-
Know Your Heart and Beat Heart Disease
Heart disease is increasing in our country mainly because the risk factors for development of heart-related ailments are very high among us. Most people ignore the danger signals. Even those who have suffered a heart attack or heart failure don’t bother to continue treatment or change their lifestyle. India’s health infrastructure, particularly cardiac care facilities, has vastly improved over the past decade. Yet the average Indian pays scant attention to heart health. Ignoring the early warning signs of heart disease can cause premature deaths and when it affects the breadwinner, the whole family suffers. We have seen this happening time and again and as cardiologists we feel that there is an urgent need to improve awareness levels of the people about heart disease. Much of the progress achieved in the developed countries in tackling heart disease was brought about by the high level of awareness of risk factors among the public. This book is a humble attempt from our part to rectify this deficiency and increase the knowledge level about heart and heart disease. Every effort has been made to use simple language and to answer common questions asked by the patients. This book is a must read for every Indian and we hope it will provide guidance in matters of heart for years to come.
Chief Editor: Dr. Mohanan P.P., President, Cardiological Society of India
Associate Editor: Dr. Geevar Zachariah
Section Editors: Dr. Venugopal K., Dr. Jayagopal P.B., Dr. Jabir A., Dr. Cibu Mathew₹190.00Original price was: ₹190.00.₹152.00Current price is: ₹152.00. -
Gitanjali
നോബല്‍ സമ്മാനാര്‍ഹമായ ടാഗോര്‍ രചനയ്ക്ക് റോസി തമ്പിയുടെ സ്‌നേഹപ്രണാമമാണിത്. ‘ഗീതാഞ്ജലി’യുടെ സാഹിത്യഭംഗിക്കും ആന്തരികസൗന്ദര്യത്തിനും ഒരു കവയിത്രി നല്‍കുന്ന ഹൃദയചുംബനം. മമതയെന്ന ദേവാലയത്തിന്റെ ആനവാതില്‍ മോക്ഷാര്‍ഥികള്‍ക്കായി തുറന്നിടുകയാണ് ഈ ക്ലാസിക് കൃതി. പ്രപഞ്ചവേദിയില്‍ പകര്‍ന്നാടുന്ന ജീവചൈതന്യംതന്നെയാണ് നമ്മെ സംസാരസാഗരത്തില്‍ തൊട്ടിലാട്ടുന്നതുമെന്ന ചുരുളെഴുത്ത് ഈ പാദപീഠത്തിങ്കല്‍ കുമ്പിടുമ്പോള്‍ മിഴികള്‍ക്കുമുന്നില്‍ തെളിയുന്നു. സര്‍വമതസത്തയാല്‍ മധുരമേറ്റിയ ഈ വീഞ്ഞ്, നമ്മെ കൂടുതല്‍ ജീവിതാസക്തരാക്കുന്നു. എല്ലാ തടശിലകളും തകര്‍ത്തൊഴുകുന്ന ഈ വിശുദ്ധനദി, നമ്മെ പ്രത്യാശയാല്‍ ജ്ഞാനസ്‌നാനപ്പെടുത്തുന്നു
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00. -
Indoor Gardening – Akathalathile Pachappu
വീട്ടുമുറ്റത്തെ ഉദ്യാനത്തില്‍ മാത്രമല്ല, വീടിനുള്ളിലും പച്ചപ്പ് നിറയുന്നത് മനസ്സിന് കുളിര്‍മയും സന്തോഷവും നല്‍കും. കോവിഡ്കാലത്ത് വീടിനുള്ളില്‍ത്തന്നെ ഒതുങ്ങേണ്ടിവന്ന സാഹചര്യത്തില്‍ ഇന്‍ഡോര്‍ ഗാര്‍ഡനിങ്ങിനോടുള്ള ഇഷ്ടം ആളുകളില്‍ പതിന്മടങ്ങ് വര്‍ധിച്ചിരിക്കുന്നു. വായു ശുദ്ധീകരിക്കുവാന്‍ കഴിവുള്ള അകത്തളച്ചെടികള്‍കൂടി ലഭ്യമാണെന്നു വന്നതോടെ ഇന്‍ഡോര്‍ ഗാര്‍ഡനെക്കുറിച്ച് ആഴത്തില്‍ അറിയാനും പഠിക്കാനും താത്പര്യപ്പെടുന്നവര്‍ ഏറെ. ഈ രംഗത്തേക്ക് കടന്നുവരുന്നവര്‍ക്കെല്ലാം ഉള്‍ക്കാഴ്ചയും ഉത്സാഹവും നല്‍കുന്നതാണ് ‘Indoor gardening’ അകത്തളത്തിലെ പച്ചപ്പ്’എന്ന ഈ പുസ്തകം.
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00. -
Nammude Malsyangal
കടൽ-പുഴമീനുകളെക്കുറിച്ചുള്ള വിജ്ഞാനപ്രദവും കൗതുകകരവുമായ വിശേഷങ്ങൾ തേടുന്നവർക്ക് ഈ പുസ്തകത്തിന്റെ ആഴങ്ങളിലേക്ക് ഊളിയിടാം. ആശ്ചര്യചിഹ്നം ശരീരത്തിലേന്തുന്ന ആശ്ചര്യപ്പരലും, ക്ഷുരകന്റെ കത്തിയോടു സാമ്യമുള്ള അമ്പട്ടൻ വാളയും, കടൽവേട്ടക്കാരനായ സ്രാവുമൊക്കെ, ഈ താളുകൾ തീർത്ത തെളിമയാർന്ന ജലാശയത്തിൽ നിർബാധം നീന്തിത്തുടിക്കുന്നു. ശാസ്ത്രീയവിവരണംകൊണ്ടും ചിത്രങ്ങൾകൊണ്ടും സമഗ്രതനേടുന്ന പഠനഗ്രന്ഥം.
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00. -
Sankhyakalum Ningalum
ഓരോ വ്യക്തിയിലും സ്വാധീനശക്തിയായി വർത്തിക്കുന്ന ഒരു സംഖ്യയുണ്ട്. നമ്മുടെ സ്വഭാവസവിശേഷതകൾ മുതൽ പ്രവൃത്തിമണ്ഡലവും ആരോഗ്യ-സാമ്പത്തിക സ്ഥിതിയും വരെ ഈ സംഖ്യകൾകൊണ്ട് പ്രവചിക്കുവാനാകും. നിങ്ങളുടെ യഥാർഥ സ്വത്വം തിരിച്ചറിയുവാനും, ഉള്ളിലുറങ്ങുന്ന കഴിവുകൾ പരിപോഷിപ്പിക്കുവാനും ഈ സംഖ്യാജ്ഞാനം ഉപകാരപ്രദമാകും.
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00. -
Keralathile Kattupakshikal
പക്ഷികുലത്തിലെ 175 വിശേഷജന്മങ്ങളെ പരിചയപ്പെടുത്തുന്ന പുസ്തകം. വനനിശ്ശബ്ദതയിൽ മുഴക്കം സൃഷ്ടിക്കുന്ന മലമുഴക്കി വേഴാമ്പലും, ‘ബഹുഭർത്തൃത്വം’ പിൻതുടരുന്ന പാഞ്ചാലിക്കാടയും, ചൂളമടിക്കുംപോലെ ശബ്ദമുണ്ടാക്കുന്ന ചൂളക്കാക്കയും, ചെമ്പുതകിടിന്മേൽ കൂടംകൊണ്ടടിക്കുന്ന സ്വരം പുറപ്പെടുവിക്കുന്ന ചെമ്പുകൊട്ടിയുമൊക്കെ അടങ്ങുന്ന ഈ കാട്ടുപക്ഷികൾ സ്വഭാവത്തിലും ശരീരഘടനയിലും വർണവിന്യാസത്തിലും ആഹാരസമ്പാദനത്തിലും പ്രജനനത്തിലുമെല്ലാം വ്യത്യസ്തത പ്രദർശിപ്പിക്കുന്നു. അകമ്പടിയായി പക്ഷികളുടെ കളർചിത്രങ്ങളും.
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00. -
Aesop Kathakal
മനുഷ്യജീവിതത്തെ ചെറുചെറുകഥകളിലൂടെ ലളിതമായി നിർവചിക്കുവാൻ ശ്രമിക്കുകയാണ് ഈസോപ്പ് കഥകൾ. സത്യവും അസത്യവും ധർമവും അധർമവും വിദ്യയും അവിദ്യയും തമ്മിൽ വേർതിരിച്ചറിയുവാനുള്ള സൂക്ഷ്മബുദ്ധിയാണ്, ഗുണദോഷവിചിന്തനത്തിനുള്ള വിവേകപ്രാപ്തിയാണ് ഈ സാരോപദേശകഥകൾ നിങ്ങൾക്കു നല്കുന്നത്.
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00. -
Objective General Knowledge
സർക്കാർജോലി എന്ന സ്വപ്നസാക്ഷാത്കാരത്തിനായി പരിശ്രമിക്കുന്ന ഉദ്യോഗാർഥികൾക്കുമുന്നിൽ സുനിശ്ചിതവിജയത്തിന്റെ വാതിൽ തുറന്നിടുകയാണ് ഈ പഠനസഹായി. ഈ ജനറൽ നോളജ് ചോദ്യോത്തരങ്ങൾ എൽ.ഡി.സി., ലാസ്റ്റ് ഗ്രേഡ് തുടങ്ങി ഏതൊരു പി.എസ്.സി. പരീക്ഷകൾക്കും തയ്യാറെടുക്കുന്നവർക്ക് ഒഴിവാക്കാനാകാത്തതാണ്.
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00. -
PSC Chodhyotharangal
പൊതുവിജ്ഞാനത്തില്‍ പ്രതീക്ഷിക്കാവുന്നതും നിരന്തരം ആവര്‍ത്തിക്കുന്നതുമായ ജടഇ ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പുസ്തകം. ഒരു റെഡി റെക്കണര്‍ ആയി ഉപയോഗപ്പെടുത്താവുന്നതാണ്. സമകാലിക സംഭവങ്ങളും വിഷയങ്ങളും ഈ പുസ്തകം സ്പര്‍ശിക്കുന്നുണ്ട്.
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00. -
KENYAN KATHAKAL
കെനിയൻ ഭൂമിയിൽ വേരാഴ്ത്തിയ ഒരു വൃക്ഷത്തിൻ്റെ ശിഖരത്തിൽ വിരിഞ്ഞ മനോഹരമായ പൂക്കൾപോലെയാണ് ഈ കഥകൾ. ‘ഇരുണ്ട ഭൂഖണ്ഡം’ എന്ന കുറ്റപ്പേര് ചാർത്തിക്കിട്ടിയ ഒരു ദേശത്തിന്റെ ഭാഗമായിരുന്ന ഈ ജനത ഇവിടെ അവരുടെ നാടോടിക്കഥകളും ഗോത്രസംസ്‌കാരവും ആചാരക്രമങ്ങളും ജീവിതരീതികളും ജ്ഞാനസംഹിതകളും തനതുകലകളും എല്ലാമെല്ലാംകൊണ്ടു സൃഷ്ടിക്കുന്നത് വെളിച്ചത്തുരുത്തുകളാണ്. സമുദ്രംപോലെ സമ്പന്നമായ ശബ്‌ദങ്ങളുടെ മിശ്രിതമായ ഒരു ഭാഷയിൽ ഈ കഥകൾ വായനക്കാരനോടു സംസാരിക്കുന്നു. ‘അവസാനകഥയും വായിച്ചു തീർക്കുമ്പോൾ കെനിയ എന്ന രാജ്യത്തിലൂടെ ചുറ്റിസഞ്ചരിച്ച പ്രതീതി’ എന്ന് അവതാരികയിൽ ഡോ. ടി.എസ്. ജോയ് സാക്ഷ്യപ്പെടുത്തുന്നു.
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00. -
11 LOKA PRESASTHA CHERUKATHAKAL
ലോക ചെറുകഥാസാഹിത്യത്തിലെ അതുല്യപ്രതിഭകളായ പതിനൊന്ന് എഴുത്തുകാരുടെ പ്രശസ്തങ്ങളായ പതിനൊന്നു കഥകളുടെ സമാഹാരം. ആഖ്യാനത്തിലും ആവിഷ്കാരത്തിലും പ്രമേയത്തിലും വ്യത്യസ്തത പുലർത്തുകയും നിസ്തുലമായ ഭാവാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്ന ഈ ചെറുകഥകൾ കഥാസാഹിത്യത്തിന്റെതന്നെ അളവുകോലുകളാണ്.
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00. -
BHARATDARSHAN YATHRA
ഒരു സ്പെഷ്യൽ ട്രെയിനിലെ അഞ്ഞൂറോളം വരുന്ന യാത്രക്കാർ, പതിനാലു ദിവസം ഒന്നിച്ചുണ്ടുറങ്ങി, സുഖദുഃഖങ്ങൾ പങ്കിട്ട്, അന്നോളം അവർക്ക് അജ്ഞാതമായിരുന്ന കുറെ സ്മാരകങ്ങൾ സന്ദർശിച്ചതിന്റെ അനുഭവങ്ങൾക്കു മേലെയാണ് ഈ പുസ്തകത്തിന്റെ ഉരുക്കുചക്രങ്ങൾ പായുന്നത്. നമ്മുടെ പൈതൃകമഹിമ ചൂളംവിളിച്ച് ഈ തീവണ്ടി ഭാരതത്തിന്റെ തെക്കും വടക്കും ഓടുന്നു. തമിഴ്നാട്, കർണാടക, ആന്ധ്ര, മഹാരാഷ്ട്ര, ഒഡിഷ, ബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങളുടെ ചരിത്ര-സംസ്കാര-ജീവിതചിത്രങ്ങൾ ഇതിൽ ജാലകക്കാഴ്ചകളാകുന്നു. മണ്ണിൽ ചുവടുകൾ പതിഞ്ഞ ഇടങ്ങൾ മാത്രമല്ല, മനസ്സിൽ മുദ്രകൾ പതിച്ച മനുഷ്യർ കൂടി ഈ സഞ്ചാരത്തെ അവിസ്മരണീയമാക്കുന്നു.
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00. -
KERALATHANIMAKAL
ഇത്രയ്ക്ക് പാരിസ്ഥിതികജാഗ്രത നിറഞ്ഞുനിൽക്കുന്ന ഒരു പുസ്തകം സമീപകാലത്തൊന്നും ഞാൻ വായിച്ചിട്ടില്ല. പ്രകൃതിസ്നേഹികൾക്കും വിദ്യാർഥികൾക്കും അധ്യാപകർക്കുമൊക്കെ ഒരു കൈപ്പുസ്തകമാണിത്. ഭാഷയുടെ മനോഹാരിത, അവതരണത്തിലെ കൃത്യത, മികച്ച വായനാസുഖം, പ്രകൃതിജാല വൈവിധ്യം – ഇതെല്ലാം ഈ പുസ്തകത്തെ ഉജ്വലമാക്കുന്നു.
അവതാരികയിൽ
പി. സുരേന്ദ്രൻ
നമ്മുടെ നാടിന്റെ ഋതുശോഭകളിലൂടെ, കേരളത്തെ കേരളമാക്കുന്ന തനിമകളിലൂടെ ഒരു സസ്യശാസ്ത്രാധ്യാപകൻ നടത്തുന്ന യാത്രയാണിത്. കരയും കടലും കുളവും കായലും കാടും ഒക്കെ ഈ സഞ്ചാരിയിൽ ഭൂതകാലക്കുളിരോടെ നിറയുന്നു. കണ്ണാന്തളിയും കാലവർഷവും കാവും കാക്കയും കരിവീരനുമൊക്കെ ദേശസുകൃതങ്ങളായി ഈ യാത്രികനെ ഗൃഹാതുരനാക്കുന്നു.
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00. -
DAIVAKKALLUKAL
കമ്മ്യൂണിസ്റ്റാണെന്ന ഒറ്റക്കാരണത്താൽ മണിയൻ തറവാട്ടിൽ നിന്നു ബഹിഷ്കൃതനാകുന്നു; ബാരക്കിൽ നിന്നു തിരസ്കൃതനാകുന്നു. ഇൻക്വിലാബിന്റെ ഗീതങ്ങൾ ഒരു സ്വപ്ന ജീവിയായ സഖാവിനു നൽകിയ പാഥേയമാണ് ഈ നിണച്ചാലിൽ തട്ടിക്കമിഴ്ന്നുകിടക്കുന്നത്. സംഗീതമാകുംമുമ്പേ കഴുത്തറുക്കപ്പെട്ട വാക്കുകൾ, ദുര വിഴുങ്ങിയ ചൂഷിതവർഗ ബൈബിൾ, ചക്രവാളങ്ങളിൽ പ്രതിധ്വനിക്കാത്ത സമര കാഹളങ്ങൾ ഒക്കെ ഈ കൽത്തറയിൽ വിഷാദനിഴൽ വീഴ്ത്തുന്നു.
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00. -
KATHUKALUDE PUSTHAKAM
കൈയെഴുത്തിന്റെ കാലം കഴിയുകയാണ്; എഴുതുന്ന കത്തുകളുടെയും. അതുതന്നെയാണ് കത്തുകളുടെ ഈ പുസ്തകത്തിന്റെ പ്രസക്തിയും. ‘ഇ’ എഴുത്ത് സർവസാധാരണമാകവേ ഈ എഴുത്തുകൾ അതിന്റെ ഉള്ളടക്കത്തെക്കാൾ ഉപരി രചയിതാക്കളുടെ ഉള്ളറിയാനുള്ള ഹസ്തരചനകൾ ആകുന്നു. ഒന്നിനൊന്നു വ്യത്യസ്തമായ ഹസ്തരേഖകൾ പോലെ. മലയാളത്തിലെ പ്രശസ്തരുടെ കത്തുകളുടെ ഈ പുസ്തകം അപൂർവമായ ഒരു ചരിത്രരേഖയാണ്.
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00. -
I.T. QUIZ
കമ്പ്യൂട്ടറിന്റെ ഭൂതഭാവിവര്‍ത്തമാനങ്ങളും, മൊബൈല്‍ ഫോണ്‍ വിജ്ഞാനീയവും, വിവരസാങ്കേതിക മേഖലയിലെ അവിസ്മരണീയവ്യക്തികളും, ക്ലൗഡ് കമ്പ്യൂട്ടിംഗും റോബോട്ടിക്‌സും ലോകപ്രശസ്ത ഐ.ടി. കമ്പനികളും തുടങ്ങി സൈബര്‍ നിയമങ്ങള്‍ വരെ പ്രതിപാദിച്ചിരിക്കുന്ന ഐ. ടി. പ്രശ്‌നോത്തരി. ‘അബാക്കസ്’ മുതല്‍ ‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്’ വരെയുള്ള സമഗ്ര വിവരങ്ങള്‍.
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.















