Latest Books

  • -20%

    Kadopanishath

    വേദാന്തചിന്താമണ്ഡലത്തെ പ്രദീപ്തമാക്കുന്ന ഉപനിഷത്തുകളില്‍ മുഖ്യസ്ഥാനം അലങ്കരിക്കുന്ന കഠോപനിഷത്തിന്റെ സംസ്‌കൃത മൂലവും മലയാളപരിഭാഷയുമാണ് ഇതില്‍. നചികേതസ്സിനും യമധര്‍മദേവനും ഇടയിലെ സംവാദത്തിന്റെ രൂപത്തില്‍ ആവിഷ്‌കൃതമായ ഈ ഉപനിഷത്ത് പ്രധാനമായും ചര്‍ച്ചാവിഷയമാക്കുന്നത് മരണവും മരണത്തിനപ്പുറവുമാണ്. ആത്മജ്ഞാനം നേടുവാനും മരണമെന്ന സമസ്യയുടെ ഉത്തരം തേടുവാനുമുള്ള ശക്തിയാണ് ഈ ഉപനിഷദ്‌വായനയുടെ ഉപലബ്ധി.

    Original price was: ₹70.00.Current price is: ₹56.00.
  • -20%

    Oru Kathai Sollattuma Sir?

    ഇസ്തിരിവടിവൊത്ത യൂണിഫോമുകളുടെയും നേര്‍വരയൊത്ത അസംബ്ലിനിരകളുടെയും ഈ സ്‌കൂള്‍കാലത്തിരുന്ന്, കളിയും ചിരിയും പാട്ടും കരച്ചിലും മണ്ടത്തരവും വേലത്തരവും കളറാക്കിയ ഒരു സ്‌കൂള്‍കാലത്തെ – അതു നല്‍കിയ യമണ്ടന്‍ തിരിച്ചറിവുകളെ – ഓര്‍ക്കുകയാണ് ഒരു അധ്യാപകന്‍. ”തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണെങ്കില്‍ അതങ്ങ് പൊയ്ക്കോട്ടെ” എന്ന പ്രഖ്യാപനവുമായി, ആഞ്ഞു തുമ്മിക്കൊണ്ടിരുന്ന 30 കുഞ്ഞുമനുഷ്യരെ – ബെല്ലും ബ്രേക്കുമില്ലാത്ത കുട്ടിപ്പിശാചുക്കളെ – അരുമയോടെ ഹൃദയത്തോടു ചേര്‍ത്തണയ്ക്കുകയാണ് ഈ സാര്‍. തലതെറിച്ച വിദ്യാര്‍ഥിവംശം തലമുതിര്‍ന്ന അധ്യാപകകുലത്തിന് ലോകാരംഭംമുതല്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന തലവേദനകളുടെ ഉപഭോക്താവായിമാറിയ അതുല്‍, ആ മാഷുജീവിതത്തിലെ ‘കദനകതൈ’കളുടെ ചുരുളഴിക്കുകയാണ് ഇവിടെ. കുട്ടികള്‍ മാഷിനെ മൂക്കുകൊണ്ട് എഴുതിപ്പഠിപ്പിച്ച ‘ക്ഷ’, ‘ഞ്ഞ’, ‘ങ്ങ’യും അവര്‍തന്നെ ഗവേഷിച്ചുകണ്ടെത്തിയ മറ്റക്ഷരങ്ങളും ഇതില്‍ വായിക്കാം.
    പുള്ളാര്‍ മാഷുമ്മാരുടെ പേടിസ്വപ്നമാകുന്നതിന്റെ വെടിയും പുകയും നിറയുന്ന താളുകള്‍.

    Original price was: ₹200.00.Current price is: ₹160.00.
  • -20%

    Mala’s New House

    Mala wants a big house. But there’s a giant mango tree standing in her way… With nostalgic prose, valuable moral, and colorful illustrations, this story is sure to be a delightful read for kids.

    Original price was: ₹90.00.Current price is: ₹72.00.
  • -20%

    Electronics – 2 Adisthana Thathwangalum Hobby Circuitukalum

    ഇലക്‌ട്രോണിക് യുഗത്തില്‍ ജീവിക്കുന്ന നാം, ഈ ശാസ്ത്രശാഖയുടെ സാധ്യതയെയും വ്യാപനത്തെയും കുറിച്ച് ബോധവാന്മാരെങ്കിലും അതിന്റെ അടിസ്ഥാനതത്ത്വങ്ങളെക്കുറിച്ച് താരതമ്യേന അജ്ഞരാണ്. ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ അറിവും പ്രയോഗവും സാധാരണക്കാര്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ ഈ ലഘുഗ്രന്ഥം, ഇലക്‌ട്രോണിക്്‌സിന്റെ വിസ്മയലോകത്തെ ചിത്രങ്ങളുടെ സഹായത്തോടെ നിങ്ങള്‍ക്കു പരിചയപ്പെടുത്തുന്നു. പാഠങ്ങള്‍ എളുപ്പത്തില്‍ ഹൃദിസ്ഥമാക്കുവാന്‍ ഉപകാരപ്രദമായ സര്‍ക്യൂട്ടുകളെക്കുറിച്ചും വിവരിക്കുന്ന ഈ പുസ്തകം, ഈ സാങ്കേതികത അടിസ്ഥാനമാക്കിയുള്ള പരീക്ഷണങ്ങള്‍ ഒരു ഹോബിയായിത്തന്നെ സ്വീകരിക്കുവാന്‍ നിങ്ങളെ സജ്ജരാക്കുന്നു.

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    Ettu Kuttakam Ponnu (Old malayalam book)

    ‘കാവിനപ്പുറത്തെ വട്ടക്കുളത്തിൽ എട്ടു കുട്ടകം പൊന്നുണ്ട്. വറുതിനാളുകളിൽ അതിലൊരു കുട്ടകം താനേ പൊന്തിവരുമത്രെ!’ മുത്തശ്ശിയുടെ ഈ പഴമ്പുരാണം കിച്ചുവിനെ ആശ്ചര്യപ്പെടുത്തി. ആ പൊന്നിൻകുട്ടകം കുഴിച്ചെടുക്കുവാൻ അവന് ആവേശമായി; നിധി കാക്കുന്ന ഭൂതനാഗങ്ങൾ വെറും കെട്ടുകഥയായി തോന്നി. എന്നാൽ നാട്ടുമാവിൻ കൊമ്പുവീഴ്ത്തി ‘ഭൂതത്താന്മാരും’, ചപ്പിലകൾക്കിടയിലൂടെ ഇഴഞ്ഞ് ‘മണിനാഗ’വും, കുറുകെക്കടന്ന് കാടൻപൂച്ചയുമൊക്കെ ആ നിധിവേട്ടയിൽ കിച്ചുവിനും അനുജത്തിക്കും മുന്നിൽ ദുശ്ശകുനങ്ങളാകുന്നു. പിന്മാറുവാൻ കിച്ചു അപ്പോഴും തയ്യാറായിരുന്നില്ല.

    Original price was: ₹60.00.Current price is: ₹48.00.
  • -20%

    Kriyathmakachindhayum Aathmaviswasavum

    ജന്മസിദ്ധമായ കഴിവും ആർജിതമായ അറിവും മാത്രമല്ല വിജയത്തിന്റെ ആധാരമന്ത്രങ്ങൾ. ‘എനിക്കിത് കഴിയു’മെന്ന വിശ്വാസവും സ്വന്തം ശക്തിദൗർബല്യങ്ങളെക്കുറിച്ചുള്ള അവബോധവും ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ഇന്ധനമാണ്. വ്യക്തിത്വവൈകല്യങ്ങൾ തിരിച്ചറിയുവാൻ, മുൻവിധികളെ അതിലംഘിക്കുവാൻ, പ്രതിസന്ധികളെ പ്രസാദാത്മകമായി നേരിടുവാൻ ഒക്കെ സഹായമേകുന്ന ഈ പുസ്തകം, വിജയത്തിന്റെ പാതയിൽ നിങ്ങളെ ബഹുദൂരം മുന്നിലെത്തിക്കുന്നു.

    Original price was: ₹60.00.Current price is: ₹48.00.
  • -20%

    Aamayum Muyaluym: Mattu Gunapadakathakalum

    കാലാകാലങ്ങളായി മലയാളഭാഷയിൽ പ്രചാരത്തിലിരിക്കുന്ന കുറെ ഗുണപാഠകഥകളുടെ പുനരാഖ്യാനമാണ് ഈ കൃതി. പ്രായോഗികബുദ്ധി, ഔചിത്യബോധം, ആത്മാർഥത, സമർപ്പണം തുടങ്ങിയ സദ്ഗുണങ്ങൾക്ക് ജീവിതത്തിലുള്ള സ്ഥാനമാണ് ഈ പുസ്തകത്തിലെ ഓരോ കഥയും പറയുന്നത്. ഇതിലെ മനോഹരമായ കഥകളും ചിത്രങ്ങളും കുട്ടികൾ മാത്രമല്ല, മുതിർന്നവരും ഇഷ്ടപ്പെടും.

    Original price was: ₹200.00.Current price is: ₹160.00.
  • -20%

    Cheriya Muthalmudakkil 51 Businessukal

    കുറഞ്ഞ മുതൽമുടക്കിൽ ആരംഭിക്കുവാൻ കഴിയുന്നതും, കൂടിയ ലാഭം നേടാൻ കഴിയുന്നതുമായ 51 ബിസിനസ് സംരംഭങ്ങളാണ് ഈ പുസ്തകം പരിചയപ്പെടുത്തുന്നത്; മൂലധനം, സാങ്കേതികത, വിലനിശ്ചയം, വിപണനം, ലാഭം തുടങ്ങി, വിശദമായ ‘ബിസിനസ് പ്ലാൻ’ സഹിതം. 12 ലക്ഷം രൂപ വരെ നിക്ഷേപം ആവശ്യമുള്ളതും 7 ലക്ഷം രൂപ വരെ പ്രതിമാസസമ്പാദ്യം നേടിത്തരുന്നതുമാണ് ഇതിലെ ‘സ്റ്റാർട്ട്-അപ്’ ആശയങ്ങൾ.

    Original price was: ₹140.00.Current price is: ₹112.00.
  • -20%

    Let’s Colour-6

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Rip Van Winkle

    കാറ്റ്‌സ്‌കിൽ മലമുകളിലെ പ്രശാന്തത തന്റെ ഹൃദയഭാരം ലഘൂകരിക്കുമെന്നു കരുതിയാണ് റിപ്പ് വാൻ വിങ്കിൾ അന്ന് വീടുവിട്ടിറങ്ങിയത്; യജമാനനു കൂട്ടായി വൂൾഫ് എന്ന നായയും. വീഞ്ഞുവീപ്പയുമായി മലകയറുവാൻ ശ്രമിക്കുന്ന ഒരു വൃദ്ധനോടൊപ്പം റിപ്പ് ചെന്നെത്തുന്നത്, ഒരു ഗൂഢലോകേത്തക്കും. അവിടെ കണ്ടുമുട്ടുന്ന ഒരു സംഘം വൃദ്ധർ, മരക്കോപ്പയിൽ നുരഞ്ഞുപൊന്തുന്ന പാനീയത്താൽ റിപ്പിനെ സൽക്കരിക്കുന്നു. ആ കുന്നിൻനെറുകയിലെ ഒരൊറ്റ രാത്രി റിപ്പിന്റെ ജീവിതത്തിൽനിന്ന് ചോർത്തിക്കളഞ്ഞത്, നീണ്ട ഇരുപതു വർഷങ്ങളാണ്! വാഷിങ്ടൺ ഇർവിങ്ങിന്റെ ക്ലാസിക് രചനയ്ക്ക് ജയ്‌സൺ കൊച്ചുവീടന്റെ പുനരാഖ്യാനം.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Upabokhthrusamrakshna Niyamam

    സാധനങ്ങളുടേയും സേവനങ്ങളുടേയും പേരിൽ ഉപഭോക്താവിനെ ചൂഷണംചെയ്യുന്ന വ്യാപാരരീതികളെ ചെറുക്കുന്ന ഉപഭോക്തൃസംരക്ഷണ നിയമത്തെക്കുറിച്ച് അറിയേണ്ടതെല്ലാം ഉൾക്കൊള്ളിച്ചിരിക്കുന്ന പുസ്തകം. സർക്കാർസേവനങ്ങൾ മുതൽ വിദ്യാഭ്യാസവും ചികിത്സയും സംബന്ധിച്ച തർക്കങ്ങൾ വരെ പരിഹരിക്കുന്ന ഉപഭോക്തൃഫോറങ്ങളെക്കുറിച്ചും ഉപഭോക്താവിന്റെ അവകാശങ്ങളെക്കുറിച്ചും സവിസ്തരം പ്രതിപാദിക്കുന്ന ഇതിൽ കേന്ദ്രസർക്കാറിന്റെ പരിഗണനയിലുള്ള ബില്ലിലെ വ്യവസ്ഥകൾ, ഉപഭോക്തൃ കമ്മീഷൻ-ഫോറം വിലാസങ്ങൾ എന്നിവ അനുബന്ധമായും ചേർത്തിരിക്കുന്നു.

    Original price was: ₹60.00.Current price is: ₹48.00.
  • -20%

    Aesop Kathakal

    മനുഷ്യജീവിതത്തെ ചെറുചെറുകഥകളിലൂടെ ലളിതമായി നിർവചിക്കുവാൻ ശ്രമിക്കുകയാണ് ഈസോപ്പ് കഥകൾ. സത്യവും അസത്യവും ധർമവും അധർമവും വിദ്യയും അവിദ്യയും തമ്മിൽ വേർതിരിച്ചറിയുവാനുള്ള സൂക്ഷ്മബുദ്ധിയാണ്, ഗുണദോഷവിചിന്തനത്തിനുള്ള വിവേകപ്രാപ്തിയാണ് ഈ സാരോപദേശകഥകൾ നിങ്ങൾക്കു നല്കുന്നത്.

    Original price was: ₹190.00.Current price is: ₹152.00.
  • -20%

    Indian Nadodikathakal

    ചരിത്രവും സങ്കൽപ്പങ്ങളും ഇഴചേർന്നുകിടക്കുന്ന നാടോടിക്കഥകൾ ഓരോ ദേശത്തിന്റെയും പഴയകാലസംസ്‌കാരത്തെയും ജീവിതരീതികളെയും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നു. ലളിതമായ ഭാഷയിൽ ബഹുവർണ ചിത്രങ്ങൾ സഹിതം തയ്യാറാക്കിയിരിക്കുന്ന ഈ കൃതിയിൽ കേരളം, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ ചില നാടോടിക്കഥകളാണ് അവതരിപ്പിക്കുന്നത്.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Scrap Book

    ആദിയെയും അഞ്ജുവിനെയും പരിചയപ്പെട്ടവരാകെ വിശ്വസിക്കാൻ വിസമ്മതിച്ച വൃത്താന്തമായിരുന്നു അവരുടെ വേർപിരിയൽ. അപ്പു എന്ന മകന്റെ സ്മൃതികൾമാത്രമായിരുന്നു ആ ബന്ധത്തിന്റെ അവശേഷിപ്പ്‌. അഞ്ജുവുമായുള്ള ശിഥിലബന്ധത്തെ പുനഃസ്ഥാപിക്കുന്നതിന് ഒടുവിൽ ആദിക്ക് നിമിത്തമായിത്തീരുന്നത് അപ്പുവിന്റെ സ്ക്രാപ്പ് ബുക്കാണ്.

    Original price was: ₹150.00.Current price is: ₹120.00.
  • -20%

    Appu Enna Poocha

    ലോകസഞ്ചാരിയും അനുഭവജ്ഞാനിയും, കര്‍മകുശലനുമായ. പൂച്ചനേതാവ് അപ്പു, പറയുന്നതിനോട് ‘മ്യാവൂ…’ മൂളുകമാത്രമാണ് തങ്ങളില്‍ നിക്ഷിപ്തമായ ധര്‍മമെന്ന് മാര്‍ജാരസംഘം അംഗീകരിക്കുന്നതിന്റെ കഥയാണിത്. തദ്ദേശവാസികളെ എലിപിടിത്തമെന്ന കുലത്തൊഴിലിലേക്ക് അവന്‍ നയിക്കുന്നു. സമരതീക്ഷ്ണമായ ആ ജീവിതത്തിന്റെ അധ്യായങ്ങളാണ് ഈ പുസ്തകത്തില്‍.

    Original price was: ₹60.00.Current price is: ₹48.00.
  • -20%

    Keralacharithram

    ചരിത്രം വളച്ചൊടിക്കപ്പെടുകയും തിരുത്തിയെഴുതപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, നമ്മുടെ ദേശം സഞ്ചരിച്ച വഴികളിലൂടെയും സംഭവവികാസങ്ങളിലൂടെയും വ്യക്തികളിലൂടെയും മുൻവിധികളോ പക്ഷപാതങ്ങളോ കൂടാതെയുള്ള ഒരു പിൻനടത്തം സാധ്യമാക്കുകയാണ് ഈ പുസ്തകം. നമ്മുടെ നാടിന്റെ സമഗ്രവും ആധികാരികവുമായ ഒരു ചരിത്രരേഖയായി മാറുകയാണ് ഈ ഗ്രന്ഥം.

    Original price was: ₹1,250.00.Current price is: ₹1,000.00.