• -20%

    Sathyan muthal Nayanthara vare

    നിരവധി അഭിനേതാക്കളെ നേരില്‍കാണുകയും നിരവധി സിനിമാ വാരികകളും സിനിമാഗ്രന്ഥങ്ങളും വായിക്കുകയും ചെയ്തതിനുശേഷം ചിതറികിടക്കുന്ന അവരുടെ ജീവിതകഥകള്‍ ഒതുക്കത്തോടെ തയ്യാറാക്കിയ ഗ്രന്ഥമാണിത്. അസത്യങ്ങളും അതിശയോക്തികളും കലരാതിരിക്കാന്‍ പരമാവധി
    ശ്രമിച്ച് തയ്യാറാക്കിയ ഈ പുസ്തകം സിനിമാ നടീനടന്മാരുടെ അറിയാകഥകളാല്‍ സമ്പന്നമാണ്.

    Original price was: ₹300.00.Current price is: ₹240.00.
  • -20%

    Kavyavrikshathile Kuyilinte Pattukal

    ‘ഇന്ദുപുഷ്പം ചൂടിനില്ക്കും രാത്രി’, ‘അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍’, ‘വാതില്‍പ്പഴുതിലൂടെന്‍മുന്നില്‍ കുങ്കുമം’ എന്നിവയില്‍ തുടങ്ങി ‘ഹൃദയത്തിന്‍ മധുപാത്രം’, ‘കണ്ണനെ കണികാണാന്‍’ വരെയുള്ള ഇരുപത് ഒ.എന്‍.വി. ഗാനങ്ങളിലൂടെയുള്ള ഒരു അക്ഷരതീര്‍ഥാടനം. ഒ.എന്‍.വി. ഗാനങ്ങളുടെ കാവ്യ-ഗാനാത്മകതകളും രചനകളിലെ അതിസൂക്ഷ്മമായ ശില്പചാരുതകളും വെളിവാക്കുന്ന ആസ്വാദന നിരീക്ഷണങ്ങള്‍. പാട്ടെഴുത്ത് എന്ത്? എന്തിന്? എങ്ങനെ? എന്നീ ചോദ്യങ്ങള്‍ക്കുള്ള സൗമ്യമായ മറുപടികൂടിയായി മാറുന്നു ഈ ഗാനാസ്വാദനക്കുറിപ്പുകള്‍.

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    Lokacinema Kalathodu kalahicha Prathibhakal

    പിയര്‍ പൗലൊ പസോളിനി, ലൂയി ബനുവല്‍, മൈക്കല്‍ ആഞ്ചലോ അന്റോണിയോണി തുടങ്ങി 11 ലോകോത്തര ചലച്ചിത്രകാരന്മാരുടെ ജീവിതവും സൃഷ്ടികളും സൂക്ഷ്മമായ വിലയിരുത്തലിന് വിധേയമാക്കുകയാണ് ഈ ലേഖനങ്ങള്‍. സ്വന്തം ചലച്ചിത്രശില്പങ്ങളിലൂടെ സന്ധിയില്ലാതെ സമരംചെയ്ത കുറെ സംവിധായകരെയും വെള്ളിത്തിരയില്‍ തീ പടര്‍ത്തിയ അവരുടെ രചനകളെയും ഈ പുസ്തകം കാഴ്ചപ്പെടുത്തുന്നു.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Salabhachirakukal Kozhiyunna Charithrasisirathil

    കാഴ്ചകളുടെ രാഷ്ട്രീയവും സാംസ്‌കാരികവുമായ ഉള്ളടക്കം വിശകലനംചെയ്യുന്ന ചലച്ചിത്രഗ്രന്ഥം. സിനിമയിൽ കാഴ്ചകളിലൂടെയും ബിംബങ്ങളിലൂടെയും ഒളിച്ചുകടത്തപ്പെടുന്ന പ്രതിലോമമൂല്യങ്ങളെയും പ്രതിതരംഗങ്ങളെയും വിചാരണചെയ്യുന്ന ലേഖനങ്ങളുടെ സമാഹാരം.

    Original price was: ₹85.00.Current price is: ₹68.00.
  • -20%

    Cinemayude Technique: Script Muthal Projection Vare

    ശബ്ദവും ചലനവും കൊണ്ട്, ഇരുളും വെളിച്ചവും കൊണ്ട് മായക്കനവൊരുക്കുന്ന സിനിമയുടെ രഹസ്യങ്ങളാണ് ഈ പുസ്തകസ്‌ക്രീനില്‍ തെളിയുന്നത്. സിനിമയുടെ ചിത്രീകരണത്തിലും പ്രദര്‍ശനത്തിലും ഉപയോഗപ്പെടുത്തുന്ന ടെക്‌നിക്കുകള്‍ ഈ താളുകളില്‍ വിശദീകരിക്കപ്പെടുന്നു. സെല്ലുലോയ്ഡ് ഫ്രെയ്മുകളുടെ പിറവിയുടെ കഥയാണിത്.

    Original price was: ₹110.00.Current price is: ₹88.00.
  • -20%

    Vasthavam

    സെക്രട്ടേറിയറ്റെന്ന രാവണൻകോട്ടയിലെ അധികാരത്തിന്റെയും അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും പിരിയൻഗോവണികളിലൂടെയുള്ള ബാലചന്ദ്രൻ അഡിഗയെന്ന യുവാവിന്റെ കയറ്റിറക്കങ്ങളാണ് ‘വാസ്തവം’ പ്രമേയമാക്കുന്നത്. ചുവപ്പുനാടയിൽ കുടുങ്ങി ജീവിതം ഹോമിക്കപ്പെട്ട പരശ്ശതം ആത്മാക്കൾക്ക് സമർപ്പിച്ചിരിക്കുന്ന ചലച്ചിത്രരചന. വി.കെ. ശ്രീരാമന്റെ അവതാരിക.

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    Krishna Gopalkrishna…

    ഏകാന്തവും അനാഥവുമായിത്തീരുന്ന പുരുഷജന്മങ്ങളുടെ ജീവൽസാക്ഷ്യമാണ് ഈ തിരക്കഥ. പ്രണയം, ദാമ്പത്യം, രോഗം, വാർധക്യം – മനുഷ്യജന്മത്തിന്റെ ഋതുപരിണാമങ്ങൾ ഒന്നൊഴിയാതെ തെളിയുന്ന രചന.

    Original price was: ₹70.00.Current price is: ₹56.00.
  • -20%
    Out Of Stock

    Sukrutham

    മരണം പവിത്രവും ഉദാത്തവും ജീവിതം നിന്ദ്യവും നിഷിദ്ധവുമായി മാറുന്നതിന്റെ ഇരുണ്ട കാഴ്ചകൾ തെളിയുന്ന തിരക്കഥ. മൃത്യുവിനുമുന്നിൽ നിരുപാധികം കീഴടങ്ങേണ്ടിവരുന്നവന്റെ ദാരുണതയാണ് ഇതിൽ പ്രമേയമാകുന്നത്.

    Original price was: ₹60.00.Current price is: ₹48.00.
  • -20%
    Out Of Stock

    Thirakathakal: Thinkalazhacha Nalla Divasam, Moonampakkam

    മനുഷ്യാവസ്ഥയുടെ സൂക്ഷ്മകാഴ്ചകളാൽ സ്വയം സംസാരിക്കുന്നവയായിരുന്നു പത്മരാജൻ സിനിമകളിലെ ഓരോ ഫ്രെയിമും. സിനിമാഭൂപടത്തിൽ ഈ ചലച്ചിത്രങ്ങളുടെ സ്ഥാനം സ്പഷ്ടമായി അടയാളപ്പെട്ടിരിക്കുന്നു. മലയാളി സ്വന്തം ഹൃദയത്തോടു ചേർത്തുനിർത്തിയ, അവന്റെ സംവേദനതലത്തോട് ബന്ധുത്വം സ്ഥാപിച്ച പത്മരാജന്റെ ‘മൂന്നാംപക്കം’, ‘തിങ്കളാഴ്ച നല്ല ദിവസം’ എന്നീ തിരക്കഥകൾ.

    Original price was: ₹125.00.Current price is: ₹100.00.
  • -20%

    Documentary Cinema Nirmikkam

    പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും നാവാണ് ഡോക്യുമെന്ററികൾ. ‘സമൂഹ’മാണ് ഡോക്യുമെന്ററിസിനിമയുടെ ‘പ്രേക്ഷകൻ.’ ഡോക്യുമെന്ററി നിർമാണവും പ്രദർശനവും കൂടുതൽ ജനകീയമായിക്കൊണ്ടിരിക്കുന്ന കാലമാണിത്. ഡോക്യുമെന്ററിനിർമാണത്തിന്റെ ബാലപാഠങ്ങൾ പറഞ്ഞുതരുന്ന ഈ ഗ്രന്ഥം, ചലച്ചിത്രാസ്വാദകർക്കും വിദ്യാർഥികൾക്കുമെല്ലാം ഉപകാരപ്രദമാകും. അനുബന്ധമായി, ലോകപ്രശസ്ത ഡോക്യുമെന്ററികളെക്കുറിച്ചുള്ള പരിചയക്കുറിപ്പും, ഗ്രന്ഥകാരൻ സംവിധാനം നിർവഹിച്ച ചിത്രങ്ങളുടെ വിവരണപാഠവും.

    Original price was: ₹60.00.Current price is: ₹48.00.
  • -50%

    Ente Priya Geethangal

    ”രാജീവ് ആലുങ്കലിന്റെ ഗാനങ്ങള്‍ക്ക് സൗന്ദര്യഭാവദീപ്തിയുണ്ട്. കേരളത്തിന്റെ ഗീതിപാരമ്പര്യത്തിലെ എല്ലാ സംസ്‌കൃതിമുദ്രകളും രാജീവിന്റെ ഗാനങ്ങളില്‍ തെളിഞ്ഞുകാണുന്നു.” -ഒ.എന്‍.വി. കുറുപ്പ്‌

    Original price was: ₹250.00.Current price is: ₹125.00.
  • -20%

    Vidheyan

    സക്കറിയയുടെ ‘ഭാസ്‌കരപട്ടേലരും എന്റെ ജീവിതവും’ നൊവെല്ലയെ ആസ്പദമാക്കി അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ‘വിധേയന്‍’ എന്ന ചലച്ചിത്രത്തിന്റെ തിരക്കഥയാണിത്. ”വാക്കിന്റെ സുതാര്യതയിലേക്ക് കാഴ്ചയുടെയും കേള്‍വിയുടെയും ഏകകങ്ങളെ മെരുക്കിയ” ഈ അന്യൂനസൃഷ്ടി, അടൂരിന്റെ സര്‍ഗവൈഭവത്തെ അതിന്റെ പൂര്‍ണരൂപത്തില്‍ കാഴ്ചപ്പെടുത്തുന്നു.

    Original price was: ₹120.00.Current price is: ₹96.00.
  • -20%

    Lokha Cinema-Kaalattod Kalahicha Prathibakal

    പസോളിനി, ബുഌവല്, അന്റോണിയോണി തുടങ്ങിയ ലോകോത്തരചലച്ചിത്രകാരന്മാരുടെ ജീവിതവും സൃഷ്ടികളും സൂക്ഷ്മമായ വിലയിരുത്തലിന് വിധേയമാക്കുന്ന ലേഖനങ്ങള്. ഭരണകൂടത്തിന്റെയും മതത്തിന്റെയും അധികാരസ്വരൂപങ്ങളോട് സ്വന്തം ചലച്ചിത്രശില്പങ്ങളിലൂടെ സന്ധിയില്ലാതെ സമരംചെയ്ത കുറേ സംവിധായകരുടെ തൂലികാചിത്രങ്ങള്.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Kaazhchayude Rasantharangal

    സമകാലിക മലയാളസിനിമയുടെ രസാന്തരങ്ങള് അടയാളപ്പെടുത്തുന്ന പുസ്തകം. കാഴ്ചയുടെ ഉള്ക്കാഴ്ച ജ്വലിപ്പിക്കുന്ന ഈ ഗ്രന്ഥം താരാധിപത്യം, ഫാന്സ്, സിനിമത്തൊഴിലിലെ തൊഴുത്തില്കുത്ത് എന്നിവയുടെ രാഷ്ട്രീയം കൂടി തിരയുന്നു.

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    Documentary Thirakathakal

    പേനയുടെ മനസ്സ്‌ : ഒരു ദൃശ്യരേഖ കെ.പി അപ്പന്റെ ‘മധുരം നിന്റെ ജീവിതം,’ സിസ്‌റ്റര്‍ മേരി ബനീഞ്ഞയുടെ ‘ലോകമേ യാത്ര’ എന്നീ സാഹിത്യരചനകളുടെ എഴുത്തുപരിസരത്തിലൂടെയും രചയിതാക്കളുടെ ഹൃദയമണ്ഡലത്തിലൂടെയും യാത്ര ചെയ്യുന്ന, കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡു നേടിയ ഡോക്യുമെന്ററികളുടെ തിരക്കഥാരൂപം. ജോണ്‍പോളിന്റെ അവതാരിക.

    Original price was: ₹60.00.Current price is: ₹48.00.
  • -20%

    Cinemayum Chila Samvidaayakarum

    ക്യാമറയുടെ കാചത്തിലൂടെ ചരിത്രത്തിന്റെ, ആത്മീയതയുടെ തെളിമയും സമൂഹത്തിന്റെ, രാഷ്‌ട്രത്തിന്റെ കലുഷതയും ഗോചരമാക്കിയ ലോകോത്തര ചലച്ചിത്രകാരന്‍മാരുടെ ജീവിതവും സൃഷ്‌ടികളും സൂക്ഷ്‌മമായ വിലയിരുത്തലിഌ വിധേയമാക്കുന്ന ലേഖനങ്ങള്‍. 2013ലെ കോഴിക്കോടന്‍ ചലച്ചിത്രഗ്രന്ഥ പുരസ്‌കാരം നേടിയ കൃതി.

    Original price was: ₹100.00.Current price is: ₹80.00.