Latest Books

  • -20%

    Nirmalyam

    “ഈ ഇരുട്ടിന് ഇനി അവസാനമില്ല” എന്ന കഠിനവ്യഥയിലും, ഒരു നിഗൂഢപ്രതീക്ഷയായി അവൾ അയാളിൽ ജ്വലിച്ചിരുന്നു. എന്നാൽ, അനുരാഗത്തിന്റെ ജീവശ്വാസമൂതുവാൻ വെമ്പുന്ന അവരെ ഏതെല്ലാമോ ആന്തരികവ്യസനകൾ വരിഞ്ഞുമുറുക്കുന്നു ഈ നോവൽ. കഴകം കുലത്തൊഴിലാക്കിയ ഒരു സമൂഹത്തിന്റെ അതിജീവനകഥകൂടിയാകുന്നു.

    Original price was: ₹90.00.Current price is: ₹72.00.
  • -20%

    Swathanthryasamara Quiz

    ഭാരതചരിത്രത്തിലെ തേജോമയമായ ഒരു ഏടാണ്, ദേശീയപ്രസ്ഥാനം എന്നുകൂടി അറിയപ്പെട്ട സ്വാതന്ത്ര്യസമരം. കൊളോണിയൽ ആധിപത്യത്തിനെതിരെയുള്ള ഒരു ജനതയുടെ ധീരമായ പോരാട്ടമായിരുന്നു അത്. ആവേശകരമായ ആ ചരിത്രം സൂക്ഷ്മതലത്തിൽ മനിലാക്കുന്നതിന് ഈ പ്രശ്‌നോത്തരി വായനക്കാരെ സഹായിക്കുന്നു. മത്സരപരീക്ഷകൾക്കും പൊതുവിജ്ഞാന ക്വിസുകൾക്കും പ്രയോജനകരമാംവിധം തയ്യാറാക്കിയ ചോദ്യോത്തരങ്ങൾ.

    Original price was: ₹90.00.Current price is: ₹72.00.
  • -20%

    Ilakarikal: Poshakangalude Kalavara

    ഭക്ഷ്യയോഗ്യമായ ഔഷധികളിലൂടെ ആരോഗ്യസംരക്ഷണം എന്ന സന്ദേശമുൾക്കൊള്ളുന്ന ഗ്രന്ഥം. നമുക്ക് അന്യമായിക്കൊണ്ടിരിക്കുന്ന സസ്യസമ്പത്തിനെ ഗൃഹാങ്കണങ്ങളിലേക്ക് തിരികെയെത്തിക്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയതാണ് ഇത്. സസ്യങ്ങളുടെ ശാസ്ത്രീയവിവരണം, പോഷക-ഔഷധഗുണങ്ങൾ, കൃഷിരീതികൾ, നാട്ടറിവുകൾ, പാചകക്കുറിപ്പുകൾ തുടങ്ങിയവയ്‌ക്കൊപ്പം ഇവയെ തിരിച്ചറിയുന്നതിന് സഹായകമായ ചിത്രങ്ങളും.

    Original price was: ₹120.00.Current price is: ₹96.00.
  • -20%

    Kallukal Mahakshetrangal

    കാലത്തെ കല്ലിൽ തളച്ചുനിർത്തുന്ന ഹൊയ്‌സാല, ഐഹോൾ, പട്ടടക്കൽ, ബദാമി, ഹംപി, ബലിപുര, ശ്രാവണബെലഗോള ക്ഷേത്രങ്ങളുടെ ചരിത്ര-ഭൂമിശാസ്ത്രവിശേഷങ്ങളും വാസ്തു-പ്രതിമാശില്പവർണനകളുമൊക്കെ സ്പർശിച്ചു കടന്നുപോകുന്ന ചിത്രപുസ്തകം. കലാചിന്തയുടെ സ്‌നേഹപൂർവമായ ആശ്ലേഷണത്സമായിക്കൂടി പരിഗണിക്കപ്പെടുന്നവയാണ് കർണാടകയിലെ ഈ മഹാക്ഷേത്രങ്ങൾ. ‘കല്ലിൽ പടുത്തുകെട്ടിയ ഈ കാവ്യങ്ങൾ’ക്കു മുന്നിൽ വിസ്മിതനും വിനീതനുമാകുകയാണ് ഗ്രന്ഥകാരൻ.

    Original price was: ₹150.00.Current price is: ₹120.00.
  • -20%

    Cheriya Muthalmudakkil 51 Businessukal

    കുറഞ്ഞ മുതൽമുടക്കിൽ ആരംഭിക്കുവാൻ കഴിയുന്നതും, കൂടിയ ലാഭം നേടാൻ കഴിയുന്നതുമായ 51 ബിസിനസ് സംരംഭങ്ങളാണ് ഈ പുസ്തകം പരിചയപ്പെടുത്തുന്നത്; മൂലധനം, സാങ്കേതികത, വിലനിശ്ചയം, വിപണനം, ലാഭം തുടങ്ങി, വിശദമായ ‘ബിസിനസ് പ്ലാൻ’ സഹിതം. 12 ലക്ഷം രൂപ വരെ നിക്ഷേപം ആവശ്യമുള്ളതും 7 ലക്ഷം രൂപ വരെ പ്രതിമാസസമ്പാദ്യം നേടിത്തരുന്നതുമാണ് ഇതിലെ ‘സ്റ്റാർട്ട്-അപ്’ ആശയങ്ങൾ.

    Original price was: ₹140.00.Current price is: ₹112.00.
  • -20%

    O.N.V.

    ആത്മാവിന്റെ ഒരംശം ”ഇത്തിരി സ്‌നേഹത്തിന്നക്ഷരങ്ങളായി” ഈ ഭൂമിയിൽ നിക്ഷേപിച്ചുപോയ ഒരു കവിയുടെ ജീവചരിത്രം. മനുഷ്യനോടും പ്രകൃതിയോടും എന്നും ഐക്യപ്പെട്ട ആ സ്‌നേഹഗായകനെ രൂപപ്പെടുത്തിയ ജീവിതാനുഭവങ്ങളും കാവ്യപ്രചോദനങ്ങളും സുഹൃദ്‌സാമീപ്യങ്ങളും.

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    Sasi Kathakal

    ട്രോളന്മാർ ഉലകംവാഴും കാലത്തിന്റെ ഉപലബ്ധിയാണ് ഈ പുസ്തകത്തിലെ ‘ശശി.’ ഫേസ്ബുക്ക് ഗ്രൂപ്പായി ആരംഭിച്ച, ലൈക്കുകളാലും കമന്റുകളാലും ഏറെ ആഘോഷിക്കപ്പെട്ട ‘ശശി കഥകളി’ൽനിന്ന് തിരഞ്ഞെടുത്ത ഈ വികടവർത്തമാനങ്ങൾക്ക് പൊള്ളയായ ചിരിയിലേക്കല്ല, കാമ്പുള്ള ചിന്തയിലേക്കാണ് ചായ്‌വ് കൂടുതൽ.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    1001 Phalithamgal

    കുഞ്ഞുണ്ണിമാഷിന്റെ അനുഗ്രഹക്കുറിപ്പോടെയുള്ള ഈ പുസ്തകത്തിലെ നർമകഥകൾ നിങ്ങളിൽ ഒരു ചെറുപുഞ്ചിരിയെങ്കിലും ഉണർത്തുമെന്ന് ഉറപ്പാണ്. ജീവിതസംഘർഷങ്ങളെ ഫലിതബോധംകൊണ്ടു നേരിടാൻ സഹായിക്കുന്ന ഈ ഹാസ്യനുറുങ്ങുകൾ, മനസ്സുതുറന്നുള്ള ചിരിയുടെ സുന്ദരനിമിഷങ്ങൾ നിങ്ങൾക്കു സമ്മാനിക്കും.

    Original price was: ₹60.00.Current price is: ₹48.00.
  • -20%
    Out Of Stock

    Prameham

    ഹൃദ്രോഗവും അർബുദവും കഴിഞ്ഞാൽ ആധുനിക സമൂഹം ഏറ്റവും ഭയപ്പാടോടെ വീക്ഷിക്കുന്ന രോഗമാണ് പ്രമേഹം. പ്രമേഹമുക്തമായ ഒരു ലോകത്തെ സ്വപ്നം കാണുന്ന ഈ പുസ്തകം, പ്രകൃതിപാഠങ്ങളും ആയുർവേദശാസ്ത്രവുമാണ് മുഖ്യമായി പിൻബലമാക്കുന്നത്. ജീവിതത്തിന്റെ മാധുര്യം ചോർത്തിക്കളയുന്ന പ്രമേഹമെന്ന രോഗത്തെ പ്രതിരോധിക്കാനുള്ള മാർഗനിർദേശങ്ങൾ മുന്നോട്ടുവെക്കുന്ന പുസ്തകം.

    Original price was: ₹30.00.Current price is: ₹24.00.
  • -20%

    Dasavathara Kathakal

    സത്യവും നീതിയും നാമമാത്രമായിത്തീരുന്ന ദശാസന്ധിയിൽ ധർമസംസ്ഥാപനത്തിനായി അവതരിക്കുന്ന വിഷ്ണുഭഗവാന്റെ കഥകൾ. നമ്മുടെ സംസ്‌കാരത്തിന്റെ നെടുംതൂണുകളായി മാറിയ ഈ കഥകൾ, മാനുഷികമൂല്യങ്ങളിലേക്ക് വെളിച്ചംവീശുന്ന പ്രകാശഗോപുരങ്ങളാണ്.

    Original price was: ₹40.00.Current price is: ₹32.00.
  • -20%
    Out Of Stock

    Science Quiz

    About 1750 questions and answers regarding Science, consisting of Plants, Animals, Birds, Man, Environment, Solar System, Space Research, etc. This book includes all the latest developments in the branches of science and aims at preparing students for various quiz competitions. An exciting experience to general readers too.

    Original price was: ₹30.00.Current price is: ₹24.00.
  • -20%

    Pookunithamulla Pookkunilanji : Kumaranasante Balakavithakal

    സ്‌നേഹഗായകനായ കുമാരനാശാന്റെ ബാലകവിതകളുടെ സമാഹാരം. ‘പുഷ്പവാടി,’ ‘ബാലരാമായണം’ എന്നിവയ്ക്കുപുറമെ അദ്ദേഹത്തിന്റെ മറ്റു പദ്യകൃതികളിൽനിന്നും തിരഞ്ഞെടുത്ത ഭാഗങ്ങളും ഉൾപ്പെടുത്തിയിരിക്കുന്ന പുസ്തകം.

    Original price was: ₹140.00.Current price is: ₹112.00.
  • -20%

    Kashumangayum Kunjumalakhayum

    ഹിഡുംബനെ പല്ലില്ലാത്ത സിംഹമാക്കിയ ജമന്തിയുടെ സാമർഥ്യവും, ബലൂൺകൊണ്ട് കരിമ്പൂതത്തെ തുരത്തിയ മിടുക്കനുണ്ണിയുടെ കൗശലവും, അഞ്ചിതൾപ്പൂവിന്റെ അത്ഭുതസിദ്ധിയുമൊക്കെ കൂട്ടുകാർക്ക് ഈ കഥകളിൽ വായിച്ചറിയാം. മികച്ച ബാലസാഹിത്യകാരനുള്ള കേന്ദ്രസാഹിത്യഅക്കാദമി പുരസ്‌കാരം നേടിയ എഴുത്തുകാരന്റെ ഈ കഥകൾ പ്രകൃതിസ്‌നേഹത്തിന്റെയും സന്മാർഗനിഷ്ഠയുടെയും ഗുണപാഠങ്ങൾ കൂടിയാണ്.

    Original price was: ₹140.00.Current price is: ₹112.00.
  • -20%

    Great Great Britain

    ‘സൂര്യനസ്തമിക്കാത്ത സാമ്രാജ്യം’ എന്ന കീർത്തി നേടിയെടുത്ത ജനപദം. രാജവാഴ്ചയുടെ അഭിജാതമായ ചരിത്രം. ആംഗലേയഭാഷയുടെയും വ്യാവസായികവിപ്ലവത്തിന്റെയും ഫുട്‌ബോളിന്റെയും ക്രിക്കറ്റിന്റെയും ഈറ്റില്ലം. ഷേക്‌സ്പിയറും കീറ്റ്‌സും ബീറ്റിൽസുമൊക്കെ പതിച്ച സാംസ്‌കാരികമുദ്രകൾ. യുണൈറ്റഡ് കിങ്ഡം എന്ന ദേശത്തിന്റെ ഭൂതവർത്തമാനങ്ങളിലേക്ക് പദമൂന്നുകയാണ് ലോകസഞ്ചാരിയായ മഹ്ദി. ബിഗ്‌ബെൻ, ലണ്ടൻ ഐ, ബക്കിങ്ഹാം പാലസ്, ഗ്ലോബ് തിയേറ്റർ… ‘ഗ്രേറ്റ് ഗ്രേറ്റ് ബ്രിട്ടൻ’ പകരുന്ന ആവേശകരമായ കാഴ്ചകൾ നിരവധി.

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    Kerala Charithram: Keralam Aadhya Nootandukalil

    കേരളം സഞ്ചരിച്ച വഴികളിലൂടെയും വ്യക്തികളിലൂടെയും മുൻവിധികളോ പക്ഷപാതങ്ങളോ കൂടാതെയുള്ള ഒരു പിൻനടത്തം. നമ്മുടെ സാമൂഹികജീവിതം കാലങ്ങളിലൂടെ കൈവരിച്ച പരിണാമത്തിന്റെ നാൾരേഖകൾ. മാതൃദേശത്തിന്റെ ചരിത്രവും സംസ്‌കാരവും അറിയുവാൻ വായനക്കാർക്കു സഹായകമാകുന്ന കൃതി. പ്രാചീന കേരളത്തിൽ തുടങ്ങി, പ്രബലമാകുന്ന നാട്ടുരാജ്യങ്ങളിൽ അവസാനിക്കുന്ന പ്രതിപാദ്യം.

    Original price was: ₹100.00.Current price is: ₹80.00.
  • -20%
    Out Of Stock

    Romeo and Juliet

    മൊണ്ടേഗ്-ക്യാപ്‌ലറ്റ് കുടുംബങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ കലുഷതയാർന്ന അരങ്ങിൽ റോമിയോയും ജൂലിയറ്റും ചേർന്ന് ആടിത്തീർക്കുന്ന പ്രേമനാടകത്തിന്റെ കഥാരൂപം. പ്രണയമെന്ന വികാരത്തിന്റെ ചപലതയും തീക്ഷ്ണതയും ഭാവസാന്ദ്രമായി ആവിഷ്‌കരിക്കപ്പെടുന്ന ലോകോത്തര രചന. സംഗൃഹീത പുനരാഖ്യാനം: ജയ്‌സൺ കൊച്ചുവീടൻ

    Original price was: ₹40.00.Current price is: ₹32.00.