-
-
-
Hridhayathe Ariyan Hridrogathe Cherukkan
ഹൃദ്രോഗം വരാനുള്ള ആപത്ഘടകങ്ങൾ നമ്മുടെ ഇടയിൽ കൂടുതലാണ്. ഹൃദ്രോഗം വന്നവർപോലും തുടർചികിത്സ നടത്തുകയോ ജീവിതരീതി മാറ്റുകയോ ചെയ്യുന്നില്ല. ഹൃദയത്തെക്കുറിച്ചും ഹൃദയരോഗങ്ങളെക്കുറിച്ചുമുള്ള അജ്ഞത മാറ്റുവാനുള്ള ഒരു ശ്രമമാണ് ഈ പുസ്തകം. കേരളത്തിലെ 143 പ്രമുഖ ഹൃദ്രോഗവിദഗ്ധർ തയ്യാറാക്കിയ ഇതിലെ ലേഖനങ്ങൾ ഹൃദയത്തിന്റെ പ്രവർത്തനം മുതൽ ഹൃദ്രോഗ ചികിത്സയും പ്രതിരോധവും വരെ വിശദമായി വിവരിക്കുന്നു.
എഡിറ്റർ: ഡോ. ഗീവർ സഖറിയ
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Original Kunnamkulam
കുന്നംകുളം എന്ന സ്ഥലനാമം ആരുടെയും മനസ്സിലേക്കെത്തിക്കുന്ന ചിത്രം ഡ്യൂപ്ലിക്കേറ്റുകളുടേതാണ്. ”കച്ചവടത്തിൽ മാത്രം കണ്ണുള്ള അരസികന്മാരുടെ ദേശം”. എഞ്ചുവടി മുതൽ ‘മനോരമ’ വരെ പുറത്തിറക്കിയ അച്ചുകൂടങ്ങൾ, വോളിബോൾ കളിയുടെ ഇന്ത്യയിലെ ആദ്യവേദി, സാഹിത്യപ്രതിഭകളുടെ തട്ടകം… അങ്ങനെയങ്ങനെ, അധികമൊന്നും അറിയപ്പെടാത്ത പാരമ്പര്യമഹിമകളുടെ ചെപ്പേടാണ് ഈ പുസ്തകം.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Kunjomanakkoru Peru
കുഞ്ഞുങ്ങളുടെ പേരുകൾ കേൾക്കാൻ ഇമ്പമുള്ളതായാൽ മാത്രം പോരാ, അവ അർഥപൂർണവും കാലഘട്ടത്തിനു ചേരുന്നതുമാകണം. ആരും ഇഷ്ടപ്പെടുന്ന ഒരു പേര് നിങ്ങളുടെ ഓമനക്കുഞ്ഞിന് നിർദേശിക്കുകയാണ് ഈ പുസ്തകം. അനുബന്ധമായി, ശിശുപരിപാലനത്തിൽ ശ്രദ്ധിക്കേണ്ടതായ കാര്യങ്ങളും ആയിരത്തോളം വീട്ടുപേരുകളും.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
Krishnapriya Sasyangal
ഭഗവാന്റെ നാൾവൃക്ഷമായ ഞാവൽ, രാധാകൃഷ്ണസംഗമത്തിനു തണലും സാക്ഷിയുമായ കടമ്പ്, കൃഷ്ണന്റെ ശരീരവർണമുള്ള കായാമ്പൂ തുടങ്ങി, കൃഷ്ണാവതാരഗാഥയോട് ബന്ധംപുലർത്തുന്ന പുണ്യതരുക്കളെക്കുറിച്ചാണ് ഈ പുസ്തകം. സ്വന്തം ഗാത്രത്താലും പുഷ്പഫലങ്ങളാലുമൊക്കെ മുകുന്ദസ്തുതി ചൊല്ലുകയാണ് ഈ സസ്യങ്ങൾ.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
Sports own Country
കളികളുടെ ഉത്ഭവം, വളർച്ച, കളിനിയമങ്ങൾ, കളിക്കാർ തുടങ്ങി, കായികവിനോദങ്ങളെക്കുറിച്ച് അറിയേണ്ടതും അതിനപ്പുറവും ഈ പുസ്തകത്തിലുണ്ട്. ക്രിക്കറ്റിനും ഫുട്ബോളിനും ഹോക്കിക്കുമൊപ്പം കളരിപ്പയറ്റും പട്ടംപറത്തലും കാളപൂട്ടുമൊക്കെ ഈ ‘സ്റ്റേഡിയ’ത്തിൽ ആവേശത്തിന്റെ അലകളുയർത്തുന്നു.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
Vandhyatha: Garbhadharanam Prasavasushroosha
ജീവിതരീതികളിലും ആരോഗ്യശീലങ്ങളിലും തിരുത്തൽ വരുത്തിക്കൊണ്ട് ആരോഗ്യമുള്ള കുഞ്ഞോമനയെ സ്വന്തമാക്കുവാൻ നിങ്ങൾക്കു മാർഗദർശനം നൽകുകയാണ് ഈ കൈുസ്തകം. മാതൃത്വത്തിലേക്ക് പ്രവേശിക്കുവാൻ, പ്രസവശേഷവും സ്ത്രീക്കു ലഭിക്കേണ്ട പരിചരണം പ്രാപ്തമാക്കുവാൻ, സൽസന്തതിക്കായി അനുവർത്തിക്കേണ്ട ആയുർവേദവിധികൾ മന ിലാക്കുവാൻ ഒക്കെ ഇതിലെ പ്രായോഗികനിർദേശങ്ങൾ നിങ്ങളെ സഹായിക്കും.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Johnson: Velichathe Pranayicha Oral
വീടിന്റെ ഇരുൾമൂലയിലെങ്ങോ കുടുക്കിക്കളയുമായിരുന്ന നരകജീവിതത്തോട് നേർക്കുനേർനിന്നു പോരാടിയ ജോൺസന്റെ അതിജീവനത്തിന്റെ കഥ. പോളിയോരോഗത്തിലൂടെ യുദ്ധം പ്രഖ്യാപിച്ച ശരീരത്തോട് എതിരിടുമ്പോഴും വെളിച്ചപ്പൊട്ടുകളെ വിടാതെ പിന്തുടർന്ന ഈ അത്ഭുതമനുഷ്യന്റെ ജീവിതപുസ്തകം വിദ്യാഭ്യാസപ്രവർത്തകരും സാമൂഹികപ്രവർത്തകരും വായിച്ചിരിക്കേണ്ടതാണ്.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
-
Chanakkallu
ജീവിതമെന്ന ചാണക്കല്ലിൽവെച്ച് കാലമെന്ന ശില്പി മനുഷ്യനു വരുത്തുന്ന രൂപഭേദങ്ങളെക്കുറിച്ചാണ് ഈ നോവൽ. വിപ്ലവത്തീനാമ്പുകൾക്കിടയിൽ ഈയാംപാറ്റച്ചിറകുകൾ വിടർത്തി പറക്കുന്ന അച്ചു. ”വെളിച്ചം അംഗീകരിക്കാത്ത സ്വന്തം രഹസ്യങ്ങളുംകൊണ്ട്” ദാരിദ്ര്യത്തിന്റെ ചുഴിക്കുത്തിൽ വട്ടംചുറ്റുന്ന സുലു… ജീവിതം നിർദ്ദയം അകപ്പെടുത്തിക്കളഞ്ഞ ഈ അനാഥാത്മാക്കളുടെ വേദനയുടെ വേദാന്തപ്പൊരുൾ ചൊല്ലിയുറപ്പിക്കുന്ന ആഖ്യായിക.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
-
-
Kampithan
മണ്ണടിക്കാവിലെയും പട്ടാഴിക്ഷേത്രത്തിലെയും ആധ്യാത്മികവും പ്രാപഞ്ചികവുമായ സകല വ്യവഹാരങ്ങൾക്കും അധികാരിയായ കാമ്പിത്താൻ, ഐതിഹ്യമാലയിലെ പവിഴമുത്തായി വിളങ്ങുന്നു. ആശ്ചര്യകരമായ സിദ്ധിവിശേഷങ്ങൾക്ക് ഉടയോനായ കാമ്പിത്താന്, ബുദ്ധികൊണ്ടും ശക്തികൊണ്ടും ഭക്തികൊണ്ടും കാവിലമ്മയുടെ പ്രതിപുരുഷനെന്നു സ്വയം തെളിയിക്കുവാൻ, വെളിച്ചപ്പാടായി പള്ളിവാളെടുക്കുവാൻ ഒരു അഗ്നിപരീക്ഷയെ നേരിടേണ്ടിയിരുന്നു – കല്ലടയാറ്റിലെ പാറക്കയത്തിൽ, പണ്ടുണ്ടായിരുന്ന കാമ്പിത്താൻ നിക്ഷേപിച്ചുവെന്ന് കരുതിപ്പോരുന്ന ഭഗവതിയുടെ പൊൻചിലമ്പ് എടുത്തുകൊണ്ടുവരിക!
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
-
Rip Van Winkle
കാറ്റ്സ്കിൽ മലമുകളിലെ പ്രശാന്തത തന്റെ ഹൃദയഭാരം ലഘൂകരിക്കുമെന്നു കരുതിയാണ് റിപ്പ് വാൻ വിങ്കിൾ അന്ന് വീടുവിട്ടിറങ്ങിയത്; യജമാനനു കൂട്ടായി വൂൾഫ് എന്ന നായയും. വീഞ്ഞുവീപ്പയുമായി മലകയറുവാൻ ശ്രമിക്കുന്ന ഒരു വൃദ്ധനോടൊപ്പം റിപ്പ് ചെന്നെത്തുന്നത്, ഒരു ഗൂഢലോകേത്തക്കും. അവിടെ കണ്ടുമുട്ടുന്ന ഒരു സംഘം വൃദ്ധർ, മരക്കോപ്പയിൽ നുരഞ്ഞുപൊന്തുന്ന പാനീയത്താൽ റിപ്പിനെ സൽക്കരിക്കുന്നു. ആ കുന്നിൻനെറുകയിലെ ഒരൊറ്റ രാത്രി റിപ്പിന്റെ ജീവിതത്തിൽനിന്ന് ചോർത്തിക്കളഞ്ഞത്, നീണ്ട ഇരുപതു വർഷങ്ങളാണ്! വാഷിങ്ടൺ ഇർവിങ്ങിന്റെ ക്ലാസിക് രചനയ്ക്ക് ജയ്സൺ കൊച്ചുവീടന്റെ പുനരാഖ്യാനം.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.















