Latest Books

  • -20%

    Appu Enna Poocha

    ലോകസഞ്ചാരിയും അനുഭവജ്ഞാനിയും, കര്‍മകുശലനുമായ. പൂച്ചനേതാവ് അപ്പു, പറയുന്നതിനോട് ‘മ്യാവൂ…’ മൂളുകമാത്രമാണ് തങ്ങളില്‍ നിക്ഷിപ്തമായ ധര്‍മമെന്ന് മാര്‍ജാരസംഘം അംഗീകരിക്കുന്നതിന്റെ കഥയാണിത്. തദ്ദേശവാസികളെ എലിപിടിത്തമെന്ന കുലത്തൊഴിലിലേക്ക് അവന്‍ നയിക്കുന്നു. സമരതീക്ഷ്ണമായ ആ ജീവിതത്തിന്റെ അധ്യായങ്ങളാണ് ഈ പുസ്തകത്തില്‍.

    Original price was: ₹60.00.Current price is: ₹48.00.
  • -20%

    Daivathinte Joli

    സ്‌നേഹമുള്ള ഹൃദയവും നല്ല ചിന്തകള്‍ വിളയുന്ന മനസ്സും നല്ല വാക്കുകള്‍ ഉരിയാടുന്ന നാവും മനസ്സിലാക്കാനുള്ള ബുദ്ധിയും ബുദ്ധിമുട്ടാനുള്ള മനസ്സും ജീവിതവിജയപാഠങ്ങളള്‍ ഉള്ളിന്റെ ഉള്ളില്‍ കാത്തുവച്ച കഥകളുടെ സമാഹാരം.

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    Ammachiraku

    മനസ്സിന്റെ പുസ്തകത്താളിൽ സൂക്ഷിക്കാൻ നിറനീലക്കണ്ണുകളുള്ള മയിൽപ്പീലികൾപോലെ 26 ബാലകവിതകൾ. ഉള്ളിലെ വർണങ്ങൾ ചാലിച്ച് ഒരമ്പിളിച്ചിത്രം വരയ്ക്കാനും, അക്ഷരങ്ങളും അക്കങ്ങളും കോർത്ത് ഒരണിമുത്തുമാല തീർക്കാനും കുട്ടികൾക്ക് പ്രേരണനൽകുന്ന സമാഹാരം.

    Original price was: ₹70.00.Current price is: ₹56.00.
  • -20%
    Out Of Stock

    Manasasthram Aarkum Padikkam

    മനഃശാസ്ത്രം ആര്‍ക്കും പഠിക്കത്തക്കവിധം ലളിതമാക്കിയും എന്നാല്‍ സാങ്കേതികത്വം ഒട്ടും നഷ്ടപ്പെടാതെയും തയ്യാറാക്കിയ ഈ പുസ്തകം ഏവര്‍ക്കും പ്രയോജനപ്പെടും. മനഃശാസ്ത്ര അധ്യാപകരും ഡോക്ടര്‍മാരും വിദ്യാര്‍ഥികളും അവശ്യം സ്വന്തമാക്കേണ്ട പുസ്തകം.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Padapusthaka Quiz

    .ജീവശാസ്ത്രം .ഭൗതികശാസ്ത്രം
    .രസതന്ത്രം .സസ്യശാസ്ത്രം
    .പരിസ്ഥിതിശാസ്ത്രം .സാമ്പത്തികശാസ്ത്രം
    .സാമൂഹ്യശാസ്ത്രം .ഗണിതശാസ്ത്രം
    .മലയാളം .വിവരസാങ്കേതികവിദ്യ
    .പൊതുവിജ്ഞാനം
    .കേരളം: അടിസ്ഥാനവിവരങ്ങള്‍
    .ഇന്ത്യ: അടിസ്ഥാനവിവരങ്ങള്‍

    Original price was: ₹250.00.Current price is: ₹200.00.
  • -20%

    Veettuvalappile Kaalivalarthal

    പാലിനും ഇറച്ചിക്കും ആവശ്യകത ഏറിവരുന്ന നമ്മുടെ നാട്ടില്‍ കന്നുകാലിവളര്‍ത്തലില്‍ നിന്നുള്ള ലാഭസാധ്യത വളരെയാണ്. കാലികളുടെ പരിചരണത്തിലും ആഹാരത്തിലും രോഗനിയന്ത്രണത്തിലുമെല്ലാം പ്രത്യേകശ്രദ്ധ ആവശ്യമാണ്. ജനുസ്സുകള്‍ തിരഞ്ഞെടുക്കുന്നതു മുതല്‍ കാലിവളര്‍ത്തലിന്റെയും വിപണനത്തിന്റെയും വരെ രീതികള്‍ പ്രതിപാദിക്കുകയാണ് ഈ പുസ്തകത്തില്‍. നായ, മുയല്‍, പന്നി പരിപാലനരീതികളും വിവരിച്ചിരിക്കുന്നു.

    Original price was: ₹120.00.Current price is: ₹96.00.
  • -20%

    Dhambathyajeevitham Dhanyamakuvan

    ദാമ്പത്യത്തില്‍ ഇമ്പമണയ്ക്കുന്ന ഈ പുസ്തകം, വിവാഹത്തിന് ഒരുങ്ങുന്നവര്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കുമാണ്. വൈദികനും കൗണ്‍സ്‌ലിങ് വിദഗ്ധനുമായ ഗ്രന്ഥകാരന്‍ ഇതില്‍ രേഖപ്പെടുത്തുന്നത്, പങ്കാളികളുടെ അപക്വതകള്‍ എങ്ങനെ രാക്ഷസവേഷങ്ങളായി ബന്ധങ്ങളില്‍ അവതരിക്കുന്നുവെന്നാണ.് സംശയരോഗം, ലഹരി, അവിഹിതബന്ധം തുടങ്ങി, കുടുംബജീവിതം നരകതുല്യമാക്കുന്ന പ്രവണതകളും ഇവിടെ തുറന്നുകാട്ടപ്പെടുന്നു.

    Original price was: ₹150.00.Current price is: ₹120.00.
  • -20%

    Engine Oru Samrambam thudangi Vijayippikam

    ബിസിനസ് മേഖലയിലേക്കു കടക്കുന്നവരുടെ ശ്രദ്ധപതിയേണ്ട വിഷയങ്ങള്‍ പലതാണ്. ഈ കൈപ്പുസ്തകം പരിചയപ്പെടുത്തുന്നത്, പുതുസംരംഭങ്ങെള വിജയവഴിയിലെത്തിക്കുന്ന ചില ഫോര്‍മുലകളാണ്. പ്രാരംഭനടപടികള്‍, പ്രൊജക്ട് റിപ്പോര്‍ട്ട്, പ്ലോട്ട്, ലൈസന്‍സ്, മാര്‍ക്കറ്റിങ്, സഹായപദ്ധതികള്‍ തുടങ്ങിയവയെല്ലാം ഇത് ഉള്‍ക്കൊള്ളുന്നു.

    Original price was: ₹150.00.Current price is: ₹120.00.
  • -20%

    Manchira Paalam

    ഉത്തുംഗ ഗിരിനിരകളിലെ ജലപാതത്തില്‍നിന്ന് പ്രസരിക്കപ്പെടുന്ന വിദ്യുത്തരംഗംപോലെ, വായനക്കാരിലേക്ക് ഊര്‍ജ്ജപ്രവാഹമാകുന്ന കുറിപ്പുകളുടെ സമാഹാരം. ആത്മകഥാസ്പര്‍ശിയായ ഈ ആഖ്യാനങ്ങള്‍ വൈദികനായ ഗ്രന്ഥകാരന്‍ തന്റെ നാഥനുമായി നടത്തുന്ന ഹൃദയസംവാദങ്ങളാണ്. ഇവിടെ ആത്മീയാനുഭവത്തിന്റെ തീക്ഷ്ണത സമാനമായ തീവ്രതയോടെ ആവിഷ്‌കരിക്കപ്പെടുന്നു.

    Original price was: ₹160.00.Current price is: ₹128.00.
  • -20%

    Colourful days of Importance

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Keralathile Museungal

    കേരളത്തിലെ മ്യൂസിയങ്ങളെക്കുറിച്ച് ആധികാരിക വിവരങ്ങളുള്ള മലയാളത്തിലെ ആദ്യ പുസ്തകം. അറിവിന്റെയും അത്ഭുതത്തിന്റെയും സൂക്ഷിപ്പുപുരകളാണ് മ്യൂസിയങ്ങള്‍. കല, ശാസ്ത്രം, സാഹിത്യം, സംസ്‌കാരം… വിഭിന്ന മേഖലകളിലെ വസ്തുക്കളും വസ്തുതകളുമാണ് ഇവിടെ വിനോദത്തിനും വിജ്ഞാനത്തിനുമായി സംഭരിച്ചുവച്ചിരിക്കുന്നത്. കേരളത്തില്‍ അങ്ങോളമിങ്ങോളം സഞ്ചരിച്ച് തയ്യാറാക്കിയ ഈ പുസ്തകം പറയുന്നത്, നമ്മുടെ മ്യൂസിയങ്ങളെ സംബന്ധിച്ച കഥകളും കാര്യങ്ങളുമാണ്.

    Original price was: ₹150.00.Current price is: ₹120.00.
  • -20%

    Veettuvalappile Pakshivalarthal

    വീടുകളില്‍ വളര്‍ത്താവുന്ന കാടപ്പക്ഷി, മുട്ടക്കോഴി, ഇറച്ചിക്കോഴി, ടര്‍ക്കി, താറാവ്, ഗിനി, എമു, പ്രാവ്, ലൗവ് ബേര്‍ഡ്സ് തുടങ്ങി വിവിധയിനം പക്ഷികളുടെ പരിപാലനം, ശാസ്ത്രീയമായി വിവരിച്ചിരിക്കുന്നു. പക്ഷികളെ ഇഷ്ടപ്പെടുന്നവര്‍ക്കും വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും പ്രയോജനപ്രദമാകുന്ന ഗ്രന്ഥം.

    Original price was: ₹70.00.Current price is: ₹56.00.
  • -20%

    Nakshthraphalajathakam Sthreekalkku

    പെണ്‍കുട്ടികള്‍ക്കുമുതല്‍ പ്രായമേറിയ സ്ത്രീകള്‍ക്കുവരെ ജ്യോതിഷമനുസരിച്ചുള്ള ഫലങ്ങള്‍ അറിയാന്‍ ഒരു പുസ്തകം. ആയുഷ്‌കാലത്തെ പലപല ഘട്ടങ്ങളാക്കിത്തിരിച്ച് ഫലങ്ങള്‍ വിവരിച്ചിരിക്കുന്നതിനാല്‍ ഭാവിപദ്ധതികള്‍ ആസൂത്രണംചെയ്ത് ജീവിതം ഭാസുരമാക്കുന്നതിന് ഇത് സഹായകമാകും.

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    PSC Pareekshakalile Sasthram

    പി.എസ്.സി. റാങ്ക്‌ലിസ്റ്റില്‍ ഒരു ഉദ്യോഗാര്‍ഥിയുടെ സ്ഥാനം നിര്‍ണയിക്കുന്നതില്‍ ശാസ്ത്രസംബന്ധിയായ ചോദ്യങ്ങള്‍ വലിയ പങ്കുവഹിക്കുന്നു. മുന്‍വര്‍ഷ ചോദ്യപേപ്പറുകള്‍ വിശകലനംചെയ്ത് ക്രോഡീകരിച്ചിരിക്കുകയാണ് ഈ പുസ്തകത്തില്‍. മത്സരപ്പരീക്ഷകളിലും ക്വിസ് മത്സരങ്ങളിലും പങ്കെടുക്കുന്നവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രയോജനപ്രദം. ശാസ്ത്രജ്ഞരെയും ശാസ്ത്രപ്രതിഭാസങ്ങളെയും പരിചയപ്പെടുത്തുന്ന കുറിപ്പുകളും ഉള്‍ക്കൊള്ളുന്നു.

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    Janikkathavarude Jathakakurippukal

    തീരാദുഃഖത്തിന്റെ മാറാപ്പു പേറുന്ന എച്ച്.ഐ.വി. പോസിറ്റീവ് മനുഷ്യരെ ഓര്‍ത്തുള്ള വിലാപമാണ് ഈ ആഖ്യായിക. മാറ്റിനിര്‍ത്തേണ്ടവരല്ല, ചേര്‍ത്തുനിര്‍ത്തേണ്ടവരാണ് എയ്ഡ്‌സ് രോഗികള്‍ എന്ന ബോധ്യത്തിലേക്ക് ഇത് നമ്മെ നയിക്കുന്നു; എയ്ഡ്സ് രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകളെ ഉച്ചാടനംചെയ്യുന്നു.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Creativity Quotient

    മാറ്റങ്ങളുടെയും മത്സരങ്ങളുടെയും ഈ മോഡേണ്‍ ലോകം ആവശ്യപ്പെടുന്നത്, ആരും കാണാത്തതു കാണുവാനും ആരും നടക്കാത്ത വഴികളിലൂടെ നടക്കുവാനുമുള്ള കഴിവാണ്. ക്രിയേറ്റിവിറ്റി സ്റ്റോറികള്‍, ടെക്നിക്കുകള്‍, ടെസ്റ്റുകള്‍ ഒക്കെ അടങ്ങുന്ന ഈ കൈപ്പുസ്തകം, വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സംരംഭകര്‍ക്കും സര്‍ഗാത്മക ചിന്താശൈലിയും ക്രിയാത്മക വ്യക്തിത്വവും നേടിയെടുക്കുന്നതിനുള്ള വിന്നിംഗ് ഫോര്‍മുലയാണ്.

    Original price was: ₹120.00.Current price is: ₹96.00.