-
Tham Luangile Koottukar
വൈല്‍ഡ് ബോര്‍സ് സോക്കര്‍ ടീം, കോച്ച് ഏക്കഫോണ്‍. താം ലുവാങ് ഗുഹയ്ക്കുള്ളില്‍ അകപ്പെട്ട ഈ ‘കാട്ടുപന്നികള്‍’ – ”പന്ത്രണ്ടു കുട്ടിപ്പന്നികള്‍, ഒരു വലിയ പന്നി” – ഇരുട്ടിന്റെ കെണിയെയും ജലത്തിന്റെ ക്രൗര്യത്തെയും മറികടന്ന് പ്രകാശകവാടമണഞ്ഞതിന്റെ നാള്‍വഴിവിവരണമാണ് ഈ നോവല്‍. വായുവും വെളിച്ചവും ദുര്‍ലഭമായ, വെള്ളം കുത്തിയൊഴുകിക്കൊണ്ടിരിക്കുന്ന, തായ്ലാന്‍ഡിലെ ഗുഹയ്ക്കുമുന്നില്‍ ആ പതിമൂന്നു പേരുടെ രക്ഷയ്ക്കായി ലോകമൊന്നാകെ പ്രാര്‍ഥനകളോടെ കാത്തുനിന്നത് എത്രയോ ദിവസങ്ങള്‍! മരണം മണക്കുന്ന ആ തണുവിടത്തില്‍ പ്രതീക്ഷയുടെ പുതപ്പണിഞ്ഞും, ഇച്ഛാശക്തിയിലും പ്രപഞ്ചശക്തിയിലുമുള്ള വിശ്വാസത്താല്‍ ഹൃദയത്തെ ചൂടുപിടിപ്പിച്ചും ‘കാട്ടുപന്നികള്‍’ ജീവനാളം കെടാതെ കാത്തു. ഒരു ഇരുള്‍തുരങ്കത്തിനുള്ളില്‍ പതിമൂന്നു ജീവനുകള്‍, ഒപ്പം രക്ഷാപ്രവര്‍ത്തകരും, വെള്ളവും സമയവുമായി നടത്തിയ യുദ്ധത്തിന്റെ, അതിന്റെ വിജയകരമായ പരിസമാപ്തിയുടെ കഥയാണിത്.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Veettuvalappile Kaalivalarthal
പാലിനും ഇറച്ചിക്കും ആവശ്യകത ഏറിവരുന്ന നമ്മുടെ നാട്ടില്‍ കന്നുകാലിവളര്‍ത്തലില്‍ നിന്നുള്ള ലാഭസാധ്യത വളരെയാണ്. കാലികളുടെ പരിചരണത്തിലും ആഹാരത്തിലും രോഗനിയന്ത്രണത്തിലുമെല്ലാം പ്രത്യേകശ്രദ്ധ ആവശ്യമാണ്. ജനുസ്സുകള്‍ തിരഞ്ഞെടുക്കുന്നതു മുതല്‍ കാലിവളര്‍ത്തലിന്റെയും വിപണനത്തിന്റെയും വരെ രീതികള്‍ പ്രതിപാദിക്കുകയാണ് ഈ പുസ്തകത്തില്‍. നായ, മുയല്‍, പന്നി പരിപാലനരീതികളും വിവരിച്ചിരിക്കുന്നു.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
Dhambathyajeevitham Dhanyamakuvan
ദാമ്പത്യത്തില്‍ ഇമ്പമണയ്ക്കുന്ന ഈ പുസ്തകം, വിവാഹത്തിന് ഒരുങ്ങുന്നവര്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കുമാണ്. വൈദികനും കൗണ്‍സ്‌ലിങ് വിദഗ്ധനുമായ ഗ്രന്ഥകാരന്‍ ഇതില്‍ രേഖപ്പെടുത്തുന്നത്, പങ്കാളികളുടെ അപക്വതകള്‍ എങ്ങനെ രാക്ഷസവേഷങ്ങളായി ബന്ധങ്ങളില്‍ അവതരിക്കുന്നുവെന്നാണ.് സംശയരോഗം, ലഹരി, അവിഹിതബന്ധം തുടങ്ങി, കുടുംബജീവിതം നരകതുല്യമാക്കുന്ന പ്രവണതകളും ഇവിടെ തുറന്നുകാട്ടപ്പെടുന്നു.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
Engine Oru Samrambam thudangi Vijayippikam
ബിസിനസ് മേഖലയിലേക്കു കടക്കുന്നവരുടെ ശ്രദ്ധപതിയേണ്ട വിഷയങ്ങള്‍ പലതാണ്. ഈ കൈപ്പുസ്തകം പരിചയപ്പെടുത്തുന്നത്, പുതുസംരംഭങ്ങെള വിജയവഴിയിലെത്തിക്കുന്ന ചില ഫോര്‍മുലകളാണ്. പ്രാരംഭനടപടികള്‍, പ്രൊജക്ട് റിപ്പോര്‍ട്ട്, പ്ലോട്ട്, ലൈസന്‍സ്, മാര്‍ക്കറ്റിങ്, സഹായപദ്ധതികള്‍ തുടങ്ങിയവയെല്ലാം ഇത് ഉള്‍ക്കൊള്ളുന്നു.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
Manchira Paalam
ഉത്തുംഗ ഗിരിനിരകളിലെ ജലപാതത്തില്‍നിന്ന് പ്രസരിക്കപ്പെടുന്ന വിദ്യുത്തരംഗംപോലെ, വായനക്കാരിലേക്ക് ഊര്‍ജ്ജപ്രവാഹമാകുന്ന കുറിപ്പുകളുടെ സമാഹാരം. ആത്മകഥാസ്പര്‍ശിയായ ഈ ആഖ്യാനങ്ങള്‍ വൈദികനായ ഗ്രന്ഥകാരന്‍ തന്റെ നാഥനുമായി നടത്തുന്ന ഹൃദയസംവാദങ്ങളാണ്. ഇവിടെ ആത്മീയാനുഭവത്തിന്റെ തീക്ഷ്ണത സമാനമായ തീവ്രതയോടെ ആവിഷ്‌കരിക്കപ്പെടുന്നു.
₹160.00Original price was: ₹160.00.₹128.00Current price is: ₹128.00. -
PSC Pareekshakalile Sasthram
പി.എസ്.സി. റാങ്ക്‌ലിസ്റ്റില്‍ ഒരു ഉദ്യോഗാര്‍ഥിയുടെ സ്ഥാനം നിര്‍ണയിക്കുന്നതില്‍ ശാസ്ത്രസംബന്ധിയായ ചോദ്യങ്ങള്‍ വലിയ പങ്കുവഹിക്കുന്നു. മുന്‍വര്‍ഷ ചോദ്യപേപ്പറുകള്‍ വിശകലനംചെയ്ത് ക്രോഡീകരിച്ചിരിക്കുകയാണ് ഈ പുസ്തകത്തില്‍. മത്സരപ്പരീക്ഷകളിലും ക്വിസ് മത്സരങ്ങളിലും പങ്കെടുക്കുന്നവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രയോജനപ്രദം. ശാസ്ത്രജ്ഞരെയും ശാസ്ത്രപ്രതിഭാസങ്ങളെയും പരിചയപ്പെടുത്തുന്ന കുറിപ്പുകളും ഉള്‍ക്കൊള്ളുന്നു.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
Janikkathavarude Jathakakurippukal
തീരാദുഃഖത്തിന്റെ മാറാപ്പു പേറുന്ന എച്ച്.ഐ.വി. പോസിറ്റീവ് മനുഷ്യരെ ഓര്‍ത്തുള്ള വിലാപമാണ് ഈ ആഖ്യായിക. മാറ്റിനിര്‍ത്തേണ്ടവരല്ല, ചേര്‍ത്തുനിര്‍ത്തേണ്ടവരാണ് എയ്ഡ്‌സ് രോഗികള്‍ എന്ന ബോധ്യത്തിലേക്ക് ഇത് നമ്മെ നയിക്കുന്നു; എയ്ഡ്സ് രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകളെ ഉച്ചാടനംചെയ്യുന്നു.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Virahardram Lalithaganangal
ലളിതഗാനശാഖയ്ക്ക് മുതല്‍ക്കൂട്ടാകുന്ന മനോഹരമായ 10 വിരഹഗാനങ്ങളുടെ സമാഹാരം. സംഗീതപ്രേമികളുടെ അഭിരുചിക്കനുസരിച്ച് ഇമ്പമാര്‍ന്ന ഈണം പകര്‍ന്ന് ആലപിച്ച ഇതിലെ ഗാനങ്ങളുടെ സി.ഡി. ഉള്‍പ്പെടെ.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Kanneerppadathe Koithukar
കാറ്റില്‍ പതിരുപോലെ കാലം പറത്തിക്കളഞ്ഞ ജീവിതം വായിക്കുവാന്‍ ശ്രമിക്കുകയാണ് ഈ നോവലിലെ സുഗതന്‍. ഭൂതകാലത്തിന്റെ ഏടുകള്‍ – വാഴ്‌വിന്റെ പുസ്തകം – അയാള്‍ മറിച്ചുനോക്കുന്നു. ഉറ്റവരും ഉടയവരും മാത്രമല്ല സുഗതന്റെ ഓര്‍മയിലെത്തുന്നത്, ‘മിതവാദി’യും ‘സഹോദര’നും നാരായണഗുരുവും പോലെയുള്ള ചരിത്രപുരുഷന്മാര്‍ കൂടിയാണ്.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
Athipparayile Arogyakkoottam
പാഠ്യപദ്ധതിയിലെ നിര്‍ജീവമായ അറിവുകള്‍ക്കപ്പുറം, ആരോഗ്യസംരക്ഷണത്തെ ഒരു ജീവിതസംസ്‌കാരമാക്കിമാറ്റിയ കുട്ടിക്കൂട്ടത്തെക്കുറിച്ചാണ് ഈ പുസ്തകം. സമൂഹത്തില്‍ സൃഷ്ടിപരമായി ഇടപെടാനും അതിനെ പുരോഗമനാത്മകമായി പരിവര്‍ത്തനപ്പെടുത്താനും കുട്ടികള്‍ക്കുള്ള കഴിവിനെയാണ് അത്തിപ്പാറ പഞ്ചായത്തും സ്‌കൂളും സാക്ഷ്യപ്പെടുത്തുന്നത്.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
Kilipadum Kadukaliloode : Oru Vanithayude Vanayathrakal
ജീവികുലങ്ങളുടെ, സസ്യജാതികളുടെ ആവാസഭൂമിയായ കാടകങ്ങള്‍ ഒച്ചകളുടെയും നിറങ്ങളുടെയും ചിത്രമേടകളാണ്. പ്രകൃതിയുടെ ഈ ഹരിതസാന്ത്വനം തേടി, കാനനത്തിന്റെ കരളിലേക്ക് ഒരു സ്ത്രീ നടത്തിയ സഞ്ചാരങ്ങളുടെ ഓര്‍മത്താളുകളാണ് ‘കിളിപാടും കാടകളിലൂടെ’ ഇതിലെ കാട്ടുകിളിപ്പാടുകളില്‍ നിറയുന്നത് കാന്താരകൗതുകങ്ങള്‍ മാത്രമല്ല; ഭൂമിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധവും, പ്രകൃതിസംരക്ഷണത്തിനുവേണ്ടി ജീവിതം സമര്‍പ്പിച്ച മനുഷ്യരുടെ സഹനവും, പരിസ്ഥിതിയെ ഓര്‍ത്തുള്ള ഉത്കണ്ഠയുമെല്ലാമാണ്. ജൈവവൈവിധ്യംകൊണ്ട് പ്രകൃതി സ്‌നേഹികളെ വീണ്ടും വീണ്ടും തന്നിലേക്ക് ആകര്‍ഷിക്കുന്ന പശ്ചിമഘട്ടവനമേഖലകളിലൂടെയാണ് എഴുത്തുകാരിയുടെ നടത്തങ്ങള്‍.
₹170.00Original price was: ₹170.00.₹136.00Current price is: ₹136.00. -
Ibsente Thiranjedutha Natakangal
ലോകനാടകവേദി കണ്ടപ്രതിഭാശാലിയുടെ മരണമില്ലാത്ത രചനകളുടെ സമാഹാരം. വ്യക്തിബന്ധങ്ങളെയും സാമൂഹികക്രമങ്ങളെയും നീതിന്യായവ്യവസ്ഥകളെയും സമത്വത്തിലും സ്വാതന്ത്ര്യത്തിലും വേരുറച്ച ആശയങ്ങള്‍കൊണ്ട് ജനകീയവിചാരണയ്ക്കു വിധേയമാക്കിയ ഇതിലെ പ്രമേയങ്ങള്‍ക്ക് കാലം പിന്നിടുന്തോറും സാധ്യതയും സാധുതയും ഏറുകയാണ്. സ്ത്രീപക്ഷപ്രസ്ഥാനങ്ങള്‍ക്ക് ഉണര്‍ത്തുപാട്ടായ പാവയുടെ വീട്, രാഷ്ട്രീയപ്രമാണിത്തത്തിനെതിരെയുള്ള സമരപ്രഖ്യാപനമായ പൊതുജനശത്രു, ദാമ്പത്യത്തിലെ പൊരുത്തക്കേടുകളെ ഇഴകീറി പരിശോധിച്ച പ്രേതങ്ങള്‍ ഉള്‍പ്പെടെ ഏഴ് ക്ലാസിക് നാടകങ്ങളുടെ വിവര്‍ത്തനം. പരിഭാഷ: പി.ജെ. തോമസ്
₹590.00Original price was: ₹590.00.₹472.00Current price is: ₹472.00. -
Smart Kutty
കുട്ടികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും വിദ്യാഭ്യാസപ്രവര്‍ത്തകര്‍ക്കും പ്രയോജനപ്രദമായ കൈപ്പുസ്തകം. വിജയികള്‍ സൃഷ്ടിക്കപ്പെടുകയാണെന്ന വലിയ പാഠമാണ് ഇതിനു പറയുവാനുള്ളത്. ജയാഗ്നി ഉള്ളില്‍ സൂക്ഷിക്കുവാന്‍, പരിമിതികളെ ഉല്ലംഘിച്ച് അതിനെ ആളിക്കത്തിക്കുവാന്‍ തയ്യാറുള്ള, ജയിക്കാന്‍ ജനിച്ചവര്‍ക്കായി എഴുതപ്പെട്ടിരിക്കുന്ന ഇത് സ്വപ്നത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും പ്രാര്‍ഥനയുടെയും ഭാഷ സംസാരിക്കുന്നു.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
Kuch Dinom Mein Malayalam Seekhem
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Play With Me? – A fable from a faraway forest of India
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Oblivion
മറവി ഒരു നിതാന്ത ജീവിതസമസ്യയും സ്മരണകൾ വിട്ടുമാറാത്ത മധുരവേദനകളുമാകുന്നു ഈ കാവ്യപുസ്തകത്തിൽ. ജീവിതത്തിന്റെ അർഥരാഹിത്യവും മനുഷ്യരുടെ കപടനാട്യങ്ങളും വിഷയമാകുന്ന മറവിയുടെ മാറാപ്പുകൾ.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.















