-
Kerala Charithram: Videshikal Kappalirangunnu
കേരളദേശം സഞ്ചരിച്ച വഴികളിലൂടെയും സംഭവവികാസങ്ങളിലൂടെയും വ്യക്തികളിലൂടെയുമുള്ള ഒരു പിൻനടത്തം. നമ്മുടെ സാമൂഹികജീവിതം കാലങ്ങളിലൂടെ കൈവരിച്ച പരിണാമത്തിന്റെ നാൾരേഖകൾ. നാട്ടുരാജ്യങ്ങളുടെ വാഴ്ചയിൽ തുടങ്ങി, അധികാരം വിദേശശക്തികൾക്ക് കരഗതമാകുന്നതുവരെയുള്ള കാലഘട്ടമാണ് ഈ കൃതിയിൽ പ്രതിപാദിക്കപ്പെടുന്നത്.
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00. -
Veetammamarude Sredhakku
‘കുടുംബമാകുന്ന ക്ഷേത്രത്തിലെ പൂജാരിണി’യാണ് സ്ത്രീ. ‘ഗൃഹൈശ്വര്യദേവത’യായ അവൾ അനുവർത്തിക്കേണ്ട ജീവിതചര്യകളും പെരുമാറ്റരീതികളും ആചാരാനുഷ്ഠാനങ്ങളുമാണ് ഈ പുസ്തകത്തിന്റെ പ്രതിപാദ്യം. ഗൃഹപ്പിഴകൾ ഒഴിയുവാനുള്ള ഉപാസനാമന്ത്രങ്ങൾ, വ്രതാനുഷ്ഠാനങ്ങൾ, കുടുംബശ്രേയസ്സിനായുള്ള നിത്യജീവിതപദ്ധതി, ആണ്ടറുതിവിശേഷങ്ങൾ എല്ലാം ഇതിൽ വിശദീകരിക്കപ്പെടുന്നു.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
-
Kunjomanakkoru Peru
കുഞ്ഞുങ്ങളുടെ പേരുകൾ കേൾക്കാൻ ഇമ്പമുള്ളതായാൽ മാത്രം പോരാ, അവ അർഥപൂർണവും കാലഘട്ടത്തിനു ചേരുന്നതുമാകണം. ആരും ഇഷ്ടപ്പെടുന്ന ഒരു പേര് നിങ്ങളുടെ ഓമനക്കുഞ്ഞിന് നിർദേശിക്കുകയാണ് ഈ പുസ്തകം. അനുബന്ധമായി, ശിശുപരിപാലനത്തിൽ ശ്രദ്ധിക്കേണ്ടതായ കാര്യങ്ങളും ആയിരത്തോളം വീട്ടുപേരുകളും.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
-
Naayavalarthal
നായ്ക്കളെക്കുറിച്ച് – ഏറ്റവും ചെറിയ ജനുസ്സായ ഷിവാവാ മുതൽ ഏറ്റവും വലിയ ജനുസ്സായ സെന്റ് ബർനാദ് വരെ വിവിധങ്ങളായ നായ്ജനുസ്സുകളെക്കുറിച്ച്, അവയുടെ പരിപാലനത്തെക്കുറിച്ച്, അവയെ ബാധിക്കുന്ന രോഗങ്ങളെക്കുറിച്ചൊക്കെ – സാമാന്യമായ അറിവുനല്കുന്ന ഗ്രന്ഥം. നായ്ക്കുട്ടിയെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, നായകളുടെ പോഷണം, പരിശീലനം, പ്രജനനം തുടങ്ങി, ഇതിലുള്ളത് സമഗ്രമായ ‘ശ്വാനവിജ്ഞാന’മാണ്.
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00. -
Objective General Knowledge
സർക്കാർജോലി എന്ന സ്വപ്നസാക്ഷാത്കാരത്തിനായി പരിശ്രമിക്കുന്ന ഉദ്യോഗാർഥികൾക്കുമുന്നിൽ സുനിശ്ചിതവിജയത്തിന്റെ വാതിൽ തുറന്നിടുകയാണ് ഈ പഠനസഹായി. ഈ ജനറൽ നോളജ് ചോദ്യോത്തരങ്ങൾ എൽ.ഡി.സി., ലാസ്റ്റ് ഗ്രേഡ് തുടങ്ങി ഏതൊരു പി.എസ്.സി. പരീക്ഷകൾക്കും തയ്യാറെടുക്കുന്നവർക്ക് ഒഴിവാക്കാനാകാത്തതാണ്.
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00. -
Feng Shui
ഗൃഹനിർമിതിയിൽ മാറ്റംവരുത്താതെത്തന്നെ നിർമാണദോഷങ്ങൾ പരിഹരിക്കുവാൻ സഹായിക്കുന്ന ചൈനീസ് വാസ്തുശാസ്ത്രമായ ഫെങ് ഷുയിയെ പരിചയപ്പെടുത്തുന്ന പുസ്തകം. ഗൃഹനിർമാണത്തിൽ സംഭവിച്ചിരിക്കുവാൻ സാധ്യതയുള്ള സങ്കീർണപ്രശ്‌നങ്ങൾ കണ്ടെത്തി അവ പരിഹരിക്കുവാനും ജീവിതവിജയവും ധനസമൃദ്ധിയും ഐശ്വര്യവും കൈവരിക്കുവാനുമുള്ള പ്രായോഗികനിർദേശങ്ങളാൽ ഇത് സമ്പന്നമാണ്.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
-
-
-
Sikkumathathile Mahagurukkanmar
ഗുരു നാനാക്കില്‍നിന്നു തുടങ്ങുന്നു, ലോകത്തെ സംഘടിതമതങ്ങളില്‍ അഞ്ചാം സ്ഥാനം അലങ്കരിക്കുന്ന സിക്കുമതത്തിന്റെ ചരിത്രം. ഈ മതത്തിന് ഏകീകൃതരൂപം സമ്മാനിച്ചതാകട്ടെ, ഗുരു ഗോവിന്ദ് സിംഗും. നാനാക്കും ഗോവിന്ദ് സിംഗും ഉള്‍പ്പെടെ സിക്ക് ഗുരുപരമ്പരയിലെ 11 വ്യക്തിത്വങ്ങളുടെ വഴികളും മൊഴികളും പ്രതിപാദിക്കുകയാണ് ഈ പുസ്തകം.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
-
Gibrante Pranayothsavangal
“മേരി എൻ്റെ ഹൃദയത്തിന് ഒരുപാട് അധരങ്ങളുണ്ട്. അവയ്ക്ക് നിൻ്റെ കരങ്ങളെ ചുംബിക്കാനും നിൻ്റെ കത്തുകൾ ആലപിക്കാനും കഴിവുണ്ട്.” പ്രണയിനി എന്നതിനെക്കൾ, ജിബ്രാനെ ഒരു പൈതലിനെപ്പോൽ പരിരക്ഷിച്ചവളായിരുന്നു മേരി. “എൻ്റെ അറിവുകളെയും വിശ്വാസങ്ങളെയും ഇത്രയും ബലപ്പെടുത്തിയ ആൾ ഈ ലോകത്ത് മറ്റെങ്ങുമില്ലല്ലോ” എന്ന് ജിബ്രാൻത്തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ആ സഹഗാമിനിയുടെ അനുഗൃഹീതമായ കരത്തിനുമീതെ, പ്രകാശപൂർണമായ മിഴികൾക്കുമേലെ ജിബ്രാനേകിയ സ്നേഹചുംബനങ്ങളാണ് ഈ പുസ്‌തകത്തിൽ.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
-















