• -20%
    Out Of Stock

    Ekakikalude Sabdham

    Ekakikalude Sabdham

    Original price was: ₹80.00.Current price is: ₹64.00.
  • Aaradhyam

    നമ്മുടെ ഭാഷാചരിത്രത്തിലെ മഷിയുണങ്ങാത്ത ചില തൂലികകളെക്കുറിച്ചാണ് ഈ പുസ്‌തകം. സഞ്ചാരസാഹിത്യത്തിൽ ആദ്യ കാൽപ്പാടുകൾ പതിപ്പിച്ച പാറേമ്മാക്കൽ തോമ്മാക്കത്തനാർ, ആത്മകഥകളിലെ പ്രഥമ പെൺരചനയായ ‘വ്യാഴവട്ടസ്മരണകൾ’ സർവ്വവിജ്ഞാനകോശങ്ങളുടെ പ്രാഗ്രൂപമായ ‘വിജ്ഞാനം’, പ്രഥമ സിനിമാപ്രസിദ്ധീകരണമായ ‘വിശ്വഭാരതി’, അപസർപ്പക ആഖ്യായികാരംഗത്തെ ആദ്യ തെളിവെടുപ്പിന്‌ സാക്ഷ്യം വഹിച്ച ‘ഭാസ്‌കരമേനോൻ’, ആദ്യത്തെ കഥാമാസികയായ ‘ചന്ദ്രഹാസൻ’, സാഹിത്യവിമർശനത്തിന് ബീജവാപം നിർവഹിച്ച സി.പി. അച്യുതമേനോൻ… – മലയാളത്തിലെ സാഹിത്യ പ്രസ്ഥാനങ്ങളുടെ തുടക്കക്കാരെ പരിചയപ്പെടുത്തുകയാണ് ഇവിടെ എഴുത്തുകാരൻ. ഉപജ്ഞാതാക്കൾ, ആദ്യകൃതി, രചനസവിശേഷതകൾ തുടങ്ങി, ഇതിലെ അറിവുകൾ വായനക്കാരുടെ വിജ്ഞാനസീമയെ വിപുലമാക്കുന്നു.

    ₹80.00
  • -20%

    Osho Sthree Christhu

    വാക്കുകളെ മഴവില്ലുകളായി തിളക്കിയ, സ്‌നേഹതൈലമായി മാറ്റിയ രണ്ടു ഗുരുസാന്നിധ്യങ്ങളെക്കുറിച്ചാണ് ഈ പുസ്തകം. സ്ത്രീയുടെ സഹജാവബോധത്തെ ഉള്ളുതുറന്ന് അംഗീകരിക്കുന്ന ഒരു ദൈവത്തെ മുൻനിർത്തിയുള്ള ചിന്തകൾ. കഠിനവിചാരണകളിലൂടെ കടന്നുപോകുന്ന ഈ കാലത്തെ സ്ത്രീയുടെ, ദൈവത്തോടുള്ള സംഭാഷണശ്രമമാണിത്.

    Original price was: ₹120.00.Current price is: ₹96.00.
  • -20%

    Oru Cinemaprekshakante Athmakatha

    ജീവിതത്തെ ഫ്രെയിംകൊണ്ട് അളക്കാന്‍ ശ്രമിച്ച ഒരു കാണിയുടെ ആത്മച്ഛായകള്‍. ടാക്കീസുകളും പെട്ടിപ്പാട്ടുകളും പാട്ടുപുസ്തകങ്ങളും സിനിമാനോട്ടീസുകളും ചലച്ചിത്രശബ്ദരേഖകളുമൊക്കെ ഇഷ്ടപ്പെട്ടിരുന്ന ഒരു കുട്ടിക്കുപ്പായക്കാരന്‍, പ്രേക്ഷകനായി മുതിര്‍ന്നതിന്റെ കഥ.

    Original price was: ₹130.00.Current price is: ₹104.00.
  • -20%

    Sthrainathayude Athmabhashanangal

    സ്മൃതിയും ചിന്തയും ധ്യാനവും ഇഴചേര്‍ത്തു തുന്നിയ, ജ്ഞാനവിശുദ്ധിയുടെ പട്ടുറുമാലാണ് ഈ പുസ്തകം. ആത്മാവില്‍ ഉറവപൊട്ടുന്ന ആനന്ദധാരയില്‍ സ്‌നാനപ്പെടുവാന്‍, ഉടല്‍തന്ത്രികള്‍ മീട്ടിയുണര്‍ത്തുന്ന സങ്കീര്‍ത്തനത്തില്‍ നിമഗ്‌നരാകുവാന്‍ ഒരു ക്ഷണം. സ്‌ത്രൈണതയുടെ വേരും പടര്‍ച്ചയും ആന്തരികതയുടെ തുറസ്സില്‍ അന്വേഷിക്കുന്ന എഴുത്തുകാരിയെ ഇതില്‍ കാണാം. ബോബി ജോസ് കപ്പുച്ചിന്റെ അവതാരിക.

    Original price was: ₹180.00.Current price is: ₹144.00.
  • -20%

    Wisdom Tree Essays For Middle Schools

    Wisdom tree, a collection of essays for middle school students, has a happy blend of language and literature. This book presents various interesting topics, and its perusal provides your child with insightful and inspiring reading material.

    Original price was: ₹90.00.Current price is: ₹72.00.
  • -20%

    Deseeyathayude Samskarikamaanangal

    വിദ്വേഷത്തിന്റെ ഈ വിളവെടുപ്പുകാലത്തെ ശബ്ദമുഖരിതമാക്കുന്ന കപടോക്തികളെയും വ്യാജസ്തുതികളെയും പ്രതിക്കൂട്ടിലാക്കുന്ന പതിമൂന്നു ലേഖനങ്ങൾ. ചരിത്രബോധത്തിന്റെയും മാനവികതയുടെയും മതേതരത്വത്തിന്റെയും രാഷ്ട്രീയജാഗ്രതയുടെയും അക്ഷരങ്ങൾകൊണ്ടെഴുതപ്പെട്ട ഈ ലേഖനങ്ങളിലൂടെ, അന്ധകാരയുഗം ആസന്നമാകുന്നതിനെ ദീർഘദർശനംചെയ്ത്, സൃഷ്ടി പരമായ വീണ്ടുവിചാരങ്ങളിലേക്കും പ്രവർത്തനങ്ങളിലേക്കും വിരൽചൂണ്ടുന്നു എം.ജി.എസ്.

    Original price was: ₹120.00.Current price is: ₹96.00.