-
Dasavathara Kathakal
സത്യവും നീതിയും നാമമാത്രമായിത്തീരുന്ന ദശാസന്ധിയിൽ ധർമസംസ്ഥാപനത്തിനായി അവതരിക്കുന്ന വിഷ്ണുഭഗവാന്റെ കഥകൾ. നമ്മുടെ സംസ്കാരത്തിന്റെ നെടുംതൂണുകളായി മാറിയ ഈ കഥകൾ, മാനുഷികമൂല്യങ്ങളിലേക്ക് വെളിച്ചംവീശുന്ന പ്രകാശഗോപുരങ്ങളാണ്.
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00. -
Swayam Ariyam Swayam Valaram
അറിവും അനുഭവജ്ഞാനവും തളരാതെ പോരാടാനുള്ള മനസ്സുമായി ജീവിതസാഫല്യത്തിന്റെ നെറുകയിലെത്തുവാൻ നിങ്ങളെ സഹായിക്കുന്ന പുസ്തകം. ബുദ്ധിശക്തിയും വിവേകവും സമഭാവനയും ചാലിച്ച മഷികൊണ്ട് ചരിത്രം രചിക്കുവാനുള്ള തൂലിക സമ്മാനിക്കുകയാണ് ഗ്രന്ഥകാരൻ. വിജയദാഹികൾക്കുവേണ്ടി രൂപപ്പെടുത്തിയ പ്രചോദനാത്മക ഗ്രന്ഥം.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
Science Quiz
About 1750 questions and answers regarding Science, consisting of Plants, Animals, Birds, Man, Environment, Solar System, Space Research, etc. This book includes all the latest developments in the branches of science and aims at preparing students for various quiz competitions. An exciting experience to general readers too.
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00. -
Ithihyamalayile Rasikanmar
കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ‘ഐതിഹ്യമാല’യിലെ രസാവഹമായ ചില ഏടുകൾ. രസികത്തത്താലും വികടത്തത്താലും ചരിത്രം രചിച്ച ‘ഹാസ്യശിരോമണിമാരു’ടെ കഥകൾ. അപരന്റെ ഹീനതകളെ കറുത്ത ഹാസ്യംകൊണ്ട് തോലുരിച്ചുകാട്ടിയും, അവനവനെത്തന്നെ അപഹസിക്കുവാൻ ധൈര്യപ്പെട്ടും, പൊട്ടിച്ചിരി സമ്മാനിക്കുന്നവരാണ് ഇവർ.
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00. -
Pookunithamulla Pookkunilanji : Kumaranasante Balakavithakal
സ്നേഹഗായകനായ കുമാരനാശാന്റെ ബാലകവിതകളുടെ സമാഹാരം. ‘പുഷ്പവാടി,’ ‘ബാലരാമായണം’ എന്നിവയ്ക്കുപുറമെ അദ്ദേഹത്തിന്റെ മറ്റു പദ്യകൃതികളിൽനിന്നും തിരഞ്ഞെടുത്ത ഭാഗങ്ങളും ഉൾപ്പെടുത്തിയിരിക്കുന്ന പുസ്തകം.
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00. -
Parayipetta Padhirukulam: Uppukottan
കടൽത്തീരത്തെ ചൊരിമണലിൽനിന്നു മുക്കുവനായ സുലൈമാനു ലഭിച്ച നവജാതന്റെ, ജീവിതത്തിലേക്കുള്ള ‘ഉപനയന’ത്തിന്റെ കഥ. പൊന്നാനിയിലെ ഉപ്പളങ്ങളിൽ സമുദ്രവെള്ളം വറ്റിച്ച് ഉപ്പെടുക്കുന്ന പണിയിൽ വ്യാപൃതനായ ഉപ്പുകൊറ്റന്റെ, പറയിപെറ്റ പന്തിരുകുലത്തിലെ പതിനൊന്നാമന്റെ വികാരസാന്ദ്രമായ ജീവിതകഥ.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
Kashumangayum Kunjumalakhayum
ഹിഡുംബനെ പല്ലില്ലാത്ത സിംഹമാക്കിയ ജമന്തിയുടെ സാമർഥ്യവും, ബലൂൺകൊണ്ട് കരിമ്പൂതത്തെ തുരത്തിയ മിടുക്കനുണ്ണിയുടെ കൗശലവും, അഞ്ചിതൾപ്പൂവിന്റെ അത്ഭുതസിദ്ധിയുമൊക്കെ കൂട്ടുകാർക്ക് ഈ കഥകളിൽ വായിച്ചറിയാം. മികച്ച ബാലസാഹിത്യകാരനുള്ള കേന്ദ്രസാഹിത്യഅക്കാദമി പുരസ്കാരം നേടിയ എഴുത്തുകാരന്റെ ഈ കഥകൾ പ്രകൃതിസ്നേഹത്തിന്റെയും സന്മാർഗനിഷ്ഠയുടെയും ഗുണപാഠങ്ങൾ കൂടിയാണ്.
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00. -
Nalla Kuttikal Nalla Sheelangal
ബാല്യവും കൗമാരവും നിർണായകമായ ഒരു വളർച്ചാഘട്ടമാണെന്ന് പലപ്പോഴും മാതാപിതാക്കൾ മറന്നുപോകുന്നു. കുട്ടികൾ നേരിടുന്ന പ്രതിസന്ധികളെയും അവരിലെ പെരുമാറ്റദൂഷ്യങ്ങളെയും അപഗ്രഥിച്ച് പരിഹാരം കണ്ടെത്തുവാൻ കഴിയേണ്ടതുണ്ട്. കുട്ടികളുടെ വ്യക്തിത്വവികാസത്തിന്റെ ശാസ്ത്രവും അവരുടെ പെരുമാറ്റം വിശകലനംചെയ്യുന്നതിന്റെ കലയുമാണ് ഈ പുസ്തകം പ്രകാശിതമാക്കുന്നത്. അനുഭവസാക്ഷ്യങ്ങൾ മുൻനിർത്തിയുള്ള വിവരണം.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
Great Great Britain
‘സൂര്യനസ്തമിക്കാത്ത സാമ്രാജ്യം’ എന്ന കീർത്തി നേടിയെടുത്ത ജനപദം. രാജവാഴ്ചയുടെ അഭിജാതമായ ചരിത്രം. ആംഗലേയഭാഷയുടെയും വ്യാവസായികവിപ്ലവത്തിന്റെയും ഫുട്ബോളിന്റെയും ക്രിക്കറ്റിന്റെയും ഈറ്റില്ലം. ഷേക്സ്പിയറും കീറ്റ്സും ബീറ്റിൽസുമൊക്കെ പതിച്ച സാംസ്കാരികമുദ്രകൾ. യുണൈറ്റഡ് കിങ്ഡം എന്ന ദേശത്തിന്റെ ഭൂതവർത്തമാനങ്ങളിലേക്ക് പദമൂന്നുകയാണ് ലോകസഞ്ചാരിയായ മഹ്ദി. ബിഗ്ബെൻ, ലണ്ടൻ ഐ, ബക്കിങ്ഹാം പാലസ്, ഗ്ലോബ് തിയേറ്റർ… ‘ഗ്രേറ്റ് ഗ്രേറ്റ് ബ്രിട്ടൻ’ പകരുന്ന ആവേശകരമായ കാഴ്ചകൾ നിരവധി.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
Ramayanakatha Kuttikalkku
ഭാരതത്തിന്റെ ആദികാവ്യമാണ് രാമായണമെന്ന ഇതിഹാസകൃതി. മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീരാമന്റെ ആദർശനിഷ്ഠമായ ജീവിതമാണിതിന്റെ പ്രതിപാദ്യം. പിതാവ് മക്കളെയെന്നപോലെ സ്വന്തം പ്രജകളെ സംരക്ഷിച്ച രാമന്റെ വീരാപദാനങ്ങൾ, മുത്തശ്ശി അടുത്തിരുന്ന് ചൊല്ലിത്തരുന്നതുപോലെ ആവിഷ്കരിച്ചിരിക്കുന്നു ഈ പുസ്തകത്തിൽ.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Kerala Charithram: Keralam Aadhya Nootandukalil
കേരളം സഞ്ചരിച്ച വഴികളിലൂടെയും വ്യക്തികളിലൂടെയും മുൻവിധികളോ പക്ഷപാതങ്ങളോ കൂടാതെയുള്ള ഒരു പിൻനടത്തം. നമ്മുടെ സാമൂഹികജീവിതം കാലങ്ങളിലൂടെ കൈവരിച്ച പരിണാമത്തിന്റെ നാൾരേഖകൾ. മാതൃദേശത്തിന്റെ ചരിത്രവും സംസ്കാരവും അറിയുവാൻ വായനക്കാർക്കു സഹായകമാകുന്ന കൃതി. പ്രാചീന കേരളത്തിൽ തുടങ്ങി, പ്രബലമാകുന്ന നാട്ടുരാജ്യങ്ങളിൽ അവസാനിക്കുന്ന പ്രതിപാദ്യം.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Ningalude Sareerabhasha
നമ്മുടെ ശക്തിദൗർബല്യങ്ങളെ ഒരു ദർപ്പണത്തിലെന്നവിധം പ്രതിഫലിപ്പിക്കുകയും, മനസ്സിന്റെ ഗൂഢസഞ്ചാരങ്ങളെ ഒരു ഉച്ചഭാഷിണിയിലൂടെന്നവണ്ണം വെളിപ്പെടുത്തുകയും ചെയ്യുന്നുണ്ട് ശരീരം. വ്യക്തിത്വവികസനത്തിൽ ശരീരഭാഷാസ്വാധീനം നിർണായകമാണ്. ജീവിതപങ്കാളിയുടെയും സുഹൃത്തുക്കളുടെയുമൊക്കെ വിശ്വാസമാർജിക്കുവാൻ, അവരുടെ ചിന്തകൾ മനസ്സിലാക്കി അതിനനുസൃതമായി നിലപാടുകൾ സ്വീകരിക്കുവാൻ ഈ പുസ്തകവായന നിങ്ങളെ സഹായിക്കും.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
Romeo and Juliet
മൊണ്ടേഗ്-ക്യാപ്ലറ്റ് കുടുംബങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ കലുഷതയാർന്ന അരങ്ങിൽ റോമിയോയും ജൂലിയറ്റും ചേർന്ന് ആടിത്തീർക്കുന്ന പ്രേമനാടകത്തിന്റെ കഥാരൂപം. പ്രണയമെന്ന വികാരത്തിന്റെ ചപലതയും തീക്ഷ്ണതയും ഭാവസാന്ദ്രമായി ആവിഷ്കരിക്കപ്പെടുന്ന ലോകോത്തര രചന. സംഗൃഹീത പുനരാഖ്യാനം: ജയ്സൺ കൊച്ചുവീടൻ
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00. -
Kuttikale Thiruthunnavarkku
‘ദൈവത്തിന്റെ അംബാസഡർമാരായ’ കുട്ടികളുമായി ഇടപഴകുമ്പോൾ നാം ഓർത്തിരിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. അവരുടെ സ്വാഭാവികമായ വളർച്ചയെ തടയുംവിധമാകരുത് നമ്മുടെ തിരുത്തുകൾ; മറിച്ച്, ജീവിതം ജീവിക്കുവാനും സ്നേഹിക്കുവാനുമാണെന്ന് ബോധ്യപ്പെടുത്തുംവിധമാകണം. ശിശുമനഃശാസ്ത്രത്തിന്റെയും സാമൂഹികശാസ്ത്രത്തിന്റെയും വെളിച്ചത്തിൽ അതിനായി ചില പ്രായോഗികനിർദേശങ്ങൾ.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
A.P.J. Abdul Kalam
രാമേശ്വരത്തു ജനിച്ച ഒരു സാധാരണബാലന്റെ അസാധാരണമായ ജീവിതകഥ. ഭാരതരത്നത്തിന്റെ സ്വീകർത്താവ്, മിസൈൽ രംഗത്ത് ഇന്ത്യയെ ലോകനിലവാരത്തിലേക്കുയർത്തിയ ശാസ്ത്രജ്ഞൻ, മനുഷ്യസ്നേഹിയായ രാഷ്ട്രപതി… സ്വപ്നനിർമിതമായ ചിറകുകൾകൊണ്ട് ആ ബാലൻ പറന്നേറിയ ഉയരങ്ങളുടെ വൃത്താന്തം.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Feng Shui
ഗൃഹനിർമിതിയിൽ മാറ്റംവരുത്താതെത്തന്നെ നിർമാണദോഷങ്ങൾ പരിഹരിക്കുവാൻ സഹായിക്കുന്ന ചൈനീസ് വാസ്തുശാസ്ത്രമായ ഫെങ് ഷുയിയെ പരിചയപ്പെടുത്തുന്ന പുസ്തകം. ഗൃഹനിർമാണത്തിൽ സംഭവിച്ചിരിക്കുവാൻ സാധ്യതയുള്ള സങ്കീർണപ്രശ്നങ്ങൾ കണ്ടെത്തി അവ പരിഹരിക്കുവാനും ജീവിതവിജയവും ധനസമൃദ്ധിയും ഐശ്വര്യവും കൈവരിക്കുവാനുമുള്ള പ്രായോഗികനിർദേശങ്ങളാൽ ഇത് സമ്പന്നമാണ്.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.















