Latest Books

  • -20%

    Paper poocha

    നകുലിന്റെ കഥകള്‍ എന്നെപ്പോലുള്ള വായനക്കാരുടെ പ്രവചനങ്ങള്‍ക്ക് പുറത്തുനില്‍ക്കുന്നവയാണ്. വായനയിലൂടെ ആഗോളീകരിക്കപ്പെട്ട പുതുതലമുറ വായനക്കാരനേയും എഴുത്തുകാരനേയും അതില്‍ കാണാം. പ്രമേയം സ്വീകരിക്കുന്ന കാര്യത്തിലും കഥ പറയുന്നതിലും കൂസലില്ലായ്മ കാണാം. കഥയില്‍ അധികം കാല്പനികത സൂക്ഷിക്കാത്ത ഒരു മലയാളവഴിയിലാണ് നകുലിന്റെ കഥകള്‍ എത്തിനില്‍ക്കുന്നത്.
    – എസ്. ഹരീഷ്

    വിരസമായ സാഹചര്യങ്ങളെ ചടുലമാക്കുന്ന സംഭവങ്ങളിലൂടെ അനായാസം വികസിക്കുന്ന, രതിയും മൃതിയും ഇഴചേരുന്ന കഥകള്‍.
    – അജയ് പി. മങ്ങാട്ട്

    Original price was: ₹210.00.Current price is: ₹168.00.
  • -20%

    Vaikkom sathyagrahathinte naalukal

    ‘വൈക്കം ക്ഷേത്രത്തിലെ മതിലുകള്‍ക്കു ചുറ്റുമുള്ള ഒറ്റച്ചാണ്‍വഴിയെ സംബന്ധിക്കുന്ന യുദ്ധമല്ല നടക്കുന്നത്…”
    -കുമാരനാശാന്‍ വൈക്കം സത്യാഗ്രഹത്തെക്കുറിച്ച് അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍നിന്ന്

    ജാതീയ ഉച്ചനീചത്വങ്ങള്‍ നല്കിയ ‘ഭ്രാന്താലയം’ എന്ന കുറ്റപ്പേരിനെ നമ്മുടെ നാട്, ഒരര്‍ഥത്തില്‍, വൈക്കം സത്യാഗ്രഹത്തിലൂടെ മായ്ച്ചു കളയുകയായിരുന്നു. സഞ്ചാരസ്വാതന്ത്ര്യത്തിനായുള്ള ആദ്യത്തെ സംഘടിതസമരമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ക്ഷേത്രത്തോടു ചേര്‍ന്ന പൊതുവഴിയില്‍ അയിത്തജാതിക്കാര്‍ക്ക് പ്രവേശനം വിലക്കിയ ‘തീണ്ടല്‍പ്പലകകള്‍’ കടപുഴക്കിയെറിയപ്പെട്ടു. ക്ഷേത്രവഴികള്‍ക്കു പുറമെ ക്ഷേത്രങ്ങള്‍കൂടി അവര്‍ണ/അവശവിഭാഗങ്ങള്‍ക്കു തുറന്നുകൊടുക്കുന്ന തിലേക്ക് ഈ പ്രക്ഷോത്തിന്റെ സ്വാധീനം നീണ്ടു. ‘സ്വരാജിനോളം പ്രധാനം” എന്ന് ഗാന്ധിജി വിശേഷിപ്പിച്ച, ‘മതത്തിന്റെ മുഖംമൂടിയണിഞ്ഞ ആഭാസത്തിനെതിരെ” നടന്ന ഐതിഹാസികസമരത്തിന്റെ പോരാട്ടവീഥികളിലൂടെയാണ് ഈ പുസ്തകത്തിന്റെ നടത്തം.

    Original price was: ₹70.00.Current price is: ₹56.00.
  • -20%

    L.P. – U.P. Quiz

    ആറ്റം മുതല്‍ ഗ്രഹം വരെ, കൊടുമുടി മുതല്‍ സമുദ്രഗര്‍ത്തം വരെ, ശ്രീബുദ്ധന്‍ മുതല്‍ ശ്രീനാരായണഗുരു വരെ, യൂറി ഗഗാറിന്‍ മുതല്‍ ബചേന്ദ്രി പാല്‍ വരെ, വിക്രം സാരാഭായ് മുതല്‍ സാലിം അലി വരെ, ഉമ്മന്‍ ചാണ്ടി മുതല്‍ നരേന്ദ്ര മോദി വരെ, പി.ടി. ഉഷ മുതല്‍ ലതാ മങ്കേഷ്‌കര്‍ വരെ…
    വ്യത്യസ്തവിഷയങ്ങളെ, വ്യത്യസ്തമേഖലകളെ സ്പര്‍ശിക്കുന്ന വിജ്ഞാനനുറുങ്ങുകളുടെ ഭണ്ഡാരമാണ് ഈ പുസ്തകം. ഇതില്‍ സയന്‍സും സ്പോര്‍ട്സും പോയട്രിയും പൊളിറ്റിക്സും ഫിലോസഫിയും ഫിലിമും ഒക്കെ അറിവിന്റെ കൗതുകകരമായ പാറ്റേണുകള്‍ തീര്‍ക്കുന്നു. എല്‍.പി., യു.പി. ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് ഭാവിയിലെ മത്സരപരീക്ഷകളിലേക്കുള്ള ആദ്യചുവടുകൂടിയാകും ഈ പ്രശ്നോത്തരി.

    Original price was: ₹150.00.Current price is: ₹120.00.
  • -20%

    Quiz time

    നാം ജീവിക്കുന്ന ലോകത്തെക്കുറിച്ചുള്ള സംക്ഷിപ്ത വിവരണമാണ് ഈ ലഘു ‘വിജ്ഞാനകോശ’ ത്തിലൂടെ കടന്നുപോകുമ്പോള്‍ വായനക്കാരനു ലഭിക്കുക. ആയിരത്തിലേറെ ചോദ്യോത്തരങ്ങളില്‍ ചരിത്രവും ശാസ്ത്രവും കലയും സംസ്‌കാരവും സാഹിത്യവും കായികരംഗവുമെല്ലാം ഉള്‍പ്പെടുത്തിയിരിക്കുന്നു. സൂര്യനു കീഴിലുള്ളതെല്ലാം – വ്യക്തികളും പ്രസ്ഥാനങ്ങളും മുതല്‍ ഭൗമസവിശേഷതകളും പ്രകൃതിപ്രതിഭാസങ്ങളും വരെ – ഇതില്‍ ഉണ്ട്. ക്വിസ് മത്സരാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും മാത്രമല്ല, ഭൂമിയെപ്പറ്റി, അതിലെ നിവാസികളെപ്പറ്റി സാമാന്യമായി അറിയുവാനും, സ്വന്തം കാഴ്ചയുടെ പരിധി വികസിപ്പിക്കുവാനും ആഗ്രഹിക്കുന്ന ഏതൊരു സാധാരണക്കാരനും ഈ കൈപ്പുസ്തകം പ്രയോജനപ്രദമാകും

    Original price was: ₹120.00.Current price is: ₹96.00.
  • -20%

    Ramanadhante paavakal

    കല്‍ക്കണ്ടത്തിന്റെ നനുത്ത തരികള്‍ നാവില്‍ അലിഞ്ഞുചേരുന്നതുപോലെ ഒരു സുന്ദരാനുഭവമാണ് ഈ കുട്ടിക്കഥകളുടെ വായന. രാമനാഥന്റെ നാടന്‍- പരിഷ്‌കാരി പാവകളും, അപ്പുവിന്റെ കളര്‍ കോഴിക്കുഞ്ഞുങ്ങളും, അമ്മുവിന്റെ കിങ്ങിണിയാടും, പപ്പുമാസ്റ്ററുടെ സരോജത്തത്തയും, ഉണ്ണിക്കുട്ടന്റെ മണ്ണിരകളും ഒക്കെച്ചേര്‍ത്ത് കുരുന്നു മനസ്സുകളില്‍ നല്ല പാഠങ്ങളുടെ വിത്തുവിതയ്ക്കുകയാണ് ഇവിടെ – നൂറുമേനി വിളവുനല്കുന്ന നന്മയുടെ വിത്തുകള്‍. കണ്ണിമാങ്ങ കടിച്ചും കടങ്കഥ പറഞ്ഞും കണ്ണാരം പൊത്തിക്കളിച്ചും ചെലവിട്ട ഒരു അവധിക്കാലം പോലെ ഈ രചനകള്‍ ബാലകരെ ഉത്സാഹഭരിതരാക്കും.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Daivathinte Paalkkudam

    ഉള്ളിലെ കറകളെ ഉപദേശങ്ങള്‍കൊണ്ടു കഴുകിവെടിപ്പാക്കുന്ന കുറെ ഗുരുക്കന്മാരെ ഈ പുസ്തകത്തില്‍ കുട്ടിള്‍ക്ക് കണ്ടെത്തുവാന്‍ കഴിയും. ഈ ഗുരുകുലത്തില്‍ പാഠ്യവിഷയമാകുന്നത് ദയയും ദാനവും കരുണയും പോലെയുള്ള ഗുണങ്ങളാണ്. ”നല്ലതേ ചെയ്യാവൂ” എന്ന മൊഴിയാണ് ഇവിടെ പൂജാ പുഷ്പങ്ങള്‍. ജീവിതത്തിന്റെ മറുകര കണ്ട ഒരു ഗുരു ശിരസ്സില്‍ കരംചേര്‍ത്ത് ആശീര്‍വദിക്കുന്ന അനുഭവമാണ് ഇതിന്റെ വായന.

    Original price was: ₹120.00.Current price is: ₹96.00.
  • -20%

    Padikkanulla kathakal

    വായിച്ചുമടക്കുവാനുള്ളതല്ല, ജീവിതത്തിലേക്കു മലര്‍ക്കെ തുറന്നുവയ്ക്കുവാനുള്ളതാണ് ഈ പുസ്തകം – നിനവുകളില്‍ മിഠായിപോലെ മധുരം പുരട്ടുന്ന കഥാപുസ്തകം. ശുഭചിന്തയുടെ കെടാവിളക്കുകളാണ് ഇതിലെ രചനകള്‍; അവ കുട്ടികളുടെ ഭാവിയെ പ്രകാശമാനമാക്കും. സ്വഭാവത്തിലും മനോഭവത്തിലും വരുത്തുന്ന ചെറിയ തിരുത്തുകളിലുടെ വലിയ ശരികളിലേക്ക് ഉയരാം എന്നതാണ് ഇതിലെ അടിസ്ഥാനപാഠം; കുട്ടികള്‍ മനസ്സില്‍ ഊട്ടിയുറപ്പിക്കേണ്ടതായ ഒരു പാഠം.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Therapeutic storytelling

    Therapeutic Storytelling:100 Stories for Turbulent Times invites you on a transformative journey into the healing realm of narratives. Across cultures and generations, these carefully curated tales serve as powerful agents of solace and resilience, offering a timeless balm for the challenges of today. Immerse yourself in her captivating narratives, where each tale reflects the profound connection between the human experience and the art of storytelling.

    Dr PJ Kochuthresia, an accomplished educator, seamlessly integrates her expertise as a Consultant Psychologist, Performance Coach, and Psychotherapist, specializing in EMDR and Behaviour Modification. An acclaimed author of multiple books, she uniquely combines psychology and storytelling, offering transformative insights that enrich the craft.

    Original price was: ₹300.00.Current price is: ₹240.00.
  • -20%

    Karuneekkangal

    ചരിത്രത്തിന്റെയും ഭാവനയുടെയും അലകള്‍ ചിലപ്പോള്‍ പ്രശാന്തവും മറ്റു ചിലപ്പോള്‍ പ്രക്ഷുബ്ധവുമാക്കുന്ന ജലരാശിക്കുമേലാണ് ഈ നോവലിന്റെ യാനപാത്രം സഞ്ചരിക്കുന്നത്. മട്ടാഞ്ചേരി കൂനന്‍കുരിശിന്റെ ചോട്ടിലെ ശീതോഷ്മളഛായയില്‍ ഇത് നങ്കൂരമിട്ടിരിക്കുന്നു. കൊച്ചിയുടെ മണ്ണിലേക്ക് പായ്ക്കപ്പലില്‍ എത്തപ്പെട്ട ഒരു അറബിപ്പെണ്ണിലൂടെ പുരോഗമിക്കുന്ന ഇതിവൃത്തത്തിന്റെ ചതുരംഗപ്പലകയില്‍ ശ്വേത-ശ്യാമ വര്‍ണങ്ങള്‍ പേറുന്ന കഥാപാത്രങ്ങള്‍ കരുനീക്കങ്ങള്‍ നടത്തുന്നു; ”ചെക്ക്!” പറയുന്നു. മൂന്നു നൂറ്റാണ്ടുകളിലൂടെ പല തലമുറകള്‍ ഈ താളുകളുടെ ചതുരക്കള്ളികളില്‍ പകിടകളായി ഉരുളുന്നു; ഒടുവില്‍, തണുത്ത കല്ലറകള്‍ക്കുമീതെ കാലസാക്ഷിയായ മെഴുകുതിരികളായി ഉരുകുന്നു.

    Original price was: ₹300.00.Current price is: ₹240.00.
  • -20%

    Paambum paambaattiyum pinnoru penkuttiyum

    കുഞ്ഞുകഥകളിലൂടെ വലിയ പാഠങ്ങള്‍ പകരുന്നവയാണ്, ദൈവം അനുഗ്രഹിച്ച ഈ ബാലകഥകള്‍. മകുടിയില്‍നിന്നൊഴുകുന്ന മധുരനാദത്തില്‍ നൃത്തമാടാന്‍ തുടങ്ങുന്ന നാഗത്താനെപ്പോലെ, ഈ കഥകളുടെ ഉള്ളില്‍നിന്നൂറുന്ന തിരിച്ചറിവുകളുടെ ഒഴുക്ക് കുട്ടികളുടെ ഇളംമനസ്സുകളെ ഉണര്‍ത്തും. താളം തുഴഞ്ഞു പോകുന്ന ഒരു തോണിപോലെ സ്വച്ഛസുന്ദരമായി വായിച്ചു പോകാവുന്ന മനോഹരകഥകള്‍.

    Original price was: ₹90.00.Current price is: ₹72.00.
  • -20%

    Chandrayante jaithrayathra

    സ്വയം വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയില്‍ ഇന്ത്യ നടത്തിയ സുപ്രധാനമായ ബഹികാരാകാശ മുന്നേറ്റമാണ് ചന്ദ്രയാന്‍. ഭൂമിയില്‍നിന്ന് മൂന്നു ലക്ഷത്തി എണ്‍പത്തിനാലായിരത്തില്‍പരം കിലോമീറ്റര്‍ അകലെയുള്ള ചന്ദ്രനെ തൊട്ടറിയാന്‍ ലോകരാജ്യങ്ങള്‍ നടത്തിപ്പോരുന്ന ബഹിരാകാശദൗത്യത്തിന്റെ ഭാഗമായിരുന്നു ഇന്ത്യയുടെ ഈ വിജയദൗത്യം. ചന്ദ്രയാന്‍ ദൗത്യത്തിന്റെ മുഴുവന്‍ സാങ്കേതികവിവരങ്ങളും ബഹിരാകാശ ഗവേഷണ ചരിത്രവും അതിന്റെ അണിയറശില്പികളുമെല്ലാം ചിത്രങ്ങള്‍ സഹിതം ഇവിടെ പ്രതിപാദിക്കപ്പെടുന്നു. മാത്രമല്ല, ഭൂമിയുടെ ഈ ഉറ്റ ഉപഗ്രഹം നമ്മുടെ ഭാഷയിലും സാഹിത്യത്തിലും കവിതകളായും പാട്ടുകളായും പഴഞ്ചൊല്ലുകളായും പ്രകാശം ചൊരിഞ്ഞതും കുട്ടികളുടെ സ്വന്തം സിപ്പിമാഷ് പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നു.

    Original price was: ₹120.00.Current price is: ₹96.00.
  • -20%

    O.V. Vijayanum Muttathu Varkiyum

    നടന്നതില്‍, കേട്ടതില്‍, പറഞ്ഞതില്‍, അറിഞ്ഞതില്‍ പതിരായിപ്പോകാത്ത കുറെ ഓര്‍മകളുടെ സൂക്ഷിപ്പുപുരയാണ് ഈ പുസ്തകം-നിറകതിരോര്‍മകളുടെ പത്തായം. പായിപ്രയുടെ ഇടവഴികള്‍ താണ്ടി, പാടവരമ്പുകള്‍ കടന്ന് നിത്യവിശാലമായ വീഥികളിലേക്കുള്ള ഒരു നാട്ടുമ്പുറത്തുകാരന്റെ നടത്തങ്ങള്‍. ചേര്‍ന്നുനടന്നവരും ചേര്‍ത്തുനിര്‍ത്തിയവരും ഇവിടെ കൂട്ടുരചയിതാക്കളാകുന്നു. കരയും കടലും കുന്നും ഇതിലെ ആദ്യഭാഗമായ ‘യാത്രാപഥ’ത്തില്‍ കാല്‍പ്പാടുകള്‍ തീര്‍ക്കുന്നു?. പ്രതിഭയില്‍ ധാരാളികളായ വിജയനും നാണപ്പനും മാധവിക്കുട്ടിയും അക്കിത്തവും മുശ്ശേരിയും രണ്ടാം ഭാഗമായ ‘ഓര്‍മത്തേരി’ല്‍ സഹയാത്രചെയ്യുന്നു?. കരുതലും വാത്സല്യവും സദാ ഊറി നിറയുന്ന തേനടയാല്‍ മധുരമൂട്ടിയ നാടും നാട്ടാരുമാണ് ‘ദേശസ്മൃതി’ എന്ന അവസാനഭാഗത്തില്‍.

    Original price was: ₹160.00.Current price is: ₹128.00.
  • -20%

    Marukadayalam

    അജ്ഞാതയായ സെക്സ് വര്‍ക്കറിന്റെ കാണാമറുകിനെ പിന്തുടര്‍ന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്‍, വായനക്കാര്‍ക്കുമുന്‍പാകെ സമര്‍പ്പിക്കുന്ന ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ടാണ് ഈ നോവല്‍. കറുപ്പിന്റെ നിറഭേദങ്ങളില്‍ ആര്‍ത്തിയും ആസക്തിയും മാറിമാറി കളം നിറയ്ക്കുന്ന മനുഷ്യമനസ്സിന്റെ ഒളിവിടങ്ങളിലേക്കാണ് ആ മറുകടയാളം അന്വേഷകനെ നയിക്കുന്നത്. തൊണ്ടിമുതലായ ഒരു മാലയിലേക്ക് ഇവിടെ വിളക്കിച്ചേര്‍ക്കപ്പെടുന്നത്, പെണ്ണിന്റെ ഉടലുണര്‍വുകളും ഉള്ളുരുക്കങ്ങളും കൂടിയാണ്. ‘സമൂഹത്തിന്റെ താഴ്നിലങ്ങളെ ഭയരഹിതമായി വരച്ചിടുന്ന നോവല്‍’ എന്നാണ് അവതാരികയിലെ സത്യവാങ്മൂലം.

    Original price was: ₹230.00.Current price is: ₹184.00.
  • -20%

    Vadakaykku oru hridayam

    ‘ആസ്വാദകരുടെ?യും ആരാധകരുടെയും മനസ്സുകളില്‍ മഹാപ്രതിഭകള്‍ക്ക് ഒരിക്കലും മരണമില്ല. അങ്ങനെയുള്ള ചിരഞ്ജീവികളുടെ കൂട്ടത്തിലെ അനശ്വര ഗന്ധര്‍വസാന്നിധ്യമാണ് പത്മരാജന്‍.”

    ആമുഖത്തില്‍ ബൈജു ചന്ദ്രന്‍

    ‘സ്ത്രീയെ മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടുപോകുന്ന ഒരുപറ്റം ആണുങ്ങളുടെ കഥയാണ് ‘വാടകയ്ക്ക് ഒരു ഹൃദയം’… പരമേശ്വരന്‍, കേശവന്‍കുട്ടി, സദാശിവന്‍പിള്ള. സ്‌നേഹം കൊണ്ടും കരുതല്‍ കൊണ്ടും സെക്‌സ് കൊണ്ടും പണം കൊണ്ടും ഹൃദയം കൊണ്ടും ഒന്നും അശ്വതിയുടെ സങ്കല്പപുരുഷനാകാന്‍ ഇവര്‍ക്ക് മൂന്നാള്‍ക്കും കഴിയുന്നില്ല. മൂന്നു പേര്‍ക്കും? പലപ്പോഴായി വാടകയ്ക്കു കൊടുക്കപ്പെട്ട ഹൃദയം മാത്രമായിരുന്നു? അവളുടേത്…”

    പഠനത്തില്‍ എസ്. ശാരദക്കുട്ടി

    Original price was: ₹490.00.Current price is: ₹392.00.
  • -20%

    Bhoomisasthram quiz

    ഭൂമിയോളം വിസ്തൃതമായ പഠനമേഖലയാണ് ഭൂമിശാസ്ത്രം. ഭൗമവിജ്ഞാനത്തിന്റെ അനന്തവിശാലമായ പ്രപഞ്ചത്തെ അടരടരുകളായി അടുക്കിയണ്ടിരിക്കുകയാണ് ഈ ചെപ്പില്‍. നമ്മുടെ ‘വാസഗ്രഹ’ത്തെക്കുറിച്ച് അറിയേണ്ടതെല്ലാം ഇതില്‍ അടുക്കോടും ചിട്ടയോടും ക്രമീകരിച്ചിരിക്കുന്നു. ഋതുപരിണാമം മുതല്‍ ആഴക്കടലുകളും നിബിഡവനങ്ങളും വരെ, ഭൂമിയുടെ ഘടന മുതല്‍ ഭൂപടനിര്‍മാണം വരെ ഈ ചോദ്യോത്തര പുസ്തകത്തിലുണ്ട്. ലോക / ഭാരത / കേരള ഭൂസവിശേഷതകളിലൂടെയുള്ള ഈ പര്യടനം ജ്യോഗ്രഫിയില്‍ അടിസ്ഥാനധാരണ ആര്‍ജിക്കുവാന്‍ ആര്‍ക്കും സഹായകമാകും; ഒപ്പം, വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും ഭൂമിശാസ്ത്രപഠനസഹായിയും മത്സരപരീക്ഷാഗൈഡുമായി പ്രയോജനപ്പെടും.

    Original price was: ₹150.00.Current price is: ₹120.00.
  • -20%

    Nethaji Subash Chandrabose

    പോരാട്ടവീറും സാഹസികമനസ്സും ചോരച്ചുവപ്പുനിറമേകിയ ഒരു അധ്യായമാണ് നമ്മുടെ സ്വാതന്ത്ര്യസമരചരിത്രത്തില്‍ നേതാജി എഴുതിച്ചേര്‍ത്തത്. ബ്രിട്ടീഷാധിപത്യത്തിനെതിരെ സന്ധിയില്ലാത്ത, ഇടവേളകളില്ലാത്ത യുദ്ധമുഖം തുറന്ന ആ ‘കുതിക്കുന്ന വ്യാഘ്രം’ ഭാരതത്തിലെ യുവതയെ സമരപാളയത്തിലേക്കു വഴി നയിച്ചു. ചാരക്കണ്ണുകളെ കബളിപ്പിച്ച് വേഷപ്രച്ഛന്നനായുള്ള പലായനവും. ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോള്‍ മുങ്ങിക്കപ്പലിലെ ദേശാടനവും ആ ജീവിതപുസ്തകത്തിലെ ആവേശത്തുടിപ്പാര്‍ന്ന രണ്ട് ഏടുകള്‍മാത്രം. ജന്മഭൂമിയുടെ അടിമത്തം അവസാനിപ്പിക്കുവാന്‍ മരണത്തെ പുല്‍കിയ ആ ലോകപൗരന്റെ സംക്ഷിപ്തജീവചരിത്രമാണ് ഈ പുസ്തകം. ബോസിന്റെ മരണത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകള്‍ക്കുള്ള ഉത്തരവും ഈ കൃതിയിലുണ്ട്.

    Original price was: ₹70.00.Current price is: ₹56.00.