത്തിന് അഭിമാനമുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ഇ.കെ. ജാനകി അമ്മാള്‍. ഭാരതത്തിന്റെ പ്രഥമ ചിലന്തിഗവേഷകന്‍ ടി. പത്മനാഭപിള്ള, ‘വെതര്‍ വുമണ്‍’ അന്നാ മാണി, നട്ടെല്ലില്ലാജീവികളുടെ ജനിതകരേഖകള്‍ തേടിയ കെ.ജി. അടിയോടി, പുഴസംരക്ഷണത്തില്‍ പോരാളിയായ എ. ലത തുടങ്ങി, പ്രകൃതിശാസ്ത്ര മേഖലകളില്‍ മായാത്ത കൈയൊപ്പുപതിച്ച ചില കേരളീയരെക്കുറിച്ചാണ് ഈ പുസ്തകം. ഭൂമിയുടെ സൂക്ഷ്മസ്പന്ദനങ്ങള്‍ക്കു കാതോര്ത്തവര്; പാരിസ്ഥിതികബോധത്തിനു വിത്തുപാകിയവര്‍; വിജ്ഞാനലോകത്തിനു ഹരിത വര്‍ണമേകിയവര്‍ – അവരില്‍ ചിലരുടെ കര്‍മകാണ്ഡങ്ങളിലൂടെ ഒരു സഞ്ചാരം.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
VERIYAADU
ചോരയില്‍ ഉദിച്ച് ചോരയില്‍ അസ്തമിക്കുന്നതാണ് കൊട്ടിമലയിലെ ദിനങ്ങള്‍. ആടുവ്യാപാരിസമുദായത്തിന്റെ ഈ ‘മീറ്റ് റിപ്പബ്ലിക്കി’ല്‍, ആടുകളുടെ ലേലവും അറവും വില്പനയുമായി പുലരുന്ന ഈ നാട്ടില്‍, വെറിയാടുപന്തയമാണ് അംഗീകൃതവിനോദം. മുഖാമുഖം വെളിപ്പെട്ടാല്‍ അന്യോന്യം കൊമ്പുകോര്‍ക്കുന്ന, പരസ്പരം തലതല്ലിക്കീറുന്ന വെറിയന്‍ മുട്ടനാടുകളുടെ വിളയാട്ടുഭൂമി. ചുവപ്പിനോടടുക്കുന്ന കാളക്കൂറ്റനെപ്പോലെ, വീറിന്റെ പര്യായമായി, അവിടത്തുകാര്‍ക്ക് ഒരു നായകനും – വെറിയാട് വര്‍ക്കി! കിഴവന്റെ റാക്കുഷാപ്പിലെ തീത്തെലം പോലെ, ഉള്ളുപൊള്ളിച്ച് സിരകളില്‍ കത്തിനീറിപ്പിടിക്കുന്ന പകയുടെ കുറെ കഥകള്‍ ഈ അങ്കക്കളത്തിനു പറയാനുണ്ട്. അലര്‍ച്ചയില്‍ പിളര്‍ന്ന വായ്കളും, മണ്ണുപറ്റിയ ഇറച്ചിത്തുണ്ടുകളും, ചീറ്റിത്തെറിച്ച രക്തത്തുള്ളികളുമായി ഒരു ബലിനിലം – വാശി കുത്തിയ ഒരു ചാവുകുഴി – ഇവിടെ ഒരുങ്ങുന്നു.
₹170.00Original price was: ₹170.00.₹136.00Current price is: ₹136.00. -
PANNIVIRUNNU
സങ്കീര്‍ണമായ ഒരു ലോകത്തെ ലളിതമായി വിവരിക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് നകുല്‍ വി.ജി.യുടെ ‘പന്നിവിരുന്നി’ലെ കഥകള്‍. ചെറുകഥ എന്ന മാധ്യമത്തിന്റെ യാഥാസ്ഥിതികമായ പ്രയോഗത്തെ ചോദ്യംചെയ്യുന്ന ചില കഥകളുമുണ്ട് ഈ സമാഹാരത്തില്‍. ആ കഥകളില്‍ പോലും വായനക്കാരെ കൈവിട്ടുകളയുന്നില്ല നകുല്‍. ചിരപരിചിതവും ആവര്‍ത്തനവിരസവുമായ ജീവിതത്തില്‍നിന്ന് നിഗൂഢവും അപരിചിതവുമായ അനുഭവങ്ങള്‍ സൃഷ്ടിക്കാനുള്ള കഴിവ് ഈ കഥാകാരനെ സമകാലീനരായ എഴുത്തുകാരില്‍നിന്ന് വേറിട്ടു നിര്‍ത്തുന്നുണ്ടെന്ന് പ്രത്യേകം പറയണം.
-പി. എഫ്. മാത്യൂസ്
₹220.00Original price was: ₹220.00.₹176.00Current price is: ₹176.00. -
VARTHAYUDE HRUDAYARAGANGAL
‘വാര്‍ത്തയുടെ ഹൃദയരാഗങ്ങള്‍’ വായിച്ചപ്പോള്‍ മലയാള പത്രപ്രവര്‍ത്തനത്തിലെ ആ സുവര്‍ണകാലം ഓര്‍ത്തുപോയി. തൊണ്ണൂറുകള്‍ കഴിഞ്ഞ് രണ്ടായിരത്തിലെത്തിയപ്പോഴേക്കും മലയാള പത്രപ്രവര്‍ത്തനത്തിന്റെ സ്വഭാവത്തിലും ശൈലിയിലും മാറ്റംവന്നു. പി.എ. അലക്സാണ്ടർ 2006-ല്‍ മനോരമയില്‍നിന്നു വിരമിക്കുമ്പോള്‍ വാര്‍ത്താവിന്യാസത്തിലും അച്ചടിയിലും മറ്റു സാങ്കേതികരംഗത്തും ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ അത്ഭുതകരമായിരുന്നെങ്കിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനകാലമാണ് മലയാള പത്രപ്രവര്‍ത്തനചരിത്രത്തിലെ സുവര്‍ണകാലമെന്നു പറയാതിരിക്കാന്‍ കഴിയില്ല. ആ സുവര്‍ണകാലത്തെ ഓര്‍ത്തെടുക്കാനുള്ള ഒരു ഉപാധിയായി തന്റെ ആത്മകഥ വാര്‍ത്തകളുടെ ഹൃദയരാഗങ്ങളായി അദ്ദേഹം അവതരിപ്പിക്കുകയാണ്. ഈ പുസ്തകം അതിനാല്‍ പി.എ. അലക്സാണ്ടറുടെ ആത്മകഥ മാത്രമല്ല, വാര്‍ത്തകളുടെ ആത്മകഥകൂടിയാണ്. മുപ്പത്തിയാറ് അധ്യായങ്ങളിലായി തന്റെ വാര്‍ത്താജീവിതത്തിലെ അവിസ്മരണീയമായ അനുഭവങ്ങള്‍ അദ്ദേഹം കോറിയിട്ടിരിക്കുന്നു.
-ഡോ. പോള്‍ മണലില്‍₹350.00Original price was: ₹350.00.₹282.00Current price is: ₹282.00. -
Aamavaidyarude Chikilsa
മടിപിടിച്ചിരിക്കുന്നവര്‍ക്ക് ചികിത്സയുമായെത്തുന്ന ആമവൈദ്യര്‍, ചങ്ങാത്തത്തിന്റെ കുടക്കീഴെ കുഞ്ഞരെ ചേര്‍ത്തുനിര്‍ത്തുന്ന ആനപ്പാച്ചന്, ശക്തിമാനെ ബുദ്ധികൊണ്ട് വരുതിയിലാക്കാന്‍ ഉപദേശിക്കുന്ന കുരങ്ങുണ്ണി, പിണക്കം മറന്ന് ഇണക്കത്തിന്റെ വളക്കൂറുള്ള മണ്ണില്‍ വളരുവാന്‍ വിളിക്കുന്ന വരിക്കപ്ലാവ്, സഹായിച്ചവരെ സഹായിക്കേണ്ട കടമ ഓര്‍മപ്പെടുത്തുന്ന പിച്ചുക്കുരങ്ങന്‍… ഈ കളിമുറ്റത്ത് മുഖംകാട്ടുന്നവര്‍ക്കെല്ലാം കൂട്ടുകാര്‍ക്കു നല്കുവാന് കൈവശമുള്ളത് കഥ മാത്രമല്ല, ചെറുതല്ലാത്ത, എന്നും ഭദ്രമായി സൂക്ഷിച്ചുവെക്കേണ്ട ചില കാര്യങ്ങളുമാണ്. ബാല്യത്തിന് പ്രസരിപ്പാര്‍ന്ന ജയ്വിളികള്‍ മുഴക്കി അങ്ങനെ ഈ കുട്ടിപ്പട്ടാളം കവാത്തു നടത്തുകയാണ്; നല്ല വാക്കിലേക്ക്, നല്ല പ്രവൃത്തിയിലേക്ക്, നല്ല ചിന്തയിലേക്ക് – ഒരു നല്ല നാളെയിലേക്ക്.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
Padmaragam
ദേശത്തിന്റെയും ദേശാന്തരത്തിന്റെയും ശ്വാസനിശ്വാസങ്ങള്‍ കഥകളുടെ വാഴ്വിലേക്ക് ഇത്രമേല്‍ ശുദ്ധപൂര്‍ത്തിയില്‍ സന്നിവേശിപ്പിച്ച ഒരു കഥാകാരന് എസ്.കെ യെപ്പോലെ മറ്റൊരാള്‍ മലയാളത്തിലില്ല. കളങ്കമറ്റ, അനുതാപവിവശമായ ആര്‍ദ്രഭാവവും എരിഞ്ഞുനീറി പ്രതികാരദുര്‍ഗയായി മാറുന്ന സ്ത്രൈണശക്തിയും ഒരേ ചാരുതയില്‍ ഇവിടെ പിറവികൊള്ളുന്നു. ‘കൂട്ടുകാരി’, ‘അങ്ങേതിലെ അമ്മ’, ‘വിജയം’, ‘കഠാരിയുടെ കഥ’, ‘ആകാശത്തിലെ നിയമം’, ‘അച്ഛനെകണ്ടപ്പോൾ‘ എന്നിങ്ങനെ ഭാഷയുടെ മഹത്തായ ഈടുവെപ്പുകളാകുന്ന എസ്.കെ യുടെ ആറ് മനോഹരകഥകളുടെ സമാഹാരം.
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00. -
CHAKKARAMAMPAZHAM
അനന്തന്, സുമിത്രന്, ഹബീബ് എന്നീ മൂന്നുകൂട്ടുകാരുടെ മാമ്പഴംപോലെ മാധുര്യമൂറുന്ന സൗഹൃദത്തിന്റെ കഥയാണിത്. ക്ലാസ്മുറികളില്‍ നാമ്പിട്ട ആ സൗഹൃദപൂച്ചെടിയില് സ്നേഹത്തിന്റെയും കരുതലിന്റെയും ദയാവായ്പിന്റെയും നൂറുനൂറു പുതുപൂക്കള്‍ വിരിഞ്ഞുല്ലസിച്ചു. കാലമേറെ കഴിഞ്ഞിട്ടും വാടാതെ, കൊഴിയാതെ സുഗന്ധം പരത്തുന്ന അപൂര്‍വമായ ആ ആരാമത്തില്‍ കുടിപാര്‍ക്കാന്‍ കുഞ്ഞുകൂട്ടുകാരെ സ്വാഗതം ചെയ്യുകയാണ് ഈ നോവല്‍.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
ON I.G.S.
അരനൂറ്റാണ്ടിന്റെ ഔദ്യോഗിക ജീവിതകഥ ഒട്ടും പൊടിപ്പും തൊങ്ങലുമില്ലാതെ ലളിതമായ ശൈലിയിൽ അവതരിപ്പിച്ചിരിക്കുന്ന മനോഹരമായ ഒരു ചെറുഗ്രന്ഥം. ലേഖകന്റെ മനസ്സിലേക്കും ഔദ്യോഗിക ജീവിതത്തിലേക്കും ആർക്കും എത്തിനോക്കാവുന്ന ഒരു ജാലകം. ഗൗരവമുള്ള വിഷയങ്ങൾ ലാളിത്യത്തോടെ കൈകാര്യം ചെയ്തിരിക്കുന്നു. മാത്രമല്ല, നർമത്തിന്റെ ഇഴകൾ ചേർത്ത് നെയ്തെടുത്ത രസകരമായ നുറുങ്ങുകഥകളും ശകലങ്ങളും ഇതിൽ വേണ്ടുവോളമുണ്ട്. നർമവും സാഹിത്യവും എന്തിനു, ഗോൾഫ് പോലും കണക്കുപരിശോധകർക്കും വഴങ്ങും എന്നു തെളിയിച്ചിരിക്കുകയാണ്, ശ്രീ മാത്യു ജോർജ്.
–ജോസ് സിറിയക് ഐ.എ.എസ്
₹300.00Original price was: ₹300.00.₹240.00Current price is: ₹240.00. -
I.T. QUIZ
കമ്പ്യൂട്ടറിന്റെ ഭൂതഭാവിവര്‍ത്തമാനങ്ങളും, മൊബൈല്‍ ഫോണ്‍ വിജ്ഞാനീയവും, വിവരസാങ്കേതിക മേഖലയിലെ അവിസ്മരണീയവ്യക്തികളും, ക്ലൗഡ് കമ്പ്യൂട്ടിംഗും റോബോട്ടിക്സും ലോകപ്രശസ്ത ഐ.ടി. കമ്പനികളും തുടങ്ങി സൈബര്‍ നിയമങ്ങള്‍ വരെ പ്രതിപാദിച്ചിരിക്കുന്ന ഐ. ടി. പ്രശ്നോത്തരി. ‘അബാക്കസ്’ മുതല്‍ ‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്’ വരെയുള്ള സമഗ്ര വിവരങ്ങള്‍.
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00. -
SCIENCE QUIZ
From Physics to Geography and from Information Technology to Artificial Intelligence, this quiz book covers all modern and ancient disciplines of Science, in a comprehensive manner. This book is prepared on basis of the syllabus for NCERT/SCERT students.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
CHORACHUVAPPULLA SOORYAKANTHI
മരണത്തിന്റെ മറുപുറം തേടിപ്പോയ 11 പേര്. 15 വയസ്സുകാരന് മുതല്‍ 80 വയസ്സുകാരി വരെ അക്കൂട്ടത്തിലുണ്ട്. അന്ധവിശ്വാസത്തിന്റെയും മനോരോഗത്തിന്റെയും അതിര്വരമ്പുകള്ക്കിടയിലൂടെയുള്ള അവരുടെ സഞ്ചാരങ്ങള്‍… മറ്റുള്ളവരോട് ഇടപഴകി ജീവിക്കുമ്പോഴും അവര്‍ ഒളിപ്പിച്ചുവച്ച രഹസ്യങ്ങള്‍…
മൃത്യുവിന്റെ നീലഗ്രഹണം ഗ്രസിച്ച ‘സൂര്യകാന്തി’ എന്ന വീട് ഒരു രാപ്പുലര്ച്ചയില് ചാവുനിലമായിമാറിയ കഥ. ഇന്ത്യയെ നടുക്കിയ ഒരു യഥാര്ഥസംഭവത്തില്നിന്നു പ്രചോദനമുള്‍ക്കൊണ്ട നോവല്‍.
₹330.00Original price was: ₹330.00.₹264.00Current price is: ₹264.00. -
KERALA RECORDUKAL
നമ്മുടെ നാട് ചരിത്രവർത്തമാനങ്ങളിൽ പ്രഥമഗണനീയസ്ഥാനം സ്വന്തമാക്കിയ സംഭവങ്ങൾ, വ്യക്തികൾ, സ്ഥലങ്ങൾ, സ്ഥാപനങ്ങൾ തുടങ്ങിയവയിലേക്ക് ഒരെത്തിനോട്ടമാണ് ഈ പുസ്തകം. മത്സരപ്പരീക്ഷകൾക്കു തയ്യാറെടുക്കുന്നവർക്ക് ഒഴിവാക്കുവാനാകാത്ത ഒരു പഠനസഹായി.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
BHARATHIYA PARAMBARYA CHIKILSAKALUDE SAIDHANDHIKA ADITHARA
ശാസ്ത്രസിദ്ധാന്തങ്ങളുടെ താക്കോല്‍ കൊണ്ട് പാരമ്പര്യചികിത്സയുടെ താഴ് തുറക്കുന്ന പഠനഗ്രന്ഥം. ആയുര്‍വേദവും സിദ്ധയും അക്യുപങ്ചറും പോലെയുള്ള ആരോഗ്യരക്ഷാപദ്ധതികള്‍ രോഗനിര്‍ണയത്തിലും രോഗീപരിചരണത്തിലും പുലര്‍ത്തുന്ന സാമ്യങ്ങളും അന്തരങ്ങളും ഉള്‍ക്കൊണ്ട്, ഒരു ‘ഇന്റഗ്രേറ്റഡ്’ ചികിത്സാരീതിയും കാഴ്ചപ്പാടും മുന്നോട്ടു വെക്കുന്ന ശാസ്ത്ര പുസ്തകം.
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00. -
DAYA
കാലത്തിന്റെ മുറിവുകളില്‍ സൗഖ്യലേപനമാകുന്ന, ലോകത്തിന്റെ ആധിവ്യാധികള്‍ക്കെല്ലാം ശമനൗഷധമാകുന്ന ദയയുടെ അത്ഭുതശേഷിയെക്കുറിച്ചാണ് ഈ കഥ. മനുഷ്യകുലത്തിനു മാത്രമല്ല, സമസ്ത ജീവജാതികള്‍ക്കും മമതയുടെ മാത്രകള്‍കൊണ്ടു രോഗശാന്തിയേകൂ എന്ന് ഇവിടെ ഒരു ജ്ഞാനവൃദ്ധന്‍ പറയാതെ പറയുകയാണ്; ചെറുപുഞ്ചിരിയോടെ, നെറുകയില്‍ സ്നേഹപൂര്‍ണമായ തലോടലോടെ. മലയാളത്തിന് ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരന്റെ കഥയ്ക്ക് കെ.പി. മുരളീധരന്റെ വര്‍ണവരകള്‍.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
MEGHAMAALA
ജീവിതമര്മരങ്ങളെ സൂക്ഷ്മമായി, ഭാവതീവ്രമായി, ധ്വനിസാന്ദ്രമായി രേഖപ്പെടുത്തിവെച്ച ഒരു സ്വനഗ്രാഹിയാണ് പൊറ്റെക്കാട്ടിന്റെ കഥാലോകം. ജീവിതാസക്തിയും മൃത്യുവാഞ്ഛയും ഘനീഭവിച്ച ബാഷ്പബിന്ദുക്കള്‍ ഈ ‘മേഘമാല’യ്ക്കുള്ളില്‍ പെയ്തൊഴിയുവാന്‍ വെമ്പിനിറയുന്നു. എസ്. കെ. യുടെ എട്ടു കഥകളുടെ സമാഹാരം.
₹170.00Original price was: ₹170.00.₹136.00Current price is: ₹136.00. -
KATTUCHAMBAKAM
എസ്.കെ.യുടെ ‘റൈറ്റേഴ്സ് നോട്ട്ബുക്കി’ല്‍നിന്ന് ഹൃദയത്തിന്റെ കിറുക്കുകളുമായി പുറത്തുചാടിയ ചില മനുഷ്യരുടെ കഥകൾ ആണ് ഈ സമാഹാരത്തില്‍. ”ഒരു അഗ്നിബിന്ദുകൊണ്ട് ഇരുട്ടില്‍ ഒരു മായാവലയം സൃഷ്ടിക്കുന്ന” കഥാകൃത്തിന്റെ കഴിവിന് ഈ കഥകൾ സാക്ഷ്യം പറയും. കാട്ടുചമ്പകം, ആയിരം വെള്ളിയും…, ഹരിശ്ചന്ദ്രൻ , പ്രൊഫസറുടെ പ്രണയം, വധശിക്ഷ എന്നിങ്ങനെ എസ്. കെ. യുടെ അഞ്ച് പ്രശസ്ത കഥകളുടെ സമാഹരം.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.















