-
Thamburante Swantham Chimmutty
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.ശക്തന്‍തമ്പുരാന്റെ ധര്‍മദാരങ്ങളായ ചിമ്മുക്കുട്ടി നേത്യാരമ്മയുടെ കഥ. പതിനേഴുകാരിയായ ആ പെണ്‍കിടാവ് ഒരു അമ്പതുകാരന്റെ സഹധര്‍മചാരിണിയായി. അവരുടെ ദാമ്പത്യത്തിന് അഞ്ചുവര്‍ഷത്തിന്റെ ദൈര്‍ഘ്യമേ കാലം വിധിച്ചിരുന്നുള്ളൂ. പതിദേവന്‍ തീപ്പെട്ടതോടെ അഗ്നിപരീക്ഷകളുടെ തീച്ചൂളയിലേക്കാണ് ആ സാധ്വി എറിയപ്പെട്ടത്. നിരാലംബയായ ആ നേത്യാരമ്മ പീഡനങ്ങളുടെ വ്യാഴവട്ടക്കാലത്തെ അതിജീവിക്കുന്നതിന്റെ കഥ.
-
Kururammayude Manjula
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.പൂന്താനത്തില്ലത്തെത്തിയ മഞ്ജുളയെന്ന അമ്പലവാസിപ്പെണ്‍കിടാവ് പതിറ്റാണ്ടുകാലം തേതിയുടെകൂടെ കഴിഞ്ഞു. പിന്നെ പതിനഞ്ചുവര്‍ഷം കുറൂരമ്മയ്ക്കു തുണയായി. ഭക്തിയല്ലാതെ മറ്റൊന്നും ശാശ്വതമല്ലെന്നു വിശ്വസിച്ചുപോന്ന മൂവരുടെയും വാഴ്‌വുകളാണ് ഈ ആഖ്യായികയില്‍. ഗംഗയും യമുനയും സരസ്വതിയും ഒന്നിക്കുന്നപോലെയുള്ള ഈ മഹാപ്രവാഹത്തില്‍ തിരുമാന്ധാംകുന്നിലമ്മയും ഗുരുവായൂരപ്പനും പൂന്താനവും മേല്പത്തൂരും വില്വമംഗലവുമൊക്കെ കൈവഴികളാകുന്നു.
-
Makaram Manjinodum Katinodum Paranjath
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
Hanumankathakal
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.മാരുതനന്ദനനും ശ്രീരാമഭക്തനുമായ വാനരശ്രേഷ്ഠന്റെ ആശ്ചര്യം ജനിപ്പിക്കുന്ന കഥകള്‍. ബുദ്ധിയിലും ശക്തിയും ഭക്തിയിലും അഗ്രേസരനായ ആഞ്ജനേയനെക്കുറിച്ചുള്ള നിരവധിയായ വിസ്മയവൃത്താന്തങ്ങള്‍. ഉദിച്ചുയരുന്ന സൂര്യന്‍ പഴമെന്നു നിനച്ച് കുതിച്ചുയര്‍ന്ന കൈക്കുഞ്ഞും, ലങ്കയിലേക്കുള്ള സീതാന്വേഷണയാത്രയിലെ നായകനും, മരുത്വാമല അടര്‍ത്തിയെടുത്ത ബലശാലിയും, അര്‍ജുനന്റെ കൊടിയടയാളമായ സത്യവ്രതനുമൊക്കെ ഈ താളുകളില്‍ പ്രത്യക്ഷപ്പെടുന്നു.
-
Grandmaster Nihal Sarin
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.ഗ്രാന്‍ഡ്മാസ്റ്റര്‍ നിഹാല്‍ സരിന്‍ എന്ന പതിനാലുകാരന്റെ ചെറുജീവചരിത്രം. ഓരോ ബാല്യവും ഒരു പ്രതിഭയാണ്, സ്വച്ഛന്ദം വിഹരിക്കുന്ന ബാലമനസ്സിന്റെ ചിറകുകള്‍ക്കുമേല്‍ ഭാരം കയറ്റിവയ്ക്കാതെ സ്വാതന്ത്ര്യത്തോടെ പറക്കാന്‍ അനുവദിക്കുകയാണെങ്കില്‍ അവര്‍ പറന്നെത്തുന്നത് അനന്തമായ ഉയരങ്ങളിലാകും എന്ന പാഠമാണ് ബാലനായ നിഹാല്‍ വായനക്കാര്‍ക്കു നല്‍കുന്നത്.
-
Sardarji Phalithangal
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.നേരംപോക്കുകളുടെ ഉസ്താദുമാരാണ് സര്‍ദാര്‍ജിമാര്‍. രസകരമായ കുറേയേറെ സര്‍ദാര്‍ജി ഫലിതങ്ങള്‍ ശേഖരിച്ച് പാകപ്പെടുത്തി അവതരിപ്പിക്കുകയാണ് ഈ പുസ്തകത്തില്‍. കേള്‍ക്കാനും കേള്‍പ്പിക്കാനും ചിരിക്കാനും ചിരിപ്പിക്കാനും ഉതകുന്ന ഇതിലെ തമാശനുറുങ്ങുകള്‍ നിങ്ങളുടെ പിരിമുറുക്കങ്ങള്‍ക്കുള്ള ഒറ്റമൂലികൂടിയാണ്.
-
School Upanyasangal
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള അറുപതിലേറെ ലഘുഉപന്യാസങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. ‘പ്രിയവിനോദ’വും ‘വിദ്യാര്‍ഥി’യും മുതല്‍ ‘ഇഷ്ടഗ്രന്ഥ’വും ‘പ്രിയവിനോദ’വും വരെ, ‘നാടന്‍പാട്ടു’കളും ‘ദൃശ്യകല’കളും മുതല്‍ ‘മതമൈത്രി’യും ‘ഗാന്ധിദര്‍ശന’വും വരെ, ‘വനനശീകരണ’വും ‘കാര്‍ഷികപ്രതിസന്ധി’കളും മുതല്‍ ‘ടൂറിസം വികസന’വും ‘പ്രളയ’വും വരെ… വിഷയവൈവിധ്യംകൊണ്ട് ശ്രദ്ധേയമാണ്, ഇതിന്റെ ഉള്ളടക്കം.
-
Stephen Hawking
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.പ്രപഞ്ചം എന്ന സമസ്യയെ, നക്ഷത്രങ്ങളില്‍ മിഴികളുറപ്പിച്ച് പൂരിപ്പിക്കുവാന്‍ ശ്രമിച്ച അസാധാരണപ്രതിഭയുടെ ജീവിതവും ശാസ്ത്രാന്വേഷണങ്ങളുമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. സ്ഥലവും കാലവും പോലെയുള്ള ‘ബ്രഹ്മാണ്ഡ’കല്പനകളുടെ പൊരുളറിയുവാന്‍ ശ്രമിക്കുകയായിരുന്നു, സ്റ്റീഫന്‍ ഹോക്കിംഗിലെ ജിജ്ഞാസു. മനുഷ്യന്റെ ശാസ്ത്രബോധത്തെ ഗഗനവിശാലമാക്കിയ ഹോക്കിംഗിന്റെ ആത്മവിശ്വാസത്തെ ഉലയ്ക്കുവാന്‍, നാഡീകോശങ്ങളെ തളര്‍ത്തുന്ന രോഗത്തിനും കഴിഞ്ഞില്ല. അളവറ്റ നര്‍മബോധത്തിന് ഉടമയായ, ദൈവനിഷേധിയായ, യുദ്ധവിരുദ്ധനായ, വാതുവയ്പുകാരനായ ഒരു ശാസ്ത്രജ്ഞനെ ഈ പുസ്തകത്തില്‍ വായനക്കാര്‍ക്കു പരിചയപ്പെടാം.
-
Port Blayer
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.റഷ്യക്കാരി ഗിഗിയുടെ ആന്തമാന്‍ യാത്രയ്ക്കുള്ള ട്രാവലിംഗ് പ്ലാനുമായി ഹോട്ടലിലെത്തുന്ന പരസ് എന്ന, പോര്‍ട്ട് ബ്ലെയറിലെ ഒരു പ്രൈവറ്റ് ഗൈഡിനുമേല്‍ പിന്നീട് ചാപ്പകുത്തപ്പെട്ടത് പല പേരുകളാണ് – ‘സ്ത്രീപീഡകന്‍,’ ‘കൊലപാതകി,’ ‘സാമൂഹികദ്രോഹി.’ കെണികളിലേക്കുള്ള വഴികള്‍മാത്രമാണ് മുന്നിലെന്ന് പരസ് തിരിച്ചറിയുന്നു. ആരുടെ കാതിലുമെത്താതെ ഒടുങ്ങുമായിരുന്ന അവന്റെ നിലവിളിയുടെ സഞ്ചാരമാണ് ഈ നോവല്‍.
-
Idathuvashathe Poojyangal
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.സൂര്‍ജിത്തിന്റെ കവിതയുടെ കണ്ണാടിപ്പൊട്ടുകളില്‍ വലുതുകള്‍ ചെറുതുകളായി മുഖം നോക്കുകയാണ്. ആകാശത്തിനും ഭൂമിക്കുമിടയില്‍ നനവിന്റെ ഓര്‍മകളിറ്റുന്ന ഉഷ്ണഹൃദയങ്ങളാണ് ഈ രചനകള്‍. ഉണ്മയുടെ അഗ്നിസ്പര്‍ശമേറ്റ പ്രാണവായുവായി അകമേ പടര്‍ന്നുകലരുന്ന കുറുക്കവിതകള്‍.
-
Maruvasham
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.കണ്ടതിനും കേട്ടതിനുമപ്പുറമുള്ള ചിലതിനെക്കുറിച്ചാണ് ഈ ലേഖനങ്ങള്‍ സംസാരിക്കുന്നത്. മനുഷ്യന്‍ എന്ന സുന്ദരപദം, ഈ രചനകള്‍ക്ക് അടിത്തറയാകുന്നു. അവിവേകത്തിന്റെയും ആഡംബരത്തിന്റെയും പ്രളയജലം മാനവികമൂല്യങ്ങളെ വിഴുങ്ങുന്ന ഒരു കാലത്ത്, പ്രത്യാശയുടെ തോണിയായി ഇതിലെ വാക്കുകള്‍ മാറുന്നു. മണ്ണും വിണ്ണും ഇവിടെ പരസ്പരം ആശ്ലേഷിക്കുന്നു. ടി.ടി. പ്രഭാകരന്റെ അവതാരിക.
-
Sadharana Rogangalum prakruthi chikilsayum
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Ramayanakathamrutham
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.‘രാമായണകഥാമൃതം’ കുട്ടികള്‍ക്ക് ജീവാമൃതംതന്നെയാണ്. വായിക്കുന്ന കുട്ടിയുടെ മനസ്സും ഭാഷയും ഒപ്പം ശുദ്ധമാകും. കഥ അമൃതമായി കേള്‍ക്കുന്നതോടെ കുട്ടി കഥയുള്ളവനോ കഥയുള്ളവളോ ആയിത്തീരും. അക്ഷരത്തോടുള്ള സമീപനവും അതിലുള്ള പരിചയവും അടിമുടി വികസിക്കുകയും ചെയ്യും. ജീവിതവിജയത്തിലേക്കുള്ള യാത്രയുടെ ആദ്യപടിയില്‍ത്തന്നെ ഉപയോഗിക്കാവുന്ന പാഥേയം എന്നു നിസ്സംശയം വിശേഷിപ്പിക്കാവുന്ന കൃതി.
-
Nammude Nalla Bhasha
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.മലയാളഭാഷയുടെ ഉപയോഗത്തില്‍ നാം വരുത്തുന്ന ചില തെറ്റുകളിലേക്കുള്ള ചൂണ്ടുപലകയാണ് ഈ പുസ്തകം. പാഠപുസ്തകങ്ങളും വര്‍ത്തമാനപത്രങ്ങളും ദൃശ്യമാധ്യമങ്ങളും പരസ്യങ്ങളും, നിത്യസംഭാഷണങ്ങള്‍ വരെ, ഇതില്‍ നല്ല ഭാഷയുടെ സ്‌കാനറിലൂടെ കടന്നുപോകുന്നു. അപപാഠങ്ങളും വികലപാഠങ്ങളും ഇവിടെ വിചാരണ നേരിടുന്നു. ‘സാക്ഷാല്‍ ബ്രഹ്മംതന്നെയീ പദം’ എന്നു കൈരളിയെ പഠിപ്പിച്ച മഹാരഥന്മാര്‍ക്കുള്ള നമസ്‌കാരംകൂടിയാണിത്.
-
Nammude Poochedikalum Poomarangalum
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.വര്‍ണത്താലും രൂപത്താലും ഗന്ധത്താലും കണ്ണും കരളും കവരുന്ന ‘ആരാമത്തിന്റെ രോമാഞ്ച’ങ്ങളെക്കുറിച്ചാണ് ഈ പുസ്തകം. നമ്മുടെ ദേശത്ത് പൂത്തുമറിഞ്ഞുനില്‍ക്കുന്ന കുറെ സസ്യജന്മങ്ങളാണ് പ്രതിപാദ്യം; കാലാകാലങ്ങളായി ഇവിടെ വളരുന്നവയും സമീപകാലത്ത് വിരുന്നുപാര്‍ക്കാനെത്തിയവയുമായ 111 ചെടികളും മരങ്ങളും. പിച്ചിയും തെച്ചിയും മുല്ലയും മുതല്‍ റോസും ഡാലിയയും ഡെയ്സിയും വരെ ഇതില്‍ അഴകിന്റെ പൂക്കളങ്ങള്‍ തീര്‍ക്കുന്നു.
-
Draw & colour Fruits with Oil Pastels
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.
















