-
IBSENTE NADAKANGAL : SOULHOOGILE VIRUNNAGOSHAM, KADALPPORALIKAL
നാടോടിസംസ്‌കൃതിയുടെ വേരുകളായ ഐതിഹ്യകഥകളില്‍നിന്ന് ആവേശമുള്‍ക്കൊണ്ട് രണ്ടു രചനകളാണ് ഈ സമാഹാരത്തില്‍. നാടന്‍പാട്ടിന്റെ ഇതിവൃത്തത്തെ നാടകയരങ്ങിലേക്കു പരാവര്‍ത്തനം ചെയ്യുകയായിരുന്നു ഇബ്സനിലെ പ്രതിഭ. സോള്‍ഹൂഗിലെ അധികാരിയുടെ വിരുന്നുശാലയിലേക്കാണ് ആദ്യനാടകത്തിന്റെ തിരശ്ശീലയുയരുന്നത്. ദ്വേഷത്തിന്റെ വിഷംകലര്‍ന്ന വീഞ്ഞുചഷകമുയര്‍ത്തി മാനുഷികദൗര്‍ബല്യങ്ങള്‍ക്ക് നിണബലിയര്‍പ്പിക്കുകയാണ് ‘സോള്‍ഹൂഗിലെ വിരുന്നാഘോഷം.’ കടല്‍ക്കൊള്ളക്കാരായ വൈക്കിംഗുകളുടെ വീരപരിവേഷം പശ്ചാത്തലമാകുന്ന രണ്ടാം നാടകം, രക്തപ്പക തകര്‍ത്തുതരിപ്പണമാക്കുന്ന ബന്ധങ്ങളിലേക്കു തുഴയെറിയുന്നു. ഒരു കലഹപ്രിയയുടെ പ്രതികാരദാഹം ഹെല്‍ഗലാന്‍ഡ് ദ്വീപിനുമീതെ കാര്‍മേഘങ്ങള്‍ തീര്‍ത്ത് ദുരന്തമഴയായി പെയ്തിറങ്ങുകയാണ് ‘കടല്‍പ്പോരാളികളില്‍.’
₹240.00Original price was: ₹240.00.₹192.00Current price is: ₹192.00. -
KUTTIKALODOPPAM
”നിരൂപണത്തിലെ അമ്മമനസ്സാണ് ലീലാവതി ടീച്ചര്‍. കുട്ടികള്‍ക്കായി അപൂര്‍വമായേ അവര്‍ തൂലിക ചലിപ്പിച്ചിട്ടുള്ളൂ. ആ അപൂര്‍വതകളില്‍ മുഖ്യമാണ് ഈ ലഘുഗ്രന്ഥം. കാവ്യ-കലാസംസ്‌കാരങ്ങളിലൂടെ മൂല്യബോധത്തിന്റെ പ്രസരണം പിഞ്ചുമനസ്സുകളില്‍ എങ്ങനെ സാധ്യമാക്കാമെന്ന ചിന്തയില്‍നിന്നാണ് ഈ പുസ്തകത്തിന്റെ പിറവി. കുട്ടികളുടെ മനസ്സില്‍ സംസ്‌കാരത്തിന്റെ അനുരണനങ്ങള്‍ ഉണ്ടാക്കുംവിധമാണ് ഇതിന്റെ രചന. നിശ്ചയമായും പുതുയുഗപൈതങ്ങള്‍ക്കുള്ള അക്ഷരങ്ങളുടെ അക്ഷയ നിധി തന്നെയാണിത്.”
– അവതാരികയില്‍ ഡോ. കെ. ശ്രീകുമാര്‍₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
VAROO NAKSHATRANGALKAPPURAM POKAM
ആ നാട്ടില്‍ ആരും ഒരു സ്വപ്നവും കണ്ടില്ല… കാരണം, സ്വപ്നം കാണാനുള്ള കഴിവ് ആ നാടിന്റെ അതിര്‍ത്തിക്കകത്ത് ആര്‍ക്കും ഇല്ലായിരുന്നു. സ്വപ്നമെന്നാല്‍ എന്തെന്ന അറിവുതന്നെ ആര്‍ക്കും ഇല്ല…
പകല്‍ക്കിനാവില്‍ മുഴുകിയ രാജാവിനേറ്റ മഹര്‍ഷീശാപത്തിന്റെ ഫലമായി സ്വപ്നങ്ങള്‍ അന്യമായ ഒരു ദേശം. ഈ ശാപത്തില്‍ നിന്നു ദേശവാസികളെ മോചിപ്പിക്കാനുള്ള നിയോഗം രണ്ടു കുട്ടികള്‍ക്കായിരുന്നു – മേധയ്ക്കും പ്രതിഭയ്ക്കും. നാടുവിട്ട സ്വപ്നങ്ങള്‍ കുടിയേറിയിരിക്കുന്നത് പുണര്‍തം നക്ഷത്രത്തിലാണെന്നു മനസ്സിലാക്കുന്ന അവര്‍, അനന്തതയില്‍ കണ്‍ചിമ്മുന്ന ആ നക്ഷത്രത്തില്‍ നിന്നു കാണാക്കിനാവുകള്‍ വീണ്ടെടുക്കുവാന്‍ ഒരുങ്ങുന്നു. ചന്തമേറുന്ന കനവുകളും നിനവുകളുമായി മടങ്ങിയെത്തുന്ന അവര്‍ നാട്ടിലങ്ങോളമിങ്ങോളമുള്ള മനസ്സുകളില്‍ അവ പാകിമുളപ്പിക്കുന്നു, വിടര്‍ന്നുവിലസാന്‍ ഇടനല്കുന്നു.₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
NAYATTU
കാമവും ക്രോധവുമൊക്കെ ഉരുകിത്തിളച്ചു പുറത്തേക്കുവമിക്കുന്ന അഗ്‌നിപര്‍വതമുഖങ്ങളാണ് കാക്കനാടന്‍ കഥാപാത്രങ്ങളുടെ ഉള്ളകം. വൈകാരികവും വൈചാരികവുമായ തീവ്രവികിരണങ്ങളേല്പിക്കുന്ന ഉഷ്ണമേഖല. ഇതിലെ രണ്ടു നോവലെറ്റുകളും ശിലാശില്പങ്ങള്‍പോലെ കൊത്തിവെക്കുന്നതും മനുഷ്യന്റെ കരുത്തും ദൗര്‍ബല്യവും തന്നെ. വിസ്മൃതിയില്‍ പിടഞ്ഞെണീറ്റ അന്ധകാരാവൃതമായ ഒരു മുഖവും നെടുവീര്‍പ്പിന്റെ ഒച്ചയും തുടലൂരിവിടുന്ന അലര്‍ച്ചയാണ് ‘നായാട്ട്’ -കീഴടക്കിയവന്‍ പരാജിതനാകുന്നതിന്റെ ദൃഷ്ടാന്തം. കാലം ചിതറിച്ചുകളഞ്ഞ ഒരു രാഷ്ട്രീയസിദ്ധാന്തത്തിന്റെ വര്‍ത്തമാനകാലസാധുതയെ സഹാനുഭൂതിയോടെ വീക്ഷിക്കുന്നു ‘ഗാവ്രിലോ പ്രിന്‍സിപ്പ്’ – വിപ്ലവവായാടിത്തത്തിന് സമചിത്തതയുടെ നിര്‍വചനം
₹160.00Original price was: ₹160.00.₹128.00Current price is: ₹128.00. -
PSC MUNVARSHA CHODYOTHARANGAL
PSC പരീക്ഷകളില്‍ ചോദിക്കുന്നവയില്‍ പാതിയിലേറെ, മുന്‍വര്‍ഷങ്ങളിലെ ചോദ്യങ്ങളുടെ ആവര്‍ത്തനമാണ്. പോയവര്‍ഷങ്ങളിലെ ചോദ്യങ്ങള്‍ ഏതൊക്കെയാണെന്ന് അറിയുകയും അവ ഹൃദിസ്ഥമാക്കുകയും ചെയ്താല്‍ത്തന്നെ നിങ്ങള്‍ക്കും റാങ്ക് ലിസ്റ്റില്‍ ഇടം കണ്ടെത്തുവാനാകും. പൊതുവിജ്ഞാനവിഭാഗത്തില്‍, മുന്‍വര്‍ഷങ്ങളില്‍ PSC ചോദിച്ച ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളുമാണ് ഈ പഠനസഹായിയില്‍. വീണ്ടും വീണ്ടും, പ്രത്യക്ഷപ്പെടുന്നതിനാല്‍, ഒരു ഉദ്യോഗാര്‍ഥിയെ സംബന്ധിച്ച് ഈ ചോദ്യോത്തരങ്ങള്‍ക്ക് പ്രാധാന്യം ഏറെയാണ്
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00. -
KUNJIKURUVIYUM KUNJUNGALUM (Multi-colour)
മനുഷ്യനിലും മനുഷ്യനന്മയിലുമുള്ള വിശ്വാസത്തെ വളര്‍ത്തി നമ്മുടെ കുരുന്നുകളുടെ ഇളംചിറകുകള്‍ക്ക് ശക്തിപകരുന്ന മനോഹരമായ ഒരു നീണ്ടകഥ. രോഗങ്ങളാലും ദുരിതങ്ങളാലും വലയേണ്ടിവരുന്ന ജീവിതാവസ്ഥകളില്‍പോലും അന്യരിലേക്കു ഒരു തൂവല്‍സ്പര്‍ശമായി നീളേണ്ട കാരുണ്യത്തിന്റെ കരങ്ങളെക്കുറിച്ചാണ് അല്ലിമലര്‍ക്കാട്ടിലെ കുഞ്ഞിക്കുരുവി നമ്മെ പഠിപ്പിക്കുന്നത്. ലോകം മുഴുവന്‍ ഒറ്റപ്പെടുത്തുന്നുവെന്നു തോന്നുമ്പോഴും, അതില്‍ വേദനിക്കാതെ, സ്നേഹസാമീപ്യങ്ങളുടെതീരങ്ങളെ, സമൃദ്ധിയുടെ തേന്‍കൂടുകളെ കിനാവുകാണാനും അവിടേക്ക് പറന്നുയര്‍ന്ന്, ആ മധുനുകര്‍ന്ന്, വരുംതലമുറകളുടെ ചുണ്ടുകളിലേക്കത് പകരുവാനും ഈ കുഞ്ഞിക്കുരുവിയുടെ ചിറകടിയൊച്ചകള്‍ നമുക്ക് മാതൃകയാകട്ടെ.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
HRIDAYATHIL NINNULLA CHODYANGAL
ഹൃദ്രോഗത്തെക്കുറിച്ചും അതിനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചും അറിയുകയെന്നത് ചികിത്സയില്‍ പ്രധാനമാണ്. എന്നാല്‍, സാമൂഹികമാധ്യമങ്ങളിലെയും മറ്റും അര്‍ധസത്യങ്ങള്‍ക്കും അശാസ്ത്രീയ ആശയങ്ങള്‍ക്കും പിന്നാലെയാണ് മിക്കവരും. ശരിയായ അറിവ് ചികിത്സാവിജയത്തില്‍ നിര്‍ണായകമാണെന്നിരിക്കെ, ആ ദിശയിലേക്കുള്ള ഒരു ഉറച്ച ചുവടാണ് ഈ ചെറിയ പുസ്തകം. രോഗികളില്‍നിന്നും അഭിമുഖീകരിക്കേണ്ടിവന്ന വിവിധങ്ങളായ സംശയങ്ങള്‍ കേരളത്തിലെ പ്രമുഖഡോക്ടര്‍മാര്‍ ഇവിടെ ക്രോഡീകരിച്ച്, ആര്‍ക്കും മനസ്സിലാകുന്ന ഭാഷയില്‍, സങ്കീര്‍ണതയേതുമില്ലാതെ ഉത്തരങ്ങള്‍ നല്‍കുകയാണ്. ഹൃദ്രോഗബാധിതനായ ബന്ധുവിനോ സുഹൃത്തിനോ നിങ്ങള്‍ക്കു നല്‍കാവുന്ന വിലമതിക്കാനാവാത്ത ഒരു സമ്മാനമായിരിക്കും ഈ കൈപ്പുസ്തകം.
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00. -
ENTE BADANKAKAL
ചുവപ്പും പച്ചയും ഉടുപ്പിട്ട കുഞ്ഞുബദാങ്കകളുടെ ഉള്ളുപോലെ, അത്ഭുതവും ആഹ്ളാദവും അകക്കാമ്പില്‍ ചേരുന്ന, ഓര്‍ക്കുന്തോറും സ്വാദ് ഇരട്ടിയാക്കുന്ന ബാല്യകാലത്തിന്റെ പുസ്തകമാണിത്. പള്ളിക്കൂടത്തിനുമാത്രം സമ്മാനിക്കുവാനാകുന്ന ‘തീരെ ചെറിയ, എന്നാലൊരല്പം വലിയ’ സന്തോഷങ്ങളുടെ പകര്‍ത്തിയെഴുത്ത്. സ്ലേറ്റും കല്ലുപെന്‍സിലുമായി ആദ്യദിനം സ്‌കൂളിലെത്തിയ മണിക്കുട്ടി അവിടെ ആദ്യാക്ഷരം ചൊല്ലിപ്പഠിപ്പിക്കുന്ന അധ്യാപികയായി മാറുന്നു. കാലങ്ങളിലൂടെ ഒരു സൗഹൃദവും ഒരുമിച്ചു പഠിച്ചും പരസ്പരം സ്നേഹിച്ചും വളരുന്നു. അഞ്ചു കൂട്ടുകാര്‍ക്കിടയില്‍ ‘ഒരിക്കലും മുറിയാത്ത സ്വര്‍ണനൂല്‍പോലെ’ കരുതല്‍ തിളങ്ങുന്നു. നാലുമണിപ്പൂക്കളുടെ നറുചിരിയും വട്ടച്ചേങ്ങിലയുടെ ബെല്ലടിയും ചോരക്കുടുക്കന്‍ പെന്‍സിലിന്റെ കുത്തിവരയും ഉപ്പുമാവിന്റെ കൊതിമണവുമൊക്കെ ഈ നടുമുറ്റത്തും ക്ലാസ്മുറിയിലുമായി കൂട്ടുകാര്‍ക്ക് കാണാം, കേള്‍ക്കാം.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
ORU ARABIKKADHA
അറബിനാട്ടിലെ ഒരു ആഭരണവ്യാപാരിക്ക് സർവേശ്വരൻ്റെ കാരുണ്യമായി ലഭിച്ച ഓമന മകൻ. മായാവിദ്യകൾകൊണ്ടു കണ്ണുകെട്ടുന്ന, മനസ്സുകവരുന്ന മാന്ത്രികരുടെ കഥകളോടായിരുന്നു അവനു പ്രിയം. ‘പോയാലൊരാളും തിരിച്ചുവരാത്ത ലോക’ ത്തേക്ക് പിതാവ് യാത്രയായതോടെ, അവൻ തൻ്റെ സ്വപ്നവിളക്കിനു തിരികളിടുന്നു. കച്ചവടത്തിൻ്റെയും കണക്കുകളുടെയും ലോകത്തുനിന്ന് ഉമ്മയുടെ സമ്മതത്തോടെ മാന്ത്രികവിദ്യകൾ പഠിക്കാനിറങ്ങുന്നു. ചെപ്പടിവിദ്യകൾക്കപ്പുറം യഥാർഥ മാന്ത്രികവിദ്യകളുടെ താഴും താക്കോലും കൈവശമുള്ള ഒരു ഗുരുവിനെ തേടിയെത്തിയ അവനെ കാത്തിരുന്നത് അതീവദുഷ്കരമായ ഒരു തടവുകാലമായിരുന്നു. എന്നാൽ വിഷമങ്ങളിൽ തളരാതെ, നിരാശനാകാതെ, പ്രതീക്ഷ കൈവെടിയാതെ ആ ‘ഇന്ദ്രജാലക്കാരൻ’ എല്ലാ പ്രതിബന്ധങ്ങളെയും ‘മാന്ത്രികവാടി’ വീശി അകറ്റുന്നു. ലോകമാകെ ആ കീർത്തി പടരുന്നു.
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00. -
DESHARAVANGAL
1921ലെ മലബാര്‍ സ്വാതന്ത്ര്യസമരം തന്നെയാണ് ഈ നോവലിന്റെ മുഖ്യപ്രമേയം. ഏതൊരു മഹാസമരവും ചെറുതും വലുതുമായ നിരവധി സമരങ്ങളുടെ തുടര്‍ച്ചയിലാണ് സംഭവിക്കുന്നത്. ഉജ്ജ്വലമായ ആ ഐതിഹാസികസമരത്തിലേക്കു നയിച്ച ചെറുതും വലുതുമായ ധാരാളം സംഭവങ്ങള്‍ നോവലില്‍ കടന്നുവരുന്നു. മലബാറില്‍ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് നാന്ദി കുറിച്ച ചെമ്പന്‍ പോക്കരും എളമ്പുലാശ്ശേരി ഉണ്ണിമൂസ മൂപ്പനും തുടങ്ങി നിരവധി ധീരയോദ്ധാക്കള്‍ക്ക് നോവലില്‍ ജീവന്‍ തുടിക്കുന്നു. അവ മിക്കതും ജന്മിത്വത്തിനെതിരെ നടന്ന സമരംകൂടിയായിരുന്നു. ചരിത്രത്തെ അസാധാരണമായി അവതരിപ്പിക്കുന്നതിലെ കഴിവ് ഷൗക്കത്ത് എന്ന എഴുത്തുകാരന്റെ ഭാവിയില്‍ വിശ്വാസമര്‍പ്പിക്കാന്‍ നമ്മെ പ്രേരിപ്പിക്കും. ഒരു മഹാനദിയെ ചെപ്പിലൊതുക്കുന്ന മാന്ത്രികത ഈ നോവലിന്റെ ആഖ്യാനത്തില്‍ അനുഭവിക്കാം.
– പി. സുരേന്ദ്രന്‍₹450.00Original price was: ₹450.00.₹360.00Current price is: ₹360.00. -
ORU C.B.I. RAIDKURIPPU
പട്ടക്കാരനാകാന്‍ പോയി പട്ടാളക്കാരനായ ഒരുവന്റെ ആത്മകഥയില്‍നിന്നുള്ള ചില ഏടുകളാണ് ഈ പുസ്തകത്തില്‍. എയര്‍ഫോഴ്സിലും കസ്റ്റംസിലും വര്‍ഷങ്ങള്‍ നീണ്ട ഉദ്യോഗപര്‍വവും, ചോക്കുപൊടി പുരണ്ട അധ്യാപനകാണ്ഡവുമൊക്കെ ഉള്ളടക്കമാകുന്ന താളുകള്‍. ആത്മവിശ്വാസവും ദൈവവിശ്വാസവും വഴികാട്ടിയ ഒരു യാത്രികന്റെ പാദമുദ്രകള്‍ ഈ ‘ലൈഫ്സ്റ്റോറി’കളില്‍ പതിഞ്ഞിരിക്കുന്നതു കാണാം. ഞാനെന്ന ഭാവത്തിന്റെ ഭാരമേറ്റാതെ, ഇവിടെ അത്ഭുത സമൃദ്ധമായ ഒരു ജീവിതം എഴുതപ്പെട്ടിരിക്കുന്നു. നര്‍മവും കുസൃതിയും മധുരത്തരികള്‍ വിതറിയ ഈ ‘ജീവിതപലഹാരം’ ആസ്വദിക്കുമ്പോള്‍ ‘ഇടയ്ക്ക് കണ്ണീരുപ്പും’ രുചിച്ചേക്കാം. കൈക്കൂലിക്കേസ് പ്രതി’ പുല്ലാട്ടിനും ‘ചൂതാട്ടക്കാരന്‍’ പുല്ലാട്ടിനും ‘പുല്ലാട്ട് രാമകൃഷ്ണനു’മൊക്കെ അപ്പുറം, ഇതില്‍ മിഴിവാര്‍ന്നുനില്‍ക്കുന്നത് മനുഷ്യനെ അറിയുന്ന, സ്‌നേഹിക്കുന്ന ഒരു പുല്ലാട്ടാണ്.
₹300.00Original price was: ₹300.00.₹240.00Current price is: ₹240.00. -
ORU KURANGAN KATHA
കുരങ്ങന്മാരും മനുഷ്യരും ജീവിതം തൂക്കി നോക്കുന്ന തുലാസ് ഒന്നാണോ? ഈ ചോദ്യത്തിന്, സുഗ്രീവന്റെ നേതൃത്വത്തില്‍ ഒരു വാനരപ്പട ഇവിടെ ഉത്തരംതേടുകയാണ്. ”സ്വാര്‍ഥവും സ്നേഹവും ദയയും ക്രൂരതയും അത്ഭുതകരമാംവണ്ണം കൂടിക്കലര്‍ന്ന” മനുഷ്യന്‍ എന്ന ”വിചിത്രജീവി” യുടെ ശീലങ്ങളിലേക്കും വിചാരങ്ങളിലേക്കുമാണ് ഈ കഥകളുടെ വാലറ്റം നീളുന്നത്. മനുഷ്യന്റെ വിശേഷബുദ്ധിയെ ഇവിടെ മര്‍ക്കടബുദ്ധി വെല്ലുവിളിക്കുന്നു. വൃക്ഷങ്ങളുടെ തുഞ്ചത്തും തലപ്പത്തും ചാടിച്ചാടി നടക്കുമ്പോഴും, സ്വന്തം ചെയ്തികളിലെ ന്യായവും അന്യായവും – ഔചിത്യവും അനൗചിത്യവും – ഇതിലെ കുരങ്ങച്ചന്മാര്‍ മനുഷ്യാതീതമായ വിവേകം കൊണ്ട് അളക്കുന്നു. മൃഗങ്ങളായാലും മനുഷ്യരായാലും വേണ്ടത് മമത എന്ന പ്രപഞ്ചതത്ത്വം – പ്രകൃതിനിയമം – അതാണ് ഈ ‘കുരങ്ങുകളി’ നല്കുന്ന പാഠം
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
JITHUNTE SCHOOL
ജിത്തുവിന്റെ ഒരു ‘ക്രഷ് ‘ വളര്‍ന്നുവളര്‍ന്ന് ‘ട്രൂ ലൗ’ ആകുന്നതിന്റെ കഥയാണിത്. പൂക്കളും ശലഭങ്ങളും പൂച്ചകളും അണ്ണാറക്കണ്ണന്മാരും ഓന്തുകളും ഒക്കെ കൂട്ടിനെത്തുന്ന സ്‌കൂളിനോടുള്ള ക്രഷ് ! ജീവിതത്തിന്റെ സര്‍വകലാശാലയായി ഇവിടെ ഒരു പാഠശാല മാറുന്നു. കൊച്ചുകൊച്ചു കാര്യങ്ങള്‍പോലും ഇവിടെ വല്യവല്യ പാഠങ്ങളായി തീരുന്നു. സ്നേഹത്തിന്റെ ‘ഹഗ്ഗ് ‘ നിര്‍ലോഭം ഏറ്റുവാങ്ങുന്ന, മിസ്സിന്റെ വാത്സല്യം ‘മിസ്സ് ‘ചെയ്യാന്‍ കഴിയാത്ത, പൊട്ടും തട്ടവും ഒന്നുപോലെ ‘ക്യൂട്ട് ‘ ആകുന്ന, ആണ്‍-പെണ്‍ വേര്‍തിരിവില്ലാതെ ആനന്ദനൃത്തം ചവിട്ടുന്ന, അമ്പലം-പള്ളി വേലിക്കെട്ടില്ലാതെ ‘ഏഞ്ചല്‍’ വേഷംകെട്ടുന്ന സുന്ദരികളും സുന്ദരന്മാരുമാണ് ഇവിടെ പഠിതാക്കള്‍. ഈ കടലാസുതാളുകളില്‍, കുഞ്ഞുഹൃദയങ്ങളിലേക്ക് ഒഴുകിനിറയാനും കിനിഞ്ഞിറങ്ങാനും വെമ്പി ‘ഗുഡ് വൈബ്സ് ‘ തുള്ളിത്തുളുമ്പുന്നു.
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00. -
KARIMBINKALA KOLAKKESU
വള്ളിക്കോടുഗ്രാമത്തിലെ കരിമ്പിൻതോട്ടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കാണപ്പെടുന്ന ഒരു മൃതദേഹം. ക്രൈം സീനിലേക്കുള്ള പോലീസുനായയുടെ വരവ്. ആ ശ്വാനനാസിക, ദൂരെദൂരെ, റോഡുവക്കിലെ കുറ്റിക്കാട്ടിൽനിന്ന് ഗന്ധംപിടിച്ചു കണ്ടെത്തുന്ന ഒരു കുട. കുറ്റവാളികൾ ഉപേക്ഷിച്ചുവെന്നു കരുതുന്ന ഒരു കുടയ്ക്കുള്ളിൽ തുന്നിച്ചേർത്തിരിക്കുന്ന ഒരു എസ്റ്റേറ്റിൻ്റെ ചുരുക്കപ്പേര്. ദാരുണമായ ഒരു കൊലപാതകത്തിൻ്റെ അന്വേഷണം അവിടെ തുടങ്ങുകയായിരുന്നു- തീനാളങ്ങൾക്ക് പൂർണമായും നക്കിത്തീർക്കുവാനാകാതെപോയ ഒരു കുറ്റകൃത്യത്തിൻ്റെ ഉറവിടം തേടിയുള്ള യാത്രയുടെ ആരംഭം. ശവപരിശോധനയും സാഹചര്യത്തെളിവുകളും കേട്ടുകേൾവികളും ഊഹാപോഹങ്ങളും ഒക്കെയായി താളുകൾ മറിയുന്ന ഈ കേസ് ഡയറിയിൽ ഒരു ദേശത്തിൻ്റെ കഥകൂടി എഴുതപ്പെട്ടിരിക്കുന്നു.
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00. -
CUTICURA
പുരുഷശരീരത്തിന്റെ തടവറയില്‍ ബന്ധിതമായ അലകടല്‍പോലെ ഒരു പെണ്‍മനസ്സ്. ആ കലികൊണ്ട കടലും ഉള്ളില്‍ പേറി, സ്വത്വവും സ്വാതന്ത്ര്യവും തിരഞ്ഞ് ഒരുവള്‍ തുഴഞ്ഞ ദൂരങ്ങളുടെ കഥയാണിത്. തീരം തേടി അലഞ്ഞ, തിരകള്‍ക്കു മീതെ ഉലഞ്ഞ ഒരു ജീവിതനൗകയുടെ കഥ. കണ്ണാടിക്കുമുന്നിലെ ‘പെണ്ണായിത്തീരലില്‍’ നിന്ന് ആത്മാവിനുമുന്നിലെ സ്‌ത്രൈണപൂര്‍ണതയിലേക്ക് അവള്‍ സ്വയം വീണ്ടെടുത്തതിന്റെ കഥ. ”ഇതെന്റെ ജീവിതമാണ്; എന്നെ ജീവിക്കാന്‍ അനുവദിക്കുക” എന്ന് ഇതിലെ കുപ്പിവളക്കിലുക്കങ്ങള്‍ ആവര്‍ത്തിച്ചുപറയുന്നു. പരിഹാസനോട്ടങ്ങള്‍ക്കും വഷളന്‍ചിരികള്‍ക്കും ആത്മാഭിമാനത്തിന്റെ ഭാഷയില്‍ മറുപടിയേകുന്നു. മനസ്സും ശരീരവും വ്യത്യസ്തദിശകളില്‍ പകുക്കപ്പെട്ടവരുടെ പ്രാണന്റെ മുറിവുകളില്‍ അലിവിന്റെ ലേപനം പുരട്ടുന്നു. ഓരോ ട്രാന്‍സ്‌വ്യക്തിയും അന്തസ്സോടെ ജീവിക്കുന്ന കാലത്തെ വരവേല്‍ക്കുകകൂടിയാണ്, നാടറിയുന്ന, നാടിനെയറിയുന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഇതില്‍.
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00. -
BANANA REPUBLIC
ഒറ്റപ്പെട്ടുപോയൊരു പറുദീസയാണ് ബനാന റിപ്പബ്ലിക്. ദൈവം നര്‍മവും സ്നേഹവും സന്തോഷവുമെല്ലാം ചേര്‍ത്ത് സ്വര്‍ഗം മെനഞ്ഞ നേരം ഭൂമിയിലേക്കു തെറിച്ചുവീണ ഹരിതഖണ്ഡം. മൂന്നതിരുകളും ജലത്തിന്റെ സാന്ത്വനസ്പര്‍ശംകൊണ്ടനുഗ്രഹിക്കപ്പെട്ട ഇടം. അവിടെ ജീവിച്ചവരും ജീവിച്ചിരിക്കുന്നവരുമായ നിഷ്‌കളങ്കരുടെ കഥ ഫാന്റസിയില്‍ ചാലിച്ചെഴുതിയ നോവലാണ് ബനാന റിപ്പബ്ലിക്. ചിരി കറന്‍സിയാകുന്ന നാടിന്റെ കഥ വായിക്കുമ്പോള്‍ നിങ്ങളും അറിയാതെ അവരിലൊരാളായിമാറുന്നു.
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00. -
ARIYAPPEDATHA LOKAM
ചരിത്രാതീതകാലത്തെ ദിനോസറുകളും പറക്കും ഉരഗങ്ങളും ആള്‍ക്കുരങ്ങുകളും മറ്റും ഇന്നും നമുക്കിടയില്‍ അജ്ഞാതലോകത്ത് അധിവസിക്കുന്നുവെന്ന വെളിപ്പെടുത്തലിനെ പിന്‍പറ്റിയുള്ള ഒരു സാഹസിക പര്യവേക്ഷണത്തിന്റെ കഥയാണിത്. ശാസ്ത്രലോകം ‘നുണയന്‍’ എന്നും ‘ആശയഭ്രാന്തന്‍’ എന്നും പരിഹസിച്ചുതള്ളിയ പ്രൊഫസര്‍ ചാലഞ്ചറിന്റെ ഈ ദിവ്യവെളിപാടിന്റെ നിജസ്ഥിതി തേടിയുള്ള യാത്രയിലെ ത്രസിപ്പിക്കുന്ന നിമിഷങ്ങളും വിചിത്രമായ നിമിത്തങ്ങളും വിസ്മയകരമായ നിയോഗങ്ങളും. അവിശ്വസനീയതയുടെ മലണ്ടമകളും അത്യാപത്തിന്റെ പാറപ്പിളര്‍പ്പുകളും നിഗൂഢതയുടെ ചെളിക്കുണ്ടുകളും പിന്നിട്ട് ഇവിടെ ഒരു സംഘം സഞ്ചരിക്കുകയാണ്, ശാസ്ത്രീയ ആധികാരികതയിലേക്ക്. സയന്‍സ് ഫിക്ഷന്‍ രചയിതാക്കളുടെ വിശുദ്ധഗ്രന്ഥമായ ദിനോസര്‍ കഥകളുടെ മാതാവായ നോവല്‍. ‘ജുറാസിക് പാര്‍ക്ക്’ എന്ന വിഖ്യാത ചലച്ചിത്രത്തിനു പ്രചോദനമായ രചന
₹430.00Original price was: ₹430.00.₹344.00Current price is: ₹344.00. -
Sthuthikal Keerthanangal Sthothrangal
ശോകനാശകവും മുക്തിദായകവുമായ ദേവിദേവ കീര്‍ത്തനങ്ങളുടെയും സ്തുതിതികളുടെയും സ്തോത്രങ്ങളുടെയും സമാഹാരം. ഗണപതിസ്തുതിതി, ഹരിനാമകീര്‍ത്തനം, ഭദ്രകാളിസ്തോത്രം, അച്യുതാഷ്ടകം, ദൈവദശകം എന്നിങ്ങനെ നിത്യജപത്തിനും സന്ധ്യാപ്രാര്‍ഥനകള്‍ക്കുമുതകുന്ന 51 കൃതികള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
HISTORY OF THE SARASWATS
The Saraswat Brahmins were the earliest and the most simple and pure Hindus of the Vedic faith. Now they live in many parts of India and the world, and have contributed in a very positive way for the progress of humanity as a whole. This book traces the history of Saraswat
Brahmins from the earliest times to the present. It covers all important events in history – like the migration of the Saraswats, the Portuguese governance, and the religious faith of the Saraswats. Fully updated, this is an authoritative history of the Saraswats.₹200.00Original price was: ₹200.00.₹160.00Current price is: ₹160.00. -
ILAVEYIL
അച്ഛനമ്മമാര്‍ നഷ്ടപ്പെട്ട അപ്പുവിന് ആകെയുള്ള സ്‌നേഹത്തണല്‍ അച്ചുവായിരുന്നു. എന്നാല്‍, മകരമഞ്ഞുപെയ്ത ഒരു രാത്രി പുലര്‍ന്നപ്പോള്‍ ചേട്ടനെ കാണാതാകുന്നു. പിച്ചവെച്ചുനടന്ന, ഓടിക്കളിച്ച വീടും അപ്പുവിനെ പുറത്താക്കി വാതില്‍ കൊട്ടിയടയ്ക്കുന്നു. കണ്ണില്‍ കിനിഞ്ഞ നീര്‍മണികള്‍ തുടച്ച്, ഉള്ളില്‍ തിളച്ച വിശപ്പു സഹിച്ച് അവന്‍ അനിശ്ചിതത്വത്തിന്റെ പെരുവഴിയിലേക്ക് ഇറങ്ങുകയാണ് – ഫാക്ടറി ജോലിക്കാരനായിരുന്ന അച്ചുവിന്റെ തിരോധാനരഹസ്യം തേടി, ചിരി വെട്ടം വീണ്ടും നിറയുന്ന ദിവസങ്ങള്‍ തേടി. ആ വേനല്‍ച്ചൂടിലേക്ക് ഒരു ചെറുകാറ്റിന്റെ തലോടലായി ചിന്നുവും അമ്മുവും രാമേട്ടനും പോലെ ചിലര്‍ കടന്നുവരുന്നതോടെ അപ്പുവിന്റെ ജീവിതത്തിന് ചന്തമേറുന്നു, അവന്റെ ഭാഗ്യരേഖ തെളിയുന്നു.
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00. -
AVASANATHE SAKSHIKAL
നോബല്‍ ജേതാവായ എഴുത്തുകാരിയില്‍നിന്നുള്ള ഈ പുസ്തകം സഹനത്തിന്റെ ഒരു മ്യൂസിയമാണ് – രണ്ടാം ലോകമഹായുദ്ധകാലത്തു ജീവിച്ച 101 അശരണബാല്യങ്ങളുടെ ദൃക്സാക്ഷിവിവരണം. യുദ്ധം ഉറ്റവരെ കൊന്നൊടുക്കിയതിന്റെ, ജന്മഗൃഹം ചുട്ടെരിച്ചതിന്റെ, അനാഥാലയത്തില്‍ തള്ളിയതിന്റെ, പട്ടിണിയാല്‍ വലച്ചതിന്റെ, രക്തം ഊറ്റിയെടുത്തതിന്റെ, അടിമയായി വിറ്റതിന്റെ ഒക്കെ കണ്ണീരുണങ്ങിപ്പിടിച്ച നേര്‍സാക്ഷ്യങ്ങള്‍. ഉടലിലും മനസ്സിലും യുദ്ധം ചോരയും ചലവും പൊടിയുന്ന ഉണങ്ങാവ്രണങ്ങള്‍ കൊത്തിയവര്‍ ഇവിടെ സംസാരിക്കുകയാണ്; തകര്‍ന്നടിഞ്ഞ കുട്ടിത്തത്തെപ്പറ്റി, അപഹരിക്കപ്പെട്ട പാവകളെപ്പറ്റി. ഒരു ”നശിച്ച” കാലം അവര്‍ക്കു ‘സമ്മാനിച്ച’ ഈ യാതനാനുഭവങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ആരും ചോദിച്ചുപോകും, ”ദൈവം ഇതെല്ലാം കാണുന്നുണ്ടായിരുന്നോ?”
₹480.00Original price was: ₹480.00.₹384.00Current price is: ₹384.00. -
Rangamandapam
മനുഷ്യമനസ്സിനുള്ളിലെ അജ്ഞാത ദേശങ്ങളുടെ ഭൂപടം വരയ്ക്കുകയും അതിനു നിറംചേര്‍ക്കുകയുമാണ് ഈ കഥകള്‍. അങ്ങനെ മാനുഷതയുടെ ‘സഞ്ചാരസാഹിത്യ’മായി ഇത് പരിണമിക്കുന്നു. നമുക്ക് അപരിചിതവും അഗമ്യവുമായി തോന്നുന്ന ഭൂഭാഗങ്ങളില്‍നിന്ന് വിചിത്രസ്വഭാവികളായ മനുഷ്യരുടെ
കാലടിപ്പാടുകള്‍ പൊറ്റെക്കാട്ട് ഇതില്‍ കണ്ടെത്തുന്നു. വിഷാദഗാഥകളും വീരേതിഹാസങ്ങളും ഇവിടെ കരയും കടലുമായി അതിരുകള്‍ തീര്‍ക്കുന്നു. സാമൂഹികയാഥാര്‍ഥ്യത്തിന്റെ ഒരു പരിച്ഛേദമാണ് ആഖ്യാനചാരുതയോടെ, കാല്പനികലാവണ്യത്തോടെ ഇവിടെ ചുരുള്‍നിവരുന്നത്.₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Kanakambaram
പൊറ്റെക്കാട്ടിന്റെ ‘ഉലകം ചുറ്റും’ തൂലികത്തുമ്പില്‍ വിരിഞ്ഞ കനകാംബരപ്പൂക്കളാണ് ഈ ചെറുകഥക്കൂടയില്‍. എഴുത്തുകാരനും സഞ്ചാരിയും തോള്‍ചേര്‍ന്നു നടക്കുന്നതിന്റെ ലാവണ്യദര്‍ശനം. മനുഷ്യ പ്രപഞ്ചത്തിലെ ചില അജ്ഞാതഭൂഖണ്ഡങ്ങളിലൂടെയുള്ള ഒരു യാത്രികന്റെ പര്യടനങ്ങള്‍; മനുഷ്യമനസ്സിന്റെ ചില അവ്യാഖ്യേയപ്രകൃതങ്ങളെക്കുറിച്ചുള്ള ഒരു കഥാകാരന്റെ പര്യാലോചനകള്‍. ആ അന്ധകാരപ്പടലത്തിലേക്ക് ഈ രചനകള്‍ വെളിച്ചത്തിന്റെ പൊട്ടോ പൊടിയോ അല്ല, തെളിച്ചമുള്ള വെളിച്ചത്തിന്റെ കാന്തിപ്രസരംതന്നെ തീര്‍ക്കുന്നു. അനുബന്ധമായി, ‘തീവണ്ടി ഓടുന്നു’ എന്ന റേഡിയോ നാടകവും.
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00. -
PRIYAPPETTA YO
സൗരയൂഥത്തിലെ നീലഗ്രഹത്തിലേക്കു വിരുന്നുവന്ന ഏലിയന്റെ കഥയാണിത്. തീനാമ്പുകള്‍ പൊതിഞ്ഞ ഭീമാകാരമായ പറക്കുംതളികയില്‍, പ്രകാശവര്‍ഷങ്ങള്‍ക്കകലെനിന്ന് എത്തിയ അന്യഗ്രഹജീവിയുടെ കഥ. എന്നാല്‍, നാം കേട്ടിരിക്കുന്നതുപോലെ ഭൂമി ആക്രമിച്ചു കീഴടക്കി വരുതിയിലാക്കാന്‍ ആയിരുന്നില്ല ആ വിചിത്രരൂപിയുടെ വരവ്! അനന്തതയ്ക്കും അപ്പുറത്തുനിന്നുള്ള അതിഥി, ഗോപന്റെ ‘പ്രിയപ്പെട്ട യോ’ ലോഹക്കൈകളുയര്‍ത്തി നമ്മുടെ സുന്ദരഭൂമിക്ക് ഇവിടെ അഭിവാദ്യമര്‍പ്പിക്കുകയാണ്. ‘രണ്ടാം ലോക’ജീവിതവും യോയുടെ സന്ദര്‍ശനലക്ഷ്യവുമൊക്കെ ശാസ്ത്രബോധത്തിന്റെയും യുക്തിചിന്തയുടെയും ഉഷസ്സിലേക്കാണ് കുട്ടിക്കണ്ണുകള്‍ തുറിപ്പിക്കുന്നത്. ഇഹലോകത്തില്‍നിന്നു മറുലോകത്തേക്ക് ഒരു പാലം പണിയുകയാണ് കഥാകാരന്‍ ഇതില്‍.
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00. -
ILAKALUDE NRITHAM
‘ചെറുതാണ് സുന്ദരം’ എന്നതിന് നിത്യസാക്ഷ്യമാണ് പാറക്കടവിന്റെ കഥകള്‍. ഈ എഴുത്തുകാരന്റെ കാതുകള്‍ മേഘഗര്‍ജനവും കിളിയൊച്ചയും ഒന്നുപോലെ പിടിച്ചെടുക്കുന്നു. അകം വെന്തുണര്‍ന്ന, ഉറങ്ങാത്ത വാക്കുകള്‍ ഇവിടെ അവിരാമം സംസാരിക്കുന്നു, സംവദിക്കുന്നു. ഭയപ്പുതപ്പിനുള്ളിലെ ലോകത്തിനുമേല്‍ ഇവ നക്ഷത്രപ്പൊട്ടുകള്‍പോലെ കാവല്‍നില്‍ക്കുന്നു.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
Mahathaya Kuttanweshana Kadhakal
ദുര്‍വാസനകളും കുടിലതകളും അകൃത്യങ്ങളും കുഴഞ്ഞുമറിയുന്ന ക്രൈം സീനുകളിലേക്കു കൂട്ടിക്കൊണ്ടുപോയി നിങ്ങളേയും ഇന്‍വെസ്റ്റിഗേഷനില്‍ പങ്കാളിയാക്കുന്നു ഈ ഇരുപതു കഥകളും. എഴുത്തുകാരില്‍, ചെഖോവും ഡിക്കന്‍സും മോപ്പസാങ്ങും പോയും ഡോയലും കിപ്ലിംഗും തുടങ്ങി, വ്യത്യസ്തതലമുറകളിലെ ഫിക്ഷന്‍ അതികായരുടെ നിര. ജീര്‍ണജഡങ്ങളും ചോരപ്പാടുകളുമൊക്കെ നിറഞ്ഞ, അലര്‍ച്ചകളും ഞരക്കങ്ങളുമൊക്കെ ഒച്ചവെക്കുന്ന ഇതിലെ ഭീതിജനകമായ ഇടങ്ങള്‍ വായനക്കാരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നു. മൃതിയുടെയും അപ്രത്യക്ഷമാകലിന്റെയും ആള്‍മാറാട്ടത്തിന്റെയും ആഭിചാരത്തിന്റെയുമൊക്കെ ചതിനിലങ്ങളില്‍ കെട്ടിപ്പൊക്കിയ, ദുര്‍ബല ഹൃദയര്‍ക്ക് പ്രവേശനം നിഷിദ്ധമായ രാവണന്‍കോട്ടകള്‍ നിങ്ങളിലെ ഡിറ്റക്ടീവിനെ ക്ഷണിക്കുകയാണ് – നിഗൂഢതയുടെ കടുംകെട്ടഴിച്ച് ‘സത്യം’ എന്ന പ്രതിയെ വിലങ്ങുവെക്കുവാന്‍! ലോകപ്രശസ്തരായ ഇരുപത് എഴുത്തുകാരുടെ കുറ്റാന്വേഷണകഥകള്‍
₹390.00Original price was: ₹390.00.₹312.00Current price is: ₹312.00. -
Chila Silkian Ninavukal
ഇന്നലെകളുടെ വിലാസത്തില്‍ പോസ്റ്റുചെയ്ത, ചിരിയൊച്ചകളും കണ്ണീര്‍ക്കണങ്ങളും അടക്കംചെയ്ത ഒരു നീലലക്കോട്ടാണ് ഈ പുസ്തകം. പട്ടുപോലെ നനുനനുത്ത ആത്മരേഖകള്‍. ‘എത്രയും സ്നേഹം നിറഞ്ഞ’ സ്മരണകള്‍ക്ക് ഒരു എഴുത്തുകാരന്‍ നല്കുന്ന ഹൃദയചുംബനം. കടിഞ്ഞൂല്‍പ്രണയകഥയില്‍നിന്ന് ഇറങ്ങിവന്ന ജീവിതനായിക മുതല്‍ ‘ഒരു ചാണ്‍ കയറിന്‍തുമ്പില്‍’ കദനഭാരം ഇറക്കിവച്ച സിനിമാനായിക വരെ ഈ ഓര്‍മവഴിയുടെ പാര്‍ശ്വത്തിലുï്. ഈ നിനവുകളില്‍ പി. പത്മരാജനും പി. കുഞ്ഞിരാമന്‍നായരും ‘അന്ധകാരാദ്രിക്കുമപ്പുറം’ നിന്ന് അതിഥികളായെത്തുന്നു. മുകുന്ദന്റെ ദല്‍ഹിയിലേയും ശ്രീപത്മനാഭന്റെ തിരുവനന്തപുരത്തേയും വഴികളും നമ്പൂതിരിയുടെ വരകളും ഈ സ്മൃതിദര്‍പ്പണത്തില്‍ തെളിയുന്നു.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Yathrasmaranakal
സഞ്ചാരസാഹിത്യത്തില്‍ മലയാളത്തിന്റെ ആല്‍ഫയും ഒമേഗയുമായ പൊറ്റെക്കാട്ട് രചിച്ച, ചരിത്രസ്മരണകളുടെ സൗരഭ്യം പരത്തുന്ന യാത്രാകുറിപ്പുകളാണിത്. ”പാതിരായ്ക്കു പെറ്റുവീണ സ്വാതന്ത്ര്യക്കുഞ്ഞിന്റെ കരച്ചില്‍” മാറ്റൊലിക്കൊള്ളുന്ന തലശ്ശേരിക്കോട്ടയില്‍ തുടങ്ങുന്ന ‘ചരരാശി’ക്കാരന്റെ പാദമുദ്രകള്‍ ദല്‍ഹിയിലും ബോംബെയിലും പഞ്ചാബിലും കല്‍ക്കത്തയിലും ഒറീസ്സയിലുമൊക്കെ ഭാരതഭൂമിയോടുചേര്‍ന്നു പതിയുന്നു. കുത്തബ് മിനാറും കാശിയും തക്ഷശിലയും ജഗന്നാഥക്ഷേത്രവും ശാന്തി നികേതനവും സാരനാഥവും ജാലിയന്‍വാലാബാഗും ഉജ്ജയിനിയും പോലെ, ഇന്ത്യാമഹാരാജ്യത്തിന്റെ ദേശീയ, ചരിത്ര, സാംസ്‌കാരിക, ആധ്യാത്മിക സ്വത്വത്തിന് തറക്കല്ലുകളായ സ്മാരകങ്ങള്‍ക്കുമേലെയുള്ള ചിറകുവിരുത്തലാകുന്നു ഈ പുറപ്പാടിന്റെ പുസ്തകം.
₹220.00Original price was: ₹220.00.₹176.00Current price is: ₹176.00. -
Bohemian Chithrangal
അഞ്ചു രാജ്യങ്ങളെ തൊട്ടുരുമ്മി യൂറോപ്പിനകമേ മേവുന്ന ”ചന്തവും ചൈതന്യവുമുള്ളൊരു” നാട്ടില്‍നിന്ന്-ചെക്കോസ്ലവാക്യയില്‍നിന്ന്- പൊറ്റെക്കാട്ട് പകര്‍ത്തിയ കാഴ്ചകളാണ് ഈ ചിത്രദര്‍ശിനിയില്‍. ചെക്കുനാടുകളിലെ ജനവും ഭൂമിയും ചരിത്രവും സംസ്‌കാരവും ഒക്കെ ഈ ‘ബൊഹീമ്യ’യില്‍ ചിത്രങ്ങളും ചട്ടക്കൂടുകളുമാകുന്നു. ഉക്രേയിനില്‍ തീവണ്ടിജാലകത്തിലൂടെ കണ്ട ‘മൂടല്‍മഞ്ഞിന്റെ പ്രാതലും കഴിച്ചിറങ്ങിവന്ന പുലരിവെയിലി’ന്റെ പ്രസാദചിത്രം വരച്ചു കൊണ്ടുതുടങ്ങി, ലിഡീച്ചെ ഗ്രാമത്തില്‍ ‘മനുഷ്യപ്പാവങ്ങളുടെ ജീവരക്തം അലിഞ്ഞുചേര്‍ന്ന മണ്ണിലെ ആയിരമായിരം രക്തപുഷ്പങ്ങളു’ടെ വിഷാദചിത്രത്തില്‍ അവസാനിക്കുന്ന ഈ യാത്രാകുറിമാനങ്ങളില്‍ പ്രകൃതിവര്‍ണങ്ങളും മനുഷ്യജീവിതങ്ങളും തമ്മില്‍ക്കലര്‍ന്ന് ഒരു കൊളാഷ് പിറവിയെടുക്കുന്നു. ബൊഹീമ്യ-മൊറാവ്യ-സ്ലവാക്യ ചായക്കൂട്ടില്‍ മുക്കി, ജീവനുള്ള ചിത്രങ്ങള്‍ ആലേഖനംചെയ്യുന്നു മലയാളത്തിന്റെ പ്രിയസഞ്ചാരി.
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00. -
Oru kooda pazhangal
മാമ്പഴത്തിന്റെ തേന്‍മധുരവും നെല്ലിക്കയുടെ പുളിമധുരവുമൊക്കെയായി കുരുന്നുള്ളങ്ങളെ ഉണര്‍ത്തുന്ന കഥകളുടെ പഴക്കൂടയാണിത്. ഈ പഴങ്ങള്‍ ഓര്‍മയുടെ ചൂരല്‍ക്കൊട്ടയില്‍ ഏറെക്കാലം കേടുകൂടാതെയിരിക്കും. മരണമെത്താത്ത വീട് തിരയുന്ന കുട്ടിയും, മഞ്ചാടിപ്പരിപ്പിന്റെ ‘സൗന്ദര്യവര്‍ധക
ഗുണ’ത്തില്‍ വൈരൂപ്യമറിയുന്ന കുട്ടിയും, ഒരു നുണയുടെ വേദനയുമായി ജീവിക്കേണ്ടിവന്ന കുട്ടിയുമൊക്കെ ഇവിടെ ജീവിതതത്ത്വങ്ങളുടെ ചവര്‍പ്പുരസമേകുന്നു; സ്നേഹം ഓഹരിയായി ലഭിച്ച വേലക്കാരിപ്പെണ്ണും അഭിമാനിയായ ശീവോതി വല്യമ്മയും ത്യാഗിയായ നമ്പോലന്‍കുരങ്ങനും സ്വാതന്ത്ര്യ ദാഹിയായ തത്തമ്മയുമൊക്കെ അനുഭവപാഠങ്ങളുടെ എരിവു പകരുന്നു.₹170.00Original price was: ₹170.00.₹136.00Current price is: ₹136.00. -
Jallianwala Bagh
”ജാലിയന്‍വാലാ ബാഗില്‍ കൂടിയിരുന്ന ആ ആളുകള്‍ നിഷേധികളായിരുന്നു… അതുകൊണ്ട് വെടിവെപ്പിന് ഉത്തരവുനല്‍കേണ്ടത് എന്റെ കര്‍ത്തവ്യമായിരുന്നു.”
(ഹണ്ടര്‍ കമ്മീഷനു മുമ്പാകെ ജനറല്‍ ഡയര്‍ നല്‍കിയ മറുപടിയില്‍നിന്ന്)ഇന്ത്യന്‍ സ്വാതന്ത്ര്യസമരം ചോരമഷികൊണ്ടു ചരിത്രത്തില്‍ എഴുതിച്ചേര്‍ത്ത ഒരു അധ്യായമായിരുന്നു ജാലിയന്‍വാലാ ബാഗ് കൂട്ടക്കുരുതി. അമൃത്സറിലെ ആ മൈതാനവും അവിടെ തളംകെട്ടിയ നിരപരാധികളുടെ രക്തവും ചൂണ്ടുവിരലുയര്‍ത്തുന്നത് അധികാരവും അഹങ്കാരവും കൈകോര്‍ക്കുമ്പോഴത്തെ കൊടിയ വിപത്തിലേക്കാണ്. ബ്രിട്ടീഷനുകൂലികളെപ്പോലും ക്ഷുഭിതരാക്കിയ ആ നരനായാട്ടിന്റെ പശ്ചാത്തലവും കാരണങ്ങളും അനന്തരഫലങ്ങളുമൊക്കെ തിരയുകയാണ് ഇവിടെ; ഒപ്പം, ഈ രാക്ഷസീയ കൃത്യത്തിന് കാലം കാത്തുവെച്ച പ്രതിക്രിയകളും. വെടിയുണ്ടകള്‍ തുളപ്പാടുവീഴ്ത്തിയ ഒരു സ്മാരകമന്ദിരത്തിന്റെ സന്ദര്‍ശനമായിക്കൂടി മാറുന്നു ഈ പുസ്തകവായന.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
Quit India
ഞാന്‍ നിങ്ങള്‍ക്ക് ചെറിയ ഒരു മന്ത്രം ചൊല്ലിത്തരാം. നിങ്ങളത് നിങ്ങളുടെ ഹൃദയങ്ങളില്‍ പതിച്ചെടുക്കുക. എന്നിട്ട് ഓരോ ശ്വാസത്തിലും അതിനെ പ്രകടമാക്കുക. ‘പ്രവര്‍ത്തിക്കുക, അല്ലെങ്കില്‍ മരിക്കുക.’ ഇതാണ് ആ മന്ത്രം.
– മഹാത്മാഗാന്ധി
ഉദ്യോഗസ്ഥരും തൊഴിലാളികളും കച്ചവടക്കാരും കര്‍ഷകരും വിദ്യാര്‍ഥികളുമെല്ലാം ഏകമനസ്സോടെ അണിചേര്‍ന്ന ഒരു സന്ധിയില്ലാസമരത്തിന്റെ മൂലമന്ത്രമായിരുന്നു ‘സ്വാതന്ത്ര്യം അല്ലെങ്കില്‍ മരണം’. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കൊടിപ്പടം താഴ്ത്തിക്കെട്ടിയ ആ മഹാപോരാട്ടത്തിന്റെ കഥയാണ് ഈ പുസ്തകം പറയുന്നത്₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.
-
ORU C.B.I. RAIDKURIPPU
Original price was: ₹300.00.₹240.00Current price is: ₹240.00.പട്ടക്കാരനാകാന്‍ പോയി പട്ടാളക്കാരനായ ഒരുവന്റെ ആത്മകഥയില്‍നിന്നുള്ള ചില ഏടുകളാണ് ഈ പുസ്തകത്തില്‍. എയര്‍ഫോഴ്സിലും കസ്റ്റംസിലും വര്‍ഷങ്ങള്‍ നീണ്ട ഉദ്യോഗപര്‍വവും, ചോക്കുപൊടി പുരണ്ട അധ്യാപനകാണ്ഡവുമൊക്കെ ഉള്ളടക്കമാകുന്ന താളുകള്‍. ആത്മവിശ്വാസവും ദൈവവിശ്വാസവും വഴികാട്ടിയ ഒരു യാത്രികന്റെ പാദമുദ്രകള്‍ ഈ ‘ലൈഫ്സ്റ്റോറി’കളില്‍ പതിഞ്ഞിരിക്കുന്നതു കാണാം. ഞാനെന്ന ഭാവത്തിന്റെ ഭാരമേറ്റാതെ, ഇവിടെ അത്ഭുത സമൃദ്ധമായ ഒരു ജീവിതം എഴുതപ്പെട്ടിരിക്കുന്നു. നര്‍മവും കുസൃതിയും മധുരത്തരികള്‍ വിതറിയ ഈ ‘ജീവിതപലഹാരം’ ആസ്വദിക്കുമ്പോള്‍ ‘ഇടയ്ക്ക് കണ്ണീരുപ്പും’ രുചിച്ചേക്കാം. കൈക്കൂലിക്കേസ് പ്രതി’ പുല്ലാട്ടിനും ‘ചൂതാട്ടക്കാരന്‍’ പുല്ലാട്ടിനും ‘പുല്ലാട്ട് രാമകൃഷ്ണനു’മൊക്കെ അപ്പുറം, ഇതില്‍ മിഴിവാര്‍ന്നുനില്‍ക്കുന്നത് മനുഷ്യനെ അറിയുന്ന, സ്‌നേഹിക്കുന്ന ഒരു പുല്ലാട്ടാണ്.
-
Sthuthikal Keerthanangal Sthothrangal
Original price was: ₹50.00.₹40.00Current price is: ₹40.00.ശോകനാശകവും മുക്തിദായകവുമായ ദേവിദേവ കീര്‍ത്തനങ്ങളുടെയും സ്തുതിതികളുടെയും സ്തോത്രങ്ങളുടെയും സമാഹാരം. ഗണപതിസ്തുതിതി, ഹരിനാമകീര്‍ത്തനം, ഭദ്രകാളിസ്തോത്രം, അച്യുതാഷ്ടകം, ദൈവദശകം എന്നിങ്ങനെ നിത്യജപത്തിനും സന്ധ്യാപ്രാര്‍ഥനകള്‍ക്കുമുതകുന്ന 51 കൃതികള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.































